Thursday, December 23, 2010

ആത്മനിന്ദയുടെ കാരമുള്ളുകൾ....

“റൂത്ത്, വിവാഹത്തിനു സമ്മതമാണെന്നറിയിച്ചപ്പോൾ നോയേലിന്റെ മുഖമൊന്നു കാണണമായിരുന്നു! ലോ‍കം പിടിച്ചടക്കിയ സന്തോഷമായിരുന്നു അവന്റെ മുഖത്ത്! ഇത്രകാലം പെണ്ണും പെടക്കോഴീമൊന്നുമില്ലാതെ നടന്നവനാ എന്റെ കുഞ്ഞ്! ഇപ്പഴെങ്കിലും ഒടയതമ്പിരാൻ അവനു സൽബുദ്ധി കാണിച്ചു കൊടുത്തല്ലോ.... കാത്തോളണേ കർത്താവേ, എന്റെ കുഞ്ഞിനെ....!”

“ഹും! അവരുടെയൊരു കുഞ്ഞ്!” നോയേലിന്റമ്മച്ചിയുടെ പ്രാർത്ഥന കേട്ടപ്പോൾ റൂത്തിന് ഉള്ളിൽ എരിഞ്ഞു തികട്ടി വന്നു. മുഖഭാവം മാറാതിരിക്കാൻ അവൾ കിണഞ്ഞു പരിശ്രമിച്ചു.

നോയെലിന്റെ അമ്മച്ചി അവളുടെ കൈ വിടുന്നേ ഇല്ല. “എത്ര നാളിനു ശേഷമാ അവനെന്നെയൊന്നു കാണാൻ വന്നത്! അതും മാലാഖ പോലുള്ള ഈ കൊച്ചിനെ കാണിക്കാൻ!”തന്റെ പുത്രവധുവിന്റെ മുഗ്‌ധസൌന്ദര്യം അവരുടെ എല്ലാ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു.

നോയേൽ തന്നെ രക്ഷയ്ക്കെത്തി.

കൊച്ചീക്കാരനാണെങ്കിലും, കുട്ടിക്കാനത്തിനടുത്തുള്ള ഏതോ ഓൾഡ് ഏജ് ഹോമിലാണ് അമ്മച്ചിയെ താമസിപ്പിച്ചിരിക്കുന്നത്. ഇന്നു തന്നെ കൊണ്ടു വിടണം. അവൻ അവരുമായി പോയി.
റൂത്ത് ബെഡ് റൂ‍മിലേക്കു പാഞ്ഞു. കട്ടിലിൽ വീണ്, ഫ്രെഡിയേയും മിലിയേയും പേരു വിളിച്ചു കരഞ്ഞു. അവളുടെ നിലവിളി ആ സൌണ്ട് പ്രൂഫ് റൂമിൽ ആർത്തലച്ചു.

പാപിയാണു ഞാൻ.... കൊടും പാപി!

എയ്‌ബലിനു പന്ത്രണ്ടു വയസ്സേ ആയിട്ടുള്ളു. അവനിതൊക്കെ എങ്ങനെ സഹിക്കുമെന്റെ കർത്താവേ....!
പപ്പ മരിച്ചു കൊല്ലം തികയും മുൻപ് ചേച്ചിയും നഷ്ടപ്പെട്ടവൻ....

ചേച്ചിപോയി മൂന്നാം മാസം മമ്മ മറ്റൊരുത്തന്റെ കൂടെ പോകുന്നത് അവൻ എങ്ങനെ സഹിക്കും!? അവനെന്നല്ല പരിചയമുള്ള ആർക്കും ഈ വിവാഹം ഇഷ്ടമാവില്ല.....

പിതാവേ.... ദയാപരനായ പിതാവേ! ഈ പാനപാത്രം എന്നിൽ നിന്നകറ്റേണമേ!

റൂത്ത് ദീന ദീനം കേണു. ഓരോ തവണ കരച്ചിലിന്റെ തിരയടങ്ങുമ്പോഴും ഓർമ്മകൾ ആർത്തലച്ചുവന്നു.... പാപബോധം അവളെ ചുറ്റിവരിഞ്ഞു.....

ചോര ഛർദിച്ചു മരിച്ച ഫ്രെഡിയും, കയറിൽ തൂങ്ങിയാടിയ മിലിയും ......

അവൾക്കാ കാഴ്ചകൾ സഹിക്കാൻ കഴിയുന്നില്ല.... ചോരക്കറ പുരണ്ട കൈകൾ യഥാർത്ഥത്തിൽ തന്റേതാണ്..... വെട്ടിക്കളയപ്പെടേണ്ട കൈകൾ തന്റേതാണ്.... ഈ പാപത്തിൽ തനിക്കല്ലാതെ മറ്റാർക്കാണു പങ്ക്.....

കർത്താവേ.....

നോയേലിനെ ഫ്രെഡിക്കു പരിചയപ്പെടുത്തിയത് താനാ‍ണ്.
കോളേജിൽ ഇമ്മീഡിയേറ്റ് സീനിയർ. ബാസ്കറ്റ്ബാൾ താരം. ആറടി പൊക്കം. ഒത്ത ഫിസിക്ക്.
തന്റെയുള്ളിൽ അവനോട് ആരാധനയുണ്ടായിരുന്നോ....???
ഏതു നശിച്ച നിമിഷമാണ് അവനു കീഴടങ്ങാൻ തനിക്കു തോന്നിയത്...?
എല്ലാറ്റിനും കാരണം ഫ്രെഡിയുടെ കുടിയാണ്.
സഹികെട്ട് ശപിച്ചുപോയിട്ടുണ്ട്, പലതവണ.
അപ്പോഴൊക്കെ നല്ല സുഹൃത്തായി നിന്ന് വലമുറുക്കുകയായിരുന്നു നോയേൽ. നായ! ബ്ലഡി സൺ ഓഫ് എ ബിച്ച്!

എന്റെ നക്ഷത്രക്കണ്ണുള്ള സുന്ദരിക്കുട്ടി, മിലി.... മോളേ....നിന്നെ ഈ മമ്മ ബലി കൊടുത്തു പോയല്ലോ....
ഫ്രെഡി പോയപ്പോൾ കഴുത്തിനു മീതെ കടമായിരുന്നു. തലയുയർത്തി നീന്താൻ തീരുമാനിച്ചവളാണു താൻ.

എല്ലാം നഷ്ടപ്പെട്ടവൾ, എല്ലാം തിരിച്ചു പിടിക്കാനാഗ്രഹിച്ചവൾ.
ഫ്രെഡിയുടെ ജീനിൽ ബിസിനസ് ബുദ്ധിയില്ല; തന്റെ ജീനിൽ ഉണ്ട് എന്നഹങ്കരിച്ചവൾ!

മരിച്ചവർ പോയി. ജീവിക്കേണ്ടവർ ഭൂമിയിലുള്ളവരാണ് എന്ന അവന്റെ ഉപദേശം ഏതു ചെകുത്താൻ കയറിയ നേരത്താണ് തനിക്കു വേദവാക്യമായത്....

ബിസിനസ് മെച്ചപ്പെടുത്താൻ അവന്റെ താങ്ങ് താൻ ബുദ്ധിപൂർവം ഉപയോഗിച്ചു. ഒക്കെ കരപറ്റിച്ചു എന്നായപ്പോഴേക്കും അവൻ തന്റെ മേൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. പല രാത്രികളിലും റിസോർട്ടിലെ മുറിക്കുള്ളിൽ അവനോടൊപ്പം....

റൂത്തിന് സ്വയം പുച്ഛം തോന്നി. ആത്മനിന്ദയുടെ കാരമുള്ളുകൾ അവളുടെ ഹൃദയം കീറിമുറിച്ചു. ചോരവാർന്ന നെഞ്ചിൻ കൂടിൽ അവൾ ആഞ്ഞാഞ്ഞിടിച്ചു കരഞ്ഞു.....

ഒരുനാൾ, തന്നെ ഞെട്ടിച്ചുകൊണ്ട്, മിലിയെ താൻ വിവാഹം കഴിച്ചുകൊള്ളാം എന്ന് അവൻ വാഗ്ദാനം ചെയ്തു! അതുവരെ അവൻ, തന്നെ വിവാഹം കഴിക്കും എന്നായിരുന്നു ഉറച്ചു വിശ്വസിച്ചിരുന്നത്.

നെഞ്ചിൽ ഇടിത്തീ വീണെങ്കിലും എത്തിക്സിനു മീതെ പറന്ന തന്റെ ബിസിനസ് ബുദ്ധി മനസ്സിനെ കീഴടക്കുകയാണ് ചെയ്തത്.

മകളും, ‘മരുമകനായ’ സുഹൃത്തും നയിക്കുന്ന വൻ ബിസിനസ് സാമ്രാജ്യത്തിന്റെ ചരടു വലിക്കുന്നവളായി തനിക്കെങ്ങനെ സ്വയം സങ്കൽ‌പ്പിക്കാൻ തോന്നി...!?

പണക്കാരൻ സ്വർഗരാജ്യത്തു പ്രവേശിക്കുന്നതിനേക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ് എന്ന് സൺ ഡേ സ്കൂളിൽ പഠിച്ചവളും പഠിപ്പിച്ചവളുമാണ് താൻ!

എവിടെയാണ് കണക്കു കൂട്ടലുകൾ പിഴച്ചത്?

ഫ്രെഡിയുടെ നശിച്ച കുടിയാണു തുടക്കം. ബിസിനസിൽ ഒരിക്കലും പാടില്ലാത്ത അലക്ഷ്യസ്വഭാവം .... സാമ്പത്തികമാന്ദ്യം കാരണം ടൂറിസം മേഖലയ്ക്കുണ്ടായ തിരിച്ചടി.... രണ്ടും കൂടിയായപ്പോൾ, കോടികളുടെ ലോൺ തിരിച്ചടവ് മുടങ്ങി. അതോടെ ബാങ്കുകാർ കയ്യൊഴിഞ്ഞു.

അങ്ങനെയിരിക്കുന്ന സമയത്താണ് തികച്ചും അപ്രതീക്ഷിതമെന്നോണം നോയേൽ തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. പഴയ കോളേജ് സീനിയറെ ഫ്രെഡിക്കു പരിചയപ്പെടുത്തിയ നിമിഷമോർത്ത് റൂത്ത് തല മേശമേലിടിച്ചു.

മോൾക്കന്ന് പതിനഞ്ചു വയസ്സേ ഉള്ളു; മോന് ഒൻപതും. മുപ്പത്തഞ്ചുകാരിയായ തന്നെക്കണ്ടാൽ മോളുടെ ചേച്ചിയാണെന്നേ തോന്നുന്നുള്ളല്ലോ എന്ന അവന്റെ ഫലിതം രസിച്ചു ചിരിച്ചത്തോർക്കുമ്പോൾ ഇന്ന്....
ഫ്രെഡിയും നോയേലും അടുത്ത കൂട്ടുകാരായത് വളരെ പെട്ടെന്നായിരുന്നു. എവിടെ ടൂർ പോയാലും മുന്തിയയിനം പുരാതനമദ്യങ്ങൾ ഫ്രെഡിയ്ക്കായി നോയേൽ കൊണ്ടുവരും. ക്രമേണ ടൂറുകൾ കുറച്ച് നോയേൽ ഹൌസ് ബോട്ട് ബിസിനസിൽ പങ്കാളിയായി. റിസോർട്ട് റൂത്തിന്റെ പേരിലായതുകൊണ്ട് അതിൽ പങ്കു കച്ചവടം നടത്താൻ ഫ്രെഡി അനുവദിച്ചില്ല. അവളുടെ അപ്പന്റെ ഏകസമ്പാദ്യമാണത്.

ജീവിതത്തിൽ അവശേഷിക്കുന്ന ഏക ഭാഗ്യമാണ് ആ തീരുമാനം. പക്ഷേ നോയേലിന്റെ കണ്ണ് അതിലാണ്. അതു സ്വന്തമാക്കാനാണ് മിലി മരിച്ച ശേഷവും, അവൻ അവളോട് വിവാഹാഭ്യർത്ഥന നടത്തിയത്!
റൂത്ത് അത് തള്ളിക്കളഞ്ഞേനേ....

പക്ഷേ മിലി മരിച്ച് മൂന്നാം നാൾ അവളുടെ ഒരു കൂട്ടുകാരി അവളെ കാണാൻ ചെന്നു.
തനിക്കെന്തെങ്കിലും സംഭവിച്ചാൽ, ചില കാര്യങ്ങൾ മമ്മയോടു പറയണം എന്നവൾ പറഞ്ഞിരുന്നത്രെ!

മദ്യത്തിൽ അമിതമായി മയക്കുമരുന്നു ചേർത്തുകൊടുത്ത് ഫ്രെഡിയെ അവൻ കൊന്നതാണ് എന്ന്, പൊന്നുമകളുടെ കൂട്ടുകാരിയിൽ നിന്നുമാണ് അവൾ അറിഞ്ഞത്.

തലയ്ക്കടിയേറ്റപോലെ തരിച്ചിരുന്നു, റൂത്ത്. അവളുടെ തലച്ചോറിൽ ഒരു കട്ടന്നൽക്കൂടിളകി.

താൻ പറഞ്ഞിട്ടാണ് അവൾ നോയേലിനെ തന്റെ ഭാവി ഭർത്താവായി സ്വീകരിച്ചത്. അവൻ കല്യാണം കഴിച്ചുകൊള്ളും എന്ന് താനാണ് അവളോട് പറഞ്ഞത്. ഭാവിഭർത്താവെന്ന നിലയിൽ അവളുടെ മനസ്സും ശരീരവും അവൻ സ്വന്തമാക്കിയത് അങ്ങനെയാണ്. ഒടുവിൽ അവൻ ഒരു വൻ ബിസിനസ് ഡീലിനായി അവളെ ഒരു സായിപ്പിനു കാഴ്ച വച്ചത്രെ......

മനം തകർന്ന് അവനോടു കയർത്ത അവളോട് ബിസിനസിൽ ഇതൊക്കെ സാധാരണമാണെന്നും നീ വലിയ ശീലാവതി ചമയണ്ട എന്നും അവൻ പറഞ്ഞത്രെ. അധികം വിളഞ്ഞാൽ നിന്റെ പപ്പ പോയിടത്തേക്ക് നിന്നെയും അയക്കാൻ അറിയാം എന്ന്!

അങ്ങനെയാണ് മിലി തന്റെ പിതാവിന്റെ മരണ രഹസ്യം അറിഞ്ഞത്.

കല്യാണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആ രീതിയിലുള്ള കമിറ്റ്മെന്റൊന്നും തനിക്കില്ലെന്ന് അവൻ അവളോടു തീർത്തുപറഞ്ഞു.

ഒടുക്കം, എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അബോർട്ട് ചെയ്തോളാൻ...!

അവളെ കെട്ടിക്കോളാമെന്നു നോയേൽ തനിക്കു തന്ന വാക്ക്..... മമ്മ പറഞ്ഞപ്പോൾ അതു വിശ്വസിച്ച എന്റെ കുഞ്ഞ്......!

എന്റെനക്ഷത്രക്കണ്ണുള്ള കുഞ്ഞ്.....! റുത്ത് ഏങ്ങിയേങ്ങിക്കരഞ്ഞു.

അവസാന ദിവസം അവർ തമ്മിൽ ഫോണിൽ വലിയ തർക്കം ഉണ്ടായി. മമ്മയെക്കുറിച്ച് മോശമായെന്തോ അയാൾ പറഞ്ഞത്രെ.

ദൈവമേ! തന്റെ മകൾ..... അവൾ തന്നെക്കുറിച്ചെന്തു ചിന്തിച്ചുകാണും! അവളുടെ മനസ്സിൽ തന്റെ മമ്മ എന്ന വിഗ്രഹം തകർന്നു തരിപ്പണമായിട്ടുണ്ടാവും.....

അവളുടെ മരണത്തിന് താനല്ലാതെ വേറെ ആരാണുത്തരവാദി!
ഈ ചോരക്കറ ഞാനെങ്ങനെ കഴുകിക്കളയും.....

പാപത്തിന്റെ ശമ്പളം മരണമത്രെ..... തന്റെ വിധി റൂത്ത് നിശ്ചയിച്ചു. എയ്ബലിനു വിഷം കൊടുത്ത് താനും ചാകും എന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഒരു തെറ്റും ചെയ്യാത്ത അവന്റെ ജീവനെടുക്കാൻ തനിക്കെന്തധികാരം....? അവൾ ചിന്തിച്ചു.

എടുക്കേണ്ടത് അവന്റെ ജീവനാണ്.....നോയെലിന്റെ!
ബോധത്തോടെ കൊല്ലണം അവനെ..... ഇഞ്ചിഞ്ചായി....!
ഫ്രെഡിക്കുവേണ്ടി.
മിലിക്കു വേണ്ടി.

അവന്റെ ചതിയിൽ ചോര ഛർദ്ദിച്ചു മരിച്ച ഫ്രെഡി.....
ഹോസ്റ്റൽ മുറിയിൽ കഴുത്തിൽ കുരുക്കുമായ് പിടഞ്ഞ എന്റെ കുഞ്ഞ്.....
കുരുക്കു മുറുകി അസഹ്യമായ പ്രാണവേദനയിൽ തുടകൾ മാന്തിപ്പൊളിച്ചിരുന്നു അവൾ....

ഹോ! മിശിഹായേ....
ഓർത്തിട്ട് സഹിക്കാൻ കഴിയുന്നില്ലല്ലോ!

തന്റെ മകൻ തന്നെ എങ്ങനെയാവും കാണുന്നതെന്നോർത്ത് റൂത്ത് നീറി. ബോർഡിംഗിലാക്കിയത് അവന് ഒട്ടും ഇഷ്ടമായിരുന്നില്ല. ചേച്ചി മരിച്ചിട്ടും, മമ്മ അങ്കിളിനൊപ്പം നടക്കുന്നത് തനിക്കിഷ്ടമല്ല എന്നും അവൻ പറഞ്ഞിരുന്നു. അവനു തന്നോടു പുച്ഛമാവും. നേരിൽ കണ്ടാൽ ഒരു പക്ഷേ കാർക്കിച്ചു തുപ്പിയേക്കും. എങ്കിലും താനെഴുതിവച്ചതു വായിച്ചുകഴിയുമ്പോൾ അവൻ തന്നോടു പൊറുക്കും.

ഏയ്ബലിനും, ഫ്രെഡിയുടെ മമ്മയ്ക്കുമുള്ള കത്തുകൾ മുൻ കൂട്ടി തയ്യാറാക്കിവച്ചിട്ടുണ്ട്. മമ്മ വളർത്തും അവനെ.
അവന്റെ പപ്പയ്ക്കും ചേച്ചിക്കും വേണ്ടിയുള്ള പ്രതികാരം അടുത്ത തലമുറയിലേക്കു നീളരുത് ഒരിക്കലും! ഈ വിവാഹത്തോടെ ആ കടമ താൻ നിർവഹിക്കും....അതിനാണ് ഈ വിവാഹത്തിനു സമ്മതം മൂളിയത്.
നോയേൽ എന്നാൽ ക്രിസ്മസ് എന്നാണത്രെ അർത്ഥം! ആദ്യമായി കണ്ട ദിവസം അങ്കിളിന്റെ പേരിന്റെ അർത്ഥമെന്താ എന്ന ഏയ്ബലിന്റെ സംശയം തീർത്തത് നോയേൽ തന്നെയായിരുന്നു.

ക്രിസ്മസ് എന്ന വാക്കിനു തന്നെ കളങ്കം ചാർത്തിയ നീ ഇനിയൊരു ക്രിസ്മസ് കാണില്ല....അവൾ പിറുപിറുത്തു.
ഇന്ന് ക്രിസ്മസ് ഈവാണ്....

റൂത്ത് അണിഞ്ഞൊരുങ്ങി. ന്യായവിധി താൻ നടപ്പാക്കും........സ്വയം പറഞ്ഞ് അവൾ അത് ഒന്നുകുടി ഉറപ്പിച്ചു.

ഒരു കാരണവശാലും അവൻ തന്റെ കൈകളിൽ നിന്നുവഴുതിപ്പോയിക്കൂടാ...

റൂഷ്, ആർട്ടിഫിഷ്യൽ ഐ ലാഷസ്, ചെറി റെഡ് ലിപ്സ്റ്റിക്ക്, അർമാണി ഡയമണ്ട് പെർഫ്യൂം.....
ഈ രാവിൽ റൂത്ത് അവളുടെ മെസ്മറൈസിംഗ് ബെസ്റ്റ് ഫോമിൽ ആയിരുന്നു. ഒരു സ്കിന്നി ലിംഗറിയിൽ പ്രലോഭനത്തിന്റെ പരമകാഷ്ഠയിൽ..... സെഡക്ഷൻ എന്ന വാക്ക് ഇപ്പോൾ അവളുടെ മിഴിമുനയാണ്.....
മുപ്പത്തെട്ടു പോയിട്ട് ഇരുപത്തെട്ടു വയസ്സുപോലും പറയില്ല ആരും, ഈ വേഷത്തിൽ കണ്ടാൽ....
മുറിയിലേക്കു വന്ന നോയേൽ മിഴിച്ചു നിന്നു പോയി!

അവളുടെ വിരൽത്തുമ്പിന്റെ, കണ്മുനയുടെ ചലനത്തിൽ ഒരു പാവപോലെ ചലിക്കുകകയാണു താൻ എന്ന് നോയേൽ തിരിച്ചറിഞ്ഞു. അവനതു തടയാനാവുമായിരുന്നില്ല. പ്രലോഭനം അതിന്റെ മുഴുവൻ വശ്യതയോടും കൂടി അവന്റെ മുന്നിൽ നുരഞ്ഞുപൊന്തി. അവൾ നൽകിയ വീഞ്ഞ് അവൻ ആസ്വദിച്ചു കുടിച്ചു. മിനിറ്റുകൾക്കുള്ളിൽ കുഴഞ്ഞു കട്ടിലിൽ ഇരുന്നു. ഒരൊറ്റ തള്ളിന് അവനെ മലർത്തിയിട്ടു അവൾ.

അരുതേ... എന്നു നിലവിളിക്കാനാഞ്ഞെങ്കിലും നോയേലിന് നാവു ചലിച്ചില്ല......പക്ഷെ മയക്കുമരുന്നിന്റെ പിടിയിലും മരണഭയത്തിൽ കണ്ണുകൾ പുറത്തേക്കു തള്ളി.

നോയേലിന്റെ നെഞ്ചിലും കഴുത്തിലും മാറിമാറി കത്തി താഴ്ത്തുമ്പോൾ റൂത്തിന്റെ കണ്ണുകൾ തിളങ്ങി.
അവന്റെ ശരീരം വലിച്ചു താഴെയിട്ടു അവൾ.

പിളർന്ന വായുമായി ചലനമറ്റു കിടന്ന അവന്റെ തല പുറങ്കാ‍ലിനു തട്ടി അവൾ ബാത്ത് റൂമിലേക്കു നടന്നു.

തന്റെ കൈകളിൾ ചോര പുരണ്ടിട്ടുണ്ടോ എന്നത് അല്പം മുൻപു വരെ ഒരു സംശയം മാത്രമായിരുന്നു.

ഇപ്പോൾ സംശയം മാറി....
കയ്യിൽ നിറയെ ചോര! നെഞ്ചിലും മുഖത്തും ചോര!
ഷവറിനു കീഴെ നിന്ന് അതു മുഴുവൻ കഴുകിക്കളഞ്ഞു.

മമ്മ എത്ര ആലോചിച്ചിട്ട പേരാണ് തന്റേത്..... റൂത്ത്!
ഇന്നിപ്പോൾ എത്ര ‘റൂത്ത്‌ലെസ്’ ആയാണ് താൻ കാര്യങ്ങൾ പൂർത്തീകരിച്ചത്.

അവൾ തന്റെ കൈകളിലേക്കു നോക്കി.
ഇല്ല...ലവലേശമില്ല ചോരക്കറ!

വസ്ത്രം മാറി റൂഫ് ഗാർഡനിലെത്തി. അവൾ പാരപ്പെറ്റിനരികിലേക്കു നടന്നു.

താഴെ, നഗരം വർണവിളക്കുകളിൽ പ്രഭചൊരിഞ്ഞു നിൽക്കുന്നു. നാളെ ക്രിസ്മസാണ് !

വല്ലാത്ത ഭാരക്കുറവു തോന്നി റൂത്തിന്.

കൈകൾ ഉയർത്തി വീശി ഒന്നു നീന്താൻ തോന്നി അവൾക്ക്. പാരപ്പെറ്റിൽ കയറി റിസോർട്ടിലെ സ്വിമ്മിംഗ് പൂളിന്റെ ജമ്പിംഗ് പ്ലാറ്റ് ഫോമിൽ നിന്നെന്നപോലെ കൈ മുന്നോട്ടു നീട്ടി, ഇരുവശങ്ങളിലേക്കും വീശി, റൂത്ത് താഴേക്കു നീന്തി....

ഒട്ടും ഭാരമില്ലാതെ.....!


(കൂട്ടം.കോമിൽ കഥമത്സരത്തിന്, അവിടെ തന്ന വിഷയത്തിൽ നിന്നുകൊണ്ട് എഴുതിയതാണ് ഇക്കഥ തന്റെ കയ്യിൽ ചോര പുരണ്ടിരിക്കുന്നു എന്നു കരുതുന്ന ഒരാളുടെ ആത്മസംഘർഷം ആയിരുന്നു വിഷയം.)

73 comments:

jayanEvoor said...

നാളെ ക്രിസ്മസ് ഈവാണ്.
പക്ഷേ റൂത്തിന് ഈ ക്രിസ്മസിനു മുൻപ് ചെയ്തു തീർക്കാൻ മറ്റൊരു നിയോഗമാണുള്ളത്!

കുഞ്ഞൂസ് (Kunjuss) said...

ജയൻ,ഒരു സിനിമ കാണുന്നതുപോലെ തോന്നിപ്പിച്ചു ഈ എഴുത്ത്...
റൂത്തിന്റെ നിയോഗം ഒഴിവാക്കാമായിരുന്നില്ലേയെന്ന് ഒരു നിമിഷം തോന്നി.പക്ഷേ,പണം,പണം,പണം...ഏതു രീതിയിലും പണം ഉണ്ടാക്കുക എന്ന ചിന്തയിലിങ്ങിനെയും ചില നിയോഗങ്ങൾവന്നു ചേരുമെന്നു റൂത്ത് അറിയാതെ പോയി ല്ലേ..?

ക്രിസ്മസ്-നവവത്സരാശംസകൾ!

Manoraj said...

എഴുത്ത് സൂപ്പറായി. പക്ഷെ, നോയലിനെ കൊല്ലാന്‍ അവനെ വിവാഹം കഴിക്കേണ്ട ഒരു ആവശ്യമുണ്ടായിരുന്നോ റൂത്തിന്. കാരണം അവളോടൊപ്പം ഒട്ടേറെ രാവുകള്‍ റിസോര്‍ട്ടുകളില്‍ ചിലവഴിച്ച അവനെ കൊല്ലാന്‍ വേണ്ടി മാത്രമായിട്ട് റൂത്ത് വിവാഹം കഴിച്ചു എന്നത് എന്തോ അത്ര ദഹിച്ചില്ല. അഥവാ നോയലിന്റെ സ്വത്ത് വഹകളിലുള്ള താല്പര്യം കൂടെ അതിലുണ്ടെങ്കില്‍ .. ഇല്ല, സ്വന്തം മോളുടെയും ഭര്‍ത്താവിന്റെയും ജീവന് പകരം എന്നതില്‍ കവിഞ്ഞ് മറ്റു സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഒന്നും ഇല്ല എന്നാണ് കഥയില്‍ നിന്നും മനസ്സിലായത്. കഥാ മത്സരത്തില്‍ വിജയിയാവട്ടെ എന്ന് ആശംസിക്കുന്നു

പട്ടേപ്പാടം റാംജി said...

മാനസിക പിരിമുറുക്കം അവസാനം എത്തിപ്പെട്ടത് വികാരത്തിനു അടിമപ്പെട്ട ഒരു ദുര്‍വ്വിധിയില്‍.

കൃസ്തുമസ് പുതുവല്‍സരാശംസകള്‍.

jayanEvoor said...

കുഞ്ഞൂസ്,
ആദ്യകമന്റിനു നന്ദി ചേച്ചീ...

മനോരാജ്
രാത്രികൾ പങ്കിട്ടത് പഴയകഥ.
അതിനു ശേഷം നോയേൽ റൂത്തിന്റെ മകളെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്തതും അവളുമായി നടന്നതും വായിച്ചില്ലേ. പിന്നീടാണ് അവൻ റിസോർട്ടിൽ കണ്ണു വച്ച്, റൂത്തിനോട് വിവാഹാഭ്യർത്ഥന നടത്തിയതും, റൂത്ത് അത് സ്വീകരിച്ചതും.അല്ലാതെ അവൾ അവനെ അങ്ങോട്ടു കയറി കെട്ടിയതല്ല.

Dennis said...

പഞ്ചമന്‍ എവിടെ നില്‍ക്കുന്നു, ഇതെവിടെ കിടക്കുന്നു.. വീണ്ടും ഇങ്ങനെ അഭിപ്രായം പറഞ്ഞതില്‍ ദെഷ്യപ്പെടരുത്‌

Kishore said...

ഡോക്ടറെ സംഭവം നന്നായിട്ടുണ്ട് കേട്ടോ.. തുടക്കം മനസിലാക്കാന്‍ സ്വല്‍പ്പം സമയം എടുത്തു .. പിന്നെ പിന്നെ സംഗതി പിടികിട്ടി .. എന്ത് തന്നെ ആയാലും നല്ല രസമുണ്ട് .. വീണ്ടും ഇങ്ങനത്തെ സംഭവങ്ങള്‍ പോരട്ടെ...
ആശംസകള്‍

ശ്രീ said...

ക്രിസ്തുമസ്സ്-പുതുവത്സര ആശംസകള്‍!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കുഞ്ഞൂസ് ചേച്ചി പറഞ്ഞ പോലെ
ഒരു സിനിമ കാണുന്ന ഫീലിങ്ങ്...
നന്നായി എഴുതി..മത്സരത്തില്‍ വിജയിക്കട്ടെ...
ആശംസകള്‍...

G.manu said...

വീണ്ടൂം ഒരു ത്രില്ലര്‍.. മഷീയിടെ ത്രില്ലിംഗില്‍ ആണല്ലോ.... നന്നായി മാഷേ...

ഹംസ said...

കഥ നന്നായിരിക്കുന്നു...ഡോകടറേ

ക്രിസ്മസ് പുതുവത്സരാശംസകള്‍ :)

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

റൂഷ്, ആർട്ടിഫിഷ്യൽ ഐ ലാഷസ്, ചെറി റെഡ് ലിപ്സ്റ്റിക്ക്, അർമാണി ഡയമണ്ട് പെർഫ്യൂം.....
ഈ രാവിൽ റൂത്ത് അവളുടെ മെസ്മറൈസിംഗ് ബെസ്റ്റ് ഫോമിൽ ആയിരുന്നു. ഒരു സ്കിന്നി ലിംഗറിയിൽ പ്രലോഭനത്തിന്റെ പരമകാഷ്ഠയിൽ..... സെഡക്ഷൻ എന്ന വാക്ക് ഇപ്പോൾ അവളുടെ മിഴിമുനയാണ്.....

അതെ നോയലിന്റെ മരണം വന്ന സൌന്ദര്യം...!
എല്ലാം കൂടി ഒരു സിനിമാക്കഥ പോലെ അനുഭവപ്പെട്ടു കേട്ടൊ

വേദ വ്യാസന്‍ said...

:)

faisu madeena said...

ഡോക്ടറെ ...നല്ല രസമുണ്ടായിരുന്നു ..ഒരു പടം കണ്ട പ്രതീതി ....


പിന്നെ wish you a Merry Christmas,
And a very Happy New Year!

ശ്രീനാഥന്‍ said...

ഒരൽ‌പ്പം ബിദ്ധിമുട്ടി സീക്വൻസ് തെളിയാൻ. നല്ല കഥ, ബിസിനസ്സ് ബുദ്ധിക്ക് അളന്നെടുക്കാനാവില്ല ജീവിതം എന്ന് രൂത്തിന്റെ പ്രതികാരവും അന്ത്യവിധിയും ഓർമിപ്പിക്കുന്നു. കഥയിലെ ഒതുക്കം എടുത്ത് പറയാതിരിക്കാനാവില്ല. ക്രിസ്മസ്-പുതുവത്സരാശംസകൾ!

Manoraj said...

@ജയന്‍ : “ചേച്ചി മരിച്ചിട്ടും, മമ്മ അങ്കിളിനൊപ്പം നടക്കുന്നത് തനിക്കിഷ്ടമല്ല എന്നും അവൻ പറഞ്ഞിരുന്നു.“ ഈ വരികളില്‍ ചേച്ചിയുടെ മരണശേഷവും അവര്‍ തമ്മില്‍ അടുപ്പം ഉണ്ടായിരുന്നു എന്ന് തന്നെ തോന്നിപ്പിക്കുന്നത്. അത്തരം ഒരു സിറ്റുവേഷന്‍ നിലനില്‍ക്കെ അവനെ കൊല്ല്ലാന്‍ വേണ്ടി മാത്രം അവള്‍ വിവാഹം കഴിച്ചു എന്നത് ... അതുകൊണ്ട് തന്നെ മുകളിലെ കമന്റില്‍ മാഷ് പറഞ്ഞ വിശദീകരണം തൃപ്തികരമായി തോന്നിയില്ല. എങ്കിലും ഒരു കഥയെന്ന രീതിയില്‍ അവയെല്ലാം മറക്കാം. കാരണം കഥകളില്‍ ചോദ്യമില്ലല്ലോ.. കഥാമത്സരത്തിലെ വിജയം ഒരു വട്ടം കൂടി നേരട്ടെ.

jayanEvoor said...

പട്ടേപ്പാടം റാംജി
അതെ.
ഒരു സ്വയം കൃതാനർത്ഥത്തിന്റെ കഥയാണിത്.

ഡെന്നിസ്
എന്നെ മാത്രം ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. ഇനിയും മെച്ചപ്പെടാൻ ശ്രമിക്കാ.

കിഷോർ
ആദ്യ വരവിനു നന്ദി!
ഇനിയും സ്വാഗതം!

ശ്രീ
നന്ദി!
തിരിച്ചും ക്രിസ്മസ് -പുതുവത്സര ആശംസകൾ!

റിയാസ്
വളരെ സന്തോഷം.
നന്ദി.

മനു ജി
നന്ദി മാഷേ.

ഹംസ
നന്ദി!
ക്രിസ്മസ് പുതുവത്സരാശംസകള്‍

ബിലാത്തിച്ചേട്ടൻ
എന്നെ സിനിമക്കാരനാക്കിയേ തീരൂ അല്ലേ!?
(പറഞ്ഞു പറ്റിക്കരുത്!)

വേദവ്യാസൻ
ഒരു മറു പുഞ്ചിരി!

ഫൈസു മദീന
ഭയങ്കരാ...!പടം കണ്ടതിനുള്ള കാശിങ്ങു താ!

ശ്രീനാഥൻ
സന്തോഷം!
ബുദ്ധിമുട്ടിയായാലും സീക്വൻസ് മനസ്സിലായല്ലോ.

മനോരാജ്
ക്രിയാത്മക വിമർശനത്തിനു നന്ദി!
ഇനി സ്വയം ന്യായീകരണം ഇല്ല!

ചാണ്ടിക്കുഞ്ഞ് said...

തകര്‍പ്പന്‍ കഥ....പക്ഷേ എവിടെയൊക്കെയോ ഒരു ടിപ്പിക്കല്‍ ജയന്‍ ടച്ച് പോയ പോലെ...തോന്നലായിരിക്കാം....
ഡാക്കിട്ടര്‍ക്ക് എല്ലാ വിജയാശംസകളും....

mayflowers said...

കഥയൊക്കെ നല്ലത് തന്നെ.
പക്ഷെ,സ്ഥിരം കഥകളില്‍ നിന്നും സ്വല്പം വ്യത്യസ്തം അല്ലെ?
Wishing a Merry Christmas and a very very Happy new year..

ജീവി കരിവെള്ളൂര്‍ said...

പണവും സൌന്ദര്യവും ആളെകൊല്ലി തന്നെ അല്ലേ ഡോക്ടറേ .മനോരാജിനു തോന്നിയ സംശയം ഉണ്ടായിരുന്നു, അതിനി വീണ്ടും പറയുന്നില്ല . കഥാമത്സരത്തില്‍ വിജയിയാവട്ടെ , ആശംസകള്‍ .

mini//മിനി said...

ഒരാളെ നശിപ്പിക്കാൻ സ്വന്തം ജീവിതം നശിപ്പിക്കുക, നന്നായിട്ടുണ്ട്.
കൃസ്തുമസ് പുതുവത്സര ആശംസകൾ

sherriff kottarakara said...

പ്രിയ ജയന്‍ ഏവൂര്‍, കഥ ആരംഭിച്ചപ്പോള്‍ തന്നെ ഇതു കഥാ മത്സരത്തിനു വേണ്ടി എഴുതിയതാണെന്ന തോന്നല്‍ ഉണ്ടായി. അവസാനം തോന്നല്‍ ശരിയാണെന്നും ബോദ്ധ്യപ്പെട്ടു.
നല്ലൊരു ആശയം. ഒരു തീം പരിധിയില്‍ നിന്നു എഴുതുമ്പോള്‍ ഉണ്ടായേക്കാവുന്ന ചെറിയ സ്ഖലിതങ്ങള്‍ ഒഴിവാക്കിയാല്‍ നല്ലൊരു കഥയെന്നു നിസ്സംശയം പറയാം.

Manju Manoj said...

ഡോക്ടറെ,.....നല്ല കഥ.....ആ കുഞ്ഞു മോനെ തനിച്ചാക്കി റൂത്ത് മരിക്കണ്ടായിരുന്നു എന്ന് തോന്നി... പാവം ...അവനു ആരുണ്ട് ഇനി??ഈ കഥയ്ക്ക് ഒന്നാം സമ്മാനം തന്നെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.ഒപ്പം ക്രിസ്തുമസ് ആശംസകളും....

jayanEvoor said...

ചാണ്ടിക്കുഞ്ഞ്

മെയ് ഫ്ലവേഴ്സ്

ജീവി കരിവെള്ളൂർ

മിനി ടീച്ചർ

ഷെരീഫിക്ക

മഞ്ജു മനോജ്.....

അഭിപ്രായങ്ങൾക്ക് എല്ലാവർക്കും നന്ദി!

(‘ന്യായവിധിയുടെ ക്രിസ്മസ്’ എന്നതിനുപകരം കഥമത്സരത്തിനിട്ട തലക്കെട്ട് ഇവിടെയും ആക്കിയിട്ടുണ്ട്)

നാമൂസ് said...

ആശംസകള്‍...!!

ഒരു വേള സമബുദ്ധി കാറ്റിലാടി
അവിവേക മനസ്സു നൃത്തം ചവിട്ടി.
ന്യായവിധിയെന്ന ആശ്വാസ ചിന്തയില്‍
പ്രതികാരാഗ്നി കത്തിയെരിഞ്ഞു...!!!

thalayambalath said...

പണത്തിനുപിമ്പേ പായുന്നവര്‍ക്ക് വായിച്ചുപഠിക്കാനുള്ള കഥ.... അഭിനന്ദനങ്ങള്‍

വീ കെ said...

ആദ്യം മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടി...
ആംഗ്ലൊ-ഇൻഡ്യൻ പേരുകൾ പെട്ടെന്ന് തലയിൽ കേറിയില്ല...

ആശംസകൾ....

കണ്ണനുണ്ണി said...

എഴുത്തിനു ഇത്തിരി കൂടെ ഒതുക്കം കൂടുതല്‍ വന്ന പോലെ..
നല്ല കഥ ജയന്‍ ചേട്ടാ....
ഹാപ്പി ക്രിസ്ത്മസ്

Jishad Cronic said...

ക്രിസ്തുമസ്സ് ആശംസകള്‍...

ജുവൈരിയ സലാം said...

ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍

Naushu said...

കഥ നന്നായിരിക്കുന്നു..

ക്രിസ്തുമസ്സ് ആശംസകള്‍...

ആചാര്യന്‍ said...
This comment has been removed by the author.
ആചാര്യന്‍ said...

nanaayi..bhaavukangal..new year..aashamsakal

jayanEvoor said...

നാമൂസ്

തലയമ്പലത്ത്

വീക്കെ

കൺണ്ണണ്ണി

ജിഷാദ് ക്രോണിക്ക്

ജുവൈരിയ സലാം

നൌഷു

ആചാര്യൻ....

വായനയ്ക്കും അഭിപ്രായങ്ങൾക്കും എല്ലാവർക്കും നന്ദി!

ajith said...

ജയന്റെ ക്രാഫ്റ്റ് മുഴുവനും തെളിഞ്ഞിട്ടില്ല എന്ന് ആദ്യവായനയില്‍ ഒരു തോന്നല്‍. ഉള്ളില്‍ തൊടുന്ന കഥാപാത്രങ്ങളെ ജയന് ശൂന്യതയില്‍ നിന്ന് സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഞാന്‍ പഴയ പോസ്റ്റുകളൊക്കെ വായിച്ചറിഞ്ഞിട്ടുണ്ട്. എങ്കിലും ഒരു മത്സരത്തിന് അവിടെനിന്ന് കിട്ടിയ വിഷയത്തില്‍ ഒതുങ്ങിനിന്നെഴുതിയെന്നത് കൊണ്ട്...... (എന്നാലും ചന്ദനമരം വെട്ടിയാലും ചതച്ചാലും ചന്ദനഗന്ധമല്ലേ ഉയരേണ്ടത്?)

ajith said...

ഒതുങ്ങിനിന്നെഴുതിയത് കൊണ്ട്..... എക്സ്ക്യൂസ് കൊടുക്കാം എന്നായിരുന്നു എഴുതാന്‍ ഉദ്ദേശിച്ചത്

ഒരു നുറുങ്ങ് said...

കഥ മത്സരത്തിന്‍ വേണ്ടി ചുട്ടെടുത്തപ്പോള്‍ ഒരു ഇന്‍സ്റ്റെന്‍റ് രുചി..ആശയങ്ങള്‍ക്ക് മൈലെജ് കുറഞ്ഞ പോലെ...

നട്ടപ്പിരാന്തന്‍ said...

കഥയിലെ ആദ്യത്തില്‍ കഥാപാത്രങ്ങളുടെ വിവരണത്തില്‍ ഞാനൊന്ന് കണ്‍ഫ്യൂഷന്‍സ് ആയിപ്പോയി.

ഒരു വിഷയത്തില്‍ നിന്നു കഥയെഴുതുക എന്നതിന് അതിന്റെതായ പോരായ്മകളും, ഒപ്പം കഥാകാരന്റെ സര്‍ഗ്ഗശേഷിയും പ്രധാനമാണ്.

റൂത്തിനു പകരം മറ്റുകഥാപാ‍ത്രങ്ങളുടെ കണ്ണിലൂടെയാണ് കഥവിരിയുന്നതെങ്കില്‍ പുതുമയ്ക്കുള്ളില്‍ മറ്റോരു പുതുമ വരുത്താമായിരുന്നു.

എഴുത്തിന്റെ മറ്റുതലങ്ങളില്‍ സഞ്ചരിക്കാന്‍ ഇത്തരം കഥാരീതികള്‍ ഡോക്ടറെ പ്രാപ്തനാക്കട്ടെ.

തെച്ചിക്കോടന്‍ said...

കഥ നന്നായി വായനാസുഖം നല്‍കുന്നുണ്ട്.
വിജയാശംസകള്‍ നേരുന്നു.

ശ്രദ്ധേയന്‍ | shradheyan said...

ഷെരീഫ് ഭായ് വിലയിരുത്തിയത് പോലെ പറയാനാണ് എനിക്കുമിഷ്ടം.പരിമിതിക്കുള്ളിലും വ്യത്യസ്തത പുലര്‍ത്തിയ കഥ.


പുതുവത്സരാശംസകള്‍!

Typist | എഴുത്തുകാരി said...

വ്യത്യസ്ഥമായ ഒരു കഥ.

നവവത്സരാശംസകൾ.

ഹാപ്പി ബാച്ചിലേഴ്സ് said...

ജയേട്ടാ, വരാൻ ഇത്തിരി വൈകി. കൊള്ളാം നല്ല കഥ. വിജയാശംസകൾ നേരുന്നു. കൂടാതെ ജയൻ‌ജിയ്ക്കും കുടംബത്തിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകളും!!

ഓലപ്പടക്കം said...

കഥ മനോഹരമായിരിക്കുന്നു.

Gopakumar V S (ഗോപന്‍ ) said...

ഇങ്ങനെയും ചിലര്‍ ...
നന്നായി പറഞ്ഞു...
ആശംസകള്‍

moideen angadimugar said...

ഡോക്ടറുടെ ബ്ലോഗിലോട്ട് ആദ്യമായാണു വന്നത്.
കഥ വളരെ ഇഷ്ടമായി.ആശംസകൾ

Sranj said...

ഒരു ക്ലാസ്സിക് ത്രില്ലര്‍ കണ്ട പോലെ!...
റൂത്തിന്റെ ഏറ്റവും വലിയ ശത്രു അവളുടെ ചാഞ്ചാടുന്ന മനസ്സു തന്നെയാണെന്നു അവള്‍ അവസാനം വരെ മനസ്സിലാക്കിയില്ല!...
@മനോരാജ്... ചേച്ചി മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞു അവളുടെ കൂട്ടുകാരി പറയുന്നതു വരെ റൂത്തിനു കാര്യങ്ങള്‍ അറിയുമയിരുന്നോ?... ഇനി അതിനു ശേഷവും ബിസിനസ്സില്‍ നിന്നു പുറത്താക്കിയിരുന്നെങ്കില്‍ അവനെ ഇങ്ങനെ പുയ്പ്പം പോലെ കൊല്ലാന്‍ കിട്ടുമായിരുന്നൊ?... ആ സ്ഥിതിയിലുള്ള സ്ത്രീ റിസോര്‍ട്ടിലെയ്ക്കു വന്നെങ്കിലല്ലേ അവനു സംശയം കാണൂ.. നിരാലംബയായ അവള്‍ വിവഹാഭ്യര്‍ഥന സ്വീകരിക്കുമെന്നു അവനു ഉറപ്പായിരുന്നു താനും...

സുജിത് കയ്യൂര്‍ said...

Nannaayi. Happy new year.

ഹാഷിക്ക് said...

ഡോക്ടറെ ...കൊള്ളാം കേട്ടോ..ഒരു തിരക്കഥ പോലെ...പുതുവല്‍സരാശംസകള്‍

salam pottengal said...

ഒഴുക്കോടെ പറഞ്ഞു. ബ്ലോഗില്‍ ഈ ത്രില്ലര്‍ ശൈലി അധികം കാണാറില്ല. നന്നായി

jayanEvoor said...

അജിത്ത് മാഷ്,
ചിലകഥകളിൽ ചന്ദനഗന്ധമെങ്കിൽ, മറ്റു ചിലതിൽ ചോരമണമാകട്ടെ!
നന്ദി!

ഒരു നുറുങ്ങ്,
ആശയങ്ങൾ എന്നുപറയാൻ അധികമില്ല. ഒന്നേയുള്ളു. പണത്തിനും,സുഖഭോഗങ്ങൾക്കും പിന്നലെയുള്ള പാച്ചിൽ എത്തിക്കുന്ന സ്വയകൃതാനർത്ഥം.
അതുമാത്രമേ പറയാൻ ഉദ്ദേശിച്ചിട്ടുള്ളു, ഇവിടെ.
നന്ദി മാഷേ!

നട്ടപ്പിരാന്തൻ,
നല്ല നിർദേശം തന്നെ. ഫ്രീ ഹാൻഡായി എഴിതിയിരുന്നെങ്കിൽ അങ്ങനെ പല വീക്ഷണങ്ങളിൽ നിന്ന് എഴുതാമായിരുന്നു. ഇവിടെ കിട്ടിയത് ഒരാളൂടെ മനൊവിചാരങ്ങൾ ആണ്. അതുകൊണ്ട് അങ്ങനെ എഴുതി.
നന്ദി!

തെച്ചിക്കോടൻ,
വളരെ സന്തോഷം.
നന്ദി!


ശ്രദ്ധേയൻ
പ്രൊത്സാഹനത്തിനും നല്ലവാക്കുകൾക്കും നന്ദി.


എഴുത്തുകാരിച്ചേച്ചി
വ്യത്യസ്തമായി തോന്നിയതിൽ സന്തോഷം.
നന്ദി!

jayanEvoor said...

ഹാപ്പി ബാച്ചിലേഴ്സ്
നന്ദി ഫ്രണ്ട്സ്!
തിരിച്ചും പുതുവത്സരാശംസകൾ!

ഓലപ്പടക്കം
വായനയ്ക്കും കമന്റിനും നന്ദി!

ഗോപകുമാർ.വി.എസ്.
അതെ.
ഇങ്ങനെയും ചിലർ.
ആത്മനിന്ദ കൂടുതൽ അനുഭവിക്കുന്നത് പണക്കാരാണെന്നു തോന്നുന്നു.

മൊയ്‌തീൻ അങ്ങാടിമുകർ
നിറഞ്ഞ സന്തോഷം!
നന്ദി!

നിഷ
റൂത്തിനെ മനസ്സിലാക്കിയതിൽ വളരെ സന്തോഷം. നന്ദി!

സുജിത്ത് കയ്യൂർ
സന്തോഷം.
തിരിച്ചും ആശംസകൾ!

ഹാഷിക്ക്
തിരക്കഥ പോലെയൊന്നും ആയിട്ടില്ല! എങ്കിലും പ്രോത്സാഹനത്തിൽ സന്തോഷം! നന്ദി!

സലാം പോട്ടെങ്ങൽ
വായനയ്ക്കും, ഈ വാക്കുകൾക്കും നന്ദി!!

ലിഡിയ said...

രണ്ടുവട്ടം വായിക്കേണ്ടി വന്നു... നല്ല കഥ.
മത്സരത്തിനെഴുതുന്നത് ഓർത്തുപോയി..
:-)

joejoseph said...

jayan sire ,

kalacki ketto,
nalla kaha , puthiya avatharana reethy, enicku valare eshtapettu.

eppozhum samoohathil pala noel -marum karangi nadappundu !chinees nirmitha mobile phonu maayi .

ellavarkum ethoru padamayenkil!

mashinente ayiramaayiram poochendukal opaam puthuvalsara ashamsakalode

lal salam

റാണിപ്രിയ said...

No words to say...
Super!!!
Happy new year!!!

Complicated Heart said...

“അവൾ തന്റെ കൈകളിലേക്കു നോക്കി.
ഇല്ല...ലവലേശമില്ല ചോരക്കറ“! കൊള്ളാം കേട്ടോ .. അതിഷ്ട്ടപ്പെട്ടു !!!

Remya Mary George said...

Love It,Doctor....

Nalla avatharanam.....

Congratsss.....

ചെമ്മരന്‍ | Chemmaran said...

റൂത്ത് കലക്കി..

പക്ഷേ...

കൂട്ടത്തില്‍ നിന്നും ഫസ്റ്റ് കിട്ടിയോ..?

http://chemmaran.blogspot.com/

ajith said...

ഞാന്‍ വീണ്ടും വന്നു. കഥ സമ്മാനാര്‍ഹമായോ എന്നറിയാന്‍. പിന്നെ മുമ്പെഴുതിയ അഭിപ്രായം തിരിച്ചെടുക്കാന്‍. പാത്രമുണ്ടാക്കുന്ന കുശവന് ഒരേ മണ്ണ് കൊണ്ട് പൂപ്പാത്രവും കറിച്ചട്ടിയും ഉണ്ടാക്കാമല്ലോ. രണ്ടിനും അതതിന്റെ മേഖലയില്‍ പ്രയോജനവുമുണ്ട്. അടുത്ത പോസ്റ്റ് പ്രതീക്ഷിക്കുന്നു ഉടനെ തന്നെ.

Wash'llen ĴK | വഷളന്‍'ജേക്കെ said...

ഇഷ്ടമായി... ഇടയില്‍ ഒന്നു പരത്തിപ്പറഞ്ഞ പോലെ തോന്നി. കുറച്ചൂടി ഒന്നു മുറുക്കാമായിരുന്നു...

പുതുവത്സരാശംസകള്‍

കളിക്കൂട്ടുകാരി said...

പുതുവത്സരാശംസകള്‍

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

ഒരു നല്ല വായനാനുഭവം നല്കി.
പണാധിപത്യത്തിനു മുമ്പില്‍ ബന്ദങ്ങളുടെ

പവിത്രത നഷ്ടപ്പെടുന്നു!
അഭിനന്ദനങ്ങള്‍!

ഭാനു കളരിക്കല്‍ said...

ഭാഷയിലും, കഥ പറച്ചിലിലും ഉള്ള ജയന്റെ കഴിവ് തെളിയിക്കുന്ന കഥയാണിത്.
വിഷയം പഴയതെങ്കിലും മനോഹരമായി പറഞ്ഞതിനെ നമിക്കുന്നു.

കളിക്കൂട്ടുകാരി said...

ചില വരികള്‍ കണ്‍ഫ്യൂഷനുണ്ടാക്കിയെങ്കിലും, വീണ്ടും വായിച്ചപ്പോള്‍ വ്യക്തമായി. വിഷയത്തിനോടു ചേര്‍ന്ന് നില്‍ക്കുന്ന കഥ.
ഇനിയും നല്ല നല്ല കഥകള്‍ പിറക്കട്ടെ!

നന്മനിറഞ്ഞൊരു പുതുവത്സരം നേരുന്നു.

Vayady said...

വളരെ നല്ല എഴുത്ത്. മനോഹരമായി പറഞ്ഞിരിക്കുന്നു. നല്ലൊരു പുതുവര്‍‌ഷം നേരുന്നു. ആശംസകള്‍.

chithrangada said...

ജയന് ,ശരിക്കും ഒരു സിനിമ
കണ്ട പോലെ !ചട്ടക്കാരിയിലെ
ലക്ഷ്മിയുടെ മുഖമാണ് നായികക്ക് !
പെണ്ണും പണവും ആണിന്റെ നാശം .....
പുതുവല്സരാശംസകള് !

പള്ളിക്കരയില്‍ said...

കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്തവർ..

കഥ വിവരണാത്മകമായിപ്പോയി എന്ന കുറവുണ്ട്. പക്ഷെ വെച്ചുനീട്ടിയ ഒരു വിഷയത്തിന്റെ പരിമിതികളിൽ നിന്നുകൊണ്ട് എഴുതിയ കഥ എന്ന നിലയ്ക്ക് അത് ക്ഷന്തവ്യമാണ്.

ആശംസകൾ

Joy Palakkal ജോയ്‌ പാലക്കല്‍ said...

ചെറുകഥ..

ജീവിതത്തിലേയ്ക്ക്‌ തുറന്നിട്ട ഒരു ജാലകം..
വൈകിയാണെങ്കിലും,
പുതുവത്സരാശംസകളും..
എല്ലാഭാവുകങ്ങളും!!

jayanEvoor said...

ലിഡിയ

ജോ ജോസഫ്

റാണി പ്രിയ

കോമ്പ്ലിക്കേറ്റഡ് ഹാർട്ട്

രമ്യ മേരി ജോർജ്

ചെമ്മരൻ

അജിത്ത്

വഷളൻ ജേക്കെ

കളിക്കൂട്ടുകാരി

മുഹമ്മദ് കുഞ്ഞി വണ്ടൂർ

ഭാനു കളരിക്കൽ

വായാടി

ചിത്രാംഗദ

പള്ളിക്കരയിൽ

ജോയ് പാലക്കൽ

ഈ കഥ വായിച്ച് അഭിപ്രായമെഴുതിയ എല്ലാവർക്കും നന്ദി!
(ഒരു ട്രെയിനിംഗിൽ കുടുങ്ങിപ്പോയതുകൊണ്ട് എല്ലാം വായിക്കാൻ വൈകി....)

Jazmikkutty said...

നന്നായി എഴുതി..മത്സരത്തില്‍ വിജയിക്കട്ടെ...
ആശംസകള്‍...

Echmukutty said...

ഞാൻ നേരത്തെ വായിച്ചിട്ടുണ്ട്.
ഇപ്പോ ഒന്നും കൂടി വായിച്ചു. നല്ല നല്ല കഥകൾ ഇനിയും വരട്ടെ.
വിഷയത്തിന് അനുയോജ്യമായി കഥയെഴുതുന്ന കഴിവിന് അഭിനന്ദനം സ്പെഷ്യൽ.....

രമേശ്‌അരൂര്‍ said...

മത്സരത്തിന്റെ പിരിമുറുക്കത്തില്‍ എഴുതിയത് കൊണ്ടാകാം വായനയിലും ഒരു പിരിമുറുക്കം തോന്നി ..കുറച്ചു സങ്കീര്‍ണമാണ് വിവരണം ...പക്ഷെ കഥയുടെ ഉള്ളടക്കം നന്നായി ...വൈകിയാണ് പോസ്റ്റ് കണ്ടത് ..

പ്രയാണ്‍ said...

നന്നായി............പറയാനിരുന്നതെല്ലാം എല്ലാരും പറഞ്ഞു കഴിഞ്ഞു...:)

Sandershncf said...

:)