ബോധിസത്വൻ അസംതൃപ്തനാണ്. കൈകൾ തെരുപ്പിടിച്ച്, ദീർഘനിശ്വാസങ്ങളുതിർത്ത്, വിദൂരതയിൽ കണ്ണും നട്ടുകൊണ്ട് കുറെനേരമായി ഒരേ നിൽപ്പാണ്.
ശാന്തി തേടി നിരവധിയിടങ്ങളിൽ അലഞ്ഞു. പക്ഷേ എങ്ങും കിട്ടിയില്ല. അങ്ങനെയാണ് ധർമ്മസ്ഥലയിൽ* വന്നത്..... ഇനി കാർക്കളയിൽ* പോകണം; അതുകഴിഞ്ഞാൽ ശ്രാവണബലഗോള*!
എന്നിട്ടു വേണം ജൈനമതം സ്വീകരിക്കാൻ! ബുദ്ധമതം അത്ര പോരാ!
ഇത്രയും കാര്യങ്ങൾ വളരെ വേഗത്തിൽ എനിക്കു മനസ്സിലായി. അമ്പമ്പോ… ഈ സംസാരസാഗരം ഒരു ഗുരുതര സാഗരം തന്നെ! അല്ലെങ്കിൽ ഈ കാലമാടനെ, ഈ വേഷത്തിൽ, ഇവിടെ വച്ച് കാണേണ്ടി വരുമായിരുന്നോ! ഞാൻ ശരിക്കും അമ്പരന്നു നിന്നു.
ധർമ്മസ്ഥലയിലേക്ക് ടൂർ വന്ന കുട്ടികൾ നോക്കിയപ്പോൾ അവരുടെ അധ്യാപകൻ കാറ്റുപിടിച്ച കല്ലുപോലെ ഒരു കാഷായക്കാരനു മുന്നിൽ….. കാഷായക്കാരൻ അർദ്ധനിമീലിതനേത്രനായി നിൽക്കുന്നു.
തങ്ങളുടെ വാധ്യാർ കൈവിട്ടു പോയോ എന്ന ആശങ്കയിൽ കുട്ടികൾ ഓടിയെത്തി. അവർക്ക് ധർമ്മസ്ഥലയിലെ കാർ മ്യൂസിയവും ആർട്ട് ഗ്യാലറിയും കാണണം. നിർബന്ധം കലശലായപ്പോൾ ഞാനങ്ങ് സമ്മതിച്ചു. അങ്ങനെ കുട്ടികൾ എന്നെ ആ അന്തരാളത്തിൽ നിന്നു രക്ഷിച്ചു!
നാളെക്കാണാം എന്നു പറഞ്ഞ് ബോധിസത്വനോട് വിടചൊല്ലി.സത്യത്തിൽ തികച്ചും അപ്രതീക്ഷിതമായായിരുന്നു ആ സംഗമം.
എന്റെ നാട്ടുകാരനാണ് ബോധിസത്വൻ. പക്ഷേ, പൂർവാശ്രമത്തിൽ ആരായിരുന്നു ഇതിയാൻ എന്നു ചോദിച്ചാൽ ഞാൻ കുഴങ്ങും! ബുദ്ധമതത്തിൽ ചേർന്ന ശേഷമാണ് ഈ പേരു സ്വീകരിച്ചത്.
ഒൻപതാം ക്ലാസുവരെ പഞ്ചമൻ എന്നായിരുന്നു പേര്. അവൻ ഒൻപത് - സിയിൽ, ഞാൻ ഒൻപത് - ബിയിൽ. അതെ! പ്രായത്തിൽ എന്നെക്കാൾ മൂന്നുവർഷം മുൻപിലായിരുന്നെങ്കിലും ഞങ്ങൾ സതീർത്ഥ്യരായിരുന്നു.
അക്കാലത്ത് പെട്ടെന്നൊരുനാൾ അവൻ ബഞ്ചമിൻ ആയി മാറി. കുടുംബമടച്ച് അവർ ബെന്ദിക്കോസു (പെന്തക്കൊസ്ത്) കാരായി മാറിയതാണു കാരണം.
അതോടെ അയലത്തുകാർക്ക് സംഗീത ശുശ്രൂഷ സൗജന്യമായി.സന്ധ്യയായാൽ ബഞ്ചമിൻ പാട്ടുതുടങ്ങും.
“എന്നേശുവെപ്പോലാകാനെൻ വാഞ്ചാ
എൻ വാഞ്ചാ എൻ വാഞ്ചാ....
എന്നേശുവെപ്പോലാകാനെൻ വാഞ്ചാ!”
(ഈ പാട്ടിന്റെ അർത്ഥം മനസ്സിലാക്കാൻ ഞാൻ കുറേ കഷ്ടപ്പെട്ടു. വാഞ്ച എന്നാൽ വാഞ്ഛ. വാഞ്ഛ എന്നാൽ ആഗ്രഹം എന്നാണ് അർത്ഥമെന്ന് പിൽക്കാലത്ത് പിടികിട്ടി. എന്നേശു = എൻ യേശു!)
പിന്നെ ചിലപ്പോൾ
എൻ മനോഫാലകങ്ങളിൽ
നിന്റെ കല്പനയോടയിൽ
ജീവിതമാം സീനായ് മാമലയിൽ
ഒരു തീച്ചെടിയായ് വളരേണമേ യഹോവേ!
(ഈ പാട്ട് യഥാർത്ഥത്തിൽ ഇങ്ങനെ തന്നെയാണോ എന്ന് എനിക്കൊരു പിടിയുമില്ല, തെറ്റെങ്കിൽ യഹോവ എന്നോട് പൊറുക്കട്ടെ!)
പഞ്ചമന്റെ പാട്ട് പ്രാന്ത് കാരണമാണ് അവർ ബെന്ദിക്കോസായതെന്നാ വെട്ടുക്കിളി സന്തോഷ് എന്നോട് പറഞ്ഞത്. ശങ്കരാഭരണം സിനിമ ഹിറ്റായകാലമായിരുന്നു അത്. അതിലെ “ശങ്കരാ…..”എന്നപാട്ട് പഞ്ചമന്റെ ഒരുവീക്ക്നെസ് ആയിരുന്നു. തരം കിട്ടുമ്പോഴൊക്കെ അവൻ ഫുൾ വോളിയത്തിൽ അതു പാടും.
എന്നാൽ അത് തീരെ ഇഷ്ടമല്ലാതിരുന്ന ഒരാൾ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു. അയാളുടെ പേര് ശങ്കരൻ എന്നായിരുന്നു എന്നതാണ് അതിനു കാരണം. ആൾ മറ്റാരുമല്ല, പഞ്ചമന്റെ ഏക പിതാവ്!
മകൻ മനപ്പൂർവം തന്നെ കൊച്ചാക്കാനുള്ള ഉദ്ദേശം വച്ചാണ് ഈ പാട്ടു പാടുന്നതെന്നും,അതിന് തന്റെ പെമ്പ്രന്നോത്തിയുടെ പരോക്ഷ പ്രേരണയുണ്ടെന്നും അയാൾ വിശ്വസിച്ചു. അല്ലെങ്കിലും ആൺ മക്കൾ പിതാക്കന്മാരുടെ ശത്രുക്കളായിരുന്ന കാലമായിരുന്നല്ലോ അത്. അതുകൊണ്ട് മോന്റെ പാട്ടു തുടങ്ങിയാൽ ഭാര്യക്ക് ഇടി ഉറപ്പ്! ചെറുക്കനെ തല്ലി നോക്കി; വിരട്ടി നോക്കി. നോ രക്ഷ!
ഒടുക്കം തന്റെ പേരുമാറ്റാൻ ശങ്കരൻ കണ്ട എളുപ്പ വഴിയാണത്രെ മതം മാറ്റം!
സംഗതി സത്യമോ കള്ളമോ! എന്തായാലും പഞ്ചമൻ ശങ്കരാ....... എന്ന് ഹിന്ദു ദൈവത്തെവിളിച്ച് അലമുറയിടുന്നതു നിർത്തി. പകരം കൃസ്തീയ സങ്കീർത്തനങ്ങൾ തുടങ്ങി.അതോടെ വീട്ടിൽ ശാന്തിയായി.
മോന് സംഗീതത്തിലുള്ള അഭിവാഞ്ഛയെ തന്നോടുള്ളവൈരാഗ്യമായി തെറ്റിദ്ധരിച്ചല്ലോ എന്നോർത്ത് പിതാവ് ശങ്കരൻ, സോറി ശമുവേൽ പശ്ചാത്തപിച്ചു. മകന്റെ സങ്കീർത്തനങ്ങൾ ദിവസവും കേട്ട് ആ പിതാവ് കോൾമയിർ കൊണ്ടു!!
കാലക്രമത്തിൽ പിതാവും, പുത്രനും, മാതാവിനൊപ്പം പലയിടങ്ങളിലും സുവിശേഷം പ്രസംഗിച്ചു നടന്നു.
അതിനിടെ, തന്റെ ഭക്തിഗാനസുധ വഴി ബഞ്ചമിൻ ആദ്യ ലൈൻ വലിച്ചു - അതായിരുന്നു ലില്ലിക്കുട്ടി.
കാര്യങ്ങൾ അങ്ങനെയിരിക്കെയാണ് മധ്യവേനൽ അവധി വന്നത്. സ്കൂളടച്ചു. നാടായ നാട്ടിലൊക്കെ കുട്ടികൾ മാവുകളും, പറങ്കിമാവുകളും ആഞ്ഞിലികളും കയ്യേറി.
വക്കീലിന്റെ അയ്യത്തെ (പറമ്പത്തെ) ആഞ്ഞിലികൾ (അയിനികൾ) നാടു മുഴുവൻ പ്രശസ്തമാണ്. അതിൽ ‘മേജർ സെറ്റ് ’കയറിക്കഴിഞ്ഞു എന്നറിഞ്ഞ് ഇക്കുറി താമരശ്ശേരി പുരയിടത്തിലുള്ള ആഞ്ഞിലിയിലാണ് പഞ്ചമൻ കയറിയത്.
നല്ല വണ്ണമുള്ള ആഞ്ഞിലിയാണെങ്കിലും, കാലുയർത്തി, മുള്ളുവേലിയുടെ നീളൻ കല്ലിൽ ചവിട്ടിപ്പൊങ്ങിയാൽ ആദ്യത്തെ കവരത്തിൽ പിടിക്കാം.പിന്നെകയറാൻ എളുപ്പം. മരം നിറയെ നല്ല തേനൂറും ആഞ്ഞിലിച്ചക്കകൾ!
സാധാരണ ആദ്യത്തെ ആഞ്ഞിലിച്ചക്ക പറിച്ചെടുത്താൽ അതിലെ ആദ്യ ചുള ഗണപതിക്ക് എന്നുപറഞ്ഞ് നിലത്തിടുക പതിവായിരുന്നു. എന്നാൽ മതം മാറിയതോടെ ആ പതിവ് വേണ്ടെന്ന്ബഞ്ചമിൻ തീരുമാനിച്ചു. ചുളകളുടെ നിറവും മുഴുപ്പും അവന്റെ കൺട്രോൾ തെറ്റിച്ചു എന്നു പറയുന്നതാണ് ശരി.

ഗണപതിയെ വേണ്ടെന്നു വച്ചെങ്കിലുംയഹോവയെ സ്മരിക്കാൻ ആൾ മറന്നും പോയി. ഫലമോ.....ഗണപതിയും തുണച്ചില്ല; യഹോവയുംതുണച്ചില്ല…..!
ഒരു ചില്ലയിൽ നിന്ന് അടുത്ത ചില്ലയിലേക്ക് കയറാൻ ശ്രമിച്ചതാണ്….
ചില്ലയൊടിഞ്ഞ് ഒരലർച്ചയോടെ പഞ്ചമൻ നിലത്തേക്കു പതിച്ചു; പച്ചില പാരച്യൂട്ടുമായി താഴേക്കുപറന്നു വരുന്ന സൂപ്പർമാനെപ്പോലെ തോന്നിച്ചു ആ കാഴ്ച. ഒരു വ്യത്യാസം മാത്രംസൂപ്പർമാൻ പാന്റ്സിനു പുറമെയിടുന്ന വസ്ത്രം പഞ്ചമൻ ലുങ്കിക്കുള്ളിൽ പോലുംഇട്ടിട്ടില്ല!
സെക്കൻഡുകൾക്കുള്ളിൽ ക്രാഷ് ലാൻഡിംഗ് ; കൃത്യം മുള്ളുവേലിയുടെ മുകളിൽ!
ആഗ്രഹിച്ച ആഞ്ഞിലിച്ചക്ക കയ്യെത്തും ദൂരത്തുണ്ടായിട്ടും ആഞ്ഞിലിച്ചില്ലയ്ക്കടിയിൽ കിടന്ന് ദീനദീനം, നീറി നീറി നിലവിളിച്ചു, പഞ്ചമൻ.
കുട്ടിപ്പട്ടാളവും അലർച്ച കേട്ടെത്തിയ നാട്ടുകാരും കൂടി മരച്ചില്ല പൊക്കി മാറ്റി. അതോടെകൂട്ടത്തിലുണ്ടായിരുന്ന സ്ത്രീജനങ്ങൾ സ്ഥലം വിട്ടു.
അപ്പോഴല്ലേ ദീനദീനമുയരുന്ന നിലവിളിയുടെ യഥാർത്ഥ ഹേതു എന്തെന്ന് നാട്ടാർക്കു മുന്നിൽ വെളിപ്പെട്ടത്!
ഇംഗ്ലീഷ് ഭാഷയിൽ ടെസ്റ്റിസ് എന്നു വിളിക്കുന്ന വൃഷണദ്വയങ്ങൾ മുള്ളുവേലിയിൽകുരുങ്ങിപ്പോയി! സഞ്ചി തുളച്ച് മുള്ളുകമ്പി കയറി. ആകെ ചോരമയം!
ആരൊക്കെയോ കൂടി ആളെപ്പൊക്കി ചുമലിലേറ്റി, നാട്ടിലെ മെഡിക്കൽ കോളേജായ പുല്ലംപള്ളി ആശുപത്രിയിലേക്കു കൊണ്ടുപോയി.
കുട്ടിപ്പട പിന്നാലെ പാഞ്ഞു.
ആശുപത്രീയിലെ നേഴ്സ് ത്രേസ്യാമ്മയുംഅവരുടെ രണ്ട് അസിസ്റ്റന്റ് പെൺകുട്ടികളുംബഞ്ചമിന്റെ പരിചയക്കാരാണ്. അസിസ്റ്റന്റുകളിൽ ഒരുവളെ നിങ്ങൾ ഇപ്പോൾ അറിയും - പേര് ലില്ലിക്കുട്ടി! പോരേ പൂരം!!
തന്റെ കാമുകിക്കു മുൻപിൽ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെബഞ്ചമിൻ കിടന്നു. ജനാലയ്ക്കു പുറത്ത് ഞങ്ങൾ കുട്ടിപ്പട സാക്ഷി നിൽക്കെ,ആർത്തനാദങ്ങൾ വകവയ്ക്കാതെ ഡോ.കനകസുന്ദരം ആ സഞ്ചിക്കു സ്റ്റിച്ചിട്ടു!
പിന്നെ ഒരു മാസക്കാലം ബഞ്ചമിൻ പുറത്തിറങ്ങിയില്ല. ത്രേസ്യാമ്മയേയും അസിസ്റ്റന്റുകളേയും എവിടെക്കണ്ടാലും അവൻ മുങ്ങും. ഒൻപതാം ക്ലാസിൽ തോറ്റതോടെ പഠിപ്പു നിർത്തി.പള്ളിയിൽ പോക്കും നിർത്തി. ഒന്നു രണ്ടു കൊല്ലം കഴിഞ്ഞ് ഒരു സുപ്രഭാതത്തിൽആൾ നാടുവിട്ട വാർത്ത ഗ്രാമം കേട്ടു.
അതിനുശേഷം കുറേ നാളുകൾ ഒരു വിവരവും ഇല്ലായിരുന്നു. ഏകദേശം നാലുവർഷം കഴിഞ്ഞ് ഒരു ഞായറാഴ്ച ശങ്കരൻ ഏലിയാസ് ശമുവേലിന്റെ ഭവനത്തിൽ നിന്ന് ഒരു ആർത്തനാദവും അലമുറയും ഉയർന്നുകേട്ടു. ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഒരു താടിക്കാരന്റെ കഴുത്തിനു പിടിച്ച്അലറിവിളിക്കുന്ന ശമുവേലിനെയായിരുന്നു.
ആർക്കും ഒന്നും പിടികിട്ടിയില്ല.
“നീയിവിടെ പ്രാർത്ഥന കൂടാൻ സമ്മതിക്കില്ല, അല്ലേ!?” ശമുവേൽ അലറി.
മെലിഞ്ഞു നീണ്ട താടിക്കാരനെ ശമുവേൽ കുടഞ്ഞ് നിലത്തെറിഞ്ഞു.
“എന്റെ പൊന്നു മോനേ! നീയെന്തിനാ ഈ കൊലച്ചതി ചെയ്തേ.....! അയ്യോ....ഇതെങ്ങനെ സഹിക്കും!?” ശമുവേലിന്റെ ഭാര്യ സാറാമ്മ നിലവിളിച്ചു.
മെല്ലെ മെല്ലെയാണെങ്കിലും നാട്ടുകാർക്ക് കാര്യം മനസ്സിലായി. അവരുടെ മകൻ മടങ്ങിവന്നിരിക്കുന്നു. രൂപം മാറി; പേരും മാറി. ബഞ്ചമിൻ ഇപ്പോൾ ബദറുദീൻആയിരിക്കുന്നു!
നാട്ടുകാർ അവതാ പറഞ്ഞു നോക്കി.സാറാമ്മ മകനെ ഉപദേശിച്ചു.എന്നാൽ ബദറുദീൻ നിലപാടു മാറ്റിയില്ല. അതോടെ ശമുവേൽ അവനെ നിഷ്കരുണം വീട്ടിൽ നിന്നിറക്കി വിട്ടു.
ആൾ വീണ്ടും മുങ്ങി.
മലപ്പുറത്തു വച്ചാണ് പിന്നീട് കണ്ടത്. തടിപ്പണിയുമായി അവിടെ കൂടി എന്നും ഒരു മൊഞ്ചത്തിയെ നിക്കാഹ് കഴിച്ചു എന്നും പറഞ്ഞു.
അന്ന് പക്ഷേ,മറ്റു കാര്യങ്ങൾ വിശദമായി ചോദിച്ചു മനസ്സിലാക്കാൻ കഴിഞ്ഞില്ല.
ഇന്നിപ്പോൾ ധർമ്മസ്ഥലയിൽ നാലാമവതാരം പൂണ്ട ഇവൻ, ഇനി ശരിക്കും ‘പഞ്ചമാവതാര’മെടുക്കാൻ പോകുന്നതോർത്ത് ഞാൻ ഊറിച്ചിരിച്ചു.
രാത്രി തന്നെ വെട്ടുക്കിളിയെ വിളിച്ചു. പഞ്ചമന്റെ മലപ്പുറം വീരഗാഥയെക്കുറിച്ച് അന്വേഷിച്ചു.
“അദല്ലെ രസം!”അവൻ പറഞ്ഞു. “കല്യാണം കൂടിയ ആദ്യനാളുകളിൽ ബദറുദീന് കുശാലായിരുന്ന്. എന്നാൽ പുലർച്ചെ എണീക്കൽ, അഞ്ചുനേരം നിസ്കാരം, കഠിനാധ്വാനം ഇവയൊക്കെ അവനു മടിയായിരുന്നത്രെ. നിസ്കാരപ്പായിൽ കുത്തിയിരുന്നുറങ്ങും.
അങ്ങനെ മൂക്കും കുത്തി ഇരുന്നുറങ്ങിയ പുയ്യാപ്ലയെ ഒരു ദിവസം പുതുപ്പെണ്ണ് പൃഷ്ഠത്തിനിട്ടു ചവിട്ടി, തലകുത്തിവീണ അവനെ വീട്ടിലെ കമ്പിപ്പാരയെടുത്ത് കുത്താൻ ശ്രമിച്ചു. ചന്തിക്കു ചവിട്ടുകിട്ടിയ ബദറുദീൻ പുറത്തേക്കു പാഞ്ഞു.
പെണ്ണ് പിന്നാലെ!
നേരം വെളുത്തിട്ടില്ലാഞ്ഞതിനാൽ മുറ്റത്ത് തുണിയുണക്കാൻ കെട്ടിയിരുന്ന അയയിൽ തട്ടി ബദർ നിലത്തു വീണു. പിന്നാലെവന്നഭാര്യ അവനുമീതെ വീണു. കമ്പിപ്പാര പൃഷ്ടം തുളച്ചു!
ആ പെണ്ണിന് ഇടയ്ക്കൊക്കെ ജിന്നിന്റെ ബാധയുണ്ടാകുമായിരുന്നത്രെ… അതാണ് ഇവന് ഫ്രീയായി കെട്ടിച്ചു കൊടുത്തത്!
അങ്ങനെ മുന്നിലും പിന്നിലും തുള വീണതോടെയാവും അവനു കുടുംബജീവിതത്തിൽ വിരക്തി വന്നത്!”
വെട്ടുക്കിളിയുടെ കഥനം കേട്ട് ഞാൻ വാ പൊളിച്ചുപോയി!
രാത്രി വൈകിയിരിക്കുന്നു. നല്ല തണുപ്പും. മൂടിപ്പുതച്ചു കിടന്നുറങ്ങി.
പിറ്റേന്നു രാവിലെ തന്നെ ഞങ്ങൾ താമസിച്ചിരുന്ന സാകേത സത്രത്തിനു മുന്നിൽ എന്നെക്കാത്ത് ബോധിസത്വൻ തയ്യാർ!
പ്രാതൽ കഴിക്കുമ്പോൾ അവനോടു ചോദിച്ചു
“അല്ല.... കുടുംബം ഒക്കെ ഉപേക്ഷിച്ച് ഇങ്ങനെ അവധൂതനായി നടക്കാൻ എന്താണ് കാരണം?”
“ഗൌതമൻ തന്റെ ഓമനപ്പൈതലിനേയും സ്നേഹമയിയായ ഭാര്യയെയും ഉപേക്ഷിച്ചില്ലേ? ബന്ധങ്ങളാണ് എല്ലാ ദു:ഖത്തിനും കാരണം!”
“അപ്പോ നീ ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ചു?” ഉള്ളിൽ പൊട്ടിയ ചിരിയമർത്തി ഞാൻ ചോദിച്ചു.
“ഹതെ.... ഉപേക്ഷിച്ചു! ”ബോധിസത്വൻ പറഞ്ഞു.
“എങ്കിൽ പിന്നെ എന്തിനാണ് ബുദ്ധമതം ഉപേക്ഷിക്കുന്നത്!?”
“അതോ...? അത്..... ബുദ്ധന്റെ തത്വങ്ങളിൽ നിന്ന് ബുദ്ധശിഷ്യന്മാർ വളരെഅകന്നിരിക്കുന്നു. അവർ തേരാവാദികളും വജ്രയാനികളുമായി പിരിഞ്ഞില്ലേ? അതെനിക്കിഷ്ടമായില്ല........ ബോധിസത്വൻ എന്ന നാമധേയം ഞാൻ ഉപേക്ഷിക്കുകയാണ്.....ജൈനനായി, ബന്ധമുക്തൻ എന്ന പേരു സ്വീകരിക്കും ഞാൻ.”
“തേരാവാദവും വജ്രയാനവുമൊന്നും ഇപ്പോൾ പുതുതായി ഉണ്ടായതല്ലല്ലോ, പണ്ടേ ഉള്ളതല്ലേ...? എന്റെ ചോദ്യം വായുവിൽ വിലയം പ്രാപിച്ചു.
വികാലൻ ബാധിച്ചാൽ ഓടി രക്ഷപ്പെടുകയല്ലാതെ വേറെ മാർഗമില്ലെന്ന് പഞ്ചതന്ത്രത്തിൽ പണ്ടു വായിച്ചതൊർമ്മ വന്നു. ഇനിയെന്നെങ്കിലും കാണുമ്പോൾ ഇവൻ ഏതു മതത്തിലാവുമോ എന്തോ!
“അല്ല..... ഞാനിപ്പോ എന്തു വേണം?” ഞാൻ ചോദിച്ചു.
“കാർക്കളയ്ക്കു പോകാൻ സാമ്പത്തിക സഹായം വേണം.... അഞ്ഞൂറിന്റെ ഒരു താൾ കിട്ടിയാൽ സന്തോഷം!”
ഹോ! രക്ഷപ്പെട്ടു….
“തൃപ്തിയായളിയാ തൃപ്തിയായി…. ഇത്രയും വർഷങ്ങൾക്കിപ്പുറം നിന്നെയൊന്നു കാണാൻ കഴിഞ്ഞല്ലോ… അപ്പോ നമുക്കിനി മിക്കവാറും ഇസ്രായേലിൽ കാണാം!” ഞാൻ പറഞ്ഞു.
“അതെന്താ അളിയാ?” പൂർവാശ്രമത്തിലെ സംബോധന ബോധിസത്വന്റെ നാവിൽ നിന്നുയർന്നു!
“ജൈനം കഴിഞ്ഞാൽ ജൂതം എന്നാണല്ലോ......ജൂതന്മാരുടെ കൈകൊണ്ടാകും നിന്റെ അന്ത്യം!”
അഞ്ഞൂറിന്റെ ഒരു നോട്ട് അവന്റെ കയ്യിൽ തിരുകി ഞാൻ കുട്ടികളുടെ ഇടയിലേക്ക് മുങ്ങി.
* കർണാടകയിലുള്ള ജൈനതീർത്ഥാടനകേന്ദ്രങ്ങൾ.

ചിത്രത്തിനു കടപ്പാട്: http://wearemadeforeachother.blogspot.com/2010/04/blog-post.html