Monday, October 1, 2012

അമേയ...!


“ഇന്റിമിഡേറ്റിംഗ്‌ലി ഇന്റലിജന്റ്...... ബ്രെത്ത് ടേക്കിംഗ്‌ലി ബ്യൂട്ടിഫുൾ.... എന്തിനെക്കുറിച്ചും സംസാരിക്കാനും എഴുതാനും കഴിവുള്ളവൾ....”

അമേയ ദീക്ഷിത് എന്ന പേരു കേട്ടപ്പോൾത്തന്നെ ഹിമേഷ് കർത്താ പറഞ്ഞ വാചകങ്ങളാണ്.

ഒരു മിറക്കിൾ പോലെയായിരുന്നു ഈ ബാംഗ്ലൂർ നഗരത്തിൽ അയാൾ മുന്നിൽ വന്നു പെട്ടത്. ഇന്നിപ്പോ ഈ പബ്ബിലെത്താനും കാരണം അയാളാണ്. അല്ലായിരുന്നെങ്കിൽ ആനന്ദിന്റെ ഈ യാത്ര വെറും വെറുതെയായിപ്പോകുമായിരുന്നു....

കോപ്പി റൈറ്റർ എന്ന നിലയിൽ അവളെ നന്നായറിയാമായിരുന്നു ഹിമേഷ് കർത്തായ്ക്ക്.

“ഇത്രയും നന്നായി ആഡ് മെറ്റീരിയൽ ഉണ്ടാക്കാൻ കഴിയുന്ന വേറൊരാളെ എനിക്കറിയില്ല. കമ്പനിയുടെ യു.എസ്.പി. യ്ക്കൊത്ത ടാഗ് ലൈൻ, ഹെഡ് ലൈൻ, അതിനു മീതെയുള്ള കിക്കർ.... എൻവലപ്പുകൾക്കു മീതെയുള്ള ടീസർ, കീ വേഡ്, പഞ്ച് വേഡ് എല്ല്ലാം ഔട്ട്സ്റ്റാൻഡിംഗ് ആയി ചെയ്യും. ക്ലയന്റ് മീറ്റിംഗിനും, ബ്രെയിൻസ്റ്റോമിങ്ങിനും അവളുണ്ടെങ്കിൽ എല്ലാം എത്ര എളുപ്പം എന്നു തോന്നിപ്പോകും!”

സുഹൃത്തിന്റെ വാഗ്ധോരണി കേട്ട് ബിയർ പിച്ചർ തലോടി ആനന്ദ് ഇരുന്നു. കുടിക്കാൻ താല്പര്യം തീരെയില്ല. എന്നാൽ ഹിമേഷ് മൂഡിലാണ്.

 “അമേയ എന്ന പേരിന് അളക്കാൻ കഴിയാത്തവൾ എന്നാണ് അർത്ഥം. എത്ര കറക്റ്റായിട്ടാണ് അവളുടെ പേരന്റ്സ് ആ പേരിട്ടത്... ഇമ്മെഷറബിൾ!”

ആനന്ദ് മെല്ലെ മൂളിക്കേട്ടു. അതെ.... അളക്കാൻ കഴിയുന്നില്ല, എത്രത്തോളമാണ് അവളെ മിസ് ചെയ്യുന്നതെന്ന്.... അവൾ പറഞ്ഞ ബഫർ പീരീഡ് തീർന്നിട്ട് നാലു ദിനങ്ങൾ കഴിഞ്ഞു . മുന്നൂറ്ററുപത്തഞ്ചു ദിനങ്ങൾ കാത്തിരുന്നിട്ടും തിരിച്ചു വരാനുള്ള യാതൊരു ലക്ഷണങ്ങളും കാണാഞ്ഞാണ് അയാൾ ബാംഗ്ലൂർക്കിറങ്ങിയത്.

ഹിമേഷ് തുടർന്നു “പ്രകാശവേഗത്തിൽ ചിന്തകൾ പറക്കുമ്പോൾ, എന്താണവൾ അടുത്തു ചെയ്യാൻ പോകുന്നതെന്ന് ആർക്കും പ്രവചിക്കാനാവില്ല. ആഴ്ചയിലൊരിക്കൽ അവളിവിടെ വരും എന്ന കാര്യം തന്നെ വളരെക്കുറച്ചു പേർക്കു മാത്രമേ അറിയൂ. ഷി വിൽ ബി ഹിയർ എനി ടൈം ആഫ്റ്റർ എയ്റ്റ്. അല്ല, എന്താ കാര്യം? എനി ആഡ് ഇൻ മൈൻഡ്?

“അതൊന്നുമല്ലെടാ. എനിക്ക്... എനിക്കൊരു പേഴ്സണൽ കാര്യമുണ്ടായിരുന്നു.... ”
“അതെന്താണാവോ ഇത്ര പേഴ്സണൽ? വല്ല ഓൺലൈൻ ഫ്ലിങ്ങും ഉണ്ടായോ മോനേ? സോർട്ട് ഓഫ് ആൻ ഇൻഫാച്ചുവേഷൻ? ആണേൽ വിട്ടു പിടി കുട്ടാ!”
“നോ ഇൻഫാച്ചുവേഷൻ. ഷി ഈസ് ആൻ ഓൺലൈൻ ഫ്രണ്ട്. അഞ്ചാറു കൊല്ലമായി.”

“ഐ സീ. നിനക്ക് ആളെ നന്നായി അറിയാമല്ലോ, അല്ലേ? ചിലപ്പോൾ കെയ്സ് കണക്കിന് ബിയർ വീട്ടിൽ സ്റ്റോർ ചെയ്ത് അർമാദിക്കുന്ന ടീമാ.... ഞാൻ പറഞ്ഞല്ലോ, ആബ്സല്യൂട്ട്‌ലി ഇലക്ട്രിഫയിംഗ് ആൻഡ് അൺ പ്രെഡിക്റ്റബിൾ! ”

ആനന്ദ് തലയാട്ടി. അമേയ എന്ന വ്യക്തിയെ നന്നായി അറിയാം എന്നായിരുന്നു ധാരണ. എന്നാലിപ്പോൾ ഹിമേഷ് പറയുന്ന പോലൊരാളെ.... ബിയറടിച്ചു പൂസായി നടക്കുന്ന ഒരു പെണ്ണ് എന്ന ധാരണ തീർത്തും പുതിയതാണ്!

കർത്താ വളരെ ആസ്വദിച്ച് ബിയർ കഴിച്ചു കൊണ്ട് ഫുഡ് മെനു പരതാൻ തുടങ്ങി. 

ആനന്ദ് ചിന്തയിലായിരുന്നു. ചാറ്റ് മുറികളിൽ നിന്ന് സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലൂടെ തുടർന്ന സൌഹൃദം. സൊറ പറച്ചിലിനപ്പുറം ധൈഷണിക സംവാദങ്ങൾ....ഇടയ്ക്കിടെ അടികൂടൽ....അതു നൽകിയിരുന്ന ലഹരി...

ചിന്തകളുടെ സൌന്ദര്യമായിരുന്നു അയാളെ ആകർഷിച്ചിരുന്നത്. പ്രൊഫൈലിൽ കണ്ടിരുന്ന ഒരു മുഖത്തിനപ്പുറം അവളുടെ ശരീരത്തെക്കുറിച്ച് അയാൾക്ക് ഒന്നുമറിഞ്ഞുകൂടായിരുന്നു താനും.

സാധാരണ ആൺ-പെൺ ചർച്ചകളിൽ നിന്നു വ്യത്യസ്തമായി, ഹ്യൂമൻ ജീനോമിനെക്കുറിച്ചും, ക്ലോണിംഗിനെക്കുറിച്ചുമൊക്കെയായിരുന്നു ആദ്യകാല തർക്കങ്ങൾ. അവൾ അനായാസം അതിലൊക്കെ വിജയിക്കുകയും ചെയ്തു. പക്ഷേ ഒരു ചർച്ചയ്ക്കു ശേഷം  പൊടുന്നനെയൊരുനാൾ അപ്രത്യക്ഷയായി. നെറ്റിൽ നിന്നും, ഫോണിൽ നിന്നും!

ഒടുവിൽ ഒരു ഇ മെയിൽ വന്നു.“പുതിയതു ചിലത് തുടങ്ങണം.അതിനു മുൻപ്  ഒരു ഹൈബർനേഷൻ.... ഒരു വർഷത്തേക്ക് എന്നെ അന്വേഷിക്കരുത്.തിരിച്ചു വരാനാഗ്രഹിച്ചാൽ ആദ്യമറിയിക്കുന്നതു നിന്നെയായിരിക്കും.ബൈ!”
അങ്ങനെ മുന്നൂറ്റിയറുപത്തഞ്ച് ദിനങ്ങൾ കഴിഞ്ഞിരിക്കുന്നു....

കഴിഞ്ഞ വർഷം ഒരു ഡി.കെ.ബാഗഡേയുടെ നേതൃത്വത്തിൽ ജെനെറ്റിക് എഞ്ചിനീയറിംഗിനു  മേലുള്ള എല്ലാ നിയന്ത്രണവും എടുത്തു മാറ്റണമെന്നു വാദിക്കുന്ന ഒരു ഗ്രൂപ്പുണ്ടായിരുന്നു. അതിലായിരുന്നു ആനന്ദ്. എതിർ ഗ്രൂപ്പിൽ അമേയയും.

അപ്പോഴാണ് ജീൻ കറക്ഷനിലൂടെ കുട്ടികളെ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ഒരു വാർത്ത വന്നത്. ബാഗഡേ അത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.അതിനനുകൂലമായി ആനന്ദ് വാദിച്ചു.

 “ദാ , ഈ കുട്ടിക്ക് ഭാവിയിൽ ജനിതകത്തകരാറു മൂലം ഉണ്ടാകാനിടയുള്ള ബ്രെസ്റ്റ് ക്യാൻസറോ, ഒവേറിയൻ ക്യാൻസറോ വരില്ല! അമ്മയിൽ നിന്നു ശേഖരിച്ച ഭ്രൂണങ്ങളിൽ ക്യാൻസർ ജീൻ ഇല്ല എന്നുറപ്പാക്കിയ ഭ്രൂണം ഗർഭാശയത്തിൽ സ്ഥാപിച്ച് വളർത്തിയെടുത്തതാണീ കുഞ്ഞിനെ. ഈ പരിശോധനകളിലൂടെ അവൾക്ക്/അവന് വരാമായിരുന്ന മാരകവ്യാധിയും, മാതാപിതാക്കളുടെ കണ്ണീരുമാണ് ഒഴിവാക്കാനായത്.അടുത്ത തലമുറയെങ്കിലും ഈ ശാപം പേറി ജീവിക്കേണ്ടി വരില്ലല്ലോ?”

ഉടൻ തന്നെ അതിനെ അനുകൂലിച്ച് മറ്റൊരാൾ വന്നു. “അതെ... കഷണ്ടി ജീൻ കണ്ടെത്തി ഓഫ് ചെയ്താൽ കഷണ്ടി ഓഫ് ചെയ്യാം. ഹോമോസെക്ഷ്വൽ ജീൻ കണ്ടെത്തി ഓഫ് ചെയ്താൽ  സ്വവർഗരതിക്കാരെ ഇല്ലാതാക്കാം!സംഗതി കൊള്ളാമല്ലോ!?”

നിമിഷങ്ങൾക്കുള്ളിൽ അമേയ എത്തി. അവൾ എഴുതി.
“കൊള്ളാം! നാസികൾ ചെയ്തതും ഇതു തന്നെ!സമൂഹത്തിനു വേണ്ടതെന്തെന്ന് തീരുമാനിക്കുന്നതാരാണ്?
ഏതാണ് ശരി, ഏതാണ് തെറ്റ് എന്നു തീരുമാനിക്കുന്നതാരാണ്?നന്മയേത്, തിന്മയേത് എന്നതിനു മാനദണ്ഡമെന്ത്?”

“ഈ സൌകര്യങ്ങൾ ഭാവിയിൽ കൂടുതൽ വലിയ അസമത്വത്തിലേക്ക് സമൂഹത്തെ നയിക്കുകയില്ലേ? ലക്ഷങ്ങൾ കയ്യിലുള്ളവന് അവനാഗ്രഹിക്കുന്ന രൂപത്തിൽ, ആരോഗ്യത്തിൽ, ആകൃതിയിൽ, ബുദ്ധിശക്തിയിൽ മക്കൾ.... പണമില്ലാത്തവനോ!?

അതിനിടെ ഗ്രൂപ്പിലെ പയ്യൻ റോഹൻ  ഒരു കമന്റിട്ടു. “ഹേയ്! അതു മാത്രമല്ലല്ലോ.... നമ്മുടെ കണ്ണിന്റെ കളറും, മുടിയുടെ നിറവും ഒക്കെ ജീൻ ലിങ്ക്ഡ് അല്ലേ? അപ്പോ ഈ വഴി നമുക്ക്  നീലക്കണ്ണും, സ്വർണത്തലമുടിയും ഗോതമ്പു നിറവും ഒക്കെയുള്ള കുഞ്ഞുങ്ങളെ മക്കളായി കിട്ടും! ഒപ്പം നമ്മുടെ രൂപസാദൃശ്യം നിലനിർത്തുകയും ചെയ്യാം! വൌ! ഫാബുലസ് യാർ!!”

അമേയ ചോദിച്ചു. “എന്തിനാ മോനേ അതൊക്കെ? ഭൂമിയിൽ ഉള്ള സകല വൈവിധ്യവും തുടച്ചു നീക്കാനോ? ലോകം മുഴുവൻ ഒരേ അഴകളവുള്ള സ്വർണത്തലമുടിക്കാർ മാത്രമാണെങ്കിൽ,  എന്തൊരു ബോറാകും അത്!? ഡൈവേഴ്സിറ്റി ഈസ് ദ സോൾ ഓഫ് നെയ്ച്ചർ; ഇറ്റ് ഈസ് ദ സോൾ ഓഫ് എന്റർടൈൻമെന്റ്!  ദ സോൾ ഓഫ് ലൈഫ്... ദ  സോൾ ഓഫ് എവ്‌രി തിങ്! ”

ആനന്ദ് അമേയയ്ക്കു മറുപടിയുമായെത്തി.  “സ്വർണത്തലമുടി മാത്രമല്ലല്ലോ ആളുകൾക്കിഷ്ടം. ബ്രൌൺ ഹെയറും, ബ്ലാക്ക് ഹെയറും, റെഡ് ഹെയറുമൊക്കെ ഇഷ്ടമുള്ളവരുണ്ടല്ലോ. ഡൈവേഴ്സിറ്റിയൊക്കെ നിലനിൽക്കും. പക്ഷേ ചില മാരക രോഗങ്ങളെങ്കിലും സ്ക്രീൻ ചെയ്ത് അടുത്ത തലമുറയിൽ ഒഴിവാക്കാൻ നമുക്കു കഴിയില്ലേ? അത് ചില്ലറ കാര്യമാണോ?”

വാദമിപ്പോൾ ആനന്ദും അമേയയും തമ്മിൽ നേരിട്ടായി.അവൾ ചോദിച്ചു.
 “ഒരു ക്യാൻസർ ഫ്രീ ബേബിയെ ഒണ്ടാക്കീട്ട്, അവൻ അവസാനം കള്ളനോ, തെമ്മാടിയോ ആയിപ്പോയാൽ എന്തു ചെയ്യും? അതുപോലെ, വികലാംഗനായോ കുള്ളനായോ ജനിച്ച ഒരു കുട്ടി ഭാവിയിൽ ഈ ജെനെറ്റിക് ക്യാൻസറി്ന് മരുന്നു കണ്ടുപിടിക്കില്ല എന്നാർക്കു പറയാനാകും!? ഇങ്ങനെപോയാൽ ഭൂമിയിൽ ഒരു ബീഥോവനോ, വാൻ ഗോഗോ, അഗതാ ക്രിസ്റ്റിയോ ഇനി എങ്ങനെ ജനിക്കും!?.”

അവൾ തുടർന്നു. “പൊക്കം, വണ്ണം, ശരീരവടിവ്, നീലക്കണ്ണ്, ഗോതമ്പു നിറം, സ്വർണമുടി എന്നൊക്കെപ്പറഞ്ഞ് അവന്മാർ ഇതു പക്കാ കച്ചവടമാക്കും. കോമ്പിറ്റീഷൻ കൂടി റേയ്റ്റ് കുറച്ച് ഒടുവിൽ വികൃതജന്മങ്ങൾ ചുമക്കേണ്ടി വരും പലർക്കും. നോക്കിക്കോ!”

“കച്ചവടത്തിന്റെ പേരിലായാലും മാരകരോഗങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞാൽ അതു നേട്ടമല്ലേ?” ആനന്ദ് ചോദിച്ചു.

“ നേട്ടമൊക്കെത്തന്നെ.വല്ല തീവ്രവാദികൾക്കും സൽബുദ്ധി തോന്നി നൂറുകണക്കിന് ബിൻ ലാദന്മാ‍രെയോ, ഹിറ്റ്ലർമാരെയോ ഒന്നും പടച്ചുണ്ടാക്കാതിരുന്നാൽ മതിയായിരുന്നു. ആ സാധ്യത തള്ളിക്കളയാനാവുമോ? ക്രിമിനൽ ജീനുകൾ ഉൾക്കൊള്ളിച്ച് അന്താരാഷ്ട്ര കൊള്ളസംഘം ഉണ്ടാക്കിക്കുടെന്നില്ലല്ലോ, ഏതെങ്കിലും കോടീശ്വര കുബുദ്ധി!”

“കുബുദ്ധികൾ ലോകത്ത് എന്നുമുണ്ട്. എന്നു കരുതി ലോകത്ത് പുതിയ ടെക്നോളജികളൊന്നും വരാതിരിക്കുന്നില്ലല്ലോ.” ആനന്ദ് പറഞ്ഞു.

തുടർന്ന് അയാൾ വികാരാധീനനായി കുറിച്ചു
“എന്റെ ഇരുപതുകാരൻ അനിയന് ഓട്ടിസം ആണ്. അവന് സമൂഹത്തിൽ ജീവിക്കാനറിയില്ല. ഒറ്റയ്ക്കാക്കി പോയാൽ ഒന്നും കഴിക്കില്ല. വെള്ളം പോലും തനിയെ എടുത്തു കുടിക്കില്ല. കുളിക്കില്ല. അമ്മ നോക്കാനില്ലെങ്കിൽ പട്ടിണി കിടന്നു ചാവും.... പ്രായമായ അമ്മയ്ക്ക് ജീവിതകാലം മുഴുവൻ  അവനെ നോക്കാൻ കഴിയുമോ?

യു നോ വൈ അയാം എ ബാച്ചിലർ ഈവൻ റ്റുഡേ? എന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം അവനുവേണ്ടി വർഷങ്ങളായി ചിലവഴിക്കുകയാണ്. മകനെ പൊന്നുപോലെ നോക്കുന്ന ഒരമ്മയെ കിട്ടിയതു ഭാഗ്യം. എങ്കിലും അമ്മയ്ക്ക് എത്ര നാൾ അവനെ ഇങ്ങനെ.....?

ഇതിനൊന്നും ഒരു പരിഹാരവും വേണ്ടെന്നാണോ നീ പറയുന്നത്? അമ്മയാകാൻ പോകുന്ന ഒരു സ്ത്രീ, ഓട്ടിസം വരാൻ സാധ്യതയുള്ള ഒരു ഭ്രൂണം ഒഴിവാക്കിയാൽ ഈ ലോകത്ത് എന്ത് വിനാശമാണുണ്ടാകാൻ പോകുന്നത്, അമേയാ? ക്യാൻസറും, മാരകരോഗങ്ങളുമായി ലക്ഷക്കണക്കിനു ജീവിതങ്ങൾ അനുഭവിക്കുന്ന നരകയാതന നിനക്കറിയാത്തതുകൊണ്ടാണ് എല്ലാറ്റിനെയും ഇങ്ങനെ എതിർക്കുന്നത്...!?”

അമേയ നിശ്ശബ്ദയായി.

പിറ്റേന്ന് അവൾ നെറ്റിൽ നിന്നും അപ്രത്യക്ഷയായി.
അതിനു പിന്നിൽ തന്റെ രോഷപ്രകടനമാണോ എന്ന് അയാൾ ന്യായമായും സംശയിച്ചു.നെറ്റിൽ വിവിധ വിഷയങ്ങളിൽ  ഇത്രയ്ക്ക് യോജിച്ചിട്ടും വിയോജിച്ചിട്ടുമുള്ള മറ്റൊരാളില്ല. തന്റെ തന്നെ ഓൾട്ടർ ഈഗോയാണോ അവൾ എന്നുപോലും പലകുറി ചിന്തിച്ചിട്ടുണ്ട്.അവൾ അപ്രത്യക്ഷമായ ശേഷമുണ്ടായ ശൂന്യതയേക്കാൾ ഭീകരമായിരുന്നു ഇത്രനാളും ഒരിക്കൽ പോലും തന്നെ ബന്ധപ്പെടാൻ ശ്രമിച്ചില്ല എന്ന യാഥാർത്ഥ്യം.

അവൾ കോപ്പി റൈറ്റിംഗിലേക്ക് തിരിഞ്ഞ കാര്യം പോലും അയാൾ അറിഞ്ഞിരുന്നില്ല. ഐ.ബി.എമ്മിൽ തന്നെയാവും എന്നാണ് കരുതിയിരുന്നത്.

എട്ടു മണിയാകും വരെ ഹിമേഷ് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. ആനന്ദ് അതൊക്കെ ശ്രദ്ധിക്കുന്നതായി ഭാവിച്ചിരുന്നു. ഇതിനിടെ രണ്ടാമത്തെ പിച്ചർ ബിയർ എത്തി.

എട്ടു മണി കഴിഞ്ഞതോടെ ആനന്ദിന് അക്ഷമയേറി. എട്ടരയാകാറായപ്പോൾ ഹിമേഷ് അയാളെ നുള്ളി വിളിച്ചു. “ഗോഷ്! ഷി ഹാസ് കം ഇറ്റ് സീംസ്! ലുക്ക് അറ്റ് ദാറ്റ് സൈഡ്!”
ആനന്ദിന് ചങ്കിടിപ്പേറി. അതവവഗണിച്ച് ഹിമേഷിനൊപ്പം അവളിരുന്ന ടേബിളിനരികിലെത്തി.

അമേയ ശരിക്കും അമ്പരന്നു പോയി!

“ആനന്ദ്! നീയിവിടെ?? വാട്ട് എ സർപ്രൈസ് മാൻ!”
ഏതാനും നിമിഷം അയാൾക്കൊന്നും മിണ്ടാനായില്ല. മിഴികളിൽ നിന്നുതിർന്ന മഞ്ഞു മറയ്ക്കപ്പുറത്തായിരുന്നു അവൾ.
ഹിമേഷ് അയാളുടെ രക്ഷയ്ക്കെത്തി. “വൈ സിറ്റിംഗ്  ദിസ് സൈഡ് അമേയാ?”

“എനിക്ക് ഡ്രാഫ്റ്റ് ബിയറാ ഇഷ്ടം.  ഇറ്റ്സ് മോർ ഇക്കോ ഫ്രണ്ട് ലി.... നോ പാക്കേജിംഗ്, ഫ്രെഷ് ഫ്രം ദ കാ‍സ്കെറ്റ്, നൈസ്  ടെയ്സ്റ്റ്, കൂൾ, ആൻഡ് ഹാസ് ലെസ് കാർബണേഷൻ. ദേ ബ്രൂ ഇറ്റ് ഹിയർ മാൻ!  ഇവിടത്തെ ടാപ്പുകൾ നോക്കൂ... ഒരു ഗോത്തിക് ലുക്കില്ലേ?  ” അവൾ ചോദിച്ചു.

സത്യത്തിൽ ടാപ്പ് വഴി ഒഴിച്ചുതരുന്ന ബിയർ  അയാൾ ആദ്യമായി കാണുകയായിരുന്നു!
അവളുടെ ബിയർ വിജ്ഞാനത്തിൽ അയാൾ അമ്പരന്നു. ഈയൊരു താല്പര്യത്തെക്കുറിച്ച് അവൾ ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല....

“യു ഗൈസ് നോട്ട് ജോയിനിംഗ് മി...?” അവൾ ചോദിച്ചു.
“യാ... ഷ്വോർ. ഇരിക്കൂ ആനന്ദ്. ഞാനാ ടേബിളിലെ ബിൽ സെറ്റിൽ ചെയ്യട്ടെ...” ഹിമേഷ് സന്ദർഭത്തിനൊത്തുയർന്നു. ആനന്ദ് അവൾക്കു മുന്നിലായി ഇരുന്നു.

“നൌ ടെൽ മി ആനന്ദ്... വാട്ട് ബ്രിങ്ങ്സ് യു ഹിയർ?” അമേയ തുടങ്ങി വച്ചു.
നീണ്ട ഒരു നിമിഷം അയാൾ അവളുടെ കണ്ണുകളിലേക്കു നോക്കിയിരുന്നു.എന്നിട്ടു പറഞ്ഞു “നീ... നീ മാത്രം!”

അവളുടെ മുഖപേശികൾ ഒരു നിമിഷം വലിഞ്ഞു. പിന്നെ നിസ്സംഗമായെന്നോണം ചോദിച്ചു “എന്തിന്? ”
“തിരികെ വരാമെന്നു പറഞ്ഞ് ഒരു വർഷം മുൻപ് മുങ്ങിയ ആളല്ലേ? ഒന്നു കാണണമെന്നു തോന്നി... ”
“ഏയ്, വരും എന്ന ഉറപ്പ് ഞാൻ നൽകിയിരുന്നില്ലല്ലോ. ഒരു കൊല്ലം കഴിഞ്ഞ് മടങ്ങിവരണമെന്നു തോന്നിയാൽ വരും എന്നല്ലേ പറഞ്ഞിരുന്നുള്ളൂ...? റ്റു ബി ഫ്രാങ്ക്, ഒരു കൊല്ലം കഴിഞ്ഞ് എന്നെ ആരും ഓർക്കുമെന്നു കരുതിയേ ഇല്ല.... നീ പോലും....”

നെഞ്ചിൽ എന്തോ ഒന്നു കൊളുത്തി. ആനന്ദ്  വിളറിയ ഒരു ചിരി വരുത്തി.

അവൾ തുടർന്നു. “നീയെന്നെ മറന്നു കാണുമെന്ന ചിന്തയിലായിരുന്നു ഞാൻ. ആഴ്ചകൾക്കുള്ളിൽ സൌഹൃദങ്ങളും കൂട്ടായ്മകളും മാറിമറിയുന്ന സൈബർ ലോകത്ത് ആരുടെ നഷ്ടവും ഒന്നോ രണ്ടോ ദിവസങ്ങൾക്കപ്പുറം പ്രസക്തമാകുന്നില്ല.... എങ്കിലും നീ വന്നല്ലോ.... ആം ഹാപ്പി.”

അയാൾ പുഞ്ചിരിച്ചു.

“ഇവിടത്തെ സ്ഥിരം ആളാണല്ലേ? ” ആനന്ദ് ചോദിച്ചു.

“ഏയ്! ഐ ജസ് ലവ് ദിസ് ആംബിയൻസ്.... ദ മ്യുസിക്.... ആൻഡ് അഫ്കോഴ്സ്, സീഫുഡ്! സത്യം പറയാമല്ലോ ഈ കോംബിനേഷൻ മതിമറന്നാസ്വദിക്കാനാണ് ഞാനിവിടെ വരുന്നത്. പലരും കരുതും പോലെ കുടിച്ചു കുന്തം മറിയാനല്ല.”
“അപ്പോ... കെയ്സ് കണക്കിന് ബിയർ സ്റ്റോക്ക് ചെയ്യുന്നതോ?”
“ഹോ! ആരു പറഞ്ഞു ഇതൊക്കെ.........!? ഹിമേഷ്.......?”

അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി “പെൻഡിംഗ് വർക്ക്സ് കുന്നു കൂടുമ്പോൾ ഐ ജസ് ഷിഫ്റ്റ് മാ വർക്ക് പ്ലെയ്സ് റ്റു ഹോം. അവിടാവുമ്പോ ക്ലോക്കിനെ പേടിക്കണ്ട. തോന്നുമ്പോ കുളിക്കാം. തോന്നുമ്പോ തിന്നാം.തോന്നുമ്പോ കിടക്കാം. ഡ്രെസ് ചെയ്ഞ്ച് ചെയ്യണമെന്നോ, ഇടണമെന്നോ ഒരു നിർബന്ധവുമില്ല.... ഐ ഷൺ മാ സെൽഫ് ഫ്രം ഓൾ ഡിസ്ട്രാക്ഷൻസ്.... അപ്പോ ഇടയ്ക്കൊരു പൂതി തോന്നിയാൽ.... ദ ഡ്രൈവർ വിൽ ബ്രിങ്ങ് ഇറ്റ് ഹോം. സ്റ്റോർ ചെയ്യുമ്പോൾ ഒരു കെയ്സ് എന്നത് ഒരു പതിവാ. കുടിക്കാൻ മാത്രമല്ല, കുളിക്കാനും ഞാനതുപയോഗിക്കും! ഹ! ഹ!!”

“കുളിക്കാൻ?”
“ഏയ്! ചുമ്മാ... ജസ് ഫോർ ഹെയർ വാഷ്... മുടി കഴുകാൻ!”
അയാൾക്കത് അതിശയമായിത്തോന്നി.
“മോറോവർ, ഐ യൂസിറ്റ് ഫോർ കുക്കിംഗ്......പിന്നെ.... ആസ് എ  ബട്ടർഫ്ലൈ സെഡക്റ്റർ!
പഴവും, പഞ്ചസാരയും, ബിയറും കൂട്ടിക്കുഴച്ചു വച്ചു നോക്കൂ, നിന്റെ തൊടിയിലും പാറിവരും പൂമ്പാറ്റകൾ!”
“ അമേയാ......!”
“യെസ് മി ലോഡ്.......... വാണ വിസിറ്റ് മാ ഹോം?”
“വൈ നോട്ട്?”
“ദെൻ ലെറ്റ്സ് മൂവ്!”
“അപ്പോ ഹിമേഷ്?”
“ഡോണ്ട് വറി അബൌട്ട് ഹിം!”

ഹിമേഷ് ബിൽ സെറ്റിൽ ചെയ്ത് തിരിച്ചെത്തി.

അമേയ ഇരിപ്പിടത്തിൽ നിന്നെണീറ്റു. ഹിമേഷിനു നേരെ കൈ നീട്ടി. ഹസ്തദാനം ചെയ്തുകൊണ്ടു പറഞ്ഞു “താങ്ക്സ് എ ലോട്ട് ബഡി. തെറ്റിദ്ധരിക്കില്ലെങ്കിൽ ഒരു കാര്യം പറഞ്ഞോട്ടെ?”
“യെസ്. അഫ്കോഴ്സ്....” ഹിമേഷ് അല്പം കൺഫ്യൂസ്ഡ് ആയി മൊഴിഞ്ഞു.

“വി നീഡ് റ്റു റ്റോക്ക്  എ ബിറ്റ്. അല്പം ഒച്ചയും ബഹളവും കുറഞ്ഞ ഒരിടത്തേക്ക് ഞങ്ങൾ പൊയ്ക്കൊള്ളട്ടേ?”

അവളുടെ പെട്ടെന്നുള്ള ചോദ്യത്തിനു മുന്നിൽ കുഴങ്ങി, കോർപ്പറേറ്റ് ശൈലിയിൽ തോൾ ചലിപ്പിച്ച് ഹിമേഷ് അനുകൂലമുദ്ര കാണിച്ചു.

പുറത്ത് ഡ്രൈവർ കാറുമായി കാത്തിരിപ്പുണ്ടായിരുന്നു.
“നമ്മുടെ പഴയ സംവാദങ്ങൾ ഓർക്കാറുണ്ടോ?”കാറിനുള്ളിൽ വച്ച് ആനന്ദ് ചോദിച്ചു.
“ഉം.... ഉവ്വ്...”
“ഇതിനിടെ ചോദിക്കാൻ മറന്നു. ആർ യു മാരീഡ്?”
“നോ.”
അവൾ പൊടുന്നനവേ നിശ്ശബ്ദയായി.
അയാൾ പിന്നീടൊന്നും ചോദിച്ചില്ല.

അപ്പാർട്ട്മെന്റിനു മുന്നിൽ ഡ്രോപ് ചെയ്ത് ഡ്രൈവർ പാർക്കിംഗ് ഏരിയയിലേക്ക് പിൻ വാങ്ങി. അകത്തേക്കു കയറുമ്പോൾ ആനന്ദ് ശ്രദ്ധിച്ചു അവളുടെ വീട്ടുവാതിലിൽ നിറയെ പൂച്ചെട്ടികൾ.... അതിൽ കൂമ്പിയിരിക്കുന്ന ശലഭങ്ങൾ....

“അമെയ്സിംഗ് ഡിയർ !” അയാൾ മന്ത്രിച്ചു. അവൾക്കൊരു ചുംബനം കൊടുക്കണമെന്നു തോന്നിപ്പോയി അയാൾക്ക്. പക്ഷേ അപ്പോഴേക്കും അവൾ അകത്തു കടന്നിരുന്നു.

അയാളെ ഒരു സോഫയിൽ പിടിച്ചിരുത്തി അരികിലിരുന്നുകൊണ്ട് അവൾ ചോദിച്ചു.
“കാറിൽ വച്ച് എന്നോട് മാരീഡ് ആ‍ണൊ എന്നു ചോദിച്ചില്ലേ? ”

“ഉം... യെസ്. ബട്ട് ദെൻ.... യു വെന്റ് സൈലന്റ്....! ഇപ്പോ... ഇപ്പോൾ ഇവിടെ നമ്മൾ മാത്രമല്ലേ ഉള്ളൂ.... പറയൂ.... ഷാൽ വി ഷെയർ അവർ മിസറീസ് റ്റുഗേദർ? നമുക്കു വിവാഹിതരായിക്കൂടേ?”

അവർക്കിടയിൽ നിശ്ശബ്ദത നിറഞ്ഞു. ഒടുവിൽ അവൾ മൊഴിഞ്ഞു.
“എനിക്കതിനു കഴിയുമോ എന്ന് സംശയമാണാനന്ദ്.... അല്ലെങ്കിൽ തന്നെ, എന്നെ അടുത്തറിഞ്ഞാൽ, എന്റെ വട്ടുകളോട് സമരസപ്പെടാൻ ഒരാണിനാവുമോ എന്നും ഞാൻ ഭയപ്പെടുന്നു. ഇപ്പോൾ എന്നോടൊപ്പം എന്റെ മകളും സ്വപ്നങ്ങളും സുരക്ഷിതമാണ്. അതു മതി...”

“മോളോ? യു ഗോട്ട് എ കിഡ്?” അയാൾ വീണ്ടും അതിശയിച്ചു.

അവൾ ചിരിച്ചു. വാത്സല്യം വഴിയുന്ന ഒരു നിറചിരി. “പറയാം.... അല്പം ക്ഷമിക്കൂ....”
അയാൾ സാകൂതം അവളെ നോക്കിയിരുന്നു.

 “അറിയുമോ ആനന്ദ്, എന്റെ അമ്മയും, ചേച്ചിയും ക്യാൻസർ വന്നാ മരിച്ചത്. ഒവേറിയൻ ക്യാൻസർ. അടുത്തടുത്ത വർഷം. എല്ലാം ഒന്നു സ്റ്റെഡിയാക്കി ലോങ്ങ് ലീവ് ഒക്കെക്കഴിഞ്ഞ് അച്ഛൻ ജോലിക്കു തിരിച്ചെത്തിയപ്പോൾ അതുവരെ ജൂനിയർ ആയിരുന്നവൻ ബോസായി ഇരിക്കുന്നു. തലയില്ലാത്തവൻ തലയായിരിക്കുമ്പോൾ, വാലാവാൻ വയ്യെന്നു പറഞ്ഞ് ആൾ ഇറങ്ങിപ്പോന്നു. രണ്ടു വർഷം മുൻപ് വീടു വിട്ടു. ഇനിയും തിരിച്ചെത്തിയിട്ടില്ല. അച്ഛനുമാത്രമല്ല, മുത്തച്ഛനും ഭ്രാന്തായിരുന്നു..... സ്കിസോസോഫ്രേനിയ...... ഇറ്റ് റൺസ് ഇൻ ദ ഫാമിലി.... രണ്ടും ജെനെറ്റിക് കുരുക്കുകൾ........ നമ്മുടെ സംവാദകാലത്ത് ഞാൻ ജെനെറ്റിക് എഞ്ചിനീയറിംഗിനെ വിമർശിച്ചതോർമ്മയില്ലേ? 

നിങ്ങളൊക്കെ പറയുന്ന മാരക ക്യാൻസറും, മനോരോഗങ്ങളും തകർത്തെറിഞ്ഞ ജീവിതമാണെന്റേത്. എന്നിട്ടും റിപ്രോ ജെനെറ്റിക്സിനും, ഡിസൈനർ ബേബികൾക്കുമെതിരായി നിൽക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് പ്രകൃതിയിലുള്ള വിശ്വാസമാണ്. കൃത്രിമമായതൊന്നും ശാശ്വതമല്ല ആനന്ദ്. വ്യക്തിപരമായ ഏതാനും എക്സപ്ഷൻസ് ചൂണ്ടിക്കാട്ടി ഇത്തരം കച്ചവടങ്ങളോട് സന്ധി ചെയ്യാൻ എനിക്കാവില്ല.

പിന്നെ.... പണ്ട് എന്റെ എഴുത്തിനെക്കുറിച്ച് പുകഴ്ത്തിപ്പറയാറുണ്ടായിരുന്നല്ലോ.... സത്യത്തിൽ അതൊക്കെ ആ ഭ്രാന്തിന്റെ ബഹിർസ്ഫുരണങ്ങൾ മാത്രം. വട്ടു മൂക്കുമ്പോൾ ഞാൻ മുറിയടച്ചിരിക്കും. കൊടും നിരാശയുടെ പടുകുഴിയിൽ....അപ്പോൾ മനസ്സിൽ തോന്നുന്നതെല്ലാം പിന്നീടെപ്പോഴെങ്കിലും കുത്തിക്കുറിച്ചിടും. ഭൂരിഭാഗവും കത്തിച്ചു കളയും. അവശേഷിക്കുന്നവ.... അപ്പപ്പഴത്തെ മൂഡനുസരിച്ചു ഞാൻ പോസ്റ്റ് ചെയ്യും.”

വല്ലാത്തൊരു മനോനിലയിലായിരുന്നു അമേയ.

“എനിക്കറിയാം എന്താണ് വിധി എനിക്കായി കരുതിവച്ചിരിക്കുന്നത് എന്ന്...... എന്റെ ഹൃദയം കവരാൻ ഇതുവരെ ഒരാണും വന്നിട്ടില്ല ആനന്ദ്....ഇനി അഥവാ വന്നാലും.... എനിക്കു തന്നെ എന്നെ സഹിക്കാൻ കഴിയുന്നില്ല. പിന്നല്ലേ, മറ്റൊരാൾക്ക്! ഒരു കുടുംബജീവിതം എനിക്കു പറ്റില്ല....
നിന്നെയെനിക്ക് എന്നും വേണം. സുഹൃത്തായി.... വിവാഹം എന്ന കൊലച്ചതി ചെയ്ത് നമ്മൾ പരസ്പരം വെറുക്കണോ?”

അയാൾക്ക് എന്തു പറയണമെന്നറിയില്ലായിരുന്നു....ശൂന്യത അവർക്കിടയിൽ വീണ്ടും തിങ്ങി നിറഞ്ഞു.

അതിനൊടുവിൽ മറ്റേതോ ലോകത്തു നിന്നെന്നവണ്ണം അമേയയുടെ വാക്കുകൾ ഹോളിൽ മുഴങ്ങി.

“നിനക്കറിയുമോ, എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി എന്റെ കുഞ്ഞാണ്.  അതുകൊണ്ടു തന്നെ, ഞാൻ അനുഭവിക്കുന്ന നരകത്തിലേക്ക് അവളെ ഒരിക്കലും കൊണ്ടുവരില്ല!”

ആനന്ദ് വീണ്ടും അത്ഭുതം കൂറി.

അതു കണ്ട് നേർത്തൊരു ചിരിയോടെ അവൾ പറഞ്ഞു.

“ഇനിയും ജനിച്ചിട്ടില്ലാത്തതുകൊണ്ട് എനിക്കവളെ പാലൂട്ടാം, താരാട്ടാം, കൊഞ്ചിക്കാം, കളിപ്പിക്കാം..... മുടി പിന്നിൽ നിന്നു കെട്ടിക്കൊടുക്കാം, സ്കൂളിൽ വിടാം..... വീട്ടിൽ വൈകിയെത്തിയതിനു വഴക്കു പറയാം, കാമുകനൊത്ത് ചുറ്റിക്കറങ്ങുന്നതോർത്ത് അസൂയപ്പെടാം....ഞാനവളുടെ അമ്മയാണ്!”

കുസൃതിക്കിടയിലും അവളുടെ വാക്കിലും നോക്കിലും മാതൃത്വം നിറഞ്ഞു തുളുമ്പി.

അമേയ സോഫയിൽ നിന്നെഴുന്നേറ്റ് ബെഡ് റൂമിലേക്കു നടന്നു. കൈകൾ വീശി ഒരു നൃത്തച്ചുവടിലെന്നോണം തന്റെ കുഞ്ഞിനെ വാരിയെടുത്തു. മാറോടു ചേർത്തു ചുംബിച്ചു.

മുറിയിൽ അയാളുടെ സാന്നിധ്യം തീരെ മറന്ന് അമ്മ മോളെ പാലൂട്ടാൻ തുടങ്ങി. ഒപ്പം ഒരു താരാട്ടു മൂളാനും.

അവരുടെ ലോകത്ത് തനിക്കെന്തെങ്കിലും ചെയ്യാനുള്ളതായി അയാൾക്കു വെളിപ്പെട്ടില്ല.
സന്ദിഗ്ധതയുടെ ഏതാനും നിശ്ശബ്ദനിമിഷങ്ങൾ  അതിജീവിച്ച്, വാതിൽ ചാരി ആനന്ദ് പടിയിറങ്ങി.

അമ്മയെ മകളിൽ നിന്നകറ്റാൻ അയാൾക്കാവുമായിരുന്നില്ല......


200 comments:

jayanEvoor said...

അല്ലെങ്കിലും അമ്മയ്ക്ക് ‘അമേയ’ എന്നല്ലാതെ മറ്റെന്തു പേരാണ് ചേരുക!?

വര്‍ഷിണി* വിനോദിനി said...

Ameya..a tender and true comforter to her Indian blood..
A practical expression with great concern for motherhood...
thanks Jayan.,congrats.,!

kichu / കിച്ചു said...

അതിജീവനം കലക്കി ജയാ...:)
നല്ല ഒരു കഥ.. കൺഗ്രാറ്റ്സ്..

ജീവി കരിവെള്ളൂർ said...

ആ പാരമ്പര്യം അമേയ എന്ന അമ്മയെ സൃഷ്ടിക്കുകയായിരുന്നോ ? അമേയയെന്ന വ്യക്തിത്വം ആനന്ദിനു മാത്രമല്ല എന്നെയും ആകര്‍ഷിച്ചു

കുറുമാന്‍ said...

മനോഹരം..........ഈ പോസ്റ്റിൽ നിങ്ങൾ ബിയറും പഴവും പഞ്ചസാരയും കുഴച്ചുപുരട്ടിയിരിക്കുന്നു....പൂമ്പാറ്റകൾ വന്നുകൊണ്ടേയിർക്കും.നീ മധു പകരൂ :)

ente lokam said...

ഞെട്ടിച്ചല്ലോ ജയെട്ടാ...
ഒരു ചിരിക്ക് ഒരുങ്ങി എത്തിയപ്പോള്‍ ജീവിതത്തിന്റെ വലിയ തമാശക്കഥയുമായി ശരിക്കും പിടിച്ചു ഇരുത്തിക്കളഞ്ഞു...

കുറെ എഴുതാന്‍ തോന്നുന്നു...അല്ലെങ്കില്‍ വേണ്ട..
എല്ലാം വളരെ വ്യക്തം ആണല്ലോ..അമേയ പോലെ
തുറന്ന പുസ്തകം...അപ്പൊ അഭിനന്ദങ്ങള്‍ മാത്രം മതി ഈ കഥയ്ക്ക്..നല്ല എഴുത്ത്...ഈ വക ഒക്കെ
കയ്യില്‍ വെച്ച് ആണോ തിരിച്ചു വരവ്..ഭംഗി ആയി..എന്നാലും ഇടയ്ക്കു മനസ്സ് തുറന്നു ചിരിക്കാന്‍ ഉള്ള വക കുറക്കല്ല് കേട്ടോ....

sree said...

Nice one..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എന്തൊരു കഥ!
വളരെ ഇഷ്ടപ്പെട്ടു.

jayanEvoor said...

വർഷിണീ
ആദ്യ കമന്റിനു നന്ദി കൂട്ടുകാരീ!

കിച്ചു ചേച്ചി
കാണാതായവരെ അന്വേഷിച്ചിട്ട ആ പോസ്റ്റിനൊരു സമർപ്പണമാണീ പോസ്റ്റ്. എല്ലാ ബ്ലോഗർ സുഹൃത്തുക്കളും ഇനി പോസ്റ്റിത്തുടങ്ങട്ടെ.

ജീവി,
തന്റെ പാരമ്പര്യത്തിന്റെ അവസാന കണ്ണിയാണ് അമേയ. അവളിൽ നിന്ന് ഇനി ഒരു തുടർച്ചയില്ല. എന്നാൽ അമ്മയാകാനുള്ള അദമ്യമായ ആഗ്രഹം അവളെ പ്രകൃതിക്കെതിരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നില്ല...
തന്റെ കുടുംബം ഒരു എക്സപ്ഷൻ ആയിക്കാണാനാണ് അവൾക്കാഗ്രഹം.

കുറുമാൻ!
ഇവിടെ എത്തിയല്ലോ!
ഞാൻ ധന്യനായി!

എന്റെ ലോകം...
ഒന്നരമാസമായി ഒന്നും എഴുതാൻ പറ്റിയില്ല. ഒടുവിൽ ഇന്നലെയും ഇന്നും കുത്തിയിരുന്നു.
തമാശ ഇനിയും എഴുതും. ഇത് ഒരു പ്രത്യേക മൂഡിൽ എഴുതിയതാണ്.

ശ്രീ...

സന്തോഷം!

നന്ദി സുഹൃത്തുക്കളേ!

Anil cheleri kumaran said...

variety......!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അമേയമായ വാക്കുകള്‍കൊണ്ട് അമേയയെ അവതരിപിച്ച രചനാ പാടവത്തിനു ആശംസകള്‍

Naushu said...

സൂപ്പര്‍ ... ഇഷ്ട്ടായി.... :)

kARNOr(കാര്‍ന്നോര്) said...

നല്ല ഒരു കഥ.. കൺഗ്രാറ്റ്സ്..

Hashiq said...

good one……... അവതരണം ഉഗ്രനായിരിക്കുന്നു..

Unknown said...

അമേയയ്ക്ക് മരണമില്ല. കഥ ഇഷ്ടപ്പെട്ടു, കഥയെക്കാളെറെ കഥയായി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചു. ശരിയാണ് ഡൈവേഴ്സിറ്റി ഈസ് ദ സോൾ ഓഫ് നെയ്ച്ചർ, പിന്നെ കൃത്രിമമായതൊന്നും ശാശ്വതമല്ല. wish you all the best..

ഒരു യാത്രികന്‍ said...

സത്യം, ജയന്റെ കയ്യില്‍ നിന്നും ഇതൊരു അപ്രതീക്ഷിത സമ്മാനം പോലെ തോന്നുന്നു. നല്ല ആശയം. ഏറെ പുതുമ. എല്ലാം കൂടി നല്ല വായനാനുഭവം......സസ്നേഹം

jayanEvoor said...

ആറേങ്ങോട്ടുകര മുഹമ്മദ്
കുമാരൻ
കുറുമ്പടി
നൌഷു
കാർന്നോര്
ഹാഷിക്
ടസ്കർ
ഒരു യാത്രികൻ

എല്ലാവർക്കും നന്ദി.

ഒരു വാർത്ത പിൻ തുടർന്ന് നടത്തിയ ഓൺലൈൻ റെഫറൻസ് വച്ച് എഴുതിയതാണ്. എല്ലാവരും നല്ല വാക്കുകൾ പറഞ്ഞതിൽ സന്തോഷം!

ചാണ്ടിച്ചൻ said...

മനസ്സില്‍ തട്ടി എഴുത്ത്.....അവസാന രംഗങ്ങള്‍ മിഴികളിലല്ല, മനസ്സിലാണ് തറച്ചത്....
അഭിനന്ദനങ്ങള്‍ ജയാ.....

mini//മിനി said...

വളരെക്കാലത്തിനുശേഷം നല്ലൊരു കഥയിലൂടെ ബ്ലോഗിൽ വന്നതിൽ പെരുത്ത് സന്തോഷം. ഹൊ, കടിച്ചാൽ പൊട്ടാത്ത വാക്കുകൾ??? ‘ഇന്റിമിഡേറ്റിംഗ്‌ലി ഇന്റലിജന്റ്...... ബ്രെത്ത് ടേക്കിംഗ്‌ലി ബ്യൂട്ടിഫുൾ...‘ ഇനി ഞാനെന്ത് പറയാനാണ് ?

ഒഴാക്കന്‍. said...

അറിഞ്ഞു കൊണ്ട് അനുഭവങ്ങളുടെ അമ്മ ആകാതെ സങ്കല്‍പ്പങ്ങളിലൂടെ അമേയ ആയവള്‍!!.
മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രത്തെ സൃഷ്ട്ടിച്ച ജയേട്ടന് എന്റെ അഭിനന്ദനങ്ങള്‍...

Unknown said...

പ്രിയപ്പെട്ട ജയന്‍ സാര്‍ ...
എന്താ പറയുക..
ഈ അടുത്ത കാലത്ത് ഞാന്‍ വായിച്ചതില്‍ വെച്ച് ഏറ്റവും നല്ല കഥ ഇതു എന്ന് ചോദിച്ചാല്‍ കണ്ണും അടച്ചു ഞാന്‍ പറയും " അമേയ"..
ആശംസകള്‍ വൈദ്യരേ ...

Unknown said...

നല്ല ഒരു കഥ ..ഇഷ്ടപ്പെട്ടു ....

സജീവമായിരിക്കുക...കഥകള്‍ വായിക്കാനും അനുഭവങ്ങള്‍ അറിയാനുമായി കാത്തിരിക്കുന്നവര്‍ ഒരുപാടുണ്ട് ഇവിടെ....

ഇ.എ.സജിം തട്ടത്തുമല said...

"
“കുബുദ്ധികൾ ലോകത്ത് എന്നുമുണ്ട്. എന്നു കരുതി ലോകത്ത് പുതിയ ടെക്നോളജികളൊന്നും വരാതിരിക്കുന്നില്ലല്ലോ.” ആനന്ദ് പറഞ്ഞു.

പഴയ മോഡൽ നർമ്മമാണെന്നു കരുതി അനായാസേന വായിച്ചുപോകാമെന്നുകരുതി. അപ്പോഴുണ്ട് സംഗതി അല്പം ടൈറ്റാ! അല്പനേരം കണ്ണിനെ സീരിയസ് ആക്കേണ്ടി വന്നു. ഇരുന്നിരുന്ന് നല്ലൊരു കഥതന്നെ പോസ്റ്റി. ഇങ്ങനെ ഓരൊരുത്തർ മടങ്ങിവന്ന് ബ്ലോഗ്‌മാന്ദ്യം ഇല്ലാതാക്കട്ടെ!

Junaiths said...

അമേയ......... എന്റെ മനസ്സിൽ വിങ്ങുന്നു.... നല്ല കഥ

Unknown said...

ഇതിനെ ഞാന്‍ ഒരു ആത്മീയ ബ്ലോഗ്‌ എന്ന് വിശേഷിപ്പിക്കും ,സ്വാര്ത്ഥതക്ക് അപ്പുറം പ്രകൃതിയുടെ താളത്തിന്റെ സൌന്ദര്യം ..ഒഴുക്കിനെതിരെ നീങ്ങുകയല്ല വേണ്ടത്‌ ഒഴിക്കിനോടോപ്പം ഒഴുകുക ,അതാണ് സൌന്ദര്യം അവിടെയാണ് ആനന്ദം .

ദിവാരേട്ടN said...

Good craft. Really I liked it. A nice one.

ഉണ്ണി said...

പ്രിയപ്പെട്ട ജയന്‍...,
ഈ അക്ഷരങ്ങള്‍
എന്നില്‍ തീര്‍ത്ത ഭാവം...
അതിവിടെ വിരിയിക്കാനുള്ള വാക്കുകള്‍ എന്നിലിനിയും പിറക്കാന്‍ ഇരിക്കുന്നതെ ഉള്ളൂ....
അമേയ പറയുന്ന പോലെ....!!

Unknown said...

ഓഹ്...

എന്നിട്ടും റിപ്രോ ജെനെറ്റിക്സിനും, ഡിസൈനർ ബേബികൾക്കുമെതിരായി നിൽക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് പ്രകൃതിയിലുള്ള വിശ്വാസമാണ്. കൃത്രിമമായതൊന്നും ശാശ്വതമല്ല ആനന്ദ്. വ്യക്തിപരമായ ഏതാനും എക്സപ്ഷൻസ് ചൂണ്ടിക്കാട്ടി ഇത്തരം കച്ചവടങ്ങളോട് സന്ധി ചെയ്യാൻ എനിക്കാവില്ല.

ശരി തന്നെ.

കഥ ഇഷ്ടമായി.

prabha said...

അമേയം. ജയന്‍
പ്രകൃതിയും പൂമ്പാറ്റകളും പാറി പറക്കട്ടെ... ബ്യൂട്ടിഫുള്‍ ...

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

കഥ മനോഹരം!
ചില ചില്ലക്ഷരങ്ങള്‍ ആവര്‍ത്തിച്ചു മിസ്സ്‌ ആയിരിക്കുന്നു?

ജോസഫ് ചാക്കോ said...

വ്യത്യസ്തയായ ഈ അമ്മയെ ഏറെ ഇഷ്ടമായി.. നല്ല വായനാനുഭവം.. അഭിനന്ദനങ്ങള്‍...

മേഴത്തൂര്‍ക്കാരന്‍ said...

gambheeram.

Unknown said...

ജയേട്ടാ കിടു

പട്ടേപ്പാടം റാംജി said...

അല്ലെങ്കിലും നല്ലതും ചീത്തയും ആരാണ് തീരുമാനിക്കുന്നത്...? അതിന്റെ മാനദണ്ഡം എന്താണ്....?
മനസിന്റെ തോന്നലുകളും ചിന്തകളും എല്ലാം ചോദ്യങ്ങളായി പുറത്ത് വരുമ്പോള്‍ ശരി ഏതു തെറ്റ് ഏതു എന്ന് തിരിച്ചരിയാനാകാതെ വരുമ്പോള്‍ സ്വയം തീരുമാനിക്കുന്ന ജീവിതം തന്നെ ശരി എന്നു വരുന്നു.
ഒരു പ്രത്യേക രേഖയിലൂടെ സഞ്ചരിച്ച കഥ നന്നായിരിക്കുന്നു.

Dr.Jishnu Chandran said...

നല്ല കഥ സാര്‍.... ശരിക്കും! ഞാന്‍ അടുത്തകാലത്തൊന്നും ഒരു കഥ വയിച്ചിട്ടില്ല. മനപ്പൂര്‍വം വായിക്കാഞ്ഞതാണ്. ഇതും ആദ്യം മടിച്ചുമടിച്ചാണ് വായിച്ച് തുടങ്ങിയത്.. പിന്നീട് വായിച്ചുതീര്‍ന്നത് അറിഞ്ഞില്ല.. നന്നായി... നന്ദി......



ആയുര്‍വേദക്കാര്‍ക്ക് അഭിമാനിക്കാം.... ഈ കഥാകാരന്‍റെ പേരില്‍....... ഹ ഹ...

jayanEvoor said...

ചാണ്ടിച്ചായൻ
മിനി ടീച്ചർ
ഒഴാക്കൻ
ബാവക്ക
ഒറ്റയാൻ
സജിം തട്ടത്തുമല
ജുനൈത്
ഷിബു
ദിവാരേട്ടൻ
ഉണ്ണി
സുമേഷ്
പ്രഭേച്ചി
സുരേഷ്
ജോസഫ് ചാക്കോ
മേഴത്തൂർക്കാരൻ
ബിജു കോട്ടില
റാംജി പട്ടേപ്പാടം
ജിഷ്ണു ചന്ദ്രൻ

എല്ലാവർക്കും നന്ദി!

G.MANU said...

ജയന്‍ ഡോക്ടര്‍..ഇറ്റീസ് അമേസിംഗിലി സ്പൊറാഡിക്.. ബൊംബാര്‍ഡിംഗിലി ഓസം :) “


മാഷിന്റെ ഈ ന്യൂ ജനറേഷന്‍ കഥയുടെ സ്റ്റൈലില്‍ തന്നെ കമന്റിയതാ :) . സംഭവം സീരിയസ് ആന്‍ഡ് വ്യത്യസ്തം..ബ്രിംഗ് മോര്‍....

jayanEvoor said...

ഹ! ഹ!!

മനു ജീ...
കളിയാക്കിയതല്ലല്ലോ, അല്ലേ!?

(ഞാൻ ന്യൂ ജനറേഷൻ അല്ല. അല്ലേ, അല്ല!)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വിശദമായി നാളെ വായിച്ചിട്ടു കമന്റാം

Rakesh R (വേദവ്യാസൻ) said...

ജയേട്ടാ, വളരെ നല്ല കഥ , വളരെ ഇഷ്ടമായി :)

Cv Thankappan said...

നന്നായിരിക്കുന്നു കഥ.ഇഷ്ടപ്പെട്ടു.
ആശംസകള്‍

ഇലഞ്ഞിപൂക്കള്‍ said...

കഥ ഒരുപാടിഷ്ടായി. നല്ല കഴിവ് വേണം ഇങ്ങിനെയൊരു കഥയെഴുതാന്‍., അഭിനന്ദനങ്ങള്‍ ജയേട്ടാ..

പൈമ said...

വ്യതസ്തത ഇഷ്ടായി ..
.പേര് വളരെ നന്നായി ട്ടാ ..

Anonymous said...

Nice analysis of feminine and masculine minds. This is a psychological episode.Ameya ,to me,is a patient of schizophrenia, as you know more about this, I don't need to tell more. She is a conflict of dual personalities. Anand is a common wise fool who thinks cyber friendship is love,lust and passion. That is why he waits for her for such a pretty long time, This is not wating, it is simply wasting!!!. Good picturisation of characters. Keep wring such beautiful episodes. Congrats!!! Prof. Palakkeezhu Narayanan Nampoothiri

ആമി അലവി said...

വ്യത്യസ്തമായ പ്രമേയത്തില്‍ പറഞ്ഞ നല്ലൊരു കഥ .ഇഷ്ടമായീ.

കൊച്ചു കൊച്ചീച്ചി said...

അപ്പോള്‍ താങ്കളും ഒരു ന്യൂ ജെന്‍ കഥാകൃത്താകാനുള്ള പുറപ്പാടിലാണ്, അല്ലേ! ഭേഷ്! ഉള്ളതുപറയാമല്ലോ, രാവിലെത്തന്നെ ഇതുവായിച്ചപ്പോള്‍ കിട്ടിയ ഒരു ഉണര്‍വ്വ് ഗംഭീരം തന്നെയായിരുന്നു.

കഥയുടെ സ്പിരിറ്റില്‍ പകുതി ഇംഗ്ലീഷിലും പകുതിമലയാളത്തിലുമായി ഒരു ന്യൂ ജെന്‍ കമെന്റ് ഇട്ടേക്കാം, അല്ലേ. അമയയുടെ ക്യാരക്റ്റര്‍ സ്കെച്ച് പെര്‍ഫെക്റ്റ് എന്നുതന്നെ പറയണം. കര്‍ത്തായെ പ്രോപ്പ് ആയി വെച്ച് ആ ഇനിഷ്യല്‍ ആംബിയാന്‍സ് ക്രിയേറ്റ് ചെയ്ത് ഗ്രാജ്വല്‍ ആയി അമയയിലേയ്ക്കും ആനന്ദിലേയ്ക്കും പാന്‍ ചെയ്ത ആ ക്രാഫ്റ്റ് മനോഹരം. കഥയിലുടനീളമുള്ള യപ്പി സ്ലാങ്ങ് നാട്ടിലൊക്കെ കോമണ്‍ ആയോ ആവോ, താങ്കള്‍ അത് നല്ലപോലെ നിരീക്ഷിച്ചിരിക്കുന്നു. ഇക്കോ ഫ്രെന്റ്ലി ബിയറിനേപ്പറ്റിയുള്ള ആ സ്നിപ്പെറ്റ് തന്നെ ഉദാഹരണം. അമേയയുടെ വീക്ഷണങ്ങളോടു യോജിപ്പില്ലെങ്കിലും ഫിസിക്കല്‍ വെല്‍ ബീയിങ്ങ് മാത്രമേ ജെനിറ്റിക്കലി എഞിനീയര്‍ ചെയ്യാന്‍ പറ്റൂ, സ്വഭാവം അങ്ങനെ നന്നാക്കിയെടുക്കാനാവില്ല എന്ന പോയിന്റ് കുറിക്കുകൊണ്ടു.

അവസാനത്തെ വാചകത്തിനു മുമ്പു വരെ കഥയ്ക്ക് ഒരു ഇന്റെല്ലെക്ച്വല്‍ പോയ്സ് ഉണ്ടായിരുന്നു. അവസാനവാചകം മെലോഡ്രമാറ്റിക്ക് ആയി - അതുകൊണ്ട് ഞാനതു കിഴിച്ചാണ് വായിച്ചത്.

ഇനിമുതല്‍ ഇതിലും നല്ലതേ എഴുതാവൂ, ട്ടോ.

rameshkamyakam said...

ഇപ്പോള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?എന്തായാലും കഴിയുമെങ്കില്‍ കഥയ്ക്കുമാത്രമായി ജീവിതം മാറ്റണം.ഉയരങ്ങള്‍ കാത്തിരിക്കുന്നുണ്ട്.

വിധു ചോപ്ര said...
This comment has been removed by the author.
വിധു ചോപ്ര said...

എന്റെയൊരു കപ്പാസിറ്റിക്കും അപ്പുറമാണീ കഥയുടെ ഒരു നീളം. എന്നാലും മുഴുവൻ വായിച്ചു. പലപ്പോഴും സമയം കളഞ്ഞു എന്ന തോന്നലുണ്ടാക്കുന്നതു കൊണ്ട് നീണ്ടതൊന്നും വായിക്കാറില്ല.രാവിലെ ഡോക്ടറുടെ മെസ്സേജ് കിട്ടിയപ്പോൾ തന്നെ തുറന്ന് വായിച്ചു.നല്ലൊരു വായനാനുഭവത്തിനപ്പുറം വളരെ കാതലായ ചിന്തകളുരുക്കഴിക്കുന്ന മെച്ചപ്പെട്ടൊരു രചനയായി ഫീൽ ചെയ്തു ഈ കഥ.
-----നിങ്ങളൊക്കെ പറയുന്ന മാരക ക്യാൻസറും, മനോരോഗങ്ങളും തകർത്തെറിഞ്ഞ ജീവിതമാണെന്റേത്.എന്നിട്ടും റിപ്രോ ജെനെറ്റിക്സിനും, ഡിസൈനർ ബേബികൾക്കുമെതിരായി നിൽക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് പ്രകൃതിയിലുള്ള വിശ്വാസമാണ്. കൃത്രിമമായതൊന്നും ശാശ്വതമല്ല ആനന്ദ്. വ്യക്തിപരമായ ഏതാനും എക്സപ്ഷൻസ് ചൂണ്ടിക്കാട്ടി ഇത്തരം കച്ചവടങ്ങളോട് സന്ധി ചെയ്യാൻ എനിക്കാവില്ല.--- ഈ ഭാഗം അത്യാകർഷകമായി തോന്നി.വിശ്വാസത്തിലെ സമാനത കൊണ്ടായിരിക്കാം. വളരെ നല്ല പോസ്റ്റ്. ആശംസകൾ.

ഇട്ടിമാളു അഗ്നിമിത്ര said...

മൊബൈലില്‍ മെയില്‍ നോക്കിയപ്പോള്‍ ബ്ലോഗ് പോസ്റ്റ് കമ്പ്യൂട്ടറില്‍ വായിക്കാന്‍ പിന്നത്തേക്ക് മാറ്റിവെക്കേണ്ടതാണ്.. പക്ഷെ അതില്‍ ഇതു മുഴുവന്‍ വായിക്കാന്‍ പ്രേരിപ്പിച്ചത് അമേയ എന്ന പേരു തന്നെ..

സാധരണ കഥ വായിക്കുമ്പോള്‍ മനസ്സില്‍ ഇങ്ങനെ ഒക്കെ ആയി തീരും എന്നൊരു മുന്‍‌ധാരണ കേറികൂടും.. അവസാനം അതിനടുത്തെവിടെയൊ ലാന്റ് ചെയ്യുമ്പോള്‍ അപ്പൊഴെ ഞാന്‍ പറഞ്ഞില്ലെ എന്ന് എന്റെ മനസ്സ് എന്നോട് തന്നെ അഹങ്കരിക്കും..പക്ഷെ ഇവിടെ പ്രതീക്ഷക്ക് അപ്പുറമായിരുന്നു.. ആ ഡുവല്‍ പെര്‍സണാലിറ്റി മാത്രമാ ഇത്തിരിയെങ്കിലും ചിന്തയില്‍ വന്നത്..

നന്ദിയുണ്ട് ഇത്രയും നല്ലൊരു വായന സമ്മാനിച്ചതിനു.. വായിച്ച ഉടനെ കമന്റിയിരുന്നെങ്കില്‍ ഈ കഥയേക്കാന്‍ നീണ്ട കമന്റായി പോയേനെ.. ഇന്നു രാവിലെ ജോലി തുടങ്ങും മുമ്പെ ഇത് പോസ്റ്റണം എന്ന് കരുതി തന്നെയാ വന്നത്..

ഇതു പോലുള്ളതാണെങ്കില്‍ വര്‍ഷത്തില്‍ ഒരു കഥയായാലും മതി ട്ടൊ :)

ഒരു ദുബായിക്കാരന്‍ said...

ആര് പറഞ്ഞു ബ്ലോഗുകളില്‍ നല്ല കഥകള്‍ ഉണ്ടാകുന്നില്ല എന്ന് !! ഇത്രയും നല്ലൊരു കഥ അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല...അഭിനന്ദനങ്ങള്‍ ഡോക്ടര്‍!!,!!

jayanEvoor said...

ഇൻഡ്യാ ഹെറിറ്റേജ്
രാകേഷ്
സി.വി.തങ്കപ്പൻ
ഇലഞ്ഞിപ്പൂക്കൾ
പൈമ
പ്രൊഫ.നാരായണൻ നമ്പൂതിരി
അനാമിക
കൊച്ചു കൊച്ചീച്ചി
രമേഷ് സുകുമാരൻ
വിധു ചോപ്ര
ഇട്ടിമാളു
ഒരു ദുബായിക്കാരൻ

എല്ലാവർക്കും നിറഞ്ഞ നന്ദി!

jayanEvoor said...


കൊച്ചു കൊച്ചീച്ചീ,

ആ ചൂണ്ടിക്കാണിച്ച പലതിൽ ചിലതു മാത്രമേ ഞാൻ പ്ലാൻ ചെയ്തുള്ളൂ. ബാക്കിയൊക്കെ താനേ വന്നുപോയതാ.

ഇങ്ങനെ സൂക്ഷ്മമായി വിശകലനം ചെയ്യാൻ കഴിയുന്ന ആളാണോ വാലറ്റക്കാരൻ ആണെന്നും പറഞ്ഞ് നടക്കുന്നത്!

ഈ കൊച്ചു കൊച്ചീച്ചി എന്നെ ഒരു വഴിക്കാക്കും!

(അവസാന വരി ആലോചിച്ചു തന്നെയാ എഴുതിയത്. മെലോഡ്രാമ അവിടെ വേണമെന്നു തോന്നി!)

രമേഷ് സുകുമാരൻ,
ഞാനിപ്പോൾ ആയുർവേദ കോളേജിൽ ജോലി ചെയ്യുന്നു. അതുപേക്ഷിച്ച് കഥയെഴുത്തു മാത്രമാക്കിയാൽ പണി പാളും! (പിന്നെ കഴിയുന്നത്, അതൊക്കെ സ്വപ്നത്തിൽ ചിന്തിക്കുക എന്നതാണ്. അതു ചെയ്യുന്നുണ്ട്!)

ഇട്ടിമാളൂ,
ഞാൻ ഫ്ലാറ്റായി!

ദുബായിക്കാരാ,
സന്തോഷം!

ചാളിപ്പാടന്‍ | chalippadan said...

Ameya...a diffrent reading experience with a great concern...Thanks Jayan.

പടന്നക്കാരൻ said...

ഓഹോ...
അമേയക്ക് ഇങ്ങനെ അര്‍ഥമുണ്ടല്ലോ!!

Anonymous said...

ജയെട്ടാ... കഥ ഇഷ്ടായീട്ടോ....
വീണ്ടും കാണാം.

Unknown said...

ജയെട്ടാ... കഥ ഇഷ്ടായീട്ടോ....
വീണ്ടും കാണാം.

Sukanya said...

പുതുമയുള്ള കഥ. ഇഷ്ടമായി കഥയും അമേയയേയും.

BBM said...

ഡോക്ടറെ, അമേയ കലക്കി. :) ഫാന്ടസി കലര്തിയുള്ള ശൈലി, കഥയുടെ ഭാഷ മനോഹരം .

ബിന്ദു ബി മേനോന്‍

BBM said...

കഥ ഡോകടറെ, അസ്സലായിട്ടുണ്ട്. സത്യം. ഭാഷയുടെ പ്രത്യേകത, ഫാന്റസിയുടെ സ്പര്‍ശം, മനോഹരം.


ആശംസകള്‍

ബിന്ദു ബി മേനോന്‍

ചിതല്‍/chithal said...

ജയേട്ടാ
അതിഗംഭീരം എന്നു് പറയട്ടെ. വളരെ വളരെ നന്നായിരിക്കുന്നു!
ഏതെങ്കിലും ഭാഗങ്ങൾ ക്വോട്ട് ചെയ്തു് കഥയുടെ മാസ്മരികത കളയുന്നില്ല. ഭാവുകങ്ങൾ

ചന്തു നായർ said...

ഇതിവൃത്തത്തിലെ പുതുമ നോക്കി കഥയെഴുതു ന്നവരുടേയും,വായിക്കുന്നവരുടേയും കാലം കഴിഞ്ഞിരിക്കുന്നൂ. അതു ന്യൂ ജനറേഷൻ ചിന്തയാണെന്ന തെറ്റിദ്ധാരണ മാറ്റപ്പെടേണ്ടതുമാണ്.
വാക്കുകളുടെ വൈവിദ്ധ്യം,രചനയിലെ ഒഴുക്ക്,സംസാരഭാഷയുടെ തീവ്രത പിന്നെ നമ്മെ ചിന്തിപ്പിക്കുന്ന വരികളുടെ ഘടന ഇതൊക്കെയാണ് നല്ല കഥകൾടെ ആത്മാവ്.ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാഗാത്രം ഇന്ന് പലർക്കും പഴമയാണ്.അന്ന് അത് എഴുതുമ്പോൾ പുതുമയുമായിരുന്നൂ.ഇന്നും ഖസാഖിന്റെ ഇതിഹാസം നമ്മൾ വായിക്കുമ്പോൾ വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത് അതിന്റെ രചനാ രീതിയാണ്. "അമേയ" അത്തരത്തിൽ പെട്ട ഒരു കഥയാണ്.ഒരു ചലന ചിത്രം കണക്കേ നമ്മുടെ ഉള്ളിൽ പതിയുന്ന മനോഹരമായ കഥ.ജയൻഏവൂർ എന്ന വ്യക്തിയുടെ അസാമന്യമായ ചിന്താശകലങ്ങൾ ഇതിൽ ഞാൻ ദർശിച്ചു.മൂന്നാവർത്തിയെങ്കിലും ഞാൻ ഈ കഥ വായിച്ചിരിക്കും.എന്നിട്ടും എനിക്ക് ഒരു കമന്റിടൻ സാധിക്കാതിരുന്നത്...എന്തെഴുതണം എന്നുള്ള വിചാരം കൊണ്ടാണ്.പ്രീയപ്പെട്ട കഥാകാരാ നാളെ മലയാളികൾ നെഞ്ചോട് ചേർക്കുന്ന വലിയൊരെഴുത്തുകാരനായി താങ്കൾ മാറൂം എന്നതിന് ഒരു സംശയവുമില്ല...ആശംസകളോടെ ഈ ചന്തുവേട്ടൻ ഒരു വലിയ നമസ്കാരം മാത്രം ഇപ്പോൾ പറായുന്നൂ.....

Manickethaar said...

മനോഹരം!

Sabu Hariharan said...

A different narrative style. Congrats!

Unknown said...

ലേറ്റായി വന്താലും....
:)

jayanEvoor said...

ചാളിപ്പാടൻ
പടന്നക്കാരൻ
മിസിരിയ നിസാർ
സുകന്യേച്ചി
ബിന്ദു ചേച്ചി
ചിതൽ
ചന്തുവേട്ടൻ
മാണിക്യത്താർ
സാബു.എം.എഛ്
അലീഫ്

വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി സുഹൃത്തുക്കളേ!

പ്രദീപ്‌ കുറ്റിയാട്ടൂര്‍ said...

വ്യത്യസ്തമായ ഒരു കഥ ....നന്നായിരിക്കുന്നു ജയെട്ടാ ...നല്ല ഒരു കഥാനുഭാവം......

ചന്ദ്രകാന്തം said...

നല്ല കഥ ..ഇഷ്ടപ്പെട്ടു.

RAJESH SHIVA (രാശി) said...

'അമേയ' വളരെ ഇഷ്ടപ്പെട്ടു . ഹൃദയം കൊണ്ട് സ്വീകരിച്ച ഒരു നല്ല കഥ. നന്ദി .

Manju Manoj said...

വളരെയധികം ഇഷ്ടമായി ഡോക്ടറെ.... എന്തൊരു കഥ....!!!

eccentric said...

great story doctor sab..:)loved it..thnkz for sharing.all the best..keep penning..

ആചാര്യന്‍ said...

വളരെ വ്യത്യസ്തമായ രീതിയില്‍ പറഞ്ഞ മനോഹരമായ മറ്റൊരു കഥ കൂടി ...താങ്കളുടെ തൂലികയില്‍ നിന്നും ഇനിയും ഇങ്ങനെ ഒരുപാട് കഥകള്‍ ജീവനുള്ള കഥകള്‍ ഉണ്ടാകട്ടെ...

സിയാഫ് അബ്ദുള്‍ഖാദര്‍ said...

അമേയം മനോഹരം

സ്മിത മീനാക്ഷി said...

കഥ നന്നായി, വായിക്കാന്‍ ക്ഷണിച്ചതിനു നന്ദി ജയന്‍..

Reji Thomas said...

woow..Jayaa...ithaanu kadha...sooo refined..!aavashyamillaatha otta vaakku polumillaatha oru superb rachana..! u are amazing..!

Anonymous said...

മരുഭൂമിയിലെ ചാറ്റൽ മഴപോലെ, ബ്ലോഗുലകത്തിൽ മനോഹരമായ കഥകൾ വിരിയുന്നു.
എത്ര ഒഴുക്കോടെയാണ് പറഞ്ഞുപോയത്! എന്തെല്ലാം സന്ദേശങ്ങളാണ് വിളിച്ചു പറഞ്ഞത്!
വളരേ നന്നായിരിക്കുന്നൂ ഡോക്ടർ. ഭാവുകങ്ങൾ!!

jayanEvoor said...

പ്രദീപ് കുറ്റിയാറ്റൂർ
ചദ്രകാന്തം
രാ‍ജേഷ് ശിവ
മഞ്ജു മനോജ്
എക്സൻട്രിക്
ആചാര്യൻ
സിയാഫ്
സ്മിത മീനാക്ഷി
റെജി തോമസ്

വായനയ്ക്കും, നല്ല വാക്കുകൾക്കും എല്ലാവർക്കും നന്ദി!

prasanna raghavan said...

ഹലോ ഡോക്,
ക്ഷമിക്കണം നല്ല തിരക്കിലായിപോയി. ഇപ്പോൾ ഒന്നു ലെവലായി. അപ്പോ ഇനി തുടങ്ങാം.

അതായത്, ഈ കണ്ണന്റേം കിണ്ണന്റ്റേം വേർബർ കാരിക്കേച്ചറിൽ നിന്ന് ഒറ്റ ഡൈവിനു മെഡിക്കൽ സാഹിത്യത്തിലെത്തി നിൽക്കുന്നു. ഒന്നല്ല പല ജനറും എനിക്കു വഴങ്ങും എന്നു പ്രഖ്യാപനയോടെ.

കഥയെക്കുറിച്ചു പറഞ്ഞാൽ, ചടുലം, ഭാഷയിൽ മണീപ്രവാളം ആവോളമുണ്ട്. ഒട്ടും ഡ്രോണിംഗില്ലാതെ ക്ല്ലൈമാക്സിലെത്തി, കൈയ്യിലിരുന്ന സ്കാപ്പൽ കൊണ്ട്, ശാസ്ത്രത്തെ കീറിമുറിച്ച് ഒടുവിൽ സംഗീത സാന്ദ്രമെന്നൊക്കെപ്പറയാവുന്നതുപോലെ മെലോഡ്രാമായിൽ കുത്തി ബ്രേക്ക് പിടിച്ചു.(ഒന്നു ചോദിച്ചൊട്ടേ, എന്തിനാ ആ ഇങ്ക്രഡിബിൾ കാരക്ടറിനെ സ്കീസോഫീനിക്കാക്കിയത്, ആനന്ദിനു കല്യാണം കഴിച്ചു കൊടുത്തുകൂടാരുന്നോ?:).

എഴുത്തുകാരൻ സൃഷ്ടികർത്താവു കൂടിയാണല്ലോ? എന്തുംചെയ്യാമല്ലോ:)

ഇനി കഥാതന്തുവിലേക്കു വന്നാൽ ഒരു റ്റെക്നിക്കൽ സംശയം തോന്നിയത് പറയട്ടെ.

“കൊള്ളാം! നാസികൾ ചെയ്തതും ഇതു തന്നെ!സമൂഹത്തിനു വേണ്ടതെന്തെന്ന് തീരുമാനിക്കുന്നതാരാണ്?“

ജനറ്റിക് എഞിനീയരിംഗ്, ജീൻ കറക്ഷൻ ഇതിനെക്കുറിച്ചൊക്കെ പറഞ്ഞുകഴിയുമ്പോൾ അമേയയുടെ ചോദ്യമാണ്. ആ ചോദ്യത്തിൽ നിന്ന് ഹിറ്റ്ലറുടെ ജനറ്റിക് എഞിനീയറിങും റിപ്രോജെനെറ്റിക്സിന്റെ ജീൻ കറക്ഷനും ഒന്നു തന്നെയാണെന്നു വരുന്നു.

ജെനറ്റിക് എഞിനീയറിങ്ങ്,എന്നുപറഞ്ഞാൽ ഒരു കമ്മൂണീറ്റിയുടെ ജീൻപൂൾ, മെച്ചപ്പെടുത്തുന്നതിന് അതിന്റെ ബ്രീഡിംഗ് സ്വഭാവത്തിൽ സ്റ്റെറ്റ് നിയന്ത്രണമേർപ്പെടുത്തുന്നതാണ്. (ഇതു തന്നെയാണ് ഇന്ത്യയിൽ ഇന്നും നടക്കുന്നതും)

റിപ്രോജെനെറ്റിക്സ് ഇതിന്റെ നേർവിപരീതമാണ്. കാരണം അത്, 1. വർഗീയ/ ദേശീയ കാപട്യങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞുവരുന്നതല്ല. 2. അതു ശാസ്ത്രത്തിൽ അടിസ്ഥാനപ്പെടുത്തിയതാണ്.3. അതിൽ വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ആരും ഹനിക്കുന്നില്ല.

എന്നാൽ കഥയുടെ അവസാനമാകുമ്പോൾ അമേയ പറയുന്നതിങ്ങനെയാണ്:
“നിങ്ങളൊക്കെ പറയുന്ന മാരക ക്യാൻസറും, മനോരോഗങ്ങളും തകർത്തെറിഞ്ഞ ജീവിതമാണെന്റേത്. എന്നിട്ടും റിപ്രോ ജെനെറ്റിക്സിനും, ഡിസൈനർ ബേബികൾക്കുമെതിരായി നിൽക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് പ്രകൃതിയിലുള്ള വിശ്വാസമാണ്. കൃത്രിമമായതൊന്നും ശാശ്വതമല്ല ആനന്ദ്. വ്യക്തിപരമായ ഏതാനും എക്സപ്ഷൻസ് ചൂണ്ടിക്കാട്ടി ഇത്തരം കച്ചവടങ്ങളോട് സന്ധി ചെയ്യാൻ എനിക്കാവില്ല.

ഇവിടെ രിപ്രോജെനെറ്റിക്സിനെ എതിർക്കുന്നതിലെ ലോജിക്ക് മാറുന്നു, അതു പ്രകൃതിയിലൂള്ള വിശ്വാസത്തിന്റെ പേരിലാകുന്നു.

ഞാനീ പറയുന്നതിൽ എന്തെങ്കിലും പതിരുണ്ടോ? ആലോചിക്കുക.

ഏതു ജനറിലും ഡോക്കിനു നല്ല് ഭാവിയുണ്ട്.

പിന്നെ, മെഡിക്കൽ/ശാസ്ത്ര സാഹിത്ര്യം കൈകാര്യം ചെയ്യുമ്പോൾ അതിൽ ആക്കുറസി അല്ലെങ്കിൽ വസ്തുനിഷ്ഠത ഒരു വിഷയമല്ലേ എന്നു തോന്നിയതു കോണ്ട് എഴുതിയതാണ്.

‘പിന്നെ.... പണ്ട് എന്റെ എഴുത്തിനെക്കുറിച്ച് പുകഴ്ത്തിപ്പറയാറുണ്ടായിരുന്നല്ലോ.... സത്യത്തിൽ അതൊക്കെ ആ ഭ്രാന്തിന്റെ ബഹിർസ്ഫുരണങ്ങൾ മാത്രം. വട്ടു മൂക്കുമ്പോൾ ഞാൻ മുറിയടച്ചിരിക്കും. കൊടും നിരാശയുടെ പടുകുഴിയിൽ....അപ്പോൾ മനസ്സിൽ തോന്നുന്നതെല്ലാം പിന്നീടെപ്പോഴെങ്കിലും കുത്തിക്കുറിച്ചിടും. ഭൂരിഭാഗവും കത്തിച്ചു കളയും. അവശേഷിക്കുന്നവ.... അപ്പപ്പഴത്തെ മൂഡനുസരിച്ചു ഞാൻ പോസ്റ്റ് ചെയ്യും.”

ശക്തമായി ബ്ലോഗിൽ ആർഗുമെന്റ് പ്രസന്റുചെയ്യുന്നവർക്ക് സ്കീസോഫ്രീനിയായുടെ ബാധയുള്ളവരാണ് എന്നൊരു ദുസൂചനയുണ്ടോ ഇതിൽ :))

ഇതിപ്പോൾ പോസ്റ്റിനെകാൾ വലിയ കമന്റായി.നിർത്തട്ടെ.

ഇതുപോലെ ശക്തമായ പോസ്റ്റുകൾ എല്ലാവരും എഴുതട്ടെ എന്നാശംസിച്ചുകൊണ്ട്:)

Thresiamma Thomas Nadavallil said...

ameya...manasil ninnum mayunnilla. mayathe nilkkatte.. abhinandanangal!....

jayanEvoor said...

പ്രസന്ന ചേച്ചീ,
സൂക്ഷ്മമായ വായനയ്ക്കും, വിമർശനങ്ങൾക്കും നന്ദി!

1.
“കൊള്ളാം! നാസികൾ ചെയ്തതും ഇതു തന്നെ!സമൂഹത്തിനു വേണ്ടതെന്തെന്ന് തീരുമാനിക്കുന്നതാരാണ്?“
എന്നു ചോദിക്കുന്നത് ഇനി കഷ്ണ്ടി ജീൻ ഒഴിവാക്കിയാൽ കഷണ്ടിക്കാരെയും, ഹോമോസെക്ഷ്വൽ ജീൻ ഒഴിവാക്കിയാൽ ഹോമോസെക്ഷ്വൽസിനെയും സമൂഹത്തിൽ നിന്നൊഴിവാക്കാമല്ലോ എന്നൊരാൾ പറയുമ്പോഴാണ്.
തങ്ങൾക്കിഷ്ടമില്ലാത്ത ജൂതരെ ഒഴിവാക്കാൻ ഹിറ്റ്ലർ/നാസികൾ പറഞ്ഞ ന്യായം അവർ സമൂഹത്തെ ബാധിച്ച അട്ടകൾ ആണെന്നായിരുന്നു. വംശീയ പരിശുദ്ധി നിലനിർത്തനമെങ്കിൽ ജൂതന്മാരെ പൂർണമായും ഇല്ലാതാക്കണം. ആ ചിന്തയുടെ മറ്റൊരു മുഖമല്ലേ, ഹോമോസെക്ഷ്വൽസിനെ/ ലൈംഗിക ന്യൂനപക്ഷങ്ങളെ ഒഴിവാക്കണം എന്നു പറയുന്നത് എന്നാണ് അമേയയുടെ ചോദ്യം. അതിനർത്ഥം ഹിറ്റ്ലറുടെ ജെനിറ്റിക് എഞ്ചിനീയറിംഗും യഥാർത്ഥ ജനിറ്റിക് എഞ്ചിനീയറിംഗും ഒന്നാണ് എന്നല്ല. രണ്ടിന്റേയും ഉദ്ദേശം ഒന്നു തന്നെ എന്നാണ്.

ഇത് നമ്മുടെ നാടൻ വിത്തിനങ്ങളിൽ ദൃശ്യമാണ്.നമ്മുടെ തവൾക്കണ്ണനും, കോമ്പാളനും ഒക്കെ അപ്രത്യക്ഷമായി. പകരം ഐ.ആർ.എട്ടും ജയയും ഒന്നെയാണ് നാടൻ നെല്ലിനങ്ങൾ എന്നായി!

ഈ ഗതി കുറേക്കഴിയുമ്പോൾ മനുഷ്യജാതിയിലും സംഭവിക്കാം.


jayanEvoor said...


2. “ജെനറ്റിക് എഞിനീയറിങ്ങ്,എന്നുപറഞ്ഞാൽ ഒരു കമ്മൂണീറ്റിയുടെ ജീൻപൂൾ, മെച്ചപ്പെടുത്തുന്നതിന് അതിന്റെ ബ്രീഡിംഗ് സ്വഭാവത്തിൽ സ്റ്റെറ്റ് നിയന്ത്രണമേർപ്പെടുത്തുന്നതാണ്.”

ബ്രീഡിംഗ് സ്വഭാവത്തിൽ ഉള്ള സ്റ്റേറ്റിന്റെ നിയന്ത്രണം എന്നല്ല ജെനിറ്റിക് എഞ്ചിനീയറിംഗിന്റെ ലളിതമായ അർത്ഥം.

Genetic engineering, also called genetic modification, is the direct manipulation of an organism's genome using biotechnology. New DNA may be inserted in the host genome by first isolating and copying the genetic material of interest using molecular cloning methods to generate a DNA sequence, or by synthesizing the DNA, and then inserting this construct into the host organism. Genes may be removed, or "knocked out", using a nuclease.

ഇതിപ്പോൾ ലോകം മുഴുവൻ മനുഷ്യ ജീനോമിൽ പ്രയൊഗിച്ചു കഴിഞ്ഞു - അംഗീകാരത്തോടെയും അല്ലാതെയും!

3. റിപ്രോ ജെനറ്റിക്സ് ജെനിറ്റിക് എഞ്ചിനീയറിങിന് എതിര് എന്നല്ല. റിപ്രൊഡക്റ്ററി ജെനിറ്റിക്സ് എന്നാണ് ആ പ്രയോഗത്തിന്റെ മുഴുവൻ പേര്. അല്ലാതെ എതിര് എന്നല്ല.

ജെനിറ്റിക് എഞ്ചിനീയറിംഗ് എന്ന വിശാലമായ ശാസ്ത്രശാഖയുടെ ഒരു ബ്രാഞ്ച് മാത്രമാണ് റിപ്രോ ജെനിറ്റിക്സ്. ഇന്ന് ഏറ്റവും പണം കൊയ്യാനുള്ള മേഖലയായി വളർന്നു വരുന്നത്...

4. അതു മാത്രമല്ല ഈ പ്രക്രിയകൾ എല്ലാം ശാസ്ത്രം തന്നെയാണ്!ശാസ്ത്രീയമായതെല്ലാം സ്വീകാര്യമാകണം എന്നില്ല. ആറ്റം ബോംബുകൾ ശാസ്ത്രീയമായി ഉണ്ടാക്കി പരീക്ഷിച്ചു വിജയിച്ചവരാണ് ഇന്ന് ആണവ നിർവ്യാപനം വേണം എന്നാവശ്യപ്പെടുന്നത്!

5. അത് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല എന്ന് വാദിക്കുന്നെങ്കിൽ പെൺ ഭ്രൂണഹത്യയും ആരുടെയും വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല എന്നു പറയേണ്ടി വരും!

എന്റെ ഭാര്യ അവളുടെ പൂർണ ഇഷ്ടത്തോടെ, മറ്റാരുടെയും വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കാതെ, കുട്ടി പെണ്ണാണെന്ന് ഭ്രൂണാവസ്ഥയിൽ തിരിച്ചറിഞ്ഞ് അബോർട്ട് ചെയ്താൽ അത് അംഗീകരിക്കാനാകുമോ, ഇന്ന് ഏതെങ്കിലും രാജ്യത്ത്? അതിന്ന് ക്രിമിനൽ കുറ്റമാണ്. കാരണം ജനിക്കാനിരിക്കുന്ന കുഞ്ഞിനുമുണ്ട് അവകാശങ്ങൾ!

jayanEvoor said...

6. എന്നാൽ കഥയുടെ അവസാനമാകുമ്പോൾ അമേയ പറയുന്നതിങ്ങനെയാണ്:
“നിങ്ങളൊക്കെ പറയുന്ന മാരക ക്യാൻസറും, മനോരോഗങ്ങളും തകർത്തെറിഞ്ഞ ജീവിതമാണെന്റേത്. എന്നിട്ടും റിപ്രോ ജെനെറ്റിക്സിനും, ഡിസൈനർ ബേബികൾക്കുമെതിരായി നിൽക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് പ്രകൃതിയിലുള്ള വിശ്വാസമാണ്. കൃത്രിമമായതൊന്നും ശാശ്വതമല്ല ആനന്ദ്. വ്യക്തിപരമായ ഏതാനും എക്സപ്ഷൻസ് ചൂണ്ടിക്കാട്ടി ഇത്തരം കച്ചവടങ്ങളോട് സന്ധി ചെയ്യാൻ എനിക്കാവില്ല.

ഇവിടെ രിപ്രോജെനെറ്റിക്സിനെ എതിർക്കുന്നതിലെ ലോജിക്ക് മാറുന്നു, അതു പ്രകൃതിയിലൂള്ള വിശ്വാസത്തിന്റെ പേരിലാകുന്നു.

ഇല്ല. ലോജിക് മാറിയിട്ടില്ല.
റിപ്രോ ജെനിറ്റിക്സ് എന്നാൽ റിപ്രൊഡക്ടറി ജെനിറ്റിക്സ് എന്നു തന്നെ അർത്ഥം. മേൽ സൂചിപ്പിച്ച ഗവേഷണങ്ങളൊക്കെ ഈ ബ്രാഞ്ചിൽ തന്നെയാണ് നടക്കുന്നത്.

“റിട്രോ” എന്ന വാക്കുമായി റിപ്രോ എന്നത് കൺഫ്യുഷനായി ചേച്ചിക്കെന്നു തോന്നുന്നു.


7. ശക്തമായി വാദിക്കുന്നവർക്കൊക്കെ സ്കിസോഫ്രീനിയ ഉണ്ടെന്ന യാതൊരു വാദവും എനിക്കില്ല!അങ്ങനെ തോന്നിയെങ്കിൽ ക്ഷമിക്കുക.

8. അമേയയെ സ്കിസോഫ്രീനിക് ആക്കിയതെന്തിന്, അതിനെ ആനന്ദിനു കല്യാണം കഴിച്ചു കൊടുത്തു കൂടേ? എന്നീ ചോദ്യങ്ങളെപ്പറ്റി എന്തു പറയാനാണ്!? അങ്ങനെയാക്കിയാൽ പിന്നെ ഈ കഥയില്ല. അതൊക്കെ കഥാകൃത്തിന്റെ സ്വാതന്ത്ര്യമാണ്.

ഇതൊക്കെ പെട്ടെന്നിരുന്ന് എഴുതിയ മറുപടികളാണ്. കൂടുതൽ ചർച്ച വേണമെങ്കിൽ നമുക്ക് ഇ മെയിലിൽ നടത്താം

സസ്നേഹം
ജയൻ

kochumol(കുങ്കുമം) said...

അമേയ മനസ്സില്‍ തട്ടി ..
വ്യത്യസ്തമായ പ്രമേയത്തോട് കൂടി പറഞ്ഞ കഥ ....വളരെ നന്നായിരിക്കുന്നു ..ഇഷ്ടായി ട്ടോ ..!


ഒരു സംശയം ബിയറും പഴവും പഞ്ചസാരയും കൂട്ടികുഴച്ചു വച്ചാല്‍ ചിത്രശലഭം എത്തുമോ ?

റോസാപ്പൂക്കള്‍ said...

ഗ്രേറ്റ് അമേയ..അല്ലാതെ വേറെന്താണ് പറയാനാവുക...?
യു ടൂ ഗ്രേറ്റ് ജയന്‍ ഡോക്ടര്‍ .അമേയയെ ഞങ്ങളുടെ മുന്നില്‍ സൃഷ്ടിച്ചതിന്.
താങ്കള്‍ എഴുതിയ ഏറ്റവും നല്ല കഥ.

ചന്തു നായർ said...

prasanna raghavan എന്ന ബ്ലോഗറുടെ കമന്റും,അതിന് ജയൻ ഏവൂർ നൽകിയ മറൂപടിയും കണ്ടൂ. വരികൾക്കിടയിലൂടെ വായിക്കുന്ന വായനക്കാർക്ക് വംശനാശം വന്നിട്ടില്ലാ എന്നറിഞ്ഞതിൽ സന്തോഷം തോന്നുന്നൂ. ഇതിൽ രണ്ട് കാര്യങ്ങൾ മാത്രം ഞാൻ എടുത്ത് പറയട്ടേ.ശ്രീമതി.പ്രസന്ന അവർകൾചോദിച്ചൈഇ ചോദ്യം.... മെലോഡ്രാമായിൽ കുത്തി ബ്രേക്ക് പിടിച്ചു.(ഒന്നു ചോദിച്ചൊട്ടേ, എന്തിനാ ആ ഇങ്ക്രഡിബിൾ കാരക്ടറിനെ സ്കീസോഫീനിക്കാക്കിയത്, ആനന്ദിനു കല്യാണം കഴിച്ചു കൊടുത്തുകൂടാരുന്നോ?:).എന്നത് കഥ എഴുതുന്ന ആളിന്റെ അവകാശമാണ്.മാത്രവുമല്ല.ഈ മാറ്റമാണ് കഥക്ക്(രീതിക്കല്ലാ)കാതലാകുന്നത്. പിന്നെ ജയൻ അവർകൾ പറഞ്ഞ മറുപടിയിൽ...ഇതൊക്കെ പെട്ടെന്നിരുന്ന് എഴുതിയ മറുപടികളാണ്. കൂടുതൽ ചർച്ച വേണമെങ്കിൽ നമുക്ക് ഇ മെയിലിൽ നടത്താം
... എന്നത് ശരിയല്ല ചർച്ചകൾ ഇവിടെത്തന്നെ ആകുന്നതാണ് നല്ലത് കാരണം വായനക്കാർക്ക് അതുകൊണ്ട് പ്രയോജനമുണ്ടാകും.എന്നെപ്പോലെ ഒരു, നല്ല കഥ വായിച്ച് അഭിപ്രായമിട്ടാൽ പിന്നെ ആ വഴിക്ക് വരുന്ന കുറേയേറെ ബ്ലൊഗർമാരുണ്ട്... അതു കൊണ്ടാണ് ചർച്ചകൾ ഇവിടെ ആകാം എന്ന് പറഞ്ഞത്...ഇരുവർക്കും നമസ്കാരം

Shaiju Rajendran said...

Brilliant, touchy, classy, contemporary, realistic, n new-generation oriented. People can relate to the story somewhere maybe at some stages.

പ്രതിഭയുടെ മിന്നലാട്ടം വര്‍ഷമേഘമായി പെയ്തിറങ്ങുമ്പോള്‍ അത് ഒരു തിരക്കഥാകൃത്തിന്റെ തിരക്കിലേയ്ക്കോ bestseller പുസ്തക രചനകളുടെ ലോകത്തിലേയ്ക്കോ നയിക്കാം. അന്നും ഈ കഥയിലേത് പോലുള്ള contemporary-classy blending പ്രതീക്ഷിക്കുന്നു.

jayanEvoor said...

ചീരാമുളക്
ആസ്വാദനത്തിത്തിനും, നല്ല വാക്കുകൾക്കും വളരെ നന്ദി സുഹൃത്തെ.

ത്രേസ്യാമ്മ തോമസ്
അമേയയെ ഇഷ്ടപ്പെട്ടതിനു നന്ദി!

കൊച്ചുമോൾ
ചിത്രശൽഭങ്ങൾ വരും എന്നു തന്നെയാണ് എന്റെ അറിവ്. വായിച്ചുള്ള അറിവാണേ!
(ബിയർ ഹെയർ വാഷ് ആയി ഉപയോഗിക്കും എന്ന് ഇതുവായിച്ച രണ്ടു പേർ എന്നോട് പറഞ്ഞു!) അപ്പോ ഇതും ഒന്നു പരീക്ഷിച്ചു നോക്കൂ!

റോസാപ്പൂക്കൾ
നന്ദി ചേച്ചീ.
നല്ലവാക്കുകൾ വിനയത്തോടെ സ്വീകരിക്കുന്നു.

ചന്തു നായർ
ചന്തുവേട്ടാ, അപ്പോ ചർച്ച നമുക്ക് തുടരാം!

ഷൈജു രാജേന്ദ്രൻ
ഭാവി നമുക്കായി എന്താണ് കരുതി വച്ചിരിക്കുന്നതെന്നറിയില്ല. അങ്ങനെയൊക്കെ ആയാൽ കഴിവുപോലെ നോക്കാം...
നല്ല വാക്കിനു നന്ദി!

കാടോടിക്കാറ്റ്‌ said...

ജയന്‍, മാസങ്ങള്‍ക്ക്‌ ശേഷം ബ്ലോഗ്‌ വായന പുനരാരംഭിച്ചത് അമേയയില്‍ നിന്നാണ്. congrats.. പുതിയ കാലത്തിന്‍റെ രചന. സയന്‍സും technologyയും കഥയില്‍ ഇത്ര വിദഗ്ദ്ധമായി ചേര്‍ത്തുവെക്കാമല്ലേ....! അന്ത്യത്തോളം സൂക്ഷിച്ച സസ്പെന്‍സ്. അമേയ കൂടുതല്‍ പ്രതീക്ഷയുണര്‍ത്തുകയാണ്.... ഭാവുകങ്ങള്‍.

പ്രയാണ്‍ said...

nice story....

Joselet Joseph said...

കിടിലന്‍ കഥയാണെന്ന് ഒരു സുഹൃത്ത് പറഞ്ഞാണ് വൈകിയാണെങ്കിലും വായിക്കാനെത്തിയത്. ഡോക്ടറെ എന്ത് പറഞ്ഞ് അഭിനന്ദിക്കണം എന്നറിയില്ല! കഥാംശവും ക്രാഫ്റ്റും ബൌദ്ധികമായി അത്രക്ക് ഉയര്‍ന്നു നില്‍ക്കുന്നു.

ഷിബു ഫിലിപ്പ് said...

വൈദ്യത്തിന്റെ വിവിധ തലങ്ങളുള്ള, നല്ല കഥകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു.

Unknown said...

"അവിളംബിതമെന്‍ ആത്മാവിന്‍ ചില്ലയില്‍....... ആര്‍ദ്രമാം വല്ലികളില് ...അരുണ കിരണങ്ങള്‍ തന്‍ ചൂടെട്റ്റ് ....ഹൃദ്യമാനെങ്കിലും ഇടരുമെന്‍ നാദത്തില്‍ ഉയരുന്ന ഗാനം ആസ്വദിക്കുവാന്‍ ...പോരുക സഖേ...സുസ്മിതമോടെ നീ....."

വിനോദ് said...

മനോഹരമായിരിക്കുന്നു!അയത്നലളിതമായ ആഖ്യാനം.... ആശംസകള്‍ !!

prasanna raghavan said...

sorry doc. (my malayalam is not working now. Let me try to give some clarity.

Please in my yesterday's comment, replace 'genetic engineering' with 'eugenics'. It was an oversight from my part, please excuse me for that.

''Nazi Germany’s version of eugenics was the most horrendous one, eliminating all those who were deemed to carry any undesirable genes. In the aftermath of World War II, with the repulsion against the atrocities committed by the Nazis, eugenics was finally and rightly repudiated as discriminatory, murderous and infringing upon the natural right of humans to reproduce freely''
I was talking about that.

Doc, I am sure it created a lot of confusion for you. What hitler did was eugenics and I was mentioning about that. True, genetic engineering and embryo selection are only two reprogenetics technologies.

So I was explaining the difference between hitler's eugenics and reprogenetics. When mention was made in the story about avoiding baldness and homosexuality through gene correction, your character says, was it not the same done by Hitler too. Hence my doubt whether those are the same. (I hope I made it clear)

The personal freedom, I mentioned is the freedom the technology of reprogenetics offers against the social oppression of hitler's eugenics. How does a couple exercise this freedom is something different in my understanding.

And my question about, why not letting anand marry ameya, was a joke. I think I put the smile there. Of course that is your story. (Please take note , chandu nair as well:)).

And where ever, I put smile I was just joking. So please take it in that way.

I am only trying to clarify myself.

jayanEvoor said...

അഭിപ്രായങ്ങൾക്കും കമന്റുകൾക്കും എല്ലാവർക്കും നന്ദി.

പ്രസന്ന ചേച്ചീ,
വായനയ്ക്കും തുറന്ന അഭിപ്രായപ്രകടനത്തിനും വീണ്ടും നന്ദി!

പ്രശംസകൾക്കപ്പുറം ഇത്തരം വിശകലനങ്ങൾ ഒരു എഴുത്തുകാരൻ എന്ന നിലയിൽ വളരാൻ എന്നെ സഹായിക്കും എന്നു ഞാൻ വിശ്വസിക്കുന്നു.

നന്ദി!

ഷബീര്‍ - തിരിച്ചിലാന്‍ said...

മനോഹരം... ഒരു വെറൈറ്റിയോടുകൂടി മനോഹരമായി അവതരിപ്പിച്ച ഈ കഥ ഒരു വിരുന്നായിരുന്നു എന്ന് പറയാതെ വയ്യ. അഭിനന്ദനങ്ങള്‍...

ഹരി.... said...

നന്നായിട്ടുണ്ട് ജയെട്ടാ...ഒരു ബ്രേക്ക്‌ ഇല്ലാതെ വായിക്കാന്‍ പറ്റുന്നു..അമേയ....മനസ്സില്‍ തട്ടുന്ന ഒരു കഥാപാത്രം....
അഭിനന്ദനങ്ങള്‍..........

Madhavikutty said...

jeevithathinte samakaleena chitram hrudayam thodum vannam varachitund. nannayi

Hemalatha said...

What a character creation! Pakshe scienceum kalpanikathayum vaikarikathayum... oru vallatha complex mixture! Enikkettavum ishtappettathu Ameyayile iniyum janikkatha kunjinte jeevikkunna ammayeyanu! Very unique.. Kudos for ur character creation and narration!

കൊമ്പന്‍ said...

ഈ ഇംഗ്ലീഷും മലയാളവും മിക്സ്‌ ചെയ്തത് കൊണ്ടോ? ഇങ്ങ്ലീഷ്‌ മലയാളത്തില്‍ എഴുതിയത് കൊണ്ടോ? എന്തോ എനിക്ക് ഒരു സുഖമുള്ള വായന കിട്ടിയില്ല ഞാന്‍ ജയന്‍ ജിയുടെ ബ്ലോഗില്‍ നിന്ന് ഒരിക്കലും നിരാശന്‍ ആയി പോയിട്ടില്ല
ഇത് എന്നിലെ പോരായിമ കൊണ്ട് ആവണം ഒന്നും അങ്ങട്ട് കത്തുന്നില്ല

Arun Kumar Pillai said...

അമേയ കൊള്ളാം ജയേട്ടാ... പക്ഷേ സത്യത്തിൽ ഞാൻ കൂടുതൽ പ്രതീക്ഷിച്ചു, പക്ഷേ വായനക്കാരനെ ആ വ്യക്തികളിലേക്ക് എത്തിക്കാൻ ജയേട്ടനു കഴിഞ്ഞു, ബിയർ പാർലറും ഹിമേഷും ആനന്ദും പിന്നെ അമേയയും വിഷ്വലിസ് ചെയ്യാനായി... പിന്നെ അവസാന ഭാഗങ്ങളിൽ നമ്മുടെ മലയാളം സിനിമ "തനിയാവർത്തനം" ഓർമ്മ വരുത്തി.. എന്തായാലും നല്ല കഥ പറച്ചിലായിരുന്നു, അവസാനിപ്പിക്കാൻ തിടുക്കപ്പെട്ടത് പോലെ തോന്നി എൻഡിങ്ങിലെത്തുമ്പോ.. എന്നിരുന്നാലും എനിക്കിഷ്ടായി

വീകെ said...

നനായിരിക്കുന്നു കഥ...
ആശംസകൾ...

Unknown said...

കഥയുടെ പോക്ക് എനിക്ക് പ്രവചിക്കാന്‍ സാധിച്ചില്ല. വളരെ നന്നായി അവതരിപ്പിച്ചു. ഇങ്ങനെ എഴുതാന്‍ കഴിയുന്നത് വല്യ റിസ്ക്‌ ആണ് അല്ലെ??

Biju Davis said...

ഹിമേഷ് കര്‍ത്തയുടെ ചെലവില്‍ അമേയ ദീക്ഷിത്തിന് മനോഹരമായ ഇണ്ഠ്റോഡക്ഷന്‍! അതുവഴി കഥക്ക് ഒരു കൂള്‍ ഓപ്പണിംഗ്!

റിപ്രോ ജനറ്റിക്സിന്റെ ബാലപാഠങ്ങളിലൂടെയുള്ള യാത്രയും രസകരം!

ഇത്ര എക്സ്പ്ലോസീവ് ആയി ഇന്‍ട്രോഡൂസ് ചെയ്ത അമേയയെ ഒരു വെറും അമ്മയായി ഒതുക്കിയതില്‍ വ്യക്തിപരമായി എനിക്കു അഭിപ്രായവ്യത്യാസമുണ്ട്, ഡോക്ടര്‍. ഉടനീളം ഒരു 'ഡോണ്ട് കെയര്‍' ആറ്റിറ്റ്യൂഡ് സ്വീകരിക്കുന്ന അമേയ ഒരു രാത്രി ആനന്ദുമൊത്ത് പങ്കിടുന്നതിലല്ലേ കൂടുതല്‍ വിശ്വസനീയത?

നിങ്ങളുടെ ഇഷ്ടം! :)

എന്തായാലും, അതൊന്നും കഥയുടെ മാസ്മരികത കുറക്കാന്‍ പോന്ന വിഷയങ്ങളല്ല.

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, ഡോക്ടര്‍!

Biju Davis said...

ഹിമേഷ് കര്‍ത്തയുടെ ചെലവില്‍ അമേയ ദീക്ഷിത്തിന് മനോഹരമായ ഇണ്ഠ്റോഡക്ഷന്‍! അതുവഴി കഥക്ക് ഒരു കൂള്‍ ഓപ്പണിംഗ്!

റിപ്രോ ജനറ്റിക്സിന്റെ ബാലപാഠങ്ങളിലൂടെയുള്ള യാത്രയും രസകരം!

ഇത്ര എക്സ്പ്ലോസീവ് ആയി ഇന്‍ട്രോഡൂസ് ചെയ്ത അമേയയെ ഒരു വെറും അമ്മയായി ഒതുക്കിയതില്‍ വ്യക്തിപരമായി എനിക്കു അഭിപ്രായവ്യത്യാസമുണ്ട്, ഡോക്ടര്‍. ഉടനീളം ഒരു 'ഡോണ്ട് കെയര്‍' ആറ്റിറ്റ്യൂഡ് സ്വീകരിക്കുന്ന അമേയ ഒരു രാത്രി ആനന്ദുമൊത്ത് പങ്കിടുന്നതിലല്ലേ കൂടുതല്‍ വിശ്വസനീയത?

നിങ്ങളുടെ ഇഷ്ടം! :)

എന്തായാലും, അതൊന്നും കഥയുടെ മാസ്മരികത കുറക്കാന്‍ പോന്ന വിഷയങ്ങളല്ല.

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, ഡോക്ടര്‍!

jayanEvoor said...

എല്ലാ അഭിപ്രായങ്ങൾക്കും നന്ദി!

@ബിജു ഡേവിസ്,
അതാണ് അമേയ.
അമ്മയാവാൻ അദമ്യമായ ആഗ്രഹമുള്ളവൾ; എന്നാൽ അതിന്റെ ഭവിഷ്യത്തിനെക്കുറിച്ച് തികഞ്ഞ ആശങ്കയുള്ളവൾ.

തന്റെ ഉള്ളിലെ സംഘർഷങ്ങൾ മറയ്ക്കാൻ അവൾ സ്വയം എടുത്തണിയുന്ന മുഖപടമാണ് ഈ എക്സ്പ്ലോസീവ് ബിഹേവിയർ...

ഇട്ടിമാളു അഗ്നിമിത്ര said...

Dont care= one night together....GREAT...

jayanEvoor said...

@ ബിജു ഡെവിസ്

“ഇത്ര എക്സ്പ്ലോസീവ് ആയി ഇന്‍ട്രോഡൂസ് ചെയ്ത അമേയയെ ഒരു വെറും അമ്മയായി ഒതുക്കിയതില്‍ വ്യക്തിപരമായി എനിക്കു അഭിപ്രായവ്യത്യാസമുണ്ട്, ഡോക്ടര്‍. ഉടനീളം ഒരു 'ഡോണ്ട് കെയര്‍' ആറ്റിറ്റ്യൂഡ് സ്വീകരിക്കുന്ന അമേയ ഒരു രാത്രി ആനന്ദുമൊത്ത് പങ്കിടുന്നതിലല്ലേ കൂടുതല്‍ വിശ്വസനീയത?”

1. ‘വെറും ഒരമ്മ’ എന്ന പ്രയോഗം തന്നെ ശരിയല്ല. (അമേയ വെറുമൊരമ്മയല്ല താനും!)

2. ഒരു രാത്രി പങ്കിടുക എന്ന വെറും, വെറും സില്ലി ആറ്റിറ്റ്യൂഡ് ഉള്ള ഒരു പെണ്ണാണ് അമേയ എന്നാണ് എന്റെ വിവരണത്തിൽ നിന്നു മനസ്സിലായതെങ്കിൽ ഞാൻ പരാജയപ്പെട്ടു...

ഇട്ടിമാളു അഗ്നിമിത്ര said...

Doctor... Iwas in surprise y u not responded it before..a bit irritated also as ameya is ur creation.

ഇട്ടിമാളു അഗ്നിമിത്ര said...

Doctor... Iwas in surprise y u not responded it before..a bit irritated also as ameya is ur creation.

രമേശ്‌ അരൂര്‍ said...

വിളിച്ചിട്ടും വന്നു വായിക്കാന്‍ വൈകിയതില്‍ വിഷമം തോന്നുന്നു ..ശരിക്കും ഉജ്ജ്വലമായ കഥ .ഇത് ഇന്നിന്റെ കഥയും ശൈലിയുമാണ് ..വളരെ ഇഷ്ടപ്പെട്ടു ..

ജെ പി വെട്ടിയാട്ടില്‍ said...

ന്റെമ്മോ ...! ഇതിനു കുറെ വലുപ്പം കൂടിയല്ലോ...? എന്നാലും വായിച്ചെടുത്തു...കലക്കന്‍ തന്നെ കലക്കന്‍....... ...
കുറെ നാളായി മറന്നിരുന്ന ബീയറും പബ്ബും ഒക്കെ ഓര്മ വന്നു. എന്നിട്ടെന്തു കാര്യം. ഈ ത്രിശൂരോന്നും ഈ വക പരിപാടികളൊന്നും ഇല്ല,
ന്നാള്... എന്നുവെച്ചാല്‍ കഴിഞ്ഞതിന്റെ മുന്നത്തെ പ്രാവശ്യം കുറുമാന്‍ വന്നപ്പോള്‍ ജോയ്സ് പാലസില്‍ നിന്നാണ് മനസ്സും മജ്ജയും തണുപ്പിക്കു മാറ് നാല് കേന്‍ ഫോസ്റെര്‍ വീശിയത്.

ഈ കുറുമാന്‍സ് ഇക്കൊല്ലം വന്നപ്പോള്‍ എന്നെ വിളിച്ചെങ്കിലും ഞാന്‍ പോയില്ല. ഒരു പെണ്‍പട ഇല്ലെങ്കില്‍ ഈ മദ്യത്തിനോന്നും ഒരു ഈ പറഞ്ഞ ആ രുചി ഇല്ല. ഞാന്‍ പബ്ബുകള്‍ ധാരാളമുള്ള മസ്കതിലോ അല്ലെങ്ങില്‍ ബാംഗ്ലൂരില്‍ ലേക്കോ ചെക്കെരിയാലോ എന്നാലോചിക്കുകയാണ്.

ഏതായാലും അമേയ കൊള്ളാം ജയാ. ഞാന്‍ എന്റെ പെമ്പരന്നോതിക്ക് വായിക്കാന്‍ കൊടുത്തു. അവള്‍ പറയുകയാണ് ഈ ചെറുപ്പക്കാരന്‍ ചെക്കനും നിങ്ങളെ പോലെത്തെ സോക്കേട് ഉണ്ടോ എന്ന്..??!!

മണ്ടൂസന്‍ said...

' “എന്തിനാ മോനേ അതൊക്കെ? ഭൂമിയിൽ ഉള്ള സകല വൈവിധ്യവും തുടച്ചു നീക്കാനോ? ലോകം മുഴുവൻ ഒരേ അഴകളവുള്ള സ്വർണത്തലമുടിക്കാർ മാത്രമാണെങ്കിൽ, എന്തൊരു ബോറാകും അത്!? ഡൈവേഴ്സിറ്റി ഈസ് ദ സോൾ ഓഫ് നെയ്ച്ചർ; ഇറ്റ് ഈസ് ദ സോൾ ഓഫ് എന്റർടൈൻമെന്റ്! ദ സോൾ ഓഫ് ലൈഫ്... ദ സോൾ ഓഫ് എവ്‌രി തിങ്! ”'

' “ഒരു ക്യാൻസർ ഫ്രീ ബേബിയെ ഒണ്ടാക്കീട്ട്, അവൻ അവസാനം കള്ളനോ, തെമ്മാടിയോ ആയിപ്പോയാൽ എന്തു ചെയ്യും? അതുപോലെ, വികലാംഗനായോ കുള്ളനായോ ജനിച്ച ഒരു കുട്ടി ഭാവിയിൽ ഈ ജെനെറ്റിക് ക്യാൻസറി്ന് മരുന്നു കണ്ടുപിടിക്കില്ല എന്നാർക്കു പറയാനാകും!? ഇങ്ങനെപോയാൽ ഭൂമിയിൽ ഒരു ബീഥോവനോ, വാൻ ഗോഗോ, അഗതാ ക്രിസ്റ്റിയോ ഇനി എങ്ങനെ ജനിക്കും!?.”'

'“നിങ്ങളൊക്കെ പറയുന്ന മാരക ക്യാൻസറും, മനോരോഗങ്ങളും തകർത്തെറിഞ്ഞ ജീവിതമാണെന്റേത്. എന്നിട്ടും റിപ്രോ ജെനെറ്റിക്സിനും, ഡിസൈനർ ബേബികൾക്കുമെതിരായി നിൽക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് പ്രകൃതിയിലുള്ള വിശ്വാസമാണ്. കൃത്രിമമായതൊന്നും ശാശ്വതമല്ല ആനന്ദ്. വ്യക്തിപരമായ ഏതാനും എക്സപ്ഷൻസ് ചൂണ്ടിക്കാട്ടി ഇത്തരം കച്ചവടങ്ങളോട് സന്ധി ചെയ്യാൻ എനിക്കാവില്ല.'

ജയേട്ടാ,ഈ കഥ വായിക്കുമ്പോൾ മനസ്സതിൽ അലിഞ്ഞില്ലാതാവുമ്പോൾ ഇതൊക്കെ ഒരു കഥയിലാണോ സത്യമാണോ എന്ന് തന്നെ സംശയമുണ്ടാകുന്നു. അത്രയ്ക്കും തീവ്രത വായനക്കാരിലേക്ക് കൊടുക്കാൻ കഴിയുന്ന വിധമാണ് ഇതിലെ ഓരോ ഭാഗത്തിന്റേയും അവതരണം. ഞാൻ സത്യം പറഞ്ഞാൽ വായന ഇത്രയ്ക്കും കുറക്കാൻ തന്നെ കാരണം, വായിക്കുന്നത് മനസ്സിരുത്തി വാഇക്കാനാണ്.
ആ ഉദ്യമം വിജയം കണ്ട് എന്ന് എനിക്ക് തോന്നും വിധമാണ്,ഈ കഥ വായിച്ചപ്പോൾ എനിക്കുണ്ടായ അനുഭവം. ഇത്രയും മികച്ച ഈ കഥയിലെ എന്റെ മനസ്സിലുടക്കിയ ഭാഗങ്ങളാണ് ഞാൻ മുകളിൽ പേസ്റ്റ് ചെയ്ത് വച്ചിരിക്കുന്നത്.


പുതിയൊരു പറച്ചിൽ ശൈലി ജയേട്ടൻ ഇതിൽ കൊണ്ടുവന്നിരിക്കുന്നു, മുൻപുള്ളതാണോ ന്ന് യ്ക്കറിയില്ല.ഇതാ,

'അവളുടെ പെട്ടെന്നുള്ള ചോദ്യത്തിനു മുന്നിൽ കുഴങ്ങി, കോർപ്പറേറ്റ് ശൈലിയിൽ തോൾ ചലിപ്പിച്ച് ഹിമേഷ് അനുകൂലമുദ്ര കാണിച്ചു.'

******************

'“ഇനിയും ജനിച്ചിട്ടില്ലാത്തതുകൊണ്ട് എനിക്കവളെ പാലൂട്ടാം, താരാട്ടാം, കൊഞ്ചിക്കാം, കളിപ്പിക്കാം..... മുടി പിന്നിൽ നിന്നു കെട്ടിക്കൊടുക്കാം, സ്കൂളിൽ വിടാം..... വീട്ടിൽ വൈകിയെത്തിയതിനു വഴക്കു പറയാം, കാമുകനൊത്ത് ചുറ്റിക്കറങ്ങുന്നതോർത്ത് അസൂയപ്പെടാം....ഞാനവളുടെ അമ്മയാണ്!”'

ഇത്രയൊക്കെ പറഞ്ഞിട്ടും അവസാന വരികൾ വായിചപ്പോ ഞാൻ കിലുക്കത്തിലെ മോഹൻലാലിന്റവസ്ഥയിലായിപ്പോയി,മനസ്സറിയാതെ പറഞ്ഞു,

'വട്ടാണല്ലേ ?'

Minesh Ramanunni said...

ഇഷ്ടപ്പെട്ടു .പ്രത്യേകിച്ചും കഥയുടെ അവസാന ഭാഗം

Aneesh chandran said...

അമേയ ആ പേരില്‍ തന്നെ ഞാന്‍ വീണു പോയി ജേയെട്ടോ....മനോഹരം

ലംബൻ said...

അതിമനോഹരമായ കഥ. വ്യത്യസ്ഥമായ കഥകള്‍ ബൂലോകത്ത് കാണാനാവുന്നത് വളരെ സന്തോഷം തരുന്നു.
മുന്നില്‍ പ്രസന്നതയും ഉള്ളില്‍ ഭ്രാന്തുമായി ജീവിക്കുന്ന ഒട്ടേറെപേരെ എനിക്കറിയാം. ജീവിതത്തിന്‍റെ കയ്പിനെ ബിയറും പഴവും പഞ്ചസാരയും കുഴച്ചുപുരട്ടി മധുരമാക്കുന്നവര്‍. അവര്‍ക്കായി ഈ കഥ ഞാന്‍ സമര്‍പ്പിക്കുന്നതില്‍ വിരോധമില്ലല്ലോ..?

അറേബ്യന്‍ എക്സ്പ്രസ്സ്‌ said...

ഇതാണ് കഥ. വളരെ മനോഹരമായ ശൈലിയില്‍ അവതരിപ്പിച്ചു. ആശംസകള്‍

Syam Mohan said...

മനോഹരം :)

ഉബൈദ് said...

മനോഹരം..

viddiman said...

കഥാപാത്രങ്ങൾക്കൊപ്പം അവരുയർത്തിയ ചിന്തകളും മനസ്സിൽ തങ്ങി നിൽക്കുന്നു..

കാഴ്ചക്കാരന്‍ said...

ഒരുപാട് കാലങ്ങള്‍ക്കു ശേഷം മനസ്സില്‍ തട്ടിയ ഒരു കഥാപാത്രം , അമേയ

നന്നായിരിക്കുന്നു

Echmukutty said...

അമേയ......
കഥ നന്നായി. അഭിനന്ദനങ്ങള്‍. ഇത്ര ഇടവേള വരുത്താതെ ഇടയ്ക്കിടെ എഴുതിക്കൂടേ?

രജനീഷ്‌ കൊട്ടുക്കല്‍ said...

നല്ലൊരു കഥ സമ്മാനിച്ചതിന്‌ നന്ദി... സ്നേഹാശംസകള്‍...!!!

Rakesh KN / Vandipranthan said...

നല്ലൊരു കഥ! great Jayetta.

Roshan PM said...

അതി മനോഹരമായ കഥ.
ഞാന്‍ ആനന്ദിനോടൊപ്പം കൂടുന്നു. സ്വന്തം ജെനെറ്റിക്‌ കോഡില്‍ മായം ചേരാതെ കാലാകാലം കാത്തുസൂക്ഷിക്കുകയെന്ന ധര്‍മ്മം വെടിയേണ്ട സമയമായിരിക്കുന്നു.

jayanEvoor said...

ശ്രദ്ധാപൂർവമുള്ള വായനയ്ക്കും,അഭിപ്രായപ്രകടനങ്ങൾക്കും എല്ലാവർക്കും നന്ദി!

അല്പം ഗൌരവമുള്ള വിഷയമായതുകൊണ്ട് എത്ര പേർ വായിക്കും, ഇഷ്ടപ്പെടും എന്നൊക്കെയുള്ള ആശങ്കകൾ ഉണ്ടായിരുന്നു...

നന്ദി!

വഴിപോക്കന്‍ | YK said...

Wonderfulllll

Anonymous said...

one of the best stories that I have ever read.
Sandip

animeshxavier said...

ഒറ്റ വാക്ക്....ഇഷ്ടമായി.

Anonymous said...

ജയന്‍ വളരെ തീവ്രമായ രചനാ ശൈലി തന്നെ. വര്‍ണിക്കാന്‍ വാക്കുകള്‍ ഇല്ല, എല്ലാം മുന്‍പ് കമന്റ്‌ ചെയ്തവര്‍ ഉപയോഗിച്ചു കഴിഞ്ഞില്ലേ.
ഏതായാലും കുറച്ച് കാലത്തിനിടെ ഇത്ര നല്ലൊരു കഥ കണ്ടിട്ടില്ല എന്ന് തോന്നുന്നു. അഭിനന്ദനങ്ങള്‍

രാജീവ് സാക്ഷി | Rajeev Sakshi said...

മനോഹരം!!

സുല്‍ |Sul said...

ഇഷ്ടായി... നന്നായിരിക്കുന്നു അവതരണം ജയാ.

-സുൽ

കിത്തൂസ് said...

ജയെട്ടാ, വളരെ ഇഷ്ടപ്പെട്ടു... പ്രത്യേകിച്ച് കഥയുടെ പേര്... ആശംസകള്‍...

Unknown said...

orupadu nalukalku sesham jayante katha .... valare nannayirikkunnu...new style...Allthe best

അനില്‍കുമാര്‍ . സി. പി. said...

തികച്ചും വ്യത്യസ്തമായ വിഷയവും അതിനുതകുന്ന ട്രീട്മെന്റും. ഇഷ്ടമായി ഈ നല്ല കഥ.

naseem said...

വായിച്ചു ഒരിക്കലല്ല രണ്ടു പ്രാവശ്യം എന്നാലെ ശരിക്ക് ഇങ്ങനെയുള്ള വിഷയങ്ങള്‍ മനസ്സിലാകൂ
ഇപ്പോഴും ദൈവത്തിന്റെ വിധിയില്‍ മാറ്റം വരുത്തുന്നത് ശരിയല്ലാ എന്ന് കരുതുന്നവര്‍ ഉണ്ട്
എങ്കിലും അമേയ അവളെ മാറ്റിയെടുക്കാന്‍ ശ്രമിക്കയല്ലേ വേണ്ടത് വിധിക്ക് വിട്ടു കൊടുക്കണോ

jayanEvoor said...

വഴിപോക്കൻ
സന്ദീപ്
അനിമേഷ് സേവിയർ
താഹിർ
സാക്ഷി
സുൽ
കിത്തൂസ്
ജയറീന
അനിൽകുമാർ സി.പി
നസീം

വായനയ്ക്കും വിലയിരുത്തലുകൾക്കും ഹൃദയം നിറഞ്ഞ നന്ദി.

Mohiyudheen MP said...

ഡോക്ക്ടര്‍ jayanEvoor ഏവൂറിന്‌റേതായ കഥ ആദ്യമായാണ്‌ വായിക്കുന്നത്‌. ഗ്രൂപ്പിലും ബ്ളോഗിലുമെല്ലാം നേരത്തെ കണ്‌ടും അറിഞ്ഞും പരിചയമുണ്‌ടെങ്കിലും ഇവിടെ എത്താന്‍ വൈകി. അമേയ എന്ന കഥ മനസ്സിരുത്തി തന്നെ വായിച്ചു. എന്ത്‌ കൊണ്‌ടും മികച്ചത്‌. ആംഗലേയ ഭാഷയുടെ അതിപ്രസരണം കൂടിയോ എന്നൊരു സംശയം നിലനില്‍ക്കുന്നുണ്‌ടെങ്കിലും തികച്ചും പുതുമയുള്ള ഒരു ശൈലിയും ആശയവുമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ഈ ഭ്രാന്ത്‌ ദ്വന്ദ്വ വ്യക്തിത്വമായിരിക്കാം അല്ലെങ്കില്‍ ജീനുകളല്‍ കൈമാറ്റം വന്നവ. താനൊരു ഭ്രാന്തിയാണെന്ന തിരിച്ചറിവായിരിക്കാം റിയല്‍ ലൈഫിനെ സ്വീകരിക്കാന്‍ അവളെ ഭയപ്പെടുത്തുന്നത്‌... ആശംസകള്‍ , ഇനി ഇടക്കിടെ വരാം :)

ശിവകാമി said...

വൈകിയെത്തിയതിന് സാറി :)


കഥ വായിച്ചു തീര്‍ന്നു താഴോട്ട് നോക്കിയപ്പോ ഞാന്‍ പറയാന്‍ വെച്ച വാക്കുകള്‍ ഒക്കെ ഇവിടെ ആള്‍റെഡി ചെലവായിപ്പോയി...


എന്തായാലും നിയ്ക്ക് 'ക്ഷ' പിടിച്ചു! (അതാരും പറഞ്ഞില്ലാന്നു തോന്നുണൂ..) :)

meheruvan said...

sir..amazing ..angane paranjalum theerilla..nalla vakkukal,nalla asaym,...abhinandanangl..

Anand R V said...

First of all sorry for posting in English, no Malayalam font support.writing is beautiful. It is interesting to see the concepts of prakrthijeevana and all in your words, something that should be conveyed with immense strength now a days. the idea is magnificently presented. Sir,expect to see more of your writings.

വെള്ളിക്കുളങ്ങരക്കാരന്‍ said...

ഇന്റിമിഡേറ്റിംഗ്‌ലി ഇന്റലിജന്റ് റൈറ്റിംഗ്...

സേതുലക്ഷ്മി said...

വായിക്കാന്‍ വൈകിപ്പോയതില്‍ വിഷമം തോന്നുന്നത്ര ശക്തമായ രചന.വളരെ വ്യത്യസ്തമായ പ്രമേയം. അഭിനന്ദനങ്ങള്‍.
ജയന്‍,പുതിയ രചനകള്‍ അറിയിക്കാന്‍ അപേക്ഷ.

Unknown said...

vaayikkan vaikippoyathil aadyame kshama chodikkunnu.ameya pidichiruthikalanju. vallatha vyakthithwam thanne. manasiloru vingalelpich ameya nilkunnu

anithaharrikumar said...

Ameya!!!nice name!!gud story !!!kalakkii!!!

anithaharrikumar said...

Ameya' nice name!!!gud story jaya..kalakkii masheee!!!!

Sidheek Thozhiyoor said...

ജീവിതത്തിന്‍റെ വ്യത്യസ്ത തലങ്ങളെ തന്മയത്വത്തോടെ വരച്ചുകാട്ടിയ നല്ലൊരു രചന, അതെ അമ്മക്ക് ശെരിക്കും ചേരുന്നതുതന്നെ അമേയ.സന്തോഷം ഡോക്ടറെ.

തെക്കു said...

ഇഷ്ടപ്പെട്ടു.
ആശംസകള്‍

Dr.Prabhurajan said...

My Dear Jayan, My hearty congrats and thanks for posting this very interesting story.How do you came to know the innovative way to attract butterflies.the same way you attract people who reads you.
This short story has a rich visual effect.
May be you can make a good short film out of it.
Ameya...is a character which may hound me many forth coming days.Thanks dear once again.

jayanEvoor said...

മൊഹിയുദ്ദീൻ
ശിവകാമി
മെഹറുവാൻ
ആനന്ദ്
വെള്ളിക്കുളങ്ങരക്കാരൻ
സേതു ചേച്ചി
ശ്രീവിദ്യ
അനിത ചേച്ചി
സിദ്ദിഖ് തൊഴിയൂർ
തെക്കു
പ്രഭുരാജൻ....

എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി!

Satheesan OP said...

വളരെ നല്ല രചന .
കഥയുടെ അവസാനം ഒരുപാട് ഇഷ്ടായി ..
സ്നേഹാശംസകള്‍

ശരത്കാല മഴ said...

ഈ കഥ വായിച്ചിട്ട് ഒരു വല്ലാത്ത മാനസിക സ്ഥിതിയില്‍ ആയി ഞാന്‍ :) നല്ലതാണോ അല്ലയോ എന്ന് പോലും എനിക്ക് വേര്തിര്‍ക്കാന്‍ പറ്റാത്ത കണ്ഫുശ്യനില്‍ ആണ് ഞാന്‍ :) സത്യം , ഇതൊരു വേറിട്ട്‌ രീതി ആണ് എന്നത് അഭിനന്ദനം അര്‍ഹിക്കുന്നു, തുടക്കം മുതല്‍ വിഗ്നേഷ് പറഞ്ഞ പോലെ കഥയുടെ പോക്ക് പ്രവചിക്കാന്‍ സാദിച്ചില്ല , അത് താങ്കളുടെ കഴിവാണ്, ആശംസകള്‍ !!!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കഥ നന്നായിരിക്കുന്നു. വിഷയത്തിന്റെ പ്രത്യേകതയ്ക്ക് അനുസരിച്ച അവതരണ ശൈലി. ചിന്തയ്ക്ക് വിഷയയമാക്കാൻ ഉചിതമായ ഗൗരവാവഹമായി ചില ആശയങ്ങളും ഇക്കഥ സംവേദനം ചെയ്തു. ആശംസകൾ

ajith said...

അമേയയുടെ വാദഗതി തന്നെയാണ് ജെനറ്റിക് എന്‍ജിനീറിംഗിനെപ്പറ്റി എനിക്കും. ഇടയ്ക്കൊക്കെയേ ബ്ലോഗില്‍ ഇതുപോലെ മനോഹരകഥകള്‍ പ്രത്യക്ഷപ്പെടൂ
ഡോക്ടറുടെ കഥകളില്‍ ഏറ്റവും അധികം ഇഷ്ടപ്പെട്ടത് ഇതാണ്

അമേയം

(അവധിക്കാലം ബ്ലോഗില്‍ അത്ര ആക്റ്റിവ് അല്ലായിരുന്നു. അതുകൊണ്ടാണ് വായിക്കാന്‍ വൈകിയത്. ഇന്റിമേഷന്‍ കണ്ടിരുന്നു മെയിലില്‍)

വേണുഗോപാല്‍ said...

രണ്ടാഴ്ചയായി ഞാന്‍ ഈ കഥ വായിച്ചിട്ട് ..

ഡോക്ടര്‍ ജയന്റെ മികച്ച രചനകളില്‍ ഒന്ന്.

ജീവിതത്തില്‍ എത്രയൊക്കെ ദുര്യോഗങ്ങള്‍ അമേയ കണ്ടു. അമ്മയിലൂടെ, സഹോദരിയിലൂടെ തുടര്‍ന്ന മാറാരോഗങ്ങളുടെ തനിയാവര്‍ത്തനം നല്‍കിയ ക്ലേശങ്ങള്‍ പോലും അവളെ ജെനെടിക് എഞ്ചിനീയറിംഗ് ഇഷ്ട്ടപെടാനോ പ്രകൃതിക്കെതിരെ വര്‍ത്തിക്കാനോ പ്രേരിപ്പിച്ചില്ല എന്നതിനാല്‍ ഞാന്‍ അമേയയെ ഏറെ ഇഷ്ട്ടപെട്ടു.

ഡൈവേഴ്സിറ്റി ഈസ് ദ സോൾ ഓഫ് നേച്വര്‍ എന്ന ശാശ്വത സത്യം അമേയ നെഞ്ചേറ്റുമ്പോള്‍, ഞാനെന്ന വായനക്കാരന്‍ അവളെ ആരാധിക്കാന്‍ തുടങ്ങുന്നു. മാതൃത്വം കൊതിക്കുന്ന അവള്‍ പിന്നിട്ട വഴികളില്‍ താന്‍ കണ്ട വിധി വൈപരീത്യങ്ങള്‍ മുന്നില്‍ മുടിയഴിച്ചാട്ടം നടത്തുമ്പോഴും പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കാന്‍ കൊതിക്കുന്ന അവളിലെ മാതാവിനോടുള്ള എന്റെ ആരാധന പൂര്‍ണ്ണമാകുന്നു..

അമേയ വേറിട്ട ഒരു വായനയായിരുന്നു ഡോക്ടര്‍ .... ആശംസകള്‍


K@nn(())raan*خلي ولي said...

ജയെട്ടാ, സൂപ്പര്‍ എന്ന് പറഞ്ഞാല്‍ മതിയോ!
കിടിലം കിക്കിടിലം.
മനസ്സില്‍ തട്ടി ശരിക്കും.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

യെസ്,കലക്കി ജയൻ.അഭിനന്ദനങ്ങൾ.....

Vellayani Vijayan/വെള്ളായണിവിജയന്‍ said...
This comment has been removed by the author.
Anonymous said...

ഒരു നല്ല കഥ വായിച്ച ചാരിതാർഥ്യം

jayanEvoor said...

സതീശൻ ഒ.പി.

ജോമോൻ ജോസഫ്

ഉസ്മാൻ പള്ളിക്കരയിൽ

അജിത്ത്

വേണുഗോപാൽ

കണ്ണൂരാൻ

വെള്ളായണി വിജയൻ

രാഹുകാലമാടൻ

എല്ലാവർക്കും നന്ദി!

ജയരാജ്‌മുരുക്കുംപുഴ said...

ഒരിക്കല്‍ക്കൂടി വന്നു കേട്ടോ.... ആശംസകള്‍ ........ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... അയാളും ഞാനും തമ്മില്‍....... വായിക്കണേ.....

Anonymous said...

വളരെ നല്ല പോസ്റ്റ്‌ .. എഴുത്ത് തുടരുക . . എന്റെ ബ്ലോഗ്‌ ഒന്ന് വിസിറ്റ് ചെയ്യ്തു കമന്റ്‌ രേഖപെടുത്തു
ജാലകം - the open window behind you

African Mallu said...

കഥ വളരെ ഇഷ്ടപ്പെട്ടു .വായിക്കാന്‍ വൈകിയതില്‍ വിഷമം തോന്നുന്നു .

Devarenjini... said...

ഇപ്പോഴാണ് കാണുന്നത്... വ്യത്യസ്തവും ഹൃദയസ്പര്‍ശിയുമായ കഥ... അസ്സലായിരിയ്ക്കുന്നു...

It has a touch of everything... and as it is portrayed here, its for the differences we should fight for, since that's what makes, each of us special... nature can never go wrong..

Villagemaan/വില്ലേജ്മാന്‍ said...

അമേയ !

ഒരു നല്ല കഥ.. അല്‍പ്പം നീളം കൂടുതലായിരുന്നിട്ടും ഒട്ടും മുഷിപ്പ് തോന്നിക്കാതെ വായിക്കാനാവുന്ന ഭാഷ..എല്ലാ അഭിനന്ദനങ്ങളും..

(വൈകിയെത്തിയതിന് ക്ഷമാപണം)

വിനോദ് said...

കൊള്ളാം . നന്നായിരിക്കുന്നു . നല്ല പേര് അമേയ ...

mayflowers said...

Amazing AMEYA!!!!!!!!

jayanEvoor said...

ജയരാജ്
ലിന്റോ
ആഫ്രിക്കൻ മല്ലു
ദേവരഞ്ജിനി
വില്ലേജ് മാൻ
വിനോദ്
മെയ് ഫ്ലവേഴ്സ്

എല്ലാവർക്കും നന്ദി!!

നിസാരന്‍ .. said...

പല തവണ വായിക്കുകയും പല ഗ്രൂപ്പുകളില്‍ അഭിപ്രായം പറയുകയും ചെയ്തിട്ടുണ്ടെങ്കിലും കമന്റ് ഒന്നും ഇവിടെ നല്‍കിയിട്ടില്ല എന്ന് ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. :)

dr.maya said...

Dear Dr.jayan,Amazing story.Superb presentation.You are an awesome writer. Congrats.

മയൂര said...

നല്ലൊരു വായനാനുഭവത്തിനു നന്ദി ജയൻ. അമേയയെ കൂടെ കൊണ്ടു പോകുന്നു.

Pradeep Kumar said...

കഥ നേരത്തെ തന്നെ വായിച്ചിരുന്നു ഡോക്ടർ. അഭിപ്രായം കുറിച്ചില്ല എന്നത് ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. വീണ്ടും വായിക്കുമ്പോൾ അമേയക്ക് പുതിയ അർത്ഥതലങ്ങൾ കാണാനാവുന്നു. പുനർവായനകൾ പുത്തൻവായനകളാക്കുന്ന എഴുത്തിന് പ്രണാമം....

Kumar said...

Jayan,
As always Hats off....
Very very realistic story line,took me 15 years back,when I was working in advertising/ marketing/product management in Mumbai and Ahmedabad . Pub NASA in Bangalore, and our brain storming sessions in the evenings with lots of large pitchers of beer, All your stories are so close to life, at least for me ...........
Only one suggestion, we need more of your stories.....,
Your style, wonderful, How can you write so beautifully using the new generation slang and style.

Prabhath Kumar ,New Jersey

ഭ്രാന്തന്‍ ( അംജത് ) said...

ഒന്നും പറയാനില്ല , ഭ്രാന്തിന്‍റെ ലക്ഷങ്ങള്‍...! മിണ്ടുന്നില്ല..!

ákhílểکh کőőŕáj(๏̯͡๏) said...

A very good one....

Anonymous said...

Von Miller Authentic Jersey

Letting your affiliates publish your articles in their ezines or on their web sites with their affiliate URLs in your resource box will give them an easy way to effectively promote your business This is simply working backwards from the manifested to the manifesting thought If he's just itchy, try different mild products until you find one that he likes But you're more rational, you know that food needs to be both delicious and nutritious to make sure he has as long and happy a life as possible

John Elway Jersey

You don't know what to do with all your spam mail If you are planning to buy a jersey of this type expect to wait at least two months after placing your order?CC) Creative Commons LicenseAbout The AuthorPriya Shah is a partner in the search engine marketing firm, SEO & More This approach is based on the premise that all individuals and families have definite strengths, coping skills and unique problem solving abilities to create positive change You just need to learn how to redirect the thoughts and energy you're using already I wonder if it's a bad thing to believe that football on TV is one of the first signs of fall approachingI have found the church to be filled with toxic Christians who shoot the wounded and condemn the victim7 You will walk to the river Some are stolen by people ? many of them co-workers, service staff or people taking advantage of a moment of opportunity ? who just want to have a laptop Such communities soon spread all over Europe with increasingly broad appeal among learned Jews - the rich and famous wannabee's, if you will Sometimes he gets so far into the picture that he can't figure out how to get home again ? but then, he just takes his purple crayon and draws the road backBrady threw a 24-yard TD pass to Rob Gronkowski to extend it to 38-13 in the fourth quarterIf you want to choose a NFL jerseys for yourself or for your friend as a gift, you must know the type of NFL jerseys first:Authentic NFL jersey This is the best choice, but not everyone can afford it, there are some people has at least five team as their favourite team, it will be a large cost if they want to collect all the jerseys, but if you R a super fans of just one team, I recommend you this kind of jerseys strongly Stacy and stay are too close for comfort

Arian Foster Jersey

പ്രവീണ്‍ കാരോത്ത് said...

എങ്ങനെ എഴുതുന്നു ജയേട്ടാ ഇങ്ങനെ? വളരെ ഇഷ്ടമായി, ഡീടൈല്‍സ് ഒക്കെ നന്നായി പറഞ്ഞു
പിന്നെ സ്കീസോഫ്രീനിയ എന്ന് എഴുതിയതില്‍ ഒരു ചെറിയ കുഴപ്പം തോന്നി കേട്ടോ, ഒന്ന് ചെക്ക്‌ ചെയ്തോളൂ

ആശംസകള്‍

ഷിനു.വി.എസ് said...

ജയന്‍ ചേട്ടാ ,

എന്നെ ഓര്‍മ്മയുണ്ടോ ?
കഴിഞ്ഞ തിങ്കളാഴ്ച(31.12.12) ട്രെയിനില്‍ വച്ച് കണ്ടിരുന്നു..
പുതിയ കഥ "അമേയ..!" യെക്കുറിച് സംസാരിച്ചിരുന്നപ്പോള്‍
ഞാന്‍ പറയാതിരുന്ന ഒരു കാര്യമുണ്ട്
ജനിക്കാന്‍ പോകുന്ന എന്റെ മകള്‍ക്ക് ഇടാന്‍ കരുതിയിരുന്ന പേരാണ് എന്നത്
.ഇനി എന്തായാലും ഉറപ്പിച്ചു ..പെണ്‍കുട്ടിയാണെങ്കില്‍ ...
"അളക്കാൻ കഴിയാത്തവൾതന്നെ..." !!

NB:ഞാന്‍ വോട്ടു ചെയ്തിരുന്നു സര്‍ ...:)

jayanEvoor said...

അമേയ വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി!

പ്രവീൺ...
ഷീസൊഫ്രീനിയ, സ്കിസോഫ്രീനിയ, സ്കിസൊ ഫ്രേനിയ എല്ലാം ഒന്നു തന്നെ.

ഷിനു...

മകൾക്ക് അമേയ എന്നു പേരിടും എന്നു പറഞ്ഞ രണ്ടാമത്തെ സുഹൃത്താണ് ഷിനു.
നിറഞ്ഞ നന്ദി!

അമ്മൂട്ടി said...

വളരെ വളരെ നന്നായിടുണ്ട്.വിഷ്വല്‍ എഫ്ഫക്റ്റ്‌ തോന്നിപിക്കുന്ന അവതരണം സൂപ്പെര്‍!!

ബെന്‍ജി നെല്ലിക്കാല said...

അതിമനോഹരമായിരിക്കുന്നു അമേയയെ അവതരിപ്പിച്ച ശൈലി. ഈ രചനാപാടവത്തിനു മുന്നില്‍ നമോവാകം. ഇതുവരെ ഇതുപോലൊരു കഥ വായിച്ചിട്ടില്ല. ആശംസകള്‍....

ഓളങ്ങള്‍ said...

കമന്റുകള്‍ കുന്നു കൂടിയിരിക്കുന്നിടത്ത്‌ ഇപ്പോള്‍ ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയ ഞാന്‍ എന്ത് പറയാന്‍! എങ്കിലും
" അമേയ ഒരു ചെറിയ ആളല്ല. ഒരൊന്നൊന്നര ആളാ. അപ്പോപ്പിന്നെ അവളുടെ സൃഷ്ടികര്‍ത്താവിന്‍റെ കാര്യം പറയേണ്ടല്ലോ!
ആശംസകള്‍!

മിനിപിസി said...

നല്ല കഥ ,ആശംസകള്‍ !

Rajeev said...

ഇഷ്ട്ടായി.... :)

Babu Madappallil said...

ആകര്‍ഷകമായ അവതരണം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ ജയൻ അസൂയാവഹമായ വളർച്ച ഉണ്ട് എഴുത്തിൽ വളരെ വളരെ അഭിനന്ദനങ്ങൾ

jayanEvoor said...

ഇൻഡ്യ ഹെറിറ്റേജ്....
നന്ദി ഗുരോ! നന്ദി!

അമ്മൂട്ടി
ബെഞ്ചി
മിനി പി.സി.
ഓളങ്ങൾ
രാജീവ്
ബാബു


എല്ലാവർക്കും നിറഞ്ഞ നന്ദി!

Shahida Abdul Jaleel said...

നന്നായി പറഞ്ഞു ..ആശംസകള്‍

ബൈജു മണിയങ്കാല said...

കൊള്ളാം വളരെ നന്നായിരിക്കുന്നു
ടെക്നിക്കൽ നിരക്ഷരത വല്ലാതെ ടീസേ ചെയ്ത്‌
എന്നാലും കഥ കൊണ്ടുപോയി വായനക്കാരന എന്നാ നിലക്ക് ഒട്ടും മുഷിവില്ലാതെ
പക്ഷെ ആനന്ദിന്റെയും അമേയയുടെയം അവസാന ഷോട്ടിൽ അവരുടെ പ്രൈവസി ഞാൻ നശിപ്പിച്ചില്ല. ഞാൻ വെളിയില നിന്ന് അത് കൊണ്ട് എനിക്ക് എന്റെതായ conclusion കൊടുക്കാൻ പറ്റി

കഥ വളരെ ഇഷ്ടായി രത്ന ചുരുക്കം

ആര്‍ഷ said...

കഥ ഇഷ്ടമായി, അതിലുപരി സൈബര്‍ ലോകത്ത് നമ്മള്‍ കണ്ടു മുട്ടുന്ന പലരെയും ഇടയ്ക്ക് വെച്ച് നഷ്ടപ്പെട്ട് കഴിയുമ്പോള്‍ എന്ത് ചെയ്യും, എങ്ങനെ അവരെ കാണും എന്നോക്കെ ഓരോരോ സംശയങ്ങള്‍.... ഒന്നര വര്ഷം ബ്ലോഗു ലോകത്ത് നിന്ന മാറി നിന്നിട്ട് തിരികെ എത്തിയപ്പോള്‍ -ലോകമേ മാറി, പലരുമില്ല,പലതുമില്ല.... അസ്ഥിത്വം തന്നെയില്ല പല തൂലിക ബ്ലോഗേര്‍സിനും.... :(

Manoj Vellanad said...

എല്ലാം എല്ലാരും പറഞ്ഞു കഴിഞ്ഞു.. ഈ വൈകിയ വേളയില്‍ ഞാന്‍ എന്ത് മൊഴിയാന്‍...,... :)
ഈ മികച്ച കഥ വായിക്കാന്‍ ഇപ്പോഴെങ്കിലും പറ്റിയല്ലോ.. ഇത് ഇതേ ഭാവത്തോടെ, ഉദ്വേഗത്തോടെ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ സാധിക്കട്ടെ.. അപ്പോള്‍ വരാം,അത് വായിക്കാന്‍...,..

ഷൈജു നമ്പ്യാര്‍ said...

ഇംഗ്ലീഷിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടു കണ്ട പോസ്റ്റില്‍ നിന്നാണ് ഇവിടെ എത്തിയത്. ഇത്രയും മനോഹരമായ ഒരു കഥ വായിക്കാന്‍ വൈകിയതില്‍ വിഷമിക്കുന്നു. മനോഹരമായി കഥ പറഞ്ഞിരിക്കുന്നു. വളരെ ഇഷ്ടപ്പെട്ടു

TPShukooR said...

വളരെ മനോഹരം, വ്യത്യസ്തം...

Unknown said...

ജയേട്ടാ... എന്ത് പറഞ്ഞ് അഭിനന്ദിക്കണം എന്നറിയില്ല ... ഞാനിതുവരെ വായിച്ച ബ്ലോഗ്‌ കഥകളില്‍ ഏറ്റവും മികച്ചതെന്നെ പറയാനുള്ളൂ .... ഇനിയുമൊരുപാട് കഥകള്‍ പ്രതീക്ഷിക്കുന്നു

അഭി said...

കഥ വളരെ ഇഷ്ടപ്പെട്ടു....

bony pinto said...

പാരനോയിഡ് അമേയ... liked her character...and the story

സര്‍വ്വം said...

കൂപ്പുൈകകളോടെ പറഞ്ഞോട്ടെ, ഹൃദയത്തില്‍ കൊണ്ടു. നന്ദി.

uttopian said...

നല്ല കഥ... അവസാനം ഇങ്ങനെയാവും എന്ന് പ്രതീക്ഷിച്ചില്ല, :)

Anonymous said...

വളരെ വൈകിയാണ് ബ്ലോഗിന്റെ ഈ ലോകത്തിലെക്കെത്തിയത്,വായിച്ച ആദ്യ കഥ തന്നെഗംഭീരം...കഥയുടെ പെരുപോലെതന്നെ മനോഹരം ഉള്ളടക്കവും.ചന്തുസര്‍ സൂചിപ്പിച്ചതുപോലെ താങ്കളില്‍നിന്നും മലയാളകഥാസാഹിത്യം ഒരുപാടു പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍ ..........

ഷബ്ന said...

എന്‍റെ മകളുടെ പേരാണ് അമേയ. അമേയയിൽ തുടങ്ങുന്ന എപ്പോഴാ വായിച്ചു മറന്ന ഒരു കവിത ഇന്‍റർനെറ്റിൽ തിരഞ്ഞപ്പോഴാണ് ഈ കഥ എനിക്കു കിട്ടിയത്. ജീനുകളിലൂടെ പകർന്ന സ്കിസോഫ്രേനിയ, കണ്ടെന്‍റ് റൈറ്റിങ്ങ്, നിരാശയുടെ പടുകുഴിയിലാഴുന്ന ചില കാലങ്ങൾ... എന്നെ അറിയാവുന്നവരാരെങ്കിലുമാണോ ഈ കഥ എഴുതിയതെന്നായിരുന്നു സംശയം. ശരിക്കും നിങ്ങൾ ഏതു വിരലുകൊണ്ടാണ് ഈ കഥ എഴുതിയത്?....
ഷബ്ന