Thursday, April 29, 2010

പക്രു എങ്ങനെ ഹനുമാനായി!?

മണിയൊച്ച മുഴങ്ങുന്ന മുറിക്കു പുറത്ത്, അകത്തുള്ള ശുപ്പാണ്ടിയെക്കാത്ത് നിർന്നിമേഷനായി നിൽക്കുകയാണ് വട്ടോളി.നിന്നു കാലു കഴച്ചു.ഹോസ്റ്റലിലെ ഓരോ മുറിക്കു പുറത്തും ഒരു കസേരയിടണം എന്നാർക്കും തോന്നുന്നില്ലല്ലോ! വട്ടോളി പരിതപിച്ചു.

‘ബ്രാഹ്മമുഹൂർത്തം’ എന്നു പറയുന്നത് വെളുപ്പാൻ കാലത്തെപ്പഴോ ആണ് എന്നല്ലാതെ അതു കൃത്യമായി എപ്പോഴാണെന്ന് ഒരൂഹവും ഇല്ലാതെ പോയതിൽ ആൾ കുണ്ഠിതപ്പെട്ടു.

ഉണർന്നയുടൻ മെസ്സിൽ നിന്ന് ഒരു കട്ടനും അടിച്ച് നിൽ‌പ്പ് തുടങ്ങിയതാ...രാവിലെ കുടിക്കുന്ന കട്ടൻ കാപ്പി ഇനിഷ്യേറ്റ് ചെയ്യുന്ന ‘പ്രതിപ്രവർത്തന’ങ്ങളെക്കുറിച്ച് ഈ ശുപ്പാണ്ടിക്കെന്തറിയാം! പ്രകൃതിയുടെ വിളി മുട്ടി വട്ടോളിയ്ക്കു പ്രാന്തു പിടിച്ചു.

വൻ കുടലിലെ കോലാഹലം ഒരു കലാപമായി മാറുന്നത് വട്ടോളി അനുഭവിച്ചറിഞ്ഞു.

“ഒന്നു മുതൽ പത്തു വരെ എണ്ണും. ഇവൻ ഉടൻ കതകു തുറന്നില്ലെങ്കിൽ, നേരേ കക്കൂസിലേക്ക്...!” വട്ടോളി മനസ്സിലുറപ്പിച്ചു.

ഒന്ന്... രണ്ട്... മനസ്സിൽ എണ്ണൽ ആരംഭിച്ചു. കതകു തുറക്കുന്ന ലക്ഷണം ഇല്ല....

ഒൻപതെന്നെണ്ണിയപ്പോൾ, പക്ഷേ, വാതിൽ മലർക്കെ തുറന്നു.

വട്ടോളി ഞെളിപിരി കൊണ്ടു!

ധൂപ ദീപ സമ്മിശ്രമായ മുറിക്കുള്ളിൽ നിന്ന് സ്വാമി ശുപ്പാണ്ടി വട്ടോളിക്കു ദർശനം നൽകി.

സകല മസിലുകളൂം മുറുക്കി നിന്ന്, ശുപ്പാണ്ടി നീട്ടിയ ചരട് വട്ടോളി ഏറ്റു വാങ്ങി. എന്നിട്ട് നേരെയൊരോട്ടം, ലാട്രിൻ സൈഡിലേക്ക്!

ജപിച്ചു നൽകിയ ചരടും വാങ്ങി ഇവൻ കക്കൂസിലേക്കോടുന്നതെന്തെന്നു ചിന്തിച്ച് ശുപ്പാണ്ടി വാ പോളിച്ചു.

“ഡാ.... അശുദ്ധമാക്കല്ലേ.....!” എന്ന ശുപ്പാണ്ടിയുടെ വിളി ആരു കേൾക്കാൻ!

ഇതെന്തു സംഭവം എന്നാലോചിച്ചു നിങ്ങൾ തലപുണ്ണാക്കണ്ട. സംഗതി വള്ളി പുള്ളി വിടാതെ ഞാൻ പറയാം.

അനുരാഗവിലോചനനായി വട്ടോളി നടക്കുന്ന കാലം.സംഗീത മയമാണ് ജീവിതം.

രണ്ടാളും പ്രണയം പരസ്പരം വെളിപ്പെടുത്തിയും കഴിഞ്ഞു. പക്ഷേ അതു മാത്രം പോരല്ലോ. അവളെ ജീവിത സഖിയാക്കി പണ്ടാരമടങ്ങണമെങ്കിൽ ആദ്യം അവളുടെ പിതാവ് സമ്മതിക്കണം, പിന്നെ തന്റെ സ്വന്തം അപ്പനും!

പലവഴികൾ ആലോചിച്ചു.

അപ്പനെ ‘കുപ്പിയിലിറക്കാൻ’ ശ്രമിച്ചു; പരാജയപ്പെട്ടു.അപ്പനാരാ മോൻ.കൃത്യം രണ്ടു പെഗ്ഗടിച്ചു കഴിഞ്ഞപ്പോൾ കുപ്പിയെടുത്ത് അലമാരയിൽ വച്ചു. ‘കുടിക്കുന്നത് വയറു നിറയ്ക്കാനും വാളുവയ്ക്കാനുമല്ല പുന്നാരമോനേ’ എന്നു പറഞ്ഞ് അപ്പനൊരു കള്ളച്ചിരി!

അമ്മച്ചി ഷൂസുവാങ്ങാൻ നൽകിയ തുകയിൽ നിന്ന് ഒരു ഫുള്ളിന്റെ കാശു നഷ്ടം.

സംഗീതയുടെ അച്ഛനെ പരിചയപ്പെട്ടു. സെക്രട്ടേറിയേറ്റിൽ ഉയർന്ന ഉദ്യോഗസ്ഥനാണ്. ‘അങ്കിൾ’ എന്നൊക്കെ വിളിച്ചു മുട്ടിക്കൂടാൻ ശ്രമിച്ചു.പക്ഷേ ആൾ മൈൻഡ് ചെയ്തതേ ഇല്ല.

പരുമലപ്പള്ളിയിലൊരു നേർച്ച നേർന്നു, നോ രക്ഷ...

നാളുകൾ കഴിയുന്തോറും സാഹചര്യങ്ങൾ വരിഞ്ഞു മുറുകിക്കൊണ്ടിരുന്നു.

അങ്ങനെയിരിക്കെയാണ് പുതിയ റൂം മേറ്റായെത്തിയ ‘പക്രു’ ശുപ്പാണ്ടിയുടെ ചില ദിവ്യാൽഭുതങ്ങളെപ്പറ്റി വട്ടോളിയോട് പറഞ്ഞു കൊടുത്തത്. ഫസ്റ്റ് ഇയറിലും സെക്കന്റ് ഇയറിലും പക്രു പാസായത് ശുപ്പാണ്ടി ജപിച്ചു നൽകിയ ചരട് അരയിൽ കെട്ടിയിട്ടാണത്രെ!

പ്രണയവിരോധി ആണെങ്കിലും തന്റെ സഹമുറിയനുവേണ്ടി സ്വാമികളെ സമീപിക്കാം എന്ന ഓഫർ പക്രുവാണു മുന്നോട്ടു വച്ചത്.

നസ്രാണിയായ താൻ ഒരു പൂശാരിയുടെ സഹായം തേടുകയോ.... ഛായ്... ലജ്ജാവഹം!

പക്രുവിന്റെ ഓഫർ വട്ടോളി പുച്ഛിച്ചു തള്ളി.

വീണ്ടും നാട്ടിൽ പോയി.ഇക്കുറി ലക്ഷ്യം അമ്മച്ചിയെ സോപ്പിടലാണ്. അമ്മച്ചി പറഞ്ഞാൽ അപ്പൻ വഴങ്ങും.

‘സസ്നേഹം’ എന്ന സിനിമയുടെ കാസറ്റ് സംഘടിപ്പിച്ചു. കൃസ്ത്യാനിയായ ബാലചന്ദ്രമേനോന്റെ കഥാപാത്രം ഹിന്ദുവായ ശോഭനയുടെ കഥാപാത്രത്തെ കെട്ടുന്നതാണു കഥ.

രാത്രിയാണ് സിനിമകാണൽ. തമാശ സീനുകൾ ഒക്കെ ആസ്വദിച്ച്, സംഘർഷഭരിതമായ രംഗങ്ങൾ അതിജീവിക്കാൻ കഴിയാതെ കണ്ണീരൊഴുക്കിയിരുന്ന് അമ്മച്ചി സിനിമ കാണുകയാണ്.ഒടുവിൽ എല്ലാം ശാന്തമായി ബാലചന്ദ്രമേനോനും ശോഭനയും ഒന്നിച്ചപ്പോൾ അമ്മച്ചിയുടെ മുഖത്തു തെളിഞ്ഞ ആ മന്ദഹാസം...!

ഹോ! വട്ടോളിയുടെ കണ്ണു നിറഞ്ഞു!

പിറ്റേന്ന് ഉച്ചയ്ക്കത്തെ ചിക്കൻ കറിക്ക് ഉള്ളിയരിഞ്ഞുകൊടുക്കുമ്പോൾ അമ്മച്ചിയുടെയടുത്ത് മുട്ടിക്കൂടി. അടുക്കളയിൽ മറ്റാരുമില്ലാഞ്ഞപ്പോൾ പുത്രൻ മാതാവിനോട് ചോദിച്ചു, “ഇന്നലത്തെ പടം ഇഷ്ടപ്പെട്ടോ അമ്മച്ചീ..?”


“കൊള്ളാം...!എന്നാ പടവാരുന്നു മോനേ.... ശോഭന കലക്കി! സത്യത്തിൽ എനിക്കിപ്പഴത്തെ കൃസ്ത്യാനി പെമ്പിള്ളേരെ ഇഷ്ടമേ അല്ല. എല്ലാം ഒരുമാതിരി നെയ്പ്പന്നികളാ..!ഇവളുമാർക്കൊക്കെ ആ ശോഭനയെപ്പോലെ ആയാലെന്താ... പെമ്പിള്ളേരായാ അങ്ങനെ ഇരിക്കണം.”

വട്ടോളി പുളകിതഗാത്രനായി!

സംഗീത ഒരു സ്ലിം ബ്യൂട്ടിയാണ്! അമ്മച്ചി വീഴും!

“സത്യത്തിൽ ഈ ഹിന്ദു പെൺകുട്ടികളാ നല്ലത്. ഞാനൊരു ഹിന്ദുപ്പെണ്ണിനെ കെട്ടിയാലോ എന്നാലോചിക്കുവാ...” വട്ടോളി തന്റെ കാർഡിറക്കി.

“ആയിക്കോ...” അമ്മച്ചി പറഞ്ഞു. ഒരു നിമിഷം നിശ്ശബ്ദത.

“പിന്നെ നിനക്കിങ്ങനൊരമ്മച്ചിയോ, എനിക്കിങ്ങനൊരു മോനോ ഉണ്ടാവില്ല എന്നു മാത്രം!” ഉള്ളിയെല്ലാം കൂടെ ചട്ടിയിലേക്കിടുമ്പോൾ അമ്മച്ചി കനപ്പിച്ചു പറഞ്ഞു!

ചട്ടിയിൽ നിന്നുള്ള പുക കണ്ണിലേക്കടിച്ച് വട്ടോളിയുടെ കാഴ്ച മങ്ങി!

നിന്ന നില്പിൽ ആൾ മുങ്ങി!

പിന്നൊന്നും ആലോചിച്ചില്ല. എല്ലാം പരാജയപ്പെടുമ്പോൾ ‘കാളൻനെല്ലായി’ എന്ന പ്രമാണപ്രകാരം വട്ടോളി സ്വാമി ശുപ്പാണ്ടിയുടെ പാദാരവിന്ദങ്ങളിൽ വീണു.

റെയർ സ്പീഷീസ് ആണ് ശുപ്പാണ്ടി. ശങ്കരാചാര്യരുടെ പിൻ ഗാമിയാവുകയാണ് ബി.എസ്.സി. ഫിസിക്സ് പാസായശേഷം അയുർവേദം പഠിക്കാൻ വന്ന കക്ഷിയുടെ അവതാരലക്ഷ്യം.

ക്വാണ്ടം ഫിസിക്സും സ്പിരിച്വാലിറ്റിയും, നാനോ ടെക്നോളജിയും കോസ്മിക് മാത്തമാറ്റിക്സും ഒക്കെത്തമ്മിലുള്ള സാമഞ്ജസ്യം ആയുർവേദ വീക്ഷണത്തിൽ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് അതിയാൻ. മുറിക്കുള്ളിൽ തന്നെ പൂജാ സാമഗ്രികളും ഒരു ചെറിയ പോർട്ടബിൾ ഹോമകുണ്ഡവും ഉണ്ട്.

നിത്യബ്രഹ്മചാരിയാകാനാണ് പൂജയും മണിയടിയുമായി നടക്കുന്നതെങ്കിലും പ്രണയം അസ്ഥിയിൽ പിടിച്ച ഒരു യുവാവിന്റെ ഹൃദയം തകരുന്നതു കാണാൻ തനിക്കു കരുത്തില്ലെന്നും, ഈ പ്രതിസന്ധിയിൽ നിന്നു വട്ടോളിയെ കരകയറ്റുമെന്നും, ശുപ്പാണ്ടി അരുളിച്ചെയ്തു!

പിറ്റേന്നു രാവിലെ ബ്രാഹ്മമുഹൂർത്തത്തിൽ തന്റെ മുറിക്കു മുന്നിൽ വരാൻ ശുപ്പാണ്ടി ആവശ്യപ്പെട്ടു. ബ്രാഹ്മമുഹൂർത്തം ഒക്കെ കഴിഞ്ഞ് ഒരു ആറു മണിയാകാറായപ്പോഴാണ് വട്ടോളി ഉണർന്നത്. ഉടൻ ഓടിപ്പോയി ഒരു ‘കട്ടൻ’അടിച്ച് ശുപ്പാണ്ടിയുടെ മുറിക്കു മുന്നിലെത്തിയതിന്റെ പരിണതഫലങ്ങളാണ് നമ്മൾ മുൻപു കണ്ടത്!

പ്രകൃതിയുടെ വിളിയ്ക്കു മറുപടി പറഞ്ഞെത്തിയ വട്ടോളി കണ്ടത് തീക്കണ്ണുകളുമായി വിറകൊണ്ടു നിൽക്കുന്ന ശുപ്പാണ്ടി സ്വാമി തൃപ്പാദങ്ങളെയാണ്!

അന്നേരത്തെ ഒരു വെപ്രാളത്തിനിടയിൽ കയ്യിൽ കിട്ടിയ കറുത്ത ചരട് കഴുത്തിലിട്ട് ‘അടിയന്തിരകൃത്യം’ നിർവഹിച്ച് ശൌചവും ചെയ്തശേഷം വട്ടോളി അത് തന്റെ അരയിൽ ബന്ധിച്ചിരുന്നു.

അതു കൂടി അറിഞ്ഞതോടെ സ്വാമി ശരിക്കും സംഹാരരുദ്രനായി!

വട്ടോളി എന്തെങ്കിലും പറയുന്നതിനു മുൻപ് വാതിൽ കൊട്ടിയടയ്ക്കപ്പെട്ടു.

സംഗതി വശപ്പിശകാണെന്ന് വട്ടോളി അപ്പോഴാണു മനസ്സിലാക്കിയത്. ഇനിയിപ്പോ എന്തു ചെയ്യും...

കുഞ്ഞുവണ്ണൻ
കോഴ്സ് കഴിഞ്ഞു പോയത് എത്ര വലിയ നഷ്ടമാണെന്ന് തിരിച്ചറിഞ്ഞ സന്ദർഭം.

പക്രുവിനെ സമീപിച്ചു. അവൻ പറഞ്ഞു “സമസ്താപരാധവും ഏറ്റുപറഞ്ഞ് മാപ്പിരക്കുക. പരിഹാരമില്ലാത്ത പാപങ്ങളില്ല.... അളിയൻ വാ... വഴിയുണ്ടാക്കാം..”

പക്രുവിന്റെ നയതന്ത്രങ്ങളിൽ വീണ ശുപ്പാണ്ടി ഒടുവിൽ പാപപരിഹാരം നിർദേശിച്ചു.

ശ്രീമദ് ഹനുമൽ ദർശനം!

എല്ലാ തിങ്കളാഴ്ചയും ഹനുമാൻ കോവിലിൽ ദർശനം.

വട്ടോളിയ്ക്കാകെ വട്ടായി.

ഒരു ചരടു ജപിച്ചുകെട്ടിയാൽ പ്രശ്നങ്ങളൊക്കെ തീരും എന്നു കേട്ട് ചാടിപ്പുറപ്പെട്ടതാ... ഇപ്പോ ദാ ഒരു സത്യ കൃസ്ത്യാനിയായ താൻ അമ്പലത്തിൽ പോകേണ്ടി വന്നിരിക്കുന്നു.അതും ഹനുമാൻ കോവിലിൽ....

പക്രു ആളൊരു എക്സർസൈസ് ഫ്രീക്ക് ആണ്. ചെസ്റ്റും വിങ്ങ്സും കിടിലം...പക്ഷേ കാലുകൾക്ക് അത്ര ശ്രദ്ധ കൊടുക്കാറില്ലാത്തതു കാരണം അവ അത്ര പോരാ...

പുഷ് അപ് ചെയ്യുമ്പോൾ കാട്ടുന്ന ഫേഷ്യൽ എക്സ്പ്രഷൻ കാരണം സ്വതവേ ഉന്തി നിൽക്കുന്ന മുഖാരവിന്ദം ഒന്നു കൂടി വിജൃംഭിക്കും!അതു കാരണം ഫേഷ്യൽ മസിൽസ് ഭയങ്കര സ്ട്രോംഗാ....(തീറ്റയുടെ കാര്യത്തിൽ കാണിക്കുന്ന ശുഷ്കാന്തി ഒന്നു മാത്രം മതി അവ സ്ട്രോംഗായി നില നിർത്താൻ!)

മുഖസൌന്ദര്യത്തിലെ കുറവാണോ ശരീരസൌന്ദര്യം അമിതമായി വർദ്ധിപ്പിക്കാനുള്ള പ്രേരകശക്തി എന്ന് ആരും സംശയിച്ചു പോകുന്ന തരത്തിലായിരുന്നു പക്രുവിന്റെ വ്യായാമ ഷെഡ്യൂളുകൾ.

എന്തായാലും കോവിലിൽ പോകാൻ തന്നെ വട്ടോളി തീരുമാനിച്ചു. സംഗീതയോടു പോലും മറച്ചു വച്ച് തികച്ചും രഹസ്യമായാണ് യാത്ര.

ഒറ്റയ്ക്കു പോകാൻ മടിയാണെങ്കിൽ ഞാനും വരാം കൂട്ടിന് , എന്നു പറഞ്ഞ് പക്രുവും കൂടെക്കൂടി.

കോവിലിലെത്തിയപ്പോൾ അവിടെ അധികം ആളുകൾ ഇല്ല. ആകെ രണ്ട് പാട്ടിമാരും ഒരു പെൺകുട്ടിയും.

“കണ്ണടച്ചു പ്രാർത്ഥിച്ചോ...” പക്രു നിർദേശിച്ചു.

വട്ടോളിയ്ക്ക് എന്തു പ്രാർത്ഥിക്കണം എന്നറിയില്ല.ചതിക്കല്ലേ ഫഗവാനേ എന്നു മനസ്സിൽ മന്ത്രിച്ചു.

ആകെയൊരസ്വസ്ഥത. എത്ര നേരം കണ്ണടച്ചു നിൽക്കണം എന്നൊന്നും ഒരു പിടിയുമില്ല. ആദ്യമായാണൊരമ്പലത്തിൽ! ഇടം കണ്ണിട്ടു നോക്കിയപ്പോൾ പക്രു അരികിലില്ല. മെല്ലെ തിരിഞ്ഞു നോക്കിയപ്പോഴുണ്ട് പാട്ടിമാരുടെയൊപ്പമുള്ള തടിച്ചി പെൺകുട്ടിയെ നോക്കി ഇളിച്ചുകൊണ്ടു നിൽക്കുന്നു!

അപ്പോഴല്ലേ സംഗതി പിടികിട്ടിയത്!

ഇവളെ കാണാനാണ് ഈ ഫയൽഫാൻ ഇവിടെ വരുന്നത്!

വട്ടോളിയ്ക്കു വിശ്വസിക്കാൻ വയ്യ!

ഒരു പട്ടരു പെണ്ണുമായാണ് പക്രുവിന്റെ പ്രണയം!ദൈവമേ... ഈ പെമ്പിള്ളാരുടെയൊക്കെ കണ്ണിലും മനസ്സിലും എന്താണുള്ളത്!

വട്ടോളിക്കെല്ലാം മനസ്സിലായി. ഒരു ബജാജ് സ്കൂട്ടർ ഉള്ളതാണ് പക്രുവിനു തന്നോടുള്ള സ്നേഹത്തിന്റെ മൂലകാരണം! ബസ്സ് കാത്തു നിന്നു മടുക്കാതെ പക്രുവിന് കൃത്യസമയത്ത് കോവിലിലെത്താം, തിരിച്ചും പോകാം. തികച്ചും സൌജന്യമായി!

ഫയങ്കരൻ... ഫീകരൻ!

അടുത്ത ദിവസം നേരിൽ കണ്ടപ്പോൾ സംഗീതയ്ക്കൊരു കള്ളച്ചിരി!

വട്ടോളി ചൂടായി “നിന്നു കിണിക്കാതെ കാര്യം പറ പെണ്ണേ...”

“ഞാനെല്ലാമറിഞ്ഞു....പക്രു പറഞ്ഞു!”

കല്യാണം നടന്നു കിട്ടാൻ താൻ ഹനുമാൻ കോവിലിൽ ദർശനം നടത്തി എന്ന വിവരം അവൻ സംഗീതയ്ക്കു ചോർത്തിക്കൊടുത്തിരിക്കുന്നു!

ആത്മാഭിമാനത്തിനു മുറിവേറ്റ വട്ടോളി പിന്നവിടെ നിന്നില്ല.നേരെ ഹോസ്റ്റലിൽ പോയി.

പക്രുവിനെ പൂർണമായി പിണക്കാൻ പാടില്ല. തന്റെ അരയിൽ കിടക്കുന്ന ചരടിന്റെ രഹസ്യം അവൻ ഇനിയും വെളിപ്പെടുത്തിയിട്ടില്ല.എങ്കിലും അവനെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഒരു പണി കൊടുത്തേ തീരൂ.കുറേ നേരത്തെ ആലൊചനയ്ക്കു ശേഷം എല്ലാം മനസ്സിൽ പ്ലാൻ ചെയ്തുറപ്പിച്ചു.

ഉച്ചയ്ക്ക് ഉണ്ണാൻ വന്ന പക്രുവിനെ വിളിച്ച് മുറിയിൽ കയറ്റി. വാ‍തിൽ കുറ്റിയിട്ടു.

പക്രു വിറയ്ക്കാൻ തുടങ്ങി. വട്ടോളി ദേഷ്യപ്പെട്ടു പോയത് സംഗീത പറഞ്ഞ് അവൻ അറിഞ്ഞിരുന്നു.

“എടാ എരപ്പേ.... നീയാ തടിച്ചി പട്ടരു പെണ്ണിന്റെ പുറകെയാണെന്ന കാര്യം ഞാൻ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ!?”

“ഇല്ല”

“ആ മാന്യത നീ എന്നോടു കാണിച്ചോ?”

“ഇല്ല!”

“നീ എന്റെ യഥാർത്ഥമുഖം കാണാൻ പോകുവാടാ കഴുവേറീ...ഇനി ഈ വിവരം ആരോടെങ്കിലും പറഞ്ഞാൽ....”

വട്ടോളി വാതിൽ വലിച്ചു തുറന്ന് പാഞ്ഞു പോയി.

“അളിയാ ചതിക്കല്ലേ....” എന്നു വിളിച്ചു കൂവി പക്രു പിന്നാലെ.

(ശുപ്പാണ്ടിയുടെ ചിത്തപ്പായുടെ മകളാണ് തടിച്ചി എന്നത് പിൽക്കാലഹോസ്റ്റൽചരിത്രം രേഖപ്പെടുത്തി!ശുപ്പാണ്ടിയുടെയൊപ്പം ഒരിക്കൽ അവരുടെ വീട്ടിൽ പോയപ്പോഴാണ് ആദ്യദർശനവും അനുരാഗവും ഒക്കെ മൊട്ടിട്ടത്! സ്വാമിയെങ്ങാനും അറിഞ്ഞാൽ പക്രുവിന്റെ തല എട്ടായി പൊട്ടിത്തെറിക്കും!)

മെസ്സ് ഹോളിനു മുന്നിൽ ആൾക്കൂട്ടം. പാഞ്ഞു വരുന്ന വട്ടോളിയേയും, പിന്നാലെ വരുന്ന പക്രുവിനേയും നോക്കി ആരോ ചോദിച്ചു “എന്തു പറ്റിയളിയാ..?”

“അളിയാ....പറയല്ലേ!!” കരച്ചിലിന്റെ വക്കിൽ നിന്ന് പക്രു കെഞ്ചി.

“പറ... പറ...” മെസ്സ് ഹോൾ പ്രകമ്പനം കൊണ്ടു.


പക്രുവിന്റെ ചതിക്കു പുതുമയുള്ളൊരു രീതിയിൽ പകരം വീട്ടാൻ തന്നെ തീരുമാനിച്ചുറപ്പിച്ച വട്ടോളി ഒന്നു മുരടനക്കി.എന്നിട്ട് തികഞ്ഞ ലാഘവത്തോടെ കാര്യം പറയാൻ തുടങ്ങി.

സംഭവം ഇങ്ങനെയായിരുന്നു.......

പക്രുവിനൊപ്പം അമ്പലത്തിൽ കൂട്ടുപോയതാണ് വട്ടോളി. അവിടെ ചെന്നപ്പോ പക്രു മുടിഞ്ഞ ഭക്തി! പാർത്ഥിച്ചിട്ടും പ്രാർത്ഥിച്ചിട്ടും അവനു മതി വരുന്നില്ല. കുറേ നേരം കഴിഞ്ഞു നോക്കുമ്പോൾ ഹനുമാൻ സ്വാമിയുടെ ഇമകൾ ചലിക്കുന്നു... പുരികം വളയുന്നു.

സ്വാമിയുടെ ചുണ്ടുകൾ എന്തോ മന്ത്രിക്കുന്നില്ലേ എന്നൊരു സംശയം.

പക്രു ഭഗവാനെ നോക്കി കണ്ണടച്ചു പ്രാർത്ഥിച്ചു നിൽക്കുകയാണ്.

ശ്രീകോവിലിനു തൊട്ടു മുന്നിൽ.

ഹനുമാൻ സ്വാമി പറയാൻ ശ്രമിക്കുന്നതൊന്നും ഇവൻ കേൾക്കുന്നില്ലേ!?

വട്ടോളികുറച്ചു കൂടി അടുത്തു ചെന്നു.

ഇപ്പോൾ പക്രുവിന്റെ കണ്ണുകൾ തുറന്നിരിക്കുകയാണ്. അവർ തമ്മിൽ എന്തോ ഡയലോഗ് നടക്കുന്നു.

ഹനുമാൻ സ്വാമി എന്തോ പറയുന്നു; പക്രു പറ്റില്ല എന്നർത്ഥത്തിൽ തല ചലിപ്പിക്കുന്നു.

കൂടുതൽ അടുത്തു ചെന്നു നോക്കി.

ഹനുമാൻ സ്വാമി വിനയാന്വിതനായി റിക്വസ്റ്റ് ചെയ്യുകയാണ് “ ഒന്നിവിടെ കേറിയിരിക്കടാ....! ഞാനെത്രകാലമായി ഈ കോവിലിൽ നിന്നൊന്നു പുറത്തു കടക്കാൻ ആഗ്രഹിക്കുന്നു. ഈ സിറ്റിയൊക്കെ ഒന്നു കറങ്ങി ഒരര മണിക്കൂറിനുള്ളിൽ തിരിച്ചെത്താം...! വേറെ ആരിരുന്നാലും ജനം കണ്ടു പിടിക്കും. നീയാവുമ്പോൾ ആളു മാറിയ വിവരം ആരും അറിയില്ല, വത്സാ....!”

വട്ടോളി കഥ പറഞ്ഞു നിർത്തി.അമ്പരന്നു പോയ പക്രു വാ പൊളിച്ചു നിൽക്കെ മെസ്സ് ഹോൾ പൊട്ടിച്ചിരിയിലമർന്നു.

പക്ഷേ,അന്നു മുതൽ പക്രുവിനെ ആരും പക്രു എന്നു വിളിക്കാതെയായി!

.


വട്ടോളിയെ അറിയാത്തവർ ഈ ലിങ്കിൽ ക്ലിക്കുക

60 comments:

jayanEvoor said...

‘വട്ടോളി’ വീണ്ടും വന്നു.

അനുഗ്രഹിക്കൂ; ആശീർവദിക്കൂ!

Manoraj said...

വട്ടോളിയെ വായിച്ചു. പക്ഷെ പഴയ പല പോസ്റ്റുകളും കണ്ടിട്ടില്ലാത്തത് കൊണ്ട് വിശദമാ‍യ കമന്റ് പിന്നീട് തരാം.. ഇപ്പോൾ തേങ്ങ പിടിച്ചോ .. ((((ഠ))))

Vayady said...

ജയാ, ചിരിപ്പിച്ചു. ഈ സംഭവം നടന്നതാണോ അതോ സാങ്കല്‍പികമാണോ? ഏതായാലും സാരമില്ല, ആസ്വദിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ.

ഇ.എ.സജിം തട്ടത്തുമല said...

ആ ശുപ്പാണ്ടിയെ ഒന്നു പരിചയപ്പെടുത്തിത്തന്നാൽ കൊള്ളാമായിരുന്നു. ഒരു ചരടു ജപിച്ചു വാങ്ങി ഒരു മംഗല്യ ഭാഗ്യം സിദ്ധിക്കാനുള്ള സാദ്ധ്യത പരീക്ഷിക്കാനാ!

ചാണ്ടിച്ചൻ said...

ഹ ഹ....വട്ടോളിയും, ശുപ്പാണ്ടിയും, പക്രുവും കൂടി, ഡോക്ടറെ കുളിപ്പിച്ച് കിടത്തുമോ???

പട്ടേപ്പാടം റാംജി said...

ഹനുമാന്‍സ്വാമി കണ്ടെത്തിയ പകരക്കയന്‍ പക്രുവിന്റെ അവസാനം കലക്കി.
പകരക്കാരനാകാന്‍ വേറെ പകരക്കാരന്‍ ഇല്ല തന്നെ.

"പ്രകൃതിയുടെ വിളി മുട്ടി വട്ടോളിയ്ക്കു പ്രാന്തു പിടിച്ചു.
എന്നതുപോലുള്ള പ്രയോകങ്ങള്‍ നന്നായി.
എല്ലാം മറന്നിരുന്നു വായിച്ചു.
വട്ടോളിയും ശുപ്പാണ്ടിയും പക്രുവും പാട്ടിമാരുടെ കൂടെയുള്ള തടിച്ചിപ്പെന്നും പിന്നെ സ്വന്തം സംഗീതയും ഒക്കെയായി രസിപ്പിച്ചു.
ഇനിവേണം ലിങ്കുകള്‍ ഒന്ന് നോക്കാന്‍.



'

ഹംസ said...

ആയിക്കോ...” അമ്മച്ചി പറഞ്ഞു. ഒരു നിമിഷം നിശ്ശബ്ദത.!

വട്ടോളിയുടെ കൂടെ ഞാനും ഒന്നാശ്വസിച്ചു .. അതാ വരുന്നു അടുത്ത ഡയലോഗ്.

“പിന്നെ നിനക്കിങ്ങനൊരമ്മച്ചിയോ, എനിക്കിങ്ങനൊരു മോനോ ഉണ്ടാവില്ല എന്നു മാത്രം!”

അത് രസമായി.. !! അവിടെ ആ നിശബ്ദത വട്ടോളിക്ക് ഒരു ആശ്വാസം തന്നെ ആയിരുന്നു.!

കഥ രസകരമായി തോനി.!!

sm sadique said...

പക്രുവിന് കഷായവസ്തി ചെയ്യേണ്ടതില്ലേ ഡോക്ടര്‍ ........? നല്ല രസികന്‍ കഥ .

ജീവി കരിവെള്ളൂർ said...

അതു ശരി അപ്പോ പക്രു അവിടെ കേറി ഇരിന്നിരുന്നേല്‍ കാണാമായിരുന്നു -“അവനവന്‍ ഇരിക്കേണ്ടിടത്തിരുന്നില്ലേല്‍ അവിടെ ---കേറിയിരിക്കും” - എന്നോമറ്റോ പറയുമായിരുന്നില്ലേ .നല്ല കഥ;അതോ അനുഭവം തന്നെയോ ..

Renjith Kumar CR said...

“പിന്നെ നിനക്കിങ്ങനൊരമ്മച്ചിയോ, എനിക്കിങ്ങനൊരു മോനോ ഉണ്ടാവില്ല എന്നു മാത്രം!” ഉള്ളിയെല്ലാം കൂടെ ചട്ടിയിലേക്കിടുമ്പോൾ അമ്മച്ചി കനപ്പിച്ചു പറഞ്ഞു!

നന്നായിട്ടുണ്ട് :)

വിനുവേട്ടന്‍ said...

ജയന്‍... ക്ലൈമാക്സ്‌ കലക്കി. ഇനി ലിങ്കുകളിലൊക്കെ പോയി കഥാപാത്രങ്ങളുടെ വീരശൂരപരാക്രമങ്ങളൊക്കെ ഒന്ന് നോക്കട്ടെ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എഴുത്തിൽ വളരെ അധികം പുരോഗമനം കാണുന്നു. അഭിനന്ദനങ്ങൾ.

ഞങ്ങ ളുടെ കോളനിയിലുള്ള അമ്പലത്തിൽ ഒരു ദിവസം തൊഴുതു വരുമ്പോൾ ശ്രദ്ധിച്ചു എന്റെ മകൻ ഹനുമാന്റെ കോവിലിൽ തൊഴുന്നില്ല , അവിടം സ്കൂട്ടു ചെയ്ത് പോകുന്നു. വിളിച്ചു കാരണം ചോദിച്ചപ്പോൾ അവൻ പറയുന്നു അതു ശരിയാകുകയില്ല. ഞങ്ങൾ തമ്മിൽ പൊരുത്തപ്പെടില്ല അദ്ദേഹം നിത്യബ്രഹ്മചാരിയാണ്. ഇനി അവിടെങ്ങാനും തൊഴുത് എനിക്കു പ്രശ്നമായാലൊ എന്ന്. പിന്നെ ഞാനും നിർബന്ധിക്കാൻ പോയില്ല

Anil cheleri kumaran said...

കൊള്ളാം. വട്ടോളി കലക്കി.

jayanEvoor said...

മനോരാജ്,
ആദ്യ തേങ്ങയടി സസന്തോഷം സ്വീകരിച്ചിരിക്കുന്നു. വട്ടോളിയുടെ വീരകൃത്യങ്ങൾ മുഴുവൻ വായിക്കണേ!

വായാടി,
സംഭവം കുറച്ചൊക്കെ നടന്നതും, ബാക്കി ഭാവനയും (അവളാണല്ലോ കുഴപ്പക്കാരി!)

ഇ.എ.സജിം,
ശുപ്പാണ്ടിയെ തെഎർച്ചയായും പരിചയപ്പെടുത്തിത്തരാം! ശുദ്ധം പാലിക്കണം എന്നു മാത്രം!!

ചാണ്ടിക്കുഞ്ഞ്,
ഇല്ല. അവരു മൂന്നും ഒരിക്കലും ഒന്നിക്കില്ല!

പട്ടേപ്പാടം റാംജി,
സന്തോഷം!
ലിങ്കുകൽ എല്ലാം ഒന്നു പിടിക്കൂ!

ഹംസ,
വട്ടോളി ആള് യഥർത്ഥ പുലിയാണ്! അമ്മച്ചിയുടെ മുമ്പിൽ തോറ്റില്ല എന്നതു ചരിത്രം. മുട്ടുമടക്കേണ്ടി വന്നത് അമ്മച്ചിയ്ക്കാ!

സാദിഖ്,
കഷായ വസ്തി!
അതിനെക്കുറിച്ചൊരു കഥയുണ്ട്.... പിന്നെപ്പറയാം!

ജീവി കരിവള്ളൂർ,
കുറച്ചൊക്കെ നടന്നതു തന്നെ!
അല്പം പൊടിപ്പും തൊങ്ങലും ഒക്കെ എന്റെ വക!

രഞ്ജിത്ത്,
നല്ല വാക്കിന് വളരെ നന്ദി!

വിനുവേട്ടൻ,
സന്തോഷം.
വട്ടോളിയെ വിടാതെ പിടികൂടണേ!


ഇൻഡ്യ ഹെറിറ്റേജ്,
എഴുത്ത് നന്നാവുന്നു എന്ന അഭിപ്രായം തലകുനിച്ചു സ്വീകരിക്കുന്നു.
സാറിന്റെ മകൻ ആളു കൊള്ളാമല്ലോ!

കുമാരൻ,
വട്ടോളി കലക്കി എന്നറിഞ്ഞതിൽ സന്തോഷം!
ഇനിയും വരണേ!

എല്ലാവർക്കും നന്ദി!!

ശ്രീ said...

കലക്കി മാഷേ. വട്ടോളിയും പക്രുവും ശൂപ്പാണ്ടിയും എല്ലാം ചേര്‍ന്ന് സംഭവം ജഗപൊക തന്നെ :)

മാണിക്യം said...

“ ഒന്നിവിടെ കേറിയിരിക്കടാ....! ഞാനെത്രകാലമായി ഈ കോവിലിൽ നിന്നൊന്നു പുറത്തു കടക്കാൻ ആഗ്രഹിക്കുന്നു.ഈ സിറ്റിയൊക്കെ ഒന്നു കറങ്ങി ഒരര മണിക്കൂറിനുള്ളിൽ തിരിച്ചെത്താം...! വേറെ ആരിരുന്നാലും ജനം കണ്ടു പിടിക്കും. നീയാവുമ്പോൾ ആളു മാറിയ വിവരം ആരും അറിയില്ല, വത്സാ...!!!”

എന്റെ ഡോക്ടറെ വട്ടോളീയോടുള്ള എന്റെ ആരാധനാ ഒന്നും കൂടി കൂടി ... എന്നാ പ്രസൻസ് ഓഫ് മൈൻഡ് ആരും വിശ്വസിക്കും അത്രക്ക് ഒർജിനൽ .. ഇതുവരെയുള്ള വട്ടോളീക്കഥയിൽ ഇതു തന്നെ മുൻപന്തിയിൽ

abhi said...

നല്ല രസികന്‍ വിവരണം !
ആശംസകള്‍ :)

വിനയന്‍ said...

കൊള്ളാം...നല്ല രസികന്‍ ലേഖനം. മറ്റു വട്ടോളിക്കഥകള്‍ വായിച്ചിട്ടില്ല. അതും വായിക്കുന്നുണ്ട്.

nandakumar said...

ഹഹഹ
പാവം പക്രു..ഇതിനേക്കാള്‍ ഭേതം മുഖത്തുനോക്കി കൊരങ്ങാ എന്നു വിളിക്കുന്നതായിരുന്നു. അതിനു ഇത്രേം ഇമ്പാക്റ്റുണ്ടാവില്ലായിരുന്നു :)

ManzoorAluvila said...

ഡോക്ടറെ വട്ടോളിക്കഥ..നന്നായ്‌ എഴുതി..എല്ലാ ആശംസകളും

jayanEvoor said...

ശ്രീ

മാണിക്യം ചേച്ചീ

അഭി

വിനയൻ

നന്ദകുമാർ

മൻസൂർ ആലുവിള....

വട്ടോളിയും പക്രുവും ശൂപ്പാണ്ടിയും എല്ലാവരും ചേർന്ന് നിങ്ങളെ രസിപ്പിച്ചു എന്നരിയുന്നതിൽ വളരെ സന്തോഷം!

ഇനിയും ഈ വഴി പോരൂ...!

ചേച്ചിപ്പെണ്ണ്‍ said...

:)

Ashly said...

ഹ..ആഹ..ഹ...നല്ല നര്‍മ്മം!

Typist | എഴുത്തുകാരി said...

ഞാനും വിചാരിച്ചു അമ്മച്ചി ഇത്രവേഗം എങ്ങനെ സമ്മതിച്ചൂന്ന്‌. പാവം പക്രു.

Rare Rose said...

ഹോ..ഒരു കാര്യം വെറുതേ പറഞ്ഞു പോവാതെ ബുദ്ധിപരമായി വളഞ്ഞു ചുറ്റി പറഞ്ഞാല്‍ നൂറിരട്ടി ഫലം ചെയ്യുമെന്ന് ഇപ്പോള്‍ മനസ്സിലായി.:)

ഒഴാക്കന്‍. said...

ക്ലൈമാക്സ്‌ കലക്കി. !

അനില്‍@ബ്ലോഗ് // anil said...

ഹ ഹ!!
കൊള്ളാം വട്ടോളി പരമ്പര.

ആ ഏലസ്സ് ഇപ്പോഴും അരയില്‍ കിടക്കുവാണല്ലോ, ബാക്കി കഥകള്‍ പോരട്ടെ.

jayanEvoor said...

ചേച്ചിപ്പെണ്ണ്

ക്യാപ്ടൻ ഹാഡോക്ക്

എഴുത്തുകാരിച്ചേച്ചി

റെയർ റോസ്

ഒഴാക്കൻ

അനിൽ@ബ്ലോഗ്.....

എല്ലാവർക്കും നന്ദി!

അനിൽ@ബ്ലോഗ്,
അതെ! ആ ചരട് അരയിൽ തന്നെ കിടക്കുവാ!

ഒരു നുറുങ്ങ് said...

കഥാപാത്രങ്ങള്‍ എല്ലാം കൂടി നല്ല ചേരുവ..!
വട്ടോളിയുടെ വട്ടും,പകുവിന്‍റെ പ്രണയവും
ശുപ്പാണ്ടിയുടെ ശുണ്ടിയുമെല്ലാം കൂട്ടിച്ചേര്‍ത്ത്
സമം ചെയ്ത്..നല്ല ജഹപൊഹ തന്നെ..ക്ലൈമാക്സ് !
ആശംസകള്‍.

കൂതറHashimܓ said...

<<< വേറെ ആരിരുന്നാലും ജനം കണ്ടു പിടിക്കും. നീയാവുമ്പോൾ ആളു മാറിയ വിവരം ആരും അറിയില്ല, വത്സാ >>>
ഹ ഹ ഹാ‍ നന്നായി വായിച്ചു, വായിക്കാന്‍ നല്ല രസം... :)

കൂതറHashimܓ said...

അല്ല ജയേട്ടന്റെ കോളേജിലെ പേരാ ഈ പക്രു അന്നത്..??

Muralee Mukundan , ബിലാത്തിപട്ടണം said...

വായിച്ചു ചിരിച്ചു വട്ടുപിടിപ്പിക്കുവാൻ വട്ടോളി വീണ്ടുമെത്തിയങ്ങിനേ...
ഇപ്പോൾ ഈ ഡ്യൂപ്ലിക്കേറ്റ് ഹനുമാൻ പക്രു എവിടെയാണെന്നറിയാമോ...ഭായി?

Unknown said...

വട്ടോളി ആളു കേമന്‍ തന്നെ, സന്ദര്‍ഭത്തിനനുസരിച്ച് കഥ മാറ്റിയല്ലോ, പാവം പക്രുവിന് രണ്ടായാലും കുരിശുതന്നെ !.

വരയും വരിയും : സിബു നൂറനാട് said...

ഫയങ്കരാ...ചിരിപ്പിക്കാന്‍ കച്ച കെട്ടിയിരിക്കുവാ അല്ലെ..!!

jayanEvoor said...

ഒരു നുറുങ്ങ്
സന്തോഷം!
വട്ടോളി ഒരു സൂപ്പർ സ്റ്റാർ ആയിരുന്നു!

കൂതറ ഹാഷിം
ഹ! ഹ!!
എന്റെ പേര് പക്രു എന്നാണെന്നും അല്ല... വട്ടോളി എന്നാണെന്നും രണ്ടഭിപ്രായമുണ്ട്!

ബിലാത്തിച്ചേട്ടൻ
പക്രു ഇപ്പോൾ മെഡിക്കൽ ഓഫീസറാണ്, സർക്കാർ സർവീസിൽ!

തെച്ചിക്കോടൻ
വട്ടോളി കേമൻ തന്നെയായിരുന്നു. അതുകൊണ്ട് ഞാൻ ബ്ലോഗെഴുതിക്കഴിഞ്ഞുപോകുന്നു!

സിബു നൂറനാട്
അന്തു ചെയ്യും സിബു.... ഈ പക്രൂം വട്ടോളീം ഒക്കെ ഇങ്ങനെ തുടങ്ങിയാൽ....
അവർ ചെയ്തതല്ല, ഞാൻ പറയുന്നതാ ഇപ്പ കൊഴപ്പം!

Sranj said...

പാവം പക്രു ..ഒരു ഉപകാരം ചെയ്യാൻ പോയിട്ട്... വട്ടോളിക്ക് കുശുംബാ...

ബാക്കി കഥ കേൽക്കാൻ കാത്തിരിക്കുന്നു... കമന്റുകളിൽ നിന്നും വട്ടോളിക്ക് ചരട് ഫലിച്ചൂന്നു മനസ്സിലായി.. പക്രു & പട്ടത്തിപ്പെണ്ണ്?

പ്രദീപ്‌ said...

ഇന്ന് നിങ്ങളുടെ ദാമോദരസ്മരണ സ്മരണ വായിച്ചു . ................. നോ കമന്റ്സ് .
പലതും പലപ്പോഴും വായിക്കുന്നുണ്ട് . ചിലതിനു കമന്റ്‌ ഇട്ടു . ചിലതിനു ഇട്ടില്ല . എന്ന് വെച്ചു വായിക്കുന്നില്ല എന്നര്‍ത്ഥമില്ല കേട്ടോ . :)

ചെറിയ കാര്യങ്ങളാണ് എഴുതുന്നത്‌ . അത് കൊണ്ട് തന്നെ നല്ല വായനാ സുഖവും ഉണ്ട് . ഒരു പക്ഷെ ഏറ്റവും ഇഷ്ടപ്പെട്ടത് , നിങ്ങള്‍ ക്രിസ്മസിന് എഴുതിയ പോസ്ടാണ് . കൈതപ്പൂവിന്റെ മണമേറ്റ് നടന്നു എന്നൊക്കെ എഴുതി വെച്ചിട്ടില്ലേ ?? അതൊക്കെ ഇന്നും ഞാന്‍ ഓര്‍ത്തിരിപ്പുണ്ട് . ഹ ഹ ഹ

പ്രദീപ്‌ said...

ഈ പോസ്റ്റിലെ " നായകന്‍ ഉള്ളി അരിഞ്ഞു കൊടുക്കുന്നതൊക്കെ ഇഷ്ടപ്പെട്ടു . എവിടെയൊക്കെയോ നന്നായി ചിരിപ്പിച്ചു . മധ്യ ഭാഗത്ത്‌ നടത്തിയ പടു കൂറ്റന്‍ അടികള്‍ അവസാന ഓവറുകളില്‍ നില നിര്‍ത്താന്‍ പറ്റിയില്ല എന്ന് തോന്നുന്നു . പക്ഷെ ഈ ചെറിയ കുത്തിക്കുറിപ്പുകള്‍ ഇഷ്ടപ്പെട്ടു .

കണ്ണനുണ്ണി said...

anഒന്നുല്ലേ സന്ഗീതെ കിട്ടാന്‍ ചരട് കെട്ടിക്കാന്‍ നടന്നവനാരുന്നില്ലേ പക്ക്രൂ.... പാവം..

വിജിത... said...

കലക്കന്‍... :)

jayanEvoor said...

നിഷ

പ്രദീപ്

ആയിരത്തൊന്നാം രാവ്

കണ്ണനുണ്ണി

വിജിത....

എല്ലാവർക്കും നന്ദി!

കണ്ണനുണ്ണി സംഗീതയെ തെറ്റിദ്ധരിച്ചു!
ശ്ശോ...! ഈ പയ്യന്റെയൊരു കാര്യം!

വഴിപോക്കന്‍ | YK said...

വട്ടോളിയെയും അനുയായികളെയും നന്നായി ആസ്വദിച്ചു പക്ഷെ ഡോക്ടര്‍ വട്ടോളിക്ക് വിട്ടോളീന്നു പറഞ്ഞ കൊണ്ട് വട്ടോളി വരെ ഒന്ന് പോയി വരട്ടെ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...
This comment has been removed by the author.
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വട്ടോളിക്ക് ഒരു വിസ അയച്ചു തരട്ടെ? അങ്ങേര്‍ക്കു പറ്റിയ പണി ഇവിടുണ്ട്....

Wash'Allan JK | വഷളന്‍ ജേക്കെ said...

കലക്കി മാഷേ, വട്ടോളിക്കഥ. അങ്ങനെ പക്രൂന്റെ മസിലൊക്കെ ഒടഞ്ഞു ...

പുള്ളി ആ മസില് വച്ച് ആരെയെങ്കിലും ചികിത്സിച്ചാല്‍, ഹെന്റമ്മോ?

പിന്നെ ഞാനും കൊല്ലംകാരനാണ് കേട്ടോ!

എറക്കാടൻ / Erakkadan said...

ഹി..ഹി..എന്റെ ജയേട്ടാ......ന്നാലും ന്റെ വട്ടോളി

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ജയൻ ചേട്ടാ,

ഞാനൊന്നു ആർമാദിച്ചു ചിരിക്കട്ടെ.. പ്ലീസ് തടയരുതു

ഹഹഹഹഹഹഹഹഹഹഹഹഹ്

സ്വാഭാവികനർമ്മം... അടിപൊളി :)

jayanEvoor said...

വഴിപോക്കൻ
വട്ടോളി പോയ വഴി പോയല്ലേ!?
സന്തോഷം!

ഇസ്മയിൽ കുറുമ്പടി
ഹ! ഹ!!
വട്ടോളിക്കു വിസ എന്നേ കിട്ടി!

വഷളൻ
പക്രു ഈസ് എ ഗ്രെയ്റ്റ് ഫിസിഷ്യൻ നൌ!
ഗവണ്മെന്റ് മെഡിക്കൽ ഓഫീസർ!

എറക്കാടൻ
സത്യായിട്ടും ഞാനല്ല വട്ടോളി!

പ്രവീൺ വട്ടപ്പറമ്പത്ത്
അർമാദിച്ചോളൂ...!
ആരോഗ്യം വർദ്ധിക്കട്ടെ!

നിങ്ങളുടെ പ്രോത്സാഹനത്തിനും നല്ലവാക്കുകൾക്കും നന്ദി!

സുമേഷ് | Sumesh Menon said...

ജയെട്ടാ, പല വരികളും പൊട്ടിച്ചിരിപ്പിച്ചു...നന്നായി...

Kalavallabhan said...

എന്തേ എനിക്കിത് വായിക്കാൻ പറ്റുന്നില്ലല്ലോ ?
എന്റെ കുഴപ്പമാണോ (രാജാവ് തുണിയുടുത്തിട്ടില്ലെന്ന് വിളിച്ച് പറയുന്ന് കുട്ടിയാണോ ഞാൻ) ?

Anees Hassan said...

Hajar sir

Anonymous said...

“ ഒന്നിവിടെ കേറിയിരിക്കടാ....! ഞാനെത്രകാലമായി ഈ കോവിലിൽ നിന്നൊന്നു പുറത്തു കടക്കാൻ ആഗ്രഹിക്കുന്നു.ഈ സിറ്റിയൊക്കെ ഒന്നു കറങ്ങി ഒരര മണിക്കൂറിനുള്ളിൽ തിരിച്ചെത്താം...! വേറെ ആരിരുന്നാലും ജനം കണ്ടു പിടിക്കും. നീയാവുമ്പോൾ ആളു മാറിയ വിവരം ആരും അറിയില്ല, വത്സാ...!!!”


രസികന്‍ കഥ .

നീലത്താമര said...

ശരിക്കും ചിരിപ്പിച്ചു ഡോക്ടറേ..

Senu Eapen Thomas, Poovathoor said...

രാജമാണിക്യം ചിത്രത്തിൽ മമ്മൂക്കാ പറയുമ്പോലെ, ഇക്കണക്കാണേൽ ഒരു വരവൂടെ വരേണ്ടി വരും...വട്ടോളിയെ ശരിക്കും കാണാൻ.

സസ്നേഹം,
സെനു, പഴമ്പുരാണംസ്

jayanEvoor said...

സുമേഷ്

കലാ വല്ലഭൻ

ആയിരത്തി ഒന്നാം രാവ്

അനോണി

നീലത്താമര

സെനു ഈപ്പൻ തോമസ്

വട്ടോളിക്കഥ വായിച്ച എല്ലാവർക്കും നന്ദി!

കലാവല്ലഭൻ പറഞ്ഞതു മനസ്സിലായില്ല...
ഫോണ്ട് പ്രശ്നമാണോ?

അരുണ്‍ കരിമുട്ടം said...

“പിന്നെ നിനക്കിങ്ങനൊരമ്മച്ചിയോ, എനിക്കിങ്ങനൊരു മോനോ ഉണ്ടാവില്ല എന്നു മാത്രം!” ഉള്ളിയെല്ലാം കൂടെ ചട്ടിയിലേക്കിടുമ്പോൾ അമ്മച്ചി കനപ്പിച്ചു പറഞ്ഞു!

വട്ടോളിയാണെന്ന് കേട്ടപ്പോഴേ ചിരി ഞാന്‍ പ്രതീക്ഷിച്ചിരുന്നു :)

Unknown said...

വട്ടോളി’ വീണ്ടും വന്നു.
ഞാന്‍ വീണ്ടും വായിച്ചു .......ഹി ഹി ഹി

ഗീത said...

എന്നാലും ഇത്രക്ക് വേണ്ടീരുന്നില്ല. പാവം പക്രൂനെ ഇങ്ങനെ കളിയാക്കണമായിരുന്നോ വട്ടോളീ..അതും ഇത്രേം ഉപകാരമൊക്കെ ചെയ്തു തന്നിട്ട്.

രസിപ്പിച്ചു കഥ.

jayanEvoor said...

അരുൺ കായംകുളം
വട്ടോളി എന്നു കേൾക്കുമ്പോഴൊക്കെ ഓടി വരുന്നതിനു നന്ദി!

മൈ ഡ്രീംസ്
സന്തോഷം ഡിയർ!
ഇനിയും വരണേ!

ഗീത ചേച്ചി
അയ്യോ!
ഞനല്ല..ഞാനല്ല വട്ടോളി!
സത്യായിട്ടും!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹ.ഹാ..വട്ടോളി കഥ വായിച്ചു
വട്ടായി..ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി..
ബാക്കിയുള്ളത് ലിങ്കില്‍ പോയി നോക്കട്ടെ.എന്നിട്ടു
കമന്റാം