സൂമാരണ്ണന്റെ* മോൻ മൂന്നൻ** ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം, ദാ ഇപ്പോ എന്റെ വീട്ടിൽ വന്നു പുറത്തേക്കിറങ്ങിയതേ ഉള്ളൂ. ഇതിനു മുൻപ് അവൻ നാട്ടിൽ വന്നത് പത്തുകൊല്ലങ്ങൾക്കു മുൻപാണ്. പക്ഷേ, അന്നു ഞാൻ നാട്ടിൽ ഇല്ലായിരുന്നു. അമ്മ മരിച്ചപ്പോഴാണ് അവൻ വന്നത്. സൂമാരണ്ണൻ അതിനു മുന്നത്തെ വർഷം ദിവംഗതനായിരുന്നു. അന്നു വന്നുപോയ ശേഷം പിന്നെ അവനെക്കുറിച്ച് വിവരമൊന്നുമില്ലാതിരിക്കുകയായിരുന്നു. ഇന്നിപ്പോൾ ഹിന്ദിക്കറ പുരണ്ടമലയാളത്തിൽ എന്റെ മുന്നിലിരുന്ന് സംസാരിച്ചത് പഴയ ‘മൂന്നൻ’ തന്നെയാണ് എന്നു വിശ്വസിക്കാൻ പ്രയാസം!
രണ്ടു പതിറ്റാണ്ടു മുൻപ് മൂന്നൻ ബോംബേയ്ക്കു പോയി എന്നതും ഒരു അതിശയിപ്പിക്കുന്ന വാർത്തയായിരുന്നു.
പഠിക്കുന്ന കാലത്തേ കടുത്ത ഹിന്ദി വിരോധിയായിരുന്നു മൂന്നൻ. ‘വല്ലഭായി’ എന്നറിയപ്പെട്ടിരുന്ന ഹിന്ദി വിദ്വാൻ നാറാപിള്ള*** സാറായിരുന്നു അതിന്റെ പ്രധാന ഉത്തരവാദി.
അന്നൊക്കെ ബോംബെ എന്നാൽ ഹിന്ദി പറയുന്ന സ്ഥലം എന്നായിരുന്നു വിചാരം. ഹിന്ദി പടങ്ങളെല്ലാം ഉണ്ടാക്കുന്നത് ബോംബെയിൽ ആണല്ലോ. ഹിന്ദി അറിയാതെ ഇവൻ ബോംബെയിൽ പോയി എന്തു ചെയ്യാനാ എന്നായിരുന്നു കൂട്ടുകാരുടെയെല്ലാം ചിന്ത.
എന്നാൽ അഞ്ചു വർഷങ്ങൾക്കു ശേഷം ആൾ തിരിച്ചു വന്നപ്പോൾ ഞങ്ങൾ അതിശയിച്ചുപോയി. വർത്തമാനത്തിനിടയിൽ നിറയെ ഹിന്ദി! സാലാ, കുത്താ, കം സേ കം, ബരാബർ, ശുക്രിയാ ഇങ്ങനെ നിരവധി വാക്കുകൾ തലങ്ങും വിലങ്ങും! പോരാഞ്ഞ്, ആരെന്തുപറഞ്ഞാലും പ്രതികരണമായി “അച്ഛാ, അച്ഛാ !” എന്നു പറയാനും തുടങ്ങി. ആളുകൾ പറഞ്ഞു ‘സൂമാരണ്ണന്റെ ഭാഗ്യം!’
“ഏക് ദൂജേ കേ ലിയേ ” എന്നതിന്റെ അർത്ഥം ഒരു കാലത്തും ഞങ്ങൾ നാടൻ പിള്ളേർക്കു മനസ്സിലായിരുന്നില്ല. ഒടുവിൽ മൂന്നനാണ് അതു മനസ്സിലാക്കി തന്നത്. (അതിനു മുൻപ് ‘ദൂജേ’എന്ന വാക്കിന് ഞങ്ങളോരോരുത്തരും നിരവധി അർത്ഥങ്ങൾ കണ്ടെത്തിയിരുന്നു!)
പോസ്റ്റ് ഓഫീസിൽ “അന്തർ ആനാ മനാ ഹൈ !” എന്നെഴുതി വച്ചിരുന്നതെന്തിനെന്നും അവനാണ് പറഞ്ഞു തന്നത്!
ഇതിനുമൊക്കെ അപ്പുറമായിരുന്നു അവൻ പിന്നീടു പറഞ്ഞ വിവരങ്ങൾ. അതിൽ പ്രധാനം, ഹിന്ദി വിദ്വാൻ വല്ലഭായി പഠിപ്പിച്ച ഹിന്ദിയല്ല ഹിന്ദിക്കാർ പറയുന്നത് എന്നതായിരുന്നു!
ഉദാഹരണമായി,
തൂ + കോ = തുച്ഛ്കോ എന്നൊന്നും ആരും പറയാറില്ലത്രെ. തേരേ കോ എന്നാണു പോലും അവർ പറയുക. അതുപോലെ മെ+ കോ = മേരേ കോ!
അതു കേട്ടപ്പോൾ പെട്ടെന്ന് പത്താം ക്ലാസിലെ ഹിന്ദി പീരിയഡുകളിലെ സംഭവങ്ങൾ ഓർമ്മ വന്നു.
വല്ലഭായിയുടെ ക്ലാസിൽ ഒന്നാം നമ്പർ നോട്ടപ്പുള്ളിയായിരുന്നു മൂന്നൻ. കാരണം മറ്റൊന്നുമല്ല അവൻ സാറന്മാരെ ഇരട്ടപ്പേരുവിളിക്കും. ‘നാറാപിള്ളസാർ’ എന്നതിനുപകരം ‘വല്ലഭായി’ എന്നേ പറയൂ. അത് കൃത്യമായി ക്ലാസിലെ ഹിന്ദിപഠിപ്പിസ്റ്റ് റാം മോഹൻ, അദ്ദേഹത്തെ അറിയിച്ചു. പോരേ പൂരം! അതോടെ മുൻപത്തെ ആഴ്ച താൻ സൈക്കിളിൽ പോകുമ്പോൾ ഇടവഴിയിൽ ഒളിഞ്ഞിരുന്ന് “വല്ലഭായീ...” എന്നു നീട്ടിവിളിച്ചതും മൂന്നൻ തന്നെ എന്ന് സാർ ഉറപ്പിച്ചു!
അടുത്ത ദിവസം സാർ ക്ലാസിൽ വന്ന് ബോർഡിൽ മൂന്നക്ഷരങ്ങൾ വരഞ്ഞിട്ടു. അത് താഴെക്കാണും പ്രകാരം ആയിരുന്നു.
“ഇന്നു ഞാൻ പഠിപ്പിക്കാൻ പോകുന്നത് ഇതാണ്. എന്താണിത്!?” നാറാപിള്ള മൂന്നനോട് ചോദിച്ചു.
ആദ്യത്ത്യേതു രണ്ടും ക്യാപിറ്റൽ ലെറ്റേഴ്സ്..... മൂന്നാമത്തേത് സ്മോൾ ലെറ്റർ.... മൂന്നനൊപ്പം ഞങ്ങളും ചിന്തിച്ചു.
നിശബ്ദമായ നിമിഷങ്ങൾക്കോടുവിൽ ,ശ്രദ്ധയോടെ മൂന്നൻ വായിച്ചു “ടി...എൽ...എഫ്...”
ഞങ്ങൾ കുട്ടികൾ സന്തുഷ്ടരായി.
ഒടുക്കം ‘വല്ലഭായി’യിൽ നിന്ന് മൂന്നൻ രക്ഷപെട്ടിരിക്കുന്നു. അവൻ മൂന്നക്ഷരങ്ങളും കൃത്യമായിത്തന്നെ പറഞ്ഞിരിക്കുന്നു!
പക്ഷേ വല്ലഭായിയുടെ മുഖം പ്രസാദിച്ചില്ല!
പകരം അത് വലിഞ്ഞു മുറുകി.
ഹിന്ദി ഉസ്താദ് റാം മോഹന്റെ നേർക്ക് അദ്ദേഹത്തിന്റെ കൺമുനകൾ നീണ്ടു.
ഹിന്ദി മാഷ് ക്ലാസിൽ വന്ന് ഇംഗ്ലീഷ് അക്ഷരങ്ങൾ ചോദിക്കുന്നതിന്റെ ഗുട്ടൻസ് പിടികിട്ടാതെ അമ്പരന്നിരുന്ന ഞങ്ങൾ നോക്കിയിരിക്കെ റാം മോഹൻ എണീറ്റു നിന്നു. പതിവുപോലെ തന്റെ ഷേർട്ടിന്റെ കോളർ ഇരു കൈ കൊണ്ടും പിടിച്ചു നേരെയാക്കി കാക്കയുടെ ഒച്ചയിൽ അവൻ പറഞ്ഞു
“കാ കേ കീ! ”
റാം മോഹൻ പറയുന്ന ഉത്തരങ്ങൾ തെറ്റാറില്ലെങ്കിലും, ഇത്തവണ കുട്ടികൾ പൊട്ടിച്ചിരിച്ചു.
“ഖാമോഷ് ! ” വല്ലഭായി, അമരീഷ് പുരി സ്റ്റൈലിൽ അലറി.
“റാം മോഹൻ പറഞ്ഞത് ശരിയാണ്........ബുദ്ദൂസ്...! ചുപ്പ് രഹോ..!”
എന്നിട്ട് മൂന്നനു നേരേ തിരിഞ്ഞു പറഞ്ഞു, “തൂ ബുദ്ദൂ ഹൈ! തുച്ഛ്കോ കുച്ഛ് നഹീ മാലൂം... സമച്ഛേ?
അതെങ്ങനെ മനസ്സിലാകാനാ... അതു മനസ്സിലാകണമെങ്കിൽ ഹിന്ദി ഗ്രാമർ പഠിക്കണം”
എന്നിട്ട് ബ്ലാക്ക് ബോർഡിൽ ചോക്കുകൊണ്ട് അക്ഷരങ്ങൾ വരഞ്ഞു.
“പഹവാനേ! ” മൂന്നൻ വായ് പൊളിച്ചു.
“ഇതിന് ഇങ്ങനൊക്കെ അർത്ഥമുണ്ടായിരുന്നോ!” റാം മോഹനൊഴികെ, മുഴുവൻ ക്ലാസും ചിന്തിച്ചു.
“ഇവൻ ഇതൊക്കെ എങ്ങനെ കൃത്യമായി മനസ്സിലാക്കുന്നൊ എന്തോ.... ഇനി അവൻ ശരിക്കും മോഹനൻ നായരുടെ മകൻ തന്നെ അല്ലേ...!?” മൂന്നൻ പിറുപിറുത്തു.
പിറുപിറുപ്പ് വല്ലഭായിയുടെ ശ്രദ്ധയിൽ പെട്ടു. മൂന്നൻ തന്നെ ഇരട്ടപ്പേരുവിളിച്ചു എന്ന് അദ്ദേഹം തീർച്ചപ്പെടുത്തി.
അനന്തരനടപടിയായി മൂന്നന്റെ നീട്ടിപ്പിടിച്ചകയ്യിൽ മൂന്ന് താഡനങ്ങൾ അർപ്പിച്ച് വല്ലഭായി ക്ലാസ് തുടർന്നു.
“കാ, കേ, കീ എന്നിവയുടെ പ്രയോഗങ്ങളെ കുറിച്ച് ഞാൻ ചിലതു പറയാൻ പോകുന്നു. എല്ലാവരും ശ്രദ്ധിച്ചിരിക്കുക. ന്റെ, ഉടെ എന്നൊക്കെ അർത്ഥം വരുത്താനാണ് ഇവ ഉപയോഗിക്കുന്നത്......”
പുല്ലിംഗത്തിൽ കാ, സ്ത്രീലിംഗത്തിൽ കീ, ബഹുവചനത്തിൽ കേ എന്നൊക്കെ പറഞ്ഞ് വല്ലഭായി കത്തിക്കയറിക്കൊണ്ടിരുന്നു. അതിൽ ഭൂരിഭാഗവും കുട്ടികളുടെ ശിരസ്സുകൾക്കു മീതെ പറന്നു പൊയ്ക്കൊണ്ടും ഇരുന്നു.
എന്തായാലും അന്നത്തോടെ മൂന്നന്റെ പേര് ടി.എൽ.എഫ് മൂന്നൻ എന്നായി മാറി.
അടുത്ത ദിവസത്തെ ക്ലാസിൽ മൂന്നൻ വന്നിരുന്നില്ല. അതു വല്ലഭായി കൃത്യമായി നോട്ട് ചെയ്തിരുന്നു എന്നത്, മൂന്നൻ വന്ന ദിവസം തന്നെ ഞങ്ങൾക്കു ബോധ്യമായി.
ക്ലാസ് തുടങ്ങിയപ്പോൾ തന്നെ അവനോട് അതിയാൻ ചോദിച്ചു.
“മേ = ഞാൻ , കാ = ന്റെ
തൂ = നീ, കാ = ന്റെ
അപ്പോൾ എന്റെ അല്ലെങ്കിൽ നിന്റെ എന്നു പറയണം എങ്കിൽ എന്തെഴുതണം?”
സാർ ബോർഡിൽ എഴുതി.
മേ + കാ = ?
തൂ + കാ = ?
“ഇത് ചേർത്ത് എങ്ങനെ വായിക്കും? നീ പറ...!”
മൂന്നൻ എണീറ്റു. ശ്രദ്ധിച്ചു വായിച്ചു.
“മേ + കാ = മേക്കാ.....
തൂ + കാ = തൂക്കാ...!”
“അവന്റെയൊരു മേക്കായും തൂക്കായും! നീട്ടെടാ കൈ!”
ടമാർ പടാർ...! മൂന്നന്റെ കൈ പുളഞ്ഞു.
വല്ലഭായി റാം മോഹനെ നോക്കി ആംഗ്യം കാണിച്ചു. അവൻ എണീറ്റു പറഞ്ഞു.
“മെ + കാ = മേരാ
തൂ + കാ = തേരാ....” അവന്റെ ഉത്തരത്തിൽ വല്ലഭായി ഖുഷ് ഹോ ഗയാ.
“ഉം... സബാഷ്! മെ + കാ = മേരാ....
അപ്പോ മേ + കോ = എന്ത്?”
വല്ലഭായി മൂന്നനെ വിടാൻ ഭാവമില്ല. എന്തെങ്കിലും ഒരു ഉത്തരംഅവനെക്കൊണ്ടുതന്നെ പറയിച്ചേ അടങ്ങൂ എന്ന വാശിയിലായിരുന്നു ആശാൻ. എങ്കിലല്ലേ അതിന്റെ പേരിൽ കളിയാക്കാനും തല്ലാനും കഴിയൂ!
മൂന്നൻ ചിന്തയിലാണ്ടു. എന്തായാലും മേ + കോ = മേക്കോ അല്ല എന്ന് ഊഹിച്ചു.
ഒടുവിൽ അവൻ പറഞ്ഞു “ മേ + കോ = മ..... മേ.....രോ.....മേരോ! ”
വല്ലഭായിയുടെ മുഖത്തെ പുച്ഛരസം കണ്ടപ്പോൾ തന്നെ താൻ പറഞ്ഞത് തെറ്റാണെന്ന് മൂന്നനു മനസ്സിലായി.
വീണ്ടും ആംഗ്യം. റാം മോഹന്റെ ഉത്തരം, “ മെ + കോ = മുച്ഛ്കോ അല്ലെങ്കിൽ മുച്ഛേ!”
ഉത്തരം കേട്ടതോടെ മൂന്നൻ പിറുപിറുത്തു.
“ഇയാൾ നാറാ പിള്ളയല്ല; നാറുന്ന പിള്ളയാണ്! എല്ലാം ലവൻ പറയുന്നതുമാത്രം ശരി; ഞാൻ പറയുന്നത് തെറ്റ്... ഇതെവിടത്തെ ന്യായം?”
വല്ലഭായി ചൂരൽ നീട്ടി പാഞ്ഞെത്തി.
പ്രതി അടികൊള്ളാൻ കൈനീട്ടി നിന്നു. വല്ലഭായി ചൂരൽ വീശിയപ്പോൾ അവൻ കൈ വലിച്ചു. അടിക്കാനാഞ്ഞ ആയം കാരണം സാർ മുന്നോട്ടു കുനിഞ്ഞുപോയി. ആ തക്കത്തിൽ മൂന്നൻ ചൂരൽ പിടിച്ചു വലിച്ചെടുത്ത്, രണ്ടായി കുത്തിയൊടിച്ച്, ഒരേറ്!
വല്ലഭായിക്ക് എന്തങ്കിലും ചെയ്യാൻ കഴിയും മുൻപ് മുണ്ടും മടക്കിക്കുത്തി അവൻ ക്ലാസിൽ നിന്നിറങ്ങിപ്പോയി.
വല്ലഭായി മൂന്നന്റെ അച്ഛനെ വിളിപ്പിച്ചു.
മോന്റെ സൽഗുണങ്ങൾ അറിയാവുന്നതുകൊണ്ട് സൂമാരണ്ണൻ “സാറവനെ എന്തു വേണേലും ചെയ്തോ... അവൻ പടിക്കുന്നടം വരെ തല്ലിക്കോ... എനിക്കൊരു പരാതിയുമില്ല...” എന്നു പറഞ്ഞുകളഞ്ഞു.
സ്കൂളിൽ വിളിപ്പിച്ചത് വൻ നാണക്കേടായി തോന്നി സൂമാരണ്ണന്. ഇനി ഇതാവർത്തിച്ചാൽ സ്കൂളിൽ വിടൽ നിർത്തും എന്ന് മകനു താക്കീതും നൽകി.
മറ്റൊന്നും പഠിച്ചില്ലെങ്കിലും ഹിന്ദി പഠിച്ചേ അടങ്ങൂ എന്ന് മൂന്നൻ പ്രതിജ്ഞയെടുത്തു.
ഹിന്ദി നോട്ട്സ് പകുതിയും ഇല്ല. ശശികലയുടെ നോട്ട് ബുക്ക് വാങ്ങി പകർത്തി രാത്രി അത് നോക്കി വായിക്കാൻ തുടങ്ങി.
എല്ലാം കേട്ട് തലയാട്ടി സൂമാരണ്ണൻ വീടിന്റെ അരമതിലിൽ ചാരി അങ്ങനെ ഇരിക്കുകയാണ്.
അപ്പോൾ മൂന്നൻ തൂ - തും - ആപ് പ്രയോഗം വായിക്കാൻ തുടങ്ങി.
തൂ പഠ് ..... തും പഠോ.... ആപ് പഠിയേ.....
അത് സ്പീഡിൽ വായിച്ചപ്പോൾ
തൂപ്പട്....തുമ്പടോ....ആപ്പടിയേ... എന്നായി.
അതവൻ ആവർത്തിച്ചു കൊണ്ടിരുന്നു.
തൂപ്പട്....തുമ്പടോ....ആപ്പടിയേ!
തൂപ്പട്....തുമ്പടോ....ആപ്പടിയേ!
ഷാപ്പിൽ നിന്ന് മുന്നൂറു മില്ലി ‘മണ്ണുമാന്തി’ മോന്തി വീട്ടിലെത്തിയതാണ് പിതാവ്. ‘ആപ്പടിയേ... ആപ്പടിയേ’ എന്നു പുത്രൻ വായിക്കുന്നതു കേട്ടപ്പോൾ എന്തൊ ഒരു പന്തികേട്. അവൻ തെറ്റാണ് വായിക്കുന്നതെന്നറിയാം. പക്ഷേ തിരുത്താനറിയില്ല. സംശയം കൂടിക്കൂടി സൂമാർജി വാളു വച്ചു! പിന്നെ മെല്ലെ, ചുരുട്ടി വച്ച പായ് നിവർത്തി തിണ്ണയിൽ തന്നെ ചാഞ്ഞു.
പിറ്റേന്നു വൈകിട്ട് പതിവുപോലെ ഒരു മുന്നൂറും പിടിപ്പിച്ച് വീട്ടിലെത്തി. ഒപ്പം ശവക്കോട്ട കൊച്ചാപ്പിയും ഉണ്ട്. സൂമാരണ്ണന്റെ ഉറ്റസുഹൃത്തും പട്ടഷാപ്പ് കമ്പനിക്കാരനുമാണ് കൊച്ചാപ്പി. കൊച്ചാപ്പി കുറേ നാൾ മദ്രാസിലായിരുന്നത്രെ. അതുകൊണ്ട് ഹിന്ദി എഴുതാനും വായിക്കാനുമറിയില്ലെങ്കിലും കേട്ടാൽ മനസ്സിലാകും എന്ന് സൂമാരണ്ണനെ ധരിപ്പിച്ചിട്ടുണ്ട്.
മൂന്നൻ ഹിന്ദി ചോദ്യോത്തരങ്ങൾ വായിച്ചുപഠിക്കുന്നതിന്റെ തൽ സമയ റിലേ കേട്ടുകൊണ്ട് രണ്ടാളും ഇരുന്നു.
ചോ: “രാംസിങ്ങ് കിസ്കേ ലിയേ മേഹനത് കർതാ ഹൈ?”
ഉ: “അപ്പനേ വച്ചേകേലിയേ!”
‘ബ’ എല്ലാം ‘വ’ ആയിപ്പോകുന്ന സൂക്കേട് മൂന്നന് പണ്ടേ ഉണ്ട്. ഇപ്പോ ഹിന്ദിവായിച്ചപ്പോൾ ‘ബച്ചേ കേ ലിയേ’ അങ്ങനെയാണ് ‘വച്ചേ കേ ലിയേ’ ആയത്.
ചെറുക്കന്റെ വായന ശ്രദ്ധിച്ച കൊച്ചാപ്പി പറഞ്ഞു “സൂമാരണ്ണാ... സംഗതി കൊഴപ്പമാണ്.... ആ ചെറുക്കൻ വായിച്ച് പടിക്കുന്നതെന്താണെന്ന് നിങ്ങക്കു വല്ല പിടീം ഒണ്ടോ?”
“ഇല്ല....”
“എന്നാൽ അവൻ വായിക്കുന്നത് ശർദിച്ചൊന്ന് കേട്ട് നോക്ക്!”
സൂമാരണ്ണൻ ശ്രദ്ധിച്ചു കേട്ടു. പുത്രൻ ഉത്തരം ആവർത്തിച്ചു വായിക്കുകയാണ്.
അപ്പനേ വച്ചേകേലിയേ!
അപ്പനേ വച്ചേകേലിയേ!!
“ശർദിച്ചോ..... ശർദിച്ചോ...?” സൂമാരണ്ണനോട് ശ്രദ്ധിക്കാൻ കൊച്ചാപ്പി ആവശ്യപ്പെട്ടു.
“ഉം... ശർദിച്ചു!”
“എന്തോന്നു മനസ്സിലായി?”
“അപ്പനെ വച്ചേക്കെല്ലെന്ന്!”
ഇതു കേട്ടതോടെ സൂമാരണ്ണന് എന്തോ അപകടം മണത്തു. തന്റെ മകൻ അറിയാതെ, അവനെ തനിക്കെതിരെ തിരിക്കുകയാണ്.... ഇതെന്ത് വിദ്യാഭ്യാസം!?
“അല്ലേലും, ഇപ്പഴത്തെ പടിത്തം പിള്ളേരെ തന്തയ്ക്കും തള്ളയ്ക്കും എതിരാക്കും!” കൊച്ചാപ്പി പ്രഖ്യാപിച്ചു.
സൂമാരണ്ണൻ ചെന്ന് ചെറുക്കന്റെ പൊത്തകം എടുത്തു നോക്കി....
വെള്ളെഴുത്തു കാരണം കണ്ണു തീരെ പിടിക്കുന്നില്ല.... അതോ പട്ട തലയ്ക്കു പിടിച്ചതുകൊണ്ടോ......
അതാ അദ്ദേഹത്തിന്റെ കണ്ണുകൾ ഇറുകുന്നു... പുരികങ്ങൾ ചുളിയുന്നു.... വായ് പിളർക്കുന്നു...!
ഭാഷ,അക്ഷരം, ലിപി എന്നൊക്കെയുള്ളതിനെക്കുറിച്ച് സൂമാരണ്ണന് ചില ധാരണകളൊക്കെയുണ്ടായിരുന്നു.
അതൊക്കെ പാടേ തകിടം മറിഞ്ഞതിന്റെ അന്ധാളിപ്പിലാണ് വായ് തുറന്നു പോയത്..... ആ നില്പ് ഒരു മിനിറ്റു നീണ്ടു.
ഹിന്ദി പുസ്തകത്തിൽ വരിവരിയായി വാചകങ്ങൾ...... മുകളിൽ വര. താഴെ തൂങ്ങിക്കിടക്കുന്ന അക്ഷരങ്ങൾ!
“ദെന്തുവാടാ കൊച്ചനേ..... ചായക്കടേൽ പഴക്കൊല തൂക്കിയിട്ടമാതിരി...?”
ശരിയാണ്.
നടുക്കൊരു കഴുക്കോൽ പോലത്തെ വര.
അതിനു മേലോട്ട് കാളാമുണ്ടത്തിന്റെ വളഞ്ഞ ഭാഗം.
കീഴോട്ട് പഴം പടലകളായി!
“ഇതേതു ഫാഷയാ മോനേ...?”
“ഹിന്ദി!”
എന്തു‘കിണ്ടി’യായാലും ഈ പടുത്തം ഇന്നത്തോടെ നിർത്തിക്കോണം! സൂമാരണ്ണൻ അലറി!
അതോടെ സൂമാരണ്ണൻ മകനോട് ഹിന്ദിയുടെ മാർക്ക് ചോദിക്കാതായി. പത്താം ക്ലാസ് കടക്കാനാവതെ പിതാവിനൊപ്പം മരം വെട്ടിൽ സഹായിയായി നടന്ന അവനെ ഒടുവിൽ അവന്റെ മാമൻ തന്നെയായിരുന്നു ബോംബേയ്ക്കു കൊണ്ടുപോയത്. മാമന്റെ മകളോട് സംസാരിക്കാനാണ് മൂന്നൻ ഹിന്ദി പഠിച്ചത്. അതിനു ഫലവുമുണ്ടായി. അവൾ ഒപ്പം കൂടി. ഇപ്പോ രണ്ടു മക്കളും ആയി!
ഇന്നിപ്പോൾ തികച്ചും ഒരു ‘മുംബൈക്കർ’ ആയിരിക്കുന്നു, മൂന്നൻ. ഹിന്ദിയും മറാഠിയും പച്ചവെള്ളം പോലെ കൈകാര്യംചെയ്യുന്നു....
ഞങ്ങൾ പഴയകാലം അയവിറക്കി ഒരു മണിക്കൂറിലധികം ഇരുന്നു.അന്നത്തെ കൂട്ടുകാർ, സാറന്മാർ....
യാത്രപറഞ്ഞിറങ്ങുമ്പോൾ മൂന്നൻ പറഞ്ഞു.
“വല്ലഭായിസാർ മരിച്ചുപോയി അല്ലേ?അല്ലെങ്കിൽ ഒന്നു ചെന്നുകാണാമായിരുന്നു....”
അവന്റെ കണ്ണുകൾ സജലങ്ങളായിരുന്നു, എന്റെയും.
============================================================
അടിക്കുറിപ്പ് : ഒരു പഴങ്കഥയുടെ പുനരാഖ്യാനമാണിത്. ഹിന്ദിയെ അവഹേളിക്കാൻ വേണ്ടി എഴുതിയതല്ല.
*സൂമാരണ്ണൻ = സുകുമാരൻ അണ്ണൻ **മൂന്നൻ = മുകുന്ദൻ ***നാറാപിള്ള = നാരായണപിള്ള.

117 comments:
ഹിന്ദി അക്ഷരങ്ങളിലെ കൂട്ടലുകളും കുറയ്ക്കലുകളും പഠിയ്ക്കുന്ന കാലത്തു പോലും ഇത്രേം കണ്ഫ്യൂസ് ചെയ്യിച്ചിട്ടില്ലാ...സത്യത്തില്‍, ഇതില്‍ ഓര്മ്മകളണോ അതോ ഭാവനകളാണോ കൂടുതല്‍..?
ഒരു ഹിന്ദി ടീച്ചറ് അല്ലല്ലോ ഞാന്‍ എന്നൊരു സന്തോഷം അറിയാതെ ഉള്ളീന്ന് വന്നു പോയി.
രസകരായി അവതരിപ്പിച്ചിരിയ്ക്കുന്നൂ...അഭിനന്ദനങ്ങള്‍.
ആദ്യം എന്തോ അത്ര അങ്ങോട്ട് എറിച്ചില്ല. പിന്നെ എന്റെ ഡോക്റ്ററെ... ഒരു കേറ്റം അല്ലായിരുന്നോ? സൊയമ്പന്‍ പോസ്റ്റ്.
ഓ.ടോ. നമ്മള് ഒരു പോസ്റ്റ് ( ദി സേക്രഡ് ഫെയ്സ് പാക്ക്!! )ഇട്ടിരുന്നു. കണ്ടില്ലല്ലോ ഇത്തവണ....
അപ്പനെവെച്ചേക്കൂല്ലാ.. അത് നേരത്തെ കേട്ടിട്ടുണ്ട്. അമ്മ ഒരു ഹിന്ദി ടീച്ചറാണ്.. :):)
എന്നാലും എന്റെ ഡോക്ടറേ.. തൂ+കോ= തൂക്കോ .. :):) ഹോ ഞാന്‍ ഇവിടെ വന്നിട്ടില്ല. ഹാ. ഹീ.. ഹോ..ഹൌ.. ഹം..ഹ..
വർഷിണീ,
തേങ്ങയ്ക്കു നന്ദി!
ടി.എൽ.എഫ് എന്നത് ഒറിജിനൽ ആകുന്നു!!
അത് ഭാവന അല്ല. അതിൽ നിന്നുയർന്ന ബാക്കിയൊക്കെ ഭാവന.
ആളവന്താൻ,
നന്ദി.ഞാൻ ഒരു തടവറയിലായിരുന്നു - ട്രെയിനിംഗ്. അവിടുന്ന് ചാടി വരാൻ വൈകി!
മനോരാജ്,
ഇനി ഞാൻ വീട്ടിൽ വന്നാൽ കുഴപ്പമൊന്നുമുണ്ടാവില്ലല്ലോ , അല്ലേ?
അമ്മയ്ക്ക് ധാന്വന്തരം കുഴമ്പ് ഫ്രീയായി കൊടുക്കാം എന്നു പറയണേ!
(അപ്പനേ വച്ചേക്കല്ലേ എന്നത് ഞങ്ങൾ സ്കൂളിൽ പഠിക്കുമ്പോഴെ ഉള്ള വിറ്റാണ്! ബാക്കിയൊക്കെ എന്റെ സ്വന്തം)
ജയനേ നല്ലവണ്ണം രസിച്ചു കേട്ടോ..അസ്സലായി ഹിന്ദി പഠിത്തം.
ജയേട്ടാ...ആദ്യം കണ്ടപ്പോ ഞാന്‍ വിചാരിച്ചു ചേട്ടനെന്താ ഹിന്ദി വിദ്യാലയം തുടങ്ങിയോ എന്ന്...പിന്നെയല്ലേ മനസിലായത്..ഹമ്മോ ചിരിച്ച് ചിരിച്ച് പണ്ടാറടങ്ങി
പ്രത്യേകിച്ച്
തൂപ്പട്....തുമ്പടോ....ആപ്പടിയേ!
തൂപ്പട്....തുമ്പടോ....ആപ്പടിയേ!
അപ്പനേ വച്ചേകേലിയേ!
അപ്പനേ വച്ചേകേലിയേ!!
ഈ രണ്ട് ഭാഗങ്ങളില്‍...
ടമാര്‍ പടാര്‍...
ഫ്രീ ആയാല്‍ ആ വഴിയും ഒന്നു വരൂന്നേ...
ഹോ, പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് വിചാരിച്ചിട്ടുണ്ട്, ഈ ഹിന്ദിക്കാര് എങ്ങിനെയാ ഈ ഭാഷ സംസാരിക്കുക എന്നൊക്കെ... പിന്നെയല്ലേ മനസിലായത്, നമ്മള് പഠിക്കുന്ന പോലെയല്ല അവര്‍ സംസാരിക്കുന്നതു എന്ന്.കല്കട്ടയില് വെച്ച് ആദ്യകാലത്ത്, ഹിന്ദിയില്‍ സംസാരിക്കാന്‍ തുടങ്ങുമ്പോഴേ പലരും ചോദിക്കും, മദ്രാസിയാണല്ലേ, സ്കൂളില്‍ ഹിന്ദി പഠിച്ചിട്ടുണ്ടല്ലേ എന്നൊക്കെ....
ഈ ടി. എല്‍. എഫ് പ്രയോഗം അസ്സലായിട്ടുണ്ട് ട്ടോ ജയാ... ഞങ്ങളുടെ ഭാനുമതി ടീച്ചറെ ഓര്‍മപ്പെടുത്തി ഈ പോസ്റ്റ്.
“അന്തർ ആനാ മനാ ഹൈ" എന്ന് വെച്ചാല്‍ ആനക്ക് അകത്തേക്ക് പ്രവേശനം ഇല്ല എന്നല്ലേ ജയന് സാറേ?
പോസ്റ്റ് സൂപ്പര്‍ ആയി കേട്ടോ!
"സംശയം കൂടിക്കൂടി സൂമാർജി വാളു വച്ചു!"
അവിടെയെത്തിയപ്പൊ ഞാൻ പരിസരം മറന്നു് പൊട്ടിച്ചിരിച്ചു. എന്റെ മകൾ ഓടിവന്നു
"അച്ഛനെന്തിനാ ചിരിച്ചതു്?"
"ഒരു കഥ വായിച്ചിട്ടാണു്"
"ആ കഥ എനിക്കും പറഞ്ഞു തരൂ"
ഈ കഥ പിന്നെ പറഞ്ഞുതരാം, ഇപ്പൊ വേറെ കഥ പറഞ്ഞുതരാം എന്ന് പറഞ്ഞു കോമ്പ്ലിമന്റ്സ് ആക്കിവച്ചിരിക്കുകയാ. :)
ഹിന്ദീന്ന് കേട്ടപ്പഴാ പഴയ ഒരു മിമിക്സ് സ്കിറ്റ് ഓര്‍മ്മ വരുന്നത്. വഴിവാണിഭക്കാരായ മലയളിയും ഹിന്ദിക്കാരനും മരുന്നു വില്ക്കാന് വിളിച്ച് പറയല്‍
ഹിന്ദി:“തും കിസീസെ കം നഹീ”
മലയാളം: തുമ്മല്ലും ജലദോഷവും മാറിക്കിട്ടും
ഹിന്ദി:അന്തര്‍ ജായിയേ ജായിയേ അന്തര്‍
മലയാളം: അകത്ത് പുരട്ടാം,പുറത്ത് കഴിക്കാം!
അങ്ങിനെ പോകുന്നു ആ സ്കിറ്റ്!
രസായി!
എനിക്ക് ശരിക്കും അറിയാവുന്ന ഹിന്ദി വാക്ക് ഒന്ന് മാത്രമാണ്, “ഹിന്ദി മാലും നഹി”.
ചിരിച്ചു.. :)
ഹിഹി.. മൈ + കാ ഒന്നും സാറ് ചോദിച്ചില്ലല്ലോ... ഭാഗ്യം... :) ഞാന്‍ ഓടി
ക കെ കി പ്രയോഗം ശരിക്കും ചിരി പൊട്ടിച്ചു. അപ്പനെ വച്ചേക്കില്ല എന്നൊക്കെ വിളിച്ച് പറഞ്ഞാല്‍ അതും മുന്നൂറൊക്കെ വിട്ട് വരുമ്പോള്‍. എന്നാലും ഈ മുന്നൂറിന്റെ കണക്കെന്താ?
സംഗതി രസാക്കി.
“പഹവാനേ! ഈ ജയന് ചേട്ടന് ചിരിപ്പിച്ചു കൊല്ലും ...
കാ കീ കൂ കൂ കൂയ്. കെ കീ കൊക്കീ. കോകീ പൂക്കീ..!
വല്ലതും മനസ്സിലായോ വയ്ദ്യരെ!
ഈ കിണ്ടി വെള്ളം പൂശി ഈ മൂന്നേട്ടനെ മാനം കേടുത്തിയപ്പോൾ മതിയായി ...അല്ലേ
ഈ ദേശിയ ഭാഷാ പരിജ്ഞാനം നർമ്മം കൊണ്ട് കലക്കി പൊളീച്ചു ...കേട്ടൊ ഭായ്
ആ മൂന്നന്റെ അവസ്ഥ തന്നെയാ ഡാക്കിട്ടരെ എനിക്കും .. ഗള്‍ഫില്‍ വന്ന സമയത്തെ എന്റെ ഹിന്ദി കേട്ട് പാകിസ്ഥാനികളും ബംഗാളികളും ചിരിയോടു ചിരിയായിരുന്നു ..ഇപ്പോള്‍ ഞാന്‍ ഉര്‍ദുവും ബംഗാളിയും അറബിയും പറഞ്ഞു എല്ലാവരെയും ഞെട്ടിക്കുന്നു (ഇപ്പോളും അവര്‍ക്കൊന്നും മനസിലാകുന്നുണ്ടാവില്ല )
വെറും വയറ്റിൽ കുറേ ചിരിക്കാനായി ട്ടൊ.
--------------------------------
ട്രൈനിൽ യാത്രക്കാരുടെ സുരക്ഷയെ കരുതി കേറിയ പോലീസ്സുകാരൻ എന്നോട്
“ക്യാ ഹാൽ ഹെ ബായ്”
ഞാൻ “ഹിന്ദി ഹംകൊ നഹി മാൻതാഹെ”
ഹിന്ദി എനിക്ക് മനസ്സിലാവില്ല
എന്ന് ഞാൻ ഹിന്ദിയിൽ പറയുന്നത് കേട്ട് ചിരിച്ചോണ്ട് എന്തൊക്കെയോ ചോദിച്ചു. പിന്നെ അയാൾ ഹിന്ദി അറിയുന്ന ഒരു മലയാളിയുമായി (അയാളെന്നെ തനി കൂതറ മലയാളിയാക്കി)
എന്തൊക്കെയോ പറഞ്ഞു ചിരിച്ചു.
പിന്നെ ഹിന്ദി പഠിച്ചു കഴിഞ്ഞാണ് ഞാൻ പറഞ്ഞതെന്തെന്ന് മനസ്സിലായത്.
ഇംഗ്ലീഷ് പറയാം... തമിഴ് പറയാം.... എന്തോ ഹിന്ദി അങ്ങ് കിട്ടുന്നില്ല ... 10 ല്‍ 40 മാര്‍ക്ക് ഉണ്ടാരുന്നു .... വായിക്കാനും എഴുതാനും എല്ലാം അറിയാം.... എന്തായാലും ഹിന്ദി പടങ്ങള്‍ കണ്ടു തുടങ്ങിട്ടുന്ദ് .... ഒന്ന് രണ്ടു മാസം കഴിയട്ടെ ഞാനും മണി മണി പോലെ ഹിന്ദി പറയും (എനിക്കെങ്കിലും മനസ്സിലാകുമല്ലോ )
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.....
ഡോക്ടറെക്കൊണ്ട് ഞാന്‍ തോറ്റു..
വിമല്‍ പറഞ്ഞ പോലെ കത്തി കേറി...
കുറച്ചു ഒതുക്കാമായിരുന്നു..നര്‍മത്തിന്റെ
കേട്ടു വിടാതെ ഇരിക്കാന്‍...
ചെറുപത്തില്‍ എന്റെ ഒരു കൂട്ടുകാരന് ഡ്രൈവിംഗ് ടെസ്ടിനു പോയി..വലതു വശത്ത് സ്ടീരിംഗ് പിടിച്ച് പോകുമ്പോള്‍ ജീപ്പ് വലത്തേക്ക് തിരിക്കാന്‍ കൈ വെളിയിലേക്ക്
ഇട്ടു ചൂണ്ടു വിരല്‍ കൊണ്ടു ആണ്ഗ്യം കാനികണം എന്ന് പുള്ളിക്ക് അറിയാം..
ടെസ്ടിനു ചോദിച്ചത് ജീപ്പ് ഇടത്തേക്ക് തിരിക്കാന്‍ എങ്ങനെ കാണിക്കണം
എന്നാണു..കക്ഷി വലഞ്ഞു..ആലോചിട്ടു പറഞ്ഞു.വലതു കൈ പുറത്തേക്കു
ഇട്ടു ജീപിന്റെ മുകളിലേക്ക് കഴ്യാവുന്ന ഉയരത്തില്‍ വെച്ചു പിന്നെ ചൂണ്ടു വിരല്‍
ഇടത്തേക്ക് ദേ ഇങ്ങനെ ഇങ്ങനെ, ഇങ്ങനെ, വീണ്ടും വീണ്ടും കാണിക്കാന്‍...അപ്പൊ പോലീസുകാരന് ചോദിച്ചത്രേ നീ ഇങ്ങനെ ഇങ്ങനെ ഇങ്ങനെ, ഇങ്ങനെ, കുലുക്കി കുത്തുമ്പോള്‍ steering നിന്റെ അപ്പന് തിരിക്കുമോ എന്ന് ? ഓ എന്റെ ഒരു പോസ്റ്റ് വെറുതെ പോയി..ഹ..ഹ...
പുതു വത്സര ആശംസകള്‍...
ജീവിയ്ക്കാൻ വേണ്ടി കഷ്ടപ്പെട്ട് ഹിന്ദി സംസാരിച്ച് ശീലിച്ച എന്റെ എല്ലാ കൂട്ടുകാർക്കും ഈ പോസ്റ്റ് കാണിച്ചു കൊടുത്ത വകയിൽ എനിയ്ക്ക് വരേണ്ടും കാശിന് ബില്ലയയക്കാം കേട്ടോ.
ചിരിച്ച് ഒരു വഴിയായി. മിടുക്കൻ ഡോക്ടർ! അയ്യോ അതറിയില്ല, മരുന്ന് ഒന്നും ഇതുവരെ കുറിപ്പിച്ച് കഴിച്ചിട്ടില്ല.
പോസ്റ്റ് കലക്കി.
സ്കൂള്‍കാലത്തെ ഓര്‍മ്മകള്‍ രസകരമായ കഥയായിരിക്കുന്നു...
മിസ്റ്റര്‍ ഡോക്ടര്‍ താങ്കള്‍ എന്റെ മുംബയെയും ഹിന്ദിയും നശിപ്പിക്കാന്‍ ഇറങ്ങിയിരിക്കുവാ അല്ലെ ... ഈ ഒഴാക്കന് സഹിക്കില്ല കേട്ടോ പറഞ്ഞേക്കാം!!
എന്നാലും വായിച്ചു ഒരുപാട് ചിരിച്ചു
മനുഷ്യനെ ചിരിപ്പിച്ചേ അടങ്ങൂ അല്ലെ ? ഹാ എന്താ ചെയ്യ്യാ.. ചിരിപ്പിച്ചു...
ബഹു രസം!
പഴയ ഹിന്ദി ക്ലാസ്സുകൾ ഓർത്തു പോയി.. നന്ദി.
കുസുമം ചേച്ചി,
വളരെ സന്തോഷം!
ഹിന്ദീ ഹമാരീ രാഷ്ട്ര് ഭാഷാ ഹൈ!!
റിയാസ് മിഴിനീർത്തുള്ളി
ചിരി നല്ലതാ. ചിരിച്ചോ!
പക്ഷേ കൂടുതലായാൽ ആരെങ്കിലും ‘ആപ്പടിക്കും!’
കുഞ്ഞൂസ് ചേച്ചി
കൽക്കട്ടയിലൊക്കെ ബംഗാളിയല്ല, അല്ലേ!?
ഭാനുമതി ടീച്ചറെ ഓർത്തതു നന്നായി.
ടി.എൽ.എഫ് ശരിക്കും ഞങ്ങളുടെ ക്ലാസിൽ ഹിന്ദി സാർ ചോദിച്ചപ്പോൾ എന്റെ സുഹൃത്ത് പറഞ്ഞതാണ്! ബാക്കീ സബ് ഭാവനാ ഹൈ, ഹും, ഹോ!
വില്ലേജ് മാൻ
കറക്റ്റ് അല്ല!
അന്തർ ആരും വരരുത്, ഹേ..!
എന്നാ അർത്ഥം.
ചിതൽ
മോൾക്ക് കഥ പറഞ്ഞു കൊടുക്കണേ...
അല്ലെങ്കിൽ അങ്കിൾ നേരിട്ട് പറഞ്ഞുകൊടുക്കും!
വാഴക്കോടൻ
“ഹമാരാ തുമാരാ ഗാഡി തമ്മീ കൂട്ടിമുട്ടി
ഹമാരാ ആദ്മി ചാടിയില്ലാരുന്നേൽ
തുമാരാ ആദ്മി മർ ജാത്താ, സമച്ചേ!?”
മിനി ടീച്ചർ
ഹിന്ദി അച്ചിമാർക്ക് നന്നായറിയും - ഹിന്ദി അച്ചീ തരഹ് മാലൂം എന്നല്ലേ?
വായനയ്ക്കും, ചിരിക്കും, കമന്റുകൾക്കും എല്ലാവർക്കും നന്ദി!
കൂതറ ഹാഷിം
കദം ഗുദാ ഹൈ!
മലയാളത്തിൽ ‘നന്നി’!
കണ്ണനുണ്ണി
ഉത്തരം മൈക്കാ എന്നു പറഞ്ഞാൽ പോരേ!
ഹി! ഹി!!
പട്ടേപ്പാടം റാംജി
മുന്നൂറിന്റെ കണക്ക്...
അന്നൊക്കെ പട്ടഷാപ്പിൽ നൂറു മില്ലിയുടെ കണക്കായിരുന്നു.
മൂന്നു തവണ നൂറു മില്ലി വീതം അടിക്കുന്ന ടീമുകൾ ധാരാളം!
ഫൈസു മദീന
എന്നെ കൊലപാതകീ എന്നു വിളിച്ചു, ല്ലേ!?
കണ്ണൂരാൻ
എനിക്കെല്ലാം മനസ്സിലായി.
ആ നിൽക്കുന്ന തങ്കപ്പനാണ് ഈ നിൽക്കുന്ന പൊന്നപ്പൻ. അല്ലേ!?
ബിലാത്തിച്ചേട്ടൻ
മൂന്നൻ അബ് ബഹുത് ഖുഷ് ഹൈ.
മുംബൈ കാ മുഗാംബോ ഹൈ!!
രമേശ് അരൂർ
ഖബ്രാവോ മത്!
സബ് ഠീക് ഹോ ജായെഗാ!
ഓ.ഏ.ബി
ഹ!!
അബുഭവം കൊള്ളാം.
(എവിടെയായിരുന്നു? കാണാനില്ലായിരുന്നല്ലോ!?
നന്ദി സുഹൃത്തുക്കളേ!
സുരേഷ് ആലുവ
പത്തിൽ നാൽപ്പതു മാർക്കോ!
ഈശോയേ!
എന്തായാലും ഹിന്ദി പഠിത്തം നടക്കട്ടെ!
നൌഷു
ചിരിച്ചു വഴിക്കായെന്നറിഞ്ഞതിൽ സന്തോഷം!
എന്റെ ലോകം
സന്തോഷം.
ചെറുപോസ്റ്റ് എന്തായാലും ഇവിടെ കിടക്കട്ടെ!
എച്ച്മൂസ്,
എന്റെ വക സ്പെഷ്യൽ ട്രീറ്റ് ഉണ്ട്!
(ട്രീറ്റ്മെന്റ് അല്ല... അതുവേണോ!? ഹി! ഹി!)
തലയമ്പലത്ത്
നന്ദി!
ഒഴാക്കൻ
മിസ്റ്റർ ഒഴാക്ക് ജൂനിയർ!
ദയവു ചെയ്ത് എന്നെ കൊല്ലരുത്... ഞാൻ താക്കറെ എന്നു പറഞ്ഞിട്ടേ ഇല്ല!
ജിഷാദ് ക്രോണിക്
ഞാൻ അടങ്ങി!
സാബു എം.എഛ്
ഷുക്രിയാ!!!
എല്ലാവർക്കും ഷുക്രിയാ!
ജയാ, കൽക്കട്ടയിൽ ബംഗാളിയാണ്...പക്ഷേ, ആദ്യമായി ചെല്ലുമ്പോൾ ആർക്കാ ബംഗാളി പറയാൻ കഴിയുക?കൂടുതലും ഹിന്ദി തന്നെയാണ് ഉപയോഗിക്കുക.(ബംഗാളി പഠിച്ചെടുക്കാൻ രണ്ടു മാസത്തോളമെടുത്തൂ ന്ന് പറഞ്ഞാൽ മതീല്ലോ...അതും ഹിന്ദി അറിയാത്ത ജോലിക്കാരിയോട് സംസാരിക്കാൻ വേണ്ടി)
അടിപൊളിയാണു ഡോക്ടർ ഈ പോസ്റ്റ്.നല്ലരസമുള്ള വായന.ആശംസകൾ
ബാപ് രേ ബാപ്....
ഹസ് ഹസ് കേ മര്‍ഗയീ...
മുബാറക് ഹോ......
ഞാന്‍ ഹിന്ദി പഠിച്ചത് ഒക്കെ വെറുതെയായി. ഇതാണ് ഹിന്ദി.
പഠിച്ചത് ടെക്നിക്കല്‍ സ്കൂളിലായ കാരണം ഹിന്ദി പഠിച്ചിട്ടില്ല.
തൂക്കോ.. മേക്കോ...
ഹാവൂ രക്ഷപ്പെട്ടു.
ഡോക്ടര്‍ ജയിലില്‍ നിന്നും എന്നാ രക്ഷപ്പെട്ടത്?
രസകരമായ പോസ്റ്റ്.
താങ്കള്‍ ഡോക്ടര്‍ മാത്രമല്ല; നല്ല പോസ്റ്റര്‍ കൂടിയാണ്.. നല്ല പോസ്റ്റര്‍!! ഹി.. ഹി...
:D
ഇവിടെ ഭാവന പീലിവിടർത്തി ആടിയതാണെങ്കിലും,
ദാ.. ഒരനുഭവം.
സൂചിഗോതമ്പ് വാങ്ങാൻ സുഹൃത്തുമായി കടയിലെത്തിയപ്പോൾ ഒരു സംശയം “സൂചി” എന്നാണോ അതോ “സൂയി” എന്നാണോ എന്ന്. പറയുമ്പോൾ “ഗോതമ്പ് ചേർക്കേണ്ട താനും.
കടയിൽ നല്ല തിരക്കായതിനാലും ആർകുമൊന്നും മനസ്സിലാവില്ല എന്നതിനാലും തർക്കം നീണ്ടു നീണ്ട് അവസാനം തിരിയാത്ത രീതിയിൽ “സൂയി” എന്ന് പറയാമെന്ന് തീരുമാനിച്ചതും അടുത്തു നിന്ന ഒരു ചേച്ചി “സൂചി” എന്നു തന്നെ പറഞ്ഞാൽ മതിയെന്ന് മലയാളത്തിൽ പറഞ്ഞു തന്നപ്പോൾ മുഖം മാത്രമല്ല ശരീരം പോലും മഞ്ഞളു തേച്ചപോലായി.
ഹിഹി ഡോക്ടറെ.. ചിരിപ്പിച്ചു ..ഹിന്ദി അന്നും ഇന്നും.. മുജെ മാലും :(
ടി എൽ എഫ് എന്നെഴുതിയിട്ട് അതു് കാ കേ കീ ആക്കൽ. അതെന്തൊരു പരിപാടിയാ.പിന്നെ മാഷല്ലേ, എന്തും ആവാല്ലോ!
കുഞ്ഞൂസ് ചേച്ചീ,
കൽക്കത്തയിൽ ഹിന്ദി നല്ലോണം പ്രചാരത്തിലുണ്ടല്ലേ..? (ദേവദാസ് സിനിമയൊക്കെ അവൈടം ബെയ്സ്ഡ് ആണല്ലോ, അല്ലേ!?)
മൊയ്തീൻ അങ്ങാടിമുഗർ
അടിപൊളി നന്ദി!
ഹാക്കർ
ഞാൻ വരാം; എന്നെ ഹാക്കല്ലേ!
മെയ് ഫ്ലവേഴ്സ്
ഷുക്രിയ, ഷുക്രിയാ.
കം ദിസീസെ കം നഹീ!
ഇസ്മായിൽ കുറുമ്പടി
അച്ചാ..അച്ഛാ!
നന്ദു
എന്നെ പടം (പോസ്റ്റർ) ആക്കി അല്ലേ!?
ഉം സന്തോഷിക്ക് , സന്തോഷിക്ക്!
കലാവല്ലഭൻ
ആങ് സാൻ സൂചി!
അവർ അല്ലേലും മഞ്ഞിച്ചാ ഇരിക്കുന്നെ.അല്ലേ?
അബ്കാരി
അമ്പക്കാരീ!മുജേ ഭീ മാലൂം... ഊഹും!
എഴുത്തുകാരിച്ചേച്ചി
ടി.എൽ.എഫ്. ശരിക്കും സംഭവിച്ചതാ ചേച്ചീ!
എല്ലാവർക്കും നന്ദി!
ഇതു വായിക്കുന്നവര്‍ വയറു വേദനയ്ക്കു കഴിക്കേണ്ട മരുന്നിന്റെ കുറിപ്പടിയും കൂടി ചേര്‍ക്കണേ.. ചിരിച്ച് ചിരിച്ച് കൊടലു മറിഞ്ഞു....
മൂന്നനെ ഞാന്‍ ഒന്നും പറയില്ല ...
ഹിന്ദിയില്‍ ഞാനും വളരെ വീക്ക് ആണ്
തൂപ്പട്....തുമ്പടോ....ആപ്പടിയേ!
ചിരിയുടെ ‘ആപ്പിലിയേ‘ ഡോക്ടരേ... സൂപ്പര്‍
ഹെന്റെ ഭഗോതീ...യേ ഡോക്ക്ട്ടര്‍ സാബ് ഛാ ഗയാ ഹൈ..!! इने क्या ക്യാ तमाशा ലിഖാ ഹേ..യാര്..! ह्र्रे बाब्ररे..!!
"നടുക്കൊരു കഴുക്കോൽ പോലത്തെ വര.
അതിനു മേലോട്ട് കാളാമുണ്ടത്തിന്റെ വളഞ്ഞ ഭാഗം.
കീഴോട്ട് പഴം പടലകളായി!
“ഇതേതു ഫാഷയാ മോനേ...?"
ये टोकुटर साब के किलाफ ,सारे हिन्दुस्तानीयों ने अदालत पर शिकायत करेंगे..देख्ना..!
ആശംസകള്‍.
മാഷെ, അസ്സൽ പോസ്റ്റ്...ചിരിച്ച് ചിരിച്ച് അവശതായായി. സ്കൂൾ ജീവിതത്തിലേക്ക് കുറച്ചുനേരം കൂട്ടിക്കൊണ്ടുപോയി. ദൂജയുടെ അർത്ഥമെന്താണ് ഏക് ദൂജെ കേലിയെ....? മെം + കൊ പഠിപ്പിച്ചപ്പോൾ ഞാൻ പോയിരുന്നില്ല ഞാനും മേക്കൊ എന്നാണ് കുറെനാൾ ധരിച്ചുവച്ചിരുന്നത്. ആറിൽ പഠിക്കുമ്പോൾ..!
ഇതൊരു മൂന്നു മൂന്നര ഹിന്ദി ആയി പോയല്ലോ ഡോക്ടറേ.........
മേരാ രാഷ്ട്ടഭാഷ ഹിന്ദി ഹും ഹൈം ഹെ….
ഹോ … ഇത്തിരി കഷ്ട്ട് ഹൈ… ഈ ഹിന്ദി.
മേക്കാ…. തൂക്കാ… ചിരിച്ചു… ഡോക്ട്ടർ സാബ്
ഒരു ചിരി വസ്ഥി ഹൈ…………
(വസ്തി ആണോ വസ്ഥി എന്നാണോ )
ഹിന്ദി അന്നും,ഇന്നും എന്റെ ഏഴയലതില്ല.
നല്ലരസായി വായിച്ചു..
പോസ്റ്റ് ..ബഹുത് അച്ഛാ ഹേ..ഹൈ..ഹും...ഹോ...
തൂപ്പടിച്ചും ആപ്പടിച്ചും കിട്ടിയ അരമുറി ഹിന്ദി ഉള്ളത് കൊണ്ട്
ഇപ്പഴും രക്ഷപ്പെട്റ്റ് പോണു ..ഹ ഹ .
ഇത്തവണ ലിങ്ക് തന്നത് ഒരു സുഹൃത്താ...
ടോട്ടരൊരു ഒരു പടക്കന്‍ സാധനം ഇട്ടിട്ടോണ്ടെന്നു പറഞ്ഞു...
.
കമ്മന്റ്റി പോവുന്നു, വിശദമായ വായനക്ക് ശേഷം കൂടുതല്‍ അഭിപ്രായം പറയാം...
ശെടാ ഈ ഹിന്ദിക്കാര് എന്റെ ഹിന്ദി വാക്കുകള്‍ കേട്ടാണ് അല്ലാതെ അതിലെ തമാശ കെട്ടല്ല ചിരിക്കുന്നത് ല്ലേ...
ഞാനോടി
Kalakki mashe
ചിരിപ്പിച്ചേ...! ഹിന്ദി ഇത്ര വിഷമമായിരുന്നെന്ന് ഇപ്പോഴാ അറിഞ്ഞത്..
കലക്കി ഡോക്ടർ....
പണ്ട് ബോംബെയിൽ ചെന്നപ്പോൾ ,ഞങ്ങൾ നാലഞ്ചുപേരുണ്ടായിരുന്നു. ഒരു ചായക്കടയിൽ കയറി.ചായക്ക് ഓർഡർ ചെയ്തു.ഒപ്പം കടിയും.കൂട്ടത്തിൽ പിശ്ശുക്കനായിരുന്ന ഹസ്സങ്കുട്ട്യ് പറഞ്ഞു‘ഏക്ക് വട വേണ്ടാ ഹെ’....
ഈ ഹിന്ദി കഥ ഇത്തിരി കട്ടിയാണ്... ഹിന്ദിയുടെ പഠനകാലം മറന്നിരിക്കുന്നു... ഒരു കാലം ഓർമയുള്ളത്... 6 ക്ലാസിലെ ഹിന്ദി ടീച്ചർ പഠിക്കാത്തവർക്കുള്ള ശിക്ഷയായി നൽകിയിരുന്നത്... ആൺകുട്ടിയേയും പെൺകുട്ടിയേയും പരസ്പരം കൈ കോർത്ത് നിർത്തുമായിരുന്നു...
ഹിന്ദി രാഷ്ട്രഭാഷയാണ് എന്ന് ആരെങ്ങിലും വിചാരിക്കുന്നുണ്ടെങ്ങിൽ... ചുമ്മാ വന്ന് ഒന്ന് വായിക്കുക...
http://georos.blogspot.com/2010/01/blog-post_27.html
“മേരോ“ എത്തിയപ്പൊ പിടുത്തംവിട്ടു ചിരിച്ചു പോയീ..വളരെ മനോഹരമായ ആഖ്യാനം. അഭിനന്ദനങ്ങൾ..സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ അത്യാവശ്യം ഹിന്ദി സംസാരിക്കാൻ പഠിച്ചിരുന്നു.അതു കൊണ്ട് പ്രവാസിയായപ്പോൾ.മേരെകൊ തേരെകൊ പറയുന്നവരോട് ഇവനൊന്നും ഹിന്ദിയറിയില്ലേ ഒന്നു പഠിപ്പിച്ചേക്കാം എന്നു കരുതി മുജ്കൊ തുജ്കൊ അടിച്ചു ഞെളിഞ്ഞു നിന്നു..പിന്നെ ഗതിയില്ലാതെയോ അറിയാതെയോ.മേരെക്കൊയിൽ ലയിച്ചു ചേർന്നു.
ഹിന്ദി ഭാഷയെ കുറിച്ച് അടുത്ത കാലത്ത് വായിച്ച ഏറ്റവും രസികൻ കഥ. ടി. എൽ. എഫ് പ്രയോഗം അസ്സലായി.
സ്രാഞ്ജ്,
ഹ! ഹ!
വയറുവേദനയ്ക്ക് അഷ്ടചൂർണം
കുടലുമറിഞ്ഞതിന് ശീർഷാസനം!
ഒറ്റയാൻ
ഹിന്ദിയിൽ ‘വീക്ക്’ എന്നു വച്ചാൽ മലയാളത്തിലെ വീക്ക് അല്ലല്ലോ, അല്ലേ!?
മനു ജി
ആപ്പടിയേ, ആപ്പടിയേ എന്ന് പലതവണ ഞാൻ തന്നെ വായിച്ചിട്ടുണ്ട്!
ഒരു നുറുങ്ങ്
“ये टोकुटर साब के किलाफ ,सारे हिन्दुस्तानीयों ने अदालत पर शिकायत करेंगे..देख्ना..! ”
എന്നു വച്ചാൽ ഞാൻ ഒരു സംഭവം ആണെന്നല്ലേ!? ഹി! ഹി!
എനിക്കു സുഖിച്ചു!
കുഞ്ഞൻ
മേക്കാ, മേക്കോ
തൂക്കാ, തൂക്കോ എന്നൊക്കെയല്ലേ ലോജിക്കുള്ള നമുക്കു ചിന്തിക്കാനാവൂ!
ഹാഷിക്ക്
ഹാഷിക്കേ, ഈ മൂന്നരപത്തില്ലല്ലോ!?
ഹി! ഹി!
എസ്.എം.സാദിഖ്
വസ്തി എന്നതാണു ശരി.
(മനസ്സിലാകാത്തവർക്ക്: എനിമ പോലെയുള്ള മരുന്നു പ്രയോഗമാണ് വസ്തി! സാദിഖ് ശരിക്കും എന്താണോ ഉദ്ദേശിച്ചത്!!!)
ലക്ഷ്മി ലച്ചു
ഹിന്ദി പഠിക്കാത്ത അച്ചിമാരോ!?
ഹിന്ദീ അച്ചീ തരഹ് സീക്നാ ഹൈ എന്നല്ലേ പ്രമാണം!?
സ്പൈഡി
സന്തോഷം.
ആരാ ആ ലിങ്ക് തന്നയാൾ!?
എന്റെ വക കുപ്പി കഷായം ഫ്രീ!
ഐക്കരപ്പടിയൻ
അപ്പോ ഒന്നൂടെ പോരെ.
സുസ്വാഗതം!
വഴിപോക്കൻ
ആവോ... എനിക്കറിയാൻ പാടില്ലേ...!
കിഷോർ ലാൽ
ബഹുത് ശുക്രിയാ!
കുമാരൻ
ആള് ഹിന്ദിപ്പുലിയായിരുന്നല്ലേ...!
കുമാർ കീ ആനേ സേ മെ ബഹുത് ഖുഷ് ഹോ ഗയാ!
യൂസുഫ്പ
ഏക് ബോണ്ടാ ഭീ നഹീ വേണ്ടാ ഹൈ!
കാക്കര
“ഹിന്ദി ടീച്ചർ പഠിക്കാത്തവർക്കുള്ള ശിക്ഷയായി നൽകിയിരുന്നത്... ആൺകുട്ടിയേയും പെൺകുട്ടിയേയും പരസ്പരം കൈ കോർത്ത് നിർത്തുമായിരുന്നു...”
ഈശോയേ!
അതേതു സ്കൂൾ!? ആ ടീച്ചർ ഇപ്പോഴുമുണ്ടോ?
അബ്ദുൾ കബീർ
അദ്ദാണ് മേരേക്കോയുടെ ശക്തി!
നോക്കിക്കോ, ഇനി, തൂക്കോയും മേക്കോയും ഒക്കെ വരും. മൂന്നനെപ്പോലെ ഞാനും ശുഭാപ്തിവിശ്വാസക്കാരനാ!
ലതീഷ്.പി.വി.
ഞാൻ തല കുനിച്ചു...
എല്ലാവർക്കും നന്ദി സുഹൃത്തുക്കളേ!
ഡെല്‍ഹിക്കാര്‍ക്ക് മുംബൈ ഹിന്ദിയെ പുച്ഛമാണ്. എനിക്കുതന്നെ ദ്വേഷ്യം തോന്നാറുണ്ട് കുട്ടികള്‍ വലിയവരെ തൂ എന്ന് വിളിക്കുമ്പോള്‍ .ഇവിടെ കുട്ടികളെപ്പോലും ആപ് എന്നെ പറയൂ. രസകരമായിട്ടുണ്ട്. ആശംസകള്‍ .
പോസ്റ്റ് രസകരമായി ഡോ..
TLF കാകേകി ആയ വിദ്യ കലക്കി...
വല്ലഭായി സാറിന് ആദരാഞ്ജലികള്‍..
ഡോക്ടറേ...ഓർമ്മകളും അവതരണവും ഏറെ രസകരമായിട്ടുണ്ട്.ഇതു പോലെ കുറേ ഹിന്ദി തമാശകൾ ഞാനൊക്കെ എൻ സി സി യിലുള്ളപ്പോൾ അനുഭവിച്ചിട്ടുണ്ട്.പ്രവാസിക്ക് ഹിന്ദിയൊക്കെ ഇപ്പോ പുല്ലാ....
ആശംസകൾ...
ഈ ഹിന്ദിപോസ്റ്റ് ശരിക്കും രസിപ്പിച്ചു.
ഈ മേരെക്കോ, തെരെക്കോ പ്രയോഗം ബോംബൈക്കാരുടെയും ഹൈദ്രാബാദികളുടെയും ഒക്കെ പ്രത്യക രീതിയാണെന്നാണ് തോന്നുന്നത്, ഇന്ത്യയിലെ തന്നെ യു പി പോലുള്ള മറ്റു ഹിന്ദി സംസ്ഥാനങ്ങളില്‍ മുച്കോ തുച്കോ എന്നിങ്ങനെ തന്നെയാണ് പറയുന്നത്.
പോസ്റ്റിനു അഭിനന്ദനങ്ങള്‍
ശരിക്കും ചിരിച്ചു പോയി ഡോക്ടറെ ... ഞാനും പറയാന്‍ തുടങ്ങിയതായിരുന്നു തപ്പി തടഞ്ഞു ഒക്കെ. അപ്പോഴേക്കും ജപ്പാനീസ് പഠിക്കാനായി തലയിലെഴുത്ത്....
ഡോക്ക്, അയ്യോ ചിരിച്ചു മതിയായി!!
ജയൻ ഭായ് എനിക്ക് ഒരിക്കലും ഇഷ്ടപ്പെടാൻ പറ്റാത്ത ഭാഷയാണ് ഹിന്ദി. അക്കാര്യത്തിൽ ഞാൻ തമിഴന്റെ ഒപ്പമാണ്. നമ്മുടെ ആദ്യ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് കാസ്റ്റിംഗ് വോട്ട് ചെയ്താണ് ഹിന്ദി ദേശീയഭാഷ ആയത്. അതൊന്നുമല്ല കാര്യം എനിക്ക് ഒരിക്കലും അതങ്ങോട്ട് വഴങ്ങിത്തന്നിട്ടില്ല. ഏതാണ്ട് ഹിന്ദി സാറന്മാരെല്ലാം ഈ ഒരു ലൈനിലാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. നമ്മുടെ ഗജകേസരീയോഗത്തിൽ ആനയെ ഹിന്ദി പഠിപ്പിക്കാൻ വരുന്ന മുകേഷിനെ എനിക്ക് ഓർമ്മ വരുന്നു.
ജീവിതവും ഫലിതവുമുണ്ട്. നീളം വല്ലാതെ കൂടിയോ എന്ന് ഒരു സംശയം. ഒന്നുകൂടി ചെറുതാക്കി പറഞ്ഞിരുന്ന്നെങ്കിൽ ഒന്നുകൂടി രസിച്ചേനെ.
മേക്കാ!!!
തൂക്കാ!!!
വരാന്‍ ഇത്തിരി വൈകി. ഭേഷ് ഭേഷ് എന്ന് പറഞ്ഞാല്‍ പോരാ, ബലേഭേഷ്. ഡോക്ടറെ, ഇതില്‍ യാഥാര്‍ഥ്യവും ഭാവനയും 50:50 കോമ്പിനേഷന്‍ ആണോ? ( ഭൃയാത് തിരുത്തി ബൃയാത് ആക്കി. വളരെ നന്ദി )
ആ ഭാവനകളെല്ലാം തകർത്തു. ചിരിപ്പിച്ച് കൊന്നു. (എനിക്കും പണ്ട് ഈ കാ കേ കീ ഭയങ്കര കൺഫ്യൂഷനായിരുന്നു.)
സൂപ്പർ തമാശ.
BHAYAMKARA ISHTTAMAAYI!
പ്രയാൺ ചേച്ചീ
അപ്പോ മുംബൈ ഹിന്ദിക്കാരേക്കാൾ മാന്യരാണ് ദില്ലീവാലാ ഹിന്ദിക്കാർ, അല്ലേ?
(ഞാൻ അടുത്ത മാസം ദില്ലിക്കു പോകുന്നുണ്ട്; അവിടെ നിന്ന് ബനാറസിലേക്കും പോകണം! സമാധാനമായി...)
ജിമ്മി ജോൺ
സന്തോഷം.
വല്ലഭായി സാർ കാരണം ഇത്രയൊക്കെയെങ്കിലും എഴുതാനായില്ലേ...!
പ്രവാസി
ഹിന്ദിയൊക്കെ പുല്ലാണെന്നോ!
പ്രവാസീ കോ സബ് കുച്ച് പുൽ ഹൈ?
അപ്പോ ഒരു സംശയം.
ഹിന്ദിയിൽ പുല്ലിന് എന്താ പറയുക?
തെച്ചിക്കോടൻ
അതു ശരി.
പ്രയാൺ ചേച്ചിയും പറഞ്ഞു.
പലനാടിൽ പല ഹിന്ദി.
മലയാളവും അങ്ങനെയൊക്കെ തന്നെയല്ലേ!?
മഞ്ജു മനോജ്
ഹിന്ദി പഠിച്ചതുകൊണ്ട് ജാപ്പനീസ് പഠിക്കാൻ എളുപ്പമായി, അല്ലേ!?
ഫാഗ്യവതി!
ചങ്കരൻ
ചക്കീ കോപ്പ് ഹിന്ദീ മാലൂം?
നഹീ തോ ഉസ്കോ ഭീ സിഖാവോ!
എൻ.ബി സുരേഷ്
നീളം കുറയ്ക്കാൻ കഴിഞ്ഞില്ല.
സത്യത്തിൽ ഇനി ഒരു മൂന്നു നാലു പ്രയോഗങ്ങൾ കൂടി ഉണ്ടായിരുന്നു.
അതൊക്കെ കണ്ടിച്ചുകളഞ്ഞു!
(എന്നാണാവോ ഞാൻ കുറുക്കിയെഴുതാൻ പഠിക്കുന്നത്!)
അജിത്ത്
ടി.എൽ.എഫ് യാഥാർത്ഥ്യം.
ബാക്കിയൊക്കെ ഭാവന!
ഗീത
സന്തോഷം, ചേച്ചീ.
ഭാവന... അവളില്ലായിരുന്നെങ്കിൽ ഞാൻ വലഞ്ഞേനേ!
ശങ്കരനാരായണൻ
ഷുക്രിയാ.
എല്ലാവർക്കും ഷുക്രിയാ!
കുറേ നാളിനുശേഷം ശരിക്കും ചിരിപ്പിച്ച ഒരു പോസ്റ്റ്. സന്തോഷായി ഗോപ്യേട്ടാ :) ഇനി ഇടക്കൊക്കെ ഇതുപോലെ ചിരിയുടെ മാലപടക്കങ്ങൾക്കു തിരികൊളുത്തികൊണ്ടിത്തരം പോസ്റ്റുകൾ പോരട്ടെ.
ഇതൊക്കെ കാണേം കേള്‍ക്കേം വേണ്ടാന്ന് കരുതിയാ വല്ലഭായി സാര്‍ നേരത്തെ പോയത്
ആഹാ. കലക്കി മാഷേ.
കാണാനൊരിത്തിരി വൈകി. ശരിയ്ക്കു ചിരിച്ചു. കൂട്ടി വായിയ്ക്കുന്ന ഭാഗങ്ങള്‍ കിടിലം.
മൂന്നനെ ഇഷ്ടപ്പെട്ടു :)
വളരെ നന്നായി ...ആസ്വദിച്ചു..
ബഹുത് അച്ഛാ.. മസാ ആഗയാ
:D
ഇത്രേം ഭീകരനാരുന്നു ഹിന്ദിയെന്ന് ഇപ്പോഴാ അറിയുന്നത്.ടി.എല്‍.എഫും,മേക്കായും തകര്‍ത്തു.:)
ഹിന്ദിക്ക് ഇങ്ങനെയും ചില ദോഷങ്ങള്‍ ഉണ്ട് അല്ലെ... എഴുത്ത് ഗംഭീരം...
ടി.എൽ.എഫ് കണ്ടു ഞാനും ഞെട്ടി. കലക്കി.
ഓഫ് ടോപ്പിക്ക് : പക്ഷെ എനിക്ക് ഹിന്ദി ഭയങ്കര ഇഷ്ടമായിരുന്നു. ഇപ്പോഴും.
കുറുമാൻ
നന്ദി.
‘കുറുമാന്റെ ചിരി’ എന്നൊരു പോസ്റ്റ് ആലോചിക്കാൻ പോകുവാ!
വേദവ്യാസൻ
ഫയങ്കരാ!
അപ്പോ, നമ്മളാരായി!?
ശ്രീ
ചിരിച്ചാൽ ശ്രീത്വം കൂടും!
ആചാര്യൻ
ആസ്വാദനത്തിനും കമന്റിനും നന്ദി!
ഹഫീസ്
ദിൽ തോ പാഗൽ ഹൈ; ദിൽ ദീവാനാ ഹൈ!
റെയർ റോസ്
പാവം ഹിന്ദി!
(അല്ല എവിടാ ഇപ്പോൾ? കാണാനില്ലല്ലോ!?)
ദിവാരേട്ടൻ
ദോഷമില്ലാത്തതേതാണ്!? ഒന്നുമില്ല!
സിജീഷ്
അതു ശരി.
ഹിന്ദി പഠിപ്പിസ്റ്റായിരുന്നല്ലേ!?
നന്ദി സുഹൃത്തുക്കളേ!
" “ഇതിന് ഇങ്ങനൊക്കെ അർത്ഥമുണ്ടായിരുന്നോ!” റാം മോഹനൊഴികെ, മുഴുവൻ ക്ലാസും ചിന്തിച്ചു. ... "ഞാനും ഒന്ന് ചിന്തിച്ചു പോയി ...
ഉ: “അപ്പനേ വച്ചേകേലിയേ!” കിടിലന്‍
ജയന് ഡെല്‍ഹിയില്‍ വരുന്നുണ്ട് എങ്കില്‍ വിളിക്കു. നമ്പര്‍ ഹരീഷിന്റെ കയ്യിലുണ്ട്.
ഡോക്ടർ മാഷേ,
ഈ “ആപ്” വെയ്ക്കുമ്പോൾ ഹേ ആണോ ഹൌ ആണോ ചേർക്കെണ്ടത്?
നന്നായി ഡോക്ടറേ അവസാനം വിദ്യാഭ്യാസ സമ്പ്രദായത്തെ കൂട്ടില്‍ കേറ്റിയപ്പോള്‍, എന്തൊരു ക്ലൈമാക്സ്. അന്നത്തെ പാവം പുള്ളാരെ മൂന്നു ഭാഷ പഠിപ്പിച്ചല്ലേ പീഠിപ്പിച്ചിരുന്നത്, ഇപ്പോ കഷ്ടി ഒരു ഭാഷ മതി എന്നായിരിക്കുന്നു. മൂന്നന്റെ കഥകളും ഒരു പക്ഷെ മാറ്റത്തിനു കാരണമായിരിക്കാം:)
ഡാക്കിട്ടരേ...ഒരു സംശയം...
മൈ+കാ എങ്ങനെ വായിക്കും....
ഹഹ ചിരിപ്പിച്ചു..ഹിന്ദി എനിക്കും ഒരു ബാലികേറാമലയായിരുന്നു, അന്നും ഇന്നും. ഇത്രക്കില്ലെങ്കിലും ഇതിന്റെ ഒരു ഛോട്ടാ പതിപാർന്ന് നുമ്മളും
രസകരായി അവതരിപ്പിച്ചിരിയ്ക്കുന്നൂ...അഭിനന്ദനങ്ങള്‍.
ജയെട്ടാ !
കിലുക്കം സിനിമയിലെ ജഗതിയുടെ ഹിന്ദി സംഭാഷണം ഒര്യ്ഹു പോയി !
മേം ബഹുത് ഗുഷ് ഹോഗയ
ലക്ഷ്മി,
അർത്ഥങ്ങൾ പലതും വെളിപ്പെടുന്നത് ഇങ്ങനെയാണ്... ഇന്നും!!
ഹി! ഹി!!
പ്രയാൺ ചേച്ചി
ഞാൻ ബനാറസിൽ പോകുന്നുണ്ട്.
പക്ഷേ ഡെൽഹി വഴി വരാനുള്ള തീരുമാനം വിഷമത്തോടെ മാറ്റേണ്ടി വന്നു. അതുകൊണ്ട് അടുത്ത ദില്ലി സന്ദർശനമാകുമ്പോൾ തീർച്ചയായും വിളിക്കാം, വരാം.
മാവേലി കേരളം
വിദ്യാഭ്യാസസമ്പ്രദായത്തെ പ്രതിക്കൂട്ടിൽ കേറ്റിയെന്നോ!?
ഞാനോ!
ദൈവദോഷം പറയെല്ലും!
ചാണ്ടിച്ചൻ
അതു ഞാൻ ചെവിയിൽ പറഞ്ഞു തന്നാൽ പോരേ സുന്ദരാ!?
പ്രവീൺ വട്ടപ്പറമ്പത്ത്
ഷുക്രിയാ, ഛോട്ടാ മൂന്നൻ ജീ!
ഷാജി കുമാർ
അഭിനന്ദനങ്ങൾ തന്നതിന് അഭിനന്ദനങ്ങൾ ഹൈ ഹും ഹോ!!!
ബാവ രാമപുരം
ബാവായ്ക്കും,പുത്രനും,പരിശുദ്ധ റൂഹായ്ക്കും സ്തുതിയായിരിക്കട്ടെ!
ഹിന്ദിയും മലയാളവും തമ്മിലുള്ള ഒരു difference,അച്ഛാ അച്ഛാ നമ്മുടെ നാട്ടില്‍ കണ്ടവരുടെ ഒക്കെ മുഖത്ത് നോക്കി ഇങ്ങനെ പറഞ്ഞാല്‍ തീരില്ലേ , കുടുമ്പം കുളം തോണ്ടിയത് തന്നെ
ബഹുത് അച്ഛാ പോസ്റ്റ് സോറി ബഹുത് അച്ചീ പോസ്റ്റ് :)
ha ha ha!
മുഛേ ഹിന്ദി നഹീ..... എനിക്കു ഹിന്ദി അറിയില്ലെന്ന് ഈ മറുതായോടാരെങ്കിലുമൊന്നു പറഞ്ഞു കൊടേടാ.........ഹഹഹഹ
humorous and nice
അതുകൊണ്ടാണ് മലയാളികള്‍ പറയുന്ന ഹിന്ദി മറ്റുള്ളവര്‍ക്കും, മറ്റുള്ളവര്‍ പറയുന്ന ഹിന്ദി മലയാളികള്‍ക്കും മനസ്സിലാവാത്തത് അല്ലെ? നന്നായി ആസ്വദിച്ചു.
ഹ്യൂമര്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ജയേട്ടാ........>!!
ഒരു തവണ കൂടി വായിക്കണമെനിക്കിത്.....!
നല്ല ഇഷ്ടായി........!!
നന്ദി......!!
മഷേ .. അടിപൊളി.. കലക്കീട്ടോ...
അനീസ
ബൈജുവചനം
പാവത്താൻ
എസ്. വർഗീസ്
സലാം
മനു കുന്നത്ത്
ജിയ...
മൂന്നനൊപ്പം കൂടിയ എല്ലാവർക്കും നന്ദി!
ഡോക്ടര്സാര് തമാശ
പറയുമ്പോ അത്ഭുതമാണ് ...
ആ species ന് നര്‍മ്മ ബോധം
ഇല്ലെന്നാണ് ഇതുവരെ അനുഭവം .
അസ്സലായി ............
jayettanoru kikkudavayanenn ipoza manasilayath...ugran..!! Chirich chirich ammak swasam mutalayi.athinulla marunn udan kodukan paranju...
jithu an to jayetta
jithu an to jayetta
jithu an to jayetta
ശരിക്കും കിടിലൻ.. കുറേ ചിരിക്കേണ്ടി വന്നു.
....
ഇങ്ങനെയും ഒരു ഹിന്ദി പഠനം...
രസകരമായിരുന്നു പോസ്റ്റ് ....
ഇപ്പോഴാ രാഷ്ട്രഭാഷയോട് ഒരു ഇഷ്ടം തോന്നുന്നത്...
jayan jee ...super aayittundu. collegil hindi grammar padikkan kashtappettathu ormma varunnu. good one
തൂപ്പട്....തുമ്പടോ....ആപ്പടിയേ!
തൂപ്പട്....തുമ്പടോ....ആപ്പടിയേ!
പണ്ടൊക്കെ നാട്ടിൻപുറങ്ങളിൽ രാത്രിയായാൽ പൂമുഖത്തിരുന്ന് ഇങ്ങനെയൊക്കെ കുട്ടികൾ ഉറക്കെ വായിക്കുന്നത് കേൾക്കാമായിരുന്നു. നർമ്മത്തിൽ പൊതിഞ്ഞ ഓർമ്മപ്പെടുത്തലുകൾക്ക് നന്ദി. മനോഹരമായി എഴുതിയിരിക്കുന്നു.
satheeshharipad.blogspot.com
ഹഹ..അപ്പനെ വച്ചേ കേലിയെ കലക്കി ട്ടോ..തിരക്കിനിടയില്‍ ഇത്ര രസകരമായി ഇതൊക്കെ എഴുതുന്നല്ലോ..
ഹിന്ദി ക്ലാസ് കലക്കീട്ടൊ ഡോക്ടറെ...
ഞങ്ങളുടെ ഹിന്ദി ടീച്ചർ ‘ചുമ്മാർ”സാറിനെ ഏറെക്കാലത്തിനു ശേഷം ഓർമ്മിക്കാൻ ഇടയാക്കി.
ആശംസകൾ...
ചിത്രാംഗദ
ക്രൈഗ്
ഇരുമ്പുഴിയൻ
ശങ്കർ ജി
ഏപ്രിൽ ലില്ലി
സതീഷ് ഹരിപ്പാട്
ശ്രീദേവി
വീക്കെ....
മൂന്നനെയും വല്ലഭായിയെയും ഇഷ്ടപ്പെട്ടതിന് എല്ലാവർക്കു ബഹുത് ബഹുത് ഷുക്രിയാ!
നന്നയിര്ന്നു സാറിന്റെ ക്ലാസ്സ്........... നമിച്ചിരിക്കുന്നു
valaree nanayettu unndu
വരി ആയി തേച്ചു hangeril തൂക്കി ഇട്ട ഷര്‍ട്ട് പോലെ എന്നാണ് ഹിന്ദി എനിക്കാദ്യം തോന്നിയത് അതെന്തെങ്ങിലുമാവട്ടെ എന്നാലും മൂന്നനെ കാണാതെ ആ മാഷ് വടിയായത് ശരിആയില്ല
ഇനിയുമുണ്ടോ ഇതുപോലെ രസകരമായ
കഥകള്‍ ?
hahah ki prayoogam kalakki postum
it s good Mr. Jayakumar... congrats.. no malayalam words on my lap.. thats why.. kshamikkumallo..
ഇപ്പോഴാണ് ഈ പോസ്റ്റ് ശ്രദ്ധിച്ചത്. ഹിന്ദി ക്ലാസ് ഇഷ്ടപെട്ടു :D
ഇപ്പോള്‍ മുംബൈയില്‍ പോയത് കൊണ്ട് ഈ പോസ്റ്റ് കാണാന്‍ പറ്റി :) “ടി...എൽ...എഫ്...”സംഭവം അതൊരു സംഭവം തന്നെ മാഷെ നല്ലൊരു വായനക്ക് നന്ദി,ആശംസകള്‍.
തൂപ്പട്....തുമ്പടോ....ആപ്പടിയേ!
തൂപ്പട്....തുമ്പടോ....ആപ്പടിയേ!
ജയേട്ടൻ ഹിന്ദി എന്ന നമ്മുടെ രാഷ്ട്രഭാഷയെ അവഹേളിക്കാനും ചെറുതാക്കിക്കാണിക്കാനും വേണ്ടി മനപൂർവ്വം കെട്ടിച്ചമച്ചുണ്ടാക്കിയതാണ് ഈ കഥയെന്ന് ഞാൻ നല്ലപോലെ സംശയിക്കുന്നു.
അതും പോരാഞ്ഞ്,ഹിന്ദി പഠിച്ചാൽ പെണ്ണുങ്ങളെ വളയ്ക്കാം എന്ന ഗുണം മാത്രമേ ഉള്ളൂ എന്നും ജയേട്ടൻ ഇതിലൂടെ വ്യംഗമായി സൂചിപ്പിക്കുകയാണെന്ന് ഞാൻ നല്ലപോലെ സംശയിക്കുന്നുണ്ട്.
ആശംസകൾ.
Post a Comment