അപ്രതീക്ഷിതമായാണ് ബ്ലോഗർ ട്രാൻസ്ഫർ ആയത്.
തിരുവനന്തപുരത്തു നിന്നു തൃപ്പൂണിത്തുറയ്ക്ക്.
ഒറ്റയ്ക്കല്ല, ഒപ്പം ഒരു വനിതയുമുണ്ട്.അവർ ആകെ കലിയിലാണ്.
ബ്ലോഗർ ഒപ്പമുണ്ട് എന്നതല്ല കാരണം.
അവർക്ക് ചോറുപാത്രം എടുക്കാൻ കഴിഞ്ഞില്ലത്രെ!
അത് തിരുവനന്തപുരത്തെ അവരുടെ ഓഫീസ് മുറിയിൽ തന്നെ ഇരിക്കുകയാണ്!
ശനിയാഴ്ച വൈകുന്നേരം വീട്ടിലേക്കു പൊകാൻ നേരം ചോറ്റുപാത്രം എടുക്കാൻ മറന്നു. അന്നു വൈകുന്നേരമാണ് ട്രാൻസ്ഫർ ഓർഡർ ഇറങ്ങിയത്.വിവരം അധികാരികൾ നേരിട്ടറിയിച്ചു കഴിഞ്ഞു.സെൻട്രൽ കൌൺസിലിന്റെ ഇൻസ്പെക്ഷനായതുകാരണം യാതൊരു ഒഴികഴിവും ഇല്ല. ബുധനാഴ്ചയാണ് ഇൻസ്പെക്ഷൻ. ചൊവ്വാഴ്ച ഹോളിഡേ. തിങ്കളാഴ്ച രാവിലെ തന്നെ അടിയന്തിരമായി തൃപ്പൂണിത്തുറയിൽ റിപ്പോർട്ട് ചെയ്തേ പറ്റൂ.
ജോയിൻ ചെയ്തപ്പോഴല്ലേ പുകിലുകൾ തുടങ്ങിയത്. പത്താം ക്ലാസ് മുതലുള്ള സകല സർട്ടിഫിക്കറ്റുകളും വേണം. ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ വേണം. ഇൻസ്പെക്ഷൻ ടീമിനു മുന്നിൽ സമർപ്പിക്കാനാണ്.
“ ചോറ്റുപാത്രം പോലും എടുക്കാതാ ഞാൻ ഓടി വന്നത്. ഇതൊക്കെ കൊണ്ടു വരാൻ ഞാനിപ്പ എന്തര് ചെയ്യും?” തിരുവനതപുരംകാരി പരിതപിച്ചു.
“അതു സാരമില്ല മാഡം. നാളെ ഹോളിഡേ അല്ലെ. നമുക്കു വീട്ടീപ്പോയി സംഘടിപ്പിച്ചു കൊണ്ടു വരാം” ബ്ലോഗർ ആശ്വസിപ്പിച്ചു.
ഓഫീസുകാർക്ക് അതു സമ്മതമായില്ല! ഫോട്ടൊ ഫയലിൽ ഒട്ടിക്കാനുള്ളതാ. ഇന്നു തന്നെ ചെയ്താലേ ബുധനാഴ്ച റെഡിയാകൂ. സർട്ടിഫിക്കറ്റ് പിന്നെയായാലും മതിയത്രെ.
തൃപ്പൂണിത്തുറയിൽ ഇഷ്ടം പോലെ സ്റ്റുഡിയോസ് ഉണ്ടല്ലോ. രണ്ടാളും കൂടി പോയി ഫോട്ടോ എടുത്തു വരൂ. മേധാവി കൽപ്പിച്ചു.
നോ എതിർവാ ഫോർ തിരുവാ...!
രണ്ടാളും കൂടി ഒരു സ്റ്റുഡിയോയിലെത്തി. ഫോട്ടോഗ്രാഫർ എന്നു തോന്നിക്കുന്ന ആരും ഫ്രണ്ടിൽ ഇല്ല. കൌണ്ടറിനടുത്തു നിന്നയാളോട് കാര്യം പറഞ്ഞു. അയാൾ അകത്തേക്കു ചെല്ലാൻ നിർദേശിച്ചു.
അകത്തൊരു പയ്യൻ. രണ്ടാളെയും കണ്ടതോടെ, അവരെ കാത്തിരിക്കുകയായിരുന്നു എന്ന പോലെ പടപടാന്ന് ഉള്ള ലൈറ്റുകൾ എല്ലാം ഓണാക്കി. ഒരു ഫ്ലവർ വെയ്സ് സ്റ്റാൻഡോടെ എടുത്ത് ഇരുവർക്കും അരികിൽ സ്ഥാപിച്ചു.
“സാർ മാഡത്തിന്റെ തോളിൽ കൈ വച്ചു നിൽക്കൂ...നേരേ നോക്കി...” അവൻ ആജ്ഞാപിച്ചു.
ബ്ലോഗർ ഒന്നു പരുങ്ങി.
“യെവൻ ഏതു കോത്താഴത്തുകാരനെടേ!? പാസ്പോർട്ട് സൈസ് ഫോട്ടൊയ്ക്ക് തോളത്ത് കൈവയ്ക്കണ്ട ആവിശ്യം എന്തര്!?” മാഡം ചീറി.
“അതേയ്... ഞങ്ങൾ രണ്ടാൾക്കും വേണ്ടത് പാസ്പോർട്ട് സൈസ് ഫോട്ടോസാ... എത്രയും പെട്ടെന്നു വേണം.”ബ്ലോഗർ വിശദീകരിച്ചു.
“ഓ.. സോറി സർ.... ഒരു കപ്പിൾ ഇപ്പോ വരും എന്നു മാനേജർ പറഞ്ഞേല്പിച്ചിട്ടാ എറണാകുളത്തു പോയത്. ഇപ്പോ എടുക്കാം സർ.” പയ്യന്റെ ക്ഷമാപണം.
ബ്ലോഗർ ഒന്നു തണുത്തു. മാഡം ഈസ് സ്റ്റിൽ ബ്രീതിംഗ് ഫയർ!
അവരുടെ നോട്ടം കണ്ടതോടെ പയ്യൻ പിന്നെ ഒന്നും ഉരിയാടിയില്ല. ക്ലിക്കുകൾ നിശ്ശബ്ദതയെ ഭഞ്ജിച്ച നിമിഷങ്ങൾക്കൊടുവിൽ പയ്യൻസ് പറഞ്ഞു, “സർ അഞ്ചു മിനിറ്റ് വെയ്റ്റ് ചെയ്യു... പ്ലീസ്..”
രണ്ടാളും ഒരു സോഫയിൽ ഇരുന്നു. അപ്പോ ദാ വരുന്നു ഒരു കപ്പിൾ. ഇരുപത്തഞ്ചാം വിവാഹവാർഷികത്തിന് പത്രത്തിൽ കൊടുക്കാനാണത്രെ ഫോട്ടോ.
അപ്പോ ഇതാണ് ഒറിജിനൽ ആക്ടേഴ്സ്. തങ്ങൾ വെറും ഡ്യൂപ്പുകൾ!ബ്ലോഗർ പരിതപിച്ചു.
മാഡത്തിനു കലിവന്നത് അതോർത്തിട്ടല്ല. തന്നെയും തന്നെക്കാൾ പത്തു വയസിനു ഇളയ ബ്ലോഗറെയും കണ്ട്, തങ്ങൾ ഇരുപത്തഞ്ചു വർഷം മുൻപേ വിവാഹിതരായി എന്ന് ആ സാമദ്രോഹി കൂതറ ചെറുക്കൻ നിരുവിച്ചു കളഞ്ഞല്ലോ!
മിനിറ്റുകൾക്കുള്ളിൽ ഫോട്ടോസ് കിട്ടി. ഓഫീസിൽ ഏൽപ്പിച്ചു. ഊണു കഴിച്ചു. അടുത്ത ലക്ഷ്യം നേരേ എറണാകുളം. ബസ്സിൽ പനമ്പിള്ളി നഗർ ടിക്കറ്റ് എടുത്താ മതി. അവിടുന്ന് ഓട്ടോയിൽ രണ്ടു മിനിറ്റുകൊണ്ട് സൌത്ത് റെയിൽവേ സ്റ്റേഷന്റെ ബാക്കിലെത്താം.... ബ്ലോഗർ തന്റെ എറണാകുളം സ്ഥല വിജ്ഞാനം പുറത്തിറക്കി.
“വോ... നമ്മള് സ്റ്റേഷന്റെ ബായ്ക്കിലാണാ പോണത്? അതെന്തര് അങ്ങനെ?”
അവരുടെ ചോദ്യത്തിലെ ആപൽ ശങ്ക മനസ്സിലാക്കി പെട്ടെന്ന് ബ്ലോഗർ പറഞ്ഞു “മാഡം അവിടെ രണ്ട് ടിക്കറ്റ് കൌണ്ടർ ഉണ്ട്. ക്യൂവിൽ തെരക്കു കുറവായിരിക്കും.”
അടുത്തു വന്ന ഏറണാകുളം ബസ്സിൽ രണ്ടാളും കയറി. ബ്ലോഗർ രണ്ട് പനമ്പിള്ളി നഗർ ടിക്കറ്റ് പറഞ്ഞു. കണ്ടക്ടർ നിഷേധാർത്ഥത്തിൽ തലയാട്ടി “ഇല്ല, പോകില്ല..”
“അതെന്താ ഇത് എറണാകുളം ബസ് അല്ലേ?” ബ്ലോഗർ ചോദിച്ചു.
“സാറേ ഈ ബസ് കടവന്ത്ര വഴിയാ. ഇപ്പോ എല്ലാ ലോങ്ങ് റൂട്ട് ബസ്സും ആ വഴിയാ പോകുന്നത്. സാറിവിടെ പുതിയാളാ, ല്ലേ!?”
ബ്ലോഗർ ബലൂൺ ചൊട്ടും പോലെ മെല്ലെ....!
“കടവന്ത്ര എങ്കിൽ കടവന്ത്ര. അവിടുന്ന് ഓട്ടോയിൽ പോകാം” ബ്ലോഗർ മുഖത്തു നോക്കാതെ സഹയാത്രികയോടു മൊഴിഞ്ഞു. അവരുടെ മുഖത്ത് ഒരു വിശ്വാസക്കുറവ്.
എന്തായലും പ്രൈവറ്റ് ബസ്സുകാരൻ മിനിറ്റുകൾക്കുള്ളിൽ പറന്നു കടവന്ത്ര എത്തി. രണ്ടാളും പുറത്തിറങ്ങി. ഓട്ടോയിൽ രണ്ടു മിനിറ്റുകൊണ്ട് സൌത്ത് റെയിൽവേ സ്റ്റേഷന്റെ പിന്നിലത്തെ എൻട്രൻസിൽ എത്തി. രണ്ടു ക്യൂവേ ഉള്ളൂ. ഏതു ക്യൂവിൽ നില്‍ക്കണം എന്നു സംശയം. സാധാരണ താൻ ഏതു ക്യൂവിൽ നിന്നാലും മറ്റേ ക്യൂവാകും വേഗം ചലിക്കുക എന്നു ബോധ്യമുള്ളതു കൊണ്ട് ബ്ലോഗർ പറഞ്ഞു “മാഡം ആ ക്യൂവിൽ നിൽക്കൂ. ഞാൻ ഇവിടെ നിൽക്കാം”
ബ്ലോഗറുടെ കണക്കുകൂട്ടൽ തെറ്റിയില്ല. മാഡം ആദ്യം ടിക്കറ്റ് കൌണ്ടറിൽ എത്തി. ടിക്കറ്റ് എടുത്തു. രണ്ടു സ്ലീപ്പർ ക്ലാസ് ടിക്കറ്റ്സ്.
അപ്പോഴേക്കും ട്രെയിൻ അനൌൺസ് ചെയ്തു കഴിഞ്ഞു. ഫ്ലൈ ഓവർ തൊട്ടടുത്താണ്. നാലാമത്തെ പ്ലാറ്റ്ഫോമിൽ ആണു നേത്രാവതി എക്സ്പ്രസ് സാധാരണ വരുന്നത്. ബ്ലോഗർ പിന്നെയും തന്റെ വിജ്ഞാന ഭണ്ഡാഗാരത്തിന്റെ കെട്ടഴിച്ചു. പക്ഷേ കൂട്ടുകാരി തെല്ലും മൈൻഡ് ചെയ്തില്ല.
“ഓവർ ബ്രിഡ്ജൊക്കെ കേറി അങ്ങെത്തുമ്പഴേക്കും ട്രെയിൻ ഇഞ്ഞു വരും. ഇരിക്കാൻ പോലും ഇത്തിപ്പോലം എടം കിട്ടൂല...” പാച്ചിലിനിടെ അവർ പറഞ്ഞു.
കുറുകെ അയൺ റെയിൽ വച്ച വേലിയാണു മുന്നിൽ. ട്രെയിൻ വരുന്ന് കാഴ്ചകണ്ടപ്പോൾ മാഡം പാഞ്ഞു.
പിന്നലെ ബ്ലോഗറും. അയൺ റെയിൽ ചാടിക്കടന്നു. ഞൊടിയിടയിൽ ആറും അഞ്ചും പ്ലാറ്റ്ഫോമുകളിൽ നിർത്തിയിട്ടിരുന്ന ട്രെയിനുകളിലൂടെ ഊർന്ന് മാഡം പ്ലാറ്റ്ഫോം നമ്പർ നാലിൽ എത്തി. പിന്നാലെ കിതച്ചുകൊണ്ട് ബ്ലോഗറും.
അമ്പോ! ബ്ലോഗറുടെ പരിപ്പിളകി!
അയാൾ അമ്പരന്നു നോക്കുമ്പോഴേക്കും അവർ പറഞ്ഞു “ ലോ ആ നടുക്കത്തെ ബോഗീക്കേറാം... വെക്കം വാ...” വണ്ടി വന്നു നിന്നു കഴിഞ്ഞു. സ്ലീപ്പർ ക്ലാസിൽ പൂരത്തിനുള്ള ആൾക്കൂട്ടം.
ഇടിച്ചു കയറി. ഭാഗ്യം ഇരിക്കാൻ സീറ്റു കിട്ടി.
കിതപ്പാറിയപ്പോൾ ബ്ലോഗർ ചോദിച്ചു “ മാഡം സ്പോട്സ് ക്വോട്ട ആയിരുന്നോ!?”
“ വോ... തെന്നെ. ഹർഡിൽസ് !”
കാലു നീട്ടി വച്ചുള്ള ആ ഓട്ടവും അയൺ റെയിൽ ചാട്ടവും ഒക്കെ കണ്ടപ്പഴെ തോന്നി... അയാൾ ആത്മഗതം ചെയ്തു.
ഒന്നു നടു നിവർത്തി, കാൽ നീട്ടി ഇരുന്നപ്പോഴേക്കും മുന്നിൽ ഒരു വെള്ളക്കരടി!
“ അബേ... യെ മേരാ സീട്ട് ഹൈ! ഹട്ട് ജാവോ!”
എന്റമ്മോ ഇവൻ ആര്?
“ഒന്നും മനസ്സിലായില്ല...” ബ്ലോഗർ വിക്കി.
“ആ സീറ്റ് അങ്ങേരുടെയാന്നാ തോന്നണത്.... എണീക്കാവോ എന്നാ ചോദിച്ചത്”മാഡം ഭാഷാന്തരീകരിച്ചു.
അവർ പണ്ട് നാഷനൽ ഗെയിംസിന് ഡൽഹിയിലും ചണ്ഡിഗറിലും ഒക്കെ പോയിട്ടുള്ളതാ. ഹിന്ദീ മാലൂം.
പക്ഷേ അയാളുടെ മുഖഭാവം കണ്ടിട്ട് അങ്ങനെയാണ് പറഞ്ഞതെന്ന് ബ്ലോഗർക്കു വിശ്വാസം വന്നില്ല! തെറി പറഞ്ഞതാവും! കൂടുതൽ എന്തിനാ കേൾപ്പിക്കുന്നത്...
ബ്ലോഗർ എണീറ്റു. ഒരു പെൺകുട്ടി സൈഡ് ലോവർ ബെർത്തിൽ കാൽ നീട്ടി വച്ച് ഇരിക്കുന്നു. അയാളുടെ നിസഹായാവസ്ഥ കണ്ടാവും അവൾ കാൽ മടക്കി വച്ചു.
ബർത്തിന്റെ എതിർ തലയ്ക്കൽ അയാൾ ഇരുന്നു.
“ഭാട്ട് ഈജ് യോർ നേം?”തടിയൻ വെള്ളകരടി വിടാനുള്ള ഭാവമില്ല.
(വാട്ട് ഈസ് യുവർ നെയിം എന്നു മലയാളം)
"ഓ! ബംഗാളിയാണല്ലേ..!” ബ്ലോഗർ മൊഴിഞ്ഞു.എന്നിട്ടു സ്വന്തം പേരു പറഞ്ഞു.
“എങ്ങനെ മനസ്സിലായി?” മാഡം ചോദിച്ചു.
ബ്ലോഗറുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. അർമാദിക്കാൻ കിട്ടിയ അവസരം! താൻ ഒരു സംഭവം ആണെന്ന പരമാർത്ഥം മാഡം മനസ്സിലാക്കിയില്ലെങ്കിലും ഓപ്പസിറ്റ് ഇരിക്കുന്ന പെൺകുട്ടിയെങ്കിലും മനസ്സിലാക്കണം.
“ അതീ ബംഗാളികൾ ‘വ’ പറയണ്ട സ്ഥലത്തെല്ലാം ‘ബ’ പറയും. വിമൽ എന്നു പറയില്ല; ബിമൽ എന്നു പറയും.
‘അ’എന്നുച്ചരിക്കേണ്ടിടത്ത് ‘ഒ’ എന്നു പറയും. പ്രതിമ എന്നു പറയില്ല; പ്രൊതിമ എന്നേ പറയൂ. കേട്ടിട്ടില്ലേ പ്രൊതിമ ബേഡി?”
ഇത്രയുമായപ്പോൾ എതിർ വശം ഇരുന്ന പെൺകുട്ടി മിഴിയുയർത്തി. അവൾ ഇംപ്രെസ്ഡ് ആയി! ബ്ലോഗ്ഗർ ആവേശഭരിതനായി.
ഇതൊക്കെ കണ്ടും കേട്ടും വെള്ളക്കരടി പന്തം കണ്ട പെരുച്ചാഴിയായി. അയാൾക്കെന്തോ തന്നോട് ചോദിക്കാനുണ്ട് എന്നു മാഡം പറഞ്ഞു.
“മാതൃഭാഷാസ്നേഹമില്ലാത്തവൻ! ബംഗാളിയ്ക്കു പകരം ഇവൻ ഹിന്ദിയിൽ ചോദിക്കും. അതിനു മുൻപ് മുൻപ് ഇംഗ്ലീഷിൽ ചോദിക്കാം!” ബ്ലോഗർ ചിന്തിച്ചു.
ബംഗാളിയിലെങ്ങാനും അവൻ ചോദിച്ചാൽ ഇപ്പ നിലം പരിശാക്കും നിന്നെ എന്ന മട്ടിൽ ബ്ലോഗർ ഇരുന്നു.
ബംഗാളി പരുങ്ങി ഇരിക്കുകയാണ്.
ബ്ലോഗ്ഗർക്ക് അലിവു തോന്നി. കാര്യം തന്നെ സീറ്റിൽ നിന്നു പൊക്കിയവനാണ്. എന്നാലും നമ്മൾ കശ്മലന്മാരാകരുതല്ലോ...
“വാട്ട് ഈസ് യുവർ നെയിം?” ബ്ലോഗർ ചോദിച്ചു.
“ബിപിൻ ബാനർജി”അയാൾ പറഞ്ഞു.
ഒരു നിമിഷം കഴിഞ്ഞപ്പോൾ മാഡത്തിനു ചിരി പൊട്ടി.
“അപ്പോ ഈ ബാനർജി എന്നു പറഞ്ഞാൽ വാനർ ജി എന്നാണോ!? വാനർ ജി ... കൊരങ്ങൻ ജി! ”
ബ്ലോഗർ ഇടപെട്ടു. “ബിപിൻ എന്നുവച്ചാൽ വിപിൻ. വിപിൻ എന്നുവച്ചാൽ വിപിനം. വിപിനം എന്നുവച്ചാൽ കാട്!” അയാൾ തന്റെ ഭാഷാജ്ഞാനം ഒന്നു കൂടി വെളിപ്പെടുത്തി.
“തള്ളേ! കാട്ടിലെ കൊരങ്ങൻ!” മാഡം ചിരിച്ചു മറിഞ്ഞു.
എതിർവശത്തെ പെൺകുട്ടിയും ചിരിയിൽ പങ്കു ചേർന്നു.
ഒന്നും മനസ്സിലാകാതെ വാനരൻ കൈ കൂപ്പി.
ബ്ലോഗറും കൈ കൂപ്പി.
വണ്ടി സ്പീഡിൽ ഓടാൻ തുടങ്ങി. കായൽക്കാറ്റിൽ ലയിച്ച് വാനർജി മയങ്ങിത്തുടങ്ങി.
മിനിറ്റുകൾക്കുള്ളിൽ കൂർക്കം വലിയും കേൾക്കുമാറായി....
കാഴ്ചയിൽ സാക്ഷാൽ കുംഭ് കർണ്!!
അടുത്തതായി എന്തുചെയ്യണം എന്ന ചിന്തയിൽ വിവശനായിരുന്നു ബ്ലോഗർ.
“ഈ തയ്യൽക്കാരൻ ഒരു നോവലിസ്റ്റ് കൂടിയാണ്!” എന്ന് ‘അഴകിയ രാവണൻ’ സിനിമയിൽ ശ്രീനിവാസന്റെ കഥാപാത്രം പറഞ്ഞപോലെ“ഈ യാത്രക്കാരൻ ഒരു ബ്ലോഗർ കൂടിയാണ്!” എന്നു പറഞ്ഞാലോ...
സങ്കോചം എപ്പോഴാണ് വഴിമാറിയത് എന്നറിയില്ല.
“കൂറെയേറെ പൊസ്റ്റുകൾ ഞാൻ എഴുതിയിട്ടുണ്ട്.സത്യത്തിൽ എനിക്ക് ആറു ബ്ലോഗ് സ്വന്തമായുണ്ട്. പലവിധ തെരക്കുകൾക്കിടയിൽ വീണുകിട്ടുന്ന അര മണിക്കൂർ കൊണ്ടാണ് മിക്കവാറും പോസ്റ്റുകൾ ഇടുന്നത്. ഈ സർക്കാർ ജോലി ഇല്ലായിരുന്നെങ്കിൽ ദിവസം പത്തു പോസ്റ്റുകൾ വരെ എഴുതാൻ ഒരു വിഷമവുമില്ല...” ബ്ലോഗർ എരിഞ്ഞു കയറി!
ഭാഷാ വൈചിത്ര്യങ്ങളെക്കുറിച്ച് പല പൊസ്റ്റുകളും ഇട്ടിട്ടുണ്ട്. ബംഗാളികളുടെ സംസാര രീതിയെ കുറിച്ച് എഴുതിയിട്ടില്ല, ഉടൻ എഴുതാൻ ഉദ്ദേശിക്കുന്നത് അതിനെക്കുറിച്ചാണ്. ബ്ലോഗർ ഉച്ചൈസ്തരം ഉദ്ഘോഷിച്ചു!
കത്തി എന്താണെന്ന് പെൺകുട്ടി അനുഭവിച്ചിട്ടുണ്ട്.
എന്നാൽ ഇത് കത്തിയല്ല; ഉറുമിയാണ്! അവൾ മനസ്സിൽ പറഞ്ഞു.
കത്തി നേരേ കുത്തിക്കേറുകയേ ഉള്ളൂ. ഉറുമി ചുറ്റിയടിക്കും! കഴുത്തിൽ മുറുകിയാൽ പിന്നെ ഒരു രക്ഷയും ഇല്ല!!
പണ്ട് പൂമ്പാറ്റയിലും, ബാലരമയിലും ഒക്കെ വായിച്ച കടത്തനാടൻ കഥകളിലെ, കഴുത്തിൽ ഉറുമി ചുറ്റി വീണു കിടക്കുന്ന ചേകവനെ ഓർമ്മ വന്നു അവൾക്ക്.
“അവളുടെ കഴുത്തിൽ തന്റെ ഉറുമി ചുറ്റിക്കഴിഞ്ഞു.ഇനി അതഴിക്കണമെങ്കിൽ താൻ തന്നെ വിചാരിക്കണം.” ഇതായിരുന്നു ബ്ലോഗറുടെ ചിന്ത.
അപ്പോൾ ട്രെയിനിനുള്ളിൽ മറ്റൊരു ട്രെയിൻ ചൂളം വിളിക്കുന്നതായും, അമറി പായുന്നതായും കേൾക്കുമാറായി.
ങേ! ഇവർ എപ്പ ഉറങ്ങി!?
കൂർക്കം വലിച്ചുറങ്ങുന്ന മാഡത്തെ അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത്!
എന്താ ഒരു ശാലീനത!
അന്ത പക്കം ബംഗാളി; ഇന്ത പക്കം മലയാളി.
സന്തോഷമായമ്മേ... സന്തോഷമായി!
കുംഭ് കർണ് ഔർ ഉസ്കീ ബഹൻ....(ഹിന്ദി ശരിയാണോ ആവോ...!)
എന്തായാലും ഉർവശീശാപ് ഉപകാർ ഹോ ഗയാ!
ബ്ലോഗർ നിവർന്നിരുന്നു, പെൺകുട്ടിക്കഭിമുഖമായി.
അവൾ തന്റെ മുഖത്തേക്കു നോക്കുന്നേയില്ല. എന്തോചിന്തിച്ചിരിക്കുകയാണ്.
പെട്ടെന്ന് ബ്ലോഗറുടെ മനോമുകുരത്തിൽ ട്യൂബ് ലൈറ്റ് മിന്നി. ഐഡിയാ!
ഇവളെ തമാശയിൽ വീഴ്ത്താം! ലാപ് ടോപ് കയ്യിൽ ഉണ്ട്. താൻ എഴുതിയ എമണ്ടൻ തമാശ ബ്ലോഗുകൾ ഒക്കെ അതിൽ സേവ് ചെയ്തു വച്ചിരിക്കുകയല്ലേ!
ലാപ് ടോപ് ഓൺ ചെയ്തു.
തന്റെ തമാശബ്ലോഗ് ഫോൾഡർ തുറന്നു.
തമാശ ഏറ്റില്ലെങ്കിലോ.... ബ്ലോഗർക്ക് നേരിയൊരു മൂത്രശങ്ക.
അതിനല്ലെ തന്റെ സെന്റി ബ്ലോഗ്! ഈ ബ്ലോഗുലകത്തിൽ തന്നെപ്പോലെ സെന്റിയും കോമഡിയും ഒരു പോലെ എഴുതുന്നവൻ വേറെ ആരുണ്ട്!?
ബ്ലോഗർ ആത്മവിശ്വാസത്തോടെ മുരടനക്കി. ഇവളെ വീഴ്ത്തിയിട്ടു തന്നെ ബാക്കി കാര്യം. ഇവളെ മാത്രമല്ല ഇവളുടെ കൂട്ടുകാരികളെ കൂടി തന്റെ ബ്ലോഗുകളുടെ ആരാധകരാക്കണം. പത്തു കമന്റെങ്കിലും ഇവൾ വഴി വീഴണം. എന്നിട്ട് എല്ലാറ്റിനേം തന്റെ ഫോളോവേഴ്സ് ആക്കണം.
ഹോ! വല്ലാത്തൊരു ഉൾപ്പുളകം തോന്നി ബ്ലൊഗർക്ക്.
പെൺകുട്ടി തന്റെ മുരടനക്കൽ കേട്ടില്ല എന്നു തോന്നുന്നു. അവൾ ബാഗിൽ എന്തോ തെരയുകയാണ്.
വെയ്റ്റ് ചെയ്യാം. പയ്യെത്തിന്നാൽ പനയും തിന്നാം, കമന്റ്സും നേടാം!
അയാൾ അവളെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. അവളൊന്നു മുഖമുയർത്തിയിട്ടു വേണം, ലാപ് ടോപ് കൊടുക്കാൻ.
പെൺകുട്ടി ബാഗ് തപ്പൽ അവസാനിപ്പിച്കു. കുത്തി നിറച്ചു വച്ചിരുന്ന ബാഗിൽ നിന്ന് ഒരു പുസ്തകം വലിച്ചൂരി.
പുറം ചട്ടയിലെ പേരു കണ്ട് ബ്ലോഗറുടെ അടപ്പൂരി!
ഗ്യാസ് ചോർന്നു!
“കൊടകര പുരാണം”!!!
ലീക്കു ചെയ്തുകൊണ്ടിരുന്ന ഗ്യാസ് അടച്ചുപിടിച്ച് ബ്ലോഗർ ചിന്തിച്ചു. താനെന്തിനു ചമ്മണം?
പെൺ കുട്ടിയുടെ ചുണ്ടിൻ കോണിൽ നിന്ന് ഒരു പരിഹാസച്ചിരി വിരിയുന്നുണ്ടോ!?
ഹേയ്! തന്റെ തോന്നലാവും.
പുതുതായൊന്നും സംഭവിക്കാത്ത മട്ടിൽ അവൾ നേരേ അയാളുടെ മുഖത്തു നോക്കി. പുഞ്ചിരിച്ചു. നിലാവുദിച്ചപോലെ.
“കൊടകര പുരാണമാ അല്യോ...? പെൺ കുട്ടിയോട് ചോദിച്ചു. “ഇയാൾക്കിതെന്തിന്റെ കേടാ!? ബ്ലോഗ് എഴുതിയാപ്പോരേ? അതൊക്കെ അടിച്ചു പുസ്തകമാക്കണ്ട വല്ല കാര്യോമൊണ്ടോ? ഒരു ബദൽ മാധ്യമം എന്ന നിലയിൽ ബ്ലോഗ് പ്രസ്ഥാനത്തെ വളർത്തിക്കൊണ്ടു വരുവാൻ പുലർത്തേണ്ട ‘അന്യമാധ്യമ നിരാസം’ പ്രാവർത്തികമാക്കാൻ ബാധ്യസ്ഥനായവൻ തന്നെ ഇങ്ങനെ ചെയ്താൽ...?
ഞങ്ങളെപ്പോലുള്ള യഥാർത്ഥ ബ്ലോഗ് പ്രവർത്തകർ എന്തു ചെയ്യും!?“
“വിശാലമനസ്കൻ മലയാളത്തിൽ ഏറ്റവും കൂടുതൽ വായിക്കപെടുന്ന ബ്ലോഗർ അല്ലേ?” പെൺകുട്ടി ആദ്യമായി വായ് തുറന്നു.
“ഓ....ഈ വിശാലമനസ്കനൊക്കെ എന്തും ആവാലോ!?” ബ്ലോഗർ കത്തിക്കയറി.
“ ഇനി ഇയാളുടെ ബ്ലോഗ് ആരു വായിക്കും? എല്ലാ ബ്ലോഗർമാരും ഇങ്ങനെ പുസ്തകം അടിച്ചിറക്കാൻ തുടങ്ങിയാൽ പിന്നെ ബ്ലോഗിന്റെ ആവശ്യമിലല്ലോ!? അങ്ങു പുസ്തകം ഇറക്കിയാൽ പോരേ!? പുതിയൊരു ബദൽ മാധ്യമത്തിന്റെ കടയ്ക്കൽ തന്നെ കത്തി വയ്ക്കുകയല്ലേ ഇത്തരക്കാർ ചെയ്യുന്നത്!?”
ഒച്ചയും ബഹളവും കേട്ട് മിസ്. കുംഭ് കർണ് മാഡം ഉണർന്നു.
കൺ തുറന്നതും, വിവശയായിരിക്കുന്ന പെൺ കുട്ടിയെ നോക്കി ഗദ്ഗദ കണ്ഠയായി ഒറ്റച്ചോദ്യം
“എന്തു പറ്റി മോളേ!!?”
ഹൊ! എന്തൊരു വർഗസ്നേഹം. മാതൃസ്നേഹം വഴിഞ്ഞൊഴുകുന്ന കണ്ടില്ലേ!?
താൻ ആ പെൺകുട്ടിയെ അരുതാത്തതെന്തൊ പറഞ്ഞു പീഡിപ്പിച്ചു എന്ന മട്ടിലല്ലേ അവർ ചോദിച്ചത്. ചോറ്റുപാത്രം വച്ചുമറന്ന കാര്യം പോലും അവർ മറന്നിരിക്കുന്നു!
ബ്ലോഗർക്കു കലി വന്നു.
മദാമ്മ വീണ്ടും ചോദിച്ചു “എന്താ പറ്റിയതു മോളേ?”
“ഒന്നൂല്യ ചേച്ചീ...ഞങ്ങൾ നല്ലൊരു ബുക്കിനെക്കുറിച്ച് ചർച്ചചെയ്യുവായിരുന്നു. ദാ ഒന്നു വായിച്ചു നോക്കൂ....”
അവൾ കൊടകരപുരാണം മാഡത്തിനു നീട്ടി!
ബ്ലോഗറുടെ അവശേഷിക്കുന്ന ഗ്യാസും പോയി!
കാറ്റുപോയ സൈക്കിൾ ട്യൂബ് പോലെ കുറെ നേരം സീറ്റിൽ ചാരിയിരുന്നു.
അപ്പോഴേക്കും മാഡം കൊടകരയിൽ മുഴുകി ചിരി തുടങ്ങിയിരുന്നു.
ദൈവമേ! ഇനി ആ പുസ്തകം താഴെ വയ്ക്കും വരെ ഇവർ ചിരിച്ചു ചിരിച്ച് തന്നെ പീഡിപ്പിക്കുമല്ലോ!
ബ്ലോഗർ എണീറ്റു.
മുകളിലെക്കു നോക്കി. സൈഡ് അപ്പർ ബർത്ത് കാലിയാണ്. അതിൽ വലിഞ്ഞു കയറി. കണ്ണടച്ചു കിടന്നു.
വാനർ ജി അപ്പൊഴും ഉറക്കത്തിലാണ്. അയാൾക്ക് തന്നോടെന്തോ ചോദിക്കാനുണ്ട് എന്നല്ലേ മാഡം പറഞ്ഞത്...
എന്തരോ എന്തോ..! അവന്റമ്മൂമ്മേടെ ഇസ്പേട് ഗുലാൻ!
തുറന്ന കണ്ണുകൾ ബ്ലോഗർ ഇറുക്കിയടച്ചു.
അടിക്കുറിപ്പ്: ഇതു വായിച്ചിട്ട് ആ ബ്ലോഗർ ഞാനാനെന്നു തോന്നിയോ.... അയ്യേ.. ഛെ! ഞാനോ..! അതോ? നിങ്ങൾക്കു തോന്നിയതാവും!(ഒരല്പം സ്വയം വിമർശനം നല്ലതല്ലേ...ഹി! ഹി!!?)
ഇതിനോടനുബന്ധമായി അവിയൽ കൂടി കാണുക.അവിയൽ
85 comments:
പുതിയ പൊസ്റ്റ് വല്ലതും ഉണ്ടോ എന്നറിയാൻ ഇടയ്ക്കൊക്കെ വിശാലമനസ്കന്റെ ബ്ലോഗ് സന്ദർശിക്കും. കുരച്ചു നാൾ മുൻപ് ആ പ്രൊഫൈൽ നോക്കിയപ്പോൾ കാണാം...
User Stats
On Blogger Since September 2005
Profile Views (approximate) 100,000
ഒരു ലക്ഷ പ്രൊഫൈൽ വ്യൂസ്!!
എന്റെ അറിവിൽ ഒരു മലയാളി ബ്ലോഗർക്കും കാണില്ല ഇത്രയും പ്രൊഫൈൽ വ്യൂസ്!
ഇൻഡ്യയിൽ ആർക്കെങ്കിലും ഉണ്ടൊ എന്നും അറിയില്ല!
ആരെങ്കിലും മുൻ കൈ എടുത്ത ഇതൊന്നു സ്ഥിരീകരിക്കണം.
മലയാളം ബൂലോഗത്തിന്റെ മുത്ത് ഇൻഡ്യയുടെ തന്നെ മുത്താണോ എന്നറിയാമല്ലോ.
ലോകത്ത് ഏറ്റവും കൂടുതൽ പ്രൊഫൈൽ വ്യൂ ഉള്ള ബ്ലോഗർ?
അതും ഒന്നു കണ്ടു പിടിക്കൂ ആരെങ്കിലും!!
ഹ ഹ ഹാ
നല്ല രസം വായിക്കാന്‍ .. :)
എനിയ്ക്കുമങ്ങനെ തോന്നി... ആ ബ്ലോഗര്‍ മാഷായിരിയ്ക്കുമെന്ന്... ച്ഛേ! തോന്നലായിരിയ്ക്കുമല്ലേ
എന്ത് ചെയ്യാം ? സംഭവം എന്ത് കുന്തമായാലും ബ്ലോഗര്‍മാരെ തട്ടി വീഴാതെ സൂക്ഷിക്കാം . വെയിറ്റ് ചെയ്യാന്‍ . പയ്യെത്തിന്നാല്‍ പനയും തിന്നാം ,കമന്റെസും നേടാം !
ഞാനും വെറുതേ തെറ്റിദ്ധരിച്ചു.:)
സംഭവം രസിച്ചു ട്ടോ.ബിപിന്‍ ബാനര്‍ജി എന്ന പേരിന്റെ തിരുവന്തോരം പരിഭാഷ കണ്ടു ഞെട്ടിപ്പോയി.:)
എന്നാലും എന്റെ ബ്ലോഗര്‍ അണ്ണാ...
ചിരിച്ചു നടുവ് ഉളുക്കി...
അയ്യേ ഛെ മോശം :)
എല്ലാം മനസ്സിലായി..
വളരെ രസമായി എഴുതി ജീവന്.
നര്‍മ്മത്തില്‍ ചാലിച്ച ജീവന്റെ പോസ്റ്റ് ഞാന്‍ ആദ്യമായി വായിക്കുന്നതാണ്.
പിന്നെ ബ്ലോഗിന്റെ പുതിയ ഡിസൈന്‍ നന്നായിരിക്കുന്നു.
കൂതറ ഹാഷിം...
ആദ്യ കമെന്റിനു നിറയെ നന്ദി!
മറക്കരുത്,നമ്മൾ സഹോദരന്മാരാണ്!
ശ്രീ...
എനിക്കു സമാധാനമായി.
ശ്രീയെങ്ങാനും അതു സത്യമാണെന്നു വിശ്വസിച്ചിരുന്നെങ്കിൽ...! ഹൊ! ആലോചിക്കാൻ വയ്യ!!
എസ്.എം. സാദിഖ്...
അതെ. പയ്യെത്തിന്നാൽ പനയും തിന്നാം!
റെയർ റോസ്...
അറിയാമോ..ബിപിൻ ബാനർജി എന്നയാൾ മലയാളിയാണ്!!
ഫൈസൽ...
അതാ ഞമ്മടെ ടെക്കനിക്ക്!
ഇനി ഉളുക്കു മാറാനുള്ള എണ്ണ ഇമ്മടെ വൈദ്യശാലേന്നു വാങ്ങിച്ചോ!
വേദവ്യാസൻ...
എന്നെ സെന്റിയടിപ്പിക്കും!!
പട്ടേപ്പാടം രാംജി...
എന്നെ പിന്നേം ചിരിപ്പിച്ചു!
അപ്പോ എന്റെ പഴേ തമാശകളൊന്നും വായിച്ചിട്ടില്ലല്ല്? അട്രസ് അയച്ചു തരാം കേട്ടോ!
ഹും- കൊള്ളാം
:)
ബ്ലോഗ്ഗര്‍ ആള് കൊള്ളാം ....
ആ പെണ്കുട്ടികളൊക്കെ ഇനി എന്നാ ഏവൂര്‍ കഥകളൊക്കെ വായിക്കുന്നേ...
സത്യം എനിക്കു ആ കാര്യത്തില്‍ സംശയമേ ഇല്ല ... ആ ബ്ലോഗര്‍ ഡോക്ട്ടര്‍ തന്നെ എന്ന കാര്യത്തില്‍ :)
പുതിയ ഡിസൈന്‍ കൊള്ളാം
ക്ഷമിക്കണേ സാര്‍,വായിച്ചു തൊടങ്ങിയതു
ഇതിയാളല്ല എന്ന ഉറപ്പിലാ..അടിക്കുറിപ്പിലൊരു
അടിവേര് കണ്ടപ്പോ,മനസ്സിലായി ആളെ !
പ്രതിയെ ചൂണ്ടിക്കാണിച്ചേന് നന്ദി..
സംഗതി കലക്കീണ്ട്ട്ടൊ : “മാഡത്തിനു കലിവന്നത് അതോർത്തിട്ടല്ല. തന്നെയും തന്നെക്കാൾ പത്തു വയസിനു ഇളയ ബ്ലോഗറെയും കണ്ട്, തങ്ങൾ ഇരുപത്തഞ്ചു വർഷം മുൻപേ വിവാഹിതരായി എന്ന് ആ സാമദ്രോഹി കൂതറ ചെറുക്കൻ നിരുവിച്ചു കളഞ്ഞല്ലോ..”
കഥയുടെ പരിണാമമെന്തായീന്ന് ഇനി
വിശാലമനസ്കനോട് തന്നെ ചോദിക്കേണ്ടി
വരുമല്ല്ലേ ! ഹോ,വേണ്ട..ഒപ്പം ട്രാന്‍സ്ഫറായ
ആ തിരുവനന്തോരത്തിയോട് ചോദിച്ചോളാമേ!
“ജോയിൻ ചെയ്തപ്പോഴല്ലേ പുകിലുകൾ തുടങ്ങിയത്. പത്താം ക്ലാസ് മുതലുള്ള സകല സർട്ടിഫിക്കറ്റുകളും വേണം. ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ വേണം. ഇൻസ്പെക്ഷൻ ടീമിനു മുന്നിൽ സമർപ്പിക്കാനാണ്.
”
ഇത്രയല്ലെ ചോദിച്ചുള്ളു!!! ഭാഗ്യം.
സംഗതി കെങ്കേമം! കിക്കിമണിയന് തമാശകള്‍!
ആ പ്രൊഫൈല്‍ കണ്ട് ഞെട്ടാത്തവര്‍ ചുരുക്കം!
നന്ദി.
കാട്ടിപ്പരുത്തി...
വളരെ സന്തോഷം, ഈ സന്ദർസനത്തിന്.
നല്ല വാക്കിനു നന്ദി!
ഖാൻ പോത്തൻ കോട്...
തേങ്ക്സ്...!
സ്പൈഡി...
ഏവൂർ കഥകൾ ഒന്നും അധികമാരും വായിച്ചിട്ടില്ല. റീ പോസ്റ്റ് ചെയ്യേണ്ട ഗതികേടിലാ ഞാൻ!
തെക്കൂ...
സാമദ്രോഹീ!
എന്നെ കൊന്നേ അടങ്ങൂ അല്ലേ!?
മനുഷ്യൻ ഒരു സ്വയം വിമർശനം നടത്താൻ പാടില്ലേ!!ഇതെന്തു രാജ്യം!
ഒരു നുറുങ്ങ്
വിശദമായ കുറിപ്പിനു നന്ദി!
എന്നെ പിടി കൂട്ക്കളഞ്ഞല്ലോ!
ഞാനിനി എവടെപ്പോകും?
കാക്കര
ജീവിതത്തിൽ എന്തെല്ലാം ‘അനുഫവങ്ങൾ’!
ഇതിലും വലുത് എന്തരോ വരാനിരുന്ന്! ഇത്തിപ്പോലവല്ലേ വന്നൊള്ള്!
ഭായി
‘കിക്കിമണിയൻ’നന്ദികൾ!
ആ വാക്കെനിക്കു പിടിച്ചു!!
കലക്കി,,,
ജയേട്ടൻ തന്നെയല്ലേ അത്..ഏയ് അല്ല...അങ്ങിനെതന്നെയല്ലേ...ബ്ലോഗറുടെ മാനസീകവ്യഥകള്‍ ശരിക്കും പകർത്തി.
ജയൻ മാഷെ..
രസകരമായ അവതരണം, എന്നാലും കഥയുടെ തുടക്കത്തിൽ നിന്നും അവസാനം എത്തിയപ്പോൾ കഥ പിടി വിട്ടതുപോലെ, ചില ശൈലികൾ വളരെ ഹൃദ്യം .. പിന്നെ ഈ ടെമ്പ്ലേറ്റിൽ, ബാൿഗ്രൌണ്ടും ഫോണ്ടും ഏകദേശം ഒരേ കളറായതിനാൾ വായിക്കാൻ ശ്ശി ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്, ശ്രദ്ധിക്കുമല്ലൊ.
എന്തായാലും ഓട്ടൊ ബയോഗ്രാഫി അടിപൊളിയായിട്ടുണ്ടെന്നുമാത്രമല്ല ശൈലിമാറ്റവും നന്നായിട്ടുണ്ട് മാഷെ
ee vishaalante oro kaaryame....
കൊള്ളാം, ജയന്.
പക്ഷെ തുടക്കവും ഒടുക്കവും ഒരു ഇന്‍ കോമ്പാറ്റിബിലിറ്റി പോലെ.
:)
മിനി ടീച്ചർ
എറക്കാടൻ
കുഞ്ഞൻ
ക്ലിപ്പ്ഡ് ഇൻ....
അനിൻ@ബ്ലോഗ്
നന്ദി സുഹൃത്തുക്കളേ...
ഇത് ഒരു സ്വയം വിമർശന തമാശബ്ലോഗ്ഗാണ്. ആദിമധ്യാന്തപ്പൊരുത്തം ചിന്തിച്ചിട്ടേ ഇല്ല. നേരം പോക്കു മാത്രം!
ആരും വിശാലമനസ്കന്റെ പ്രൊഫൈൽ ഹിറ്റ്സ് ഒരു ലക്ഷം കടന്നതിനെക്കുറിച്ചു പറയുന്നില്ലല്ലോ...
അവിടെ നിന്നാണ് ഈ ചിന്തകൾ എല്ലാം പൊട്ട് മുളച്ചത്.
മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങാ വീണെന്നു പറഞ്ഞപോലെ എനിക്കൊരു ട്രെയിൻ യാത്രയും ഒത്തു!
ഒരു പെൺകുട്ടി ഓപ്പസിറ്റ് ഇരുന്നത് സത്യമാ!
ബാഗിൽ നിന്ന് കൊടകര പുരാണം എടുത്തു നിവർത്തിയതും സത്യം!
ഇനി അത് വല്ല ബ്ലോഗിണിയും ആയിരുന്നോ എന്നേ അറിയാനുള്ളൂ!!
But some thing is going to happen just wait and see...
ജയന്, ശരിയ്ക്കും ചിരിപ്പിച്ചു കളഞ്ഞുട്ടോ...
നമ്മുടെ വിശാല്ജിയല്ലേ... ഇനിയും ഉയരങ്ങളിലെത്തട്ടെ... നമ്മള് ബ്ലോഗേഴ്സിന്റെ ഒരു സ്വകാര്യ അഹങ്കാരമായി അദ്ദേഹം എന്നും ഇവിടെയുണ്ടാകട്ടെ...
ജയോ...ആ അടിക്കുറിപ്പ് ഇല്ലായിരുന്നെങ്കില്‍ ഞാനും വെറുതേ തെറ്റിദ്ധരിച്ചേനെ :)
ഏതായാലും ബ്ലോഗറുടെ വേവലാതി പൂണ്ട യാത്ര കെങ്കേമമാക്കി.
jayan മാഷിന്റെ ആവശ്യപ്രകാരം നമുക്ക് വിശാലമനസ്കന്റെ പ്രൊഫൈലിനെ പറ്റി ചര്‍ച്ചാം(ചര്‍ച്ച ചെയ്യാം),
ഇന്ന് ഞാന്‍ 4 തവണ ആ പ്രൊഫൈലില്‍ കയറി നോക്കി. തീര്‍ച്ചയായും നാലാമത്തെ തവണ നോക്കുമ്പോള്‍ പ്രൊഫൈല്‍ സന്ദര്‍ശിച്ചവരുടെ എണ്ണം 100003 എന്നു കാണിക്കണം, ബട്ട് അത് ഇപ്പോളും 100000 തന്നെ , ഇതില്‍ നിന്നും നമുക്ക് എന്തു മനസ്സിലാക്കാം....
‘10000 കൂടുതല്‍ ഗൂഗിളിന് എണ്ണാന്‍ അറിഞ്ഞൂടാ, അല്ലെങ്കില്‍ 100000 കഴിഞ്ഞു വരുന്ന കൂതറകളെ ഗൂഗിളിന് ഇഷ്ട്ടോല്ലാ!!’
അല്ല വിശാലാ ഈ 100000 എന്നതു സത്യം തന്നെ ആണോ??
(ഗൂഗിളിനെ പറ്റിക്കുന്ന ആ ട്രിക്ക് എനിക്കും പറഞ്ഞുതാ വിശാലാ പ്ലീസ്....)
ശ്ശൊ..ഞാനും തെറ്റിദ്ധരിച്ചേനേ...ലാസ്റ്റ് കമന്റ് ഇല്ലായിരുന്നെങ്കില്‍....
പാവം പാവം ബ്ലോഗ് കുമാരന്.!!
ithoru mathiri urumi thanneyayi poyi jayettaaaaaaaaaa
കലക്കി
കൊള്ളാം ഡോക്ട്ടര്‍ കലക്കി..
ആ ബ്ലോഗര്‍ ഞാനായിരുന്നു :)
കൂതറHashim,
100 ന്റെ ഇന്ക്രിമെന്റുകളായാണ് ഇപ്പോള്‍ പ്രൊഫൈല്‍ വിസിറ്റ് കാണിക്കുന്നത്.
കൂടുതല്‍ വിസിറ്റുള്ള മറ്റ് പ്രൊഫൈലുകളില്‍ ഒന്ന് പോയി നൊക്കൂ.
പാവം ഞാൻ...
“But some thing is going to happen just wait and see...”
തള്ളേ! ഇതെന്തര്!? ആ പെൺ കുട്ടി/ ബ്ലോഗിണി ആരാ? വല്ല ക്ലൂവും ഉണ്ടോ? ടെൻഷൻ അടിപ്പിക്കതെ വെളിപ്പെടുത്തൂ!
ഞാൻ ദേ വെയ്റ്റ് ചെയ്യണ്!
ചാണ്ടിക്കുഞ്ഞ്...
ഹൃദയം നിറഞ്ഞ നന്ദി സഹോദരാ!
അസൂയ തോന്നാൻ മാത്രം ഞാൻ വളർന്നിട്ടൊന്നുമില്ല...
വിനുവേട്ടൻ
അതെ... നമ്മുടെ സ്വകാര്യ അഹങ്കാരമാണ് വിശാലമനസ്കൻ.
ഓ.എ.ബി.
അടി ഒഴിവാക്കാനല്ലേ അടിക്കുറിപ്പു കൊടുത്തത്! എല്ലാ അടികളും എനിക്ക് പോരട്ടെ!
ഹാഷിം
അങ്ങനെ തോന്നുന്നില്ല ഹാഷിം. അനിൽ@ ബ്ലോഗ് പറയുന്നതു ശ്രദ്ധിക്കുക.ഞാൻ മമ്മൂട്ടിയുടെ ബ്ലോഗ് നോക്കി - 60,000 ഹിറ്റ്സ്. വിശാലൻ മമ്മൂട്ടിയെയും കടത്തിവെട്ടി!
അത് മലയാളിയുടെ വായനാ സംസ്കാരത്തിന്റെ കൂടി വിജയമാണ്.
മുരളി നായർ
“പാവം പാവം ബ്ലോഗ് കുമാരന്.!!”???
അയ്യോ! അല്ല!
ഇത് ബ്ലോഗർ കുമാരനെക്കുറിച്ചല്ല!
ഞാനാണേ! ഞാനാണേ!!
ബച്ചൂ
ഉറുമി വീശൽ സഹിച്ചേ പറ്റൂ ബച്ചൂ...
ഇനി സൂക്ഷിച്ചിരുന്നോ!
അഭി
കലങ്ങി എന്നറിഞ്ഞതിൽ സന്തൊഷം!
താങ്ക്സ് അഭി!
രാധിക നായർ
നല്ല വാകിനു നന്ദി സുഹൃത്തേ!
അരുൺ കായകുളം
അല്ല, അല്ല, അല്ല!
അതു ഞാൻ തന്നെ!!
അനിൽ@ ബ്ലോഗ്
അതെ.
പക്ഷേ ഒരു ലക്ഷം കഴിഞ്ഞ് പിന്നെ നമ്പർ കൂട്ടുന്നില്ലേ എന്നു സംശയം. ഞാനിത് ആദ്യം കണ്ടത് രണ്ടു മാസം മുൻപാ. അന്ന് അതെക്കുറിച്ചെഴുതണം എന്നു വിചാരിച്ചിരുന്നു.
പക്ഷെ സമയം ഒത്തു വന്നത് ഇപ്പോൾ മാത്രം. അപ്പൊഴും പക്ഷെ നമ്പർ ഒരു ലക്ഷം തന്നെ.
എന്തായാലും മലയാളി ബ്ലോഗർമാർ ഇത് ആഘൊഷിക്കണം!
നർമ്മത്തിൽ ചാലിച്ചുള്ള ഈ വിലാപകാവ്യം അസ്സലായിരിക്കുന്നു കേട്ടൊ ജയൻ....
പിന്നെ കഴിഞ്ഞതവണ ഞാൻ നാട്ടിൽ വന്നപ്പോൾ പുസ്തകപ്രസാധകനായ ഒരു മിത്രം എന്നോട് പറഞ്ഞത് കേരളത്തിൽ ആ കൊല്ലത്തിൽ ഏറ്റവും ‘എങ്ക്യൊയറി’ ഉണ്ടായ പുസ്തകമാണെത്രെ ഈ ‘കൊടകര പുരാണം’!
ബ്ലൊഗ് വായന വേറെ കേട്ടൊ...
ശ്രീ പറഞ്ഞപോലെ തോന്നലായിരിയ്ക്കുമല്ലേ??
രസകരമായി എഴുതി, വായിച്ചു രസിച്ചു. ഒരു ബ്ലോഗ്ഗര്‍ ആണെന്ന് അറിയിക്കാനുള്ള വെമ്പല്‍, പിന്നെ ട്രെയിന്‍ യാത്രയുടെ വിവരണം, വാനര്‍ജി പ്രയോഗം, മാഡത്തിന്റെ തിരോന്തരം ഭാഷ ഒക്കെ കലക്കി.
ഒരു "തിരു-മണ്ടന്‍" (തിരുവനന്തപുരം മണ്ടന്‍) ബ്ലോഗര്‍ കടവന്ത്രയില്‍ വരെ വന്നിട്ട് അവിടെ സ്ഥിരതാമസമാക്കിയ മറ്റൊരു "എ-മണ്ടന്‍"(എറണാകുളം മണ്ടന്‍) ബ്ലോഗറെ കാണാതെ പോയത് വളരെ മോശമായിപ്പോയി...
ആ എ-മണ്ടന്‍ ബ്ലോഗര്‍ ആരാണെന്നു മനസ്സിലായോ തിരു-മണ്ടാ...(ഈ ഞ്യാന്‍ തന്നെ..ഹു ഹു ഹ ഹ ഹ ഹാ )
ഹൊ.....
ഈ ഉറുമി കൊള്ളാം...
എവിടുന്നു മേടിച്ചതാ...?
നന്നായി..
നര്‍മ്മവും വഴങ്ങുമല്ലേ?
വിശാല്‍ജീ ഇപ്പൊ എഴുത്തൊക്കെ കടന്ന് അടുത്ത മേഖലയില്‍ കൈവെച്ചു എന്നു തോന്നുന്നു!
ബിലാത്തിച്ചേട്ടാ....
അതെ! അതാണ് ശരിയായ പേര്!
ഇതൊരു ‘വിലാപകാവ്യം’ ആയിരുന്നു!
അപ്പോ അതെഴുതിയ ഞാൻ ആരായി!?
ഉൾപ്പുളകം വരുന്നു ചേട്ടാ...!!
ഒഴാക്കൻ...
തോന്നലായിരിക്കും... അല്ലേ?
ഇനിയെങ്ങാൻ അല്ലെന്നു വരുമോ!?
ആവോ!
സുകന്യേച്ചി
അപ്പോ ആ ‘വാനർ ജി’യെ ആണിഷ്ടപ്പെട്ടത് അല്ലേ!?
ഉം... നടക്കട്ടെ!
രഘുനാഥൻ
അതുശരി!
‘എമണ്ടൻ’ ബ്ലോഗ്ഗർ എറാണാകുളത്ത് എവിടെയാ താമസം?
ഇനി വരുമ്പോ കൂടാമല്ലോ!!
കൊച്ചുതെമ്മാടി
അത് ഉറുമീസിന്റെ കയ്യീന്നാ!
യേത്..? നമ്മടെ ബ്ലോഗർ ഉറുമീസേ!!
കുട്ടേട്ടൻ
എന്തു ചെയ്യാം ഇടയ്ക്കൊക്കെ പത്താളുകൾ നമ്മടെ ബ്ലോഗിലും വരണമല്ലോ!
പിന്നെ വിശാലൻ, എപ്പോ, എവിടെ കൈ വച്ചു!?
അതേയതെ വിശാലനൊക്കെ എന്തും ആവാലോ
:) രസിച്ചു, രസിപ്പിച്ചു
സോറി...,
ഞാന്‍ എന്തോ വലിയ കാര്യം കണ്ടെത്തി എന്ന തോന്നലുകളോടെ എഴുതിയ കമന്റ് ആണ്,
മാഷ് പറഞ്ഞപ്പോ ആ തെറ്റ് മനസ്സിലായി.
ഞാന്‍ ബ്ലോഗില്‍ കുറച്ചു കാലമേ ആയിട്ടുള്ളൂ, എല്ലാവരേയും മനസ്സിലാക്കി വരുത്തതേയുള്ളൂ,
വിഷാലാ സോറി.....
നിങ്ങള്‍ക്കൊക്കെ എന്തുമാകാമല്ലോ.
നമുക്കു ഏവൂർ പുരാണം ഇറക്കുമ്പോൾ വിശാൽജിക്കിട്ടൊരു പണികൊടുക്കാം.. :)
അപ്പൊ നർമ്മവും വഴങ്ങുമല്ലേ..നന്നായിട്ടുണ്ട്
ഈ വിശാലമനസ്കനൊക്കെ എന്തും ആവാലോ......
ഡോക്ടര്‍ക്ക് എന്തും വഴങ്ങും... !!!
വാനര്‍ജി പ്രയോഗം ഒരുപാടിഷ്ടപെട്ടു... വിശാലേട്ടന് നമ്മുടെ എല്ലാരുടേയും സ്വകാര്യ അഹംകാരം തന്നെ..
നന്ദകുമാരാ വിഭോ!
രസിച്ചതിൽ ഞാനും രസിച്ചു!
ഹാഷിം...
സാരല്യ അനിയാ...
ഒരബദ്ധമൊക്കെ ആർക്കും പറ്റും!
വിശാലൻ വിശാലഹൃദയൻ തന്നെയാണ്. ഒരിക്കലും കലിപ്പുണ്ടാവില്ല.
തെച്ചിക്കോടൻ
അതെന്താ ഞങ്ങക്കു പറ്റില്ലേ!?
അടിക്കും ഞങ്ങൾ
പൊളിക്കും ഞങ്ങൾ
അടിച്ചുപൊളിച്ചു
തകർക്കും ഞങ്ങൾ!!
പ്രവീൺ...
എന്നെക്കൊണ്ട് ഞാൻ തോറ്റു
കുമാരൻ...
ഡാങ്ക്യു ഡാങ്ക്യു!!
വിജിത...
ഇനി ഓരോ കുരങ്ങനെ കാണുമ്പോഴും ബഹുമാനത്തോടെ വിളിക്കാമല്ലോ, ബാനർജി എന്ന്. അല്ലേ!?
ഞാന്‍ ഒറപ്പിച്ചു.... ജയന് ചേട്ടന് തന്നെ... ആയ ബ്ലോഗ്ഗര്‍...
സാരമില്ലെന്നെ കൊടകര പുരാണം കയ്യില്‍ ഇല്ലാത്ത ഏതേലും പെണ്‍കുട്ടി ഇനിയും സീറ്റ് തരും... ഹിഹി ഇന്ത്യന്‍ റെയില്‍വേ അവിടെ തന്നെ ഒണ്ടല്ലോ
കല്ലുവെച്ച നുണയുടെ അവകാശം അരുണിന് ആരാ പതിച്ചുനല്‍കിയത്? അതിനിവിടെ അവകാശികള്‍ വേറെയുണ്ട്.... പറഞ്ഞില്ലെന്നുവേണ്ട.. ങ്ആ...
ജയന്മാഷേ സല്‍ക്കാരം ഗംഭീരമായിട്ടാ...
വായിച്ചുപോവുമ്പോള്തന്നെ മനസ്സിലാവുന്നുണ്ട് അക്ഷരത്തെറ്റുകള്‍ അശേഷമില്ലാത്ത ഒരു വായനയുടെ സുഖം. അതിന് ആദ്യത്തെ നല്ല നമസ്കാരം.
എന്നാണാവോ ഓരോ ദമ്പതികളും ഇരുപത്തഞ്ച് വര്‍ഷത്തെ “തരളിതമായ” വിവാഹവാര്‍ഷികം ആഘോഷിക്കുമ്പോള്‍ അതിന്റെ ക്രഡിറ്റ് “നട്ടപ്പിരാന്തുകള്‍”ക്ക് തരുന്നത്. ആഹ് എന്റെ മാവും പൂക്കും.
സ്നേഹത്തോടെ....നട്ട്സ്
ഓ.ടോ.
അയച്ച മറുപടിക്ക് നന്ദി..
"ഈ ബ്ലോഗുലകത്തിൽ തന്നെപ്പോലെ സെന്റിയും കോമഡിയും ഒരു പോലെ എഴുതുന്നവൻ വേറെ ആരുണ്ട്!?"
അതു തന്നെയാണ് എനിക്കും ചോദിക്കാനുള്ളത്.. പിന്നെ ആരുണ്ട്?
ഞാന്‍ ശരിക്കും ആസ്വദിച്ചു..അഭിനന്ദനം.
ഇനി പോയി ബാക്കിയുള്ള പോസ്റ്റുകള്‍ കൂടി വായിക്കട്ടെ.
പോകുന്ന പോക്കില്‍ ആ ഫോളോബട്ടണിലും ഒന്ന് ക്ലിക്കുന്നുണ്ട്,ട്ടോ.
സംശയം വന്നിങ്ങനെ നിൽക്കുമ്പോളാ ഡോക്ടറുടെ അവസാന കമന്റ്. അതോടെ ആശ്വാസമായി.. എന്നിട്ട് ആ മാഡവും പെൺകൊച്ചും അവസാനം എന്തോ പറഞ്ഞു..സത്യം പറഞ്ഞോ മാഷേ.. ആരും കേൾക്കണ്ട..
വിശാല മനസ്കനോക്കെ എന്തും ആവാല്ലോ.....
ഏട്ടാ നന്നായിട്ടുണ്ട്.......
ഇക്കണക്കിനു പോയാല്‍ ജയന് ഏവൂരിന്റെ പ്രൊഫൈല്‍ വ്യൂസ് 200000 ആയി ഉയരും. അടിപൊളി കഥ കേട്ടോ. നന്നേ രസിച്ചു.
കണ്ണനുണ്ണി...
അതെ!
കൊടകര പുരാണം കയ്യില്‍ ഇല്ലാത്ത ഏതേലും പെണ്‍കുട്ടി ഇനിയും മുന്നിലെത്തും എന്നാണെന്റെ പ്രത്യാശ.
പ്രത്യാശയാണല്ലോ മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്!
കൊട്ടോട്ടിക്കാരൻ,
കല്ലു വച്ച നുണയായാലും
മുള്ളു വച്ച നുണയായാലും
അവകാശം എനിക്കു തന്നെ!
നിങ്ങൾ തർക്കിക്കണ്ട.
നട്ടപ്പിരാന്തൻ,
വളരെ സന്തോഷം, ഈ സന്ദർശനത്തിന്!
(അക്ഷരത്തെറ്റുകൾ ഉള്ള പോസ്റ്റുകളും ഞാൻ എഴുതിയിട്ടുണ്ട്. പരമ രഹസ്യമാ... ആരോടും പറയണ്ട!)
വായാടി,
ഈ വായാടിത്തത്തമ്മ എന്നെ വീഴ്ത്തി!
ഐ ആം ഫ്ലോർഡ്...!
മനോരാജ്,
സത്യം ഞാൻ പറയട്ടെ...?
ഞാൻ പറയും!
കുഞ്ഞുണ്ണി,
നന്ദി അനിയാ!
ഗീത,
വെറുതെ കൊതിപ്പിക്കല്ലേ ചേച്ചീ!
അതിനുള്ള സുനാപ്പി ഗൂഗിളമ്മച്ചിക്കില്ല!
ഒരു ലക്ഷത്തിൽ തീരും എന്നാ തോന്നുന്നെ!
അയ്യോ ... ചിരിച്ചു വയ്യാണ്ടായേ ....
വിശാലമനസ്കനൊക്കെ എന്തും ആവാലോ ...
എന്റമോ.....സമതിച്ചു....
കൊള്ളാം മാഷെ...
“ഈ വിശാലമനസ്കനൊക്കെ എന്തും ആവാലോ...”
അതു പോലെ ജയൻ മാഷിനും....!!
സത്യമാ പറഞ്ഞാല്‍ നല്ല രസമുണ്ടായിരുന്നു വായിക്കാന്‍ .
എന്നാലും ആ ബ്ലോഗര്‍ !!!
ചിരിച്ചു മടുത്തു...
haha aa blogar jayanji alla --- good good
"തള്ളേ...എന്തരോക്കെ നിരീചെന്നാ...കലിപ്പുകള് തന്നെ..കേട്ടാ..."
ജയന് ചേട്ടാ, അസ്സലായി...സ്ഥിരം ശോകത്തില്‍ നിന്ന് ഒരു ചേഞ്ച്...
ചില പെണ്പിള്ളേര് ഇങ്ങനെ ഒന്നും വീഴില്ല ഡോക്ടറെ... അവരെ മയക്കുവെടി വെക്കേണ്ടി വരും [അനസ്തീഷ്യ ആയാലും മതി]. നല്ല എഴുത്ത്. ആശംസകള്‍....
ജീവി കരിവള്ളൂർ...
ചിരിച്ചു വയ്യാണ്ടായാൽ മരുന്നുണ്ട്.
ചോദിച്ചാ മതി, പറഞ്ഞു തരാം!
ക്യാപ്ടൻ ഹാഡോക്ക്
സമ്മതം ഇഷ്ടായി!
വീക്കെ
ഓ! നമ്മക്കൊക്കെ എന്തരാവാൻ!
കാട്ടുകോഴിക്കെന്തു വാവും ചങ്ക്രാന്തീം!
(വെറുതെ ഒരു പഴമൊഴി പറഞ്ഞതാ!!)
അന്വേഷകൻ
പാവം ബ്ലോഗ്ഗർ!
അയ്യോ ,മടുക്കല്ലേ! ഇനിയുമുണ്ട്.
മരഞ്ചാടി
ഡാങ്ക്സ്! ഡാങ്ക്സ്!
സിബു നൂറനാട്
അതു ശരി!അപ്പോ ഞാൻ ഒരു സ്ഥിരം ശോകനായകൻ ആനെന്നു ചുരുക്കം.
തൃപ്തിയായനിയാ... തൃപ്തിയായി!!
ദിവാരേട്ടൻ
അയ്യോ! മയക്കുവെടി വയ്ക്കാൻ നമ്മളില്ലേ!
അല്ലേലും ഈ വെടി എന്നു കേട്ടാലേ എനിക്കു പ്യാടിയാ!
ഹ ഹ ഹ.. ജയാ രസമായിരിക്കുന്നു ചിരിക്കതിരിക്കാന്‍ കഴിയില്ല
അല്ല ഈ ഡോക്ടര്‍മാര്‍ക്കൊക്കെ രോഗികളെ ചികത്സിച്ചാല്‍ പോരെ ചുമ്മാ ബ്ലോഗ് എഴുതി മനുഷ്യരെ ചിരിപ്പിച്ചു വയറ് ഉളുക്കിക്കണോ? ഓ അതു ഒരു ബിസിനസ്സ് ട്രിക്ക് വയറു വേദനയും ആയി അങ്ങോട്ട് തന്നെ വരുത്താന്‍, പിന്നെ ആ കഥയും ചേര്‍ത്ത് അടുത്ത പോസ്റ്റ്!! ഹും ഈ ഡോക്ടര്‍ ബ്ലേഗേഴ്സിനു എന്തും ആവാല്ലോ !!
ഈ കറുത്ത പ്രതലത്തിലെ വെളുത്ത അക്ഷരങ്ങൾ നമ്മ കണ്ണിനു അത്ര സുഖകരമല്ല. വെളുപ്പിലെ കറുത്ത അക്ഷരങ്ങളാണ് നീണ്ട എഴുത്തുകൾക്ക് നല്ലതെന്നാണ് ഈയുള്ളവന്റെ അഭിപ്രായം. എന്നാൽ കറുത്ത പ്രതലം ഫോട്ടോ ബ്ലോഗിനു ഉചിതമാണ്.പിന്നെ എല്ലാം അവിടെത്തെ അഭിരുചി പോലെ. ഈ പോസ്റ്റ് കൂട്ടത്തിൽ വായിച്ചിരുന്നു.
ഹംസ...
ചിരിച്ചതിനു നന്ദി.
താങ്കൾ ആരൊഗ്യം മെച്ചപ്പെടുത്തിക്കഴിഞ്ഞു!
മാണിക്യം ചേച്ചീ...
എന്റെ ട്രേഡ് സീക്രട്ട് മുഴുവൻ വെളിപ്പെടുത്തിക്കളഞ്ഞല്ലോ ച്യാച്ചീ!
ഇനി ഞാൻ എന്തര് ചെയ്യും!?
കൊച്ചുസാറണ്ണാ...
അഭിപ്രായം പരിഗണിച്ചിരിക്കുന്നു.
‘അവിയൽ’അങ്ങനെ സെറ്റ് അപ് ചെയ്തു.
ഇതും അങ്ങനെയാക്കാൻ നോക്കാം
സുഹൃത്തുക്കളേ....
അവിയൽ നോക്കൂ...!
ഉവ്വ് ഉവ്വേ... ആ ബ്ലോഗര്‍ ആരാനണെന്ന് മനസ്സിലായേ..... :)
ആ ബ്ലോഗ്ഗര്‍ ആരാണെന്നു എനിക്ക് ഇതുവരെയും മനസ്സിലായില്ല. എനിക്കെന്തെങ്കിലും കുഴപ്പമോണ്ടോ ഡോക്ടര്‍?
ജയേട്ടാ,
സത്യത്തിൽ, ഡെയ്ലി കൊടകര റ്റു ജബൽഅലി ട്രിപ്പടിക്കണ ആ കക്ഷി ഇപ്പോ ഏത് സ്റ്റാന്റിൽ കാണും. ഇനി ഉറക്കത്തിലാ എന്ന് കരുതി, വട്ടർടാങ്കിൽ വല്ലതും ചെയ്തോ?. ഹെയ്, അതിന് സാധ്യതയില്ല. അങ്ങിനെയെങ്കിൽ, പോലിസുകാർ ഓടുന്ന ഒച്ചയെങ്കിലും കേട്ടെനെ. ഇനി കിഗ് ഫിഷർ കൊടകര പാടത്ത് ലന്റ് ചെയ്യാൻ ശ്രമിച്ചൂ എന്നെങ്ങാനും പറഞ്ഞ്, വെടിവെച്ചോ പഹയൻ. എന്തായാലും ഞാൻ ഒരഞ്ചെട്ട് കോഴിമുട്ടകൊണ്ട് ഒരു പ്രയോഗം നടത്തുവാൻ തിരുമാനിച്ചു. അവന്റെ ഒളിജീവിതത്തിന് ഒരറുതി വേണമല്ലോ.
വിശാൽജീ തിരികെവന്നില്ലെങ്കിൽ, അമ്മച്ചിയാണെ, പാവറട്ടി പള്ളീയാണെ, കൊടകര കള്ള്ഷാപ്പാണെ സത്യം, ഞാൻ ചിലതോക്കെ വിളിച്ച്കൂവും. അത്കേട്ട് വായനക്കാർ തിരിച്ചടിക്കും, അതിനു ഞാൻ ഉത്തരവാദിയല്ല.
കൊടകരപുരാണം സീരിയാക്കുന്ന തിരക്കിലാണ് വിശാൽജീ എന്ന സത്യം ഞാനായിട്ട് ആരോടും പറയില്ല എന്ന് വാക്ക്കൊടുത്തിരുന്നു.
Sulthan | സുൽത്താൻ
ഇപ്പോള്‍ ടെംപ്ലേറ്റ് ശരിയായി. എളുപ്പത്തില്‍ വായിക്കാന്‍ സാധിക്കുന്നുണ്ട് ജയന്... ഈ ബുദ്ധി എന്താ നേരത്തേ തോന്നാഞ്ഞത്...?
അപ്പോള്‍ കൊടകരപുരാണം സീരിയല്‍ ആകുകയാണോ... അതൊരു സംഭവമായിരിക്കും... ഇന്നസെന്റ് കഥകള്‍ക്ക് ശേഷം മറ്റൊരു സൂപ്പര്‍ ഹിറ്റ്...
കൊടകരപുരാണം ഞാന്‍ ആദ്യം കേട്ട ബ്ലോഗുകളില്‍ ഒന്നാണു, സത്യത്തില്‍ ബ്ലോഗുകളുടെ ഭണ്ടാരം തുറന്നപ്പൊള്‍ കണ്ടത്...ചിരിക്കാതിരിക്കാന്‍ പറ്റാതെ പൊട്ടിച്ചിരിച്ചത് ആന്നാണു.
Adipoli :-)
നിരക്ഷരൻ
മനസ്സിലായല്ലോ!
മതി മതി! അതു മതി!
ഹ! ഹ!!ഹ!!!
വഷളൻ
ഇതാ കൊഴപ്പം. ശരിക്കൊള്ള കൊഴപ്പം!
സാരല്ല. മരുന്ന് ഫ്രീയായി തരാം. വൈദ്യർ ആയിപ്പോയില്ലേ!
സുൽത്താൻ
വിവരങ്ങൽക്കു നന്ദി!
ഇത് നമ്മടെ പഴയ ‘സുൽ’ ആണോ?
വിശാൽ’സ് ബഡി?
വിനുവേട്ടൻ
മറ്റുള്ളവർ സന്തൊഷമായി വായിക്കാനല്ലേ നമ്മൾ ഈ പെടാപ്പാടൊക്കെ പെടുന്നത്!
സോ, ഇറ്റ് വാസ് മൈ ഡ്യൂട്ടി!
ചങ്കരൻ
അതെ. കൊടകരപുരാണം ഒരു ലെജൻഡ് ആണ്. മലയാള ബ്ലോഗ് ഹാസ്യത്തിന്റെ ബെഞ്ച് മാർക്ക്!
പ്രദീപ്
നന്ദി. വളരെ നന്ദി!
കൊള്ളാം ചിരിപ്പിച്ചു ട്ടോ ............
valare rassichu...... aashamsakal.....
ജയേട്ടന്,
ആദ്യമായാണ് ഇവിടെ, രസിച്ചു വായിച്ചൂട്ടോ..
:)
കുട്ടൻ
ജയരാജ് മുരിക്കുമ്പുഴ
സുമേഷ് മേനോൻ...
നന്ദി സുഹൃത്തുക്കളെ!
സുമേഷ് അവിയൽ കണ്ടല്ലോ അല്ലേ?
visalamanaskan vijayikkatte.super post
കത്തി എന്താണെന്ന് പെൺകുട്ടി അനുഭവിച്ചിട്ടുണ്ട്.
എന്നാൽ ഇത് കത്തിയല്ല; ഉറുമിയാണ്! അവൾ മനസ്സിൽ പറഞ്ഞു.
കത്തി നേരേ കുത്തിക്കേറുകയേ ഉള്ളൂ. ഉറുമി ചുറ്റിയടിക്കും! കഴുത്തിൽ മുറുകിയാൽ പിന്നെ ഒരു രക്ഷയും ഇല്ല!!
That's superb!
അസ്സലായീട്ടോ.. ഞാന്‍ ആദ്യം കരുതീത് നര്‍മം പതിവില്ല്യാന്നാ.. പക്ഷെ ടൈറ്റില്‍ കണ്ടപ്പോള്‍ കേറി നോക്കീതാണ്.. അത് നന്നായി..
മാഷെ..തുടക്കം വെറുമൊരു സംശയം മാത്രമായിരുന്നു..
അവസാന ഭാഗം വായിച്ചപ്പോള്‍ അതു ക്ലിയറായി..
അസൂയക്കും കുശുമ്പിനും ആയുര്‍വേദത്തില്‍ മരുന്ന് വല്ലതുമുണ്ടോ ആവോ...
ആ ബ്ലോഗ്ഗര്‍ പത്തായത്തിലും ഇല്ല
Post a Comment