Wednesday, August 17, 2011

ആണ്ടുപിറപ്പൊന്നാന്തി...!

ഇന്നുറക്കമുണർന്നത് അമ്മൂമ്മയെ സ്വപ്നം കണ്ടാണ്. അതും വെളുപ്പിന് നാലരയ്ക്ക്!
നല്ല തെളിഞ്ഞ ഉണർച്ചയായതിനാൽ ജനൽ തുറന്നിട്ട്, പ്രഭാതത്തിന്റെ കുളിരാസ്വദിച്ച് കുറേ നേരം പുറത്തേക്കു നോക്കി നിന്നു.  എപ്പോഴോ കലണ്ടറിൽ മിഴിയുടക്കിയപ്പോഴാണോർത്തത്, ഇന്ന് ചിങ്ങം ഒന്നാണ്. മലയാളം പുതുവർഷാരംഭം. ആണ്ടു പിറപ്പ്....

അതാവുമോ അമ്മൂമ്മയെ സ്വപ്നം കാണാൻ കാരണം!?
നമ്മുടെയുള്ളിൽ ഒരു ബയോളജിക്കൽ ക്ലോക്ക് ഉള്ളതുപോലെ ഒരു ടെലിപ്പതിക്ക്  ക്ലോക്കും ഉണ്ടാവുമോ?

ഒരു കാലത്ത് എല്ലാ മലയാളം ഒന്നാം തീയതിയും ആരംഭിച്ചിരുന്നത് അമ്മൂമ്മയ്ക്ക് കൈനീട്ടം നൽകിയാണ്. അന്നൊക്കെ ഞാൻ സ്കൂൾ കുട്ടിയായിരുന്നു.


അക്കാലത്ത് അമ്മൂമ്മയ്ക്ക് മൂന്നു കോഴികൾ ഉണ്ടായിരുന്നു. മുട്ട വിറ്റും, ചമ്പൻ (വിളയാത്ത അടയ്ക്കാ) വിറ്റും, വല്ലപ്പോഴും ഒരു പായ നെയ്തും ഒക്കെ കിട്ടുന്ന കാശ് അമ്മൂമ്മ അരിക്കലത്തിനുള്ളിൽ പൂഴ്ത്തി വയ്ക്കും.

അന്നത്തെ എല്ലാ അമ്മായിയമ്മമാരെയും പോലെ അമ്മൂമ്മയും തന്റെ മരുമകളോട് - എന്റെ അമ്മയോട്  - പിണങ്ങുമായിരുന്നു; ചിലപ്പോൾ അച്ഛനുമായും.  പിണങ്ങിയാൽ പിന്നെ ഒറ്റ പോക്കാണ്. ഒന്നുകിൽ മുതുകുളത്തേക്ക്, അല്ലെങ്കിൽ പല്ലാരിമംഗലത്തെക്ക്. പെൺ മക്കളെ കെട്ടിച്ചു വിട്ട സ്ഥലങ്ങളാണ് രണ്ടും. മുട്ടവിറ്റതും, ചമ്പൻ വിറ്റതും ഒക്കെ മടിക്കുത്തിലുണ്ടാവും. അതൊക്കെ തീർന്നു കഴിയുമ്പോൾ, പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത മാതിരി ആൾ തിരിച്ചെത്തും. വൈകുന്നേരം സ്കൂൾ വിട്ടു വീട്ടിൽ ചെല്ലുമ്പോളാവും ഞങ്ങൾ കൊച്ചുമക്കൾ അതു മനസ്സിലാക്കുക.

അമ്മയുമായും, അച്ഛനുമായും, ഇടയ്ക്ക് അപ്പൂപ്പനുമായും കലഹിക്കുമായിരുന്നെങ്കിലും അമ്മൂമ്മയ്ക്ക് എന്നോട് വലിയ സ്നേഹമായിരുന്നു.

ഓരോ കൊയ്ത്തു കഴിയുമ്പോഴും അവലും, അരിയുണ്ടയും, തവിടുണ്ടയും ഉണ്ടാക്കിത്തരും..... എള്ളു വിളവെടുത്താൽ എള്ളുണ്ട....... വേനൽക്കാലത്ത്  ചീനി (മരച്ചീനി), കിഴങ്ങ്, കാച്ചിൽ പുഴുക്ക്........ മഴക്കാലത്ത് ആഞ്ഞിലിക്കുരു വറുത്തത്, മുതിരപ്പുഴുക്ക്...... എല്ലാ ദിവസവും രാത്രി വറുത്തരച്ച മീൻ കറി......

എന്തൊരു സ്വാദായിരുന്നു ഓരോന്നിനും!

ഒപ്പം പതിറ്റാണ്ടുകൾ പഴക്കമുള്ള കഥകൾ പറയും.

അപ്പൂപ്പൻ കല്യാണം കഴിക്കാൻ വന്നതും, കുട്ടമ്പേരൂർ നിന്ന് ഏവൂരെത്തിയതും, കാടു വെട്ടിത്തെളിച്ച് പറമ്പാക്കി വീട് വച്ചതും, അതിനിടെ അപ്പൂപ്പൻ ഒരു നാഗത്താന്റെ വാൽ വെട്ടി മുറിച്ചതും, പ്രായശ്ചിത്തമായി മണ്ണാറശാലയിൽ പാമ്പിന്റെ രൂപം സ്വർണത്തിൽ തീർത്തു നടയ്ക്കു വച്ചതും, നോക്കെത്താ ദൂരം പടർന്നു കിടക്കുന്ന പാടങ്ങളിലൂടെ, തല്യ്ക്കു മീതേ വെളുത്ത പട്ടിട്ട്, പാതിരാത്രി ഭൂതങ്ങൾ വരുന്നതും, മസൂരി വിത്തുകൾ വിതച്ചു മടങ്ങിപ്പോകുന്നത് കണ്ടതും......!

അതൊക്കെ കേട്ട് പേടിച്ച്, എന്നാൽ രസം പിടിച്ച് അമ്മുമ്മയുടെ കട്ടിലിനരികിൽ, രണ്ടു ബഞ്ചുകൾ ചേർത്തടിച്ച് , എനിക്കായി ഉണ്ടാക്കിത്തന്ന കട്ടിലിൽ തലവഴി മൂടിപ്പുതച്ചു കിടക്കും ഞാൻ.

അങ്ങനെ അമ്മൂമ്മയുടെ വിശ്വസ്തൻ ആയതിൽ പിന്നെ, എല്ലാ മലയാളമാസം ഒന്നാന്തിയ്ക്കും തലേനാൾ ഒരു 25 പൈസ നാണയം എന്നെ ഏൽ‌പ്പിക്കും.

25 പൈസ അന്നൊക്കെ വലിയ തുകയാണ്. പിറ്റേന്നു രാവിലെ കൃത്യമായി തിരിച്ചുകൊടുക്കാനുള്ളതാണ്.

ഒന്നാന്തി രാവിലെ കൈനീട്ടം.... അതിനാണ് തലേന്നു തന്നെ പൈസ ഏൽ‌പ്പിക്കുന്നത്!
ഐശ്വര്യമുള്ള കയ്യായിരുന്നിരിക്കണം എന്റേത്.

(വടക്കേലെ അപ്പച്ചിയും  തരും 25 പൈസ. അതു പക്ഷേ ആണ്ടുപിറപ്പിനു മാത്രം. “ആണ്ടുപൊറപ്പൊന്നാന്തി അല്ലിയോ മോനേ.... രാവിലെ ഒന്നാന്തി കേറാൻ വരണേ!” അപ്പച്ചി പറഞ്ഞു ശട്ടം കെട്ടും. രാവിലെ അവരുടെ വീട്ടിൽ ചെന്ന് ഞാനതു കൊടുക്കണം.)

മലയാളമാസങ്ങൾ എല്ലാം ഒന്നൊന്നായി പഠിച്ചു - ചിങ്ങം,കന്നി,തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കിടകം....

ചിങ്ങക്കൊയ്ത്ത്, കല്യാണമില്ലാത്ത കന്നി , തുലാമഴ, വൃശ്ചികവ്രതം, ധനുക്കുളിര്, മകരമഞ്ഞ്, കുംഭ ഭരണി, മീനച്ചൂട്, മേടവിഷു, ഇടവപ്പാതി, മിഥുനമഴ, കർക്കടകമഴ.....എല്ലാം അറിഞ്ഞു മനസ്സിലാക്കാൻ കഴിഞ്ഞ കാലം.....

ഒന്നാന്തി , അതും ചിങ്ങം ഒന്നാന്തി ആരും മറ്റൊരാൾക്കു പൈസ കൊടുത്ത് തുടങ്ങില്ല. ആ ആണ്ടു മുഴുവൻ കയ്യിൽ നിന്നു കാശുപോകുമത്രെ! എന്റെ കയ്യിൽ പോകാൻ കാശൊന്നും ഇല്ലാതതുകൊണ്ട് ആ പേടി തീരെ ബാധിച്ചിരുന്നില്ല.

അന്നൊക്കെ ഞാൻ വലിയ ഭക്തശിരോമണിയായിരുന്നു. വല്ല വിധേനയും കിട്ടുന്ന കാശ് അമ്പലത്തിൽ കാണിക്കയായിടും. അഞ്ചാം ക്ലാസിലെത്തിയതോടെ ഉത്സവത്തിന് കളിപ്പാട്ടങ്ങൾ വാങ്ങുന്നതു പോലും സ്വയം നിർത്തിയിരുന്നു. അമ്മൂമ്മയ്ക്കൊപ്പം സന്ധ്യക്ക് നാമം ജപിക്കുക സ്ഥിരമായിരുന്നു. ഒരു കൊല്ലം കൂടിക്കഴിഞ്ഞപ്പോൾ രാമായണം, ദേവീമാഹാത്മ്യം, നാരായണീയം ഇതൊക്കെ വായിക്കാനും കാണാപ്പാഠം ചൊല്ലാനും ശീലിച്ചു.

അങ്ങനെയാണ് വെളുപ്പാൻ കാലങ്ങളിൽ ഉണരാനും, ഒന്നാന്തി തൊഴാനും ഒക്കെ തുടങ്ങിയത്. ഒപ്പം കിട്ടിയതാണ് കൈനീട്ടം നൽകലും, ഒന്നാന്തി കേറലും.

അകലെ നിന്ന് മഞ്ഞിൻ പുറമേറി വരുന്ന ഹരിനാമകീർത്തനവും, നാരായണീയവും കേട്ട്, പിൻ നിലാവിൽ കുളിച്ചു നിൽക്കുന്ന മരത്തലപ്പുകൾ നോക്കി വെളുപ്പാൻ കാലത്ത് അമ്പലത്തിലേക്കു പോകും. ഏവൂരു പോയി, തിരികെ നടന്ന് രാമപുരത്തെത്തും!

ഒക്കെ എന്നോ കൈമോശം വന്ന ശീലങ്ങൾ...... ഇനി ഒരുപക്ഷെ ഒരിക്കലും തിരിച്ചു വരാത്ത ശീലങ്ങൾ......!

ഇന്നു രാവിലെ സ്വപ്നത്തിൽ വന്ന്  അമ്മൂമ്മ പറഞ്ഞതെന്തെന്ന് എനിക്കോർമ്മയില്ല. പക്ഷേ എന്തൊക്കെയോ ഓർമ്മിപ്പിച്ചു.

അതെ. ഇന്ന് ചിങ്ങം ഒന്നാണ്.....

ആണ്ടുപിറപ്പൊന്നാന്തി!

54 comments:

jayanEvoor said...

ഈ വർഷം ഞാനെന്റെ അമ്മൂമ്മയെ സ്മരിച്ചു തുടങ്ങുന്നു....

എല്ലാവർക്കും ആണ്ടുപിറപ്പ് ആശംസകൾ!

ചാണ്ടിച്ചൻ said...

തേങ്ങാസ് എന്റെ വക

വിനുവേട്ടന്‍ said...

അന്നത്തെ എല്ലാ അമ്മായിയമ്മമാരെയും പോലെ അമ്മൂമ്മയും തന്റെ മരുമകളോട് - എന്റെ അമ്മയോട് - പിണങ്ങുമായിരുന്നു; ചിലപ്പോൾ അച്ഛനുമായും. പിണങ്ങിയാൽ പിന്നെ ഒറ്റ പോക്കാണ്. ഒന്നുകിൽ മുതുകുളത്തേക്ക്, അല്ലെങ്കിൽ പല്ലാരിമംഗലത്തെക്ക്. പെൺ മക്കളെ കെട്ടിച്ചു വിട്ട സ്ഥലങ്ങളാണ് രണ്ടും. മുട്ടവിറ്റതും, ചമ്പൻ വിറ്റതും ഒക്കെ മടിക്കുത്തിലുണ്ടാവും. അതൊക്കെ തീർന്നു കഴിയുമ്പോൾ, പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത മാതിരി ആൾ തിരിച്ചെത്തും.

ഡോക്ടറേ... ഇത് എന്റെ അമ്മൂമ്മ തന്നെ...

ഒരു ദുബായിക്കാരന്‍ said...

അമ്മൂമ്മയെ കുറിച്ചുള്ള ഓര്‍മ കുറിപ്പ് ഹൃദ്യമായിരുന്നു ഡോക്ടറെ..ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു.

ഒടിയന്‍/Odiyan said...

പഴയ ഓര്‍മ്മകള്‍ പങ്കു വച്ചത് ഹൃദ്യമായി..

kichu / കിച്ചു said...

അമ്മൂമ്മ പുരാണത്തിനൊരു കര്‍പ്പൂര സുഗന്ധം..

ഷെരീഫ് കൊട്ടാരക്കര said...

പുതുവത്സരാശംസകള്‍ ഞാനും ഒന്ന് പോസ്റ്റിയിട്ടുണ്ട്.അതിങ്ങനെ”എന്റെ പ്രിയപ്പെട്ടവരേ! ഇന്ന് മലയാള വര്‍ഷം ചിങ്ങം ഒന്നാം തീയതി. പുതു വര്‍ഷാരംഭം.. ഈ ദിവസം മറന്ന, പുറത്ത് നിന്നും എത്തിയ ഹാപ്പി ന്യൂ ഇയര്‍ വിളിച്ച് കൂവുന്നവര്‍ക്ക് ഉള്‍പ്പടെ നവവത്സര ആശംസകള്‍.....

ഏതായാലും ഡോക്റ്ററെ പോലുള്ളവരെങ്കിലും നമ്മുടെ “ഒന്നാംതി”യെ മറന്നില്ലാ എന്നതില്‍ സന്തോഷം ഏറെ ഉണ്ട്.

- സോണി - said...

നന്മകളാല്‍ സമൃദ്ധമായ ഒരു നാട്ടിന്‍പുറത്തിന്റെ മണമുള്ള പോസ്റ്റ്, നല്ല അമ്മൂമ്മത്തരമുള്ള ഒരമ്മൂമ്മയും! നാടും വയലും തവിടുണ്ടയും, ആഞ്ഞിലിക്കുരു വറുത്തും പുളിങ്കുരു ചുട്ടും ചൂടോടെ കഴിച്ച ദിവസങ്ങളുമൊക്കെ ഓര്‍ത്തുപോയി.

ajith said...

അന്നൊക്കെ ഞാൻ വലിയ ഭക്തശിരോമണിയായിരുന്നു..

ഇപ്പഴോ ഡോക്ടറേ....?

(അന്നത്തെ അമ്മൂമ്മക്കഥകളില്‍ നിന്നായിരിക്കും ഇത്ര രസമുള്ള കഥകളുടെ വിത്തുകളും മുളയ്ക്കുന്നത് അല്ലേ)

അലി said...

ആണ്ടുപിറപ്പൊന്നാന്തി ആശംസകൾ!

ഷാജി വര്‍ഗീസ്‌ said...

ഡോക്ടറെ കലക്കി,
ആണ്ടുപിറപ്പ് ആശംസകൾ നേരുന്നു.......

Manju Manoj said...

എന്ത് രസാണ് അമ്മൂമ്മക്കഥ വായിക്കാന്‍.... കുട്ടിക്കാലത്തെ നല്ല ഓര്‍മ്മകള്‍ ഒരു ഭാഗ്യം തന്നെ...

മെഹദ്‌ മഖ്‌ബൂല്‍ said...

ചിങ്ങം ഒന്ന് .....
പുതിയ അറിവായിരുന്നു ....
നോക്കിക്കോ .. ഇനി മലയാള മാസം പഠിച്ചിട്ടു തന്നെ കാര്യം ...

Echmukutty said...

എനിയ്ക്ക് അമ്മൂമ്മേം അപ്പൂപ്പനും അവരുടെ സ്നേഹോം ഒന്നുമില്ല.എന്നാലും അമ്മീമ്മയുണ്ടായിരുന്നു. എന്നേക്കാൾ പൊലിയ്ക്കുന്ന കൈ അനിയത്തിയുടെയായതുകൊണ്ട് അവൾ കൈനീട്ടക്കാരിയായി ഒന്നാന്തി കയറിയിരുന്നു. ഒന്നു രണ്ട് വീടുകളിൽ......അവളൂടെ അന്നത്തെ ഒരു ഗമ!

പോസ്റ്റ് ഉഷാറായിട്ടുണ്ട്. അങ്ങനെ പോസ്റ്റുകളാൽ സമ്പന്നമായ ഒരു വർഷം കടന്നു വരട്ടെ.

Unknown said...

രണ്ടു ദിവസം മുന്‍പ് വീണ്ടും ടീവിയില്‍ മണിച്ചിത്രതാഴ് കണ്ടപ്പോളാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്.നമ്മുടെ നാഗവല്ലിയുടെയും സ്ഥലം ഏവൂര്‍ ആണെന്ന് ( ആദ്യമായി നാഗവല്ലി നായികയെ ബാധിച്ചതും )!!വെറുതെ അല്ല അപ്പൊ.......

Unknown said...
This comment has been removed by the author.
Manoraj said...

നല്ല കൈനീട്ടമായി അമ്മൂമ്മയെ മനസ്സില്‍ ധ്യാനിച്ചെഴുതിയ പോസ്റ്റ്.. തുടര്‍ന്നും നല്ലത് തന്നെ എഴുതട്ടെ എന്ന് ആശംസിക്കുന്നു

ഷാജു അത്താണിക്കല്‍ said...

പഴയ കാലം, ഒര്‍മകള്‍ കൊള്ളാം
അന്ന് തിന്മകള്‍ കുറവായിരുന്നു എല്ലാം നിഷ്കളങ്കതയുടെ മുഖങ്ങള്‍
ഇന്ന് എല്ലാം മാറിയിരുകുന്നു

Kalavallabhan said...

ഈ പഴ മണത്തിന്റെ പുതുമയിലങ്ങനെ ലയിച്ചിരുന്നു പോയി.

Muralee Mukundan , ബിലാത്തിപട്ടണം said...

“കാതിരൊലാലോലമൂഞ്ഞാലുകെട്ടിയ
മുത്തശ്ശിയ്യിന്നാന്തി കഥയുടെ കെട്ടഴിച്ചു...!“

സുഗന്ധി said...

മടിയില്‍ പൊതിഞ്ഞു കൊണ്ടുപോകാന്‍ ഒന്നും ഉണ്ടാകാറില്ലെങ്കിലും എന്റെ അച്ഛമ്മയും അമ്മാവന്റെ വീട്ടിലേക്ക് ഇങ്ങനെ വീര്‍പ്പിച്ച് ഒരു പോക്കു പോകാറുണ്ട്.. തിരികെ വിളിക്കാന്‍ ഞാന്‍ ചെല്ലുന്നതും കാത്ത് വഴിക്കണ്ണുമായിരിക്കുന്നത് കാണാം പിന്നെ.

പുതുവല്‍സരാശംസകള്‍ !

ആളവന്‍താന്‍ said...

ജയേട്ടാ, ഈ പോസ്റ്റ്‌ എന്നെയും ഓര്‍മ്മിപ്പിച്ചു ചിലത്. ഞാനും ഒരു ഒന്നാന്തി സ്പെഷ്യലിസ്റ്റ് ആയിരുന്നു. പക്ഷേ കൊടുക്കാനല്ല, ഇങ്ങട്‌ വാങ്ങാന്‍. വീട്ടിനടുത്തെ മണിയമ്മ എല്ലാ മലയാളമാസവും അവസാനത്തെ ദിവസം വീട്ടില്‍ വന്ന് ഓര്‍മ്മിപ്പിക്കും, പിറ്റേന്നു രാവിലെ മറക്കാതെ 'ഒന്നാന്തി തിരിക്കാന്‍' (ഞങ്ങള്‍ടെ നാട്ടില്‍ അങ്ങനെയാണ് പറയാറ്) ചെല്ലാന്‍! എല്ലാ ഒന്നാന്തിയും രാവിലെ എണീക്കാന്‍ വലിയ രസവുമായിരുന്നു. കുറച്ചാണെങ്കിലും സ്വന്തായി സമ്പാതിക്കാന്‍ പോവാണേയ്! അവിടെ ചെല്ലുമ്പോള്‍ ആദ്യം മണിയമ്മ നല്ല ആട്ടിന്‍ പാല്‍ ചേര്‍ത്ത ചായ തരും; ഒപ്പം കഴിക്കാനും എന്തേലും. പിന്നെ എന്തോ, എന്‍റെ കൈപ്പുണ്യം കൊണ്ടോ അതോ മണിയമ്മയുടെ മൗത്ത് പബ്ലിസിറ്റിയുടെ ഗുണം കൊണ്ടോ എന്നറിയില്ല. മറ്റു പല വീട്ടുകാരും ഒന്നാന്തി തിരിക്കാന്‍ ബെസ്റ്റ്‌ ഓപ്ഷനായി എന്നെ അങ്ങ് തീരുമാനിച്ചു കളഞ്ഞു! അങ്ങനെ ഗാന്ധിജി പറഞ്ഞ തോഴിലതിഷ്ട്ടിത വിദ്യാഭ്യാസം ഒരുവിധം നന്നായി നടപ്പാക്കി മുന്നുലേക്ക് പോകുന്നതിനിടയ്ക്ക് പിന്നീട് എന്നോ... എപ്പോഴോ... ആ ശീലം എന്നില്‍ നിന്നും ഞാന്‍ പോലും അറിയാതെ മാഞ്ഞു പോയി. ഇപ്പൊ മണിയമ്മ നമ്മുടെ നാട്ടില്‍ ഇല്ല; കടം കേറി അവര്‍ സ്ഥലവും വീടും ഒക്കെ വിറ്റുപെറുക്കി എവിടേക്കോ പോയി!

jayanEvoor said...

ചാണ്ടിച്ചൻ
തേങ്ങയ്ക്ക് പകരം ഒരു കൊട്ട നന്ദി!

വിനുവേട്ടൻ
ഹ! ഹ!
പാവം കുറുമ്പി അമ്മൂമ്മമാർ... ഒരു കാലഘട്ടതിന്റെ പ്രതീകങ്ങൾ!

ഒരു ദുബായിക്കാരൻ
സന്തോഷം.
തിരിച്ചും പുതുവത്സരാശംസകൾ!

ഒടിയൻ
നന്ദി ഒടിയാ!

കിച്ചു
കർപ്പൂരഗന്ധം!
(എനിക്ക് മറ്റൊരു കഥ ഓർമ്മവരുന്നു.... അതു പിന്നെഴുതാം!)

ഷെറീഫിക്ക
അതെ!
അന്നൊന്നും ‘നവവത്സരാശംസകൾ’ എന്ന സംസ്കൃതപദം പോലും അറിയില്ലായിരുന്നു!
ആണ്ടുപിറപ്പാശംസകൾ!

സോണി
അതൊക്കെയല്ലേ അന്നത്തെ ‘സ്നാക്ക്‌സ്’!!
ഇന്നിപ്പോ ആഞ്ഞിലിക്കുരുവും,പുളിങ്കുരുവും, തവിടുണ്ടയുമൊന്നും ആർക്കും വേണ്ട!

jayanEvoor said...

അജിത്ത്
മാഷേ!
അന്നത്തെ ഭക്തി ഇന്നില്ല എന്നത് സത്യം.
വിഗ്രഹാരാധന മാഞ്ഞുപോയി....

അലി
ആണ്ടുപൊറപ്പു മംഗളങ്ങൾ, തിരിച്ചും!

ഷാജി
സന്തോഷം.
ഇനിയും വരൂ ഈ വഴി!

മഞ്ജു മനോജ്
അതെ.
ഭാഗ്യം.ചിലതൊക്കെ അങ്ങനെയാണ്.
കിട്ടാൻ ഭാഗ്യം വേണം.

മഖ്‌ബൂൽ
പഠിച്ചോളൂ....
ചിങ്ങം,കന്നി,തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കിടകം!

എച്ച്‌മുക്കുട്ടി
ഈ വർഷം നന്നാവട്ടെ എല്ലാവർക്കും!

jayanEvoor said...

നചികേതസ്
എനിക്കെല്ലാം മനസ്സിലായി...
“ചെവിയിലൂടെ ഒരു കിളി പറന്നു പോയപോലെ...” എന്നു പറഞ്ഞ ആളല്ലേ!?

മനോരാജ്
സന്തോഷം.
തിരിച്ചും ആശംസകൾ!

ഷാജു
തിൻമയൊക്കെ അന്നും ഉണ്ടായിരുന്നു.
എന്നാൽ ഇന്നത്തെപ്പോലെ അന്തമില്ലാത്ത തിന്മകൾ കുറവായിരുന്നു...സത്യം!

കലാവല്ലഭൻ
ചില പഴയ മണങ്ങൾ.... ഓർമ്മകളുടെ പൂവാടിയിൽ വാടാതെ നിൽക്കുന്ന പൂക്കളിൽ നിന്നു വരുന്നവയാണ്... ആ സുഗന്ധം മായില്ല!

ബിലാത്തിച്ചേട്ടൻ
മുത്തശ്ശി പറഞ്ഞ ഒരു കഥയുടെയും കെട്ടഴിച്ചില്ല, ഇതുവരെ...
ഇനി കെട്ടഴിക്കണം!

സുഗന്ധി
ഹ!!
എങ്ങനെയാണ് ആ മുഖം ഇത്ര വീർക്കുന്നതെന്ന് ഒരു പിടിയുമില്ല. അല്ലേ!?
തിരികെ വരുമ്പോൾ “ഞാനൊന്നുമറിഞ്ഞില്ലേ, രാമനാരായണ ” എന്ന ഭാവവും!

ആളവന്താൻ
പാവം മണിയമ്മ....
ഇന്നിപ്പോ ഒന്നാന്തി കേറാൻ വെളുപ്പാൻ കാലത്ത് കുട്ടികളെ അന്യവീടുകളിൽ വിടുമോ ആവോ!
കാലം അത്രം വിശേഷാണേയ്!

കുഞ്ഞൂസ് (Kunjuss) said...

അമ്മൂമ്മക്കഥകളും കേട്ടുറങ്ങാന്‍ , ആ പാല്‍മണം അറിയാന്‍ ഒക്കെ ഭാഗ്യം വേണം. ഉണ്ടായിരുന്നില്ല അത്തരം ഭാഗ്യങ്ങളൊന്നും, എന്നാലും വല്ലപ്പോഴും വന്നെത്തുന്ന കുഞ്ഞമ്മൂമ്മമാര്‍ ഉണ്ടായിരുന്നു ട്ടോ...
ഒന്നാന്തിയായിട്ട് അമ്മൂമ്മയെ ഓര്‍ത്തെഴുതിയല്ലോ, നന്നായി ജയന്‍. ആ അനുഗ്രഹം എന്നും ഉണ്ടാവും.തുടര്‍ന്നും നല്ല എഴുത്തുകള്‍ ഉണ്ടാവട്ടെ...അമ്മൂമ്മക്കഥകളുടെ ഭാണ്ഡം അഴിക്കൂ, കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു.

ponmalakkaran | പൊന്മളക്കാരന്‍ said...

ഒക്കെ എന്നോ കൈമോശം വന്ന ശീലങ്ങൾ...... ഇനി ഒരുപക്ഷെ ഒരിക്കലും തിരിച്ചു വരാത്ത ശീലങ്ങൾ......!
Dr.സർ ഇഷ്ടപ്പെട്ടു വളരെഅധികം... പുതുവല്‍സരാശംസകള്‍ !

African Mallu said...

ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു.

ഇലഞ്ഞിപൂക്കള്‍ said...

ജയേട്ടാ, ഒരുപാട് ഓര്‍മ്മകളിലേക്ക് കൈപിടിച്ച് കൊണ്ടുപോയി ഈ വായന.. ഇഷ്ടായി.

ശ്രീനാഥന്‍ said...

എന്തൊരു ഓർമ്മയാ ജയന്. നന്നായി പറഞ്ഞിരിക്കുന്നു. ഒന്നാന്തി കേറലൊക്കെഉണ്ടായിരുന്ന കാലം, മുത്തശ്ശി ഉണ്ടായിരുന്ന കാലമൊക്കെ ഓർമിപ്പിച്ചു. അമ്മൂമ്മയുടെ ഓർമ്മകൾ വളരെ നന്നായി. എല്ലാ ആശംസകളും നേരുന്നു.

Lipi Ranju said...

നല്ല ഒരുപാടോര്‍മ്മകള്‍ തന്ന നല്ലൊരു പോസ്റ്റ്‌, ഇഷ്ടായി...
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ ...

Sukanya said...

ആണ്ട് പിറന്നൊന്നാന്തി പോസ്റ്റ്‌ വായിക്കാന്‍ കഴിഞ്ഞില്ല. 3 ദിവസം വൈകിയാലും ഡോക്ടറെ വായിച്ചുട്ടോ. പക്ഷെ ഐശ്വര്യം ഒട്ടും കുറയ്ക്കല്ലേ :-)

വര്‍ഷിണി* വിനോദിനി said...

എനിയ്ക്ക് ന്റ്റെ അമ്മൂമ്മയെ കണ്ടതായി ഒര്‍മ്മയില്ല, എങ്കിലും അമ്മൂമ്മ സുഖങ്ങള്‍ പലയിടങ്ങളില്‍ നിന്നായി ഒരു മിന്നായം പോലെ വന്നും പോയും കൊണ്ടിരുന്നിരുന്നൂ..
ന്നാലും അനുഭവകുറിപ്പുകള്‍ ആസ്വാദിയ്ക്കുമ്പോള്‍ നഷ്ടങ്ങള്‍ എന്താണെന്ന് അറിയുന്നൂ..
സ്വപ്നങ്ങളില്‍ ഇനിയും അമ്മൂമ്മ വരാന്‍ പ്രാര്‍ത്ഥിയ്ക്കുന്നൂ...ആശംസകള്‍.

Anil cheleri kumaran said...

നൊസ്റ്റാൾജിയ...

naveenjjohn said...

nostalgic................!!!

Muralee Mukundan , ബിലാത്തിപട്ടണം said...

കൂടുതൽ വായനക്കാരിലേക്കെത്തിക്കുവാൻ വേണ്ടി ഇതിന്റെ ലിങ്ക് ഞങ്ങൾ ‘ബിലാത്തിമലയാളി’യുടെ വരാന്ത്യത്തിൽ കൊടുത്തിട്ടുണ്ട് കേട്ടൊ ഡോക്ട്ടർസ്സാറെ...ദേ..ഇവിടെ https://sites.google.com/site/bilathi/vaarandhyam

Anonymous said...

കൊള്ളാല്ലോ ഈ ഓര്‍മ്മത്തെല്ല്. ഒന്നാന്തി കേറലും കൈനീട്ടവുമെല്ലാം കേട്ടു പരിചയം മാത്രമേ ഉള്ളു.ഇപ്പോഴിതാ നടപ്പിലാക്കിയ ആളെ തന്നെ കാണാന്‍ കഴിഞ്ഞിരിക്കുന്നു.

മുകിൽ said...

"ഐശ്വര്യമുള്ള കയ്യായിരുന്നിരിക്കണം എന്റേത്.."

pena pidikkunna ee kayyinum aiswaryamundu.

enne aarum onnanthi ketillayirunnu. masam muzhuvanum rogangalavumthre! athenthanavo.. doctare?

jayanEvoor said...

കുഞ്ഞൂസ്

പൊന്മളക്കാരൻ

ആഫ്രിക്കൻ മല്ലു

ഇലഞ്ഞിപ്പൂക്കൾ

ശ്രീനാഥൻ

ലിപി രഞ്ജു

സുകന്യ

വർഷിണി

കുമാരൻ

നവീൻ ജോൺ

ബിലാത്തിപ്പട്ടണം

മൈത്രേയി

മുകിൽ

എല്ലാവർക്കും നന്ദി!

jayanEvoor said...

ബിലാ‍ത്തിമലയാളത്തിൽ ലിങ്ക് നൽകിയതിനു ബിലാത്തിച്ചേട്ടനു പ്രത്യേക നന്ദി!

കൊച്ചു കൊച്ചീച്ചി said...

മലയാളത്തനിമയുള്ള ഓര്‍മ്മകള്‍, അല്ലേ?

എന്തുമാകട്ടെ "ഡാ, നാളെ ഒന്നാന്തിയല്ലേ, നമുക്ക് കൂടണ്ടേ?" എന്നാരും പറഞ്ഞുതുടങ്ങിയിട്ടില്ലല്ലോ, ചിങ്ങമാസപ്പിറവിക്ക്. അത്രയും ഭാഗ്യം.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ജയനേ....നന്നയിട്ടൊണ്ടേ ചിങ്ങപ്പുലരിയെ അമ്മൂമ്മയിലൂടെ ബൂലോകത്തിലേക്കു ഒന്നാന്തി കയറ്റി വിട്ടത്. നല്ല ഓർമ്മയും അവതരണവും.
എന്റെ വീട്ടിൽ ഇന്നും ഒന്നാന്തികേറ്റം തൂടരുന്നു.

ഇത്തവണ ചിങ്ങം ഒന്നാം തിയതി അറിയാതെ ഞാൻ ഒന്നാന്തി കേറിപ്പോയി നമ്മുടെ ഒരു ബ്ലോഗ്ഗറുടെ വീട്ടിൽ.മറ്റുമാസങ്ങൾ പോലെയല്ല ചിങ്ങം ഒന്ന് . ഒരുവർഷത്തെ ഫലം എന്നല്ലേ?.എന്താവുമോ എന്തോ ആ വീടിന്റെ അവസ്ഥ ?

നല്ല ഒരു പോസ്റ്റ്. പുതുവൽസര ആശംസകൾ...

ഭാനു കളരിക്കല്‍ said...

ഓര്‍ക്കാന്‍ ഒരു അമ്മൂമയില്ല. എന്നെ കാത്തിരുന്ന ഒരു അമ്മൂമ അയല്പക്കത്തുണ്ടായിരുന്നു. ആ അമ്മൂമയുടെ ഓര്‍മ്മകള്‍ തന്നു ഈ കഥ.
നന്നായിരിക്കുന്നു, ഈ ഓര്‍മ്മകുറിപ്പ്.

മുക്കുവന്‍ said...

കാച്ചിൽ പുഴുക്ക്......

ഇതും അമ്മൂമ്മയുടെ കൂടെപ്പോയി അല്ലേ!

ജയിംസ് സണ്ണി പാറ്റൂർ said...

"ആണ്ടുപിറപ്പൊന്നാന്തീ" മലയാള ഭാഷയുടെ
ദേവസുഗന്ധം നുകര്‍ന്നിരുന്നു പോയി. പഴമ
തൊട്ടു തീണ്ടാത്ത ആ പഴയകാല നന്മകളെ
അനുസ്മരിപ്പിക്കുന്നു ഈ നല്ല എഴുത്തു്. ആയുഷ്മാന്‍
ഭവ:

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇടക്കെക്കെ ഞങ്ങള്‍ക്കും ഓരോ കൈനീട്ടം തന്നോ ഒരു കുഴപ്പവും ഇല്ല.........പക്ഷെ എമൌന്റ്റ്‌ ഇത്തിരി ജാസ്തി ആക്കിക്കോ

jayanEvoor said...

കൊച്ചു കൊച്ചീച്ചി
ഹ!!
നാളെ ഒന്നാന്തിയല്ലേ, ഇന്നേ സ്റ്റോക്ക് ചെയ്യണ്ടേ എന്നൊക്കെയുള്ള ചിന്ത വന്നു തുടങ്ങിയിട്ടുണ്ട്. മലയാളമാസം ഒന്നാം തീയതിക്കല്ല എന്നു മാത്രം!

ഉഷശ്രീ
അറിയാതെ കേറിയത് ബ്ലോഗറുടെ വീട്ടിലാണോ!? എന്നാൽ ഫലം ഉറപ്പാ!

ഭാനു കളരിക്കൽ
സന്തോഷം.
അയലത്തായാലും ഒരമ്മൂമ്മ ഉണ്ടായിരുന്നല്ലോ.

മുക്കുവൻ
കാച്ചിൽ പുഴുക്ക് ഇപ്പോൾ ആണ്ടിൽ ഒരിക്കൽ കിട്ടും. തൃക്കാർത്തികയ്ക്ക്!

ജെയിംസ് സണ്ണി പാറ്റൂർ
പഴയകാലം മായില്ല, മനസ്സിൽ നിന്നും!

ഫെനിൽ
കൈനീട്ടം കമന്റായിട്ടു പോരേ!?
ഹ! ഹ!

എല്ലാവർക്കും നന്ദി!

krishnakumar513 said...

ഓര്‍മ്മകള്‍ ഹൃദ്യമായി..

പഞ്ചാരകുട്ടന്‍ -malarvadiclub said...

അതും കിട്ടാറില്ല ഹി ഹി ഹി ഹി

ഇ.എ.സജിം തട്ടത്തുമല said...

ഇവിടെ മിസ്ലിം വീടുകളിലും ഉണ്ടായിരുന്നു, ഈ ഒന്നാന്തി ഇരിക്കലും കൈനീട്ടവും കണികാണലും എല്ലാം. ഞാനും കുറെ ഒന്നാംതി ഇരുന്നിട്ട്.പലരും എന്റെ ഒന്നാം തീയതി ഇരിക്കലിനായി തലേന്ന് വീട്ടിൽ ശുപാർശയ്ക്കെത്തിയിരുന്നു. നമ്മ ഒന്നാംതീ കയറിയാൽ കൊള്ളാമെന്ന് നാലാൾ പറഞ്ഞുതുടങ്ങിയപ്പോൾ നമ്മുടെ ഉമ്മുമ്മ വീട്ടിൽ പറഞ്ഞു. അവൻ ഇനി വേറെ വീടുകളിൽ പോയി ഒന്നംതീ ഇരിക്കേണ്ട. നമ്മുടെ വീട്ടിൽ തന്നെ കയറട്ടെ.(വീട്ടിലെ ഐശ്വര്യം നാട്ടുകാർക്ക് കൊണ്ടുകൊടുക്കുന്നതെന്തിന്? നമുക്ക് കയ്ക്കുമോ എന്നായി ഉമ്മുമ്മയുടെ പക്ഷം) അതിനായി തലേദിവസം അടുത്തുള്ള ബന്ധുവീട്ടിൽ പറഞ്ഞു വിടും. അവിടെ കിടന്നിട്ട് രാവിലെ എഴുന്നേറ്റ് വന്ന് നമ്മുടെ വീട്ടിൽത്തന്നെ ഒന്നാംതീ ഇരിക്കണം. ദക്ഷിണയും കിട്ടും. നമ്മൾ ആരാ പുള്ളികൾ. വരുന്ന വഴിയിൽ മറ്റു പല വീട്ടിലും രഹസ്യമായി അങ്ങ് ഒന്നാംതീ കയറും. പലരും പറഞ്ഞു വച്ചിരിക്കും.ഇത് പിന്നിട് മണത്തറിഞ്ഞ ഉമ്മുമ്മ ഒരാൾ ഒരു ദിവസം ഒന്നിലധികം വീടുകളിൽ കയറിയാൽ ആർക്കും ഐശ്വര്യമുണ്ടാകില്ലെന്ന ഒരു പുതിയ നിയമം ആവിഷ്കരിച്ച് നടപ്പിലാക്കിക്കലഞ്ഞു. അതോടെ നമ്മുടെ ആ അഡീഷണൽ വരുമാനം കുറഞ്ഞും ഭവിച്ചു!

കൂറ്റത്തിൽ മറ്റൊന്നു കൂടി. മറ്റൊരു വിചിത്രമായ വിശ്വാസം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. വെള്ളിയാഴ്ച ദിവസം ആരെങ്കിലും മറ്റൊരു വീട്ടിൽ ചെന്ന് കിടന്നു പോയാൽ ആ ചെല്ലുന്നവരുടെ വീട്ടിലെ ഐശ്വര്യമൊക്കെ ഒന്നോടെ ഇല്ലാതാകും.അവ മൊത്തമായും അഥിതികലായി ആ ചെന്ന് കിടന്ന വീട്ടിലേയ്ക്ക് മൊത്തമായും ട്രാൻസ്ഫർ ആകാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് അഥവാ അങ്ങനെ കിടന്നുപോയാൽ പിന്നെ അടുത്തൊരു വ്യാഴാഴ്ച ആ വീട്ടിൽ പോയി കിടന്നിട്ട് പിറ്റേന്നത്തെ വെള്ളിയാഴ്ചയും എടുത്തുകൊണ്ട് സ്വന്തം വീട്ടിൽ തിരിച്ച് എത്തണം. (മുമ്പ് കൊണ്ടു വച്ച സ്വന്തം വെള്ളിയാഴ്ച തിരിച്ചെടുക്കുന്നുവെന്നു സാരം). അതുകൊണ്ട് വെള്ളിയാഴ്ചകളിൽ ആരും ഒരു വീട്ടിലും പോയി സ്റ്റേ ചെയ്യാറില്ല. ഇപ്പോ പിന്നെ ആരും എങ്ങും പോയി സ്റ്റേകൾ ചെയ്യാറില്ലാത്തതുകൊണ്ട് ആ വിശ്വാസങ്ങളുടെയൊക്കെ തീവ്രതയും കുറഞ്ഞു!

ഗൾഫിൽ പോകാൻ ഇറങ്ങുന്നവർക്ക് നീർത്തം വരാൻ “കൊള്ളാവുന്ന“ ചില നീർത്തശ്രീമാന്മാരും, നീർത്തശ്രീമതികളുംകൂടി നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു.ഇവരുടെ നീർത്തത്തിൽ ഗൽഫിൽ പോയി രക്ഷപ്പെട്ടവരുടെ കഥകൾ മാത്രം എന്നും ചർച്ചയായി. ഗൾഫിൽ പോയി തെണ്ടിത്തിരിഞ്ഞ് മൊട്ടയുമടിച്ചു വന്ന നിർഭാഗ്യവാന്മാർക്കും അതേ പുള്ളീകൾ തന്നെ നീർത്തം വന്നത് എന്നത് ആരും ഒരിക്കലും ചർച്ചയ്ക്കെടുത്തതുമില്ല. ഇപ്പോൾ ഗൾഫുകാർ വരുന്നതും പോകുന്നതും ഒന്നും ആരും അറിയാറുതന്നെ ഇല്ല.

ഇന്ന് ഒക്കെ ഓർക്കുമ്പോൾ അറിയാതെ ചിരിച്ചുപോകും. എന്തെല്ലാം വിചിത്രമായ വിശ്വാസങ്ങൾ.

മാണിക്യം said...

സ്നേഹവാത്സല്യങ്ങള്‍ ചൊരിഞ്ഞ് കൂടെയുണ്ടായിരുന്ന അമ്മുമ്മ
പുതുവര്‍ഷത്തിലും അനുഗ്രഹാശ്ശിസ്സുകളുമായി എത്തിയതാവാം.
കൂടുതല്‍ സങ്കടമോ സന്തോഷമോ വന്നാലും മണ്‍മറഞ്ഞവര്‍ ഒരു സാന്ത്വനമായി അല്ലങ്കില്‍ സന്തോഷം പങ്കിടാനായ് സ്വപ്നത്തിലെത്തും എന്ന് കരുതുന്നതില്‍ തെറ്റില്ല.
ഓര്‍മ്മകള്‍ പങ്കിട്ടതില്‍ സന്തോഷം

പുതുവത്സരാശംസകള്‍..

siya said...

വായിക്കാന്‍ കുറച്ചു വൈകി ..നല്ലപോസ്റ്റ്!‌

ഒക്കെ എന്നോ കൈമോശം വന്ന ശീലങ്ങൾ...... ഇനി ഒരുപക്ഷെ ഒരിക്കലും തിരിച്ചു വരാത്ത ശീലങ്ങൾ......!

ഇത് വായിച്ചപ്പോള്മനസ്സില്‍ തട്ടിയപ്പോലെ ...ഇനിയുംനല്ലശീലങ്ങൾ എല്ലാം തിരിച്ചു കൊണ്ട് വരാന്‍ ‍ നോക്കാം അല്ലെ‍

ഡോക്ടര്‍ക്കും ,കുടുബത്തിനും ഓണാശംസകള്‍ ‍

sangeetha said...

valare nannayirikkunnu ...ormakaliloodeyulla ee yaathra...

ente lokam said...

ഞാന്‍ വരാന്‍ താംസിചെന്കിലും
'ഒന്നാന്തി'ക്കിപ്പോ ഒരു പഴക്കവുംഇല്ല
ഡോക്ടറെ...ചിങ്ങം മുതല്‍ കര്‍ക്ടകം
വരെ പഴമയുടെ പുതുമ നിറഞ്ഞു
നില്‍ക്കുന്നു..ആശംസകള്‍...