രണ്ടായിരാമാണ്ട് (AD 2000) എന്നത് ലോകം അവസാനിക്കുന്ന വര്‍ഷമാണെന്ന് ആദ്യം കേട്ടത് ചേപ്പാട് പി.എം.ഡി. യു.പി.എസ്സില്‍ പഠിക്കുന്നകാലത്തായിരുന്നു.
എന്റെ കൂട്ടുകാരന് സജി മാത്യുവും അവന്റെ മൂന്നു സഹോദരിമാരും അതുറച്ചു വിശ്വസിച്ചിരുന്നു. “കാലം തികഞ്ഞിരിക്കുന്നു; ദൈവരാജ്യം സമീപിച്ചിരിക്കുന്നു” എന്ന് അച്ചടിച്ച ഒരു നോട്ടീസ് അവര്‍ തരികയും ചെയ്തു.
അതൊക്കെ വായിച്ച് ഞാന്‍ വളരെ ഭയപ്പെട്ടിരുന്നു. കാരണം രണ്ടായിരാമാണ്ടില്‍ എനിക്ക് വെറും മുപ്പതു വയസ്സു മാത്രമേ തികയൂ. ലോകം അവസാനിക്കുമ്പോള്‍ എല്ലാ മനുഷ്യരും പക്ഷിമൃഗാദികളും ഒപ്പം ചത്തൊടുങ്ങും എന്ന് സജി മാത്യൂ ഉറപ്പായി പറഞ്ഞ സ്ഥിതിയ്ക്ക് ഞാന്‍ മാത്രമായി ജീവിച്ചിരിക്കില്ലല്ലോ!
കൂട്ടുകാരനായ ഹരികുമാറിനോട് സങ്കോചത്തോടെ ഞാന്‍ ഇതെപ്പറ്റിചോദിച്ചു. അവന് തന്റെ കൂര്‍ത്ത കണ്ണുകള്‍ എന്റെ മേല്‍ പായിച്ചു പറഞ്ഞു “ശരിയാ... അവര്ടെ ബൈബിളില്‍ പറഞ്ഞിട്ടൊണ്ട് ലോകാവസാനം രണ്ടായിരാമാണ്ടില്‍ തന്നെയാണെന്ന്!”
എനിക്ക് ആധിയേറി. വീട്ടിലെത്തി. അച്ഛന് വന്നയുടന്‍ ഞാന്‍ പുതിയ വാര്‍ത്ത അറിയിച്ചു. അച്ഛാ... അറിഞ്ഞോ...? ലോകം അവസാനിക്കാന്‍ പോവ്വാ...! രണ്ടായിരാമാണ്ടില്‍ തീരും എല്ലാം!”
അച്ഛന് ചോദിച്ചു “ ആരു പറഞ്ഞു നിന്നോടിത്?”
ഞാന്‍ സംഗതികളൊക്കെ പറഞ്ഞു. അച്ഛന് ചിരിച്ചു. “ബൈബിളില്‍ അങ്ങനൊന്നും പറഞ്ഞിട്ടില്ലടാ മണ്ടാ!” എന്തോ ആലോചിച്ചു വീണ്ടും പറഞ്ഞു “പക്ഷേ ലോകം അത്ര നല്ല സ്ഥിതിയിലൊന്നുമാകാന്‍ വഴിയില്ല അന്ന്...!”
ബൈബിളില്‍ അങ്ങനെ പറഞ്ഞിട്ടൊന്നുമില്ല എന്ന അറിവ് എനിക്കാശ്വാസമായി. മണ്ടന്‍ ഹരികുമാറിനോട് ഇത് ആരു പറഞ്ഞൊ എന്തൊ!
ഹൈസ്കൂളില്‍ പഠിക്കുന്നക്കാലത്തും കേട്ടിരുന്നു ഇങ്ങനെയൊരു കിംവദന്തി. കാലം കടന്നു പോകെ എ.ഡി.2000 ത്തെക്കുറിച്ച് ഞാന്‍ മറന്നു.പ്രീഡിഗ്രി, ബി.എ.എം.എസ്, എം.ഡി... അങ്ങനെ പഠനം എന്നെ ഒരു വഴിക്കാക്കി. 1999 ല്‍ എം.ഡി പഠനം പൂര്‍ത്തിയാക്കി.
അപ്പോഴാണ് ലോകം മുഴുവന്‍ നടുക്കിക്കൊണ്ട് പുതിയ ഒരു പ്രശ്നം പൊന്തി വന്നത്. അതായിരുന്നു Y2K Problem. രണ്ടായിരാം ആണ്ടാകുന്നതോടെ ലോകമാസകലമുള്ള കമ്പ്യൂട്ടറുകള്‍ ഗുരുതരമായ പ്രതിസന്ധിയിലാകുമെന്നും ടെലിഫോണ്‍ ബൂത്തുകള്‍ മുതല്‍ ആണവറിയാക്ടറുകള്‍ വരെ കുഴപ്പത്തിലാകുമെന്നും, വിമാനസര്‍വീസുകള്‍ നിലയ്ക്കുമെന്നും മറ്റുമുള്ള ഭീതി എല്ലായിടത്തും പരന്നു. ആകാശവാണി ലോകാവസാനം തീമാക്കി ഒരു നാടകം സം പ്രേഷണംചെയ്തു.... ഹോ എന്തൊരു പുകിലായിരുന്നു!
സജി മാത്യുവും അവന്റെ മാലാഖമാരെപ്പോലെയുള്ള സഹോദരിമാരും പതിറ്റാണ്ടുകള്‍ക്കു ശേഷം, എന്റെ ഒരു നിശാസ്വപ്നത്തില്‍ പറന്നു വന്നു. സംഗതി സത്യമാകാന്‍ പോകുകയാണോ!
എനിക്കാണെങ്കില്‍ ഡബിള്‍ ടെന്‍ഷന്‍!
ഒന്നാമത് ജീവിതത്തില്‍ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. രണ്ടാമത് വയസ്സ് 29!
കല്യാണം കഴിക്കണം എന്ന ചിന്ത എന്റെ മനസ്സിലും, എന്നെ കെട്ടിക്കണം എന്ന ചിന്ത എന്റെ 27 വയസ്സുള്ള ഇരട്ട അനിയന്മാരിലും ഒരേ സമയം അങ്കുരിച്ചു.
എനിക്ക് എന്നോടുള്ള സ്നേഹം നിങ്ങള്‍ക്കു മനസ്സിലാകും. എന്നാല്‍ എന്റെ ഹൃദയശൂന്യന്മാരായ അനിയന്മാര് എന്നോടുള്ള അമിതമായ സ്നേഹം കൊണ്ടാണ് ഇങ്ങനെ ചിന്തിച്ചത് എന്നു തോന്നിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി!
അവന്മാര്ക്ക് ഹൃദയം ഉണ്ടായിട്ടുവേണ്ടേ എന്നെ സ്നേഹിക്കാന്‍!
ദ്രോഹികള്‍ രണ്ടും വിശാലമനസ്കന്മാരായതുകൊണ്ട് തങ്ങളുടെ ഹൃദയങ്ങള്‍ രണ്ടു സുന്ദരിമാര്‍ക്ക് ദാനം ചെയ്തു കഴിഞ്ഞിരുന്നു!!
ആ പെണ്‍കുട്ടികള്‍ക്കാവട്ടെ വിവാഹാലോചനകള്‍ വന്നുകൊണ്ടുമിരിക്കുന്നു. കണ്ണനും കിണ്ണനും ടെന്‍ഷന്‍!
മൂന്നു സഹോദരന്മാര്ക്ക് ഒരേസമയം ടെന്‍ഷന്‍ വന്നാല്‍ എന്തു സംഭവിക്കും!?
തലച്ചോറുകള്‍ പുകഞ്ഞു.... കണ്ണകിണ്ണന്മാര് ഒരു ദിവസം രാത്രി ഭക്ഷണസമയത്ത് വിഷയം അവതരിപ്പിച്ചു.
അമ്മയോടാണ് സംസാരം. ഏറ്റവും ഇളയ അനിയന് എറണാകുളത്തു പോയിരിക്കുകയാണ്. വീട്ടിലെത്തിയിട്ടില്ല.
“ജയണ്ണന് അടുത്ത ഏപ്രിലില്‍ വയസ്സ് മുപ്പതാകും....” കണ്ണന് അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
അമ്മ മൂളി “ ഉം.... അതിന്...?”
“അല്ല ...മുപ്പതൊക്കെയായാല്‍ പിന്നെ പെമ്പിള്ളാരെ കിട്ടാന്‍ അത്ര എളുപ്പമാണോ...?”
“ആവോ...” അമ്മയൂടെ നിസ്സംഗമായ മറുപടി.
നാലാണ്മക്കളുള്ള, ഏകദേശം മെന്‍സ് ഹോസ്റ്റല്‍ പോലെയുള്ള വീട്ടിലെ ‘വാര്ഡന്’ ആയ അമ്മയുണ്ടോ കുലുങ്ങുന്നു!
കല്യാണം ഒരു മുപ്പത്തിരണ്ടു വയസ്സിനുള്ളിലായാലും മതി എന്നായിരുന്നു അമ്മയുടെ ചിന്താഗതി. അച്ഛനും, കൊച്ചച്ഛനും ഒക്കെ വിവാഹിതരായത് ആ പ്രായത്തിലാണ്.
“നമക്ക് പേപ്പറില്‍ കൊടുക്കാം...” കിണ്ണന്!
“ഉം... കൊടുത്തോ..” അമ്മ പറഞ്ഞു.
അനിയന്മാര് രണ്ടുപേരും ഉത്സാഹത്തിലായി. ഊണു കഴിഞ്ഞ് അവര്‍ പദ്ധതി വിവരിച്ചു. നമുക്ക് മാട്രിമോണിയല്‍ പരസ്യം കൊടുക്കാം. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ എഡിഷനുകളില്‍ കൊടുത്താല്‍ മതി. ജയണ്ണന് തിരുവനന്തപുരത്ത് നല്ല പരിചയമല്ലേ. പത്രമോഫീസുകള് ഒക്കെ പരിചയമുണ്ടല്ലോ...
അങ്ങനെ വിറയാർന്ന കരങ്ങളോടെ ഞാൻ തന്നെ എന്റെ വിവാഹപരസ്യം കൊടുത്തു! എന്റെ വിറ കണ്ട് മാട്രിമോണിയൽ സെക്ഷനിലിരുന്ന പെൺകുട്ടിക്കു ചിരി വന്നു.
“ആദ്യായിട്ട് പരസ്യം കൊടുക്കുന്നതു കൊണ്ടാ...” ജാള്യതയോടെ ഞാൻ മൊഴിഞ്ഞു.
അന്ന് കർണാടകയിലായിരുന്നു ജോലി ചെയ്തിരുന്നത്. അതു കൊണ്ട് പരസ്യം കൊടുത്ത ശേഷം ആകുലകുമാരനായി ജോലിസ്ഥലത്തേക്കു മടങ്ങി.
രണ്ടാഴ്ചയ്ക്കുള്ളില്‍ നാല്‍പ്പത്തഞ്ചൊ നാല്‍പ്പത്തെട്ടോ പ്രപ്പോസലുകള്‍ കിട്ടി. കണ്ണനും അമ്മയും കൂടിയിരുന്ന് പ്രപ്പോസലുകള്‍ വിശദമായി പരിശോധിച്ചു. ഏറ്റവും ജാതകപ്പൊരുത്തം ഉള്ളത് തെരഞ്ഞെടുക്കാന്‍ എല്ലാം കൂടി കുടുംബജ്യോത്സ്യന്‍ കൊച്ചുകണിയാരെ ഏല്‍പ്പിച്ചു. അതിയാന് അതില്‍ നിന്ന് ആറെണ്ണം തെരഞ്ഞെടുത്തു. വിവരം എന്നെ അറിയിച്ചു.
ജാതകം നോക്കാതെയാണ് അച്ഛനുമമ്മയും വിവാഹിതരായത്. എന്നാല്‍ അച്ഛന്റെ അകാലത്തിലുണ്ടായ വേര്‍പാട് അമ്മയെ ജ്യോതിഷത്തിലേക്ക് അമിതമായി ആകര്‍ഷിച്ചിരിക്കുന്നു എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.
കണ്ണകിണ്ണന്മാര്‍ക്ക് ജാതകം നോക്കി വിവാഹം കഴിക്കാനാവില്ല.പെണ്‍കുട്ടികളുടെ നാളുകള്‍ ചേരില്ല എന്ന് രണ്ടാള്‍ക്കും അറിയാം. (അതൊക്കെ അവന്മാർ എന്നേ നോക്കിയിരിക്കുന്നു!)
ഏറ്റവും ഇളയ അനിയന് ജാതകം, വിശ്വാസങ്ങള്‍ എന്നിവയിലൊന്നും വലിയ താല്‍പ്പര്യവുമില്ല. ഈ സ്ഥിതിയില്‍ മൂത്ത പുത്രൻ എന്ന നിലയിൽ, അമ്മയുടെ ആഗ്രഹപ്രകാരം ജാതകം നോക്കിത്തന്നെ കല്യാണം കഴിക്കാം എന്ന് ഞാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.
നാട്ടിലെത്തി. രണ്ടു ദിവസങ്ങള്‍ കൊണ്ട് ജാതകം മാത്രം പൊരുത്തമുള്ള അഞ്ച് പെണ്‍കുട്ടികളെ കണ്ടു. ഒന്നും ശരിയായില്ല! എന്തെങ്കിലുമൊക്കെ പ്രശ്നങ്ങള്‍.
അങ്ങനെ പെണ്ണുകാണല്‍ മടുത്ത്, കര്‍ണാടകത്തിലേക്കു മടങ്ങാന്‍ തീരുമാനിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ബസ്സ്. അന്നു രാവിലെ അച്ഛന്റെ ഒപ്പം ജോലി ചെയ്തിരുന്ന ഒരു സ്ത്രീയും ഭര്‍ത്താവും വീട്ടിലേക്കു വന്നു. ദാമോദരന്‍ സാറിന്റെ മൂത്തമകന് ഒരു വിവാഹാലോചനയുമായാണ് വരവ്.
“ഇന്നുച്ചയ്ക്ക് കര്‍ണാടകത്തിലേക്കു മടങ്ങുകയാണ്..” ഞാന്‍ പറഞ്ഞു.
“അതിനെന്താ.... ഒന്നു കണ്ടിട്ടുപോകാന്‍ രണ്ടു മണിക്കൂറല്ലേ വേണ്ടൂ? ”
വന്ന സ്ത്രീ അമ്മയുടെയും പരിചയക്കാരിയാണ്. സ്ഥിരം ഒരേ ബസ്സിൽ യാത്രചെയ്യുന്നവർ.
അമ്മ സമ്മതിച്ചു. പെട്ടെന്ന് തയ്യാറായി പുറപ്പെട്ടു. അഞ്ച് പെണ്ണുകാണലുകള്‍ എന്നെ ധൈര്യശാലിയാക്കിയിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടിലെത്തി. പെണ്ണുകാണല്‍ നടന്നു. എന്നാല്‍ ഇനി അവര്‍ സംസാരിക്കട്ടെ എന്നാരോ പറഞ്ഞു.
എല്ലാവരും പൂമുഖത്തേക്കു മാറി. ഞാൻ ധൈര്യമായി അവളുടെ മുഖത്തേക്കു നോക്കി.ഒരു സാധാരണകുട്ടി.
പക്ഷെ ഭയങ്കര കത്തി! പിന്നെ അര മണിക്കൂര്‍ ആര് ആരെ തോല്‍പ്പിച്ചു എന്നു പറയാന്‍ പറ്റാത്തത്ര കിടിലന്‍ കത്തി!
ഞങ്ങൾ അകത്തെ മുറിയിലും, മറ്റെല്ലാവരും പുറത്തും.
രണ്ടാളുടെയും ബന്ധുക്കള്‍ക്ക് പരസ്പരം ഇഷ്ടപ്പെട്ടു.
കുട്ടികള്‍ സംസാരിച്ചു തകര്‍ക്കുകയല്ലേ!
അര മണിക്കൂർ കഴിഞ്ഞിട്ടും ഞങ്ങളുടെ സംസാരം തീരുന്നില്ലെന്നു കണ്ടപ്പോൾ എന്റെ കുഞ്ഞമ്മ അകത്തേക്കു വന്നു.പെണ്‍കുട്ടിയോടു ചോദിച്ചു “ഞങ്ങടെ ചെറുക്കനെ ഇഷ്ടപ്പെട്ടോ?”
അവള് തലയാട്ടി!
ചടങ്ങു കഴിഞ്ഞു. ഉടന്‍ തന്നെ ഞാന്‍ കര്‍ണാടകത്തിലേക്കു പോയി. ഇരു വീടുകളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു. സംഗതി ഏകദേശം തീരുമാനവുമായി! എനിക്കാണെങ്കില്‍ ആകെ കണ്ഫ്യൂഷന്... കാര്യം, കുറേ കത്തി വച്ചു എന്നതു ശരി തന്നെ.... പക്ഷേ ഞാന്‍ പറഞ്ഞ മിക്ക കാര്യങ്ങള്‍ക്കും കടകവിരുദ്ധമായാണ് അവള് മറുപടി പറഞ്ഞത്. അടിച്ചുപിരിയുമോ....!
ഇതേ ആശങ്ക അവള്‍ക്കുമുണ്ടായിരുന്നു. കത്തിയൊക്കെ വച്ചെങ്കിലും, വന്ന ചെറുക്കന്റെ മുഖം അവള്‍ക്കങ്ങോട്ട് കൃത്യമായി ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ലത്രെ! രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ഒരു കണ്ടുമുട്ടല്‍. സംഗതി വല്യ കുഴപ്പമൊന്നുമില്ല എന്ന് രണ്ടാള്‍ക്കും തോന്നി. അങ്ങനെ 2000 ഡിസംബറില്‍ കല്യാണനിശ്ചയം നടന്നു.
പിന്നെ എഴുത്തും കുത്തും! ദിവസം ഓരോ കത്തു വീതം!
പെണ്ണുകാണൽ ദിവസം ഞാൻ അവളുടെ എസ്.എസ്.എൽ.സി. മാർക്ക് ചോദിച്ചതെന്തിനാണെന്ന് അവൾക്കു ഭയങ്കര സംശയം!
നീട്ടി വളർത്തിയ എന്റെ മുടി വെട്ടിക്കളയാം എന്ന് ഞാൻ അവളുടെ അപ്പൂപ്പനു കൊടുത്ത വാക്കു പാലിക്കുമോ എന്ന് സംശയം!
പനി വന്നാൽ കഷായം കുടിപ്പിക്കുമോ എന്ന് സംശയം...!
കണ്ണകിണ്ണന്മാരെ “അനിയാ...” എന്നു വിളിക്കണോ എന്നു സംശയം!
(അവന്മാർ അവളേക്കാൾ മൂന്നു വയസ് മൂത്തവരാ!)
അങ്ങനെ മൊത്തം മൂവായിരത്തി മുന്നൂറ്റി മുപ്പത്തിമൂന്നേ പോയിന്റ് മൂന്ന് സംശയങ്ങൾ തീർത്തുകൊടുത്തപ്പോഴേക്കും മാസം ഏപ്രിൽ ആയി.പതിനാറാം തീയതി പറന്നെത്തി!
കല്യാണദിവസം പ്രതിശ്രുത അളിയന് എന്നെ സ്വീകരിക്കുമ്പോള്‍ കൈകുലുക്കികൊണ്ടു പറഞ്ഞു “ മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ!!”
ഞാനൊന്നു നടുങ്ങി! ഇവന് എന്തുദ്ദേശിച്ചാണിതു പറഞ്ഞത്!? വീണ്ടും വീണ്ടും കല്യാണ ദിനങ്ങള്‍ ഉണ്ടാവട്ടെ എന്നോ!!?
എന്തായാലും തല എകദേശം ശൂന്യമാണ്. രാവിലെ മുതല്‍ വീഡിയോ മാമന്മാര് പോസ് ചെയ്യിച്ച് ഒരു പരുവമാക്കി നിര്‍ത്തിയിരിക്കുകയാണ്. അതിഥികളെ നോക്കി ചിരിച്ചു ചിരിച്ച് വാ കഴച്ചു തുടങ്ങി. അളിയന്റെ “വിഷ്” നെക്കുറിച്ച് പിന്നെ ചിന്തിക്കാം.
താലികെട്ട്, സദ്യ, നവവധുവിന്റെ കരച്ചില് എല്ലാം കഴിഞ്ഞു. വധുവിനെയും കൂട്ടി വീട്ടിലെത്തി.രാത്രി സങ്കോചത്തോടെയാണെങ്കിലും അളിയന്റെ ‘ആശംസ’യെക്കുറിച്ച് ഞാന്‍ ഭാര്യയോട് ചോദിച്ചു
“അളിയന് ഇംഗ്ലീഷില്‍ പിന്നോക്കമാണല്ലേ?”.
“അയ്യോ! ഇന്ന് ഏപ്രില്‍ പതിനാറല്ലേ? ചേട്ടന്റെ ബര്‍ത്ത് ഡേ ഇന്നല്ലേ!?”
ദൈവമേ! അതാണൊ സംഗതി! പിറന്നാള്‍ ആശംസയായിരുന്നോ!
ഞാന്‍ ജനിച്ചത് ഏപ്രില്‍ 16 നു തന്നെ. പക്ഷേ പൊതുവേ നാളുനോക്കിയായിരുന്നു അമ്മ ജന്മദിനം ആഘോഷിച്ചിരുന്നത്.. അതു തന്നെ നിലച്ചുപോയിട്ട് വര്‍ഷങ്ങളായതുകാരണം ഞാന്‍ എന്റെ ജന്മദിനം ഓര്‍ത്തുവയ്ക്കാറില്ലായിരുന്നു.
ജനിച്ച ദിവസം തന്നെ വിവാഹം കഴിക്കാന്‍ കഴിഞ്ഞു എന്നത് ഒരു യാദൃച്ഛികതയാണ്.
അതുപോലെ തന്നെയാണ് എന്റെ അമ്മയുടെയും ഭാര്യയുടെയും പേരുകള്‍. രണ്ടും ഒന്നു തന്നെ - ലക്ഷ്മി!
ഇത്തരം യാദൃച്ഛികതകള്‍ പലതുമുണ്ടായി പിന്നീട് ജീവിതത്തില്‍.
എന്തായാലും സജി മാത്യു പറഞ്ഞതൊന്നും സംഭവിച്ചില്ലെങ്കിലും രണ്ടായിരാമാണ്ടില്‍ എന്റെ അതു വരെയുള്ള ലോകം അവസാനിച്ചു! സ്വര്‍ഗരാജ്യം സമീപിക്കുകയും ചെയ്തു!!
വാല്‍ക്കഷണം:
കല്യാണപ്പിറ്റേന്ന് ഞാനും ഭാര്യലക്ഷ്മിയും അമ്മലക്ഷ്മിയും അനിയന്മാരും കൂടിയിരിക്കുമ്പോള്‍ കണ്ണന് കുറേ കത്തുകെട്ടുകള്‍ എടുത്തുകൊണ്ടുവന്നു.
“കണ്ടോ ചേച്ചീ..... ഞങ്ങടെ ചേട്ടനു വന്ന പ്രപ്പോസല്‍സ്....!”
ലക്ഷ്മിയ്ക്ക് ഒരു ക്യൂരിയോസിറ്റി. അവള് അതൊക്കെ വാങ്ങി വിശദമായി പരിശോധിച്ചു.
അല്പനിമിഷങ്ങള്ക്കുള്ളില് “അയ്യോ..! ദേ...!” എന്നൊരു വിളി ലക്ഷ്മിയില്‍ നിന്നുയര്‍ന്നു.
“എന്തു പറ്റി?” അമ്മയും, ഞാനും അനിയന്മാരും ഞെട്ടി!
ആറില്‍ താഴെപൊരുത്തമുള്ള പ്രപ്പോസലുകള്‍ ആരാണെന്നുപോലും നോക്കാതെ അമ്മ മാറ്റി വച്ചതായിരുന്നു. അതിലൊന്നില്‍ ലക്ഷ്മിയുടെ അച്ഛന് അയച്ച പ്രപ്പോസലും പെട്ടിരുന്നു!
തലയില്‍ വരച്ചതു മാറ്റാന്‍ അമ്മയ്ക്കും കഴിഞ്ഞില്ല, ജ്യോത്സ്യനും കഴിഞ്ഞില്ല! അവള് എനിക്കുള്ളതും ഞാന്‍ അവള്‍ക്കുള്ളതും തന്നെ!!!

92 comments:
വീണ്ടും ഒരു ഏപ്രിൽ പതിനാറ്....
ഒരു ലോകം അവസാനിച്ച് മറുലോകത്തിൽ പ്രവേശിച്ചതിന്റെ പത്താം വാർഷികം!
എല്ലാവരും വായിച്ചനുഗ്രഹിക്കുക!
(ഇത് എന്റെ ആദ്യകാല പോസ്റ്റുകളിൽ ഒന്നാണ്. ‘ആൽത്തറ’യിൽ ആയിരുന്നു പ്രസിദ്ധീകരിച്ചത്.)
ഒരു അഡ്വാൻസ് മെനി മെനി റിട്ടേൺസ് ഓഫ് ദി ഡേ.. ഞാനും ഇംഗ്ഗ്ലീഷിൽ വീക്കാ :)
ഹാപ്പി വിഷു.....
പണ്ട് വായിച്ചതാ. എന്നാല്ലും,പിന്നെയും രസിച്ചു വായിച്ചു.
ഹൃദയം നിറഞ്ഞ വിവാഹ വാര്‍ഷികാശംസകള്‍!!!ഹാപ്പി വിഷു!!!മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ!!! (എന്തെഗിലും ഞാന്‍ വിട്ടു പോയാ ? )
ഓര്‍മ്മക്കുറിപ്പ് രസിച്ചു വായിച്ചു.:)
ഇനിയുമൊരുപാടൊരുപാട് കാലം ഇതേ സ്നേഹത്തോടെ കത്തി വെച്ച് സന്തോഷത്തോടെ കഴിയാന്‍ രണ്ടാള്‍ക്കും സാധിക്കട്ടെ.വിവാഹവാര്‍ഷികാശംസകള്‍,ജന്മദിനാശംസകള്,വിഷു ആശംസകള്‍ എല്ലാം ഒരുമിച്ചു കൂട്ടിച്ചേര്‍ത്തൊരു ഗംഭീരന്‍ ആശംസ പിടിച്ചോളൂ.:)
വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നല്ലേ ..
അനുഭവിച്ചോ!
"വിവാഹം കഴിക്കണമെന്ന് എപ്പോഴും ചിന്തിക്കുകയും ഒരിക്കലും വിവാഹം കഴിക്കാതിരിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്"
(പഴമൊഴി)
വിവാഹവാര്‍ഷിക-ജന്മദിന-വിഷു ആശംസകള്‍ !
ജയെട്ടാ....വളരെ നന്നായിട്ടുണ്ട്......എന്തായാലും എല്ലാ ആശംസകളും നേരുന്നു.....പാര്ട്ടീയൊക്കെ മീറ്റിനു വരുമ്പോ മതി......കികികി
"തലയില്‍ വരച്ചതു മാറ്റാന്‍ അമ്മയ്ക്കും കഴിഞ്ഞില്ല, ജ്യോത്സ്യനും കഴിഞ്ഞില്ല! അവള് എനിക്കുള്ളതും ഞാന്‍ അവള്‍ക്കുള്ളതും തന്നെ!!!"
"തലയില്‍ വരച്ചതു മാറ്റാന്‍ അമ്മയ്ക്കും കഴിഞ്ഞില്ല, ജ്യോത്സ്യനും കഴിഞ്ഞില്ല"
താങ്കള്‍ അത് സന്തോഷത്തോടെയാണോ ദുഖത്തോടെയാണോ പറഞ്ഞത് എന്ന് മനസ്സിലായില്ല...ഹ ഹ...
ഹൃദയം നിറഞ്ഞ ജന്മദിന ആശംസകള്‍, വയസ്സ് നാല്പ്പതായെന്നു മനസ്സിലായി...
ഇനി ലക്ഷ്മിക്ക് പേടിക്കാം...
Men are naughty after forty എന്നാ...
വിഷു ആശംസകള്‍.. :)
രണ്ടായിരാമാണ്ടില്‍ എന്റെ അതു വരെയുള്ള ലോകം അവസാനിച്ചു! സ്വര്‍ഗരാജ്യം സമീപിക്കുകയും ചെയ്തു!!
ഹോ ബൈബിളില്‍ പറഞ്ഞത് എത്ര ശരിയായി !!
:)
ഞാനും എന്റെ ഭാര്യയും തമ്മില്‍ ജാതകപ്പൊരുത്തമൊന്നും ഇല്ല.ഒരു ഫോര്മാലിറ്റിക്ക് നോക്കിയപ്പോള്‍ ചേരുന്നില്ല, അപ്പോ പിന്നെ അതങ്ങ് മാറ്റി വച്ചു.
വിവാഹ മംഗളാശംസകള്‍, ജയന്.
പ്രവീൺ വട്ടപ്പറമ്പത്ത്,
ഹ! ഹ!!
ഇംഗ്ലീഷിൽ ഞാനും ഇപ്പം വീക്കാ!
ക്യാപ്റ്റൻ ഹാഡോക്ക്,
ഇല്ല. ഒന്നും വിട്ടുപോയില്ല!
ഡാങ്ക്സ്!
റെയർ റോസ്,
‘ഇതേ സന്തൊഷ’ത്തോടെ?
അപ്പോ അടികൂടൽ വേണ്ടേ?
ഇസ്മായിൽ കുറുമ്പടി,
"വിവാഹം കഴിക്കണമെന്ന് എപ്പോഴും ചിന്തിക്കുകയും ഒരിക്കലും വിവാഹം കഴിക്കാതിരിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്"
ഈശോ! ഇതാരു പറഞ്ഞു!?
തെച്ചിക്കോടൻ,
മൂന്നാശംസകൾക്ക് ഒറ്റ നന്ദി!
എൻ.പി.റ്റി,
സന്തോഷം!
ഞാൻ ഒരു ‘പാർട്ടി’യിലുമില്ല.
അതു കൊണ്ട് നോ പാർട്ടി!
ഒരു നുറുങ്ങ്,
ഇതു വായിച്ചു കമന്റിയതിനു നന്ദി!
ചാണ്ടിക്കുഞ്ഞ്,
Men are naughty after forty! സത്യം?
ഹോ! ഇനിവേണം ഒന്നർമാദിക്കാൻ!
ഹാഷിം,
വിഷു ആശംസകൾ മാത്രേ ഉള്ളൂ?
അനിൽ@ബ്ലോഗ്,
നന്ദി.
അതെ.
ജാതകപ്പൊരുത്തം ഒക്കെ ഒരു ചടങ്ങു മാത്രം!
വിവാഹവാര്‍ഷിക-ജന്മദിന-വിഷു ആശംസകള്‍
വീണ്ടും ഒരു ഏപ്രിൽ പതിനാറ്..
മധുരമുള്ളതാകട്ടെ.. നിറഞ്ഞ മനസ്സോടെ ആശംസകൾ നേരുന്നു.. പിറന്നാളിന്റെയും വിവാഹ വാർഷീകത്തിന്റെയും..
പക്ഷെ, ഒരു സംശയം.. ഈ ദൈവം എത്ര വലിയവനാ അല്ലേ.. രണ്ട് ദുരന്തങ്ങൾ രണ്ട് ദിവസമാക്കാതെ ഒറ്റദിവസത്തിൽ തീർത്തുതന്നില്ലേ.. ചെലവും കുറവ്.. ഹ..ഹ.. (ഒരു തമാശ)
വിഷു ആശംസകളോടെ,
മനോരാജ്
അശംസകള്‍ ഒരുപാട് വേണമല്ലോ, പിറന്നാളിനു്, വിവാഹവാര്‍ഷികത്തിനു്, പിന്നെ വിഷുവിന്.
സമാധാനവും സന്തോഷവും സമൃദ്ധിയും നിറഞ്ഞതാവട്ടെ വരും നാളുകള്‍.
ജയാ ചില പോസ്റ്റുകള്‍ നിത്യ ഹരിതങ്ങള്‍ ആയിരിക്കും അതില്‍ ഒന്നാണിത്
ജന്മദിനാശംസകള്
വിവാഹമംഗളാശംസകള്‍
എല്ലാവിധ സന്തോഷവും ആരോഗ്യവും
ദീര്‍ഘായുസും തന്നു ഈശ്വരന് അനുഗ്രഹിക്കട്ടെ
എന്നാ പ്രാര്‍ഥനയോടെ ഒത്തിരി സ്നേഹത്തോടെ
" ഐശ്വര്യസമൃദ്ധമായ നല്ലൊരു വിഷു ആശംസിക്കുന്നു!!"
അപ്പൊ നാളത്തേക്ക്(ഏപ്രില്‍ 16) മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ + വിവാഹ വാര്‍ഷിക ആശംസകള്‍ + ഇന്നത്തേക്ക് വിഷു ആശംസകള്‍.
"ഈശ്വരാ.. ഈ പോസ്റ്റ് ഇനി അടുത്ത വര്‍ഷവും ഉണ്ടാകുമോ..??!!"(ചുമ്മാ....വെറുതെ... :D )
ജയണ്ണാ, ഞാനും കരുതിയിരുന്നു 2000 അവസാനമെന്ന്...പക്ഷെ അന്ന് സ്വർഗ്ഗരാജ്യത്തെപ്പറ്റി ചിന്തിക്കാനുള്ള പ്രായമില്ലാരുന്നു, ഇന്നും ആയിട്ടില്ല, ആശംസകൾ
വിവാഹ,,
ജന്മദിന..
ആശംസകള്‍..
“ മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ!!”
വായിച്ചപ്പോള്‍ ഒന്ന് നെട്ടി..!! അളിയന് എന്തേ ഇങ്ങനെ പറഞ്ഞൂ എന്നും ചിന്തിച്ചു സസ്പെന്‍സ് പൊളിഞ്ഞപ്പോള്‍ അത് വലിയ ഒരു തമാശയായി രസിച്ചു. !! കലക്കി.
ജന്മദിന വിവാഹ ആശംസകള്‍. കൂടെ വിഷു ആശംസകളും
ജന്മദിനാശംസകള്...
വിവാഹ വാര്‍ഷികാശംസകള്‍...
വിഷു ആശംസകള്‍...
എന്തായിത്. എല്ലാകൂടി മൊത്തത്തില്‍ കരാറെടുത്തിരിയ്ക്കുകയാണല്ലോ...
ഞാനായിട്ടു കുറയ്ക്കുന്നില്ല ജന്മദിനവിഷുവിവാഹാശംസകള്.....
നൂവട്ടമെങ്കിലും ഇനിയും ഇവയൊക്കെ ആഘോഷിയ്ക്കാന്‍ ഈശ്വരന് അനുഗ്രഹിയ്ക്കട്ടെ..
:) aashamsakal! appol, kannakinnanmarude kaariyam enthaayi?
അനുഭവക്കുറിപ്പ് വളരെ മനോഹരമായി അവതരിപ്പിച്ചു. ഇടയിലെ നര്‍മ്മവും ഗംഭീരമായി.
"നാലാണ്മക്കളുള്ള, ഏകദേശം മെന്‍സ് ഹോസ്റ്റല്‍ പോലെയുള്ള വീട്ടിലെ ‘വാര്ഡന്’ ആയ അമ്മ"
നര്‍മ്മത്തെക്കാള്‍ ഇതൊക്കെ ആ വീടിന്റെ ഒരു ചിത്രം ശരിക്ക് കാണാനായി.
ഒരു നന്മ നേരുന്നു ഇന്നേക്ക്.
മാറ്റ് രണ്ടു നന്മകള് നേരുന്നു നാളത്തേക്ക്.
കൊള്ളാലൊ അനുഭവക്കുറിപ്പ്....
ഒരു വ്യാഴവട്ടക്കാലം.... സമ്മതിച്ചിരിക്കുന്നു ലക്ഷ്മിയെ.
----
പുതിയ ലോകവസാനം 2012 ആണ് സൂക്ഷിക്കുക. ഇക്കൂട്ടർക്ക് ത്രിശ്ശുർ മുരിയാട് പ്രാർത്ഥനാലയമൊക്കെയുണ്ട്. 2012 വരെ നടത്തിപ്പുകാർ സുഖമായി ജീവിക്കും, അല്ലേ?
ഒഴാക്കൻ
മനോരാജ്
എഴുത്തുകാരിച്ചേച്ചി
മാണിക്യം ചേച്ചി
സിബു നൂറനാട്
ഹരിശങ്കർ
കുമാരൻ
ഹംസ
കൊട്ടോട്ടിക്കാരൻ
ബൈജു
പട്ടേപ്പാടം റാംജി
കാക്കര
ഈ കുറിപ്പിഷ്ടപ്പെട്ട എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി!
അപ്പൊ അങ്ങനെയാണല്ലെ ആശംസകള്‍ അര്‍പ്പിക്കാനുള്ള ദിനം വന്ന് ചേര്‍ന്നത്.
എന്നാ പിന്നെ കുറക്കുന്നില്ല. ഒരു കൊറേ ആശംസകള്‍ നേര്‍ന്നോട്ടെ ! മൊടക്കൊന്നൂല്ലല്ലൊ.. :)
Many Many Happy Returns of the Day!!!
May God Bless You both on your 10th anniversary!
ഒന്ന് രണ്ടു സംശയങ്ങള്‍ ബാക്കി ....out of curiosity ....
ലക്ഷ്മി ചേച്ചിയ്ക്ക് പിന്നീട് പനി വരുമ്പോള്‍ എന്താ കൊടുത്തിരുന്നത്? paracetamol ആണോ അതോ കഷായമോ?... അതോ പാരസെറ്റമോളാദി ചൂര്‍ണം ആണോ?
കണ്ണ കിണ്ണന് മാര്‍ പിന്നീടെന്താണ് ചേച്ചിയെ വിളിച്ചിരുന്നത് (എന്നെക്കാള്‍ 5 വയസ്സ് കൂടുതലുള്ള "അനിയന്മാര്" എന്നെ ഏടത്തീന്നും ചേച്ചീന്നും ആണ് ഇന്നും വിളിക്കുന്നത്... പക്ഷെ ഇപ്പൊ അത് ശീലമായിപ്പോയി ... വെറുതെ കിട്ടുന്ന ബഹുമാനമല്ലേ?)
നന്ദി ഓ.എ.ബി.
നിഷ...
സംശയങ്ങൾക്കു മറുപടി
1. ലക്ഷ്മിക്കു പനി വരുമ്പോൾ കഷായം കൊടുത്തിട്ടേ ഇല്ല! ആദ്യമൊക്കെ ആയുർവേദ ഗുളികകൽ കൊടുത്തിരുന്നു. അതും അവൾക്ക് അത്ര ഇഷ്ടമല്ല!അതുകൊണ്ട് അവൾക്ക് അവളുടെ കുട്ടിക്കാലം മുതൽ ഉള്ള ഡോക്ടർ തന്നെ ഇപ്പോഴും!
എന്നാൽ മകൻ സന്തൊഷമായി കഷായം കുടിക്കും. മകളും കഴിക്കും (അല്പം ഭീഷണി വേണം) എന്റെ അമ്മയും ലക്ഷ്മിയുടെ അമ്മയും സ്ഥിരം കഷായം കുടി ടീമുകൾ!
2. കണ്ണനും കിണ്ണനും ലക്ഷ്മിയെ ചേച്ചി എന്നു വിളിക്കും. അവരെ അവൾ കൊല്ലം ശൈലിയിൽ കണ്ണേണ്ണൻ, കിണ്ണേണ്ണൻ എന്നും!
3. ചോദിക്കാത്ത ചോദ്യത്തിനു മറുപടി. എന്തിനാണ് എസ്.എസ്.എൽ.സി മാർക്ക് ചോദിച്ചത്...!
അതെന്റെ പഠിപ്പിസ്റ്റ് സൂക്കേടാ!
ഇന്നും എന്റെ ഈ സൂക്കേട് പറഞ്ഞ് അവൾ കളിയാക്കും!
സൌന്ദര്യം ഉള്ള കുട്ടികളേക്കാൾഎനിക്കു നന്നായി പഠിക്കുന്ന കുട്ടികളെയാ ഇഷ്ടം!
പിറന്നാള്‍ -വിവാഹ വാര്‍ഷിക ആശംസകള്‍ ...
ജയന്... അപ്പോള്‍ എല്ലാ അപകടങ്ങളും കൂടി ഒറ്റ ദിവസമാണ് സംഭവിച്ചതല്ലേ...? ഹി ഹി ഹി...
സാരമില്ല, എന്റെയും കുടുംബത്തിന്റെയും വക ജന്മദിന - വിവാഹവാര്‍ഷിക - വിഷുദിനാശംസകള്‍...
വിവാഹവാര്‍ഷിക ആശംസകള്‍! പിറന്നാള്‍-വിഷു ആശംസകളും!!
അപ്പൊ സദ്യ കഴിച്ചുകഴിച്ചു് ലേഹ്യം കഴിക്കേണ്ട പരുവത്തിലായിക്കാണുമല്ലോ?
നന്നായിരിക്കുന്നു ഡോ. ജീവിതത്തിലെ ചില കാര്യങ്ങള്‍ സംഭവിക്കുന്നത് അങ്ങനെയാണ്.
അപ്പോൽ 1993-94 ൽ ത്രിപ്പൂണിത്തുറ ആയുർവേദ കോളേജിൽ ഉണ്ടായിരുന്നു അല്ലേ?
എന്നാലും എസ് എസ് എൽ സിയുടെ ,മാർക്കു ചോദിച്ചതു സമ്മതിച്ചു തന്നിരിക്കുന്നു വേറൊനും ഇല്ലായിരുന്നോ :)
അന്വേഷകൻ
വിനുവേട്ടൻ
ചിതൽ
ബാലു പുതുപ്പാടി
ഇൻഡ്യ ഹെറിറ്റേജ്
നല്ല വാക്കുകൾക്ക് എല്ലാവർക്കും നന്ദി!!
പോസ്റ്റു വായിച്ചു രസിച്ചു.നന്നായിട്ടുണ്ട് എഴുത്ത്. ഞാനും രണ്ടു പ്രാവശ്യം കണ്ടു പെണ്ണിനെ പക്ഷേ കല്യാണത്തിന്റെ അന്നും പെണ്ണിന്റെ വ്യക്തമായ മുഖം ഓര്‍മ്മയുണ്ടയിരുന്നില്ല എന്നതാണ് സത്യം ഏതു പെണ്ണിനെ കൊണ്ട് നിര്‍ത്തിയാലും കെട്ടുമായിരുന്നു. കമന്റുകളും രസിച്ചു.
ക്യാപ്റ്റന്‍, വരയും വരിയും എന്നിവരുടെ കമന്റ് ശരിക്കും ചിരിപ്പിച്ചു. അപ്പൊ എല്ലാ ആശംസകളും നേരുന്നു.
ഷാജി ഖത്തര്‍.
Many many happy returns of the day and happy anniversary!
:)
ചിരിപ്പിക്കാന്‍ കഴിയുക എന്നത് വലിയ സംഭവമാണ്......പ്രത്വേകിച്ചു എഴുത്തില്‍......ഡോക്ട്ടര്‍ അതു ഭംഗിയായി ചെയ്യുന്നു.......കണ്ണനും, കിണ്ണനും കെട്ടിയ കഥയും പ്രതീക്ഷിക്കുന്നു....അവര്‍ക്ക് പുതിയ ഒരു ആരാധകന് ഉണ്ടെന്നു ഒന്നു പറഞ്ഞേക്ക് ....:)
ദ്രോഹികള്‍ രണ്ടും വിശാലമനസ്കന്മാരായതുകൊണ്ട് തങ്ങളുടെ ഹൃദയങ്ങള്‍ രണ്ടു സുന്ദരിമാര്‍ക്ക് ദാനം ചെയ്തു കഴിഞ്ഞിരുന്നു!!
ഒരു സംശയം.
എല്ലാ വിശാലമനസ്ക്കന്മാരും ഇങ്ങനാണോ??
വിവാഹവാര്‍ഷിക ആശംസകള്‍
ജയന് നന്നായിരിക്കുന്നു. ഇടക്കൊരു സ്കൈലാബ് വീണ് എല്ലാവരും മരിക്കാന്‍ പോയത് ഓര്‍ക്കുന്നില്ലേ. കഥയുടെ ക്ലൈമാക്സ് ഉഗ്രനായി. ചിരിയും ചിന്തയും നല്കിയ നല്ല ഒരു പോസ്റ്റ്. അഭിനന്ദനങ്ങള്‍...
ആശം സകൾ ജയേട്ടാ...
ഷാജി.കെ
“കല്യാണത്തിന്റെ അന്നും പെണ്ണിന്റെ വ്യക്തമായ മുഖം ഓര്‍മ്മയുണ്ടയിരുന്നില്ല എന്നതാണ് സത്യം ഏതു പെണ്ണിനെ കൊണ്ട് നിര്‍ത്തിയാലും കെട്ടുമായിരുന്നു. ”
സത്യം!?
അത്രയും കുഴപ്പം എനിക്കു പറ്റിയില്ല!!
നല്ല വാക്കുകൾക്കു നന്ദി.
റെയിൻ ബോ
താങ്ക് യു താങ്ക് യു!!
തെക്കു
ഉം...
കണ്ണനും കിണ്ണനും ആരാധകരായി... നുമ്മക്കു മാത്രം ആരുമില്ല!നടക്കട്ടെ!
സന്തോഷമായനിയാ!
അരുൺ കായംകുളം
അരുണിന്റെ സംശയം ശരിയാണോ...!? ആണോ!? എനിക്കറിയില്ല!
എന്നെ കുഴപ്പത്തിലാക്കല്ലേ!തേങ്ക്സ്!
സി.കെ.ലത്തീഫ്
ചിരിക്കൊപ്പം ചിന്തയും ഉണർന്നതിൽ പെരുത്തു സന്തോഷം!
അഭിപ്രായത്തിനു നന്ദി!
എറക്കാടൻ
ആശംസയ്ക്കു നന്ദി!
ഹൃദയം നിറഞ്ഞ വിവാഹ വാര്‍ഷികാശംസകള്‍!!!ഹാപ്പി വിഷു!!!മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ!!!
ജയേട്ടോ, ഈ കഥയില്‍ നിന്ന് ഉത്തേജനം ഉള്‍ക്കൊണ്ട് ഒരു കഥ എഴുതിയിട്ടുണ്ട്. വായിച്ച് അഭിപ്രായം പറയുമല്ലോ?
വരാനുള്ളത് വഴിയിൽ തങ്ങില്ലാന്ന് മനസ്സിലായില്ലെ...?
ജാതകം നോക്കിയാലും ഇല്ലെങ്കിലും നമുക്കായി തലയിൽ വരച്ചത് അതേ പടി വരും...!!
ആശംസകൾ...
ellaa nanmakalum nerunnu..............
“മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ!!” വളരെ വൈകി എന്നറിയാം .അതുകൊണ്ട് അഡ്വാന്‍സായി വച്ചോ അടുത്ത വാര്‍ഷികത്തിന് ആദ്യത്തെ വിഷ് എന്റെ വക .
അബ് കാരി
ചിതൽ
വീക്കെ
ജയരാജ് മുരുക്കും പുഴ
ജീവി കരിവള്ളൂർ....
നന്ദി സുഹൃത്തുക്കളെ...!
വരാൻ വൈകിപ്പോയി.
അതുകൊണ്ട് ആശംസകളും വൈകി.
എന്നാലും സാരമില്ല.
അഭിനന്ദനങ്ങൾ മറക്കുന്നില്ല.
നല്ല പോസ്റ്റ്.
ഞാന്‍ വരാന്‍ അല്പം വൈകി. എങ്കിലും "വിവാഹവാര്‍ഷിക ആശംസകള്‍" നേരുന്നു. പത്തു വര്‍ഷം കഴിഞ്ഞിട്ടും "കത്തിക്ക്" കുറവൊന്നുമില്ലല്ലോ?!! :)
dr..................
വരാന്‍ വൈകിയതില്‍ ഖേദിക്കുന്നു. (അടുത്ത വാര്‍ഷികത്തിനു കാലേക്കൂട്ടി വന്നു പായസം കൂട്ടി ഊണു കഴിഞ്ഞേ പോരു!) എന്തായാലും ഇപ്പൊ എല്ലാ ആശംസകളും ഒന്നിച്ചു പിടിച്ചോളൂ!
എച്ച്മുക്കുട്ടി
വൈകിയായായാലും വരവു വയ്ക്കപ്പെടും!
ഇനിയൊരിക്കലും വൈകിപ്പോയി എന്ന ചിന്ത വേണ്ട!
വായാടി
പത്തു വർഷം കഴിഞ്ഞിട്ടും കത്തിക്കൊരു കുറവും വന്നില്ല എന്നു മാത്രമല്ല, അധികാരപ്രയോഗങ്ങളും തുടങ്ങി!
ഡിയർ
മിണ്ടാത്തതെന്താണു തത്തേ?
കുട്ടേട്ടൻ
“അടുത്ത വാര്‍ഷികത്തിനു കാലേക്കൂട്ടി വന്നു പായസം കൂട്ടി ഊണു കഴിഞ്ഞേ പോരു!”
സത്യം? പരഞ്ഞു പറ്റിക്കരുത്!
വാല്‍ക്കഷ്ണം കലക്കി.. ചുമ്മാതെ അല്ല... ജ്യോതിഷം മുഴുവന്‍ തട്ടിപ്പാണെന്ന് ആളുകള്‍ കിടന്നു അലറി വിളിക്കുന്നത്.. കണ്ണകിണ്ണന്മാരുടെ വിവാഹം അവര്‍ സ്നേഹിച്ച കുട്ടികളും ആയിട്ട് നടന്നു കാണും എന്ന് പ്രതീക്ഷിക്കുന്നു.. കുറച്ചു വൈകി പോയെങ്കിലും ഒരു വിവാഹ വാര്‍ഷിക ആശംസയും.. പിറന്നാള്‍ ആശംസയും നേരുന്നു.. ലക്ഷ്മിയെടത്തീടെ കൂടെ ഈ ലോകം അവസാനിക്കുന്നത് വരെ ഒരുമിച്ചു ജീവിക്കാന്‍ ഇട വരട്ടെ..
മെനി മെനി റിട്ടേൺസ് ഓഫ് ദി ഡേ..
അഖിൽ ചന്ദ്രൻ
കണ്ണകിണ്ണന്മാരുടെ കല്യാണങ്ങൾ അവർ സ്നേഹിച്ച പെൺകുട്ടികളുമായിത്തന്നെ നടന്നു. അവർ ഇപ്പോ വല്യ ഉദ്യോഗസ്ഥന്മാരാ!ഒരാൾ ആലപ്പുഴ കളക്ട്രേറ്റിൽ. മറ്റെയാൾ മലപ്പുറത്ത് ഹൈസ്കൂൾ അധ്യാപകൻ!
അലി...
ഹ! ഹ!!
താങ്ക്യു.സെയിം ടു യു!!
മെനി മെനി റിട്ടേണ്‍സ് ഓഫ് ദി ഡേ..
അതു കലക്കീ ട്ടാ...
കണ്ണകിണ്ണന്മാരുടെ കാര്യം എന്തായി..?
അനുഭവക്കുറിപ്പ് വളരെ മനോഹരമായി അവതരിപ്പിച്ചു....
വിവാഹവാര്‍ഷിക-ജന്മദിന-വിഷു ആശംസകള്‍
അപ്പോളെ,
മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ!!
കൂടെ എന്റെ വിഷു ആശംസകളും, വീട്ടിൽ എല്ലാവർക്കും...
സ്നേഹപൂർവ്വം
സുബിരാജ്
കലക്കീ.. വിഷുവും, വിവാഹ ആശംസകളും കൂട്ടിക്കലക്കിയ ആശംസകൾ..
ഡോക്ടറെ... ജന്മദിനാശംസകള്...കൂടെ വിവാഹവര്ഷികശംസകള്....പിന്നെ വിഷു ന്റെയും ആശംസകള്‍..... അതേയ്... എന്റെ ഏട്ടന്റെയും കല്യാണം ഏപ്രില്‍ പതിനാറിനായിരുന്നു..അതും 2001 തന്നെ...
മെനി മെനി റിട്ടേണ്‍സ് ഓഫ് ദിസ് ഹാപ്പി പോസ്റ്റ് :) എങ്ങനുണ്ട് ? ഒരു വെടിക്ക് മൂന്നു പക്ഷി ...ജന്മദിനം ..വിവാഹ വാര്‍ഷികം ,,പോസ്റ്റ് വാര്‍ഷികം .ഹ ഹ ഹ ..:0
മെനി മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡെ...വിവാഹ വാർഷികത്തിനും,ജന്മദിനത്തിനും,പോസ്റ്റിനും കൂടിയാട്ടാ....വാൽക്കഷ്ണം കലക്കി കെട്ടോ..
ആദ്യം വിവാഹ വാര്‍ഷിക ആശംസകള്‍
പിന്നെ ജന്മ ദിനാശംസകള്‍
ഇനി വിഷു ആശംസകള്‍
വീണ്ടുമൊരു ആശംസ ഈ നല്ലൊരു പോസ്റ്റിന്.
ആശംസകൾ.. പിന്നെയും, പിന്നെയും, പിന്നെയും.
ആശംസകൾ.. പിന്നെയും, പിന്നെയും, പിന്നെയും.
മഷേ നന്നായിരിക്കുന്നു
പ്രിയപ്പെട്ട ജയാ,
ജന്മദിന-വിവാഹവാര്‍ഷിക-വിഷു ദിനാശംസകള്‍
ജന്മദിനം, വിവാഹം ,വിഷു,പോസ്റ്റ് വാര്‍ഷികം ആശംസകള്‍....!
നിത്യകല്യാണി എന്നൊക്കെ പറയുന്നത് ഇതാവുമോ ...?
വിവാഹവാര്‍ഷിക ആശംസകൾ
ആശംസകള്‍ !
ജന്മദിനതിന്റെയും വിവാഹ വാര്ഷികതിന്റെയും ഒന്നിച്ച് !...
വരാനുള്ളത് വഴിയിൽതങ്ങാതെ ഒരേ ദിവസം വന്നൂലോ!!!
ആശംസകൾ.
ആശംസകള്‍ !
നല്ല രസം ഉണ്ട് വായിക്കാന്‍....ഒരുപാട് വൈകി എങ്കിലും ഒരായിരം ആശംസകള്‍...!! എന്റെ ബ്ലോഗില്‍ വന്നതിനും വായിച്ചതിനും ഒരുപാട് നന്ദി...!!
ഡോക്ടറെ ...ഈ കഥ ഇന്നാ വായിച്ചതു സൂപ്പര്‍! അപ്പോള്‍ 10 ഹാപ്പി റിട്ടന്സ് ഓഫ് ദി ഡേ...
ഇത് മുമ്പ് വായിച്ച് എന്തോ അസൌകര്യം വന്ന് പാതി വഴിയിൽ ഉപേക്ഷിച്ചതാണ്. ഇപ്പോൾ അഞ്ജുവിന്റെ ബ്ലോഗിലിട്ട ലിങ്ക് വഴി വന്നതാണ്. വായിച്ചിരുന്നില്ലെങ്കിൽ ആ വിവാഹ വിശേഷങ്ങൾ മൊത്തത്തിൽ മിസ് ആയേനേ! ആശംസകൾ!
എല്ലാവർക്കും നന്ദി!!
കണ്ണകിണ്ണന്മാരെ അന്വേഷിച്ചവർക്കായി....
അവരിൽ കണ്ണന്റെയും കുടുംബത്തിന്റെയും പോട്ടം ഫെയ്സ് ബുക്കിൽ ഇട്ടിട്ടുണ്ട്.
വൈകാതെ കിണ്ണന്റെയും ഇടാം.
jaya, nannayettu unndu..very intersting....late ayi..vayekkan...athukondu adutha april 16thnu wish cheyamm..kannan arranu ennu manacelayi.....kinnan evide...?
കണ്ണന്റെയും കുടുംബത്തിന്റെയും ചിത്രം എത്തിച്ചതാണ് ഇവിടെ...
അപ്പൊ എല്ലാവര്ക്കും ഉണ്ടല്ലേ പറയാനായി ഓരോ കല്ല്യാണ കഥകള്‍..!
വരവ് പാഴായില്ലാ...വായിച്ച് രസിച്ചു..!
excelent post
Jayan chetta...Gr8 work..simply enjoyed it..keep on posting...& advance b'thday wishes too..
Jayan chetta...Gud stuff..simply enjoyed it..keep on posting..& and birtday wishes too...
ബ്യൂറോയിലെ പെണ്‍കുട്ടിയോട് ആദ്യായിട്ട് പരസ്യം കൊടുക്കുന്നതു കൊണ്ടാ.. എന്ന് പറഞ്ഞത് കാര്യമായി. ആദ്യായിട്ട് കല്യാണം കഴിക്കുന്നതുകൊണ്ടാ എന്നൊന്നും പറഞ്ഞില്ലല്ലോ. ആദ്യമായിട്ടാ ഈ പോസ്റ്റ് വായിക്കുന്നത്. വിചിത്രം, രസകരം. എന്തായാലും രണ്ടായിരത്തില്‍ ലോകം അവസാനിച്ചല്ലേ, ഒരു ബാച്ചിലറുടെ മരണവും.
പഴയ പോസ്റ്റ്. ., എങ്കിലും രസകരമായി വായിച്ചു. അന്നത്തെ ആശങ്കകൾ ഒക്കെ തീർന്നു ഇപ്പോൾ ജീവിതം സുന്ദരമായി പോണില്ലേ. ആശംസകളോടെ
വരാനുള്ളത് . . .
ഹാഹാ ചിരിച്ചു വയര്‍ ഉളുക്കി ഡോക്ടറെ ..സൂപ്പര്‍ ഇന്നാര്‍ക്കു ഇന്നാരെന്നു എഴുതി വച്ചല്ലോ ദൈവം എന്ന് കേട്ടിട്ടില്ലേ....അതാകും ...ഏതായാലും ഗംഭീരന്‍ ആര്‍ട്ടിക്കിള്‍
ലക്ഷ്മിക്കു പനി വരുംബോള് എന്താ കൊടുക്കുന്നത് എന്നു പറയണേ.
കണ്ണനും കിണ്ണനും ലക്ഷ്മിയെ എന്താ വിളിക്കുന്നത്
എന്നെക്കാള്‍ പത്തു വയസ്സു വരെ മൂത്തവരായ കസിന് അനിയന്മാരുടെ ചേച്ചി വിളികേട്ടുകൊണ്ടിരിക്കുന്നയാളാണു ഈയുള്ളവള്‍
അളിയന്റെ ആശംസ എനിക്കു ഇഷ്ടായി...
ജയന് ചേട്ടാ അടിപൊളിയായിട്ടുണ്ട് ആശംസകള്‍ ...:)
വീണ്ടും വായിച്ചു.
പുനർവായനയിൽ പുതിയ ചിന്തകൾ വരുന്നു... നന്ദി
എഴുത്തിൽ സത്യസന്ധത വരുത്തൽ അത്രകണ്ട് എളുപ്പമേയല്ല...
Post a Comment