രണ്ടര വർഷം മുൻപാണ് ബ്ലോഗർ നോക്കിയയുടെ ഒരു എൻ സെവന്റി സ്വന്തമാക്കിയത്. നല്ല സിൽവർ ബോഡി. മുന്നിലും പിന്നിലും ഓരോ ക്യാമറ. പാട്ടുകേൾക്കാം. ഫോട്ടോയെടുക്കാം, വീഡിയോ എടുക്കാം. നേരിൽ കണ്ടുസംസാരിക്കാൻ 3ജി സൌകര്യം.....ബ്ലോഗർ മുടിഞ്ഞ ജാഡയിലായിരുന്നു.
സത്യം സത്യമായി പറഞ്ഞാൽ ബ്ലോഗർ അന്ന് ബ്ലോഗർ ആയിട്ടില്ല. 2007 ൽ ‘ബ്ലോഗുലകത്തിന് ആശംസകൾ!’ എന്ന തലക്കെട്ടിൽ ഒരു ചെറുകുറിപ്പ് എഴുതി എന്നതൊഴിച്ചാൽ മറ്റൊന്നും ഇതിയാൻ ചെയ്തിട്ടില്ല. ഇന്റർനെറ്റിലെ ബ്ലോഗ് ലോകത്തെക്കുറിച്ച് പത്രത്തിൽ വായിച്ചറിഞ്ഞ ആവേശത്തിൽഎങ്ങനെയോ തപ്പിത്തടഞ്ഞ് മലയാളം പെറുക്കിപ്പെറുക്കി ടൈപ്പ് ചെയ്തതാണത്. എന്നാലും വല്യ പുലിയാന്നാ ഭാവം. വിശാലമനസ്കനെപ്പോലും പുല്ലുവില!
ആ ഇനത്തിന് ഇങ്ങനൊരു ഫോൺ കിട്ടിയാലത്തെ കഥ പറയേണ്ടതില്ലല്ലോ..... അതും ജർമ്മൻ മോഡൽ! അതുപയോഗിക്കാനുള്ള കിടുപിടികൾ മുഴുവനായി അറിയാത്തതിനാൽ ഒരു സുഹൃത്തിനെ സമീപിച്ചു. കുട്ടിക്കാലത്തേ ഇലക്ട്രോണിക്സ് ഗാഡ്ജറ്റ്സിൽ ആരോ കൈവിഷം ചേർത്തു കൊടുത്തതു കാരണം ഇമ്മാതിരി കുന്ത്രാണ്ടങ്ങളോട് വല്ലാത്തൊരഭിനിവേശമുള്ളയാളാണ് സുഹൃത്ത്. കയ്യിൽ ഒരു എൻ സെവന്റി ആദ്യമായി വന്നു ചേർന്നതാണെങ്കിലും ചിരപരിചയം ഉള്ളയാളെപ്പോലെ എടുത്തു പണിയാൻ തുടങ്ങി, കക്ഷി.
തിരിച്ചും മറിച്ചും നോക്കി. ചിന്തിയിലാണ്ടു.
“പക്ഷെ ഇതിന്റെ മുന്നിലും പിന്നിലും ക്യാമറ വച്ചതിന്റെ ഗുട്ടൻസ് എന്താണാവോ..... “ ഗാഡ്ജറ്റ് പ്രാന്തൻ പറഞ്ഞു. പിന്നിലെ ക്യാമറ പ്രവർത്തിപ്പിക്കുന്നതിൽ വിജയിച്ചെങ്കിലും മുന്നിലെ ക്യാമറ ഓണാക്കാൻ ആൾക്ക് കഴിഞ്ഞില്ല.
പെട്ടെന്ന് എന്താണു സംഭവിച്ചതെന്നറിയില്ല വരാൽ (ബ്രാൽ) വഴുതും പോലെ മൊബൈൽ അയാളുടെ കയ്യിൽ നിന്നു വഴുതിത്തെറിച്ചു. ബ്ലോഗറുടെ അടിവയറ്റിൽ നിന്നും തീ പൊന്തി!
ഉദ്വേഗഭരിതനായി വായ് വരണ്ട് നോക്കിനിന്ന ബ്ലോഗറുടെ മുന്നിൽ ഇൻഡ്യൻ ക്രിക്കറ്റർ ക്യാച്ചിനായി ശ്രമിക്കുന്നതുപോലെ ഒരു ജീവന്മരണപ്പോരാട്ടം തന്നെ നടത്തി, സുഹൃത്ത്. ഒടുക്കം അത് ഠപ്പേന്നു നിലത്തിടുന്നതിൽ വിജയിച്ചു കക്ഷി!
എന്നെ സമ്മതിക്കണം എന്നമട്ടിൽ ബ്ലോഗറെ നോക്കി സുഹൃത്ത് പറഞ്ഞു “ഹേയ്.... എൻ സെവന്റിയല്ലേ....നോ പ്രോബ്ലം... ഒന്നും സംഭവിക്കില്ല...!“
എന്നിട്ട് ഉരുണ്ടുപിരണ്ടെണീറ്റ് മൊബൈൽ കൈക്കലാക്കി. ബ്ലോഗറെ കാണിച്ചു. സംഗതി ശരിയാണ്. നോ പ്രോബ്ലം.
“അല്ലേലും എൻ സീരീസ് അങ്ങനൊന്നും കേടാകില്ലന്നേ... ” സുഹൃത്ത് സമാശ്വസിപ്പിച്ചു.
ഉം... അത് ‘എൻ‘ സെവന്റിയല്ലേ, ‘നിൻ‘ സെവന്റി അല്ലല്ലോ...! ബ്ലോഗർ പിറുപിറുത്തു.
ഒരു ഒന്നരക്കൊല്ലം അങ്ങനങ്ങു പോയി. ഇതിനിടെ ബ്ലോഗർ ‘ശരിക്കും ബ്ലോഗർ’ ആയി. എവിടെ പോയാലും മൊബൈൽ വച്ച് പടം പിടിക്കുക. അത് നാലാളെ കാണിക്കുക. സുഹൃത്തുക്കളുടെ കല്യാണപ്പടങ്ങൾ കൂട്ടത്തിൽ ഇട്ടു. ഓർക്കുട്ടിൽ ഇട്ടു.
അങ്ങനെയിരിക്കെയാണ് ബ്ലോഗർ അരുൺ കായംകുളത്തിന്റെ പെങ്ങളുടെ കല്യാണം വന്നത്. അരുൺ തന്റെ ബ്ലോഗിലൂടെ സകലമാന ബൂലോകരെയും ക്ഷണിച്ചു. അത് തനിക്കുള്ള പേഴ്സണൽ ഇൻവിറ്റേഷനായെടുത്ത് തന്റെ മൊബൈലുമായി കല്യാണ ദിവസം തന്നെ ആൾ ഹാജരായി. അരുണിന് ആളെ പിടികിട്ടിയില്ലെങ്കിലും ഊട്ടുപുര മുതൽ നാഗസ്വരക്കച്ചേരിയും താലികെട്ടും വരെ ബ്ലോഗർ മൊബൈലിലാക്കി. അതൊരു പൊസ്റ്റാക്കി ഇടുകയും ചെയ്തു!
പടങ്ങൾ കണ്ട് അരുൺ കണ്ണുതള്ളിപ്പോയി. അങ്ങനെ ബ്ലോഗറുടെ മൊബൈലിന് ആദ്യത്തെ കണ്ണേറ് കിട്ടി!
പിന്നെ കൂട്ടത്തിലെ (http://www.koottam.com/)എക്സ് പഞ്ചാരക്കുട്ടൻ വിനോദ് രാജ് വിവാഹിതനായ വാർത്ത ചിത്രങ്ങൾ സഹിതം പ്രസിദ്ധീകരിച്ചു. തന്റെ പ്രണയഭാജനങ്ങളെല്ലാം വിവാഹവാർത്ത അറിഞ്ഞതിൽ കുപിതനായ പഞ്ചാരക്കുട്ടൻ ആ മൊബൈൽ പണ്ടാരമടങ്ങിപ്പോണേ എന്നു ശപിച്ചു.
അടുത്ത ദിവസം കൊല്ലം റെയിൽ വേ സ്റ്റേഷനിൽ ട്രെയിനിറങ്ങി കുറുക്കു വഴിയെ ചാടുന്നതിനിടയിൽ ബ്ലോഗറെ ഭാര്യ വിളിച്ചു. അത് അറ്റെൻഡ് ചെയ്ത് ഓഫ് ചെയ്യുന്നതിനിടയിൽ കരിങ്കൽ കൂമ്പാരത്തിൽ തട്ടി ബ്ലോഗറുടെ കാൽ ഒന്നിടറി. വിയർപ്പു പൊടിഞ്ഞ കയ്യിൽ നിന്നു വഴുതി മൊബൈൽ കരിങ്കല്ലിൽ തട്ടി, പാളത്തിൽത്തട്ടി, സ്ലീപ്പറിൽ തട്ടി, പണ്ടത്തെ പാട്ടിൽ പറയുംപോലെ ഏകപട ദ്വിപടത്രിപട ചതുർപഞ്ചപട ഷഷ്ടാടപട ദ്രുപ ഡക്കുടധീം!
ദാ കിടക്കുന്നു!
അടുത്ത് കുളമൊന്നുമില്ലാഞ്ഞതിനാൽ ‘ദ്രുപഡങ്കോ ഡിങ്കോ ഡാഡിമ ഡീഡിമ ഖുപ ഖുപ ഖൂപ:‘ ഒന്നുമുണ്ടായില്ല!
ഇത്തവണ പഴി ചാരാൻ ഫോൺ വിളിച്ച ഭാര്യയല്ലാതെ മറ്റാരുമില്ലാഞ്ഞതുകൊണ്ട് കുറ്റം സ്വയം ഏറ്റ് ബ്ലോഗർ ഫോൺ കുനിഞ്ഞെടുത്തു. (അവളെ കുറ്റം പറഞ്ഞാൽ അന്നം മുട്ടും!)
പിന്നെ ഒറ്റത്തീരുമാനമായിരുന്നു. ഈ വഴുവഴുക്കൻ സിൽവർ ബോഡി മാറ്റണം. അങ്ങനെയാണ് ആ എൻ സെവന്റി കറുപ്പുചട്ട അണിഞ്ഞത്.
പൂർവാധികം ശക്തിയോടെ ബ്ലോഗർ കണ്ണിൽ കണ്ടതെല്ലാം മൊബൈലിൽ പകർത്തി. പലബ്ലോഗർമാരെയും ‘പട‘മാക്കണം എന്ന ആഗ്രഹം അങ്ങനെ പൂർത്തീകരിച്ചു. വിശ്രുത ബ്ലോഗർമാരായ വിശാലമനസ്കൻ, നിരക്ഷരൻ,സജി അച്ചായൻ, നന്ദപർവം നന്ദൻ തുടങ്ങി എന്തിന് കാർട്ടൂണിസ്റ്റ് സജ്ജീവേട്ടൻ വരെ അങ്ങനെ പടമായി! കൂട്ടത്തിലെ നിത്യവസന്തം അനന്തു നീർവിളാകം ഗൾഫ് ഗെയ്റ്റ് സജ്ജീകരണങ്ങളോടെ വിവാഹിതനായ സംഭവം ചിത്രങ്ങൾ സഹിതം പുറത്തുവന്നു.
അതുകൊണ്ടും പോരാഞ്ഞ് ഈ വർഷത്തെ കൂട്ടം മീറ്റും, ഇക്കഴിഞ്ഞ ഇടപ്പള്ളി ബ്ലോഗ് മീറ്റും ഒക്കെ അതിയാൻ ‘കവർ’ ചെയ്തു.
ഒക്കെക്കണ്ട് സഹികെട്ട നിരക്ഷരൻ ഒരു പ്രാക്കങ്ങു പ്രാകി!
“ഒരു മൊബൈൽ വച്ച് ഇങ്ങനെ. അപ്പോ ഇയാളുടെ കയ്യിൽ ഒരു എസ്.എൽ.ആർ. ക്യാമറ കിട്ടിയാൽ എന്താവും സ്ഥിതി“ എന്ന്!
അതൊരു ഒടുക്കത്തെ പ്രാക്കായിപ്പോയി!
പിറ്റേന്ന് കായം കുളത്തു നിന്ന് കൊല്ലത്തേക്ക് ഒരു സൂപ്പർഫാസ്റ്റ് ബസ്സിൽ യാത്രചെയ്യുകയായിരുന്നു ബ്ലോഗർ. മൊബൈൽ പാന്റ്സിന്റെ സൈഡ് പോക്കറ്റിൽ. ബ്ലോഗർക്കു മുന്നിലെയും പിന്നിലെയും സീറ്റുകളിൽ സൈഡിൽ ഇരുന്നിരുന്നത് ലലനാമണികൾ ആയിരുന്നതിനാലാവും കണ്ടക്ടർ മുകളിലെ കമ്പിയിൽ തുങ്ങി തന്റെ പൃഷ്ടപാർശ്വം വച്ച് ആൾക്കാരെ ഇടിച്ചിടിച്ചു വന്നു. പെണ്ണുങ്ങളെപ്പോലെ ‘ഷോക്ക് അബ്സോർബ്’ ചെയ്യാൻ മാത്രം മാംസം ശരീരത്തില്ലാത്തതിനാൽ പൃഷ്ഠംകൊണ്ടുള്ള ഇടിയുടെ ആഘാതത്തിൽ ബ്ലോഗർ വശം തിരിഞ്ഞു പോയി!
ഫലം. മൊബൈൽ പാന്റ്സിന്റെ പൊക്കറ്റിൽ നിന്നൂർന്ന് നിലത്ത് ഠിം!
“അയ്യോ! എന്റെ മൊബൈൽ!” ബ്ലോഗർ അലറി.
കണ്ടക്ടർ മൂടു തിരിഞ്ഞ് നിർവികാരനായി പറഞ്ഞു. “ദോ... ആ മുന്നിലെ സീറ്റിന്റടിയിൽ ഒണ്ട്!”
എന്തോ വല്യ സഹായം ചെയ്യുന്ന മാതിരി കണ്ടക്ടർ മൊഴിഞ്ഞു. അവന്റെ പൃഷ്ഠത്തിനിട്ടൊരു ചവിട്ടുകൊടുക്കാൻ ബ്ലോഗറുടെ കാലുകൾ തരിച്ചു. പിന്നെ ആനയെ ആടുചവിട്ടിയാൽ എന്താകാനാ എന്നോർത്തങ്ങു ക്ഷമിച്ചു.
പകരം അയാളുടെ അപ്പനേം, അമ്മേം, കളത്രപുത്രാദികളെയുമൊക്കെ പ്രാകി പണ്ടാരമടക്കി!
തിരുവോണത്തിനു രണ്ടു ദിവസം ബാക്കി. ഉത്രാടം സുഖമായി തെളിഞ്ഞ അന്തരീക്ഷത്തിൽ സ്വന്തം വീട്ടിൽ ആഘോഷിച്ചു. തിരുവോണത്തിന് ഭാര്യാപുത്രസമേതനായി തറവാട്ടിലെത്തി. അമ്മയും അനിയന്മാരും ഒത്ത് ഓണസദ്യയുണ്ട് മക്കളെ ഊഞ്ഞാലാട്ടി ആഘോഷിച്ചു. ഉച്ചതിരിഞ്ഞപ്പോൾ അനിയന്മാർ അവരവരുടെ ഭാര്യാഗൃഹങ്ങളിലേക്കു പോയി. തറവാട്ടിൽ അമ്മയ്ക്കൊപ്പം ബ്ലോഗറും കുടുംബവും നിന്നു.
പിറ്റേന്നു നേരം വെളുത്തപ്പോൾ ബ്ലോഗർ മൊബൈൽ കയ്യിലെടുത്തു. നോക്കിയപ്പോൾ നോ ഡിസ്പ്ലേ! സർവം ഇരുണ്ടിരിക്കുന്നു. ഒന്നു സ്വിച്ചോഫ് ചെയ്ത് ഓൺ ചെയ്തു നോക്കിയപ്പോൾ, പണ്ട് ദൂരദർശൻ കേന്ദ്രവുമായി ബന്ധം നഷ്ടപ്പെടുമ്പോൾ ടി.വിയിൽ തെളിയുന്ന മാതിരി സപ്തവർണങ്ങളും തെളിഞ്ഞു വന്നു. വീണ്ടും ഇരുണ്ടു.
ബ്ലോഗറുടെ മനം ഇരുണ്ടു. ഇനീപ്പോ എന്തു ചെയ്യും...?
വൈകുന്നേരം ആയപ്പോൾ നെരേ ടൌണിലുള്ള ‘നോക്കിയ കെയർ‘ സന്ദർശിച്ചു.കൌണ്ടറിൽ നീർക്കോലി പോലൊരു പെണ്ണ് മൂക്കൊലിപ്പിച്ചുകൊണ്ടിരിക്കുന്നു. ഓണമായതുകൊണ്ട് മറ്റെല്ലാവരും അവധിയെടുത്തതുകൊണ്ടാവും ജലദോഷമായിട്ടും ഇവൾ ഇവിടിരിക്കുന്നത്.
മൊബൈൽ അവളുടെ നേർക്കു നീട്ടി. അവൾ മൂക്കു തുടച്ച് ആ കൈ വച്ചു തന്നെ മൊബൈൽ ഏറ്റുവാങ്ങി. കയ്യിലിട്ട് തിരിച്ചും മറിച്ചും നോക്കി. പുഴുങ്ങിയ മുട്ടത്തോടു പൊളിക്കുന്ന ലാഘവത്തോടെ ഫോൺ രണ്ടായി പിളർന്നു. സിമ്മും, ബാറ്ററിയും, ഡാറ്റാ കാർഡും ഊരി വെളിയിലിട്ടു. എന്നിട്ട് മൂക്കുതുടച്ച് ,എല്ലാം കൂടി വാരിയെടുത്ത് ബ്ലോഗർക്കുകൊടുത്തു.
അവൾ പറഞ്ഞു “സേർ.... സേറിന്റെ നമ്പർ ഒന്നു പറയൂ...“
“ഉള്ള നമ്പർ ഉണ്ടായിരുന്ന ഫോണാ ഇത്. ഇതു കേടായ സ്ഥിതിക്ക് ആ നമ്പർ എന്തിനാ?“
“ഓഹോ..... എങ്കിൽ സേറിന്റെ ഹോം നമ്പർ പറയൂ...”
അവളുടെ സേർ വിളി കേട്ട് അസ്വസ്ഥനായി അയാൾ വീട്ടു നമ്പർ കൊടുത്തു. ഏതു ഭാഷയിലാണാവോ Sir എന്നതിന് സേർ എന്നു പറയുന്നത്! നമ്മൾ സാദാ മലയാളികൾ സാർ എന്നു പറഞ്ഞാൽ തെറ്റ്. ഈ മംഗ്ലീഷ് മദാമ്മമാരും സായിപ്പന്മാരും ‘സേർ’ എന്നു പറഞ്ഞാൽ അതു ശരി!
ബ്ലോഗറുടെ ഉള്ളിൽ ധാർമ്മികരോഷം പുകഞ്ഞു.
ഫോണുമായി അവൾ അകത്തുപോയി. രണ്ടു മിനിറ്റ് കഴിഞ്ഞ് മടങ്ങി വന്നു.
“സേറിന്റെ ഫോണിന്റെ ഡിസ്പ്ലേ കമ്പ്ലൈന്റാണ്. റുപ്പീസ് ഫൈവ് ഹൺ ഡ്രഡ് ഇട്ട് ഇപ്പോ ബിൽ തരാം. എൽ.സി.ഡി അടിച്ചുപോയതാണെങ്കിൽ റുപ്പീസ് ടു തൌസൻഡ് ആകും. ഓക്കേ?”
ബ്ലോഗർ തലയാട്ടി. വേറെന്തു വഴി!
നീർക്കോലി ഒരു നീളൻ ഫോമിൽ എന്തൊക്കെയോ എഴുതിയിട്ടു പറഞ്ഞു “ സേർ.... ഇവിടെ ഒന്നു സൈൻ ചെയ്യൂ...”
അയാൾ യാന്ത്രികമായി ഒപ്പിട്ടു.
ലിപ്സ്റ്റിക്ക് ചുണ്ടിൽ നീർക്കോലി ഒരു പ്ലാസ്റ്റിക് ചിരി വിടർത്തി.
“ഇനി ഇത് ചെക്ക് ചെയ്ത് ഞങ്ങൽ സേറിനെ വിലിക്കും. അപ്പോൾ എക്സാക്റ്റ് എമൌണ്ട് പരയും. ഓക്കെ സേർ?”
അവളുടെ സേർ വിളി മറന്ന് അയാൾ പടിയിറങ്ങി.
ഓണത്തെരക്കിൽ രണ്ടു ദിവസം അയാൾ കാത്തു. നോക്കി നോക്കിയിരുന്നിട്ടും നോ വിളി ഫ്രം നോക്കിയ.
ഒടുവിൽ അങ്ങോട്ടു വിളിച്ചു. അപ്പോൾ നീർക്കോലി തന്നെയാണു ഫോൺ എടുത്തത്.
“സേർ, അത് പ്രോസസിംഗിലാണ്. ഞങ്ങൾ സേറിനെ അങ്ങോട്ടു വിളിക്കും, സേർ!“
അവളുടെ അമ്മുമ്മേടെ ഒരു സേർ വിളി! അയാൾ ഫോൺ വച്ചു.
അഞ്ചാം ദിവസം വീണ്ടും വിളിച്ചു നോക്കി. അതേ മറുപടി ഒരു പുരുഷസ്വരത്തിൽ “ഓക്കെയായാൽ ഞങ്ങൾ അങ്ങോട്ടു വിളിക്കും സേർ!“
ഇതിനിടെ നീർക്കോലിയുടെ വക സമ്മാനം..... ഭയപ്പെട്ടിരുന്നതുപോലെ അയാൾക്കു ജലദോഷം പിടിപെട്ടു. അതു ഭേദമായപ്പോൾ തൃപ്പൂണിത്തുറ യാത്ര. അടുത്ത ദിവസം അമ്മയെയും കൊണ്ട് ശ്രീ ചിത്രയിൽ ചെക്ക് അപ്പ്. അപ്പച്ചീടെ മോന്റെ കല്യാണം. ഒൻപതാം നാൾ കഴിഞ്ഞു. ഫോണില്ലാതെ ബ്ലോഗർ വലഞ്ഞു. ഒടുവിൽ ഒരു പഴയ ഫോൺ സംഘടിപ്പിച്ച് സിമ്മെടുത്ത് അതിലിട്ടു. പക്ഷെ സിമ്മിൽ ആകെയുള്ളത് അൻപതു നമ്പർ മാത്രം. ബാക്കി അഞ്ഞൂറോളം നമ്പറുകൾ എൻ സെവന്റിയിലാണ്!
ഇനി വിളിച്ചു നോക്കിയിട്ടു കാര്യമില്ല. പത്തു തികഞ്ഞ അന്നു വൈകിട്ട് ബ്ലോഗർ ‘ലവളെ’വീണ്ടും ചെന്നു കണ്ടു. കൌണ്ടറിൽ ഇടത്തും വലത്തും ഓരൊ സുന്ദരികൾ. നടുക്ക് നീർക്കോലി.
അവളെ കണ്ടതും ബ്ലോഗർക്ക് കലിയിളകി. എങ്കിലും സൌമ്യനായി ചോദിച്ചു.
“എന്നെ ഇങ്ങോട്ടു വിളിക്കും എന്ന് പറഞ്ഞതല്ലാതെ ഇതു വരെ വിളിച്ചില്ലല്ലോ. ഇതാണൊ മര്യാദ?”
“സേർ... അത് അവിടെ പറയു...” തൊട്ടടുത്ത മുറിയിലേക്കു ചൂണ്ടിക്കൊണ്ട് അവൾ പറഞ്ഞു.
തള്ളേ! അവൾ കൈ കഴുകി!
ബ്ലോഗർ അവൾ കാട്ടിയ മുറിയിൽ കയറി. മൊബൈൽ റിപ്പയർ ചെയ്ത ശേഷം വേണം ലവളെ പത്തു പള്ളു പറയാൻ. അയാൾ മനസ്സിലുറപ്പിച്ചു.
വർക്ക്ഷോപ്പ് മെക്കാനിക്കിനെപ്പോലെ നേവിബ്ലൂ കുപ്പായമിട്ട് അതിനുമീതെ ഒരു വരയൻ ഷർട്ടുമിട്ട് കൌണ്ടറിൽ നിന്ന പയ്യന്റെ കയ്യിൽ അയാൾ തന്റെ സ്ലിപ്പ് കൊടുത്തു.
“സേർ... വെയിറ്റ് ചെയ്യു പ്ലീസ്....”
അവൻ ഉള്ളിലേക്കു മറഞ്ഞു.
അഞ്ചു മിനിറ്റ് കഴിഞ്ഞ് ആൾ വീണ്ടും പ്രത്യക്ഷപ്പെട്ടു.
ആശ്വാസം! തന്റെ എൻ സെവന്റിയുമായാണ് അവന്റെ വരവ്. ബ്ലോഗർ നെടുവീർപ്പിട്ടു.
പയ്യൻ പ്രസന്നനായി പറഞ്ഞു “സേർ... ഇതിന്റെ ഡിസ്പ്ലേ കമ്പ്ലൈന്റാണ്. ഞങ്ങൾ ശരിക്കും പണിപ്പെട്ടു നോക്കി. ബട്ട് ... ഇതിന്റെ ബോർഡ് അടിച്ചു പോയിരിക്കുകയാണ്...”
തന്റെ മൊബൈൽ ഇപ്പോ റിപ്പയർ ചെയ്തുകിട്ടും എന്നു പ്രതീക്ഷിച്ചു നിന്ന ബ്ലോഗറുടെ മുഖം മ്ലാനമായി.
“അതെയോ.... അപ്പോൾ അതു മാറിക്കോളൂ....” അയാൾ വിക്കിവിക്കിപ്പറഞ്ഞു.
“ അത് ഓക്കെ സേർ... ബട്ട് അതിന് ഒരു... റുപ്പീസ് ഫൈവ് തൌസൻഡ് ചെലവ് വരും!“
“ഹെന്ത്!? അയ്യായിരം രൂപയോ!!” ഒരു നിമിഷത്തേക്ക് ബ്ലോഗറുടെ ചങ്കിടിപ്പു നിലച്ചു. എങ്കിലും ആളുടെ കുശാഗ്രബുദ്ധി ചലിച്ചു. പയ്യനോട് ചോദിച്ചു.
“അപ്പോ ഒരു കാര്യം ചെയ്യൂ. ഈ മൊബൈൽ നിങ്ങൾ തന്നെ എടുത്തോളൂ. റിപ്പയർ ചെയ്തു വിൽക്കാമല്ലോ. എനിക്ക് ഒരു മൂവായിരം രൂപ തന്നാ മതി!“
“അയ്യോ സേർ! ഇനി ഈ മൊബൈൽ ആരും എടുക്കില്ല. അതിന്റെ ബോർഡ് അടിച്ചു പോയില്ലേ!? വിറ്റാൽ ഒന്നും കിട്ടില്ല.”
ബ്ലോഗറുടെ തൊണ്ട വരണ്ടു.
“വേറെ ഒരു വഴിയുമില്ലേ!? അയാൽ കെഞ്ചി.
സോറി സേർ... വേറെ ഒരു വഴിയുമില്ല സേർ!!“
“ ഫ! നിർത്തടാ! അവന്റെയൊക്കെ ഒരു സേർ വിളി! ഇനി മേലിലങ്ങനെ വിളിച്ചു പോകരുത്! എനിക്കറിയാം എന്തു ചെയ്യണമെന്ന്!“
പയ്യൻ ഞടുങ്ങി. അയാൾക്കു ഹാലിളകിയതുപോലെയായിരുന്നു.
മൊബൈൽ അവന്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ച് ബ്ലോഗർ മുറിക്കു പുറത്തിറങ്ങി. സൈഡ് കൌണ്ടറിൽ പരിഹാസച്ചിരിയുമായിരിക്കുന്ന നീർക്കോലിയെ കണ്ടില്ലെന്നു നടിച്ച് അയാൾ റോഡിലേക്കു നടന്നു.
തൊട്ടടുത്ത മൊബൈൽ ഷോപ്പിൽ കയറി. 1350 രൂപ കൊടുത്ത് അവിടെയുണ്ടായിരുന്ന ഏറ്റവും വില കുറഞ്ഞ ഫോൺ വാങ്ങി. രണ്ടു വർഷം വാറന്റി. ഹോ! എന്തൊരാശ്വാസം!
ഇനി പ്രാക്കു കേൾക്കണ്ടല്ലോ!
പടമെടുപ്പും വേണ്ട, വീഡിയോ പിടുത്തോം വേണ്ട. അല്ലേലും താൻ പടം പിടിക്കുന്നതു കണ്ടാൽ എല്ലാ ലവന്മാർക്കും അസൂയയാ!
(ഇനി ആർക്കെങ്കിലും ഈ ബ്ലോഗർ എടുത്ത പടങ്ങൾ കാണണം എങ്കിൽ ദാ ഇവിടെ ക്ലിക്കുക
60 comments:
സത്യായിട്ടും എന്റെ എൻ സെവന്റി അടിച്ചു പോയി!
ആ നിരക്ഷരനെയെങ്ങാനും കയ്യിൽ കിട്ടിയിരുന്നെങ്കിൽ.....!!!!
പെരുന്നാള്‍ പ്രമാണിച്ച് ഈ പോസ്റ്റിന്റെ ആദ്യ കമ്മന്റ് ഞാന്‍ തന്നെ തട്ടുന്നു.
അഭിപ്രായം വായിച്ചു പറയാം
സേർ, അത് ‘എൻ‘ സെവന്റിയല്ലല്ലൊ, ‘നിൻ‘ സെവന്റി അല്ലേ...
സൊ നൊ പ്രോബ്ലം..
ആ ബ്ലോഗര്‍ ആരാണെന്ന് ഇതുവരെ എനിക്ക് മനസ്സിലായില്ല. ലേഹ്യത്തിനു പകരം അവിയല്‍ പായ്ക്ക് ചെയ്തു കൊടുക്കുന്ന ഒരു ഡോക്ടര്‍ ആണോ എന്നു ചിന്ന സന്ദേഹം...
ഈശോ മിശിഹായെ, നിന്‍ സെവേന്റിയുടെ ഡിസ്പ്ലേയ്ക്കു കൂട്ടായിരിക്കണമേ!
ആമേന്‍!
ആ എൻ സെവന്റിയുടെ നമ്പർ എത്രയാ?
“ഉം... അത് ‘എൻ‘ സെവന്റിയല്ലേ, ‘നിൻ‘ സെവന്റി അല്ലല്ലോ...! “
ഹാഹഹ മാഷെ..രസകരം. ഇറിറ്റേഷന്‍സ് ഒക്കെ ഇങ്ങിനെ എഴുതിത്തീര്‍ക്കാ അല്ലേ? ഹോ ഇതൊക്കെ എഴുതി വിഷമം തീര്‍ക്കാന്‍ ഒരു ബ്ലോഗെങ്കിലും ഉള്ളത് നന്നായി :)
രസകരം..
ഞാൻ പ്രാകാഞ്ഞതു് നന്നായി. എന്റെ പേരും വന്നേനെ. നിരക്ഷരൻ കീ.. ജൈ!
ബ്ലോഗർക്ക് മൊബൈൽ കിട്ടിയാൽ.. എന്ന് പുതുമൊഴി ആക്കാൻ ശ്രമിക്കല്ലായിരുന്നോ?
ഇങ്ങനെയൊക്കെ പണ്ടാരടങ്ങാന്‍ എഴുതിയാല്‍ ഞാനോക്കെ നാട്ടില്‍ വന്നാല്‍ എങ്ങിനെ ധൈര്യത്തോടെ ഡോക്ടറെ വന്ന് കാണും.
----------------------------------
സ്നേഹബന്ധത്തിന് ഇത്ര വില നല്‍കുന്ന ഈ മനുഷ്യനോട് “വഴക്കുണ്ടാക്കിയതില്‍” ഇന്ന് ഞാന്‍ ഖേദിക്കുന്നു...
മാപ്പ്..........
എന്‍ സെവന്റി പോയാലും പടമെടുക്കാന്‍ പുത്തന്‍ ഒരു ഡിജിറ്റല്‍ ക്യാമറ വാങ്ങിയിട്ടില്ലേ.. അത് വച്ച് തകര്‍ക്ക്.. ഇനി എന്നെ പ്രാകല്ലേ.. :)
ആ ഒടുക്കം എടുത്ത പടങ്ങള്‍ എന്നാ പടമാ. ആ കാമറയും ആയി എന്റെ കല്യാണത്തിനും വരണേ. പടം എടുക്കാനല്ല കല്യാണം കൂടാന്‍
പ്രിയ ബ്ലോഗര്‍,
ബ്ലോഗര്‍ സമൂഹത്തിനു വേണ്ടി, കേവലമൊരു മൊബൈല്‍ ക്യാമറ മാത്രമുപയോഗിച്ച് താങ്കള്‍ നല്‍കിയ സേവനങ്ങള്‍ വിലമതിക്കാനാവാതവ ആണ്...ഈ കഥ വായിച്ചപ്പോള്‍ എനിക്ക് "കല്‍ക്കട്ട ന്യൂസ്" എന്ന സിനിമയാണ് മനസ്സില്‍ തെളിഞ്ഞത്. താങ്കളുടെ ക്യാമറ വളര്‍ച്ചയില്‍ അസൂയാലുക്കളായവരുടെ പ്രാകുകള്‍ കേട്ട് താങ്കള്‍ തകരുത്..
പറ്റിയാല്‍ ഒരു പുതിയ ക്യാമറ മൊബൈല്‍ വാങ്ങി താങ്കള്‍ ഒരു ഹോളിവുഡ് സിനിമ തന്നെ എടുക്കണം...മറ്റൊരു Titanic അല്ലെങ്കില്‍ ഒരു സുനാമി ചലച്ചിത്രം..സൂം ചെയ്യാവുന്ന ഒരു ക്യാമറ വാങ്ങി കുറെ ഉറുമ്പുകളുടെ ക്ലോസപ്പ് വീഡിയോ എടുത്തു, മറ്റൊരു ജുറാസിക്ക് പാര്‍ക്കോ, ഗോട്സില്ലയോ ഒക്കെ എടുക്കാന്‍ താങ്കള്‍ ആകും.. താങ്കള്‍ക്കു മാത്രമേ അതിനു സാധിക്കൂ...
എന്റെ എല്ലാവിധ ആശംസകളും...
ദാ ഇവിടെ ക്ലിക്കുക!) ??
clickan pattunnilla :(
post nannayi :D
ദാ ഈ പാട്ടു ഇടയ്ക്കിടെ കേട്ടാൽ മതി വിഷമം മാറിക്കിട്ടും.
"സത്യായിട്ടും എന്റെ എൻ സെവന്റി അടിച്ചു പോയി!"
ഫാഗ്യം, അതല്ലേ പോയൊള്ളൂ...ബാക്കിയെല്ലാം ഫുള്‍ ഫങ്ക്ഷനിംഗ് അല്ലേ....
ബൂലോഗത്തെ കണ്ണുപറ്റി..കണ്ണേറ് കൊണ്ട് അങ്ങിനെ നോക്കിയ ..നോക്കുകുത്തിയായി !
പാവം ബ്ലോഗറുടെ എൻ സെവെന്റി സെന്റിമെൻസ്...അങ്ങിനെ അത്യുഗ്രനായി...!
ഇവിടെയെങ്ങാനുമയിരുന്നു ഈ കേടുവരലോ/നഷ്ട്ടപ്പെടലൊ ഉണ്ടായിരുന്നുവെങ്കിൽ കോണ്ട്രാക്റ്റിനോടൊപ്പമുള്ള ഇൻസൂറൻസ് കാരണം പുത്തൻ ഫോൺ കിട്ടിയേനേ....!
ഡോക്ടറേ,സെര്‍വീസ് സെന്ററില്‍ ഉള്ളവരുടെ ജാഡപറഞ്ഞറിയിക്കാന്‍ പറ്റില്ല.പട്ടാളത്തില്‍ ചേരാന്‍ നില്‍ക്കും പോലെയുള്ള ക്യൂ ,ഫോം ഫില്ലിങ്ങ്,കാത്തിരിപ്പ്,അര മലയാളത്തിലുള്ള സംഭാഷണം,അയ്യയ്യോ അനുഭവിച്ച് തന്നെ അറിയണം.
പോസ്റ്റ് രസകരം,കേട്ടോ
ഒരു പുതിയ ചോല്ലായി 'എന്‍ സെവെന്റി അടിച്ചുപോയ ഡോക്ടറെ പോലെ'.
ഓ..അപ്പൊ അതാണു കാര്യം..അന്നു ഓണത്തിന്റ് അന്നു ഞാന്‍ വിളിച്ചില്ലെ...?
അതു കഴിഞ്ഞു രണ്ട് ദിവസം കഴിഞ്ഞു ഞാന്‍ പിന്നേം(മുട്ടന്‍ നുണ) വിളിച്ചിരുന്നു...കിട്ടിയില്ല...
ഇവിടെ ക്ലിക്കാന്‍ പറഞ്ഞിട്ട കുറേ ക്ലിക്കി നോക്കി. ഫോട്ടോ എവിടെ ഡോക്ടറേ? ഒരു N70 അടിച്ചു പോയതിന് പണി ഞങ്ങള്‍ക്കിട്ടും തന്നതാണോ?
നോക്കിയ കെയറില്‍ പോയാലുള്ള അവസ്ഥ ഇതു തന്നെയാണ്. സേര്‍ എന്ന വിളി ഇങ്ങനെ അവിടെയാകെ അലയടിക്കുന്നതു കാണാം. എന്തായാലും ഉള്ള ദേഷ്യം മുഴുവന്‍ പോസ്റ്റില്‍ വെച്ചു കാച്ചിയിട്ടുണ്ട്. ആവലാതിയാണ് എഴുതിയതെങ്കിലും ആ സമയം മനസ്സില്‍ത്തോന്നിയ അലവലാതിച്ചിന്തകള്‍ ചെറുചിരിയുണര്‍ത്താതിരുന്നില്ല.
Mine Sony C510 also gone two month back
:-(
സേര്‍.... സേറിന് എന്തിനാ ഈ എന്‍ സേവന്റിയൊക്കെ........ (പിന്നെ മറ്റേ എലുമ്പ് പെണ്ണിന്റെ ജലദോഷം മാറിയാ??!!)
ഡോട്ടറേ ദേ ഈ പ്രൈവസീ ആക്റ്റ് ഒന്ന് നോക്കു...
പണ്ട് ദൂരദർശൻ കേന്ദ്രവുമായി ബന്ധം നഷ്ടപ്പെടുമ്പോൾ ടി.വിയിൽ തെളിയുന്ന മാതിരി സപ്തവർണങ്ങളും തെളിഞ്ഞു വന്നു. വീണ്ടും ഇരുണ്ടു.
കുറെ നാളിന് ശേഷം കഴിഞ്ഞ ആഴ്ച ദൂരദര്‍ശന്‍ കണ്ടപ്പഴും ഈ സപ്ത വര്‍ണങ്ങള്‍ ഞാന്‍ കണ്ടു..!!
എന്തായാലും ആ എന്‍ 70ഉം കൊണ്ട് ഓടി നടന്നിനി കല്യാണ പടം പിടിക്കില്ലല്ലോ...!! ഇനി എന്‍റെ കല്യാണത്തിന് ഞാന്‍ വിളിക്കാം.. ;-)
"സത്യായിട്ടും എന്റെ എൻ സെവന്റി അടിച്ചു പോയി!"
പാവം. അയ്യോ തെറ്റിദ്ധരിക്കരുത്. ഡോക്ടറല്ല പാവം. "എൻ സെവന്റി" പാവം എന്നാ പറഞ്ഞത്. എന്റെ വക "എൻ സെവന്റിക്ക്" RIP നേരുന്നു.
കലക്കന്‍ പോസ്റ്റ്, ജയനെ.
എന്നാലും നിരക്ഷരന്റെ നാക്ക് ഉടന്‍ തന്നെ വിശദപരിശോധനക്ക് വിധേയമാക്കേണ്ടതാണെന്ന തീരുമാനം എടുക്കാതെ വയ്യ.
ജയൻ മാഷെ..
എൻ സെവന്റിയുടെ നിര്യാണത്തിൽ എന്റെ വ്യസനം രേഖപ്പെടുത്തുന്നു..
ഒരോഫൻ..
എന്റെ ദൈവമേ..ആ നിരക്ഷരൻ ഇങ്ങ് ബഹ്‌റൈനിൽ വന്നപ്പോൾ ഞാൻ അദ്ദേഹത്തെ കാണുകയും ആ അദ്യ കാഴ്ചയിൽത്തന്നെ നിന്നെക്കാണാൻ ഒടുക്കത്തെ ഗ്ലാമാറണല്ലൊടൈ എന്നും എന്നോട് പ്രസ്താപിക്കുകയുണ്ടായി..(കഴിഞ്ഞ ദിവസം എന്റെ ഇടതുഭാഗം എന്നോട് പറയ്യാ നിങ്ങളെക്കണ്ടാൽ യിപ്പൊ ഒരു വയസ്സൻ ലുക്കെന്ന്)..തള്ളേ യിത് നിരക്ഷരൻ എഫെക്റ്റാണെന്ന് ദെ യിപ്പൊഴാണ് അറിയുന്നത്..ആ നിരക്ഷരൻ എന്റെ കണ്മുന്നിലെങ്ങാനും പെട്ടാൽ...
എന്‍സെവന്റിപരലോകം പൂകി. നല്ല "ഡോക്ടറെ" കാണിക്കാമായിരുന്നില്ലേ?
നല്ല തമാശ എന്ന് വെറുതെ പറഞ്ഞാലൊന്നും മതിയാകില്ല. ഏകപട, ദ്വിപട, ത്രിപുട എന്നങ്ങനെ കത്തികയറുകയായിരുന്നു.
ചെറുവാടി,
ആദ്യ കമന്റിന് നിറഞ്ഞ നന്ദി!
മറുപടി എഴുതാൻ വൈകിയതിൽ ക്ഷമിക്കണം...
(പണ്ടാരാണ്ടു പറഞ്ഞപോലെ ഞാനിപ്പ നാട്ടിലൊന്നുമല്ലല്ലോ... അങ്ങ് ഡെൽഹീലല്യോ!)
ഹാപ്പി ബാച്ചിലേഴ്സ്,
അതെ. കാക്കയ്ക്കും തൻ കുഞ്ഞു പൊൻ കുഞ്ഞ്!
നിൻ സെവന്റി ഒരിക്കലും എൻ സെവന്റി ആവില്ല!
വഷളൻ ജേക്കേ,
അയ്യോ!
അപ്പോ അത് ഈശോമിശിഹായുടേതാണെന്നാണോ പറഞ്ഞു വച്ചത്!
ഈശോ! അടിച്ചുപോയത് എന്റെ,എന്റെ മാത്രം എൻ സെവന്റി! വേറാരുടെയുമല്ല! ഞാൻ സമ്മതിക്കില്ല!
മിനിച്ചേച്ചീ,
മലയാളത്തിൽ പറഞ്ഞിട്ടു മനസ്സിലായില്ല എന്നു മനസ്സിലായി. അതുകൊണ്ട് ഇംഗ്ലീഷിൽ പറയാം. എൻ = മേരാ. സെവന്റി = സത്തർ.
മൊത്തത്തിൽ മേരാ സത്തർ! സമച്ച് ഗയാ?
നന്ദകുമാർ....
സത്യത്തിൽ ദു:ഖം വിട്ടുമാറുന്നില്ല. പ്രത്യേകിച്ചും പെട്ടെന്ന് ഒത്തുകിട്ടുന്ന ചില നിമിഷങ്ങൾ ചൂണ്ടിയെടുക്കാൻ എൻ സെവന്റി ഇല്ലാത്തപ്പോൽ!
എന്തു ചെയ്യാം. കരഞ്ഞിട്ടു കാര്യമില്ലല്ലോ!
ചിതൽ,
നിരക്ഷരനു ജയ് വിളിച്ചു, ല്ലേ!
ആ.... പിന്നെക്കണ്ടോളാം!
നട്ടപ്പിരാന്തൻ,
എന്നോട് മാപ്പ് ചോദിക്കാൻ ഞാനെന്തു തെറ്റു ചെയ്തു കൂട്ടുകാരാ! എന്നോടു പൊറുക്കൂ!
നട്ട്‌സ്... ഐ ഡബ്ലിയു!
മനോരാജ്,
ഡിജിറ്റൽ ക്യാമറ വച്ച് പടം എടുത്ത് പഠിക്കണം.
എന്നിട്ടു കാച്ചാം. ഞാൻ സാക്ഷരനാ...പ്രാകില്ല!
ഒഴാക്കാ....
ആ പടം എടുത്ത ക്യാമറയുള്ള മൊബൈലാ അടിച്ചു പോയെന്നു പറഞ്ഞത്! അനിയാ... അപ്പോ ഇതൊന്നും വായിച്ചില്ലേ!?
മഹേഷ് വിജയൻ....
എന്നെ തിരിച്ചറിഞ്ഞല്ലോ!
നന്ദി മഹേഷ്...! ഒരായിരം നന്ദി!
(കട: അയാൾ കഥയെഴുതുകയാണ്!)
അബ്‌കാരി,
അതു ശരിയാക്കി.
ഡെൽഹിക്കു പോകാൻ യാത്ര തിരിക്കും മുൻപാ എഴുതാൻ മുട്ടിയത്. അപ്പത്തന്നെ പൊസ്റ്റിട്ടു. ലിങ്ക് വർക്ക് ചെയ്യുന്നുണ്ടോ എന്നു കൂടി നോക്കാൻ സമയം ഒത്തില്ല.
ഹാപ്പി ബാച്ചിലേഴ്സ്,
പാട്ടു കേൾക്കാം.
ചാണ്ടിക്കുഞ്ഞേ...!
എന്നാലും എന്റെ എൻ സെവന്റി!
പണ്ട് ജഗതി പാടിയ പോലെ, ‘അതോർക്കുമ്പം എനിക്കാദ്യം സഹിക്കാം; പിന്നെ സഹിക്കാൻ വയ്യ!’
ബാക്കി എന്തൊക്കെ ഫങ്ക്ഷൻ ചെയ്താലും ഒരു തൃപ്തിയില്ല!
ബിലാത്തിച്ചേട്ടാ,
നിങ്ങള് സായിപ്പുനാട്ടുകാർക്ക് അങ്ങനെ എന്തോരം സൌകര്യങ്ങള്! ഞങ്ങ പാവത്തുങ്ങക്ക് അടിച്ചു പോയാപ്പോയി!
കൃഷ്ണകുമാർ,
അതെ. ഈഎ മുടിഞ്ഞ മല്യാലം കേട്ട് ഞാൻ സഹികെട്ടു!
തെച്ചിക്കോടാ,
ശവത്തിൽ കുത്തരുത്!
റിയാസ്(മിഴിനീർത്തുള്ളി)
ഉം... പറഞ്ഞോ പറഞ്ഞോ!
എല്ലാം ഞാൻ സമ്മതിച്ചു!
ഹരി (മാത്‌സ്)
ലിങ്കിട്ടത് വർക്ക് ചെയ്യുന്നോ എന്നു നോക്കാൻ കഴിഞ്ഞില്ല! എന്തായാലും ക്ലിക്കി പണി കിട്ടാൻ കാരണമായത് മനപ്പൂർവമല്ല, കേട്ടോ! അത് ശരിയാക്കിയിട്ടുണ്ട്.
ഉപാസന
അതു ശരി!
എന്നിട്ട് എന്നെപ്പോലെ വിലാപകാവ്യം ഒന്നും രചിച്ചില്ലേ!?
ആളവന്താൻ
അവളുടെ ജലദോഷം മാറി. ആ നാക്കിന്റെ സൂക്കേടു മാത്രം മാറിയില്ല!
സിബു നൂറനാട്
അതു ശരി!
അപ്പോ ദൂരദർശൻ ഇപ്പോഴും ഡോർഡർഷൻ തന്നെ!
കല്യാണം വരട്ടെ. ഞാൻ ശർപ്പെടുത്തിത്തരാം!
വായാടി
എൻ സെവന്റിക്ക് RIP നേർന്നവളേ!
കർത്താവിൽ നിദ്ര പ്രാപിക്കും മുൻപ് മാനസാന്തരപ്പെട്ടു പശ്ചാത്തപിക്കൂ! ഇല്ലെങ്കിൽ ഞാൻ ശപിക്കും! (വെറുതെ... ചുമ്മാ!)
അനിൽ @ബ്ലോഗ്
നിരക്ഷരന്റെ പ്രാക്കിനു ഞാൻ പകറം വീട്ടും.
അ സത്യം അ സത്യം!
കുഞ്ഞൻ
വളരെ നന്ദി, ഈ വെളിപ്പെടുത്തലിന്!
എല്ലാവരും അറിയട്ടെ, ആ നാക്കിന്റെ ഗുണം!
(കർത്താവേ! എണ്ണകുഴിച്ചെടുക്കൽ കഴിഞ്ഞ് നിരക്ഷരൻ മടങ്ങി വരുമ്പോൾ എന്നെ കാത്തോളണേ!)
സുകന്യേച്ചി
എല്ലാരും തമാശ നന്നായി എന്നു പറയുന്നു.
ചങ്ക് എന്നൊരു തലക്കെട്ടിട്ട് ദാ താഴെക്കാണുന്നപോലെ എഴുതിയിരുന്നെങ്കിൽ എല്ലാവരും എന്നെ പുകഴ്ത്തി ഈ ദു:ഖത്തിൽ പങ്കു ചേർന്നേനേ!
ഊർധ്വം
വലിച്ച്
പുകയുന്ന
ഈ
നെരിപ്പോട്
നിങ്ങൾ
കാണ്മതില്ലയോ!?
ഇതെന്റെ
ചങ്ക്
എന്റെ
ചങ്ക്!
തള്ളേ..അപ്പൊ കാനാടി കുട്ടീച്ചാത്തൻ ഒള്ളത് തന്നെയാ???
അന്ന് ഇടപ്പള്ളി മീറ്റിൽക്കിടന്ന് കൊക്ക് പരലിനെപ്പിടിച്ച് പറക്കണപോലെ ആ മൊഫൈലും പിടിച്ച് ആർമാദിക്കണ കണ്ടപ്പോഴൊന്നു കുട്ടിച്ചാത്തനു നേർന്നതാ.. ശ്ശൊ..
:)
ഒരു മൊബൈൽ കേടുവന്നതിനു് ഇത്രേം വലിയൊരു പോസ്റ്റ്!
ദേ ഞമ്മളെക്കൊണ്ട് ഇത്രേ ഒക്കെയേ പറ്റൂ ഹി ഹി:)
കുഞ്ഞന്‍ എന്തരോ പറഞ്ഞല്ലോ ? :)
(ലേഹ്യത്തിന് പകരം അവിയല്...)
വഷളന്‍ ജേക്കെ പറഞ്ഞത് നോം വിശ്വസിച്ചിട്ടില്ല. :)
കഷായവും ലോഹ്യവും ഒന്നും ഈ എന്‍ സെവെന്റിക്ക് എശില്ലെ? വല്ലഭനു പുല്ലും ആയുധമെന്നു പറഞത് പോലെ വൈദ്യര്‍ക്ക് ഈ എന്‍ സെവെന്റി മതിയായിരുന്നു...കാരണവന്മാര്‍ പറയാറില്ലെ എന്‍-70 ഉള്ളപ്പോള്‍ എന്‍70യുടെ വില അറിയില്ലെന്ന്...
അതേയ്.. അന്ന് തിരുവനന്തപുരത്ത് വെച്ച് ഈ കുന്തം വെച്ച് എടുത്ത പടങ്ങള്‍ കണ്ടപ്പോ ഞാന്‍ അടിപൊളിയാണെന്ന് പറഞ്ഞത് ഓര്‍മ്മയില്ലേ?
നോക്കിയയുടെ വിദക്ത ഡോക്ട്ർമാർക്ക് പകരം എതെൻകിലും ലോക്കൽ ഡോക്ടർമാരെ ഒന്ന് സമീപിച്ച് നോക്കൂ ഡോക്ടറേ..ചിലപ്പോൾ പത്തോ നൂറോ രൂപക്ക് ലൊട്ടു ലൊഡുക്കിൽ അവറ് ഒപ്പിച്ച് ത്ന്നേക്കും..
ഓ.. ആ എൻ70ക്ക് കേടു വരാൻ കണ്ട ഒരു നേരം...!!? വെറുതെ എന്റെ ഉറക്കം കളഞ്ഞു....
paavam vishamikenda?
പ്രവീൺ വട്ടപ്പറമ്പത്ത്
ഒരു ചാത്തൻ ഇതിനു പിന്നിൽ ഉണ്ടെന്നു സംശയിച്ചിരുന്നു. ഇപ്പോ ആളെ പിടികിട്ടി! ‘സനാതനി’കൾക്കും ചാത്തൻ സേവയോ!
എഴുത്തുകാരിച്ചേച്ചി
എന്തു ചെയ്യാം ചേച്ചീ... എഴുതിപ്പോയി!
നിരക്ഷരൻ
ഉം.... എല്ലാം മനസ്സിലാവണുണ്ട്!
ആ പാവം കുഞ്ഞൻ എലിക്കെണിയുമായി കാത്തിരിക്കുന്നുണ്ട്. വീഴാതെ സൂക്ഷിച്ചോ!
പാവം ഞാൻ
എന്തു പറഞ്ഞിട്ടെന്താ... പോകാനുള്ളത് പോയില്ലേ! ഞാൻ അത് ഭദ്രമായി എന്റെ അലമാരയിൽ സൂക്ഷിച്ചിട്ടുണ്ട്. മസ്തിഷ്കമരണം സംഭവിച്ച എൻ സെവന്റി!
കുമാരൻ
ഇനീപ്പോ നിരക്ഷരന്റെ നാവിന്റെ ‘ഗ്ലോറി’ആരും ഷെയർ ചെയ്യാൻ വരണ്ട!നിങ്ങൾക്കാർക്കും ആ ക്രെഡിറ്റ് ഞാൻ തരില്ല!
ഓ.എ.ബി
ഒന്നു നോക്കാം. ലാടവൈദ്യന്മാർ തന്നെ തുണ!
വി.കെ
ഉറക്കം പോയോ!?
നന്നായി. എന്തുറക്കമാ ഇത്!
ഷംസീർ
താങ്ക്യു താങ്ക്യു!
പാവം N 70 .പക്ഷേ കഥ നന്നായി.. :)
എന്തായാലും പോയത് പോയി.ഇനിയിപ്പോള്‍ അത് വെച്ചും ഒരു കലക്കന്‍ പോസ്റ്റ്ണ്ടാക്കാന്‍ പറ്റിയില്ലേ എന്നോര്‍ത്ത് സമാധാനപ്പെടൂ.:)
"പകരം അയാളുടെ അപ്പനേം, അമ്മേം, കളത്രപുത്രാദികളെയുമൊക്കെ പ്രാകി പണ്ടാരമടക്കി" - ഭയങ്കര പ്രയോഗം തന്നെ.പിന്നെ മൂക്കൊലിക്കുന്ന നീര്‍ക്കോലിപ്പെണ്ണിന്റെ വിഷ്വല്‍സ്.മൊത്തത്തില്‍ കലക്കി.
"നീര്‍ക്കോലി ഒരു നീളന്‍ ഫോമില്‍ എന്തൊക്കെയോ എഴുതിയിട്ടു പറഞ്ഞു “ സേര്‍.... ഇവിടെ ഒന്നു സൈന്‍ ചെയ്യൂ...”"
ആ എന്‍ സെവെന്റി കാരണം സേര്‍ വിളിക്കാരി നീര്‍ക്കോലിയെപ്പറ്റിയും വിവരിക്കുവാന്‍ സാധിച്ചല്ലോ, നല്ല നര്‍മ്മം.
'A' പോലും അടിച്ചു മാറ്റപ്പെടുന്ന കാലമാ ഇത്.. ഒന്ന് ശ്രദ്ധിക്കണേ വയ്ദ്യരെ..!
പോസ്റ്റ് കലക്കി കേട്ടോ.
ദിയ കണ്ണൻ,
മൊബൈൽ പോയതിൽ ദു:ഖം, കമന്റ് കിട്ടുന്നതിൽ സന്തോഷം!
റെയർ റോസ്,
ഉം... അതാ ഇപ്പൊ സമ്പാദ്യം!
കൊച്ചു കൊച്ചീച്ചി
നല്ല പേര്!
കമന്റിനു നന്ദി!
ഷിബു ഫിലിപ്പ്
നീർക്കോലി തുണ!
അതുകൊണ്ട് ഇത്രയൊക്കെ ഒപ്പിച്ചു!
കണ്ണൂരാൻ
അയ്യോ!
എന്തടിച്ചുമാറ്റുന്ന പ്രശ്നമാ കണ്ണൂരാനേ!?
പിടികിട്ടിയില്ല.
ബ്ലോഗോ, ഫോട്ടോസോ?
puthus enthenkilum unto enn nokkaan vannathaa!!!
ഉം... അത് ‘എൻ‘ സെവന്റിയല്ലേ, ‘നിൻ‘ സെവന്റി അല്ലല്ലോ...! ബ്ലോഗർ പിറുപിറുത്തു.
അറിയാതെ ചിരിപൊട്ടിപ്പോയി..ട്ടോ.. ഹ ഹഹഹ
യ്യോ പോയോ?
[ഹൊ! എന്താരുന്നു അതും കൊണ്ടുള്ള ഷൈനിങ്ങ്!!]
"ആ നിരക്ഷരനെയെങ്ങാനും കയ്യിൽ കിട്ടിയിരുന്നെങ്കിൽ.....!!!!"
സൂക്ഷിച്ചോ നിരക്ഷരനാ.
എപ്പോള്‍ അവിടെ എത്തുമെന്ന് പറയാന്‍ പറ്റില്ല ,
വന്നിട്ട് എന്തു പറയുമെന്ന് ഒട്ടു പ്രവചിക്കാനും പറ്റില്ല.
'ഡോക്‍ടറെ നല്ല കയ്യാണല്ലൊ'
എന്നെങ്ങാനും പറഞ്ഞാല്‍....
നീരൂ എന്നെ തിരയണ്ടാ ഞാനീയിടെ ഒന്നും നാട്ടിലേക്കില്ല.
അവളുടെ സേർ വിളി മറന്ന് അയാൾ പടിയിറങ്ങി.
ദാ ഇവിടം മുതൽ ബ്ലോഗർ അയാൾ ആയി.
അവസാനം ഇങ്ങനെയും
സത്യായിട്ടും എന്റെ എൻ സെവന്റി അടിച്ചു പോയി!
ആവേശമാണേ....
post kanan vaiki...
Nokia care kaare viswasikkanda..
ente oru frndinte phone cheethayayappol ithe anubhavam aayirunnu N series thanne. But avan aa phone vere etho local mechanicine kanichu ayyaal sariyaaki kodukkukem cheythu..
athu kondu vere ethenkilum oru Mob Dr. kkodi kanichu nokkoo
"എന്‍ സെവെന്റി നിന്‍ സെവെന്റി "രസികന്‍ പ്രയോഗമാണല്ലോ?
സഹൃദയനായ ഡോക്ടര്‍ക്ക് ഭാവുകങ്ങള്‍.
മനോഹരമായി എഴുതി.
ഒന്ന് ശിഷ്യപെടനം എന്നൊരു ആശ തോന്നുന്നു. ഓതിരം, കടകം എന്നിവ അറിയാം. നാട്ടപ്രാന്തന്‍ കുറച്ചു ഏറനാടന്‍ പഠിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പഠിക്കാന്‍ തോന്നുന്നു. വിഷഗ്വരന്‍ആയതു കൊണ്ട് നര്‍മമര്മങ്ങള്‍ പടിപ്പിക്കുംന്നു നിരീക്കിണ്.
അപ്പൊ സംമതാച്ച ഒരു ഓല അങ്ങട് ഇട്വ. വെറ്റിലയും അടക്കയുമായി വിദ്യാരംഭത്തിനു തന്നെ തുടങ്ങാം ..:)
അവസാനത്തെ ആ ലിങ്കിൽ ക്ലിക്കിയപ്പോഴാണ് കാര്യ്ങളുടെ ഒരു ഏകദേശ രൂപം പിടികിട്ടിയത്. ഏതായാലും സീനറികളും ആൾക്കാരുടെ പടമെടുപ്പും മാത്രം ഹോബിയായത് ഫാഗ്യം. വേറേ വല്ലതിലും താല്പര്യമുണ്ടായിരുന്നെങ്കിൽ ഇന്ന് ഒരു ലെവലിൽ എത്തിയേനേ...:)
nice post :)
നല്ല രസികൻ വിബരണം...
ബ്ലോഗരുടെ എന്‍ സേവന്റിയുടെ അകാല നിര്യാണത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു..
ആ എന്‍ സേവന്ടി ഫോട്ടോകള്‍ ഞാനും കുറച്ചു കണ്ടിട്ടുള്ളതാ...
പാവം ഞാൻ
ഹംസ
മാണിക്യം
കലാവല്ലഭൻ
കാർവർണ്ണം
മെയ് ഫ്ലവേഴ്സ്
മിനേഷ് ആർ മോഹൻ
ഭായി
ഗായത്രി
നനവ്
അന്വേഷകൻ
വായിച്ച, കമന്റെഴുതിയ എല്ലാവർക്കും നന്ദി!
ഹിഹിഹിഹിഹി..
ഇന്റെറെസ്റ്റിങ്ങ്..!!
ഇത് എനിക്ക് സംഭവിച്ച കാര്യാണ് മാഷേ, അത് ശരിയാക്കാന്‍ നോകിയ സര്‍വീസ് സെന്റര്‍ ഇല്‍ ഒനും പോകണ്ട, ആ മൊബൈല്‍ എടുത്തു കുറച്ചു കട്ടിയുള്ള തുണി മേശമേല്‍ വച്ച് അതിന്റെ മുകള്‍ഭാഗം ഒരു വിധം ശക്തിയില്‍ തട്ടി നോക്ക് അത് ശരിയാവും(മൊബൈല്‍ ഓണ്‍ ചെയ്തു ). ഞാന്‍ ഇപോ ഇടയ്ക്കിടയ്ക്ക് ചെയ്യുനതാണ് , അതിന്റെ സൈഡ് ലെ ഒരു ചിപ്പ് മറ്റോ, വിടുനതാണ്, അത് ശരിയാകാന്‍ പറ്റില്ല, ഇങ്ങനെ സംബവികുമ്പോള്‍ ഒന്നുകില്‍, മൊബൈല്‍ repairing ഷോപ്പ് ല് പോയി അതൊന് ഊരി ശരിയാക്കുക , അല്ലെങ്കില്‍ ഞാന്‍ ഈ പറഞ്ഞത് ചെയ്തു നോക്ക്, ഒരികല്‍ എന്റെ കയ്യില്‍ നിന്നും ഒരു ഷോപ്പ് കാരന്‍ 500 രൂപ വാങ്ങിയതാ, പിന്നീട് എന്റെ ഒരു ബന്ടുവിന്റെ അടുത്ത് കൊണ്ട് പോയപ്പോള്‍ പ്രോബ്ലം എന്താണ് പറഞ്ഞു തന്നതാ, മുമ്പ് പറഞ്ഞ പരീഷണം ഞാന്‍ ചെയ്തു നോക്കി കണ്ടുപിടിച്ചത, ഇടകിടക്ക് താഴെ വീഴുന്നതുകൊണ്ട് ആണ് ഈ പ്രോബ്ലം വന്നത്, ഇപ്പോള്‍ എവിടെയെങ്കിലും ഒന്ന് ചെറുതായി തട്ടിയാലും മതി ഡിസ്പ്ലേ പോകാന്‍
Doc, just read it today through the link u have given on FB. Really good! Much better than teh 'karate blog'
Post a Comment