ആൽബിച്ചായന്റെ ആയത്തിനൊത്ത് കുലുങ്ങിക്കൊണ്ടിരിക്കുകയാണ് ഉണ്ണിമേരി.
ഇരുന്ന ഇരിപ്പിൽ ഇച്ചായൻ മുകളിലേക്കു പൊങ്ങും, പിന്നെ താഴ്ന്നുവീഴും.
എനിക്കു പേടിയായി. ആൽബിച്ചായന്റെ വെയ്റ്റ് സീറ്റ് താങ്ങുമോ!
ബദാം മരച്ചുവട്ടിൽ വൈകുന്നേരം വായിച്ചിരിക്കാൻ പോയതാണ് മനുവും ഞാനും.
ഹോസ്റ്റലിലെ ആൺപിള്ളേരുടെ ഊർജ്വസ്വലതയുടെ പ്രതീകമായി പടർന്നു പന്തലിച്ചു നിൽക്കുകയാണ് ബദാം.
ടാറിട്ട ക്യാമ്പസ് റോഡ് അതിനരികിൽ വരെയുണ്ട്.ബദാം മരച്ചുവട്ടിലാണ് ഇപ്പോൾ ഉണ്ണിമേരി കിടക്കുന്നത്.
റോഡിനു നേരിയ ചരിവുള്ളതുകൊണ്ട് ബാലൻസ് തെറ്റിപ്പോകുമല്ലോ എന്നു ചിന്തിച്ചപ്പോഴേക്കും വലിയൊരു ശബ്ദം കേട്ട് ഞാൻ ഞെട്ടിയുണർന്നു!
എവിടെ മനു? ആൽബിച്ചായൻ!?
കണ്ണു തിരുമ്മി കുറച്ചു നേരം ഇരുന്നു.നേരം നന്നായി വെളുത്തിരിക്കുന്നു. ഫുട്ബാൾ ഗ്രൌണ്ടിന്റെ തൊട്ടരികിലാണ് ഹോസ്റ്റൽ. കുട്ടികൾ രാവിലെ എണീറ്റ് കളിക്കുന്നതിനിടെ ആരോ അടിച്ച പന്ത് വന്നു കൊണ്ടത് എന്റെ ജനാലയിലാണ്!
പഠിച്ചിരുന്ന കാലത്തു താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്തമുറിയാണ് വാർഡന്റേത്.അതിൽ ഇപ്പോൾ താമസിക്കുന്നത് ഞാനാണ്. പഠിച്ച കോളേജിൽ തന്നെ ജോലി...... മറ്റു പല സഹപാഠികൾക്കും കിട്ടാതെ പോയ ഒരു ഭാഗ്യം.
ഉണ്ണിമേരിയും ആൽബിച്ചായനും മനുവുമൊക്കെ വീണ്ടും ഓർമ്മയിലെത്തി.
ഒരു കാലത്ത് കോളേജിലെ ഗ്ലാമർ താരമായിരുന്നു ഉണ്ണിമേരി.എന്നാൽ എറണാകുളം നഗരത്തിൽ വച്ചുണ്ടായ ഒരു സംഭവമാണ് ഉണ്ണിമേരിയുടെ വില കളഞ്ഞത്.
തികഞ്ഞ രസികനായിരുന്നു ആൽബിച്ചായൻ.സൂപ്പർ സീനിയർ. ഒത്ത ശരീരം. ദേഹം മുഴുവൻ രോമം. നന്നായി പഠിക്കും, പക്ഷെ കൊച്ചുകുട്ടികളെപ്പോലെ കുസൃതികൾ ഒപ്പിക്കുകയും ചെയ്യും!
ഉണ്ണിമേരി ഞങ്ങളുടെ കോളേജ് ബസ് ആയിരുന്നു , ഞാൻ ജോയിൻ ചെയ്യുന്നതിന് ഏതാനും മാസം മുൻപു വരെ.
ആൽബിച്ചായൻ മരച്ചുവട്ടിൽ അനാഥയായിക്കിടക്കുന്ന ഉണ്ണിമേരിയിൽ കയറി ഡ്രൈവർ സീറ്റിലിരുന്ന് വളയം ചലിപ്പിക്കും ചിലപ്പോൾ. മറ്റു ചിലപ്പോൾ നടുവിലുള്ള ഏതെങ്കിലും സീറ്റിൽ, ഇരുന്ന ഇരിപ്പിൽ മുകളിലേക്കും താഴേക്കും ചാടി രസിക്കും!
ദൂരെ നിന്നു നോക്കുന്നവർ ബസ് തനിയെ കുലുങ്ങുന്നതു മാത്രം കാണും!
മനു പെൺകുട്ടികൾക്കു പ്രിയങ്കരൻ; പഞ്ചാരക്കുട്ടപ്പൻ! ബദാം മരത്തിൽ നിന്നു താഴെ വീണു കിടക്കുന്ന പഴുത്ത കായ്കൾ പെറുക്കി പൊട്ടിച്ച് തിന്നുക മനുവിന്റെ ഒരു വീക്നെസ് ആണ്. കിലോക്കണക്കിനു ബദാം പരിപ്പാണ് അവൻ ഒരോ കൊല്ലവും തിന്നു തീർക്കുക! അതിന് പ്രത്യേക ഉദ്ദേശവും ഉണ്ട്!!
പരിപ്പു തിന്നു മടുക്കുമ്പോൾ പഠിക്കാനുള്ള പുസ്തകം തുറക്കും. ബസ്സിൽ കയറിയിരുന്നു വായിക്കാൻ തുടങ്ങും. വായന തുടങ്ങിയാൽ പിന്നെ നിമിഷങ്ങൾക്കുള്ളിൽ സുഖ നിദ്ര! മനുവിന്റെ കൂർക്കം വലി കേട്ട് ഉണ്ണിമേരിയുടെ സീറ്റുകൾ പുളകം കൊള്ളും.
‘പഴയ വണ്ടി’ ആയതുകൊണ്ടാണ് അവൾക്ക് ഉണ്ണിമേരി എന്ന പേരു വന്നത്.
തെരക്കേറിയ എറണാകുളം നഗരത്തിലെ പുതിയ ബസ്സുകൾക്കിടയിൽ ഈ പഴയ ശകടം ശോഭന, ലിസി, പാർവതി തുടങ്ങി അക്കാലത്തെ പ്രശസ്ത സിനിമാ പെൺകൊടിമാർക്കിടയിൽ നിൽക്കുന്ന ഉണ്ണിമേരിയെ പോലെ ആയിരുന്നു.
കോളേജിനൊരു ബസ് എന്ന മുറവിളി അസഹനീയമായപ്പോൾ സർക്കാർ കനിഞ്ഞു നൽകിയതായിരുന്നു ഉണ്ണിമേരിയെ. ഒരു പഴയ കെ.എസ്.ആർ.ടി.സി. ബസ്! അതിനു നല്ല പെയിന്റൊക്കെ അടിച്ച് കോളേജ് ബസ്സാക്കി.
ദിവസവും വൈകിട്ട് നാലു മണിക്ക് പുതിയകാവിൽ നിന്ന് തൃപ്പൂണിത്തുറ, വടക്കേക്കോട്ട, പേട്ട, വൈറ്റില, കടവന്ത്ര, വളഞ്ഞമ്പലം വഴി എറണാകുളം സൌത്ത്...അതായിരുന്നു സ്ഥിരം റൂട്ട്.
പെൺകുട്ടികൾ കുറവാണ് അന്തിയാത്രയിൽ. എന്നാൽ പയ്യന്മാർ മിക്കവരും ഉണ്ടാവുകയും ചെയ്യും.അതും സൌത്ത് വരെ.
ചിലർ ദീപയുടെ അടുത്തിറങ്ങും.
ചിലർ മേനക എവിടെ എന്നന്വേഷിക്കും.
കുറേപ്പേർക്കു താല്പര്യം സരിത, സവിത, സംഗീത...
അല്ലെങ്കിൽ കവിത, പത്മ...
മറ്റു ചിലർക്ക് പ്രിയം ശ്രീധർ, ഷേണായ്...
തെറ്റിദ്ധരിച്ചില്ലല്ലോ...? എല്ലാം എറണാകുളം നഗരത്തിലെ സിനിമാ തിയേറ്ററുകൾ ആണ്!
എല്ലാ വഴികളിലേക്കും നയിക്കുന്നത് ഈ അന്തിയാത്രയാണ്.
ഇബ്രാഹിം ഇക്കയാണ് ഡ്രൈവർ.
കുട്ടേട്ടൻ കണ്ടക്ടർ.
പഴയ പട്ടാളമാണ് ഇക്ക.
കുട്ടേട്ടൻ ഭക്തശിരോമണി.
മണ്ഡലകാലം തുടങ്ങിയാൽ പിന്നെ മുഴുവൻ കറുപ്പുടുത്തേ ആളെ കാണാൻ കഴിയൂ.
രണ്ടാളും തമ്മിൽ ഇടയ്ക്കിടെ ചില്ലറ ശണ്ഠകൾ... എന്നാലും കുട്ടികളുടെ കാര്യത്തിന് ഒരു മുട്ടും വന്നിരുന്നില്ല.
എറണാകുളം സൌത്തിൽ നിന്ന് വണ്ടി തിരിച്ച് വീണ്ടും തൃപ്പൂണിത്തുറ വഴി പുതിയകാവിലെത്തണം. എന്നിട്ടേ ഇക്കയ്ക്കും കുട്ടേട്ടനും വീട്ടിൽ പോകാൻ കഴിയൂ.
വണ്ടി പഴകിയതാണെങ്കിലും സ്റ്റാർട്ട് ആയിക്കിട്ടിയാൽ ഇക്കയുടെ കരവിരുതിൽ ചീറിപ്പായും ഉണ്ണിമേരി.
അങ്ങനെ ഒരു ദിവസം ബസ് എറണാകുളം സൌത്തിലെത്തി.
വീട്ടിൽ പോകാനുള്ള ചിന്തയിൽ ഇബ്രാഹിമിക്ക വണ്ടി തിരിച്ചു.
തിരിയാൻ ലേശം പ്രയാസം. സ്റ്റിയറിംഗിനൊരു മുറുക്കം.
പഴയ പട്ടാളമല്ലേ, മുന്നോട്ടാഞ്ഞു.ഒറ്റപ്പിടുത്തം.
സ്റ്റിയറിംഗിന്റെ മുറുക്കം മാറി.
വളയം ഒടിഞ്ഞു കയ്യിൽ!!
വണ്ടിയാണെങ്കിൽ ഏങ്കോണിച്ച് എം.ജി.റോഡിനു കുറുകെ!
ഇരു വശത്തു നിന്നും വാഹങ്ങൾ...
പിൽക്കാലത്ത് ‘താമരാക്ഷൻപിള്ള’യ്ക്കൊപ്പം ദിലീപും ഹരിശ്രീ അശോകനും നടത്തിയ ചരിത്രപ്രസിദ്ധമായ ട്രാഫിക് ബ്ലോക്കിനെ വെല്ലുന്ന ഒരു പ്രകടനം.
എറണാകുളം നഗരത്തെ ഒരു മണിക്കൂറോളം നിശ്ചലമാക്കി ഉണ്ണിമേരി നടുറോഡിൽ വിലങ്ങത്തിൽ ശയിച്ചു.
ചേർത്തല-വൈറ്റില ബൈപാസ് അന്നു വന്നിട്ടില്ല.
വെണ്ടുരുത്തിപ്പാലം അല്ലാതെ എറണാകുളത്തു നിന്നു തെക്കോട്ടു രക്ഷപ്പെടാൻ വേറൊരു പാലവുമില്ല.
ഒടുവിൽ എവിടുന്നോ ക്രെയിൻ ഒക്കെ കൊണ്ടുവന്നാണ് ഉണ്ണിമേരിയെ പൊക്കിയത്!
അതിനുശേഷമാണ് അവൾ ബദാം മരച്ചുവട്ടിൽ എത്തിയത്.ആ കിടപ്പ് കുറേനാൾ കിടന്നു.
ഉണ്ണിമേരി കട്ടപ്പുറത്തായി അധികം താമസിയാതെ തന്നെ പുതിയ ബസ് വന്നു.
ഉടൻ പേരും വീണു - സുപർണ! വൈശാലി എന്ന സിനിമയും അതിലെ നായികയും തരംഗമായ കാലമാണ്!
ഞങ്ങളുടെ തലമുറയുടെ താരം സുപർണ ആയിരുന്നു.നല്ല ചന്തമുള്ള വണ്ടി.ഭരതന്റെ ആരാധകർക്കു ബാഹുല്യം ഉള്ള കാലമായിരുന്നതു കൊണ്ട് സുപർണ കാലക്രമത്തിൽ ‘വൈശാലി’ എന്നറിയപ്പെട്ടു.
പച്ചയും മഞ്ഞയും വരകൾ ഇടകലർന്ന ഡിസൈൻ ആയിരുന്നു വൈശാലിയുടേത്.
പിൽക്കാലത്താണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ്സുകൾ വിളറിയ മഞ്ഞ നിറത്തിലേക്കു മാറിയത്.
മുൻഗാമിനിയെപ്പോലെ വൈശാലിയും ചരിത്രത്തിനു സാക്ഷ്യം വഹിക്കുന്നത് കാണാൻ എനിക്കു കഴിഞ്ഞില്ല.അപ്പോഴേക്കും എന്റെ ബാച്ച് പാസ് ഔട്ട് ആയി.
ഇബ്രാഹിം ഇക്കയും, കുട്ടേട്ടനും തന്നെയായിരുന്നു വൈശാലിയേയും പരിപാലിച്ചിരുന്നത്.
കാലക്രമത്തിൽ ഇക്ക പെൻഷൻ ആയി. കുട്ടേട്ടൻ തുടർന്നു.
പുതിയ ഡ്രൈവർ ഒരു പുലിയായിരുന്നു. ശരിക്കും പറഞ്ഞാൽ ഒരു സിംഹം!
കോളേജിൽ പ്രിൻസിപ്പൽ ഒക്കെ ഉണ്ടെങ്കിലും ആരാ ബസ്സിലെ സി.എം?
ഇമ്മാതിരി ചോദ്യങ്ങൾ സ്ഥിരം ഉയർത്തുന്ന ആൾ!
കാഴ്ചയിൽ ഒരു യുവകോമളൻ ആണ് താൻ എന്നാണ് കക്ഷിയുടെ ധാരണ. വണ്ടിയുടെ ഫസ്റ്റ് എയിഡ് ബോക്സ് കൃത്യമായി അപ് ഡേറ്റ് ചെയ്തു വയ്ക്കും - സോപ്പ്, ചീപ്പ്, കണ്ണാടി, ടാൽക്കം പൌഡർ, കത്രിക എന്നിവ ഭംഗിയായി അടുക്കി വച്ചിരിക്കും!
പിന്നെയുള്ളത് ഒരു തൂവാലയാണ്. അത് സദാ കയ്യിൽ കരുതും. നല്ല എംബ്രോയിഡറി ഒക്കെ ചെയ്ത തൂവാല...എപ്പോഴും അതു വച്ച് സ്റ്റിയറിംഗ് തുടച്ചു മിനുക്കി ഇരിക്കും.
എന്നെക്കണ്ടാൽ ഒന്നു നോക്കാൻ തോന്നില്ലേ എന്ന മാതിരിയുള്ള മുഖാരവിന്ദവുമായി പെൺ കുട്ടികളുടെ കടാക്ഷം കിട്ടുന്ന സ്ഥലങ്ങളിലൊക്കെ പ്രത്യക്ഷപ്പെടും.
ഇവിടെ ജോലിക്കു വരുന്നതിനു മുൻപ് പല സിനിമകളിലും സ്റ്റണ്ട് സീനിൽ അഭിനയിച്ചിട്ടുണ്ടത്രെ!
വീരകഥകൾ കേട്ട് ഹോസ്റ്റലിലെ കുക്കിന്റെ അസിസ്റ്റന്റ് ഗോപിക്കുട്ടൻ ഡ്രൈവറുടെ ഫാനായി!
ഗോപിക്കുട്ടനോട് രജനീകാന്തിനെപ്പോലെ ഒരു നടൻ ആകുകയാണ് തന്റെ അവതാരോദ്ദേശം എന്ന് അദ്ദേഹം വെളിപ്പെടുത്തി!
ജോസഫ്.സി. എന്നാണ് തന്റെ പേരെന്നും ഈയിടെ ജോസഫ് എന്ന പേരുള്ള ഒരു പയ്യൻ തമിഴിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം വെളിപ്പെടുത്തി. തമ്മിൽ ഒരു ക്ലാഷ് ഉണ്ടാകണ്ട എന്നു തീരുമാനിച്ച് അവൻ തന്റെ പേര് വിജയ് എന്നാക്കിയത്രെ!! (തമിഴ് നടൻ വിജയ് ഒന്നു രണ്ടു സിനിമകളിൽ അഭിനയിച്ചു ശ്രദ്ധിക്കപ്പെട്ടിരുന്നു അന്ന്!)
ഒടുവിൽ പെൺകുട്ടികൾ തന്നെ അയാൾക്കു പേരിട്ടു. ജോസഫ്.സി.കോമളൻ! അതു കാലക്രമത്തിൽ കോമളൻ എന്നും പിന്നീട് സ്പെല്ലിംഗ് അല്പം മാറ്റി ‘കോളമൻ’ എന്നും ആയി!
അങ്ങനെയിരിക്കുമ്പോഴാണ് കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴ എന്ന സ്ഥലത്ത് ഒരു ദശദിനക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനമായത്. അൻപതോളം കുട്ടികളെയും അദ്ധ്യാപകരേയും അവിടെ എത്തിക്കണം.
യഥാർത്ഥത്തിൽ ആശ്രിത നിയമനം വഴിയോ മറ്റോ ആണ് കോളമൻ ഡ്രൈവർ പോസ്റ്റിൽ നിയമിതനായത്. കാർ ഓടിക്കാനുള്ള ലൈസൻസ് ഉണ്ട്. അത്ര മാത്രം!
ആദ്യം ജോലി ചെയ്ത വകുപ്പിൽ നിന്ന് പല നമ്പറുകൾ കാട്ടിയാണ് നാടിനടുത്തേക്കു മാറ്റംകിട്ടിയത്.
പക്ഷേ ഇവിടെയെത്തിയപ്പോൾ ഓടിക്കേണ്ടത് കോളേജ് ബസ്! വല്ല വിധേനയും ഹെവി ലൈസൻസ് എടുത്തു.
ശ്രുതിയും താളവും ഒന്നും ഒത്തില്ലെങ്കിലും വണ്ടിയോടിക്കുമ്പോൾ കക്ഷി സ്വന്തം ചില സംഗതികൾ ഇടും. മനോധർമ്മം പ്രയോഗിക്കും.കയറ്റം കേറുമ്പോഴുള്ള ‘ബൃഗ’കൾ പുറമെ.
പാലാക്കാരനായ കോളേജ് യൂണിയൻ സെക്രട്ടറി എത്തിച്ചേരാൻ കാത്തതു കാരണം രണ്ടു മണിക്കൂർ വൈകിയാണ് വൈശാലി പുറപ്പെട്ടത്.കുട്ടേട്ടൻ ലീവായ കാരണം ഗോപിക്കുട്ടൻ ആണ് ‘കിളി’.
ആദ്യം വണ്ടി റിവേഴ്സ് എടുത്തു. പിന്നിലുള്ള പോസ്റ്റിൽ ക്രാഷ് ലാൻഡ് ചെയ്തു. തൃപ്പൂണിത്തുറ റെയിൽവേ ഓവർ ബ്രിഡ്ജിനു മുകളിൽ വച്ച് തന്നെ മൈൻഡ് ചെയ്യാതെ കടന്നു പോയ ‘യമഹ’ക്കാരനെ കോളമൻ ഓവർ ടേക്ക് ചെയ്തു.
വണ്ടി പാലത്തിൽ നിന്ന് റെയിൽവേ ലൈനിലേക്കു പറത്താൻ നടത്തിയ ശ്രമം നേരിയ വ്യത്യാസത്തിനാണ് നിഷ്ഫലമായത്! കോളമന് ആകെ കുണ്ഠിതമായി.
തുടർന്ന് ശരവേഗത്തിൽ പാഞ്ഞ് പുത്തൻകുരിശ് എന്ന സ്ഥലത്തെത്തിയപ്പോഴാണ് പുതിയൊരു കുരിശ്!
മുന്നിലൊരു ഇറക്കവും വളവും, വളവിൽ ഒരു പാലവും!
വളവിൽ പാലം ഉണ്ട് എന്നത് സ്പീഡ് കുറയ്ക്കാൻ പര്യാപ്തമായ കാരണമൊന്നുമല്ലല്ലോ.
എതിരെ ഒരു ട്രാൻസ്പോർട്ട് ബസ് വരുന്നുണ്ട്. അതിന് കൃത്യമായി സൈഡ് കൊടുക്കുകയും വേണം.
ഡ്രൈവർ ഒരു പൈലറ്റിനെപ്പോലെയാണ്.ഒരു സ്പ്ലിറ്റ് സെക്കൻഡിൽ ചിലപ്പോൾ പല തീരുമാനങ്ങൾ എടുക്കേണ്ടി വരും. സ്പീഡ് കുറയ്ക്കൽ ഒഴികെ എന്തും ചെയ്യാം.
ട്രാൻസ്പോർട്ട് ബസ്സിനു സൈഡ് കൊടുക്കുന്നതിനിടയിൽ കയ്യിലുണ്ടായിരുന്ന തൂവാല പറന്നു.
എന്തു ചെയ്യും! ഒരു സെക്കൻഡിന്റെ നൂറിലൊരംശം കൊണ്ടു തീരുമാനമെടുത്തു.
സ്റ്റിയറിംഗ് മുന്നിൽ തന്നെയുണ്ടല്ലോ. തൂവാല പറന്നുപോയാൽ പോയില്ലേ!
സ്റ്റിയറിംഗ് വിട്ടു; തൂവാല പിടിച്ചു!
വണ്ടി പുത്തൻകുരിശു പാലത്തിനു മീതെ പറന്നു..... പാലം വിമാനത്താവളത്തിൽ നിന്നു ടേക്ക് ഓഫ് ചെയ്യുന്ന പാനാം വിമാനം പോലെ!
പറന്ന് ഒരു കലുങ്കിൽ ഇടിച്ച് നേരേ റോഡരികിലെ വെള്ളം നിറഞ്ഞ ചാലിലേക്ക്.
ചില കുട്ടികൾ വെള്ളത്തിനടിയിൽ. ചിലർ മുങ്ങിത്താഴുന്നു.
ആളുകൾ ഓടിക്കൂടി. ആകെ അലമുറയും ബഹളവും. കേരളത്തിൽ എവിടെ അപകടം നടന്നാലും ഓടിയെത്തുന്ന നല്ലവരായ നാട്ടുകാർ ഓടിയെത്തി. കണ്ടവർ കണ്ടവർ മൂക്കത്തു വിരൽ വച്ചു. ബുദ്ധിയുള്ള ഏതോ സ്കൂൾ മാഷ് ബണ്ട് പൊട്ടിച്ചു വെള്ളം തുറന്നു വിട്ടു.
അതോടേ ചേറിൽ മുങ്ങിക്കിടന്ന പലരും ദൃശ്യരായി. ക്യാമ്പ് സ്പെഷ്യൽ ആയി ഫേഷ്യൽ ഒക്കെ ചെയ്തു വന്ന ‘സുന്നരി’മാരൊക്കെ ശരിക്കും നരികൾ ആയി. സുന്ദരന്മാർ കരുമാടിക്കുട്ടന്മാർ! ചിലർ ചോരയൊലിപ്പിച്ചു നിൽക്കുന്നു.ആകെ ബഹളം.
അദ്ഭുതകരമായി രക്ഷപ്പെട്ട കോളമൻ കൂളായി കാഴ്ചക്കാരായ നാട്ടുകാരുടെ കൂടെ നിന്ന് രക്ഷാപ്രവർത്തനം വീക്ഷിക്കുകയാണ്.
അമ്മയെ തല്ലിയാലും രണ്ടഭിപ്രായമുള്ളവരാണെന്നുള്ളതുകൊണ്ട് അപകടം നടന്നതിനെക്കുറിച്ചും നാട്ടുകാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ടായി.
ഡ്രൈവറുടെ അശ്രദ്ധ എന്നൊരാൾ പറഞ്ഞു.
“ഡ്രൈവർ തക്കസമയത്തു തന്നെ ബ്രെയ്ക്ക് ചവിട്ടിയതുകൊണ്ടാവും വണ്ടി ആഴത്തിലേക്കു പോകാഞ്ഞത്” മറ്റൊരു നാട്ടുകാരൻ പറഞ്ഞു.
കോളമന് ഉദ്വേഗം അടക്കാൻ കഴിഞ്ഞില്ല.
“ഹേയ്... ബ്രേക്കൊന്നും ചവിട്ടിയില്ല..”
“തനിക്കെങ്ങനെ അറിയാം?” നാട്ടുകാരൻ ചോദിച്ചു. കോളമൻ ഒന്നു പരുങ്ങി.
അപ്പോഴാരോ പറഞ്ഞു. അയാളല്ലേ ഡ്രൈവർ!
എട്ടോ പത്തോ ആളുകളുടെ കാലുകൾ വായുവിലേക്കുയരുന്നതും, കൈകൾ തന്റെ നേരേ നീളുന്നതും കടക്കണ്ണിൽ
കോളമൻ കണ്ടു.
നാവുയർത്താൻ കഴിഞ്ഞില്ല. പുത്തൻ കുരിശുകാർ ഈ പുതിയ കുരിശിനു മേൽ കേറി മേഞ്ഞു! നെഞ്ചിലും നാഭിയിലും തലയിലും നടന്ന പഞ്ചാരിമേളം ആസ്വദിച്ച് കോളമൻ കിടന്നു.
വണ്ടി വർക്ക്ഷോപ്പിലും കോമളൻ ജനറൽ ഹോസ്പിറ്റലിലും എത്തി!
കാണാൻ ചെന്ന ചില സഹപ്രവർത്തകരോട് കോളമൻ പറഞ്ഞത്രെ “ഞാൻ സിനിമയിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചു!!”
അതെ, പതിനഞ്ചു വർഷമായി ഞങ്ങൾ കാത്തിരിക്കുകയാണ്, ആ താരോദയത്തിനായി!!
69 comments:
ആൽബിച്ചായന്റെ ആയത്തിനൊത്ത് കുലുങ്ങിക്കൊണ്ടിരിക്കുകയാണ് ഉണ്ണിമേരി.
ഇരുന്ന ഇരിപ്പിൽ ഇച്ചായൻ മുകളിലേക്കു പൊങ്ങും, പിന്നെ താഴ്ന്നുവീഴും.
എനിക്കു പേടിയായി. ആൽബിച്ചായന്റെ വെയ്റ്റ് സീറ്റ് താങ്ങുമോ!
ഹഹഹ.. കോളമന്‍ ചിരിപ്പിച്ചു.
കോമളന്‍ കൊള്ളാം.....സാധാരണ അപകടങ്ങള്‍ വിഷമിപ്പിക്കും.....പക്ഷേ ഈ പറന്നിറങ്ങിയ അപകടം ചിരിപ്പിച്ചു.....:)
കോളമനു സിനിമകളില്‍നിന്ന് സിനിമകളിലേയ്ക്കു നോണ്‍ സ്റ്റോപ്പായി പറക്കാന്‍ കഴിയുമോ, അതോ കോളമന്റെ സിനിമ തീയറ്റേറുകളില്‍നിന്ന് തീയറ്റേറുകളിലേയ്ക്കു നിലം തൊടാതെ പറക്കുമോ...
ജയേട്ടാ,
പാവം കോളമനിട്ട് തന്നെ പെടക്ക്യ ല്ലെ.
ക്രാഷ് ലാൻഡിങ്ങ് കലക്കിട്ടാ.
Sulthan | സുൽത്താൻ
നന്നായിട്ടുണ്ട് ജയേട്ടാ........
"കോളമന്" ഇപ്പോഴും അവിടെ തന്നുണ്ടോ..? അതോ 'മദ്രാസിനു' വണ്ടി കയറിയോ..??
സംഭവം കിടിലന്‍...
ഞങ്ങള്‍ക്ക് ഉള്ളത് ഒരു 'ആനമറുത' ആയിരുന്നു, കോളേജിന്‍റെ വകയല്ല, സര്‍ക്കാരിന്‍റെ വക..സാക്ഷാല്‍ 'ആന ട്രാന്‍സ്പോര്‍ട്ട്'...അതും ആ റൂട്ടില്‍ ഒരേ ഒരെണ്ണം.
ഹഹ .. കോളമന്റൊരുകാര്യം..
പറയാൻപറ്റൂല, കോളമന്റെ മാവും പൂത്താലോ..
കോമളൻ കലക്കീ..
കുമാരൻ,
ആദ്യകമന്റിനു നന്ദി സുഹൃത്തേ!!
തെക്കു,
കോളമൻ ആളു പുലിയാ... ശരിക്കും ഒരു സിംഹം!
കൊട്ടോട്ടിക്കാരൻ,
കാത്തിരുന്നോ! കോളമൻ എപ്പോ വേണമെങ്കിലും വരാം... ശേഷം ഭാഗം സ്ക്രീനിൽ!
സുൽത്താൻ,
ചാലിൽ നിറഞ്ഞ വെള്ളം ഷോക്ക് അബ്സോർബർ ആയതുകൊണ്ടാ സംഗതി കോമഡി ആയത്! ഇല്ലേൽ കളി മാറിയേനെ!
എൻ.പി.റ്റി,
താങ്ക്യു താങ്ക്യു!
സിബു നൂറനാട്,
ആൾ എവിടുണ്ട് എന്നൊരു പിടിയുമില്ല!
പ്രവീൺ വട്ടപ്പറമ്പത്ത്,
സത്യം!
നാളത്തെ ഒരു പ്രതിഭയല്ല കോളമൻ എന്നാരു കണ്ടൂ!?
മനോരാജ്,
നന്ദി സുഹൃത്തേ!
അല്ല മാഷെ കോമളനെ നാട്ടുകാര്‍ എന്തിനാ പെരുമാറിയെ..?? കൂതറ നാട്ടുകാര്‍..!!
അതു കണ്ടിട്ടായിരിക്കും ആ പാലം അന്ന് രണ്ടാക്കിയത് - പോകാനും വരാനും വേറേ വേറേ വഴി --അല്ലേ താങ്ക്സ് കോളമാ താങ്ക്സ് ഹ ഹ ഹ :)
:)
രസകരമായ വിവരണം..
ആദ്യത്തെ വിവരണം കണ്ടപ്പോള്‍ തെറ്റിദ്ധരിച്ചു, ഈ ബ്ലോഗും അടല്‍ത്സ് ഒണ്‍ലി ആക്കിയോ എന്ന് ...!!
കോമളന്റെ പറക്കല്‍ കലക്കി..!
ഹഹ..ചിരിപ്പിച്ചു..
പഴയ കോളേജ് കാലം ഓര്‍മ്മ വന്നു..
പേര് കണ്ട് ആക്രാന്തം കാട്ടി വന്നപ്പൊ...
ഇതിത്തിരി കടന്ന ചിരിപ്പീരായിപ്പോയിട്ടൊ.
അന്നത്തെ കാലത്ത് ആ കോളേജില്‍ പഠിച്ചിരുന്ന ആരോ ആയിരിക്കാം ‘താമരാക്ഷന്‍ പിള്ള‘ ക്കുള്ള തിരക്കഥ മെനഞ്ഞത് എന്ന് തോന്നിപ്പോയി.
കൂളായി കളം വിട്ടല്ലോ കോളമൻ
കൊള്ളാം കേട്ടൊ ഭായി....
ഹാഷിം!
എന്തു ചെയ്യാം... പണ്ടാറക്കാലന്മാർ മെതിച്ചു കളഞ്ഞു!
(ഹാഷിമിന്റെ ചൊദ്യം കാരണം ഒരു വരി ഞാൻ ആഡ് ചെയ്തു.)
ഇൻഡ്യ ഹെറിറ്റേജ്...
അതു പറയാൻ വിട്ടു.
ഈ അപകടത്തിനു ശേഷമാണ് പുത്തൻ കുരിശുപാലം അങ്ങനെയാക്കിയത്!
കോളമനോട് പുത്തൻ കുരിശുകാർ എന്നത്തേക്കും കടപ്പെട്ടിരിക്കുന്നു!
ഫൈസൽ...
നന്ദി സഹോദരാ!
തെച്ചിക്കോടാ...
അയ്യേ... ഞാനോ!
ശ്ശോ! ഞാൻ അങ്ങനൊക്കെ ചെയ്യ്‌വോ!?
കുട്ടേട്ടൻ...
ആരൊഗ്യം വർദ്ധിപ്പിച്ചു.
സന്തൊഷം!
ഓ.എ.ബി...
“പേര്‍ കണ്ട് ആക്രാന്തം കാട്ടി വന്നപ്പൊ...
ഇതിത്തിരി കടന്ന ചിരിപ്പീരായിപ്പോയിട്ടൊ.
”
എന്തു ചെയ്യാം! നമുക്കും പിടിച്ചു നിക്കണ്ടേ! ഒക്കെ ഒരു ടെക്കിനിക്ക്!!!
കൂട്ടിചേര്‍ക്കലുകള്‍ എനിക്കിഷ്ട്ടോല്ലാ
അമ്മയെ തല്ലിയാലും രണ്ടഭിപ്രായമുള്ളവരാണെന്നുള്ളതുകൊണ്ട് അപകടം നടന്നതിനെക്കുറിച്ചും നാട്ടുകാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ടായി.
അതോണ്ട് ഇത് ഞാന്‍ വായിച്ചില്ലാ സത്യം :)
ആ പാലം ഇപ്പോള്‍ അതിലും അപകടകരമായ അവസ്ഥയിലാണ്.അപകടങ്ങള്‍ തുടര്‍ക്കഥയും!!
കോമളന്‍ കൊള്ളാല്ലോ :)
കോമളന്‍ ശരിക്ക് രസിപ്പിച്ചു.
നന്നായിട്ടുണ്ട്,ചിരിപ്പിച്ചു .ഉണ്ണിമേരി വൈശാലി പഴയ സ്വപ്ന സുന്ദരിമാര്‍.:) :)
കോമളനാണ് താരം! കൊള്ളാം
പാവം .. പതിനഞ്ച് വര്‍ഷമായി കാത്തിരിക്കുന്ന ആ താരോദയം നടക്കുമായിരിക്കും നമുക്കൊരു പതിനഞ്ച് വര്‍ഷം കൂടി കാത്തിരുന്നു നോക്കാം.!
തുടക്കത്തിൽ ഉണ്ണിമേരിയെ വല്ലാതെ തെറ്റിദ്ധരിച്ചു..
കലക്കി ഡോക്ടറേ...
ഈ കോളമന്റെ ഒരു കാര്യം ...നന്നായി ട്ടോ
ഡോക്ടറേ ... ഉണ്ണിമേരിയും വൈശാലിയും! ഉഗ്രന്‍ അവതരണം ..ഇതൊക്കെയാണെങ്കിലും നിത്യഹരിതമായ ചിരിയുടെ മാലപ്പടക്കങ്ങള്‍ വിദ്യാഭ്യാസകാലത്തെതു തന്നെ അവ ഒരിക്കലും പഴകുന്നില്ല . പാവം കൊളമന്‍!
ഹാഷിം,
എന്നെ ഒരു വഴിക്കാക്കിയേ അടങ്ങൂ അല്ലേ!?
സൂക്ഷ്മവായനയ്ക്കു ഡാങ്ക്സ്!
കൃഷ്ണകുമാർ,
അതു ശരി!
അപ്പോ കോളമന്റെ ദൌത്യം പരാജയപ്പെട്ടോ!?
കോളമാ വരൂ! ‘പുത്തൻ’ കുരിശുമായി!!
രഞ്ജിത്ത്
കോളമൻ ആളു പുലിയല്ലേ, സിംഹം!
പട്ടേപ്പാടം റാംജി
സന്തോഷം റാംജി, കോളമനെ ഇഷ്ടപ്പെട്ടതിൽ!
ഷാജി
എനിക്കറിയാമായിരുന്നു ഉണ്ണിമേരിയേയും വൈശാലിയേയും നിങ്ങൾ ഇഷ്ടപ്പെടുമെന്ന്! അല്ലെങ്കിൽ തന്നെ അവർക്കെന്താ ഒരു കുറവ്!?
വാഴക്കോടൻ
താങ്ക്സ് മച്ചൂ!
ഓഗസ്റ്റിൽ കൂടണ്ടേ?
ഹംസ
പറയാൻ പറ്റില്ല.
സത്യൻ മാഷൊക്കെ സ്റ്റാറായത് നാൽപ്പതു വയസ്സിനു ശേഷമാണ്!
ദീപു
പാവം ഉണ്ണിമേരി!
എപ്പൊഴും എല്ലാവരും തെറ്റിദ്ധരിക്കും!
എന്തൊരു വിധി!
കുട്ടൻ
യാ!
കോളമൻ ഇസ് സിംപ്ലി ഗ്രേറ്റ് യാർ!
മാണിക്യം ചേച്ചീ,
എല്ലാവർക്കുമുണ്ടാവും ഇത്തരം ചിരിയൂറും ഓർമ്മകൾ! കാണ്ടം കാണ്ടമായിങ്ങനെ കെടക്കുവല്യോ!
രസകരം.
ഒരു പാവം 'ഫിലിം സ്റ്റാറി'ന്റെ ദാരുണമായ അനുഭവം... എന്നിട്ട് കക്ഷി ഇപ്പോ എവിടെയാ?
കോളമന്‍ ആള് കൊള്ളാം. ഈ കോളേജ് ബസ് വിവരണം വായിച്ചപ്പോള്‍ ഞങ്ങളുടെ പഴയ കോളേജിലെ പഴഞ്ചന്‍ ബസ്സും ഡ്രൈവര്‍ പൌലോസേട്ടനെയും അതില്‍ നടത്തിയ ടൂറുകളും എല്ലാം ഓര്‍ത്തു. :)
ഹ ഹ ഹ... ജയാ.!!!
വണ്ടി വർക്ക്ഷോപ്പിലും കോമളൻ ജനറൽ ഹോസ്പിറ്റലിലും എത്തി!
കാണാൻ ചെന്ന ചില സഹപ്രവർത്തകരോട് കോളമൻ പറഞ്ഞത്രെ “ഞാൻ സിനിമയിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചു!!”
അതെ, പതിനഞ്ചു വർഷമായി ഞങ്ങൾ കാത്തിരിക്കുകയാണ്, ആ താരോദയത്തിനായി!!
ഭയങ്കരം..
ഉസാര്‍..
വായിച്ചു തീര്‍ന്നതറിഞ്ഞില്ല..
നല്ല എഴുത്ത്..
ഒഴുക്കോടെ വായിച്ചു..
ഇടക്ക് ചിരിച്ചു..
ഒരു സിനിമ കാണുന്ന പോലെ..
വായനാനുഭവം..
"ആൽബിച്ചായന്റെ ആയത്തിനൊത്ത് കുലുങ്ങിക്കൊണ്ടിരിക്കുകയാണ് ഉണ്ണിമേരി.
ഇരുന്ന ഇരിപ്പിൽ ഇച്ചായൻ മുകളിലേക്കു പൊങ്ങും, പിന്നെ താഴ്ന്നുവീഴും."
ആദ്യം തെറ്റിധരിപ്പിച്ചെങ്കിലും, പിന്നെയങ്ങോട്ട് ചിരിയായിരുന്നു...ഞങ്ങടെ കോളേജിലുമു ണ്ടായിരുന്നു ഒരു ഉണ്ണിമേരി...
പാവം പാവം കോമളൻ......ജയേട്ടന്റെ പോസ്റ്റുകൾ ഒരോന്നു കഴിയുമ്പോഴും കൂടുതൽ തെളിഞ്ഞു തെളിഞ്ഞു വരുന്നു..
സ്റ്റിയറിംഗ് ഇവിടെ തന്നെ ഉണ്ടല്ലോ തൂവാല പിടിക്കട്ടെ എന്ന് കരുതിയ കോളമന്‍ ഡ്രൈവര്‍ ചിരിപ്പിച്ചു. പലപ്പോഴും മനുഷ്യര്‍ അങ്ങനെയാണ്. എന്തൊക്കെ സംഭവിച്ചാലും നിസ്സാര കാര്യങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കും
ആദ്യത്തെ ലൈന്‍ വായിച്ചപ്പോള്‍ എന്റെ പ്രഷര്‍ അല്പം കൂടിയോ എന്നൊരു തോന്നല്‍...!
രണ്ടാമത്തെ ലൈന്‍ വായിച്ചപ്പോള്‍ ഷുഗര്‍ ക്രമാതീതമായി വര്‍ദ്ധിച്ചോ എന്നായി സംശയം...!!
മൂന്നാമത്തെ ലൈന്‍ വായിച്ചതോടെ എന്റെ കൊളസ്ട്രോള്‍ എല്ലാം കൂടെ ഒരു സ്ഥലത്ത് "ജാം" ആയതുപോലെ !!!
പിന്നെ നേരെ കീഴോട്ടു ഒറ്റ വായനയായിരുന്നു...
ഏതായാലും താഴെ എത്തിയപ്പോളാണ് മൂന്നും നോര്‍മല്‍ ആയത് ...
നല്ല വിവരണം ജയന്‍ സാര്‍...
ഇമ്മതിരി കോളമന്മാർ ഇപ്പഴുമുണ്ട് :)
എന്നാലും ആ തൂവാല കൈവിടാതെ പിടിക്കാനുള്ള മനസ് സമ്മതിക്കണം
നല്ല രസകരമായി അവതരിപ്പിച്ചു
മാഷെ..
രസകരമായ അവതരണം.ഉണ്ണിമേരിയുടെയത്രയും കോമളൻ എത്തിയില്ലാട്ടൊ അതിനാൽ ഉണ്ണിമേരിതന്നെ താരം..!
ബിറ്റുകൾ സൂപ്പർബ് മാഷെ...
ബിലാത്തിച്ചേട്ടൻ
യെസ് സർ! കൂൾ കൂൾ കോളമൻ!
കരീം മാഷ്
നല്ല വാക്കിനു നന്ദി!
ശ്രീ
അതെ.
എല്ലാർക്കുമുണ്ട് ഇത്തരം ഓർമ്മകൾ!
ശ്രദ്ധേയൻ
വളരെ നന്ദി!
മുഖ്താർ ഉദരം പൊയിൽ
നല്ല വാക്കുകൽക്കു മുന്നിൽ ഞാൻ തല കുനിക്കുന്നു കൂട്ടുകാര!
ചാണ്ടിക്കുഞ്ഞ്
ശ്ശോ!
ഇതാ ഈ ചാണ്ടിക്കുഞ്ഞിന്റെ കൊഴപ്പം!
ഉണ്ണിമേരീന്നു കേട്ടാ മതി, അപ്പ തെറ്റിദ്ധരിക്കും!
എറക്കാടൻ
ഞാനും ഒന്നു തെളിയട്ടെ അനിയാ!
സുകന്യേച്ചി
സ്റ്റിയറിംഗ് വിട്ട് തൂവാല പിടിച്ചത് തമാശക്കെഴുതിയതല്ല! ഒറിജിനൽ!
രഘുനാഥൻ
പ്രഷറും, ഷുഗറും, കൊളസ്ട്രോളും ഒക്കെ നൊർമൽ ആയല്ലോ...ആശ്വാസമായി!
ബഷീർ പി.ബി
കോളനന്റെ മനസ്സാന്നിധ്യം ബോധ്യപ്പെട്ടല്ലോ!
സന്തൊഷം.
കുഞ്ഞൻ,
ഇപ്പഴാ സന്തോഷമായത്!
എനിക്കും ഉണ്ണിമേരിയെ ആണിഷ്ടം!
വൈദ്യരെ , എഴുത്തൊക്കെ കൊള്ളാം , കുറേക്കാലമായി നിങ്ങള്ക്ക് ഒരു കമന്റ് ഇടണം എന്ന് വിചാരിക്കുന്നു . പലപ്പോഴും ഓര്‍ക്കും ബസ്സി ആയതുകൊണ്ട് പറ്റിയില്ല .
നിങ്ങളുടെ ക്രിസ്മസ് പോസ്ടാനു എനിക്കേറ്റവും ഇഷ്ടം . ഇനിയും വരാം .
ennanavo aa tharodayam..
nalla ezhuthu.. oru tragedy sambavam ithrakku comedy akki paranjallo..
ഞങ്ങളുടെ സ്വന്തം കൂറക്കുഞ്ചുവിനെ ഓര്‍മിപ്പിച്ചു.
ശരിക്കും ചിരിപ്പിച്ചു.
കോളമന്‍ കലക്കി കടുക് വറുത്തു.
ഞങ്ങടെ സ്കൂളിലും ഉണ്ടായിരുന്നു ഇതുപോലെ ഒരു പാട്ട..
KRA35 . ഇപ്പൊ സ്കൂളിനു ഇരുപതില്കൂടുതല്വണ്ടി ഉണ്ട് , പക്ഷെ അവര്‍ അത് വിലക്കില്ല . അവരടെ രാശിയാ ആ ആനവണ്ടി
രസികന്‍ വിവരണം...
കൊലാമന്‍ അത്യാവശ്യം ചിരിപ്പിച്ചു...
പോസ്റ്റ് വളരെ നീളം കൂടുതലാണ്..
ചുരുക്കിയാല്‍ അല്പം കൂടെ ആസ്വാദ്യത കൈവരുമെന്നു തോന്നുന്നു..
ആശംസകള്‍..
പ്രദീപ്,
സ്ഥിരമായി വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം!
ഏതെങ്കിലും ഒരു അനുഭവത്തിൽ നിന്നാണ് എപ്പോഴും എഴുതുക. “കൈതകൾ പൂത്ത കരോൾ കാലവും” “ഉണ്ണിമേരി”യും അങ്ങനെ തന്നെ.
പ്രോത്സാഹനത്തിനു വളരെ നന്ദി!
കിഷോർലാൽ,
രണ്ടു കുട്ടികൾക്കു മാത്രമേ ഭാഗ്യവശാൽ കാര്യമായ പരിക്കു പറ്റിയുള്ളൂ.... അതിലൊരാളോട് ഈയിടെ ഞാൻ സംസാരിച്ചു. അവളും ഇപ്പോൾ അത് നർമ്മത്തോടുകൂടിയാണ് നോക്കിക്കാണുന്നത്!അപ്പോ എനിക്കും തോന്നി അല്പം തമാശകലർത്തി എഴുതാം എന്ന്!
ഏകതാര,
‘കൂറക്കുഞ്ചു’വിനും ശാപമോക്ഷം കൊടുക്കൂ!
സമയം കിട്ടുമ്പോൾ അതെഴുതണേ!
കണ്ണനുണ്ണി,
അതെ. ഉണ്ണിമേരി ഒരു ‘ആനവണ്ടി’തന്നെ ആയിരുന്നു! രാശിയുള്ള ഒരാനവണ്ടി!
സുമേഷ്,
സന്തോഷം
ചുരുക്കണം എന്നൊക്കെ ആശയുണ്ട്. പക്ഷെ, ഇതെന്റെ ശീലമാണെന്നു തോന്നുന്നു!
എങ്കിലും ഇനി ശ്രമിക്കാം.
നന്നായിരിക്കുന്നു ജയേട്ടാ.കോമളൻ എന്റെ മനസ്സിൽ ഹരി ശ്രീയെയാണു ഓർമ്മിപ്പിച്ചത്..
ആൽബിച്ചായന്റെ ആയത്തിനൊത്ത് കുലുങ്ങിക്കൊണ്ടിരിക്കുകയാണ് ഉണ്ണിമേരി.
ഇരുന്ന ഇരിപ്പിൽ ഇച്ചായൻ മുകളിലേക്കു പൊങ്ങും, പിന്നെ താഴ്ന്നുവീഴും.
എനിക്കു പേടിയായി. ആൽബിച്ചായന്റെ വെയ്റ്റ് സീറ്റ് താങ്ങുമോ!
You rocked!!
വര്‍ധിച്ച ഹൃദയമിടിപ്പോടെ വായിച്ചുതുടങ്ങി... ആഹ്ലാദത്തോടെ വായിച്ചുതീര്‍ത്തു....നന്നായി....സസ്നേഹം
“പതിനഞ്ചു വർഷമായി ഞങ്ങൾ കാത്തിരിക്കുകയാണ്, ആ താരോദയത്തിനായി!!“
ഞാന്‍ ദേ ഇന്നു തൊട്ടു കാത്തിരിക്കുന്നു
നന്നായി .കോളമന്‍ പതിനഞ്ച് വര്‍ഷമായിട്ടും വന്നില്ലല്ലോ .ഭാഗ്യം ഇല്ലെങ്കില്‍ “അമ്മയ്ക്ക്” പറയിപ്പിച്ചേനെ .അപ്പോ വിജയ് തന്റെ പേര് അങ്ങനാക്കിയത് ഈ പാവം കോളമന് വേണ്ടിയായിരുന്നല്ലേ ...
കണ്ടതിലും വായിച്ചതിലും സന്തോഷം ഡോക്ടര്‍
ഇഷ്ടമായി .......
ഒരുപാട് മുന്‍പും ഇവിടെവന്നു
ഒന്നും മിണ്ടാതെ വായിച്ച് പോയിരുന്നു
അനിയൻ തച്ചപ്പുള്ളി
അനോണി
ഒരു യാത്രികൻ
റോസാപ്പൂക്കൾ
ജീവി കരിവള്ളൂർ
സപ്ന അനു ബി ജോർജ്
എം.പി. ഹാഷിം....
ഉണ്ണിമേരിയെയും കോളമനേയും ആസ്വദിച്ച എല്ലാവർക്കും നന്ദി കൂട്ടുകാരേ!
നല്ല അവതരണം..ഒറ്റയിരിപ്പിനു വായിച്ചു ചിരിച്ചു
എന്തായാലും പിള്ളാര്‍ക്കൊന്നും വലിയ പരിക്ക് പറ്റിയില്ലല്ലോ.
കൊള്ളാം ഓര്‍മകള്‍.
ഡോക്ടറേ... ചിരിപ്പിച്ചു കളഞ്ഞുട്ടോ... ടൈറ്റില്‍ നല്ല രാശിയുള്ള ടൈറ്റില്‍...
നല്ല എഴുത്ത്.
അഭിനന്ദനങ്ങള്‍!!!.
ജയേട്ടാ,
നന്ദി. എന്റെ കോളജിലുണ്ടായിരുന്ന മൂട്ട എന്ന ബസിനെ ഓര്‍മിപ്പിച്ചതിനു്. അവളുടെ ഒരു ഓര്‍മ്മക്കുറിപ്പു് ഇവിടെ ഇട്ടിട്ടുണ്ടു്.
മാത്തൂരാൻ
അനിൽ@ബ്ലോഗ്
വിനുവേട്ടൻ
ജോയ് പാലക്കൽ
ചിതൽ....
എല്ലാവർക്കും നന്ദി!
ഉണ്ണിമേരിയെപ്പോലെ, വൈശാലിയെപ്പോലെ നിരവധി സുന്ദരിമാർ നിങ്ങളുടെയൊക്കെ മനസ്സിൽ ഉണ്ടെന്നു മനസ്സിലാവുന്നു!
പുറത്തിറക്കൂ അവരെയെല്ലാം!
ബൂലോകവാസികൾ കാണട്ടെ സുന്ദരിമാരെ!
കലക്കി ഡോക്ടറേ,പഴയ കോളേജ് കാലം ഓര്‍മ്മ വന്നു :)
പുതിയ പോസ്റ്റിട്ടത് ഞാനറിഞ്ഞില്ലാട്ടോ.
"കോമളനും, ഉണ്ണിമേരിയും പിന്നെ ജയനും" വായിച്ച് കുറേ ചിരിച്ചു. പ്രത്യേകിച്ച് ഈ ഭാഗം... "അതോടേ ചേറിൽ മുങ്ങിക്കിടന്ന പലരും ദൃശ്യരായി. ക്യാമ്പ് സ്പെഷ്യൽ ആയി ഫേഷ്യൽ ഒക്കെ ചെയ്തു വന്ന ‘സുന്നരി’മാരൊക്കെ ശരിക്കും നരികൾ ആയി. സുന്ദരന്മാർ കരുമാടിക്കുട്ടന്മാർ!"
ആ കോളമിനിപ്പോ എവിടെയാണോയെന്തോ?
ജയന്‍ ഡോക്ടറേ, ഇനി വേറേ വല്ല ഉണ്ണിമേരിയെയുമാണോ ഉദ്ദേശിച്ചത്...?
അല്ല, ചോദിച്ചെന്നേയുള്ളൂ...
ഒഴാക്കൻ,
പഴയകാലം ഓർമ്മ വന്നൂല്ലേ...
അപ്പോ ഇനി ആ വക വിശേഷങ്ങൾ പോരട്ടെ!
വായാടി
കോളമൻ കോളീവുഡ്ഡിലാണ്!
ഇപ്പ പഴയ ടീമൊന്നുമല്ല, വല്ല്യ പുള്ളിയാ!!
സോണജി
സന്തോഷം, അനിയാ.
കാർന്നോര്
കാർന്നോര് ആളൊരു രസികൻ തന്ന്യാ ല്യേ?
നേരമ്പോക്കുക്കളൊക്കെ തരാവണില്യാന്നുണ്ടോ!?
സത്യത്തിൽ ഞാൻ ചിലതൊക്കെ ഉദ്ദേശിച്ചു; മനസ്സിലായത് കാർന്നോർക്കു മാത്രം!
പോസ്റ്റ് രസകരമായിരിക്കുന്നു.
ശൊഹ്..കോളമന്‍ തകര്‍ത്തു..(പാലം)
ചാലക്കുടിക്കടുത്ത് ഇതുപോലൊരു അപകടം
സംഭവിച്ചു..ഓടുന്നതിനിടയില്‍ ബസ്സിന്റെ വാതില്‍ തുറന്നു
പോയി..അതു പിടിക്കാന്‍ പോയ ഡ്രൈവര്‍ ബസ്സില്‍ നിന്നും താഴേക്കു വീണു..
ബസ് നിയന്ത്രണം വിട്ടു റോഡില്‍ നിന്നും താഴ്ചയുള്ള ഭാഗത്തേക്കു മറിഞ്ഞു.
കുറച്ചാളുകള്‍ മരിച്ചു..എന്നൊക്കെ ഈയിടെ ഞാന്‍ പേപ്പറില്‍ വായിച്ചു..
വൈകിയാണെങ്കിലും കിടക്കട്ടെ ഒരു സിഗ്നേച്ചര്‍. അസ്സലായി ഡോക്ടര്‍.
Ee sambhavam enikkormayundu! Anu nammute Nishakkanuu aettavum moshamayi murivu pattiyathu ennanorma! Ella campinum munpilundavarulla njan pokatha aadyathe camp! Thanks Jaya.. narmathinte mempodi nannayi!
കോളമനു സിനിമകളില്‍നിന്ന് സിനിമകളിലേയ്ക്കു നോണ്‍ സ്റ്റോപ്പായി പറക്കാന്‍ കഴിയുമോ, അതോ കോളമന്റെ സിനിമ തീയറ്റേറുകളില്‍നിന്ന് തീയറ്റേറുകളിലേയ്ക്കു നിലം തൊടാതെ പറക്കുമോ...
Post a Comment