Tuesday, July 20, 2010

ഓളപ്പാത്തിയിൽ ഒരു ഞാറ്റുവേല.....

അപ്രതീക്ഷിതമായി നഗരത്തിൽ തിമിർത്തുപെയ്ത മഴയുടെ ഒച്ചയും തണുപ്പും ആസ്വദിച്ചുകൊണ്ട് അയാൾ മൂടിപ്പുതച്ചുകിടന്നുറങ്ങി - പുലർച്ചെ നാലുമണി മുതൽ ആറര വരെ.

മോഹിപ്പിക്കുന്ന ആ സ്വപ്നം കണ്ടുണർന്നില്ലായിരുന്നെങ്കിൽ പിന്നെയും ഉറങ്ങിയേനേ അയാൾ.

ആമ്പൽക്കുളത്തിൽ നീന്തിത്തുടിക്കുന്ന ഒരു കൌമാരക്കാരി....

കരയിലിരിക്കുന്ന ഒരു പയ്യനെ അവൾ മാടിവിളിക്കുന്നു....

ഒരു മന്ദസ്മിതത്തോടെ അവൻ ആമ്പൽക്കുളത്തിലേക്ക്....

അവരിരുവരും പരസ്പരം പുണർന്ന് വർണച്ചെടികൾ വളർന്നു നിൽക്കുന്ന ആഴങ്ങളിലേക്ക്...

ആ പയ്യന് അയാളുടെ ഛായയായിരുന്നു.

നെഞ്ചിൽ നിന്നൊരു കുളിർ വിടർന്ന് ദേഹമാസകലം പടർന്നു.

കമ്പിളി തലയ്ക്കു മീതെയിട്ട് അയാൾ ചുരുണ്ടു.

ഹൃദയം ഓർമ്മളുടെ ഊഞ്ഞാലിൽ ആടാൻ തുടങ്ങി.

മൂന്നു പതിറ്റാണ്ടുകൾ പിന്നിൽ ഒരു നാൾ...

ആ കൌമാരക്കാരി വിളിക്കുന്നു...

“വാ... നമുക്ക് അക്കരെയ്ക്കു നീന്താം....വാ...”

അവൻ ജാള്യതയോടെ മടിച്ച് കരയിൽ തന്നെ നിന്നു.

അവളുടെ മുഖം കറുത്തു. കരയിലേക്കു നീന്തി വന്നു. ഈറൻ മുടി കോതിയൊതുക്കി. മാറിടത്തിനു മീതെ കെട്ടിമുറുക്കിയ നീളൻ പാവാട തുമ്പുപിഴിഞ്ഞ് കരയിലേക്കു കയറി വന്നു.കിനാവിലെന്നോണം എല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന അവനെ കൈപിടിച്ചുവലിച്ച് വെള്ളത്തിലേക്കിട്ടു.

കരയ്ക്കടുത്ത് ആഴം കുറവാണ്.എങ്കിലും കുളത്തിനു നടുവിൽ നിലകിട്ടില്ല.അവനു പരിഭ്രമം ഏറി.

അവൾ ഉത്സാഹത്തോടെ അടുത്തുവന്നു. ഇരുകൈകളും അവന്റെ വയറിനടിയിൽ താങ്ങായി തിരുകി. എന്നിട്ടു പറഞ്ഞു “ ഉം... നീന്തിക്കോ...! ഞാൻ പിടിച്ചിട്ടുണ്ട്... മുങ്ങിപ്പോവില്ല...”

അവൻ സന്ദേഹിയായിരുന്നു. വീട്ടിൽ നിന്നു കർശനമായി വിലക്കിയിട്ടുണ്ട് വെള്ളത്തിൽ ഇറങ്ങരുത് എന്ന്. കണിയാൻ ശങ്കരന്റെ മുന്നറിയിപ്പാണത്. തന്നെയുമല്ല അവന് ചെറിയകുട്ടിയായിരിക്കുമ്പോഴെ, ആഴങ്ങൾ ഭയവുമാണ്.

എങ്കിലും ഒരു പെണ്ണിന്റെ മുന്നിൽ ഭീരുവായിക്കൂടാ.... മനസ്സു മന്ത്രിച്ചു. ഒരു നിമിഷാർദ്ധത്തിൽ ശരീരം മുന്നോട്ടാക്കി നീന്താൻ ശ്രമിച്ചു.പെട്ടെന്നുള്ള ആ ശ്രമത്തിൽ അവന്റെ ഭാരം അവളുടെ കൈകൾ താങ്ങിയില്ല.കണ്ണിലും മൂക്കിലും വായിലുമെല്ലാം വെള്ളം. പിടികിട്ടിയത് അവളുടെ പാവാടയിലായിരുന്നു. മരണ വെപ്രാളത്തിൽ എവിടൊക്കെയോ അള്ളിപ്പിടിച്ചു.

വെളിവു വരുമ്പോൾ കരയോടടുത്ത് കിതച്ചുകൊടക്കുകയാണ് രണ്ടാളും. എങ്ങനെ രക്ഷപ്പെട്ടു എന്ന് അവൾക്കു മാത്രം അറിയാം!

വിറയ്ക്കുന്നുണ്ടായിരുന്നു ഇരുവരും. അവൾ കുളി മതിയാക്കി, കരയിൽ വച്ചിരുന്ന തോർത്തെടുത്ത് തലതോർത്തി. വെയിലത്തിരുന്നു.നീളൻ ബ്ലൌസിട്ടു. പാവാട അയച്ച് നേരേയാക്കി.

“അയ്യോ!”പെട്ടെന്നൊരു നിലവിളി.

“എന്റെ അരഞ്ഞാണം കാണുന്നില്ല....”

കഴിഞ്ഞ വർഷം അവളുടെ അച്ഛൻ ബോംബേയിൽ നിന്നുവന്നപ്പോൾ സമ്മാനിച്ചതാണ് ആ വെള്ളിയരഞ്ഞാണം.

അവളുടെ മുഖം മ്ലാനമായി. വിങ്ങിവിങ്ങിക്കരയാൻ തുടങ്ങി.

“മുത്തശ്ശിയോടിനി എന്തു പറയും...?”

അവനു മറുപടി ഒന്നും ഉണ്ടായിരുന്നില്ല. മരണവെപ്രാളത്തിൽ നടന്ന പിടിവലിയിൽ താൻ അവളുടെ അരഞ്ഞാണം പിടിച്ചു പൊട്ടിച്ചിട്ടുണ്ടാവും എന്നു മാത്രം മനസ്സിലായി.

വിക്കി വിക്കി ചോദിച്ചു “മുത്തശ്ശി എന്നും നോക്കുമോ, അരഞ്ഞാണം ഉണ്ടോന്ന്?”

“ഇല്ല...”

“അപ്പോ പിന്നെന്തിനാ പേടിക്കുന്നത്...?”

ബാക്കി കേൾക്കാൻ അവൾ നിന്നില്ല. ചീർത്തമുഖവുമായി അവനരികിലൂടെ അവൾ പാഞ്ഞു.

“മണ്ടൻ... പേടിത്തൊണ്ടൻ... നീന്തൽ പഠിക്കാൻ പോലും ധൈര്യമില്ലാത്തവൻ...”അവൻ സ്വയം പറഞ്ഞു.

ഒരോന്നാലോചിച്ച്, തല തോർത്താൻ മറന്ന് അവിടെത്തന്നിരുന്നു.പെട്ടെന്ന് മാനം കറുത്തിരുണ്ടു തുടങ്ങി. ഒരു നിമിഷത്തിനുള്ളിൽ ആർത്തലച്ച് മഴ വന്നു. നനഞ്ഞുകൊണ്ട് വീട്ടിലേക്കോടി.

അമ്മ വഴക്കുപറഞ്ഞു. കിട്ടിയ തോർത്തെടുത്ത് തല തോർത്തി. ആർത്തുപെയ്യുന്ന മഴയുടെ ഒച്ചയും,കുളിരും... മൂടിപ്പുതച്ചു കിടന്നു. രാത്രി അമ്മ കഞ്ഞിയുണ്ടാക്കി വിളിക്കാൻ വന്നു നോക്കിയപ്പോൾ പൊള്ളുന്ന ചൂട്.അമ്മ ചോദിച്ചതിനു മറുപടിയായി എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു.

അച്ഛൻ വരാൻ വൈകി. വന്നയുടൻ അമ്മ വിവരം പറഞ്ഞു. അച്ഛൻ പോയി വൈദ്യരെ വിളിച്ചുകൊണ്ടു വന്നു.

വൈദ്യർ നെറുകയിൽ തളം വച്ചു. മൂക്കിലെന്തോ മരുന്നൊഴിച്ചു. മുറിയിലാകെ ധൂപസുഗന്ധം...

പുകമറയ്ക്കുള്ളിൽ അവളുടെ രൂപ തെളിഞ്ഞു. മുത്തശ്ശനൊപ്പം അവളും വന്നിരിക്കുന്നു.

പക്ഷേ കണ്ണു തുറന്നു നിൽക്കുന്നില്ല...അറിയാതെ വീണ്ടും മയക്കത്തിലേക്ക്.

ജ്വര മൂർച്ഛയിൽ നിന്ന് സുഗന്ധമൂറുന്നൊരു കിനാവിലൂടെ പനിയിറക്കം... ഉണർന്നു നോക്കുമ്പോൾ കൂടെയാരുമില്ല. മുടി തഴുകി കൂടെക്കിടന്നവൾ എവിടെ?

കർക്കിടകമായാൽ അവൾ മുത്തശ്ശിക്കൊപ്പം കൂടും. തൊടിയിൽ നടന്ന് ദശപുഷ്പങ്ങൾ ശേഖരിക്കലാണ് പണി. അത് തലയിൽ ചൂടും. മുത്തശ്ശി അവൾക്ക് മുക്കുറ്റിച്ചാന്തും ഉണ്ടാക്കിക്കൊടുക്കും.

വർഷത്തിൽ ഒരു മാസം മാത്രമാണ് അവൾ കഞ്ഞി കുടിക്കുക - കർക്കിടകത്തിൽ. അവളുടെ മുത്തശ്ശൻ വൈദ്യരാണ്. അവർ പണക്കാരാണ്.മക്കളൊക്കെ വല്യ വല്യ ഉദ്യോഗസ്ഥർ. അവളുടെ അച്ഛനമ്മമാർ ബോംബെയിലാ താമസം.

ഇടയ്ക്കു കാണുമ്പോൾ അവൾ ചോദിക്കും “വരുന്നോ,മരുന്നുകഞ്ഞി കുടിക്കാൻ?”

എന്നും കഞ്ഞി കുടിക്കുന്നവന് കഞ്ഞിയോടെന്തു കൊതി!? അവന് കഞ്ഞി മടുപ്പായിരുന്നു.

അകന്ന ബന്ധുക്കളാണ് വൈദ്യരും കുടുംബവും. അവന്റെ അച്ഛനുമമ്മയും പാടത്ത് പണിക്കാരാണ്. അച്ഛൻ വൈദ്യരുടെ കാര്യസ്ഥൻ കൂടിയാണ്.

മകനെ നല്ല നിലയിൽ എത്തിക്കണം എന്ന് അച്ഛനു വാശിയായിരുന്നു..പരീക്ഷകളിലൊന്നും തോൽക്കാതെ സാമാന്യം നല്ല മാർക്കു വാങ്ങി പഠിക്കുന്ന മകനെ കൃഷിപ്പണിയിലൊന്നും അച്ഛൻ കൂട്ടാറില്ല.

“അവൻ മിടുക്കനാ...” അഭിമാനത്തോടെ എല്ലാരോടും പറയും.

പക്ഷെ അവനറിയാം, മാർക്കിൽ പാതി അവൾക്കവകാശപ്പെട്ടതാണെന്ന്. ക്ലാസിൽ മനസ്സിലാകാത്ത പലതും അവളാണ് പറഞ്ഞുകൊടുക്കുന്നത്. ഒറ്റ പ്രാവശ്യം കേട്ടാൽ മതി, അവൾ ഒക്കെ ഹൃദിസ്ഥമാക്കിക്കഴിഞ്ഞിരിക്കും.
ക്ലാസിൽ നമ്പർ വൺ. താൻ ശരാശരിക്കു മുകളിൽ ഉള്ള കുട്ടികളിൽ ഒരാൾ മാത്രം. പക്ഷേ അച്ഛന് താൻ വലിയ മിടുക്കൻ! അൻപതിൽ നാല്പതു മാർക്ക് കിട്ടിയാൽ മതി. അച്ഛൻ സന്തുഷ്ടൻ; അമ്മയും!

ഒരു ടെലിഫോൺ കോളിൽ ഓർമ്മത്തേരിലുള്ള യാത്ര മുറിഞ്ഞു.കമ്പിളിക്കുള്ളിൽ കിടന്നു തന്നെ ഫോൺ അറ്റെൻഡ് ചെയ്തു.

മനസ്സ് ഇപ്പോഴും ആ സ്വപ്നത്തിന്റെ അരികു പറ്റി അങ്ങനെ....ഹൃദയം തുടിക്കുന്നതെന്തിനെന്ന് മനസ്സ് മനസ്സിലാക്കി.

പുതിയൊരുത്സാഹത്തോടെ ചാടിയെണീറ്റു. ട്രാവൽ ഏജൻസിയിൽ വിളിച്ച് കൊച്ചിക്കൊരു ടിക്കറ്റ് ബുക്ക് ചെയ്തു.

ഈ കർക്കിടകത്തിൽ മഴ നുകർന്ന് നാട്ടിൽ കൂടണം എന്നത് അയാളുടെ മാത്രം തീരുമാനമായിരുന്നു. ഭാര്യയും മകനും മുംബെയിൽ തന്നെ നിന്നു. അല്ലെങ്കിലും അവർക്ക് ഈ ‘വെറ്റ്, ഡാംപ് പ്ലെയ്സ്’ അത്ര ഇഷ്ടമല്ല.

“ഇറ്റ്സ് സോ മഡി ഔട്ട് ദെയർ, യു നോ...” അവൾ പരാതിപ്പെടും.കൂടാതെ അവരുടെ കമ്പനിക്ക് വലിയൊരു ഡീൽ ഉറപ്പിക്കുന്ന മാസം കൂടിയാണ് ജൂലൈ.

കൂടുതൽ ഒന്നും ചിന്തിച്ചില്ല. കിനാവിന്റെ ലഹരിയും കുളുർമഴയും അയാളെ അത്രയ്ക്ക് കീഴ്പ്പെടുത്തിയിരുന്നു. ഒപ്പം നീന്താൻ ക്ഷണിച്ചവൾ... ഒപ്പം ജീവിക്കാൻ കൊതിച്ചവൾ... പക്ഷേ മൂന്നു പതിറ്റാണ്ടുകൾ താണ്ടിയിട്ടും അവൾക്കരികിൽ എത്താനായില്ല.

അവളെ കണ്ടു പിടിക്കാനാണ് ഇരുപതാം വയസ്സിൽ ഡിഗ്രി പാസായ ഉടൻ നാടു വിട്ടത്. മുംബൈ എന്ന നഗരം എത്ര ബൃഹത്താണെന്നു ബോധ്യപ്പെട്ടതു മാത്രം മിച്ചം.

നിരാശയുടെ പടുകുഴിയിൽ നിന്ന് എങ്ങനെയോ കരകയറാൻ കാരണമായത് അച്ഛന്റെ മരണമാണ്. ഒറ്റയ്ക്കായ അമ്മയെയും കൂട്ടി വീണ്ടും ഈ മഹാനഗരത്തിൽ....

തികഞ്ഞ സന്തോഷത്തിലായിരുന്നു അമ്മയുടെ മരണം -പരിഷ്കാരിയും സമ്പന്നയുമായ മരുമകൾ. പേരക്കിടാവായൊരു ആൺ കുട്ടി....

ബോർഡിംഗിൽ പഠിക്കുന്ന ഒറ്റമകനു വേണ്ടി പത്തു തലമുറയ്ക്കുള്ളത് സമ്പാദിച്ചു കഴിഞ്ഞു, ഭാര്യയും അയാളും കൂടി.

ഇപ്പോൾ വല്ലാതെ മടുത്തിരിക്കുന്നു.പണം ഒരു പ്രചോദനമാകുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. സത്യത്തിൽ ഒന്നും ഒരു പ്രചോദനം അല്ലാതായിരിക്കുന്നു!

കൊച്ചി എയർ പോർട്ടിൽ നിന്നുള്ള യാത്രയിൽ ഇരുപുറവും വെള്ളം നിറഞ്ഞ പാടങ്ങൾ അയാളെ ആർദ്രനാക്കി.മലവെള്ളം പോലെ ഒർമ്മകൾ ആർത്തലച്ചെത്തി.

അന്നൊക്കെ വേനൽ കഴിഞ്ഞ് ആദ്യമഴപെയ്താൽ ആകെ ഒരു ബഹളമാണ്.

വലിയ കുട്ടകത്തിൽ വെള്ളം നിറച്ച് അച്ഛൻ വിത്തു കുതിർത്തുവച്ചിട്ടുണ്ടാ‍വും.

കലപ്പയിൽ കൊഴു ഉറപ്പിക്കുന്ന കൊട്ടും തുടിയും കേട്ടാവും ഉണരുക. വിത്തിടാൻ ആണാളും പെണ്ണാളും മുറ്റത്തു നിരന്നിട്ടുണ്ടാവും.

ഇടവത്തിൽ വിതച്ച് ചിങ്ങത്തിൽ കൊയ്‌ത്ത്.

പിന്നെ വെള്ളം നിറഞ്ഞ വയലുകളിലൂടെ താറാവു കൂട്ടത്തിന്റെ രാജകീയ സവാരി കണ്ടുകൊണ്ടുള്ള സ്കൂൾ യാത്രകൾ...

അടുത്ത മാസം ഞാറു പറിച്ചു നടൽ. മകരത്തിൽ കൊയ്ത്ത്.

വരികൾ മറന്ന എതോ കൊയ്ത്തുപാട്ടിന്റെ ഈണം അയാളുടെയുള്ളിൽ തുടിയുണർന്നു.

വിദ്യാർത്ഥിയായിരുന്ന കാലം...

പാടവരമ്പിൽ വളർന്ന പുല്ലുകളിൽ വീണ വെള്ളം തട്ടിത്തെറിപ്പിച്ച്....

മടവീണ വരമ്പുകളിൽ കൂടിയൊഴുകുന്ന വെള്ളത്തിൽ നിന്ന് അവളുടെ തൂവാലയിൽ മീൻ കുഞ്ഞുങ്ങളെ പിടിച്ച്....

വരുന്ന വഴി ശ്രദ്ധിച്ചു. ആൽത്തറയ്ക്കു കീഴെ നിറയെ ഇലകളും ചുള്ളിക്കമ്പുകളും. എന്നും പച്ചനിറഞ്ഞുകിടക്കുന്ന അമ്പലക്കുളം നിറഞ്ഞു കവിഞ്ഞിരിക്കുന്നു. അതിലേക്കിറങ്ങാനുള്ള കൽ‌പ്പടവുകൾ മുഴുവൻ വെള്ളത്തിനടിയിൽ തെളിഞ്ഞുകാണാം.... ചുറ്റുമതിലിൽ പച്ചപ്പായൽ....

അമ്പലത്തിനു മുന്നിലെ നിലം മുഴുവൻ പുല്ലു വളർന്ന് പച്ചപ്പരവതാനിയായിരിക്കുന്നു.അതിൽ നിന്ന് അല്പം ഉയർന്നാണ് ആൽത്തറ... ആൽ ഒരു പടുകൂറ്റൻ വൃക്ഷമായി മാറിയിരിക്കുന്നു.

കാർ വീണ്ടും മുന്നോട്ട്. ‘പുഞ്ചവാത്തല’യിലെത്തി.

ശരിക്കും ഒരു വാത്തല തന്നെ... ഇരുനൂറേക്കറിൽ പരന്നുകിടക്കുന്ന പുഞ്ചയിലേക്ക് ഇറങ്ങി നിൽക്കുന്ന ഒരു വാൾത്തല പോലെ ഈ പുരയിടം. ശരിക്കും ഒരു മുനമ്പ്.

മുന്നിലും, ഇരുവശങ്ങളിലും വെള്ളം. അരികുകളിലുടനീളം തെങ്ങിൻ നിര.

തങ്ങൾ സ്വപ്നം കണ്ട സ്ഥലം, വീട്...

(“ഒരുനാൾ ഞാനിതു വാങ്ങും....” പണ്ടു വീമ്പു പറഞ്ഞതോർമ്മ വന്നു..! എങ്ങനെ എന്ന ചോദ്യത്തിന് അന്നുത്തരമുണ്ടായിരുന്നില്ല.)

മുത്തശ്ശനും മുത്തശ്ശിയും കർക്കിടകവാവിനു ബലിയിടാൻ പോയ ദിനം.

തറവാടും നിലവറയും മുഴുവൻ നടന്നുകണ്ടു അവൾക്കൊപ്പം.

അതുവരെയുണ്ടായിട്ടില്ലാത്ത ഒരു ധൈര്യത്തിൽ അവളെ മുറുകെപ്പുണർന്നു. തന്റെ കൈകൾക്ക് ഇത്ര ശക്തിയോ!

പെട്ടെന്നുള്ള ആ ആവേശപ്രകടനത്തിൽ അവളൊന്നു പതറി. പക്ഷേ വികാരത്തിനു മുകളിൽ വിവേകമുള്ളവൾ തന്നെ കീഴ്പ്പെടുത്തി.

“കല്യാണം വരെ ഒന്നും വേണ്ട!”

അതു വരെ?

അതു വരെ ദാ ഇതു പിടിച്ചോ...

എണ്ണിത്തന്ന മൂന്ന് ഉമ്മകൾ...

കണ്ണിൽ... കവിളിൽ... ചുണ്ടിൽ...

പിന്നെ ഒരു മണിക്കൂറോളം മടിയിൽ കിടന്ന് കണ്ണോടു കൺ നോക്കി അവൾ വാ തോരാതെ സംസാരിച്ചു, ഭാവിയെപ്പറ്റി!

“നോക്കിക്കോ, പുഞ്ചവാത്തലയിലുള്ള ആ വീടും പറമ്പും നമ്മൾ വാങ്ങും. എന്നിട്ട് അവിടെ താമസിക്കും.”അവൾക്കു മറുപടിയായി താൻ പറഞ്ഞു.പെട്ടെന്ന് ഒരു പുരുഷനായപോലെ!

അതു വരെ യുക്തിപൂർവം സംസാരിച്ചിരുന്ന അവൾ, ഒരു യുക്തിയുമില്ലാഞ്ഞിട്ടും താൻപറഞ്ഞതു വിശ്വസിച്ചു!

“പിന്നെ.....?”

“പിന്നെ...., വെള്ളിയരഞ്ഞാണത്തിനു പകരം ഒരു പൊന്നരഞ്ഞാണം!” അതു കേട്ട് അവളുടെ മുഖം തുടുത്തു.

പതിനഞ്ചാം വയസ്സിലെ പ്ലാനിംഗുകൾ!

പതിനെട്ടാം വയസ്സിൽ അവൾ വിട്ടുപോകും വരെ പുളകം ഓർത്ത് കൊണ്ടിരുന്ന നിമിഷങ്ങൾ! പെട്ടെന്നൊരുനാൾ വൈദ്യർ മരിച്ചു. അച്ഛൻ വന്ന് അവളെ മുംബേയ്ക്കുകൊണ്ടുപോയി....

പുഞ്ചവയൽക്കരയിലെ ഒറ്റപ്പെട്ടു നിൽക്കുന്ന വീടുള്ള ഈ സ്ഥലം അവൾക്ക് ഇഷ്ടമായിരുന്നു. നോക്കെത്താ പാടങ്ങളുടെ മീതെ സന്ധ്യ ചായം ചാലിക്കുന്നത് നോക്കി നിൽക്കാനും അവൾക്കിഷ്ടമായിരുന്നു.

പക്ഷേ വിളക്കു വയ്ക്കും മുൻപ് വീടെത്തിയില്ലെങ്കിൽ മുത്തശ്ശി പിണങ്ങും എന്നുള്ളതുകൊണ്ട് സന്ധ്യകൾ പലപ്പോഴും അവൾക്കു നഷ്ടപ്പെട്ടിരുന്നു. സിന്ദൂരവും കുങ്കുമവും വാരി വിതറുന്ന സന്ധ്യയെ നോക്കി ഇരുളും വരെ താൻ അവിടെ ഒറ്റയ്ക്ക്...

പുഞ്ചവാത്തലയിലെ വീട് ഇപ്പോഴുമുണ്ട്. അവിടെ ആരുമില്ല. അല്ലെങ്കിൽ ഈ രാത്രി അവിടെക്കൂടാമായിരുന്നു.

തൊട്ടടുത്തുള്ള ഒരു റിസോർട്ടിൽ മുറിയെടുത്തു.

അവിടെയൊരു കുളമുണ്ട്.കരയിൽ ലൈഫ് ബെൽറ്റുകൾ തൂക്കിയിട്ടിരിക്കുന്നു.ഒന്നു നീന്തിയാലോ...

വർഷങ്ങൾക്കുമുൻപ് വാശിപ്പുറത്ത് പൂളിൽ നീന്തൽ പഠിക്കാൻ പോയ കാര്യം അയാൾ ഓർത്തു. മുപ്പത്തഞ്ചാം വയസ്സിൽ! ഏകദേശം പഠിച്ചു തീരാറായപ്പോൾ പൂനെയിലേക്ക് ട്രാൻസ്ഫർ. നീന്തൽ മുടങ്ങി. തിരിച്ചെത്താൻ മൂന്നു കൊല്ലമെടുത്തു. പിന്നെ ഇപ്പോഴാണ് വീണ്ടും....

രാത്രി.

ചുറ്റിലും കൂരിരുളും ചീവീടൊച്ചയും മാത്രം. തണുപ്പ് ശരീരത്തിലേക്ക് കിനിഞ്ഞിറങ്ങുന്നത് ആസ്വദിച്ച് അയാൾ നിന്നു. കുളക്കരയിലെവിടെയോ തവളകളുടെ ശബ്ദം.

ഒരു മയിലൊച്ച എവിടെങ്കിലും കേൾക്കുന്നുണ്ടോ...?

അയാൾ കാതു കൂർപ്പിച്ചു.

വൈദ്യർ മുത്തശ്ശൻ ഉള്ള കാലത്ത് ഒരു മയിലിനെ വളർത്തിയിരുന്നു, അവരുടെ തറവാട്ടിൽ.

ഇടിയൊച്ച കേൾക്കുമ്പോൾ ഉച്ചത്തിൽ ഒച്ചയുണ്ടാക്കും മയിൽ. പിന്നെ വർണ്ണപ്പീലികൾ വിരിച്ചങ്ങനെ നിൽക്കും!

മഴ വീണ്ടും തുടങ്ങി. രാത്രി മഴ....സുഗതകുമാരിയുടെ രാത്രിമഴ....

“രാത്രിമഴ,ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും
നിര്‍ത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു യുവതിയാം ഭ്രാന്തിയെപ്പോലെ...”

ഹൈസ്കൂളിൽ പഠിക്കാനുണ്ടായിരുന്ന കവിത അവൾ പാടുന്നത് ഒർമ്മ വന്നു.

അതിൽ നനയാൻ ഒരു ഭ്രാന്തൻ!

ഉള്ളു തണുക്കുവോളം മഴ നനഞ്ഞു.

രാവിലെയുണർന്നപ്പോൾ നല്ല പനി. കയ്യിലുണ്ടായിരുന്ന എന്തെല്ലാമോ ഗുളികകൾ അയാൾ വാരി വിഴുങ്ങി.

കള്ളക്കർക്കിടകം കറുത്തിരുണ്ടുപെയ്യുന്നു. ജനലരികിലിരുന്ന് മഴ ആസ്വദിച്ചു. ഇടമുറിയാത്ത ഈ മഴ കാണുന്നത് എത്ര വർഷങ്ങൾക്കു ശേഷമാണ്....

ഇത്തവണ മകയിരവും തിരുവാതിരയും ഞാറ്റുവേലകൾ വിചാരിച്ചത്ര കേമമായില്ലെങ്കിലും ഈ പുണർതം ഞാറ്റുവേല തകർത്തു പെയ്യുന്നുണ്ട്. മുറ്റത്തേക്കിറങ്ങി.

പുഞ്ചനിറഞ്ഞുകഴിഞ്ഞു;നോക്കെത്താദൂരം വെള്ളപ്പരപ്പ്. മഴ വീണ്ടും ആരവമുയർത്തി.

ആർത്തുപെയ്യുന്ന മഴയിലേക്ക് ഒരു ഈരേഴൻ തോർത്തു മാത്രമുടുത്ത് അയാൾ ഇറങ്ങി.

ചുറ്റും വെള്ളം പൊങ്ങുന്നത് ആഹ്ലാദത്തോടെ നോക്കി നിന്നു. കാറ്റിന്റെ ഹുങ്കാരം അയാളിൽ രോമഹർഷമുണർത്തി.

നിറഞ്ഞ പുഞ്ചയിലേക്ക് അയാൾ എടുത്തു ചാടി. ഓളപ്പരപ്പിൽ നീന്തിത്തിമിർത്തു.

പുഞ്ചപ്പാടത്ത് ഓളങ്ങളിളക്കി ഒരു ഉശിരൻ കാറ്റു വീശി... കളിയായി ആ ഓളപ്പാത്തികളിൽ പൊങ്ങിയും താണും കുറേ നേരം കിടന്നു ...

പനി എന്തുവേഗമാണ് വിട്ടുമാറിയത്... അയാൾ അതിശയിച്ചു.

മഴയേറ്റ് തണ്ടുപൊട്ടി ഒഴുകിയെത്തിയ ആമ്പൽ‌പ്പൂകളും മൊട്ടുകളും അയാളെ തഴുകി ഒഴുകിപ്പോയി.

പുണർതം ഞാറ്റുവേല കുളുർമാരിയായ് അയാളെ പുണർന്നു.

മകയിരവും, തിരുവാതിരയും ചതിച്ചപ്പോൾ, തനിക്കായി മാത്രം തുള്ളിത്തുളുമ്പിയ ഞാറ്റുവേല.....

പെട്ടെന്ന് അയാളെ അതിശയിപ്പിച്ചുകൊണ്ട് പരിചിതമായ ആ ശബ്ദം.

ഓളപ്പരപ്പിൽ നീന്തിത്തുടിച്ച് അവൾ വിളിക്കുന്നു “വാ... നമുക്ക് അക്കരെയ്ക്കു നീന്താം....വാ...”

ഇവളെങ്ങനെ ഇവിടെ....?

അലകളിൽ മുങ്ങിയും പൊങ്ങിയും നീന്തിത്തിമർക്കുന്നു അവൾ.അവൾക്കു നേരെ നീന്തിയടുത്തു അയാൾ.

കിഴക്കുനിന്ന് പെട്ടെന്ന് മലവെള്ളത്തിന്റെ കുത്തൊഴുക്ക്....

കാഴ്ച മറച്ചുകൊണ്ട് ഒരു പാത്തിവെള്ളം അയാൾക്കു മീതെ ഒഴുകി!

അവാച്യമായൊരു ആനന്ദാനുഭൂതിയിൽ അവൾക്കു പിന്നാലെ ആഴങ്ങളിലേക്ക്.... ആഴങ്ങളിലെ വർണച്ചെടികൾ മുത്തി വീണ്ടും മുകളിലേക്ക്....

എപ്പോഴാണ് താൻ മലർന്നുകിടന്ന് ഒഴുകാൻ തുടങ്ങിയത് എന്നയാൾ അറിഞ്ഞില്ല...

ദിവസം മുഴുവൻ ഭാരമേതുമില്ലാതെ ഒഴുകിയൊഴുകിയങ്ങനെ....


അടിക്കുറിപ്പ്: കുട്ടിക്കാലത്ത് ഏവൂർ പുഞ്ചയിലൂടെ ഒഴുകിപ്പോയ, പേരറിയാത്ത ഒരാൾക്കു സമർപ്പണം...

77 comments:

jayanEvoor said...

കഴിഞ്ഞ ഒരാഴ്ചയായി മഴ തിമിർക്കുകയാണ്.... മൂടിപ്പുതച്ചു കിടന്നു മയങ്ങുമ്പോൾ, ഓർമ്മകൾ എവിടെയൊക്കെയോ കൊണ്ടു പോയി....

ശ്രീ said...

ആഹാ... നല്ല മനോഹരമായ ഒരു കഥ, മാഷേ. നല്ല ഒഴുക്കോടെ, സുഖത്തോടെ ഒപ്പം നാടിന്റെ ഓര്‍മ്മകളോടെ വായിച്ചു.

mini//മിനി said...

സുന്ദരമായ ഓർമ്മകൾ നിറഞ്ഞ കഥയല്ല, അനുഭവം ആയാണ് വായിച്ചത്.

Unknown said...

ഉള്ളു തണുക്കുവോളം മഴ നനഞ്ഞു.

കള്ളക്കർക്കിടകം കറുത്തിരുണ്ടുപെയ്യുന്നു. ജനലരികിലിരുന്ന് മഴ ആസ്വദിച്ചു. ഇടമുറിയാത്ത ഈ മഴ കാണുന്നത് എത്ര വർഷങ്ങൾക്കു ശേഷമാണ്...

Anandhu Nilakkal said...

നല്ല മനോഹരമായ ഒരു കഥ

CNR Nair said...

മഴക്കാലത്തെ ഓര്മകള്‍ അയവിറക്കാന്‍ .... മൂടിപുതചുകിടക്കുന്ന അന്ഭൂതികളുടെ ഓര്മകളും ...
ഭംഗിയായിരിക്കുന്നു ഭാവന

ഒഴാക്കന്‍. said...

ജയേട്ടാ, ഇത്തവണ മൊത്തത്തില്‍ ശൈലി ഒന്ന് മാറിയാണല്ലോ എഴുത്ത്
എന്നിരുന്നാലും ഞാനും ആ മഴയിലെ ഓര്‍മയിലൂടെ അറിയാതെ കുറച്ചു ദൂരം നടന്നു കേട്ടോ, നന്ദി !

Echmukutty said...

ഭാവന പെയ്യുകയാണ് കഥയിലാകെ......
ഇഷ്ടമായി.
മനോഹരമായിരിയ്ക്കുന്നു.
സന്തോഷം.

ruSeL said...

ദാ ഇതു പിടിച്ചോ...

എണ്ണിത്തന്ന മൂന്ന് വാക്കുകള്‍...

സൂപ്പര്‍... ഡ്യൂപ്പര്‍... സ്റ്റൈല്‍...

Naushu said...

മനോഹരമായ കഥ

Sukanya said...

ഞാറ്റുവേല കിളിയേ നീ.. കഥകള്‍ പറഞ്ഞു തരുമോ.....

നല്ല കഥ

sm sadique said...

“കല്യാണം വരെ ഒന്നും വേണ്ട!”

അതു വരെ?

അതു വരെ ദാ ഇതു പിടിച്ചോ...

എണ്ണിത്തന്ന മൂന്ന് ഉമ്മകൾ...

കണ്ണിൽ... കവിളിൽ... ചുണ്ടിൽ...
“ മധുരമുള്ള ഓർമകൾ ഓമനിച്ച്…
ഓമനിച്ചങ്ങനെ…….
ഞാനും ത്ണുത്ത വെളുപ്പാൻ കാലത്ത്,

വരയും വരിയും : സിബു നൂറനാട് said...

ഓര്‍മകളുടെ മഴക്കുളിര് ...ശരിക്കും ആസ്വദിച്ചു...

ഒരു നുറുങ്ങ് said...

മഴയുടെ താളവും ശബ്ദവും തണുപ്പും
ആസ്വദിച്ചങ്ങിനെ...മൂടിപ്പുതച്ചങ്ങിനെ
അലസമായി കിടന്നുറങ്ങാന്‍,പയ്യെപയ്യെ
സ്വപ്നങ്ങളുടെ താഴ്വാരങ്ങളിലേക്ക് ഊളിയിട്ട്
മുങ്ങിപ്പൊങ്ങിയങ്ങിനെയങ്ങിനെ ഒരുപൊങ്ങു
തടിപോലെയൊഴുകി...,"ഠ്ണിം..!!"

ജയന്‍ ഡോക്ടറേ,നിങ്ങടെ കഥ/അനുഭവം
വായന പൂര്‍ത്തിയായപ്പോള്‍ ഉറക്കില്‍ നിന്ന് പെട്ടെന്ന്ഞെട്ടിയുണര്‍ന്ന പോലായി...!
റിയലി,ഇതൊര്‍ സ്വപ്നമോ...?

jayanEvoor said...

ശ്രീ

മിനിച്ചേച്ചി

ടോംസ് കോനുമഠം

അനന്തു നീർവിളാകം

സി.എൻ.ആർ.നായർ

ഒഴാക്കൻ

എച്ച്മുക്കുട്ടി

വാസു

നൌഷു

സുകന്യേച്ചി

എസ്.എം.സിദ്ദിക്ക്

സിബു നൂറനാട്....

ഈ മഴക്കുളിരിൽ കഥ നുണയാനെത്തിയ എല്ലാവർക്കും നന്ദി!

jayanEvoor said...

ഒരു നുറുങ്ങ്....

വിട്ടുപോയി!

അതെ മഴക്കുളിരിൽ മൂടിപ്പുതച്ചു കിടക്കുമ്പോൾ കുട്ടിക്കാലത്തു കേട്ട ഒരു പ്രണയ കഥ ഒരു മാത്ര വെറുതേ നിനച്ചുപോയി!

Ashly said...

സുന്ദരം

സജി said...

മഴയെപ്പേടിയാണ് അന്നും ഇന്നും..

എങ്കിലും ആസ്വദിച്ചു വായിച്ചു..

എറക്കാടൻ / Erakkadan said...

ഒരു എച്ചും കുട്ടി സ്റ്റൈല്‍ ... ഗ്രാമം ..മഴ ...ശ്ശോ ...

ഹംസ said...

മനോഹരമായ കഥ .. നല്ല ഒഴുക്കോടെ എഴുതി ..... വായിക്കുമ്പോള്‍ ഒരു ചെറിയ സുഖം .!

Manju Manoj said...

ഗൃഹാതുരമായ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന കഥ. കര്‍ക്കടക മഴ കണ്ട കാലം മറന്നു... കൊതിയാവുന്നു നാട്ടിലെത്താന്‍.....വളരെയധികം നന്നായി ഈ കഥ.നന്ദി..

OAB/ഒഎബി said...

ഓര്‍മകളുടെ ആഴങ്ങ്ലിലേക്കിറങ്ങിച്ചെല്ലാന്‍
നിങ്ങക്കൊക്കെ ഒരു മഴക്കാലം.
ഹൊ... മൂടിപ്പുതച്ച് സ്വപ്നം കണ്ടങ്ങനെയിങ്ങനെ


നല്ല കഥയാട്ടൊ..

jayanEvoor said...

ക്യാപ്റ്റൻ ഹാഡോക്ക്

സജിയച്ചായൻ

എറക്കാടൻ

ഹംസ

മഞ്ജു മനോജ്

ഓ.എ.ബി.

ഈ കർക്കടക മഴ നനഞ്ഞ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി!

Manoraj said...

സുന്ദരമായ ഓർമകൾ. മനോഹരമായി നൊസ്റ്റാൾഗിക്കായി എഴുതി

ചിതല്‍/chithal said...

സുന്ദരൻ കഥ. ഇത്തവണ വേറിട്ട ഒരു ശൈലിയാണല്ലൊ. ഇതും വഴങ്ങും എന്നു് തെളിയിച്ചു. ഒട്ടും മുഷിപ്പുതോന്നാത്ത രീതിയിൽ ഒഴുക്കോടെ, ഒരു നീന്തിക്കുളിയുടെ ലാഘവത്തോടെ അതങ്ങിനെ ഒഴുകുന്നു. ആഹഹ! എനിക്കിഷ്ടപ്പെട്ടു.
ഇത്തവണത്തെ തിരുവാതിര ഞാറ്റുവേല നന്നായി എന്നറിഞ്ഞു. ഏതായാലും കർക്കിടകത്തിൽ നല്ല മഴയാണെന്നും അറിഞ്ഞു. മനസ്സു് കുളിർത്തു.

അനൂപ്‌ .ടി.എം. said...

ജയേട്ടാ സത്യത്തില്‍ ഞാന്‍ 'നീന്തല്‍' പഠിക്കാന്‍ പോയി വന്നതേ ഉള്ളൂ ഇപ്പോള്‍..
മാടി വിളിച്ച് നീന്തല് പഠിപ്പിക്കാന്‍ ഒരു പെണ്‍കുട്ടി ഇല്ലാതെ പോയി..

നല്ല ഭാഷ.. ആശംസകള്‍

Vayady said...

മനോഹരമായ കഥ. സാധാരണ ശൈലിയില്‍ നിന്നും വ്യത്യസ്തം. ഇതൊരു കഥയാണെന്നു തന്നെ വിശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നി. നഷ്ടപ്രണയത്തിന്റെ കഥ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദങ്ങള്‍.

അങ്കിള്‍ said...

ഈ വയസ്സനും വായിച്ചു. വളരെ ഇഷ്ടപ്പെട്ടു.

അനില്‍@ബ്ലോഗ് // anil said...

ജയന്‍,
മനോഹരമായ കഥ.
നല്ല ശൈലി.
എഴുത്ത് തുടരൂ.

jayanEvoor said...

മനോരാജ്

ചിതൽ

അനൂപ്

വായാടി

അങ്കിൾ

അനിൽ@ബ്ലോഗ്

ഈ കർക്കിടകമഴ നനഞ്ഞതിന് നിറഞ്ഞ നന്ദി!

Muralee Mukundan , ബിലാത്തിപട്ടണം said...

ഞാറ്റുവേലകൾ,രാത്രിമഴകൾ,കൊയ്ത്തുപാട്ടുകൾ.....കൊതിപ്പിച്ച്കൊതിപ്പിച്ചങ്ങനെ ...,
ഞങ്ങളെ ഒരു പ്രണയവല്ലഭൻ,ആദ്യാനുരഗത്തിന്റെ ഒരു പ്രണയനഷ്ട്ടത്തിന്റെ താളമേളങ്ങൾ തുടികൊട്ടി ശാ‍ന്തസുന്ദരമായ ഒരു ഓർമ്മയുടെ ഓളങ്ങളിൽ കൂടി .... ഹൌ...എവിടെക്കെല്ലാമാണ് കൊണ്ടുപോയത് !

തീർച്ചയായും എല്ലാംകൊണ്ടും ഈ കഥനം ഒരു മനസ്സ് കുളിർക്കുന്ന ഞാറ്റുവേലതന്നെയായിരുന്നു....!
നന്ദിയും,അഭിനന്ദനങ്ങളും ഒപ്പം നൽകിടുന്നൂ...കേട്ടൊ ജയൻഭായ്

jyo.mds said...

വളരെ നന്നായി-പ്രത്യേകിച്ചും നാടിന്റെ വര്‍ണ്ണന-ഒരു പാട് ഇഷ്ടമായി.

Anonymous said...

ഉള്ളു നിറഞ്ഞു..

the man to walk with said...

manoharam ..ormaklaude njattuvelakkalam

sindhukodakara said...

വായിക്കുമ്പോള്‍ പണ്ട് നീന്തല്‍ പഠിച്ച, ഒരുപാടു നീന്തി കുളിച്ച കുളം ഓര്‍ക്കുകയായിരുന്നു. പക്ഷെ ഒപ്പം തന്നെ അടുത്തിടെ നാട്ടില്‍ പോയപ്പോള്‍ കണ്ട അതിന്റെ ദയനീയ സ്ഥിതിയും (കലങ്ങി മറിഞ്ഞു മുട്ടിനൊപ്പം വെള്ളം ) ഓര്മ വന്നു. കഥ ഇഷ്ടമായി..

കൂതറHashimܓ said...

:)
കഥ ഇഷ്ട്ടായി
(ആ കൊച്ചിനെ പറ്റി അറിയാനിട്ട് സങ്കടായി)

jayanEvoor said...

ബിലാ‍ത്തിപ്പട്ടണം

ജ്യോ

അഞ്ജു

ദ മാൻ റ്റു വോക് വിത്ത്

സിന്ധു കൊടകര

ഹാഷിം.....

ഒരു ഞാറ്റുവേലയുടെ കുളിരും നൊമ്പരവും നുകർന്ന നിങ്ങൾക്കോരോരുത്തർക്കും നന്ദി.....

Rare Rose said...

കണ്മുന്നിലൊരു മഴ പെയ്തു തോര്‍ന്ന പോലെ..അത്ര ഭംഗിയായി,ഒഴുക്കോടെ വായിച്ചു.:)

Anil cheleri kumaran said...

ഒരു നനുത്ത മഴ പോലെ സുന്ദരമീ കഥ.

Unknown said...

മഴ നനഞ്ഞ ഒരു സുഖം... നല്ല മനോഹരമായ ഒരു കഥ

ഉല്ലാസ് said...

നല്ല കഥയാണല്ലോ മാഷേ?

മൻസൂർ അബ്ദു ചെറുവാടി said...

ഒത്തിരി ഇഷ്ട്ടായി‍.ആസ്വദിച്ച് തന്നെ വായിച്ചു.
ആശംസകള്‍

smitha adharsh said...

ഇഷ്ടപ്പെട്ടു..ഒരുപാടൊരുപാട്.
ഈ ഭാഷയും,കഥയും..

NPT said...

ജയെട്ടാ വളരെ നന്നായിട്ടുണ്ട് ....

Complicated Heart said...

“രാത്രിമഴ,ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും നിര്‍ത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും കുനിഞ്ഞിരിക്കുന്നൊരു യുവതിയാം ഭ്രാന്തിയെപ്പോലെ...”

അതിൽ നനയാൻ ഒരു ഭ്രാന്തൻ!

Avasana Vari kayyinnittathalle...Kalakki

siya said...

ആദ്യമാണ് ഇവിടെ വരുന്നതും എന്ന് തോനുന്നു ..ഇതിനു മുന്‍പ് വരാതെ ഇരുന്നതും നന്നായി എന്ന് തോന്നി ..ഇത്രയും നല്ല ഒരു വരികളില്‍ കൂടി മനസ് ഓടിയപോളും വല്ലാത്ത സന്തോഷം ... ഈ പോസ്റ്റ്‌ ആണ് ആദ്യമായി വായിച്ചതും ..... സത്യമായും ,എന്‍റെ കണ്ണ് നിറഞ്ഞു .ഒരു പുഴയുടെ തീരത്ത് വീടുള്ള ഞാന്‍ ,,ഇത് വായിച്ചു കരയാതെ വേറെ എന്ത് ചെയുമോ??അറിയില്ല.............എന്‍റെ പുഴ കാണാന്‍ അത് വഴി വരണം .എല്ലാവിധ ആശംസകളും ............

jayanEvoor said...

റെയർ റോസ്

കുമാരൻ

തൂലിക

ചങ്കരൻ

ചെറുവാടി

സ്മിത ആദർശ്

എൻ.പി.റ്റി.

കോമ്പ്ലിക്കേറ്റഡ് ഹാർട്ട്

സിയ

എല്ലാവർക്കും നന്ദി!

ചങ്കരാ... ഏവൂർ പുഞ്ച അറിയില്ലേ? അതു തന്നെ ഈ സ്ഥലം.

സിയ... എവിടെയാ ആ പുഴ?

Wash'Allan JK | വഷളന്‍ ജേക്കെ said...

അത്യന്തം വികാരലോലമായ, ഹൃദയത്തെ തൊട്ടുണര്‍ത്തിയ ഒന്ന്. അതി മനോഹരമായ ഒരു പ്രണയ കഥ. നൊമ്പരത്തിന്റെ കയ്പ്പും.

അഭി said...

നല്ല കഥ , ഒരു ഒഴുകോടെ വായിക്കാന്‍ പറ്റി
ഇഷ്ടമായി

poor-me/പാവം-ഞാന്‍ said...

Where is our aviyal & saambaar?
Thanks for this shtaaRRi!!!

Kalam said...

താങ്കളുടെ നര്‍മ്മ ബ്ലോഗുകള്‍ വായിച്ചിട്ടുണ്ട്. ആസ്വദിച്ചിട്ടുമുന്ടു.
പക്ഷെ അതൊക്കെ വെറും സാമ്പിള്‍ വെടിക്കെട്ടാണെന്ന്, 'വംശാവലിയില്‍ നിന്നു മാഞ്ഞു പോയ പുഞ്ചിരി' വായിച്ചപ്പോള്‍ മനസ്സിലായി. നല്ല കഥകള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു.

"കരള്‍ പിളർന്നു ജീവിച്ച ഒരാളുടെ കഥയണിത്. "
ഇത് ഇപ്പോള്‍ വെറുമൊരു കഥയ്ക്കപ്പുറം വല്ലാത്തൊരു വേദനയായി മാറി.
ജീവിതത്തില്‍ നിന്നും അടര്ത്തിയെടുക്കുമ്പോള്‍ അതിനെ വെറുമൊരു കഥയാക്കാന്‍ മനസ്സ് വരില്ല.
അതുകൊണ്ടവുമല്ലോ ബാല്യകാലസഖിയിലെ സുഹറ പറയാന്‍ ബാക്കി വെച്ചത് ഇന്നും മലയാളിയുടെ മനസ്സിലെ വേദനിപ്പിക്കുന്ന ചോദ്യചിഹ്നമായി തുടരുന്നത്.
കഥയെക്കാള്‍ കഠിനമാണ് ജീവിതം. എന്നും..

"എണ്ണിത്തന്ന മൂന്ന് ഉമ്മകൾ...
കണ്ണിൽ... കവിളിൽ... ചുണ്ടിൽ..."
“പിന്നെ, വെള്ളിയരഞ്ഞാണത്തിനു പകരം ഒരു പൊന്നരഞ്ഞാണം!” അവളുടെ മുഖം തുടുത്തു. "
തിരിച്ചു കിട്ടാത്ത ആ വെള്ളിയരഞ്ഞാണം ഒരു നൊമ്പരമായി അലിയാതെ കിടക്കുന്നു.

ഇനി അവളുടെ കഥയുമായ്‌ വരുമെന്ന് പ്രതീക്ഷിക്കാമോ എന്നറിയില്ല.
ചിലപ്പോള്‍ കഥാകൃത്തും നിസ്സഹായനയിരിക്കാം ഇവിടെ!

Anyway , hats off to you..
ഈ ഞാറ്റുവേലയില്‍ നനഞ്ഞു കുതിര്‍ന്നു കൊതി തീരാതെ..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

മഴപോലെ സുന്ദരം ...

ഇതിലപ്പുറം ഒന്നും പറയാനില്ല സാർ... :)

yousufpa said...

അഹ..അടിച്ചു പൊളിച്ചു.
കുളത്തിൽ നിന്ന് തുടങ്ങി കുളത്തിൽ തന്നെ അവസാനിച്ചിരുന്നു എങ്കിൽ ഒന്നു കൂടി നന്നായിരുന്നേനെ. അതിലെപ്പോഴെങ്കിലും മഴയും സ്വപ്നവും മേമ്പൊടിയായ് ചേർത്തിട്ട്....

ശ്രീനാഥന്‍ said...

പ്രണയത്തിന്റെ തിരുശേഷിപ്പുകളും ഗ്രാമമുണർത്തുന്ന ഗൃഹാതുരതയും കഥയെ നല്ലൊരു അനുഭവമാക്കി മാറ്റി. ആശംസകൾ!

poor-me/പാവം-ഞാന്‍ said...

Once again swam with the hero!!!

കണ്ണനുണ്ണി said...

മഴയുടെ കുളിരില്‍ പൊതിഞ്ഞു വെച്ച മനോഹരമായ കഥ ജയെട്ടാ...
ഇഷ്ടമായി ട്ടോ

jayanEvoor said...

വഷളൻ ജേക്കെ

അഭി

പാവം ഞാൻ

കലാം

പ്രവീൺ വട്ടപ്പറമ്പത്ത്

യൂസ്ഫ്പ

ശ്രീനാഥൻ

കണ്ണനുണ്ണി

വായനയ്ക്കും, നല്ലവാക്കുകൾക്കും നിറഞ്ഞ നന്ദി!

Anonymous said...

മനോഹരമായ ഒരു കഥ.വളരെ ഇഷ്ടപ്പെട്ടു.നന്നായിരിക്കുന്നു.അവിടെ വന്നതിനും വായിച്ചതിനും നന്ദി.

chithrangada said...

ഇത് വളരെ മനോഹരമായിരിക്കുന്നു !
തികച്ചും nostalgic !മനസ്സില് പ്രണയം
സൂക്ഷിക്കുന്ന ആരെയും ഒന്നുലക്കും!
നന്ദി ......

Sabu Hariharan said...

മഴയും, പ്രണയവും, ഗൃഹാതുരതയും ചേർത്ത്..നല്ല ഒരു വിഭവം..

നനുത്ത ഒരു കഥ.
ക്ലൈമാക്സ് ഒരുപാടിഷ്ടമായി

ഭാവുകങ്ങൾ ജയൻ!

വിനുവേട്ടന്‍ said...

അവാച്യമായൊരു ആനന്ദാനുഭൂതിയിൽ അവൾക്കു പിന്നാലെ ആഴങ്ങളിലേക്ക്.... ആഴങ്ങളിലെ വർണച്ചെടികൾ മുത്തി വീണ്ടും മുകളിലേക്ക്....

എപ്പോഴാണ് താൻ മലർന്നുകിടന്ന് ഒഴുകാൻ തുടങ്ങിയത് എന്നയാൾ അറിഞ്ഞില്ല...

ദിവസം മുഴുവൻ ഭാരമേതുമില്ലാതെ ഒഴുകിയൊഴുകിയങ്ങനെ....

അവസാനം കരയിപ്പിച്ചൂട്ടോ ജയന്‍...

സിമ്പ്‌ളി സൂപ്പര്‍ബ്‌... വേറൊന്നുമില്ല പറയാന്‍... ആശംസകള്‍ മാത്രം...

ലേഖാവിജയ് said...

മഴയും പ്രണയവും ഗൃഹാതുരതയും പാകത്തിനു മിക്സ് ചെയ്തിരിക്കുന്നു :)
ആശംസകള്‍.

Madhavikutty said...

കൊള്ളാം കേട്ടോ .

ഒരു യാത്രികന്‍ said...

ജയന്‍ മാഷേ....ഇതുനന്നായി....വൈകിയാണെത്തിയത്‌....എനിക്കും തിടുക്കമായി....സസ്നേഹം

രാമു said...

മനോഹരമായ ഒരു കഥ. ഓര്‍മ്മകളിലേക്ക്‌ കൊണ്ടുപോകുന്നു..

jayanEvoor said...

റെയിൻബോ ഗേൾ

ചിത്രാംഗദ

സാബു.എം.എഛ്.

വിനുവേട്ടൻ

ലേഖ വിജയ്

മാധവിക്കുട്ടി

ഒരു യാത്രികൻ

രാമു....

ഈ ഞാറ്റുവേല നനഞ്ഞ എല്ലാ സുമനസ്സുകൾക്കും നന്ദി; നല്ലവാക്കുകൾക്കും!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ചുട്ടു പൊള്ളുന്ന ഈ മണല്‍കാട്ടില്‍
ഒരു മഴ നനഞ്ഞ പ്രതീതി..

രജിത്ത്.കെ.പി said...

ജയെട്ടാ... കര്‍ക്കിടക മഴ നനഞ്ഞു വൈകിയാണെങ്കിലും.. മനസ്സ് കുളിര്‍ത്തു. പണ്ട് കുട്ടിക്കാലത്ത് മഴ നനഞ്ഞതും നീന്തല്‍ പഠിക്കാന്‍ പോയതും തോര്‍ത്തുകൊണ്ട് മീന്‍ പിടിച്ചതും ഓര്‍മ്മ വന്നു.. വായിച്ചു തീര്‍ന്നപ്പോള്‍ എവിടെയോ ഒരു നൊമ്പരം ബാക്കിയായി .. ആശംസകള്‍!!.....

Unknown said...
This comment has been removed by the author.
Unknown said...

Very late to comment, I know...very recently started reading you...Congrats...you took me to the good old school days and that vacation periods where we used to have extended sessions of swimming in the pond...almost it was a mastication of the sweet past...thanks dear writer...

Sidheek Thozhiyoor said...

പുണർതം ഞാറ്റുവേല കുളുർമാരിയായ് അയാളെ പുണർന്നു.
മകയിരവും, തിരുവാതിരയും ചതിച്ചപ്പോൾ, തനിക്കായി മാത്രം തുള്ളിത്തുളുമ്പിയ ഞാറ്റുവേല.....
ഇതൊക്കെകൂടി വായിച്ചപ്പോള്‍ ഇവിടെ ഈ കനത്ത ചൂടിലും ഒരു ഉള്‍ക്കുളിര്.

രമേശ്‌ അരൂര്‍ said...

നല്ല കഥ ..മനോഹരമായ ശൈലി .ഭാഷ ..
ഗൃഹാതുരമായ ഓര്‍മകളിലേക്ക് ഒരു മടക്കം
ഇത്പോലൊന്ന് 2007 ലെ വീക്ഷണം ഓണപ്പതിപ്പില്‍ ഞാന്‍ എഴുതിയത് ഓര്‍മവന്നു .

ഗുല്‍മോഹര്‍ said...

ബ്ലോഗ്‌ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ഓട്ട പ്രദക്ഷിണം ആണ് .പോസ്റ്റ്‌ വായിച്ചു ഇഷ്ടായി ഭാവുകങ്ങള്‍

anithaharrikumar said...

manoharammm......mazha evide unndo avide pranaymunndu...pranaym evide unndo avide mazhaum unndu...alle jaya...?

ponmalakkaran | പൊന്മളക്കാരന്‍ said...

ഹാ... കുളിരുന്നു... ഓർമ്മകളിൽ
ഗഭീരമായി സാർ ഗംഭീരമായി....

Sangeeth vinayakan said...

'ഓര്‍മ്മ' രണ്ടിടങ്ങളില്‍ ചതിച്ചു (ചെറിയ പിശക് കടന്നു കൂടിയിട്ടുണ്ട്)

-
ഒടുവിലത്തെ വരി വായിക്കും വരെയും വെറുമൊരു കഥയായും എന്നാല്‍ ആ വരിക്കു ശേഷം വായിച്ചതത്രയും മറ്റെന്തെക്കെയോ ആയി തോന്നുകയും ചെയ്തു.. ഉള്ളില്‍ ഒരു മഴ പെയ്തു തുടങ്ങിയത് ഒടുവിലെ വരിയും വായിച്ചു കഴിഞ്ഞപ്പോഴാണ്... നന്നായിരിക്കുന്നു ഭാവന.. ഇഷ്ടായി.. :)

ajith said...

മനോഹരം
കാഴ്ച്ചകളില്‍ കഥാസന്ദര്‍ഭങ്ങള്‍ നിറയുന്നു