അന്നൊക്കെ ഓണക്കളി മുഴുവൻ ആരൂർ വടക്കേപ്പുറത്തായിരുന്നു. ചെറിയൊരു മൈതാനം അവിടെ ഉണ്ടായിരുന്നു. ചെറുപ്പക്കാർ തോൽപ്പന്ത്(കാൽപ്പന്ത്) കളിക്കുന്നതും, കുട്ടികൾ കുട്ടിയുംകോലും കളിക്കുന്നതും, തലപ്പന്തു കളിക്കുന്നതും, ഉച്ചതിരിഞ്ഞാൽ സ്ത്രീകൾ കൈകൊട്ടിക്കളി, തുമ്പിതുള്ളൽ മുതലായവ നടത്തുന്നതും അവിടെയായിരുന്നു. തിരുവോണദിവസം മിക്കവാറും പെണ്ണുങ്ങൾ മൈതാനം കയ്യടക്കും. മറ്റു ദിവസങ്ങളിൽ കബഡികളിയും, കിളിത്തട്ടുകളിയും ഉണ്ടാകും, വൈകുന്നേരങ്ങളിൽ.
ഊഞ്ഞാൽ കെട്ടിയിരുന്നത് ആരൂരെ അയ്യത്ത് (അയ്യം = പറമ്പ്) തന്നെയായിരുന്നു. ആരൂരെ ഉമയക്കച്ചിയാണ് അന്ന് നാട്ടിലെ എറ്റവും പെരുകേട്ട തയ്യൽക്കാരി. അവിടെ തയ്യൽ പഠിക്കാൻ നാലഞ്ച് പെൺകുട്ടികൾ ഒപ്പം കാണും, എപ്പോഴും.
പെൺകുട്ടികൾ നിറയെ വർണപ്പൂക്കളുള്ള നീളൻ പാവാടയായിരുന്നു ഇട്ടിരുന്നത്. ചുവപ്പും, മഞ്ഞയും, നീലയും, മജൻഡയും ഒക്കെ നിറങ്ങളിലുള്ള പൂക്കൾ നിറഞ്ഞ പാവാടകൾ.... തുണി വെട്ടുന്നതും തയിക്കുന്നതും ഒക്കെക്കണ്ട് മണിക്കൂറുകളോളം ഞാൻ അവിടെ നിൽക്കുമായിരുന്നു. ഇന്ന് പലപ്പൊഴും ആ ഡിസൈനുകൾ കാണുന്നത് ബെഡ് ഷീറ്റുകളിലും, കർട്ടൻ തുണികളിലുമാണ് !കാലം എന്റെ സങ്കല്പങ്ങൾ മാറ്റിയെങ്കിലും ആ വർണവിസ്മയം ഇനും കൺ മുന്നിൽ തുള്ളിത്തുളുമ്പുന്നു.
അത്തം പിറന്നാൽ പിന്നെ കുട്ടികൾക്ക് യാതൊരു നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല. രാവിലെ കഞ്ഞികുടിക്കുന്നു (അതെ.... അന്ന് എല്ലാ വീടുകളിലും രാവിലെ കഞ്ഞിയായിരുന്നു ഭക്ഷണം - പാവപ്പെട്ടവരായാലും, പണക്കാരായാലും), ഒരു വള്ളി നിക്കറും ചിലപ്പോൾ ഒരു ഷർട്ടും ധരിച്ച് വീട്ടിൽ നിന്നിറങ്ങുന്നു. ഉച്ചയാവുമ്പോൾ വീട്ടിലെത്തുന്നു. ഊണു കഴിക്കുന്നു. വീണ്ടും കളികളിലേക്ക് മടങ്ങുന്നു!
സ്വതവേ മെലിഞ്ഞ ശരീരപ്രകൃതിയും, മറ്റുള്ളവരേക്കാൾ ആരോഗ്യം കുറഞ്ഞവനുമായിരുന്നു ഞാൻ. അനിയന്മാരും അങ്ങനെ തന്നെ. എങ്കിലും കണ്ണകിണ്ണന്മാർ അന്നേ പുലിക്കുട്ടികളായിരുന്നു. കളികളിലും, ഊഞ്ഞാലാട്ടത്തിലും, മരം കയറ്റത്തിലും, നീന്തലിലും ഒക്കെ മിടുക്കന്മാർ. രണ്ടുവയസ്സിന്റെ മൂപ്പുകൊണ്ട് കളികളിൽ ഞാൻ അവർക്കൊപ്പം പിടിച്ചുനിന്നിരുന്നു. എന്നാൽ ഉയരത്തിൽ ഊഞ്ഞാലാടാൻ എനിക്ക് ഭയമായിരുന്നു. അതേ സമയം ഊഞ്ഞാലിലിരിക്കാൻ വലിയ കൊതിയും!
ആരുമില്ലാത്തപ്പോൾ ഞാൻ ഒറ്റയ്ക്ക് ഊഞ്ഞാലിൽ കയറിയിരുന്ന് മെല്ലെ ആടും. ഏറിയാൽ രണ്ടടി പൊക്കം നിലത്തു നിന്നുയരും അത്ര തന്നെ!
കണ്ണനും കിണ്ണനുമാണെങ്കിൽ നാലാൾ പൊക്കത്തിൽ വരെ ഊഞ്ഞാലാടും! പിന്നെ ചില്ലാട്ടത്തിലും അവന്മാർ മിടുക്കന്മാരാണ്. രണ്ടു പേർ ഊഞ്ഞാലിൽ അഭിമുഖമായി എണീറ്റുനിന്നാണ് ചില്ലാട്ടം. തൊട്ടു മുന്നിലുള്ള മാവിൻ തലപ്പുവരെ അവർ ഉയർന്നുപൊങ്ങും!
അതൊക്കെ നോക്കി ഞാൻ അരികിലെവിടെയെങ്കിലും നിൽക്കും.അവന്മാർക്ക് വയസ് എട്ട്; എനിക്ക് പത്ത്!
എന്നാൽ കുട്ടിയും കോലും കളിയിൽ ഞാൻ മിടുക്കനായിരുന്നു. അതിൽ മിക്കവാറും ജയിക്കും. അതു പോലെ ഞൊണ്ടികളി. ഇതിനൊക്കെ ആളെക്കൂട്ടി കളി സംഘടിപ്പിക്കുക എന്നതായിരുന്നു എന്റെ രീതി.
ഒരു ഉത്രാട ദിവസം രാവിലെ ആരുമില്ലാത്ത ദിവസം ഒറ്റയ്ക്ക് ഊഞ്ഞാലാടുകയായിരുന്നു ഞാൻ. പെട്ടെന്ന് അവിടേയ്ക്ക് പുക്കാറും പുലുമാലും എത്തി! പക്കാ കില്ലാഡികളാണ് അവർ. ഭയപ്പെട്ടതുപോലെ തന്നെ അവന്മാർ അടുത്തു വന്നു. ഊഞ്ഞാലാടണം എന്നാവശ്യപ്പെട്ടു.
“ഞാനിങ്ങോട്ടു വന്നതേ ഉള്ളു....“ ഞാൻ പറഞ്ഞു.
“ഓ! അതിനെന്തുവാ.... ഇയാക്ക് പത്തുണ്ട ഇട്ടുതരാം. എനിട്ട് ഞങ്ങളാടാം!” പുലുമാൽ പറഞ്ഞു.
(ഉണ്ട എന്നാൽ പിന്നിൽ നിന്നും ഊഞ്ഞാലിൽ ആഞ്ഞു തള്ളി വിടൽ)
അപ്പോഴേക്കും പുക്കാർ എന്റെ പിന്നിലെത്തിക്കഴിഞ്ഞു.
“ഉണ്ടയിടാൻ പോവാ.... ഒന്നേ....”
പുക്കാർ എന്നെ ഊഞ്ഞാലോടെ പിന്നിലേക്കു വലിച്ച് മുന്നോട്ട് ആഞ്ഞു തള്ളി. റോക്കറ്റ് വേഗത്തിൽ ഞാൻ മുന്നോട്ട്. കാലുകൾ വിറയ്ക്കാൻ തുടങ്ങി.
“അയ്യോ! ഇത്രേം വല്ല്യ ഉണ്ട വേണ്ട....” ഞാൻ നിലവിളിച്ചു.
ആരുകേൾക്കാൻ!
പത്തുണ്ട ഇട്ടു തന്നിട്ടുവേണം അവന്മാർക്ക് ചില്ലാട്ടമാടാൻ!
രണ്ടാമത്തെ ഉണ്ടയിൽ ഞാൻ കൂടുതൽ ഉയർന്നു. അരികിൽ നിന്നിരുന്ന വാഴയുടെ പൊക്കത്തിൽ....
എന്റെ ശബ്ദം നഷ്ടപ്പെട്ടു!
മൂന്നാമത്തെ ഉണ്ടയിൽ ഉയർന്നുപൊങ്ങിയതോർമ്മയുണ്ട്..... പിന്നെ ഓർക്കുന്നത് വാഴത്തടത്തിൽ കിടക്കുന്നതാണ്. ഊഞ്ഞാൽ ആളില്ലാതെ ആടുന്നു!
ഞാൻ വീണതുകണ്ട് പുക്കാറും പുലുമാലും ഓടിയൊളിച്ചു.
രാവിലെ ഏഴരയേ ആയുള്ളു എന്നതുകൊണ്ട് അവിടെ വേറാരും ഉണ്ടായിരുന്നില്ല.
ഒരു മിനിറ്റ് ആ വാഴത്തടത്തിൽ കിടന്ന് ആരും കണ്ടില്ല എന്നുറപ്പായപ്പോൾ ഞാനെണീറ്റു. ചന്തി തടവി മെല്ലെ വീട്ടിലേക്കു മടങ്ങി.
ഒൻപതുമണിയോടെ ചെണ്ടമേളം കേട്ടുതുടങ്ങി. കടുവാകളി ആരംഭിക്കുകയാണ്. (പുലികളി ഏവൂരിൽ കടുവാകളിയാണ്).
അതുകേട്ടതോടെ ഞങ്ങൾ കുട്ടികൾ കിഴക്കോട്ടോടി. ‘മീശ‘ എന്നറിയപ്പെടുന്ന കൃഷ്ണൻ ആണ് സ്ഥിരം കടുവ. പ്രൊഫഷണൽ തവളപിടുത്തക്കാരനാണ് ആൾ. രാത്രി പെട്രോമാക്സുമായി കൃഷ്ണനും കൂട്ടുകാരനും കൂടി വയലുകൾ തോറും നടന്ന് തവള പിടിക്കും. പുലർച്ചെ അവയൊക്കെ സഞ്ചിയിൽ നിന്നെടുത്ത് തവളക്കാലുകൾ കൃത്യമായി മുറിച്ച് കൊണ്ടുപോയി വിൽക്കും. ഏറ്റവും വലിയ തവളകളെ ‘ജംബോ’ എന്നാണ് അവർ വിളിക്കുക. ഇരുകയ്യിലും ഒതുങ്ങാത്തത്ര വലിപ്പമുണ്ടാവും, അവയ്ക്ക്!
എന്നാൽ ഓണക്കാലമായാൽ തവളപിടുത്തത്തിന് ഓഫ് കൊടുത്ത് ‘മീശ‘ കടുവാത്തലയുണ്ടാക്കും. മോൾഡ് ചെയുന്നതും, ചായം പൂശുന്നതും ഒക്കെ മീശ തന്നെ!
ഉത്രാടം തിരുവോണം ദിവസങ്ങളിലാണ് കടുവാ ഇറങ്ങുന്നത്.
ഒരു വീക്കുചെണ്ട, ഒരു ഉരുട്ടുചെണ്ട, ഒരു ചിഞ്ചില്ലം (ഇലത്താളം) ഇവയാണ് മേളക്കൂട്ടം.
പിന്നെ ഒരു സായിപ്പുണ്ടാകും. അയാളാണ് വേട്ടക്കാരൻ. കാക്കിപ്പാന്റും, ഷർട്ടും ധരിച്ച് തലയിൽ ഒരു വട്ടത്തൊപ്പിയും വച്ച് വരച്ചു വച്ച ‘റ’ പോലുള്ള മീശയുമായി ഒരു കറുകറുത്ത നാടൻ സായിപ്പ്!
ഒരു കാക്കിപ്പാന്റും ഷർട്ടും സംഘടിപ്പിക്കുക എന്നതായിരുന്നു അന്ന് മീശ നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളി.
കാരണം മറ്റൊന്നുമല്ല. പാന്റിടുന്ന ആരും നാട്ടിലില്ല!
പോലീസുകാർ പോലും നിക്കർ ഇട്ടിരുന്ന കാലം. പിന്നെയുള്ളത് ഒരു പൊസ്റ്റ്മാൻ. അയാൾ കാക്കിഷർട്ടും പിന്നെ മുണ്ടുമാണ് ധരിച്ചിരുന്നത്. മറ്റൊരാൾ ലൈൻ മാൻ. ഇരുപത്തിനാലുമണിക്കൂറും വെള്ളത്തിൽ നീന്തുന്ന അയാൾക്ക് ആകെ ഒരു കാക്കിപ്പാന്റേ ഉള്ളത്രെ!പക്ഷെ അതിട്ട് ഞങ്ങളാരും ആളെക്കണ്ടിട്ടും ഇല്ല!
എങ്കിലും മീശ പോയി ആളെ കുപ്പിയിലാക്കി ആ പാന്റ് സംഘടിപ്പിച്ചു! പിഞ്ചിക്കീറാറായ ഒരു കക്കിപ്പാന്റ്.
(ഈ കഥകളൊക്കെ ഓണം കഴിഞ്ഞ് കുറ്റിയിലെ പ്ലാവിന്റെ കീഴിൽ മീശ നടത്തുന്ന സദിരുകളിൽ നിന്നാണ് എനിക്കു കിട്ടിയത്! )
എന്തായാലും ഉത്രാടരാവിലെ കടുവാകളി റെഡിയായി.
ടണ്ടം ടണ്ടം ടം
ടണ്ടം ടണ്ടം ടം!
ഇതാണ് വീക്കു ചെണ്ട!
ടടട്ടണ്ടം ടടട്ടണ്ടം
ടടട്ടണ്ടം ടടട്ടണ്ടം!
ഇത് ഉരുട്ടു ചെണ്ട!
ഝില്ലം ഝില്ലം ഝിൽ
ഝില്ലം ഝില്ലം ഝിൽ!
ഇത് ചിഞ്ചില്ലം!
മൂന്നും കൂടെ ഭേരിയായി ഉയരുമ്പോൾ കടുവ ചുവടുവയ്ക്കും..... സായിപ്പ് കടുവയെ വെടിവച്ചുവീഴ്ത്താൻ ചുറ്റിയടിക്കും - അതും താളത്തിൽ തന്നെ!
മറ്റു കാര്യങ്ങളിലൊക്കെ ജഗജില്ലിയാണെങ്കിലും പുലുമാലിന് സായിപ്പിനെ പേടിയാണ്! പുക്കാറിന് അങ്ങനെ പേടിയൊന്നുമില്ല.
സായിപ്പായി വേഷം കെട്ടുന്നത് മീശയുടെ തന്നെ ഒരു ബന്ധുവായ സുകുമാരനാണ്. ജനത്തെ ആകർഷിക്കാൻ പല നമ്പരുകളും ഇടും ആശാൻ!
അങ്ങനെ കടുവാസംഘം വീടുകൾ കയറാൻ തുടങ്ങി. ഞങ്ങൾ കുട്ടികൾ പിന്നാലെ. പുക്കാറും ഒരല്പം അകലെയായി പുലുമാലും ഒപ്പമുണ്ട്.
ഞങ്ങളുടെ വീട്ടിലെത്തിയപ്പോൾ കളി അല്പം നീണ്ടു. നല്ല വിശാലമായമുറ്റമുണ്ടെന്നതാണ് കാരണം.
കടുവ താളത്തിൽ ചുവടു വച്ചു. സായിപ്പ് പിന്നാലെ ചുറ്റിയടിച്ചു. ജനം വട്ടത്തിൽ കൂടിനിൽക്കുകയാണ്. അതിനു നടുവിലാണ് കളി.
പെട്ടെന്ന് സായിപ്പ് ആൾക്കൂട്ടത്തിനു പുറത്തേക്കു പാഞ്ഞുപോയി. സ്ത്രീകളുടെ ഇടയിലൂടെ പാഞ്ഞ് വീണ്ടും നടുത്തളത്തിലേക്ക്. വീണ്ടും പുറത്തേക്ക്....
സായിപ്പിന്റെ ഈ കൊപ്രായങ്ങൾ കണ്ട് ജനം ഒന്നമ്പരന്നു. അതിൽ മയങ്ങി നിൽക്കുകയായിരുന്ന പുലുമാലിനു നേരേ അതാ സായിപ്പ് പാഞ്ഞു വരുന്നു. കടുവ തൊട്ടു മുന്നിൽ!
പുലുമാലിനെ മറയാക്കി കടുവയെ വെടിവയ്ക്കാനുള്ള ശ്രമത്തിലാണ് സായിപ്പ്. സായിപ്പിനെ കണ്ടതും പുലുമാൽ നിലവിളിക്കാൻ തുടങ്ങി. സ്ത്രീകളടക്കം ജനം ഇളകി മറിഞ്ഞു. പുലുമാലിന്റെ നിലവിളി കണ്ട് പരിഭ്രമിച്ചു നിൽക്കുകയായിരുന്നു പുക്കാർ.
പെട്ടെന്ന് പുലുമാലിനെ പിടിവിട്ട് പുക്കാറിന്റെ കാലുകൾക്കിടയിലൂടെ സായിപ്പ് തൊക്ക് നീട്ടി!
പുക്കാർ നിന്നു വിറച്ചു.
ഇരുകാലുകളും കവച്ച് ‘റ’ പോലെവളച്ചു നിന്നു!
ചെണ്ടമേളം ഉച്ചസ്ഥായിയിൽ.
സായിപ്പ് പുക്കാറിനു പിന്നിൽ നിലത്ത് കിടന്ന് പട്ടാളക്കാർ അതിർത്തിയിൽ കിടന്നു വെടിവയ്ക്കുന്നതുപോലെ കടുവയെ വെടിവയ്ക്കാനുള്ള ശ്രമത്തിലാണ്.
പുക്കാറും പുലുമാലും നിലവിളി!
വീക്കുചെണ്ടയും ഉരുട്ടുചെണ്ടയും ഉച്ചസ്ഥായിൽ തിമിർക്കെ പെട്ടെന്ന് വെടിപൊട്ടി!
പുക്കാറിന്റെ വള്ളിനിക്കർ നനഞ്ഞു!
ആർപ്പു വിളി... മേളം....!
കടുവ ചത്തുമലച്ചു വീണു!
ഓണവാൽ:മീശയും സായിപ്പും ഇത് നേരത്തെ പ്ലാൻ ചെയ്തു വച്ചതായിരുന്നത്രെ. തൊട്ടു മുൻപത്തെ ആഴ്ച അവർ പിടിച്ച്കൊണ്ടു വന്ന രണ്ടു ജംബോ തവളകളെ പുക്കാറും അനിയനും അടിച്ചു മാറ്റിയതിന് ഒരു ചെറിയ പണികൊടുത്തതാണു പോലും!എന്തായാലും രാവിലെ കണ്ണീരിൽ തുടങ്ങിയ എന്റെ ഉത്രാടം അന്ന് പൂത്തിരിയിൽ അവസാനിച്ചു!
മീശ ഇന്നില്ല. ഒരു ഗ്രാമത്തെ മുഴുവൻ രസിപ്പിച്ചിരുന്ന ആ കലാകാരന് എന്റെ ഓർമ്മപ്പൂക്കൾ!
79 comments:
പൂവേ പൊലി..... പൂവേ പൊലി!!
എല്ലാ മലയാളികൾക്കും, കണ്ണനും കിണ്ണനും പുക്കാറിനും പുലുമാലിനും മീശയ്ക്കുമൊപ്പം എന്റെയും പൊന്നോണാശംസകൾ!
sHAPPY pONAM
ശ്ശോ..വായിച്ചിട്ട് കൊതിയായിപ്പോയി മാഷേ.എന്തു മാത്രം സുന്ദര ഓര്‍മ്മകളാണു ഓണത്തെ പറ്റി നിങ്ങളുടെയൊക്കെയുള്ളില്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത്.ഞാനാണെങ്കില്‍ ഈ കടുവ-സായിപ്പ് കളിയെന്നൊരു സംഭവം ടി.വിയിലല്ലാതെ കണ്ടിട്ടു കൂടിയില്ല.:(
അതു പോലെ ഒരു കുഞ്ഞന്‍ ഊഞ്ഞാലു കെട്ടി ആടുമെന്നല്ലാതെ ചില്ലാട്ടം,ഉണ്ടയൊക്കെ ആദ്യമായിട്ടു കേള്‍ക്കുകയാണു.പിന്നെ പുക്കാര്‍,പുലുമാല്‍ എന്നൊക്കെ കേട്ടിട്ടു ബാലരമയിലെ പുട്ടാലുവിനെയൊക്കെ ഓര്‍മ്മ വന്നു.:)
ഹൃദയം നിറഞ്ഞ ഓണാശംസകള്‍...
ഓണാശംസകള്‍...
ഓണാശംസകൾ
നീണ്ട പ്രവാസ ജീവിതത്തിലും സ്വപ്നങ്ങളായി..
നിറമുള്ള ഓര്‍മ്മകളായി...മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നു...ഒരു പക്ഷെ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത സ്വപ്നങ്ങള്‍.. ഓര്‍മ്മകള്‍...
താങ്കള്‍ക്കും കുടുംബത്തിനും മിഴിനീര്‍ത്തുള്ളിയുടെ ഓണാശംസകള്‍...
ഇരുന്നു കൊണ്ടു ഊഞ്ഞാലാടുന്നതില്‍ എന്തുരസം. നിന്നു കൊണ്ടു ആടണം
:-)
ആശംസകള്‍ ഭായ്
ജയേട്ടാ,
ഒരു പുലികളി കണ്ട പ്രതീതി..
ഓണാശംസകള്‍..
ഓണാശംസകള്‍
ഓണം വീട്ടുകാരൊപ്പം ആഘോഷിക്കാന്‍ പറ്റാത്തവനെ ഓരോ പോസ്റ്റിട്ട് വേദനിപ്പിച്ചോളും... ഹും...
എന്നാലും...കിടക്കട്ടെ ഇത്
ടടട്ടണ്ടം ടടട്ടണ്ടം
ടടട്ടണ്ടം ടടട്ടണ്ടം!
ഓണത്തെ കുറിച്ചുള്ള മനോഹരമായ ഓര്‍മ്മകള്‍.. നിറഞ്ഞ മനസ്സോടെയുള്ള ഒരാണാശംസകള്‍!!!
ലഡുക്കുട്ടൻ
റെയർ റോസ്
ചെറുവാടി
മിനി ടീച്ചർ
റിയാസ്
ഉപാസന
ഹാപ്പി ബാച്ചിലേഴ്സ്
ആയിരത്തൊന്നാം രാവ്
വാസു
മനോരാജ്....
എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി!
ഓണാശംസകൾ!
ഡോ: ജയൻ എവൂരിനു ഒപ്പം ആ നാട്ടുമ്പുറകാരായ കണ്ണനും കിണ്ണനും പുക്കാറിനും പുലുമാലിനും,നിങ്ങളെ വിട്ടുപോയ മീശയ്ക്കുമൊപ്പം എന്റെയും വക പൊന്നോണാശംസകൾ ...കേട്ടൊ
അല്ലാ ചോദിക്കട്ടേ നാട്ടിലിപ്പോഴും ഓണാഘോഷങ്ങളുടെ ഈ നന്മയൊക്കെ ഉണ്ടൊ ?
ഓണാശംസകള്‍ ഡോക്‍ടര്‍.
@ ഉപാസന - എഴുന്നേറ്റ് നിന്ന് ഊഞ്ഞാലാടണം. തലയും കുത്തി വീഴണം. അതൊക്കെ ഒരു കാലം, ഒരു രസം. കൈവിട്ടുപോയ കാലങ്ങള്‍.... ഇപ്പോ അതുപോലെ ഒന്ന് തലകുത്തി വീണാല്‍..അതോടെ ശുഭം... :)
ഓണത്തെ കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ ഞങ്ങളുമായി പങ്കുവെയ്ച്ചതില്‍ സന്തോഷം.
ജയനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍..
ഹൃദ്യമായ ഓണാശംസകള്‍
കടുവയും കിടുവയും ഓണവും :) ഭേഷ്!
ഇങ്ങനെ ഒരോണക്കളി ഞാന്‍ കണ്ടിട്ടില്ല. അല്ലെന്മില്‍ ഞങ്ങടെ ഏരിയയില്‍ ഇങ്ങനെ ഒന്നില്ല.
ഓണാശംസകള്‍...
ഹൃദയം നിറഞ്ഞ ഓണാശംസകള്‍...
ബിലാത്തിപ്പട്ടണം
“അല്ലാ ചോദിക്കട്ടേ നാട്ടിലിപ്പോഴും ഓണാഘോഷങ്ങളുടെ ഈ നന്മയൊക്കെ ഉണ്ടൊ ?”
എന്താ സംശയം!?
എനിക്ക് ഓരോ ഓണവും പഴയ കൂട്ടുകാരെയും, നാട്ടുകാരെയും കാണാനുള്ള അവസരം കൂടിയാണ്. തമ്മിൽ കാണുമ്പോൾ സന്തോഷം കൊണ്ട് അറിയാതെ കണ്ണിലൂറുന്ന ആ നനവുണ്ടല്ലോ.... അത്.... ഈ നന്മയുടെ പ്രതിബിംബമാണ്.
വെറുതെ നാട്ടിൽ ഒന്നിറങ്ങി നടക്കുമ്പോൾ പഴയൊരു കൂട്ടുകാരൻ അല്ലെങ്കിൽ അദ്ധ്യാപകൻ ഒക്കെ വഴിയിൽ പ്രത്യക്ഷപ്പെടുന്നതു കാണുന്നതു പോലെ സന്തോഷമുള്ള മറ്റൊന്നില്ല.
ചില അദ്ധ്യാപകരെ ഞാൻ വീട്ടിൽ പോയി കാണാറും ഉണ്ട്.
എല്ലാവരും ഇതൊക്കെ ചെയ്താൽ നാട് നന്മയുടെ പൂക്കളമാകും ബിലാത്തി ചേട്ടാ!
നിരക്ഷരൻ
ഹ!!
ഞാൻ തലകുത്തി വീണിട്ടില്ല.
മൂടിടിച്ചാ വീണത്!
വായാടി
സന്തോഷം.
എന്റെ വകയും ആശംസകൾ!
സിയ
തിരിച്ചും ആശംസകൾ!
ഐസിബി
അതെ. കടുവയും കിടുവയും തകർത്തിരുന്ന കാലം....
സന്തോഷം!
ഓഎബി
ഇങ്ങനെ ഒരു ഓണക്കളി കണ്ടിട്ടില്ല?
അപ്പോ എന്തായാലും ചെലവ് ചെയ്യണം, എനിക്ക്!
ബിഞ്ജു രാജേന്ദ്രൻ
സന്തോഷം!
തിരിച്ചും മനം നിറഞ്ഞ ഓണാശംസകൾ!
ഇതു വായിച്ചപ്പോള്‍ പണ്ടത്തെ കുറെ നല്ല നല്ല ഓര്‍മ്മകള്‍ അയവിറക്കാന്‍ സാധിച്ചു.. ഓണാശംസകള്‍..അടിച്ചു പൊളിക്ക് കേട്ടോ ..
"പെൺകുട്ടികൾ നിറയെ വർണപ്പൂക്കളുള്ള നീളൻ പാവാടയായിരുന്നു ഇട്ടിരുന്നത്. ചുവപ്പും, മഞ്ഞയും, നീലയും, മജൻഡയും ഒക്കെ നിറങ്ങളിലുള്ള പൂക്കൾ നിറഞ്ഞ പാവാടകൾ.... തുണി വെട്ടുന്നതും തയിക്കുന്നതും ഒക്കെക്കണ്ട് മണിക്കൂറുകളോളം ഞാൻ അവിടെ നിൽക്കുമായിരുന്നു."
ഹ ഹ.... നീരീക്ഷണം കോള്ളാം....... ,
ഓണത്തെപറ്റി പറഞ്ഞ് വാചാലനായ്. കൊള്ളാം. ഇപ്പഴത്തെ തലമുറയില്പെട്ട ആര്‍ക്കും ഇങ്ങനെ അനുഭവങ്ങളില്‍നിന്ന് സംസാരിക്കാന്‍ പറ്റില്ല. അവര്‍ക്ക് ശരിക്കുമുള്ള ഓണം അറിയുകയുമില്ല. ഓണക്കാലത്തെ കുറിച്ചുള്ള നല്ല അനുഭവങ്ങള്‍ പങ്കുവെച്ചതിന് നന്ദി. വളരെ നല്ല പോസ്റ്റ്.
ഓരായിരം ഓണാശംസകള്‍
പ്രിയ ജയേട്ടാ,
ഓണാശംസകള്‍..!!!
ടണ്ടം ടണ്ടം ടം
ടണ്ടം ടണ്ടം ടം!
kooo....
onashamsakal irikkatteee..
പ്രിയ ഡോക്ടര്‍,
മാത്‍സ് ബ്ലോഗിലെ കമന്റ് കണ്ടാണ് ഇവിടെയെത്തിയത്. ഉത്രാടനാളിലെ ഓര്‍മ്മകള്‍ വായിച്ചു. ഒരു നാട്ടിലെ വീരശൂരപരാക്രമികളെ മുഴുവന്‍ ബൂലോകത്തെത്തിച്ചിട്ടുണ്ടല്ലോ.
വാഴച്ചോട്ടില്‍ വീണ കഥ എന്റെ കുട്ടിക്കാലത്തെ അനുസ്മരിപ്പിച്ചു. പിന്നില്‍ നിന്ന് ഊഞ്ഞാലാട്ടുന്നവര്‍ ഒന്നമര്‍ത്തിയാല്‍ വീഗാലാന്റിലെ സ്പേസ് ഷിപ്പില്‍ കയറുന്ന പ്രതീതിയായിരിക്കും. മുട്ടുകാലിന് കീഴ്പ്പോട്ട് തരിച്ചുകയറുന്ന ഒരവസ്ഥ.
മീശയും സായിപ്പും കൂടി നടത്തിയ പുലികളിയും പാന്റിനു വേണ്ടിയുള്ള പാച്ചിലുമെല്ലാം രസകരമായിത്തന്നെ പറഞ്ഞിരിക്കുന്നു. സമ്പുഷ്ടമായ ഒരു കുട്ടിക്കാലം ഡോക്ടര്‍ക്കുണ്ടായിരുന്നുവെന്ന് കഥ വായിച്ചപ്പോള്‍ തോന്നി.
വാഴച്ചോട്ടില്‍ വീണ കഥയും അനുബന്ധമായി അവര്‍ക്ക് പണി കിട്ടിയ കഥയും കൂടി ഒരുമിച്ചു പറഞ്ഞതോടെ നാളുകളായി മനസ്സില്‍ക്കൊണ്ടു നടന്ന മധുരപ്രതികാരം സഫലീകരിച്ചു. അപ്പോള്‍ ഒരു കാര്യം പിടികിട്ടി, ആ ഉത്രാട നാളില്‍ മീശയ്ക്ക് പാന്റ് സംഘടിപ്പിച്ചു കൊടുത്തതാരെന്ന്.
ഇനിയും വരാം.
ഏവര്‍ക്കും ഓണാശംസകള്‍ നേരുന്നു..
ഭാഗ്യ
സിജു സാമുവേൽ
മഹേഷ് വിജയൻ
ഹേമാംബിക
ഹരി (മാത്ത്സ്)
ബി.ആർ.സി. എടപ്പാൾ...
എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി!
പൊന്നോണാശംസകൾ!
സാന്ദ്രസുന്ദരമായ ഓണം ഓര്‍മ്മകള്‍..
ഓണാശംസകൾ
Sulthan | സുൽത്താൻ
.
ഒരു ഊഞ്ഞാലുകാണാനും അതിനൊന്നാടാനും കൊതിയാവുന്നു... ഇങ്ങനെ വല്ലപ്പോഴുമെങ്കിലും പുറത്തുചാടുന്ന ഓര്‍മ്മകള്‍ നാട്ടുമ്പുറത്തിന്റെ കാഴ്ചകളെ ഓര്‍മ്മയിലെങ്കിലും സമ്മാനിയ്ക്കുന്നുണ്ട്...
രസകരമായ ഈ അനുഭവം പങ്കുവച്ചതിനു ജയന്‍ മാഷിനു നന്ദി. ഈ ഓണം നന്മയുടേതായിരിക്കട്ടെ.
എല്ലാ ബൂലോക വാസികള്‍ക്കും നന്മ നിറഞ്ഞ ഓണം നേരുന്നു.
ജയേട്ടാ,
ഹൃദയം നിറഞ്ഞ ഓണാശംസകള്‍..
രസകരം. പൊന്നോണാശംസകൾ!
Dear ഡോക്ടര്
ഓണക്കാലത്തെ കുറിച്ചുള്ള നല്ല അനുഭവങ്ങള്‍ പങ്കുവെച്ചതിന് നന്ദി.
ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
Nice memories..!
Happy Onam..!
ജയന്‍ ജീ .. നല്ല ഓര്‍മ്മകള്‍ .. ഓണാശംസകൾ
കുമാരൻ
സുൽത്താൻ
കൊട്ടോട്ടിക്കാരൻ
ബൂലോകം ഓൺലൈൻ
രഞ്ജിത്ത്
ഗോപാൽ ഉണ്ണിക്കൃഷ്ണ
അസീസ്
ഫൈസൽ കൊണ്ടോട്ടി
രസികൻ
പുലികളിയും ഊഞ്ഞാലാട്ടവും ആസ്വദിച്ച എല്ലാവർക്കും നന്ദി!
ഓണാശംസകൾ!
ഓണാശംസകള്‍!
ഊഞ്ഞാലാട്ടത്തില്‍ എനിക്കും ഇതുപോലൊരു അനുഭവമുണ്ടായിട്ടുണ്ട് ഡോക്ടരേ. അതൊക്കെ അന്തക്കാലം.
ഹാപ്പി ഓണം,ഹാപ്പി ബ്ലോഗെഴുത്ത്
ഡോക്ടറേ.... എല്ലാവര്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍ ...
കേങ്കേമം!
പൊന്നോണാശംസകൾ.
വരാൻ വൈകിയെങ്കിലും രസിച്ച് വായിച്ചു.
ഓണസ്മൃതികള്‍ നന്നായിരിക്കുന്നു.
ഒആനാശംസകള്‍, വൈകിയില്ലല്ലോ അല്ലെ?!
ഡോക്ടറെ, പണ്ടത്തെ ഒരു ഓണക്കാലത്തേക്ക് വീണ്ടും കൂട്ടിക്കൊണ്ടു പോയതിനു വളരെ നന്ദി കേട്ടോ... രസമായി എഴുതിയിരിക്കുന്നു.
ഓണാശംസകള്‍...
Dear dr. onamayirikkatte ennum.
Prakash D Namboodiri
എ.ഫൈസൽ
പ്രസന്ന രാഘവൻ
വിനുവേട്ടൻ
എച്ച്‌മുക്കുട്ടി
തെച്ചിക്കോടൻ
അപ്പു
സുബിരാജ്
പ്രകാശ് ഡി നമ്പൂതിരി....
വായനയ്ക്കും, കമന്റുകൾക്കും നിറഞ്ഞ നന്ദി!
ഓണം പോലുള്ള ഉത്സവങ്ങള്‍ നല്‍കുന്ന ഗൃഹാതുരത, ഏറെ ദിവസം മുന്‍പേ പഴയ ഓര്‍മ്മകള്‍ ഒക്കെ പറയുമ്പോഴേ മോള്‍ക്ക് കൊതിയാവും. പാവം കുട്ടികള്‍, അതൊക്കെ അനുഭവിക്കാന്‍ യോഗമില്ലാതെ പോയല്ലോ, അവരുടെ ജീവിതം യാന്ത്രികമാണല്ലോ എന്നൊക്കെ സങ്കടപ്പെടും. വീണ്ടും പതിയെ ആ ലോകത്തിലേക്ക് തന്നെ...
ജയന്റെ പോസ്റ്റിലൂടെ എന്റെയും കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് ഒരു യാത്ര പോയി വന്നു.
(എന്റെ കുഞ്ഞാറ്റയെ കാണാന്‍ കുടുംബസമേതം വന്നതില്‍ സന്തോഷം. ഹൃദയം നിറഞ്ഞ ഓണശംസകളോടെ....)
സുന്ദരം ഈ ഓർമകൾ……..
ചില നനുത്ത സ്പർശങ്ങൾ സമ്മാനിച്ചു .
അല്പം താമസിച്ചാണെങ്കിലും, ആശംസകൾ………
നെറ്റിനു ചെറിയൊരു പ്രശ്നം. അത് കൊണ്ടാ താമസിച്ചത്.
പ്രിയ ഡോക്ടര്‍,
ഇവിടെ എത്താന്‍
ഒരല്പം താമസിച്ചു.
ഓണത്തിന്റെ മുഹൂര്‍ത്തവും കഴിഞ്ഞു.
എങ്കിലും നന്ദി,
പൊയ്പോയ കാലത്തിന്റെ മധുരം നിറഞ്ഞ
ഓര്‍മകളിലേക്ക് കയ്യ് പിടിച്ചു കൂട്ടിക്കൊണ്ടു പോയതിനു.
അഭിനന്ദനങ്ങള്‍...
ഹൃദ്യമായ ഓണസ്മരണകള്‍. അത്തരം ഊഞ്ഞാലോര്‍മ്മകള്‍ എനിക്കുമുണ്ട്. ഇവിടെ ‘മുണ്ടച്ചക്കയിടുക’ എന്നൊരു പണിയുണ്ട്. ഊഞ്ഞാല്‍ കമ്പ് പിടിച്ച് പുറകോട്ട് മാക്സിമം കൊണ്ടുപോയിട്ട് കമ്പിനൊപ്പം ഓടി കൊണ്ടു നിവരുക. ഞങ്ങള്‍ കുട്ടികള്‍ ആടിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ കൊച്ചുമാമന്‍ പതിയെ പുറകില്‍ വന്നിട്ട് ഓര്‍ക്കാപ്പുറത്ത് ഇങ്ങനെ ചെയ്യും. കൊച്ചുമാമന്‍ ഭയങ്കര പൊക്കമുള്ളയാളാണ്. കൊണ്ടു നിവരുമ്പോള്‍ അത്രയും പൊക്കത്തില്‍ പോകും. പിന്നെ തിരിച്ചു വന്ന് ഊഞ്ഞാല്‍ നല്ല ആയത്തില്‍ തള്ളിവിടും. ഒരേ സമയം വല്ലാത്ത പേടിയും എക്സൈറ്റ്മെന്റും തോന്നിയിരുന്ന അനുഭവം.
ഓണം കഴിഞ്ഞെങ്കിലും ഓണാശംസകളും പുതുവത്സരാശംസകളും.
ഓണത്തിന്‍െറ ഓര്‍മകളില്‍
ഒരു നാടന്‍ കലാകാരന്‍െറ മനസ്സിന്‍െറ
നന്മകളുടെ നിലാവുപരക്കുന്നു.
കുഞ്ഞൂസ്
സാദ്ദിഖ്
നൌഷാദ്
ഗീതേച്ചി
ഡോ.വാസുദേവൻ നമ്പൂതിരി...
പുക്കാർ, പുലുമാൽ, മീശ എന്നിവരെ സന്ദർശിച്ചതിനു നന്ദി!
>>പെൺകുട്ടികൾ നിറയെ വർണപ്പൂക്കളുള്ള നീളൻ പാവാടയായിരുന്നു ഇട്ടിരുന്നത്. ചുവപ്പും, മഞ്ഞയും, നീലയും, മജൻഡയും ഒക്കെ നിറങ്ങളിലുള്ള പൂക്കൾ നിറഞ്ഞ പാവാടകൾ.... തുണി വെട്ടുന്നതും തയിക്കുന്നതും ഒക്കെക്കണ്ട് മണിക്കൂറുകളോളം ഞാൻ അവിടെ നിൽക്കുമായിരുന്നു.
സത്യം പറ, തുണി വെട്ടുന്നത് കാണാന്‍ തന്നെ ആയിരുനോ...
കടുവാ കളിയും പടക്കവും ഊഞ്ഞാലും ഒക്കെ കഴിഞ്ഞു ഇന്ന് തിരികെ ബാങ്ങ്ലൂരില്‍ ലാന്ഡ് ചെയ്തു...
undayum..chillattavum..ormaklilekku unjalaatiya nalla post ishtaayi
entammo adipoli ormakal..onam super ayo ???
ഓണക്കാലം എനിക്ക് ചെങ്കണ്ണൂ പിടിച്ചു. അതിനാല്‍ വായന വൈകി.ബൂലോകത്ത് വായിച്ചു വായിച്ചു വരുന്നതേയുള്ളു.വായിച്ചു ശരിക്കും ചിരിച്ചു. പിന്നെ ഇതൊക്കെ എന്റെ കുട്ടിക്കാലത്തും ഉണ്ടായിരുന്നു.ആ ഓര്‍മകളിലെക്കു പെട്ടെന്നു പോയി.എന്നാലും ഇങ്ങനെ ഒരു പകരം വീട്ടല്‍ ഹ ഹ ...അതുപോലെ ഉണ്ടയിട്ട് പലരും താഴെവീഴുന്നത് കണ്ടിട്ടുണ്ട്.
നല്ല ഓണഓര്‍മകള്‍ക്ക് നന്ദി.
വൈകിയ ഒരു ഓണാശംസയും
ഒരു ഹൃദയഹാരിയായ പോസ്റ്റ്!!
നന്നായിരിക്കുന്നു!!
ആശംസകള്‍!! ഓണാശംസകള്‍!!
കണ്ണനുണ്ണി
ദ മാൻ റ്റു വോക് വിത്ത്
പൌർണമി
ഉഷശ്രീ
ജോയ് പാലക്കൽ...
വായനയ്ക്കും അഭിപ്രായങ്ങൾക്കും നിറഞ്ഞ നന്ദി!
വീണ്ടും കാണാം!
ഞങ്ങളൂടെ അവിടെ ഇന്നും ഓണക്കളികൾക്ക് വംശനാശം സംഭവിച്ചട്ടില്ല..ഭാഗ്യം..
രസകരമായ ഓർമ്മകൾ.
സുന്ദരമായ ഒർമ്മകൾ... വരാൻ വൈകിയതിൽ നഷ്ടം തോന്നുന്നു... ആശംസകൾ...
ഞാനെന്നും വൈകുന്നു..
ഓടിയെത്താനാവുന്നില്ല...
ഏറെ വൈകിയെന്നാലും ഡോക്ടര്‍ക്കും
കുടുംബത്തിനും ഓണാശംസകൾ..!
കണ്ണനും കിണ്ണനും,പിന്നെ പുക്കാറിനും പുമാലിനും
മീശക്കുമ്ല്ലാം ഒരോര്‍മ പുതുക്കലിന്‍റെ
പൊന്നോണം കൂടി,കൊഴിഞ്ഞു...ഇനി
കാത്തിരിപ്പിന്‍റെ നാളുകള്‍..
കീഴുണ്ടയും, മേലുണ്ടയും, ചില്ലാട്ടവും പറന്ന ഒരു സമയമുണ്ടായിരുന്നു..!! ഹും..എല്ലാം പോയില്ലേ...
ഓര്‍മ്മകള്‍ എത്ര സുന്ദരം. നന്നായി എഴുതി.
ഞാന്‍ ഇവിടെ വരാന്‍ വൈകി. ഓണാശംസകള്‍ പറയാനും വൈകി.
സസ്നേഹം
ഓണപ്പോസ്റ്റുകളിൽ ഒരു മനോഹരമായ ഗതകാല ഓണസ്മൃതികൾ കൂടി .. എല്ലാം രസകരാമായി.. എന്റെ ഗ്രാമത്തിലും ഞാനെത്തി ഈ വായനയിലൂടെ..
പ്രവീൺ വട്ടപ്പറമ്പത്ത്
ഗോപകുമാർ.വി.എസ്
ഒരു നുറുങ്ങ്
സിബു നൂറനാട്
അക്‌ബർ
ബഷീർ വെള്ളറക്കാട്....
വായനയ്ക്കും അഭിപ്രായങ്ങൾക്കും എല്ലാവർക്കും നിറഞ്ഞ നന്ദി!
വൈകിയതില്‍ ക്ഷമിക്കുക. ഓണക്കഥ(സംഭവം) വളരെ രസകരം.
ഓര്‍മ്മയില്‍ നിന്നും മായാതെ കുറെ ഓണക്കാല ഓര്‍മ്മകള്‍
മധുരിക്കുന്ന ഓർമ്മകൾ!. ഓണം കഴിഞ്ഞുപോയി, അതുകൊണ്ട് ഓണാശംസകൾ ഇല്ല :)
ചില ഓർമ്മകൾ അങ്ങനെയാണ്. വളരെ പെട്ടന്ന് അത് എല്ലാവരുടേതുമായി മാറും. വള്ളിനിക്കറുമിട്ട് കുട്ടിക്കാലത്തെ മഴയുടെ കൂടാരത്തിലേക്കും കൊയ്തൊഴിഞ്ഞ പാടത്തേക്കും എടുത്തു ചാടാൻ തോന്നി. നമ്മൾ കുറച്ചു പഴമകാർക്ക് മാത്രമേ ഇത്തരം ഓണമുള്ളൂ ഭായ്. ഈ ഓർമ്മകൾ അല്ലെ നമ്മുടെ പ്രതിരോധശക്തി.
ഊഞ്ഞാലാട്ടവും കുറ്റിയും കോല്‍ കളിയും ഓണക്കാലവും കുട്ടിക്കാലവും എല്ലാം കണ്‍ മുന്‍പില്‍ ഈ പോസ്റ്റ് വഴി
വളരെ നന്ദി എല്ലാം ഓര്‍മ്മിപ്പിച്ചതിനു
very much touching.......... keep writing.
ഷാപ്പിലെ വറുത്തു പൊരിച്ച തവളക്കാല്‍ തന്നെ ഏറ്റവും വലിയ നൊസ്റ്റാള്‍ജിയ :-)
ഭാഗ്യവാന്മാര്‍ .... എനിക്കൊക്കെ ആകെ കൂടി ഓര്‍ക്കാനുള്ള ഓണം ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇടുക്കിയില്‍ ആഘോഷിച്ചതാ.. ബാക്കി എല്ലാ ഓണവും കനകകുന്നിലെ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ഒതുങ്ങുന്നു.... :(
നീ കൊട്ടുന്ന ഈണതില്‍ ചെണ്ട കൊട്ടാന്‍ ഇത്തിരി പാടാ!എന്നാലും സന്ഗതി കലക്കി.നന്നയിട്ടുണ്ടു
നല്ല ഓര്‍മ്മകള്‍ ..... ഊഞ്ഞാലില്‍ നിന്നും മാക്കൊമ്പ് തൊട്ടു പൊതക്കോംന്നു വീണതു വീണ്ടും ഓര്‍മ്മിപ്പിച്ചതിന്നു നന്ദി...... ഓണാശംസകള്‍ ......
ഉണ്ടയിടല്‍ പുതിയൊരു വാക്കാണ്.. അങ്ങനെയും പറയുമല്ലേ അതിനെ.. :)
പഴയ പോസ്റ്റാണെങ്കിലും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ജയേട്ടാ..
ഇത് കലക്കി.... ജയേട്ടാ ..:)ഊഞ്ഞാലില്‍ നിന്ന് വീണപ്പോള്‍ സ്ലോ മോഷന്‍ ആയി തോന്നിയിരുന്നോ ? എനിക്ക് അങ്ങനെ ഒരനുഭവം ഉണ്ടായി... എല്ലാര്‍ക്കും അങ്ങനെയാണോ എന്ന് ക്ലാരിഫൈ ചെയാനാ...:)
വള്ളിനിക്കറും ഊഞ്ഞാലും... എന്തൊക്കെയോ ഓർമ്മകൾ മനസ്സിൽ തികട്ടി വരുന്നു.. ആശംസകൾ....
Post a Comment