(ജസ്റ്റു ഫോറേ ഹൊറർ പാർട്ട് 1 എന്തെന്ന് വായിക്കാഞ്ഞവർ ഇവിടെ ക്ലിക്കൂ)
പാർട്ട് 2
.
കോളേജിൽ രണ്ടു പീപ്പികൾ ഉണ്ടായിരുന്നെങ്കിലും പീപ്പി എന്നു പറഞ്ഞാൽ ഏതു പീപ്പി എന്ന് ആരും ചോദിക്കുമായിരുന്നില്ല.
അതിനുകാരണം സീനിയർ പീപ്പിയേക്കാൾ പോപ്പുലർ ജൂനിയർ പീപ്പി ആണെന്നതു തന്നെ.മിമിക്രി -മോണോ ആക്ട് താരവും, നടനും ഒക്കെക്കൂടിയാണ് അവൻ.
സുനിൽ പീപ്പി സീനിയർ, സുമേഷ് പീപ്പി ജൂനിയർ.
രണ്ടാളുടെയും ഇനിഷ്യൽ ആണ് പി.പി.
ജൂനിയർപീപ്പി എന്റെ ക്ലാസ്മേറ്റുകൂടിയായിരുന്നെങ്കിലും അവനെ ഞാൻ ആദ്യമായി കണ്ടത് കോളേജിലോ, ഹോസ്റ്റലിലോ, എന്തിന് റോഡിൽ വച്ചുപോലും ആയിരുന്നില്ല. ഒരു സിനിമാ തിയേറ്ററിൽ വച്ചായിരുന്നു!
ലേറ്റ് അഡ്മിഷൻ ആയ കാരണം അവൻ ക്ലാസിൽ വരാൻ കുറച്ചുനാൾ വൈകി. വന്നു ജോയിൻ ചെയ്ത ദിവസം കോളേജിൽ നിന്നില്ല. ഫീസടച്ച് അവന്റെ മഞ്ഞുമ്മലുള്ള അമ്മായിയുടെ വീട്ടിൽ പോയി. അതുകൊണ്ട് ഞങ്ങൾ തമ്മിൽ കണ്ടുമില്ല.
മഹാന്മാരായ സിദ്ദിഖ്-ലാൽമാർ പണ്ടു പറഞ്ഞതനുസരിച്ച്, ‘അങ്ങേയറ്റത്തെ’ ഗോപാലകൃഷ്ണൻ മുതൽ ‘ഇങ്ങേയറ്റത്തെ’ ഗോപാലകൃഷ്ണൻ വരെ എല്ലാവരുടെയും പടങ്ങൾ വിടാതെ കാണുന്ന ഡെഡിക്കേറ്റഡ് ഫിലിം വാച്ചർ ആയിരുന്നു ഞാൻ.
‘ചിത്രം’ എന്ന ചിത്രം നാലാം തവണ കാണാൻ അവൻ തെരഞ്ഞെടുത്തത് എറണാകുളം ഷേണായീസ് തിയേറ്റർ ആയിരുന്നു. ഭാഗ്യവശാൽ ഞാൻ ആദ്യമായി ആ സിനിമ കണ്ടതും അവിടെത്തന്നെയായിരുന്നു. അങ്ങനെയാണ് ആ മഹാനുഭാവന്റെ പ്രഥമദർശനം എനിക്കു ലഭിച്ചത്.
ഒരു പക്കാ സിനിമാഭ്രാന്തനായിരുന്നു ജൂനിയർ പീപ്പി. പ്രീഡിഗ്രി മുതൽ അവൻ കണ്ടു തീർത്ത സിനിമകൾക്കു കയ്യും കണക്കുമില്ല.ഞങ്ങൾ ഒന്നാം വർഷം പഠിക്കുന്ന കാലത്ത് ആഴ്ചയിൽ മൂന്നുതവണ എങ്കിലും അവൻ എറണാകുളത്തു പോകും.
രാവിലെ പോയാൽ നൂൺ ഷോയിൽ തുടങ്ങി, മാറ്റിനിയിലൂടെ ഫസ്റ്റ് ഷോയിലെത്തിയ ശേഷമേ ആൾ മടങ്ങിയെത്തൂ... മലയാളത്തിനോടൊപ്പം തമിഴ് സിനിമകളും തുരു തുരാ കണ്ടു തള്ളും. കമലഹാസനെ ഇമിറ്റേറ്റ് ചെയ്തുകാണിക്കുന്നതാണ് ഇഷ്ട ഹോബി.‘ഡെയ്‌സി’എന്ന സിനിമയിലെ സംഭാഷണമാണ് മിക്കപ്പൊഴും അവതരിപ്പിക്കുക.
ക്രമേണ തമിഴ് സിനിമകൾ അവന്റെ സിരകളിൽ ഉന്മാദമായി. കണ്ട പാണ്ടിപ്പടങ്ങൾ ഒക്കെ കണ്ട് ‘സക്കറപ്പാണ്ടി’ എന്ന പേരും സമ്പാദിച്ചു ഇടക്കാലത്ത്.
പത്തു മണിക്കൂറിനുള്ളിൽ തുടർച്ചയായി മൂന്നു സിനിമകൾ കണ്ട് റെക്കോഡ് സൃഷ്ടിച്ച ദേഹം കൂടിയാണ് സുമേഷ്.
ശിറൈയിൽ പൂത്ത ശിന്നമലർ,റോട്ടിൽ എഴുതിയ കവിതൈ,തീച്ചട്ടി ഗോവിന്ദൻ എന്നീ സിനിമകളാണ് അവൻ നിഷ്കരുണം കണ്ടു തള്ളിയത്!
കാലക്രമത്തിൽ തമിഴിനേക്കാൾ മലയാള പടങ്ങൾ കാണുകയും കോളേജിലെ നമ്പർ വൺ മിമിക്രി താരമാവുകയും ചെയ്തു പീപ്പി. ഒരു പെൺകുട്ടിയൊഴിച്ച് ആ കോളേജിലെ മുഴുവൻ കുട്ടികൾക്കും പ്രിയങ്കരനായി. പക്ഷേ അവൾക്ക് അവനെ കാണുന്നതേ ചതുർത്ഥി. അവന്റെ പ്രണയാഭ്യർത്ഥന അവൾ നിഷ്കരുണം ചവിട്ടിയരയ്ക്കുകയും ചെയ്തു!
അങ്ങനെയിരിക്കെ കോളേജ് ഡേ ആഗതമായി. മിമിക്രിക്കു പുറമേ, പുതുമയുള്ള ഒരു നാടകം കൂടി അവതരിപ്പിക്കണം എന്നു പീപ്പിക്കു തോന്നി.അവൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അരങ്ങിൽ തകർത്തുവാരണം.
ഞങ്ങളൂടെ സീനിയർ വിദ്യാർത്ഥിയായ നന്ദൻ എഴുത്തിന്റെയും വരയുടെയുമൊക്കെ അസ്കിതയുള്ളയാളാണ്. ഒരു അമച്വർ നാടകപ്രേമികൂടിയാണ് ആൾ. നാടകം തെരഞ്ഞെടുക്കാൻ പീപ്പി നന്ദനെ സമീപിച്ചു.
രണ്ടാളും സ്ക്രിപ്റ്റ് തപ്പി ഒടുവിൽ എത്തിപ്പെട്ടത് എറണാകുളം ‘ലോ’കോളേജിൽ ആയിരുന്നു.നന്ദന് ആരോ പരിചയക്കാരുണ്ട് അവിടെ.പീപ്പി ആദ്യമായാണ്.
സുമേഷ് പീപ്പി ചിന്തിച്ചു.. പണ്ടു മമ്മൂട്ടിയൊക്കെ പഠിച്ചകോളേജാണ്.ഉഡായിപ്പുകളുടെ ആശാന്മാർ വാഴുന്ന സ്ഥലം... മമ്മൂട്ടി പഠിച്ചകാലത്ത് സ്ട്രീക്കിംഗ് വരെ നടത്തി എന്നാണു കേൾവി... ഇനി ഇവന്മാർ മുണ്ടു പറിച്ചിട്ട് ഓടാൻ പറയുമോ..!
പീപ്പിയ്ക്ക് ഉൾഭയം തോന്നിയതിൽ തെറ്റില്ല. ആദ്യമായി ലോ കോളേജിനു മുന്നിലൂടെ പൊയപ്പോൾ അവനുണ്ടായ അനുഭവവും അത്ര സുഖകരമായിരുന്നില്ല. റോഡരികിൽ പടർന്നുപന്തലിച്ചു നിന്ന ഒരു വാകമരത്തിനു കീഴെ തോർത്തുവിരിച്ചു യാചിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരനായ ഒരു തെണ്ടിക്ക് സിമ്പതിയുടെ പേരിൽ അമ്പതു പൈസ ഇട്ടുകൊടുത്തു. അമ്പതിന്റെ തുട്ടു കണ്ടതോടെ യാചകന്റെ മട്ടും ഭാവവും മാറി!
“നാണമില്ലേടാ തെണ്ടീ, അമ്പതു പൈസ പിച്ച തരാൻ! മര്യാദയ്ക്ക് ഒരു രൂപ താടാ!”
പീപ്പി അക്ഷരാർത്ഥത്തിൽ വിറച്ചുപോയി, അവന്റെ അലർച്ച കേട്ട്!
സ്ഥലം വിട്ടാലോ എന്നു ചിന്തിച്ച് ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ ചുറ്റും നാലു പേർ. “ചേട്ടായീ.... അവൻ പറഞ്ഞപോലെ ചെയ്യ്.... ആളു പെശകാണേ...!”
തോർത്തിൽ ഒരു രൂപ ഇട്ടിട്ട് അൻപതു പൈസ തിരിച്ചെടുക്കാൻ നോക്കിയപ്പോൾ തെണ്ടി ആ തുട്ടെടുത്ത് പോക്കറ്റിലിട്ടു. ഒന്നര രൂപ നഷ്ടം!മാനവും പോയി! എറണാകുളം മുതൽ തൃപ്പൂണിത്തുറ വരെ യാത്രചെയ്യാൻ തൊണ്ണൂറു പൈസ മതി അക്കാലത്ത്!
പിൻ തിരിഞ്ഞു നടന്നപ്പോൾ അവന്മാരൊക്കെ കൂടി കൂവൽ! ഒരുത്തനെ പറ്റിച്ച സന്തോഷം!
അങ്ങനെയായിരുന്നു അന്നത്തെ ലോ കോളേജ് വീരന്മാർ.
അതുകൊണ്ട് ഉൾഭയത്തോടെയാണ് പീപ്പിയും നന്ദനും ലോ കോളേജ് ഹോസ്റ്റലിൽ എത്തിയത്. നന്ദന്റെ പരിചയക്കാരൻ ഹോസ്റ്റലിൽ ഇല്ല.പകരം നാടകത്തിൽ അഭിനയിക്കുന്ന ഒരു പയ്യനെ കണ്ടാൽ മതി എല്ലാം ചെയ്തു തരും എന്ന് ഫോണിൽ പറഞ്ഞിട്ടുണ്ട്.
ആദ്യം കണ്ട പയ്യനോട് നാടകക്കാരനെക്കുറിച്ച് ചോദിച്ചു. അവൻ പറഞ്ഞു “നിങ്ങൾ അന്വേഷിക്കുന്ന ആൾ ദാ ഇപ്പോ ഇവിടുന്നങ്ങ് പോയിട്ടേ ഉള്ളു... എപ്പഴും റിഹേഴ്സലും തെരക്കുമാണവന്...കുറച്ചു വെയിറ്റ് ചെയ്യൂ. ഉടൻ മടങ്ങി വരും.”
കുറേ കാത്തിട്ടും ആരും വന്നില്ല!
നന്ദനു മടുത്തു.
“ഒരു മണിക്കൂർ കൂടി നോക്കാം!” പീപ്പിയ്ക്ക് ആവേശത്തിനു തെല്ലും കുറവില്ല!
നന്ദൻ സമ്മതിച്ചു.
ഒരു മണിക്കൂർ കാത്തിരുന്നു മടുത്ത്, ഇനി പോയേക്കാം എന്നു കരുതിയപ്പോൾ ഒരാൾ പുറത്തുപോകാനാനായി പടിയിറങ്ങി വന്നു. അയാളോട് ചോദിച്ചപ്പോൾ ആൾ ഭയങ്കര ചിരി!
“നിങ്ങളെ ആരോ പറ്റിച്ചതാ... നാടകക്കാരൻ രാജേഷ് ഇവിടില്ല. അവൻ ദാ അപ്പുറത്ത് ഫ്ലവർ ഷോ നടക്കുന്നില്ലേ...അവിടുണ്ട്. ഞങ്ങൾക്ക് അവിടെ ഒരു സ്റ്റോൾ ഉണ്ട്.അവിടെ അന്വേഷിച്ചാൽ ആളെ കിട്ടും.”
അയാൾ പോയി.
ഇതികർത്തവ്യഥാമൂഢന്മാരായി നിന്നുപോയി ഇരുവരും. ഇയാൾ പറഞ്ഞതു ശരിയായിരിക്കുമോ...
“ഈ ലോ കോളേജുകാർ എന്തു ഫ്ലവർ ഷോ നടത്താൻ!?”നന്ദൻ സംശയാലുവായി.
“അതെന്താ അവർക്ക് ചെടികൾ വളർത്തി പൂക്കൾ പ്രദർശിപ്പിച്ചു കൂടേ?”പീപ്പി എതിർവാദമുന്നയിച്ചു.
കൊച്ചിൻ ഫ്ലവർ ഷോ എന്നാണു പറയുന്നതെങ്കിലും മുഴുവൻ പേർ ‘പുഷ്പഫലസസ്യപ്രദർശനം’ എന്നാണ് എന്നതും പീപ്പി ഓർമ്മിപ്പിച്ചു.
എന്തായാലും പോയി നോക്കാം എന്നു തന്നെ ഇരുവരും തീരുമാനിച്ചു.
അവർ ഫ്ലവർഷോ നടക്കുന്ന സുബാഷ് പാർക്കിലെത്തി. സംഗതി ആദ്യ ദിനമാണ്.
തുടക്കത്തിൽ തന്നെ രണ്ടാളെയും ഞെട്ടിച്ചുകൊണ്ട് ലോ കോളേജിന്റെ സ്റ്റോൾ!
(പിന്നീടല്ലേ മനസ്സിലായത്, ലോ കോളേജിന്റെ സ്റ്റോൾ ഇല്ലാതെ കൊച്ചിൻ ഫ്ലവർഷോ നടക്കാറില്ല എന്ന്! അതിന്നെ പിന്നിലെ ഗുണാപ്ലിക്കേഷൻ എന്താണാവോ!)
പക്ഷെ സ്റ്റോളിനുള്ളിൽ ഒരു ചെടിയും ഒരു പയ്യനും മാത്രം... ചെടി ഒരു ചട്ടിയിൽ വാടിക്കുഴഞ്ഞു നിൽക്കുന്നു.അതിന്മേൽ കൊഴിഞ്ഞു വീഴാറായ രണ്ടുമൂന്നു കുഞ്ഞു പൂക്കൾ.
ആ നരുന്തുപയ്യനാണോ നാടകക്കാരൻ!? നന്ദനു സംശയം.
പക്ഷേ പീപ്പി ശുഭാപ്തിവിശ്വാസിയായിരുന്നു.
പീപ്പി ആ പയ്യനോട് ചോദിച്ചു “അല്ല.... ഈ ലോ കോളേജിൽ പഠിക്കുന്ന രാജേഷ്...?”
പയ്യൻ അതെയെന്നും അല്ലെന്നും മറുപടി പറഞ്ഞില്ല.
ഫ്ലവർ ഷോ കാണാൻ ആരോ വരുന്നുണ്ട്.പീപ്പി നന്ദനെ പിടിച്ചു വലിച്ച് സ്റ്റോളിന്റെ വാതിലിനരികിൽ കയറ്റി നിർത്തി.
നോക്കിയപ്പോൾ മുന്നിൽ രണ്ടു വനിതകൾ. കണ്ടാലറിയാം, ഹൈ സൊസൈറ്റി ലേഡീസ്. അവർ ആ വാടിയ ചെടി ചൂണ്ടി എന്തോ ചോദിച്ചു.
അവർ ചോദിച്ചു “ഇതേതു പ്ലാന്റാ...?”
പയ്യൻ നിസ്സംഗനായി അവരോടു പറഞ്ഞു “ ദാ അവിടെ എഴുതി വച്ചിട്ടുണ്ട്...”
ഒന്നു നിർത്തി അവൻ ചെടിയുടെ ചുവട്ടിലേക്കു നോക്കി.
അവിടെ ഇംഗ്ലീഷിൽ ഇങ്ങനെ എഴുതിവച്ചിരിക്കുന്നു.Kochammio helpesia.
അവർ അപ്പോഴാണ് അവിടെക്കു ശ്രദ്ധിച്ചത്.
ഒരു വാടിയ വഴുതിനച്ചെടി. അതിനരികിൽ സാമാന്യം വലുപ്പമുള്ള ഒരു വഴുതിനങ്ങ.
“അതെ...കൊച്ചമ്മിയോ ഹെൽപ്പേഷ്യ..!കൊച്ചമ്മമാരെ സഹായിക്കുന്ന സാധനം...” ഒരു ശൃംഗാരച്ചിരിയോടെ അവൻ പറഞ്ഞു.
“എന്നു വച്ചാൽ....?” അതിൽ ഒരു സ്ത്രീ നിഷ്കളങ്കയായി ചോദിച്ചു.
നരുന്തൻ ഊർജസ്വലനായി. അതു വരെ ചുരുട്ടിവച്ചിരുന്ന അവന്റെ നാവ് സ്പ്രിംഗ് ആക്ഷൻ പോലെ പുറത്തു ചാടി. പിന്നെ ഒരു വിശദീകരണ പ്രവാഹമായിരുന്നു!
“ചേച്ചിയെപ്പോലുള്ളവർക്കു പറ്റിയ പണിയാ....ഒറ്റയ്ക്കിരുന്നു ബോറടിക്കുമ്പോൾ ഈ വഴുതനങ്ങ കയ്യിൽ എടുക്കുക. നന്നായി കഴുകുക.എന്നിട്ട് സാവകാശം...”
നിമിഷങ്ങൾക്കുള്ളിൽ സ്ത്രീകളിലൊരാൾ ആക്രോശത്തോടെ പയ്യന്റെ നേരേ പാഞ്ഞടുക്കുന്നതാണ് കണ്ടത്! പട പടാ അടി മുഴങ്ങി! ആകെ ബഹളം. ആളുകൂടി. കണ്ടവനൊക്കെ കൈ വച്ചു; ചിലർ കാലും!
“അയ്യോ... സാമ്പാറും, മെഴുക്കുപുരട്ടിയും, അവിയലും ഉണ്ടാക്കാൻ സഹായിക്കുന്ന വെജിറ്റബിളാണെന്നാണേ ഞാൻ പറയാനുദ്ദേശിച്ചത്..! തല്ലല്ലേ അമ്മച്ചീ....! ”
നിമിഷങ്ങൾക്കുള്ളിൽ നരുന്തൻ ചവച്ചു തുപ്പിയ മുരിങ്ങക്കോൽ പരുവത്തിലായി!
പീപ്പിക്കൊന്നും മനസ്സിലായില്ല.
“സത്യത്തിൽ എന്തിനാ അവർ അവനെ തല്ലിയത്? ” അവന്റെ ചോദ്യം!നന്ദൻ കണ്ണുരുട്ടി.
അപ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് ആരോ ചോദിക്കുന്നു “ഇവൻ ഒറ്റയ്ക്കായിരുന്നോ ചേച്ചിമാരേ...?”
കൊച്ചമ്മമാർ കോറസായി പറഞ്ഞു.“അല്ല.... അവന്മാർ മൂന്നു പേരുണ്ടായിരുന്നു!”
ജനത്തിന്റെ നോട്ടം തങ്ങളിലേക്കാണു നീളുന്നതെന്ന് ഒരു നിമിഷാർദ്ധത്തിൽ നന്ദനു മനസ്സിലായി.
അവൻ പീപ്പിയെ പിടിച്ചു വലിച്ചു പാഞ്ഞു.ഏതോ സ്റ്റോളുകൾക്കിടയിലൂടെ നൂണ്ട് രണ്ടാളും ബസ് സ്റ്റോപ്പിലെത്തി.
ഒന്നു കൂടി ലോ കോളേജിൽ പോകാനുള്ള ധൈര്യം ഇരുവർക്കും ഉണ്ടായില്ല!
കഥാശേഷം:
“അപ്പ നമ്മുടെ സ്ക്രിപ്റ്റ്....”പീപ്പി ദയനീയമായി നന്ദനെ നോക്കി.
നന്ദൻ പീപ്പിയെ രൂക്ഷമായി തിരിച്ചു നോക്കി.ഇവനൊപ്പം നാടകം തേടിയിറങ്ങാൻ തോന്നിയ ബുദ്ധിയോർത്ത് അവൻ പുകഞ്ഞു.പീപ്പിക്ക് പേടിയായി.
ആൾ കണ്ണൂരുകാരൻ. കടുത്ത പാർട്ടിക്കാരൻ.
കുറേ നിമിഷങ്ങൾ ചിന്തിച്ചു നിന്നിട്ട് നന്ദൻ പറഞ്ഞു “വാ... വഴിയുണ്ടാക്കാം.”
ആൾ പീപ്പിയേയും കൂട്ടിക്കൊണ്ട് നേരെ അടുത്തു കണ്ട പാർട്ടിയാപ്പീസിൽ പോയി കാര്യം പറഞ്ഞു. അവർ ലോ കോളേജ് യൂണിയൻകാരെ വിളിച്ചു. അര മണിക്കൂറിനുള്ളിൽ സ്ക്രിപ്റ്റ് കയ്യിലെത്തി!
അങ്ങനെയാണ് പിലക്കാൽത്ത് കൊടുവാളിന് ‘ജസ്റ്റ് ഫോറേ ഹൊറർ’എന്ന ചരിത്രപ്രസിദ്ധമായ ഡയലോഗ് അടിക്കാൻ അവസരമുണ്ടായത്!
അന്നു കിട്ടിയ സ്ക്രിപ്റ്റായിരുന്നു ‘തീന്മേശയിലെ ദുരന്തം’!
59 comments:
വർഷങ്ങളോളം കൊച്ചിൻ ഫ്ലവർ ഷൊയിൽ ലോ കോളേജിനു സ്റ്റോൾ ഉണ്ടായിരുന്നു... ഇപ്പോൾ ഉണ്ടോ ആവോ!
അറിയാവുന്നവർ അതു കൂടെ പറയണേ...!
ചിരിക്കാൻ പറ്റിയ വഴുതിനങ്ങ തന്നെ,,
“അപ്പ നമ്മുടെ സ്ക്രിപ്റ്റ്....”പീപ്പി ദയനീയമായി നന്ദനെ നോക്കി..
വായിച്ച ഞങ്ങളാ പീപ്പിയടിച്ച് പോയത്!!
രാസവളം ചേരാത്ത പച്ചക്കറിയില്‍ ഇങ്ങിനെയും
ഒരിനമുണ്ടെന്നറിയില്ലാര്‍ന്നു,ജയന്‍ സാറേ...!!
jayan Doctere,
Its really a enjoyable, with ur ways to write the same in the veg concept.
കിന്നാരത്തുമ്പികള്‍, എന്റെ ട്യൂഷന്‍ ടീച്ചര്‍, കൊലകൊമ്പന്‍ തുടങ്ങിയ സിനിമകള്‍ കണ്ടതു മനപ്പൂര്‍വം ഒഴിവാക്കി അല്ലേ...
വഴുതനങ്ങയെക്കാളും സാമ്പാറുണ്ടാക്കാന്‍ നല്ലത് തൊലി കളഞ്ഞ, നല്ല മലബാര്‍ കപ്പയാ...സാമ്പാര്‍ വേവുമ്പം, ഒടിയാതെ നോക്കണം എന്ന് മാത്രം...
അടിപൊളി മാഷേ....ഒരു രക്ഷേമില്ല...ഇനി ക്ലാസ്സില്‍ പഠിപ്പിക്കാന്‍ പോകുമ്പോ പെണ്‍പിള്ളേരുടെ മുഖത്തെങ്ങനെ നോക്കും!!!
കൊള്ളാം ജയേട്ടാ
ജയേട്ടോ,എന്നതാ ഇത് നോണ്‍ -വെജ് പച്ചക്കറിയോ..??!! ചുമ്മാ ജസ്റ്റ് ഫോര്‍ ഹൊര്‍റര്‍ :-)
സംഭവം കലക്കി കടു വറത്തു...!!
:)
മിനിച്ചേച്ചീ...
ആദ്യകമന്റിനു നന്ദി!
ചിരിക്കാൻ പറ്റിയല്ലോ, സന്തോഷം!
ഒരു നുറുങ്ങ്...
രാസവളം ചേർക്കാത്ത പച്ചക്കറി!
നല്ല പ്രയോഗം.
ടോംസ്...
ആസ്വദിച്ചല്ലോ.
ഞാൻ ഹേപ്പി!
ചാണ്ടിക്കുഞ്ഞേ....
ആ പടങ്ങളൊന്നും ഞാൻ കണ്ടിട്ടില്ല. അതൊക്കെ പുതിയ പടങ്ങളല്ലേ!
നുമ്മ കെ.എസ്.ജീടേം എ.എസ്.ജീടേം ആളാ!
അഭി...
താങ്ക്സ്!
സിബു നൂറനാട്...
ഓ..! ദാ കിടക്കുന്നു അടുത്തത്.
നോൺ-വെജ് പച്ചക്കറിയോ...? അതെന്നതാ!?
ചെറുവാടി...
ചെറു പുഞ്ചിരിക്കു നന്ദി!
“സത്യത്തിൽ എന്തിനാ അവർ അവനെ തല്ലിയത്? ” അവന്റെ ചോദ്യം!നന്ദൻ കണ്ണുരുട്ടി.
ഈ നന്ദന്റെ ഒരു കാര്യം :)
ചിരിപ്പിച്ചു... :)
ദുരന്തങ്ങള്‍ കൊണ്ടു ഞാന്‍ തോറ്റേ....
സത്യത്തിൽ എന്തിനാ അവർ അവനെ തല്ലിയത്?
:)
പോയി പോയി ബാനറിൽ "A" (വട്ടത്തിനുള്ളിൽ) ചേർക്കേണ്ടി വരുമോ??
പോസ്റ്റു കിടു.. ശാസ്ത്രീയനാമത്തിനു ഒരു ഓ പോട് ...
“നാണമില്ലേടാ തെണ്ടീ, അമ്പതു പൈസ പിച്ച തരാൻ! മര്യാദയ്ക്ക് ഒരു രൂപ താടാ!”
അവനാണ് തെണ്ടി .. നല്ല ഡീസന്റു തെണ്ടി
ഡോകടറെ വഴുതനങ്ങാ പുരാണം ..... ഹ ഹ ഹ..
................................................
ഞാന്‍ ആദ്യം എഴുതിയ കമന്‍റ് ഒഴിവാക്കിയിട്ടുണ്ട് . ക്ഷമിക്കണം .
കലക്കി ഡോക്ടറെ ഈ കൊച്ചമ്മ്യോ ഹെല്പെഷ്യ
സന്ദീപ് കളപ്പുരക്കൽ
നൌഷു
സമാന്തരൻ
പ്രവീൺ വട്ടപ്പറമ്പത്ത്
സജി അച്ചായൻ
ഹംസ
തെച്ചിക്കോടൻ
എല്ലാവർക്കും നന്ദി!
‘80-‘90 കാലത്ത് കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് ലോ കോളേജിന്റെ സ്റ്റോൾ ഇല്ലാതെ ഷോ ഉണ്ടാവാറില്ലായിരുന്നു.
അക്കാലത്ത് എറണാകുളത്തു താമസിച്ചിട്ടുള്ള ആളുകൾക്കറിയാം ഇത്.
ഇതിൽ പറഞ്ഞ സംഭവം നടന്നതിന്റെ അടുത്ത വർഷം ‘കടുക്ക’യുടെ തൈ ആയിരുന്നു അവർ വച്ചിരുന്നത്. സംശയം ചോദിക്കുന്നവരോട് അതിന്റെ ‘ഗുണഗണ’ങ്ങൾ വാഴ്ത്തും!അവരുടെ കുസൃതിയും തൊലിക്കട്ടിയും കണ്ട് അൽഭുതപ്പെട്ടിട്ടുണ്ട്.
അല്ല, ഹംസ എന്തു കമന്റാ ഇട്ടത്!?
എന്തായാലും പ്രശ്നമില്ലാട്ടോ!
:) കൊള്ളാം.
:)
കൊള്ളാം. നല്ല വണ്ണം രസിച്ചു.... see you again!
കൊള്ളാം. പതിവുപോലെ ചിരിപ്പിച്ചു. മറ്റുള്ളവരെ ചിരിപ്പിക്കാന്‍ കഴിയുന്നത് ഒരു കഴിവുതന്നെയാണ്. അഭിനന്ദനം.
അവസാനം കണ്ണൂരുകാരന്‍ വന്ന് രക്ഷിച്ചല്ലോ.
ജയൻ.. രസച്ചരട് അഴിച്ചു തുടങ്ങിയല്ലേ. തുടരട്ടെ.. ജസ്റ്റ് ഫോർ ഹൊറാർ
ഡോക്ടറെ, "കൊച്ചമ്മ്യോ ഹെല്പെഷ്യ" ആ പേര് ഇശി പിടിച്ചു!
ഇങ്ങനെ നാട്ടിലുള്ള കൊച്ചമ്മമാരോടൊക്കെ പറഞ്ഞു കൊടുത്താല്‍ അവസാനം എന്നും സാമ്പാറിന് വഴുതനങ്ങ ആവും! പാവം വീട്ടിനുള്ളിലെ പട്ടികളും പൂച്ചകളും പട്ടിണിയും!
പീ...പീ...പെപ്പെരെപ്പേ ....!
എന്റെ വഴുതനങ്ങയെ ഭായികൊണ്ടുപോയി കച്ചോടം ചെയ്തു അല്ലെ....
ഇനി നാട്ടിൽ വരുമ്പോൾ ലാഭത്തിന്റെ പകുതി തരണം കേട്ടൊ ഡോക്ട്ടറേ
വശംവദൻ
അനിൽ@ബ്ലോഗ്
മൈത്രേയി
വായാടി
കുമാരൻ
മനോരാജ്
ഒഴാക്കൻ
ബിലാത്തിപ്പട്ടണം.
എല്ലാവർക്കും നന്ദി!
ബിലാത്തിച്ചേട്ടൻ മീറ്റിനു വാ. തൊടുപുഴ. നമുക്കു ചെലവു ചെയ്യാം!
ബിലാത്തിക്കും ജയനും, അതിന്റെ യഥാര്‍ത്ഥ സെന്‍സില്‍ വഴുതനങ്ങക്ക് കമന്റിട്ടത് ഞാനാ..അപ്പോ എനിക്കും വേണം ചെലവ്...തൊടുപുഴയിലോ, ഹീത്രൂവിലോ, എവിടെയായാലും കുഴപ്പമില്ല
അതെ...കൊച്ചമ്മിയോ ഹെൽപ്പേഷ്യ..!കൊച്ചമ്മമാരെ സഹായിക്കുന്ന സാധനം...” ഒരു ശൃംഗാരച്ചിരിയോടെ അവൻ പറഞ്ഞു.
കൊച്ചമ്മമാരെ സഹായിക്കുന്ന ഒരു സാധനം വരുത്തി വെച്ച ഹോററെ……
സംഭവം കൊള്ളാം! നാടകാനുഭവങ്ങള്‍ ഇനിയും പോന്നോട്ടെ!
പിന്നെ, ഞാനും ഒരു പീപ്പി ആണ്! ഇനീഷ്യല്‍ അല്ല, ശരിക്കുള്ള പേര് തന്നെ!
ഡാക്കിട്ടരെ, ഹി ഹി ഹി...
(ഇതൊരു വഴുതിനങ്ങാ ചിരിയാണ്)
നല്ല കോമഡിയുണ്ടായിരുന്നു..
വഴുതനങ്ങ കാര്യം പറഞ്ഞതിന് ഇടിയോ..??
അപ്പോ ഈ സാമ്പാറ് നല്ലതല്ലേ...!!!
രസകരമായിരിക്കുന്നു.
ജയെട്ടാ അടിപൊളി
ഹ ..ഹ ശരിക്കും ചിരിച്ചു .... എന്നാലും ആ ഓടിച്ചെന്നു തള്ളിയ ചെച്ചിയുടെ ഒരു ധൈര്യം .... ഹ..ഹ ....
ഓര്‍മ്മകള്‍ക്കെന്തു സുഗന്തം....
ഫ്ലോവേര്‍ഷോടെ ഓര്‍മ്മ അല്ലെ അതാവും
"മഹാന്മാരായ സിദ്ദിഖ്-ലാൽമാർ പണ്ടു പറഞ്ഞതനുസരിച്ച്, ‘അങ്ങേയറ്റത്തെ’ ഗോപാലകൃഷ്ണൻ മുതൽ ‘ഇങ്ങേയറ്റത്തെ’ ഗോപാലകൃഷ്ണൻ വരെ എല്ലാവരുടെയും പടങ്ങൾ വിടാതെ കാണുന്ന ഡെഡിക്കേറ്റഡ് ഫിലിം വാച്ചർ ആയിരുന്നു ഞാൻ"
അപ്പൊ നല്ല റേഞ്ച് ആണല്ലോ!!!
കലക്കി. നല്ല ഹാസ്യം.
ഓടോ: ഇന്ന് ഊണിനു കൊച്ചമ്മ ഹെല്പേഷ്യ മെഴുക്കുപെരട്ടി കഴിച്ചു.
ജയന്‍, കൊച്ചമ്മ്യോ ഹെല്പെഷ്യ" മള്‍ട്ടി വെജിറ്റബിള്‍ ആയിരുന്നു അക്കാലത്ത്.അതായത് വേറെ കായ്കനികളും ഉണ്ടായിരുന്നു എന്നര്‍ത്ഥം
നല്ല ഒരു വഴുതന മെഴുക്കു പുരട്ടി കണ്ടിട്ട് കുറേ നാളായി. എന്റെ പെണ്ണും പിള്ളക്കാണെങ്കി ആ സാധനം കണ്ണിന്റെ നേരെ കണ്ടൂട.
അതേ പോലെ തന്നെ ഞാനിവിടേം ശ്രദ്ധിച്ചു..
നൂറ്റിനല്പത് ഫോളോര്‍സന്മാരില്‍ കുറേയേറെ പെണ്‍ പേരുകാരുണ്ടായിട്ടും ഇവിടെ കൊച്ചമ്മ്യോ ഹെൽപ്പേഷ്യക്ക് കമന്റാന്‍ എത്തിയ ഒന്ന് രണ്ട് പെണ്‍കള്‍ മാത്രമാണല്ലൊ.
ഇനി കൂട്ടുകാരുമായി ഈ കഥ പറഞ്ഞ് ചിരിക്കാം.
എന്പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും നല്ല നാടന്‍ കോളേജില്‍ പഠിച്ചാല്‍ ഉണ്ടാവുന്ന ഈ അനുഭവങ്ങളെ ഓര്‍മിപ്പിച്ചതിനു നന്ദി. ഒരു nostalgic post ആയി. ആശംസകള്‍..
OT: പിന്നെ ‘അങ്ങേയറ്റത്തെ’ ഗോപാലകൃഷ്ണന്‍ മുതൽ ‘ഇങ്ങേയറ്റത്തെ’ ഗോപാലകൃഷ്ണന്‍ എന്ന് പറഞ്ഞത് നമ്മുടെ വിശാലനല്ലേ എന്നൊരു സംശയം. ഇനി സിദ്ധിഖ്-ലാല്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഞാന്‍ കേട്ടിട്ടില്ല!!!
‘അങ്ങേയറ്റത്തെ’ ഗോപാലകൃഷ്ണന്‍ മുതൽ ‘ഇങ്ങേയറ്റത്തെ’ ഗോപാലകൃഷ്ണന്‍ എന്ന് പറഞ്ഞത് നമ്മുടെ കെ എസ് ഗോപാലകൃഷണൻ സാറിനെ പറ്റിയാണോ..?
പ്ലീസ് ഡോക്റ്റർ മേലിൽ അദ്ദേഹത്തെ സംബോധന ചെയ്യുംബോൾ കെ എസ് ഗോപാലകൃഷ്ണൻ സാർ എന്ന് സംബോധന ചെയ്യുക. അദ്ദേഹത്തെ ബഹുമാനിച്ചില്ലെങ്കിൽ എനിക്ക് സഹിക്കാൻ കഴിയില്ല..
ഇനിഷ്യലല്ലാത്ത പീപ്പികളുമുണ്ട്.
ആർക്കും എപ്പോൾ വേണമെങ്കിൽ ഊതാം.
തിരിച്ചൊന്നും പറയില്ല.
ചാണ്ടിക്കുഞ്ഞ്,
അതെ! അതുണ്ടാവണമെങ്കിൽ സെൻസുണ്ടാവണം, സെൻസിബിലിറ്റിയുണ്ടാവണം, സെൻസിറ്റിവിറ്റിയുണ്ടാവണം, സെൻഷ്വാലിറ്റിയുണ്ടാവണം....!
ചാണ്ടിക്കു ചെലവ് തൊടുപുഴയിൽ!
എസ്.എം.സിദ്ദിക്ക്
ജസ്റ്റ് ഫോർ ഹൊറർ!
എൻജോയ് യുവേഴ്സെൽഫ്!
ചിതൽ
നന്ദി, ശരിക്കും പീപ്പി!
വളരെ നന്ദി! തൊടുപുഴയിൽക്കാണാം!
രഘുനാഥൻ
വഴുതനങ്ങാച്ചിരിക്കാരാ...!
ഒരു മുഴുത്ത നന്ദി!
സിർജാൻ
സന്തോഷം.
ഇനിയും ഈ വഴി പോരൂ!
കൂതറ ഹാഷിം
സാമ്പാറിൽ വഴുതനങ്ങ പാടില്ല; എപ്പിഡപ്പിയടിക്കും. മനസ്സിലായോ!?
ജ്യോ
താങ്ക്സ്!
എൻ.പി.റ്റി.
താങ്ക് യു താങ്ക് യു!
എറക്കാടൻ
ചേച്ചിമാർക്കൊക്കെ നല്ല ധൈര്യമാ, എറക്കാടാ... അടുത്തൊന്നും പെടാതെ സൂക്ഷിച്ചോ!
കണ്ണനുണ്ണി
ഇതിനിപ്പ എന്താ ഇത്ര സുഗന്ധം കണ്ണച്ചാരേ!?
ആ... എനിക്കറിയാമ്മേലാ!
വഷളൻ
സത്യത്തിൽ സിനിമ കാണലിൽ നല്ല റെയ്ഞ്ച് തന്നെയുണ്ടായിരുന്നു 18 -28 വയസ്സു വരെ. ഒരു 50 ഭാഷകളിലെയെങ്കിലും സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. അതൊരു കാലം!
അനോണി
താങ്ക്സ് എ ലോട്ട് ഫോർ ദ ഇൻഫർമേഷൻ!
ഒ.എ.ബി.
അതിപ്പോ മൊത്തം കമന്റുകളിൽ സ്ത്രീ സാന്നിധ്യം എപ്പോഴും കുറവായിരിക്കും. നാലഞ്ചുപേർ എത്തിയല്ലോ. സന്തോഷം!
മൂലൻ
ദെന്തൊരു പേരിഷ്ടാ...!?
ആ കമന്റ് ആദ്യം പറഞ്ഞത് സിദ്ദിഖ്-ലാൽമാർ തന്നെ. നമ്മളെയൊക്കെപ്പോലെ തന്നെ വിശാലനും അവരുടെ ഒരു ഫാനാവും.
ഭായി
കലാവല്ലഭൻ
അതെ.
പീപ്പികൾ പലവിധമുലകിൽ സുലഭം!
അയ്യോ... ഭായിയെ വിട്ടുപോയി!
അദ്ദേഹത്തെ കെ.എസ്.ജി സാർ എന്നാണു ഞങ്ങൾ വിളിച്ചിരുന്നത്!
നല്ല വണ്ണം രസിച്ചു....
തെണ്ടികളുടെ മിനിമം ചാര്‍ജ് ഒന്നര രൂപയാണ് എന്ന് ഇപ്പൊ മനസ്സിലായി........
നാട്ടീ പോകുമ്പ ശ്രദ്ധിക്കാലോ ....
നല്ലൊരു തിരക്കഥ.ഹാസ്യവും സെക്സും വയലന്‍സും .നന്നായിരിക്കുന്നു. അതില്‍ ഒരു സംശയം ഒളിഞ്ഞുകിടക്കുന്നു. ആള്‍ക്കൂട്ടം പയ്യനെ ചൂണ്ടിയാണോ അതൊ വഴുതനങ്ങയെ ചൂണ്ടിയാണോ ചോദിച്ചത് ഇവന്‍ ഒറ്റക്കായിരുന്നോ എന്ന്. അല്ല കൂടെ മറ്റു രണ്ടുപേരും കൂടിയുണ്ടായിരുന്നു എന്നു പറഞ്ഞപ്പോള്‍ തോന്നിയതാന്നേ....
നമ്മുടെ നാട്ടില്‍ മൂന്നു തരം വഴുതിനങ്ങ കണ്ടിട്ടുണ്ട്.
1).ഒന്ന്-ഒന്നരയടി നീളം വരുന്ന വെളുത്ത ഇനം.
2).എട്ട്-പത്തിഞ്ച് നീളമുള്ള വഴുതിനങ്ങ.
3). ചെറിയ ഉരുണ്ട ബ്രൌണ്‍ നിറമുള്ള വഴുതിനങ്ങ.
ഇതിലെതായിരുന്നു ഡോക്ടറെ, തല്ലു കൊള്ളിച്ച ഇനം?
സത്യത്തിൽ എന്തിനാ അവർ അവനെ തല്ലിയത്? പ്ലീസ്..പറഞ്ഞു തരൂ. ;)
വളരെ നന്നായിരിക്കുന്നു
ജിഷാദ് ക്രോണിക്ക്
ഈ വായനയ്ക്ക് നന്ദി സുഹൃത്തേ.
ഇസ്മായിൽ കുറുമ്പടി
ഒന്നര രൂപ അന്ന്...അങ്ങു തൊള്ളായിരത്തിത്തൊണ്ണൂറിൽ!
അബ്ദുൾ ഖാദർ
ആൾക്കൂട്ടം പയ്യനെ തന്നെയാ ചൂണ്ടിയത്!!
ബിജുകുമാർ
എന്നെ കുഴപ്പത്തിൽ ചാടിച്ചേ അടങ്ങൂ അല്ലേ!?
രണ്ടാമതു പറഞ്ഞ ഇനം!(തിരുപ്പതിയായല്ലോ!)
ക്യാപ്റ്റൻ ഹാഡോക്ക്
സത്യത്തിൽ അറിഞ്ഞൂടേ?
ഗൊച്ചു ഗള്ളൻ!
തൊമ്മി
തേങ്ക്സ്!
ഈ വഴുതനയുടെ ഒരു കാര്യം!!! വെറുതെയാ കുത്തി വെച്ച് നാസമാക്കാന്‍ ആളുകള്‍ നടക്കുന്നത്?!
വൈദ്യരാളു കൊള്ളാമല്ലോ, ജേസീബി(ഐസീബി)യുടെ ബൈതങ്ങ യിലൂടെയാണിവിടെയെത്തിയത്!പിന്നൊരു കാര്യം.റോഡിലെ പിച്ചക്കാരന്റെ വേഷം ലോ കോളേജില്‍ പഠിക്കുന്ന കാലത്ത് മമ്മുട്ടി തന്നെ ഒരിക്കല്‍ അവതരിപ്പിച്ചതായി അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. അപ്പോ ഈ ബ്ലോഗില്‍ ഇടക്ക് നോണ്‍ വെജും വരാറുണ്ടല്ലെ?
നമിച്ചു മാഷേ നമിച്ചു!
ജയേട്ടോ,എന്നതാ ഇത് നോണ്‍ -വെജ് പച്ചക്കറിയോ..??!! ചുമ്മാ ജസ്റ്റ് ഫോര്‍ ഹൊര്‍റര്‍ :-) സംഭവം കലക്കി കടു വറത്തു...!!
Post a Comment