Saturday, February 4, 2012

മുതലകളുടെ കാലം...!

 ഇരുളും ഇളം നീലവെളിച്ചവും ഇഴപാകിയ ഹോളിൽ, ഈട്ടിത്തടിയിൽ തീർത്ത പോളിഷ്‌ഡ് ഫർണിച്ചർ ഭംഗിയായി സെറ്റ് ചെയ്തു കഴിഞ്ഞു. ഷൊയിൽ പങ്കെടുക്കുന്ന വീട്ടുകാർക്ക് ഇരിക്കാനുള്ള സോഫയ്ക്ക് വലതു വശത്തായി മാഡത്തിനിരിക്കാനുള്ള സോഫ. മാഡത്തിനു പിന്നിലായി ഷോയുടെ ടൈറ്റിലും, ദു:ഖിതയായ ഒരു പെൺകുട്ടിയുടെ ഇരുൾ വീണ ചിത്രവും ബാക്ക്ഗ്രൌണ്ടായി സെറ്റ് ചെയ്തു. നിയമസംഘത്തിനായി ഉയർന്ന തലത്തിൽ ഇരിപ്പിടങ്ങൾ വേറേ.

ഷൂട്ട് ചെയ്യാനുള്ള സാധന സാമഗ്രികൾ ക്യാമറ ക്രൂ ശരിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

“എല്ലാം ഓക്കെയല്ലേ?” ഫ്ലോർ മാനേജർ ചോദിച്ചു.

“ഒരഞ്ചു മിനിറ്റ് സർ...” ക്യാമറാമാന്റെ മറുപടി.

ഗ്രീഷ്മയുടെ തലയിലേക്ക്  ഇതൊന്നും കടക്കുന്നുണ്ടായിരുന്നില്ല.

മാഡം ഇത്രപെട്ടെന്ന് മലക്കം മറിയുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
സത്യത്തിൽ മൂന്നു കേസുകളും പഠിക്കാനും, കൂടുതൽ വിശദാംശങ്ങൾ സംഘടിപ്പിക്കാനും പ്രോത്സാഹിപ്പിച്ചത് അവരാണ്.

എന്നിട്ടിപ്പോൾ....

ഗ്രീഷ്മ ഫയൽക്കെട്ടെടുത്ത് മേശപ്പുറത്ത് ആഞ്ഞടിച്ചു.

രണ്ടു ഭാര്യമാരുള്ള നേതാവിന്റെ ആദ്യഭാര്യയും കുടുംബവും എല്ലാ വിവരങ്ങളും ക്യാമറയ്ക്കു മുന്നിൽ തരാൻ തയ്യാറായിരുന്നു. നേതാവിനൊപ്പം ഇപ്പോഴുള്ള സ്ത്രീയുമായും സംസാരിച്ചു. ഒരു കാരണവശാലും ആദ്യഭാര്യയ്ക്ക് നേതാവിനെ വിട്ടുകൊടുക്കാൻ തയ്യാറല്ല എന്നവർ ആവർത്തിക്കുകയും ചെയ്തു. കാരണം അവർ നിയമപരമായി വിവാഹിതരല്ലത്രെ! ആദ്യഭാര്യയുടെ യഥാർത്ഥ വിവാഹം മറ്റൊരാളുമായായിരുന്നു പോലും. അയാളിൽ നിന്ന്  നേതാവ് തട്ടിയെടുത്തതാണവരെ. അതെന്തായാലും നേതാവൊഴികെ മറ്റെല്ലാവരെയും ക്യാമറയ്ക്കു മുന്നിലെത്തിക്കാനുള്ള സകല എർപ്പാടുകളും ചെയ്തു കഴിഞ്ഞിരുന്നു....

അതെങ്ങാനും ടെലിക്കാസ്റ്റ് ചെയ്തിരുന്നെങ്കിൽ ചാനലിന്റെയും ഷോയുടെയും റേറ്റിംഗ് മാനം മുട്ടെ ഉയർന്നേനെ. എന്നിട്ടും.....

ഇൻഡ്യയിലും മിഡിൽ ഈസ്റ്റിലും വ്യാപാരശൃംഖലയുള്ള ബിസിനസ് മാഗ്നറ്റിന്റെ മകന്റെ കീപ് ആയിരുന്നു മറ്റൊരു പ്രൈസ് ക്യാച്ച്. വ്യാപാരിപുത്രന് താനില്ലാതെ ജീവിക്കാനാവില്ല എന്നും, തന്നെ വിവാഹം കഴിക്കാൻ അയാൾ ഒരുക്കമാണെന്നും അവൾ ഉറപ്പിച്ചു പറഞ്ഞു. ഭർത്താവിനെ തൃപ്തിപ്പെടുത്താനുള്ള കഴിവ് അയാളുടെ ഭാര്യയ്ക്കു നഷ്ടപ്പെട്ടെന്ന് ലോകത്താരോടു വേണമെങ്കിലും തുറന്നു പറയാൻ തനിക്കു മടിയില്ലെന്നും, അല്ലായെന്നു വാദിച്ചു സമർത്ഥിക്കാൻ ഭാര്യയെ വെല്ലുവിളിക്കുന്നെന്നും അവൾ പറഞ്ഞു. എന്നാൽ ഭാര്യ ക്യാമറയ്ക്കു മുന്നിൽ സ്വകാര്യജീവിതം പരസ്യമാക്കാൻ കഴിയില്ലെന്നു ശഠിച്ചിരിക്കുകയാണ്. അവരെ കൺവിൻസ് ചെയ്യിക്കാനുള്ള ശ്രമങ്ങൾ ചെയ്യാം എന്ന് മാഡം ഉറപ്പും തന്നിരുന്നതാണ്.

എന്നിട്ടും....

പോലീസ് ഓഫീസറുടെ ഉപേക്ഷിതയായ മകളുടേത് ശരിക്കും ഒരു ജെനുവിൻ കേസായിരുന്നു.  ഉന്നത ഓഫീസറായ പിതാവ് മകളെ തട്ടിക്കൊണ്ടു പോയി എന്നാണ് ഭർത്താവിന്റെ പരാതി. അവളെ തിരിച്ചുകിട്ടിയില്ലെങ്കിൽ താൻ ഭ്രാന്തനായിപ്പോകും എന്നാണ് ഭർത്താവു പറയുന്നത്. എന്നാൽ ഭർത്താവ് മയക്കു മരുന്നുപയോഗിച്ച് കാട്ടിക്കൂട്ടിയ വിക്രമങ്ങൾ സഹിക്കാനാവാതെയാണ് അവൾ വീട്ടിൽ തിരിച്ചെത്തിയത് എന്നാണ് അവൾ പറയുന്നത്.

അതെന്തായാലും ഇരകളെ കടിച്ചു കീറി, അലക്കി വെളുപ്പിച്ച്, നെല്ലും പതിരും തിരിക്കാൻ മാഡം ഒറ്റയാൾ മതി. നിയമസംഘം ഒക്കെ ഒരു അലങ്കാരത്തിന് സൈഡിൽ ഇരുന്നോളും.

എന്നിട്ടും....

ഗ്രീഷ്മയുടെ ശ്വാസഗതി വർദ്ധിച്ചു. അവൾ കിതയ്ക്കാൻ തുടങ്ങി.

കുടുംബ ബന്ധങ്ങളിലെ പാകപ്പിഴകളും, ശൈഥില്യങ്ങളും വിചാരണ ചെയ്ത് പരിഹരിക്കാൻ തന്റെ ചാനൽ നടത്തുന്ന ഷോയുടെ രീതിയോട് യോജിപ്പില്ലെങ്കിലും, അതിന്റെ റേറ്റിംഗിനെ കുറിച്ച് അവൾക്കു ബോധ്യമുണ്ടായിരുന്നു. ചില കുടുംബങ്ങളെയെങ്കിലും സഹായിക്കാൻ ചാനലിനായി എന്നതു സത്യം.

ഷോ നിർത്താൻ തന്നെക്കൊണ്ടാവില്ലഎന്നാൽ പിന്നെ സമൂഹത്തിന്റെ എല്ലാതുറകളിലുമുള്ള ആളുകൾക്ക് - പ്രത്യേകിച്ച് സ്ത്രീകൾക്ക് - മനസ്സു തുറക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഉപകരിക്കട്ടെ എന്നു കരുതി. അവരും മനുഷ്യസ്ത്രീകൾ തന്നെയാണല്ലോ. അങ്ങനെയാണ് കഷ്ടപ്പെട്ട് കൂടുതൽ റിസേർച്ച് ചെയ്ത് ഈ കേസുകളുടെ ഫോളോ അപ്പ് ചെയ്തത്. ചാനലിനൊപ്പം തനിക്കും അതു ഗുണകരമാകും എന്ന നേരിയ പ്രൊഫഷണൽ സെൽഫിഷ്നെസ് ഉണ്ടായിരുന്നു എന്നത് സത്യം.


എല്ലാം റെഡിയാക്കിയിട്ട് ചീഫിനോട് പറയാം എന്നു മാഡം തന്നെയാണ് നിർദേശിച്ചത്. എന്നിട്ടിപ്പോൾ ചീഫിനു മുന്നിലെത്തിയപ്പോൾ അവർ നല്ല പിള്ള ചമയുന്നു..... ഒക്കെ ഗ്രീഷ്മയുടെ താന്തോന്നിത്തം!

ചീഫിന്റെ പ്രതികരണം തരം താണതായിരുന്നു.

“ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ വല്ല അത്തപ്പാടികളുടെ കഥയും കൊണ്ടു വരുന്നതിനും പകരം സമൂഹത്തിൽ നെലേം വെലേം ഉള്ള മാന്യരെ അവഹേളിക്കാൻ കോപ്പൊണ്ടാക്കി വരുന്നോ!? അവടെയൊരു റിസേർച്ച്! ഫൂ!”

അയാൾ ഫയൽക്കെട്ട് വലിച്ചെറിഞ്ഞു.

“ഇങ്ങനൊരു ഡെവലപ് മെന്റ്  ചാനലിൽ നടക്കുന്നെന്ന് എന്നോട് പറയാഞ്ഞതെന്ത്?”

“അല്ല സർ.... ഒക്കെ ആ കുട്ടി തനിയെ ചെയ്തതാ...... ഞാൻ അവസാന ഘട്ടത്തിലാ അറിഞ്ഞത്. അപ്പോഴെക്കും അവൾ ഒരുപാടു പേരെ കോണ്ടാക്റ്റ് ചെയ്തു കഴിഞ്ഞിരുന്നു...”

“അവളെ ഈ നിമിഷം ചാനലിൽ നിന്നു മാറ്റണം!”
“അതു ശരിയാകുമോ സർ? മറ്റേതെങ്കിലും ഷോയിലേക്കോ, വിംഗിലേക്കോ പോരേ? ”
“ഉം... ശരി ശരി....  അവളെ വിളി...”

ഒരു ഫ്ലോർ ബോയ് ആണ് ഗ്രീഷ്മയെ ചീഫ് വിളിക്കുന്ന വിവരം അറിയിച്ചത്.
അകത്തു കടന്നപ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ മാഡം സ്വാഗതം ചെയ്തു.
ചീഫ് അല്പം ഗൌരവത്തിൽ തെന്നെ ഇരുന്നു.

“ഞങ്ങൾ ഗ്രീഷ്മയെ വിളിപ്പിച്ചത് ഒരു ഗുഡ് ന്യൂസ് പറയാനാണ്.
വി ആർ പ്ലീസ്‌ഡ് വിത്ത് യുവർ വർക്ക്. അതുകൊണ്ട് പുതിയൊരു പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായി ഞങ്ങൾ ഗ്രീഷ്മയെ നിയമിക്കാൻ ആഗ്രഹിക്കുന്നു.”

“ഇങ്ങനൊരു ഗുഡ് ന്യൂസ് കേൾക്കാൻ, ഇപ്പോൾ ഒരു മൂഡുമില്ല സർ....”

“പിന്നെ എങ്ങനെയുള്ള ന്യൂസ് കേൾക്കാനാ നിനക്കു മൂഡ്‌സ്?”
അയാളുടെ ഇളിഞ്ഞ ചോദ്യം കേട്ട് ഗ്രീഷ്മ ജ്വലിച്ചു.
അവളുടെ കണ്ണുകളിലെ ജ്വാല മാഡത്തെ ഭയപ്പെടുത്തി.
എന്നാൽ ചീഫ് പിന്മാറാനുള്ള ഒരുക്കത്തിലായിരുന്നില്ല.

“മാനോം മര്യാദയുമായി സമൂഹത്തിൽ നല്ല നിലയിൽ കഴിയുന്നവരുടെ ജീവിതം തന്നെ വേണം നിനക്കു കോഞ്ഞാട്ടയാക്കാൻ, അല്ലേടീ? കൊള്ളാവുന്ന വീട്ടിലെ പെണ്ണുങ്ങൾ ക്യാമറയ്ക്കു മുന്നിൽ കടിപിടി കൂടുന്നത് നിനക്ക് നാടുനീളെ കാണിക്കണം, അല്ലേ?”

ഗ്രീഷ്മയ്ക്കു പിന്നെ രണ്ടാമതൊരു ചിന്ത ഉണ്ടായില്ല.

അരികിൽ ഉണ്ടായിരുന്ന ട്രൈപോഡ് ക്ഷണനേരത്തിനുള്ളിൽ അവളുടെ കൈക്കുള്ളിലെത്തി.
പെട്ടെന്നുണ്ടായ ആവേഗത്തിൽ അത് ഉയർന്നു, താണു.
തലയ്ക്കടിയേറ്റു വീണ  മുരുകേഷിന്റെ മുഖത്തേക്ക് അവൾ നോക്കി.

അതാ അയാളുടെ മുഖം പരന്നു നീണ്ടു കൂർത്തു വരുന്നു. ശരിക്കും ഒരു മുതലയുടെ തല പോലെ!

ആ കാഴ്ച കണ്ട് അവൾ പൊട്ടിച്ചിരിച്ചു.


“നിങ്ങൾ മുരുകേഷ് അല്ല.... മുതലേഷ്..... മുതലകളുടെ ഈശൻ! അതാ നിങ്ങൾ!!”

മുരുകേഷ് ചുണ്ടുകോട്ടി എന്തോ പറയാൻ ശ്രമിച്ചു. പിന്നെ കണ്ണുകൾ ഇറുക്കിയടച്ചു. കണ്ണിൽ നിന്നും വെള്ളം താഴേക്കൊഴുകി. ഇക്കുറി ശരിക്കും വേദനിച്ചിട്ടു തന്നെ!


ഹാഫ് ഡോർ വലിച്ചടച്ച് ഗ്രീഷ്മ പുറത്തേക്കു പാഞ്ഞു.

53 comments:

jayanEvoor said...

മുതലകൾ സദാ കണ്ണീർ പൊഴിക്കും കാലം!

ചാണ്ടിച്ചൻ said...

മുതലകള്‍ക്കും എന്തെങ്കിലും നേരംപോക്ക് വേണ്ടേ.....അവര്‍ കണ്ണീരെങ്കിലും പൊഴിക്കട്ടെ :-)

Joselet Joseph said...

ആദ്യമായാണിവിടെ, കൊള്ളാം, സമകാലികം. എനിക്ക് ഈ വിധ പരിപാടികള്‍ കാണുമ്പോള്‍ എന്തോ വീര്‍പ്പുമുട്ടല്‍ അനുഭവപ്പെടുമായിരുന്നു. ടി.വി. റൂമില്‍ നിന്ന് എടുത്തു മാറ്റിയിട്ടു തന്നെ കുറേക്കാലമായി. ഇതാണ് കാരണം

Naushu said...

കഥ നന്നായി.... :)

മൻസൂർ അബ്ദു ചെറുവാടി said...

കഥയാണോ ..ജീവിതമാണോ ..?
രണ്ടും ആവാം അല്ലേ..? :)
നന്നായി ജയന്‍ ജീ.

prabha said...

കഥയല്ലിത് ജീവിതം
മുതലക്കണ്ണീര്‍ പ്രളയമാക്കുന്ന ചാനലുകാര്‍ക്ക് സ്തുതി.
നന്നായി ജയന്‍

Pradeep Kumar said...

ജയന്‍ സാര്‍ - നന്നായി അവതരിപ്പിച്ചു. നല്ല കൈയ്യടക്കവും ഒതുക്കവും ആസ്വദിച്ചു.അവതരിപ്പിച്ചതോ -വളരെ പ്രസക്തമായ ഒരു വിഷയവും.എല്ലാം കൊണ്ടും നല്ല വായനാനുഭവം.

അനില്‍@ബ്ലോഗ് // anil said...

ജയാ,
നന്നായിരിക്കുന്നു , പ്രസക്തമായ വിഷയം.

ദാസന്‍ said...

eshtaaayi....

ഷാജു അത്താണിക്കല്‍ said...

നല്ല വിവരണം
കഥയില്‍ ഒരു കാര്യം

kARNOr(കാര്‍ന്നോര്) said...

കൊള്ളാം

ആചാര്യന്‍ said...

അതെ...സമകാലിക യാഥാര്‍ത്യങ്ങള്‍ ആണ് ഇതൊക്കെ....മുതല ക്കന്നീരുകള്‍ വീഴുന്നകാലം...

Manoraj said...

മന്‍സൂര്‍ ചെറുവാടി said...

കഥയാണോ ..ജീവിതമാണോ ..?


കഥയല്ലിത് ജീവിതം അല്ലേ ഡോക്ടറേ.. ഇത്തരം അസുഖത്തിന് ആയുര്‍വേദത്തില്‍ ട്രീറ്റ്മെന്റുണ്ടോ :)

വര്‍ഷിണി* വിനോദിനി said...

കാലം മാറി കഥ മാറി..
മുതല കണ്ണീർ മുരുകേഷ്മാരും പയറ്റി തുടങ്ങിയല്ലേ..

ജയൻ...എപ്പോഴും പറയാറുള്ള പോലെ തന്നെ..
വായനാ സുഖം തരുന്ന എഴുത്താണ്‍ അങ്ങയുടെ..
എവിടേയും തട്ടുകയും മുട്ടുകയും ചെയ്യാതെയുള്ള ഒഴുക്ക്..
ഇഷ്ടായി ട്ടൊ...ആശംസകള്‍..!

jayanEvoor said...

സുഹൃത്തുക്കളേ,

വായനയ്ക്കും കമന്റുകൾക്കും നന്ദി!

മനോരാജ് ചോദിച്ച ചോദ്യത്തിന് ഇല്ല എന്നു തന്നെ ഉത്തരം!

എനിക്കു ചെയ്യാൻ കഴിയാത്തത്, ഗ്രീഷ്മയെക്കൊണ്ടു ചെയ്യിച്ചു. അത്ര തന്നെ!

അല്ലാതെ നമ്മൾ പാവങ്ങൽ എന്തു ചെയ്യും!

ശരിക്കും മുതലകളുടേതാണ് കാലം!!

mini//മിനി said...

ഡോക്റ്ററെ കഥ നന്നായി. ഇങ്ങനെയൊന്ന് കൊടുക്കാൻ പലപ്പോഴും തോന്നാറുണ്ട്. മുതലകളും കഴുകന്മാരും വാഴും കാലമല്ലെ.

K@nn(())raan*خلي ولي said...

ജയേട്ടാ,
വല്ല മരുന്നുമുണ്ടോ ഈ മുതലക്കണ്ണികള്‍ക്ക് കൊടുക്കാന്‍ ?

(എന്തായിപ്പോ ഒരു ട്രാക്ക് മാറ്റം?)

jayanEvoor said...

ചാണ്ടിച്ചായൻ
ജോസലൈറ്റ്. എം. ജോസഫ്
നൌഷു
മൻസൂർ ചെറുവാടി
പ്രഭ
പ്രദീപ് കുമാർ
അനിൽ @ ബ്ലോഗ്
ദാസൻ
ഷാജു അത്താണിക്കൽ
കാർന്നോര്
ആചാര്യൻ
മനോരാജ്
വർഷിണി വിനോദിനി
മിനി ടീച്ചർ
കണ്ണൂരാൻ

എല്ലാവർക്കും നന്ദി!

കണ്ണൂരാനേ!
ട്രാക്ക് മാറിയതല്ല.
കണ്ട് കൈ തരിച്ചപ്പോൾ എഴുതിപ്പോയതാണ്!

ശ്രീനാഥന്‍ said...

സമൂഹത്തിൽ നെലേം വെലേം ഉള്ള മാന്യരെ അവഹേളിക്കാൻ ... തികച്ചും സകകാലികമായ ഒരു പ്രശ്നം ഭംഗിയായി അവതരിപ്പിച്ചു കഥ. ചാനലുകളിലെ കപട്ടനാട്യങ്ങൾക്കിട്ടയിൽ ഗ്രീഷ്മമാരാകുന്നു മരുപ്പച്ചകൾ!

അലി said...

ചാനലുകളിൽ വന്നാൽ മുതലകൾക്കും ഗ്ലിസറിൻ വേണ്ടിവരും...!

ആളവന്‍താന്‍ said...

ഹോ എന്താ ഈ ഡാക്കിട്ടറുടെ ഒരു 'മു'തല!

റോസാപ്പൂക്കള്‍ said...

ഇത് തന്നെ ജീവിതം.
ഇത് തന്നെ ലോകം.
നല്ല കഥ

പട്ടേപ്പാടം റാംജി said...

കഥകളും ജീവിതവും ഏതെന്നു തിരിച്ചറിയാന്‍ കഴിയാത്ത വിധം കാര്യങ്ങള്‍ നമ്മുടെ കണ്‍മുന്നില്ലേക്കിട്ടു തരുന്നതാണ് പലരും പലവഴിക്കായി എത്തിച്ചുകൊണ്ടിരിക്കുന്നത്..
നന്നായിരിക്കുന്നു.

മാണിക്യം said...

ഡോക്ടറെ പോസ്റ്റ് അസ്സലായി.

അരികിൽ ഉണ്ടായിരുന്ന ട്രൈപോഡ് ക്ഷണനേരത്തിനുള്ളിൽ അവളുടെ കൈക്കുള്ളിലെത്തി.പെട്ടെന്നുണ്ടായ ആവേഗത്തിൽ അത് ഉയർന്നു, താണു.തലയ്ക്കടിയേറ്റു വീണ മുരുകേഷിന്റെ മുഖത്തേക്ക് അവൾ നോക്കി.
.....

അറിയാതെ ചിരിച്ചുപോയി! ശരിയാ ആരെങ്കിലും വേണം ഇത്തരക്കാരുടെ തലയ്ക്കിട്ട് അടിക്കാന്‍. അതിലുമെത്രയോ ഭീഫത്സമായ അടികളാ 'ഇവര്‍' പ്രേഷകര്‍ക്ക് നേരെ എന്നും അടിക്കുന്നത്...

khaadu.. said...

ഇതു കഥയല്ലല്ലോ..... :)


ഇതു നമ്മള്‍ കാണുന്നതല്ലേ.... കേള്കുന്നതല്ലേ...എന്നും.......

ആശംസകള്‍...

Muralee Mukundan , ബിലാത്തിപട്ടണം said...

മറ്റുള്ളയാളൂകളുടെ ദുർനടപ്പുകഥകൾ കാണാനും കേൾക്കാനുമല്ലാതെ ,നമ്മുടെ സ്വയം നടപ്പും ഉള്ളിലുള്ള ആ മുതല കണ്ണീരും നമ്മ മലയാളീസിനില്ലല്ലോ..അല്ലേ

Prabhan Krishnan said...

ന്തായാലും ഗ്രീഷ്മ തലയ്ക്കടിച്ചു..!
ന്നാപ്പിന്നെ ലവനോട് രണ്ട് ഡയലോഗ് കൂടി തട്ടീട്ട്,തലക്കടിയും കൊടുത്ത് സ്ലോമോഷനിൽ ഇറങ്ങിപ്പൊയ്ക്കൂടാർന്നോ..?

കഥ ഇഷ്ട്ടായി വൈദ്യരേ..!
ആശംസകളോടെ..പുലരി

Gayathri said...

Good one. And btw my vote is for you :)

Kalavallabhan said...

മാ ചാനൽ 'മുതല'ആളി മാരുടെയും മരംചാടും കുട്ടിക്കുരങ്ങുകളുടെയും തൊലിയുരിക്കയാണൊ ലക്ഷ്യം ?

ഒരു ദുബായിക്കാരന്‍ said...

കഥയെല്ലിത് ജീവിതം...മറ്റുള്ളവരുടെ വേദനയും കണ്ണീരും വിറ്റു കാശാക്കുന്ന ഇതുപോലെയുള്ള പരിപാടികള്‍ കാണുമ്പോള്‍ കൈ തരിക്കാറുണ്ട്..പ്രസക്തമായ വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു.

Yasmin NK said...

ശരിയാണു നമ്മള്‍ ചെയ്യേണ്ടത് തന്നെയാണു ഗ്രീഷ്മ ചെയ്തത്, നന്നായേ ഉള്ളു.
ഈയടുത്ത് വിലാസിനി റ്റീച്ചറേയും അഴീക്കോട് മാഷിനേം വെച്ച് ചാനല്‍കാര്‍ കളിച്ച കളിയും നമ്മള്‍ കണ്ടു. അവരുടെ തിരക്കഥക്കാണു ടീച്ചര്‍ നിന്നു കൊടുത്തത് അല്ലേ..അവരുടെ പുനസമാഗനവും ഏറ്റുപറച്ചിലുകളും വളരെ നല്ലത് തന്നെ,അതില്‍ എല്ലാവര്‍ക്കും സന്തോഷമേയുള്ളു. കേരളം മുഴുവന്‍ സന്തോഷിക്കുകയേ ഉള്ളു..പക്ഷെ അതവരുടെ സ്വകാര്യ നിമിഷങ്ങളല്ലേ അതെടുത്തല്ലെ ചാനലുകാര്‍ ആഘോഷിച്ചത്.

Sukanya said...

കഥക്കും ജീവിതത്തിനുമിടയില്‍ വീര്‍പ്പുമുട്ടുന്നവരുടെ കഥ. നന്നായിട്ടുണ്ട്.

കൊമ്പന്‍ said...

നല്ലൊരു ആശയം കയ്യോതുക്കത്തോട് കൂടി പറഞ്ഞു കാലം മാറി മാറി വരിക അല്ലെ ഇഹല്ല ഇതിനപ്പുറവും ഒക്കെ ഉണ്ടാവും

മുകിൽ said...

പറ്റിയ പേരു.

Njanentelokam said...

മുതലകളുടെയും മുതലക്കണ്ണീരിന്റെയും കാലം

കുഞ്ഞൂസ് (Kunjuss) said...

സമകാലീന കാഴ്ചകള്‍ പകര്‍ത്തിയ എഴുത്ത് നന്നായി ജയാ...

Anil cheleri kumaran said...

കണ്ട് മടുത്തപ്പോ ആരായാലും കൊടുത്തു പോകും.

പ്രദീപ്‌ കുറ്റിയാട്ടൂര്‍ said...

ജയെട്ടാ നന്നായി അവതരിപ്പിച്ചു.വളരെ പ്രസക്തമായ ഒരു വിഷയം.സമകാലിക യാഥാര്‍ത്യങ്ങള്‍ ..നല്ല കൈയ്യടക്കം . നല്ല ഒരു വായനാനുഭവം .ആശംസകള്‍

African Mallu said...

nalla kadha

jayanEvoor said...

ശ്രീനാഥൻ

അലി

ആളവന്താൻ

റോസാപ്പൂക്കൾ

പട്ടേപ്പാറ്റം റാംജി

മാണിക്യം ചേച്ചി

ഖാദു

മുരളീമുകുന്ദേട്ടൻ

പ്രഭൻ കൃഷ്ണൻ

ഗായത്രി
എല്ലാവർക്കും നന്ദി!!

jayanEvoor said...

കലാവല്ലഭൻ
ഒരു ദുബായിക്കാരൻ
മുല്ല
സുകന്യേച്ചി
കൊമ്പൻ
മുകിൽ
നാരദൻ
കുഞ്ഞൂസ് ചേച്ചി
കുമാരൻ
പ്രദീപ് കുറ്റിയാട്ടൂർ
ആഫ്രിക്കൻ മല്ലു

വായനയ്ക്കും അഭിപ്രായപ്രകടനങ്ങൾക്കും നന്ദി, സുഹൃത്തുക്കളേ!

പഥികൻ said...

കാശാക്കണം..കണ്ണീരും രക്തവും അസ്ഥിയുമെല്ലാം....അതാണ് ലോകം..

Echmukutty said...

ഇത് കലക്കീന്ന് പറഞ്ഞാൽ പോരാ......അഭിനന്ദനങ്ങൾ, ആശംസകൾ...
ചാനലിൽ കഥ ജീവിതം പോരാതെ വാരികകളിലും ജീവിതം കഥയാവുന്നുണ്ട്. അതു കണ്ടിരുന്നോ? അക്ഷരമറിയാഞ്ഞതും ഭാഗ്യമെന്ന് കരുതിപ്പോകും പാവം,മനുഷ്യർ.......

kochumol(കുങ്കുമം) said...

കഥ ഇഷ്ടായി ട്ടോ ...

G.MANU said...

കൊടുകൈ...കഥയല്ലിത് നാടകം....

മണ്ടൂസന്‍ said...

ജയേട്ടാ, 'കഥയല്ലിത് ജീവിതം'. നല്ല കയ്യൊതുക്കത്തോടെ വിശദീകരിച്ചു. നന്നായിട്ടുണ്ട്. ആശംസകൾ.

മണ്ടൂസന്‍ said...

ജയേട്ടാ ഇന്നിവിടുന്ന് ഫിസിയോയ്ക്ക് പോയപ്പോ മുതൽ ഈ കഥയിലെ ആ മുതലക്കണ്ണീർ എന്നെ ഊറിച്ചിരിപ്പിച്ചുകൊണ്ടേയിരുന്നു. അപ്പോൾ ഞാൻ വിചാരിച്ചതാ ഞാൻ എത്തിയാൽ ഒരു തവണ കൂടി ഇത് വായിച്ച് കമന്റണം ന്ന്. ഈ 'കഥയല്ലിത് ജീവിത' ത്തിന്റെ അണിയറ പ്രവർത്തനങ്ങൾ ഇത്രയ്ക്ക് മാരകമാണെന്ന് ഇപ്പൊ മനസ്സിലായി ജയേട്ടാ. ആശംസകൾ.

വെള്ളരി പ്രാവ് said...

All d Best...

jayanEvoor said...

പഥികൻ
എച്ച്മുക്കുട്ടി
കൊച്ചുമോൾ
മനു ജി
മണ്ടൂസൻ
വെള്ളരിപ്രാവ്
അരുണേഷ്

എല്ലാവർക്കും നന്ദി!

Kalam said...

ഡോക്ടറെ,
കഥ തരക്കേടില്ല.
ആക്ഷേപഹാസ്യം, സാമൂഹ്യവിമര്‍ശനം.

ഞാന്‍ പ്രതീക്ഷിച്ചത് ഇത്തരം ഒരു കഥയല്ല.
'ഓളപ്പാത്തിയില്‍ ഒരു ഞാറ്റുവേല' പോലൊന്ന് വായിക്കാന്‍ കൊതിച്ചാണ് വന്നത്. :)

Geethakumari said...

കൊള്ളാം ,നല്ല രചന ,ടിവിയില്‍ എല്ലാം വരുന്നുണ്ട്[അവന്റെ ജീവിതത്തിലെ സ്വകാര്യത വേറെ എടുത്തിട്ട് അലക്കുന്നു]നാം ഒരു ഉളിപ്പും ഇല്ലാതെയിരുന്നു കാണുന്നു.നമ്മളും ഉപഭോഗ സംസ്ക്കാരത്തിന്റെ ഭാഗമായികഴിഞ്ഞിരിക്കുന്നു.ആശംസകള്‍ .

സിയാഫ് അബ്ദുള്‍ഖാദര്‍ said...

നല്ല രചന ,പക്ഷെ ഗ്രീഷ്മയുടെ ധാര്‍മ്മിക രോഷം എന്ത് കൊണ്ടെന്നു മാത്രം മനസ്സിലായില്ല .ചാനെലിന്റെ റേറ്റിംഗ് കൂട്ടാന്‍ വേണ്ടിയുള്ള തിരുമാലിത്തരങ്ങള്‍ക്ക് ഒക്കെ ചുക്കാന്‍ പിടിച്ചത് ആ കുട്ടിയാണല്ലോ.അവയൊന്നും വിജയം കണ്ടതുമില്ല .എങ്കിലും വ്യത്യസ്തത ഫീല്‍ ചെയ്യുന്നു ,ആവൂ സമാധാനം

ശ്രദ്ധേയന്‍ | shradheyan said...

കഥയല്ലിത് ജീവിതം..... :))

ജയന്‍ സാറിന്റെ ബ്ലോഗില്‍ ഏറെ കാലങ്ങള്‍ക്ക്‌ ശേഷം വന്നു, വായിച്ചു.