ഉച്ചിക്കടിയേറ്റ് നക്ഷത്രമെണ്ണിക്കിടക്കുമ്പോൾ ഷിന്റോ പൊടിയാടിയ്ക്ക് താൻ ഏതോ തുരങ്കത്തിലൂടെ താഴേക്കൂളിയിടുന്നതായിട്ടായിരുന്നു തോന്നിയത്.പീലിച്ചായന്റെ ഉമ്മറപ്പടിയിൽ കിടന്ന് തനിക്കെന്താണ് സംഭവിച്ചതെന്ന് ഊഹിക്കാൻ ശ്രമിച്ചു, ഷിന്റോ!
പീലിച്ചായൻ എന്ന പീലിപ്പോസ് വറുഗീസ്, ചേപ്പാട്ട് താമസം തുടങ്ങിയിട്ട് വർഷം നാൽപ്പതായി. ഇരുപതാമത്തെ വയസ്സിൽ അപ്പച്ചനൊപ്പം, പരുമലയിൽ നിന്ന് വന്നുകൂടിയതാണ് അച്ചായൻ. അമ്മച്ചീടെ പേരിലുള്ള വീടും തെങ്ങിൻ തോപ്പും നോക്കിനടത്താൻ ആരുമില്ലാഞ്ഞതുകൊണ്ട് പരുമലയിലുള്ള വസ്തു വിറ്റാണ് ഇവിടെയെത്തിയത്.
പീലിപ്പോസിനു ഇരുപത്തെട്ടു വയസായപ്പോൾ നല്ല കിളി പൊലൊരു പെണ്ണിനെ കണ്ടുപിടിച്ച് കെട്ടിച്ചും കൊടുത്തു, തിരുവല്ലയിൽ നിന്ന്. പതിനാറുകാരി റാഹേൽ.
കാലം കടന്നു പോകെ അപ്പച്ചൻ സ്വർഗസ്ഥനായി. പീലി – റാഹേൽ ദമ്പതികൾക്ക് രണ്ടു പെൺകിടാങ്ങൾ ജനിച്ചു. അവർ പഠിച്ച് ജോലിക്കാരായി.
ഇപ്പോൾ രണ്ടാളും വിദേശത്താണ്. രണ്ടും നേഴ്സുമാർ. ഒരാൾ ക്യാനഡയിൽ; മറ്റെയാൾ ജർമ്മനിയിൽ.
എങ്കിലും പീലിച്ചായൻ ഹാപ്പിയാണ്. തന്റെ പെമ്പള ഉള്ളിടത്തോളം കാലം സ്വർഗരാജ്യം ഭൂമിയിൽ തന്നെ എന്നാണ് പുള്ളിക്കാരന്റെ വിശ്വാസപ്രമാണം!
കാഴ്ചയിൽ ‘മനസ്സിനക്കരെ’യിലെ നടി ഷീലയെക്കാൾ ചെറുപ്പം.
റാഹേലമ്മ തിരുവല്ലയ്ക്കടുത്ത് പൊടിയാടിക്കാരിയാണ്.
അതുകൊണ്ട് തന്നെ സ്നേഹം കൂടി, മുട്ടിക്കൂടുമ്പോൾ പീലിച്ചായൻ വിളിക്കും “ക-ള്ള-പ്പൊ-ടി-യാ-ടി മോളേ...!”
അതു കേട്ട് കള്ളപ്പിണക്കം നടിച്ച്, അവർ ചവിട്ടിത്തുള്ളി നടന്നുപോകും!
“ഭൂമി കുലുങ്ങുന്നെടീ നിന്റെ കുലുക്ക് കൊണ്ട്!”പീലിച്ചായൻ കളിയാക്കും.
പിന്നെ എവിടുന്നെങ്കിലും പോയി വൈൻ ഒപ്പിച്ചുകൊണ്ടുവരും.
വൈനും,മുയലിറച്ചിയും, റാഹേലും.... പിന്നൊരു ഉച്ചയുറക്കവും...പീലിച്ചായൻ സ്വർഗം പൂകും!
ഒരു മനുഷ്യന്റെ ഹൃദയത്തിലേക്കുള്ള വഴി അവന്റെ വയറ്റിൽ കൂടെയാണെന്നു പറഞ്ഞതാരാണ്!?
അതാരായാലും ശരി,കുരുമുളകരച്ചു ചേർത്തു വാഴയിലയിൽ വച്ച് പൊരിച്ചെടുത്ത പുഴമീൻ…
കുടമ്പുളിയിട്ട് കൽച്ചട്ടിയിൽ വച്ച കരിമീൻ കറി….
വറുത്തരച്ചു വച്ച മുയലിറച്ചി….താറാവു കറി….
ഇതൊക്കെ റാഹേൽ വയ്ക്കണം,അതിന്റെ യഥാർത്ഥ രുചിയറിയണമെങ്കിൽ!
ഇങ്ങനെയൊക്കെയുള്ള റാഹേലമ്മയെ സംശയിക്കാൻ പീലിച്ചായന് എങ്ങനെ തോന്നി!?
ഫുട്ട്ബോൾ ലോകകപ്പാണ് പ്രത്യക്ഷത്തിൽ പീലിച്ചായന്റെ സമനില തകർത്തത് എന്നു പറയാം. അതിനു കാരണഭൂതൻ അയലത്തുകാരൻ ആടുവർക്കി.
വർക്കീടെ വീട്ടിൽ സ്റ്റാർ സിംഗറും സീരിയലും അല്ലാതെ വേറൊന്നും വയ്ക്കാനുള്ള അനുമതി ഭാര്യ ആർക്കും കൊടുത്തിട്ടില്ല. അതു ലംഘിക്കാൻ ശ്രമിക്കുന്നത് സ്വന്തം അപ്പനായാലും കെട്ട്യോനായാലും അന്നാമ്മേടെ വായീന്ന് തെറി ഉറപ്പ്! അപ്പോ ലോകകപ്പ് കാണണം എങ്കിൽ പീലിച്ചായൻതന്നെ ശരണം.
വർക്കി എപ്പോഴും ചവച്ചുകൊണ്ടു നടക്കുന്ന ഒരു ജീവിയാണ്. ബെന്യാമിൻ ആദ്യം കണ്ടത് ഇയാളെ ആയിരുന്നെങ്കിൽ ‘ആടുജീവിതം’എന്ന നോവലിന്റെ കഥ തന്നെ മാറിയേനേ!
പീലിച്ചായൻ കടുത്ത ഫുട്ട്ബോൾ ഭ്രാന്തൻ ഒന്നുമായിരുന്നില്ല. എന്നാൽ വർക്കിക്ക് ഫുട്ട്ബോൾ പണ്ടേ ഹരമാണ്. ലോകകപ്പിനു ഗ്യാലറിയിൽ പ്രത്യക്ഷപ്പെട്ട സുന്ദരിമാരെക്കുറിച്ചൊക്കെ വിശദമായ വർണന തന്നെ വർക്കി കൊടുക്കും.
ക്രമേണ പീലിച്ചായനും സംഗതി ഹരമായിത്തുടങ്ങി.ഫുട്ട്ബോളിനൊപ്പം തുള്ളിത്തുളുമ്പുന്ന ചില സുന്ദരിമാരും അച്ചായന്റെ കരളിൽ കുളിർ കോരിയിടാൻ തുടങ്ങി. മനോരമപ്പത്രത്തിനു പുറമെ ചില അന്തിപ്പത്രങ്ങളിലെ റിപ്പോർട്ടുകൾ സഹിതം വർക്കി പറയുന്ന കഥകൾ അയാളുടെ മനസ്സിളക്കി.
അങ്ങനെ വർക്കി ചെലുത്തിയ സ്വാധീനത്തിലാണ് പീലിച്ചായൻ രാത്രിയുടെ അന്ത്യയാമങ്ങളിലൊന്നിൽ അരുതാത്ത ചിലകിനാവുകൾ കണ്ടതും, ഒരു രാത്രി “ലാ-റി-സാ.... റിക്വൽമീ... കൊൽ മീ... കൊൽ മീ ഡാ….!” എന്നൊക്കെ വിളിച്ചു കൂവിയതും!
കൊച്ചുവെളുപ്പാൻ കാലത്ത് ഉറക്കം നഷ്ടപ്പെട്ട റാഹേലമ്മ വായിൽ തോന്നിയ തെറിയൊക്കെ പീലിച്ചായനെ വിളിച്ചു.
(ആദ്യം പ്രശ്നമായത് “ആമിനാ ആമിനാ…..” എന്ന പാട്ടായിരുന്നു. പീലിച്ചായൻ ഷക്കീരയെ ഓർത്താണ് പാടിയതെങ്കിലും പുറമെകേട്ടത് ആമിനാ എന്നായത് റാഹേലമ്മയെ ആകുലയാക്കി.
ഇതിയാനിതെന്നാ പറ്റി എന്ന് അവർ ഉൽക്കണ്ഠപ്പെട്ടു. വയസ്സാകുമ്പോൾ, സ്വന്തം മാതാവ് ഒരു മുസ്ലീം സ്ത്രീയാണെന്നൊക്കെ സ്വപ്നം കാണുമോ എന്തോ…. പാതിരാവിൽ ‘ആമിനാ ആമിനാ….. ഉമ്മാ…. ഉമ്മാ…..എന്നു വിളിച്ചുപറഞ്ഞ ഭർത്താവിനോട് അവർക്കു സഹതാപം തോന്നി.)
ഇതിപ്പോ രണ്ടാമതു തവണയാണ് പീലിച്ചായൻ ഉറക്കത്തിൽ ഒച്ചവയ്ക്കുന്നത്.ഭർത്താവിന് കാര്യമായ എന്തോ കുഴപ്പം പറ്റി എന്ന് അവർക്കു ബോധ്യമായി.
ഭാര്യ തന്റെ രഹസ്യ സ്വപ്നം മനസ്സിലാക്കി തെറിവിളിച്ചു എന്നാണ് പീലിച്ചായൻ കരുതിയത്. എന്നാൽ റിക്വൽമി എന്നാൽ ഒരു പൊളപ്പൻ മോഡൽ ആണെന്ന കാര്യം പോയിട്ട് അതൊരു പെണ്ണാണെന്നു പോലും റാഹേലമ്മയ്ക്കറിയില്ലായിരുന്നു!
വർക്കി പീലിച്ചായനെ സാന്ത്വനിപ്പിച്ചു. അർജന്റീനയുടെ ഒരു താരം ഉണ്ട് - യുവാൻ റോമൻ റിക്വൽമി! പക്ഷേ ആൾ ഈ ലോകകപ്പിൽ ടീമിലില്ല!
“സ്ഥാനം നഷ്ടപ്പെട്ട അവനെയോർത്തു വിലപിച്ചതാണ് എന്നു പറഞ്ഞാ മതി അച്ചായാ!”
വർക്കി ഉപദേശിച്ചു. പീലിച്ചായൻ സമ്മതിച്ചു.
“പക്ഷേ അവളൊന്നു ചോദിക്കണ്ടേ ഇതെപ്പറ്റി! അവൾ ഒന്നും മിണ്ടുന്നില്ല്ല വർക്കീ!” അച്ചായൻ പരിതപിച്ചു.
“പീലിച്ചായാ… സൂക്ഷിച്ചോ. ഇനി എല്ലാം നോക്കീം കണ്ടുമൊക്കെ മതി! ” ആട് പറഞ്ഞു.
താൻ വെളിപ്പെടുത്തപ്പെട്ടു എന്ന ചിന്തയിൽ നടന്ന പീലിച്ചായനെ ഞെട്ടിക്കുന്ന ചില സംഭവങ്ങളാണ് പിന്നീടുണ്ടായത്.
റിക്വൽമീ…. എന്നു വിളിച്ചലറിയതിന്റെ പിറ്റേന്ന് പീലിച്ചായൻ ഊണു കഴിഞ്ഞ് അരമയക്കത്തിൽ കിടക്കുന്ന നേരം.
റാഹേൽ ഒച്ചതാഴ്ത്തി ഫോൺ ചെയ്യുന്നപോലൊരു തോന്നൽ. കണ്ണുതുറന്നു നോക്കിയപ്പോൾ ശരിയാണ്. അവർ ആരോടോ സംസാരിക്കുന്നു. പീലിച്ചായൻ കാതു കൂർപ്പിച്ചു.
“എനിക്കും ഒരു അവനുണ്ടാരുന്നേൽ എന്തു രസമായിരുന്നു!” എന്നല്ലേ അവൾ പറഞ്ഞത്!? പീലിച്ചായൻ തന്റെ കാതുകളെ വിശ്വസിച്ചില്ല.
ചെവിതിരുമ്മി ഒന്നു കൂടി ശ്രദ്ധിച്ചു.
“അല്ലേലും ഈ പീലിച്ചായന് ‘വെറൈറ്റി’യൊന്നും പിടിക്കുകേല.എല്ലാത്തിനും എപ്പഴും ഒരേ രീതിയാ! മുപ്പതുകൊല്ലം മുന്നത്തെ അതേ ടെയ്സ്റ്റാ ഇപ്പഴും! അതേ പിടിക്കൂ! എനിക്കാണേ ഇതൊക്കെ മടുത്തു!”
“ഈശോയേ! ഇവൾ എന്നാ ഒക്കെയാ ഈ പറേന്നത്!” പീലിച്ചായന്റെ തൊണ്ട വരണ്ടു. എവിടൊക്കെയോ ഒരു ബലക്ഷയം…. തളർന്നു കട്ടിലിൽ കിടന്നു.
ഒരാപത്തിൽ ഏക ആശ്രയം വർക്കിമാത്രം. പീലിച്ചായൻ ചിന്തിച്ചു.
അന്നു വൈകിട്ടു തന്നെ വർക്കിയുടെ ഉപദേശ പ്രകാരം ഭാര്യയ്ക്കു വരുന്ന ഫോണുകൾ ഒക്കെ മോണിട്ടർ ചെയ്യാൻ തീരുമാനിച്ചു.
രാത്രി ഒരു ഫോൺ വന്നു. അങ്ങേത്തലക്കൽ പരിചയമുള്ള ഒരു സ്ത്രീശബ്ദമാണ്. പെട്ടെന്നു തന്നെ ആ ശബ്ദം പീലിച്ചായൻ തിരിച്ചറിഞ്ഞു – റബേക്ക! റാഹേലിന്റെ അനിയത്തി. അമേരിക്കയിൽ താമസം.
റബേക്കാമ്മ ചോദിക്കുന്നു “വനിത വായിച്ചാരുന്നോ? എല്ലാം അതിലൊണ്ട്…”
“ഇല്ലെടീ… വായിച്ചില്ല. നാളെ വായിക്കാം”
“എല്ലാം ഷിന്റോയോടു പറഞ്ഞാമതി. അവൻ ശരിയാക്കിത്തരും…..” മറുതലക്കൽ നിന്നു മറുപടി!
“നമ്മടെ ഗ്രേസിക്കുട്ടീം സംഘടിപ്പിച്ചു, അല്ല്ലേ?”
“ഓ... ഗ്രേസിക്കുട്ടീടെ അവനോ...? അത് അവളുടെ കെട്ട്യോൻ ഒപ്പിച്ചുകൊടുത്തതല്ല്യോ...!”
പീലിച്ചായനു തലകറങ്ങി. ഗ്രേസിക്കുട്ടി റാഹേലിന്റെ കുഞ്ഞമ്മേടെ മോളാണ്!
“എനിക്കും സത്യത്തിൽ അവൻ വന്നതീപ്പിന്നെ എന്തൊരു സുഖം. നമക്കു പണി കൊറവാ.”
“അയ്യോ, ആന്നോടീ... എന്നാപ്പിന്നെ എനിക്കും വേണം….!”
പീലിച്ചായന്റെ പിടി വിട്ടു! ഇതെന്തൊരു ലോകം!
പതിവുള്ള ഉച്ചമയക്കത്തിനായി പീലിച്ചായൻ സപ്രമഞ്ചത്തിൽ കിടക്കുമ്പോൾ അകത്തേക്കൊന്നു പാളി നോക്കി.
ഈട്ടിക്കട്ടിലിൽ കിടന്ന് റാഹേലമ്മ ‘വനിത’വായിക്കുകയാണ്. അതു പതിവില്ല്ലാത്തതാണ്. ഇവൾക്കിതെവിടുന്നു കിട്ടി?
ആ ഷിന്റോ കൊടുത്തയച്ചതാവണം. ഈശോ! ‘അവൻ’പണി തുടങ്ങിയോ!?
അച്ചായൻ നിശ്ശബ്ദനായി മുറിയിൽ ചെന്നു നോക്കി.അവർ ഗാഢമായ വായനയിലാണ്. ഭർത്താവ് വന്നതും പോയതും അറിഞ്ഞേ ഇല്ല.
പീലിച്ചായൻ ചിന്തയിലാണ്ടു.
പിറ്റേന്ന് ഭാര്യ പള്ളിയിൽ പോയ നേരം വാതിലൊക്കെ കുറ്റിയിട്ട്, വിറയ്ക്കുന്ന കൈകൾ കൊണ്ട് വനിത കയ്യിലെടുത്തു. ആദ്യമായിട്ടാ അച്ചായൻ അതു വായിക്കുന്നത്. നല്ല മിനുസമുള്ള പേപ്പർ. തെളിച്ചമുള്ള പടങ്ങൾ.
‘കർത്താവേ!’ അടിവസ്ത്രങ്ങൾ മാത്രം ധരിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോ കണ്ട് പീലിച്ചായൻ ഞെട്ടി!വെപ്രാളത്തിൽ പേജുകൾ മറിച്ചു. പരസ്യങ്ങൾ വേറെയും….!
ഡോക്ടറോടു ചോദിക്കാം എന്ന പംക്തി വായിച്ചതോടെ പീലിച്ചായന്റെ സപ്തനാഡികളും തകർന്നു.
അന്നുച്ചയ്ക്കു തന്നെ ഒരു ഫോൺ വന്നു. ഒരു ചെറുപ്പക്കാരന്റെ സ്വരം.
അവൻ പറയുന്നത് ബെഡ് റൂമിലെ എക്സ്റ്റൻഷനിലൂടെ കേട്ട് പീലിച്ചായൻ ഞെട്ടി!
“ഗ്രേസിയാന്റിക്കു കൊടുത്തതു പോലെ മതിയോ?”
“ഓ… മതിമതി!”
“അപ്പോ നാളെത്തന്നെ ഞാൻ വരാം.”
ഇനി ഒരേയൊരു മാർഗമേ ഉള്ളൂ. കൊല! കൊലപാതകം!!
സംഗതി വർക്കിയോടു പോലും പറഞ്ഞില്ല.
ആരെ ആദ്യം കൊല്ലണം, എവിടെ വച്ചു കൊല്ലണം, എങ്ങനെ കൊല്ലണം എന്നൊക്കെ ആലോചിച്ച് പീലിച്ചായനു വട്ടു പിടിച്ചു. കർത്താവിനോട് മുട്ടിപ്പായി പ്രാർത്ഥിച്ചതുകൊണ്ട് ഈ ചോദ്യങ്ങൾക്കുത്തരം കിട്ടില്ല…..
ലോകകപ്പ് ഫുട്ട്ബോൽ പരിചയം വച്ച് തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ ലോകത്ത് ഒരാൾക്കേ കഴിയൂ....
അത് പോൾ ആണ്…. പോൾ ദ നീരാളി!
അവനാണെങ്കിൽ അങ്ങു ജർമ്മനീലും!
ഇനിയെന്തു ചെയ്യും?
ഒടുവിൽ വർക്കിയെത്തന്നെ ശരണം പ്രാപിച്ചു. വർക്കി പറഞ്ഞു “നീരാളികൾ ലോകം മുഴുവൻ ഉണ്ട്.
നമുക്കിപ്പോൾ ലോകകപ്പ് പ്രവചനം പോലെ കടുപ്പപ്പെട്ട കാര്യങ്ങളൊന്നുമല്ല്ല്ലോ അറിയേണ്ടത്. ചിന്ന ചിന്ന സംശയങ്ങളല്ലേ? അതിനുള്ള നീരാളി കേരളത്തിൽ കിട്ടും! നേരേ തോട്ടപ്പള്ളി കടപ്പുറത്തു പോയാ മതി! പക്ഷെ സംഗതി രഹസ്യമായിരിക്കണം.
മീൻ പിടുത്തക്കാരൻ ബെർളിയെക്കണ്ടു. വർക്കി എല്ലാം പറഞ്ഞൊപ്പിച്ചിരുന്നു. അഡ്വാൻസ് കൊടുത്തു. പിറ്റേന്ന് വരാൻ പറഞ്ഞു.
നേരം വെളുത്തപ്പോൾ തന്നെ അവർ തോട്ടപ്പള്ളിയിലെത്തി.
“ഇവനാണ് പോളിന്റളിയൻ ജോളി...” ബെർളി പറഞ്ഞു.
ചെറിയൊരു ഗ്ലാസ് ജാറിൽ ഒരു കുഞ്ഞു നീരാളി!
ശ്രദ്ധയോടെ സംഗതി വീട്ടിലെത്തിച്ചു.
നീരാളിയെക്കണ്ട് റാഹേലമ്മ അമ്പരന്നു. ഫുട്ട്ബോൾ ലോകകപ്പോടെ തന്റെ ഭർത്താവിനുണ്ടായ ഹാലിളക്കങ്ങൾ അവരെ പരിഭ്രമിപ്പിച്ചു. കെട്ട്യോന്റെ തല നേരെയാക്കാൻ പരുമലപ്പള്ളിയിലേക്കൊരു നേർച്ച നേർന്നു.
പീലിച്ചായൻ നീരാളിയെ പരിചരിക്കുമ്പോൾ മറ്റൊരു ചിന്തയിലായിരുന്നു റാഹേലമ്മ.
റബേക്കയാണ് ‘ മൈക്രോവേവ് അവൻ’ കമ്പനിയുടെ എക്സിക്യുട്ടീവായ പൊടിയാടിക്കാരൻ പയ്യൻ ഷിന്റോയുടെ ഫോൺ നമ്പർ കൊടുത്തത്.
“ചിക്കനോ, മട്ടണൊ,വെജിറ്റബിളോ എന്തു വേണമെങ്കിലും ഒണ്ടാക്കാമല്ലോ…. എന്തിനാ അടുക്കളേക്കെടന്ന് കരീം പൊകേം തിന്നുന്നത്? അവനാവുമ്പോ നല്ല വൃത്തീം മെനേം ഒണ്ടാവുകേം ചെയ്യും” റബേക്ക പറഞ്ഞതു കേട്ട് റാഹേലമ്മ ആകെ സന്തോഷത്തിലായിരുന്നു.
അടുക്കളയിൽ കിടന്ന് കഷ്ടപ്പെടുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് ഇതു തന്നെ. പീലിച്ചായന് ഇപ്പോഴും അരകല്ലിൽ അരച്ച് കൽച്ചട്ടിയിൽ വച്ചാണ് കറികൾ ഉണ്ടാക്കിക്കൊടുക്കുന്നത്. അങ്ങേർക്ക് അതിന്റെ രുചിയേ പിടിക്കൂ. എന്നു വച്ച് താനിപ്പോ കൊച്ചു പെണ്ണൊന്നുമല്ലല്ലോ ഇങ്ങനെ കിടന്നധ്വാനിക്കാൻ.
പക്ഷേ അതിയാനെ ഇതു പറഞ്ഞു ബോധ്യപ്പെടുത്താനാ പാട്. ഈയിടെയായി തല അല്പം ലൂസായോ എന്നുതന്നെ സംശയമുണ്ട്.
ആൾ അറിയാതെ ‘അവൻ’ കൊണ്ടുവന്ന് അതിൽ പാചകം ചെയ്തുകൊടുത്താ മതി എന്ന് ഷിന്റോയാ പറഞ്ഞു കൊടുത്തത്. അതിനുള്ള എല്ലാ ട്രിക്കും അവൻ പറഞ്ഞു തരാം എന്ന് ഉറപ്പു പറഞ്ഞിരിക്കുകയാണ്. രുചിയില്ലെങ്കിൽ വാങ്ങണ്ട എന്നാണു ഗ്യാരണ്ടി.
ആദ്യം ഒരു മൈക്രൊവേവ് അവൻ ഒപ്പിക്കണം. സംഗതി രുചി പിടിച്ചു കഴിഞ്ഞാൽ പീലിച്ചായനോട് പറഞ്ഞ് ഞെട്ടിക്കാം! ഇതാണ് പ്ലാൻ.
രാവിലെ ഷിന്റൊയുടെ ഫോൺ വന്നപ്പോൾ റാഹേലമ്മ പറഞ്ഞു.
“നീ ഇന്നു തന്നെ വാ... ഉച്ചയ്ക്കു ശേഷം വന്നാ മതി. പീലിച്ചായൻ ഉറക്കമായിരിക്കും അന്നേരം!”
എക്സ്റ്റൻഷനിൽ കൂടി അതു കേട്ട പീലിച്ചായനിൽ പ്രതികാരവാഞ്ഛ തിളച്ചു.
ഇപ്പോൾ കുറച്ചുനാളായി അയാൾ തന്റെ ഭാര്യയെ ശ്രദ്ധിക്കുന്നു.
റാഹേൽ അനുദിനം സുന്ദരിയായി വരുന്നതു പോലെ…. അതോ തന്റെ തൊന്നലോ….
ബന്ധുക്കളാരോ നൽകിയ സ്പ്രേ..... ഫെയ്സ് വാഷ്..... ഒക്കെ അവൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.!
റാഹേൽ കണ്ടാൽ ഇപ്പോൾ ഷീല തന്നെ.... പ്രായം ഒരിരുപത് വയസ്സ് കുറഞ്ഞപോലെ!
പക്ഷേ ഇപ്പോ അവൾ ‘മനസ്സിനക്കരെ’യിലെ ഷീലയല്ല…. ‘ശരപഞ്ജര’ത്തിലെ ഷീല!
നീയിങ്ങു വാടാ കള്ളപ്പൊടിയാടി മോനേ! അയാൾ പല്ലിറുമ്മി.
വറുത്തരച്ച താറാവു കറിയുടെ മാദകഗന്ധം പീലിച്ചായന്റെ നാസാരന്ധ്രങ്ങളിൽ പടർന്നു കയറി.
തനിക്കിഷ്ടപ്പെട്ട മുഴുവൻ വിഭവങ്ങളും മേശപ്പുറത്ത്....
എന്തായാലും അവനും അവളും കൂടി തന്നെ കൊല്ലും.
അതിനു മുൻപ് അവളെയും അവനെയും താൻ കൊല്ലും! പക്ഷേ അതിന്റെ പേരിൽ താറാവുകറിയും കപ്പയും ഒഴിവാക്കുന്ന പ്രശ്നമില്ല!
കരഞ്ഞുകൊണ്ട് പീലിച്ചായൻ ആ കറി മുഴുവൻ എടുത്ത് പുഴുങ്ങിയ കപ്പ നിറച്ച പാത്രത്തിലേക്കൊഴിച്ചു.
കുഴച്ചു കുഴച്ച് അതു മുഴുവൻ തിന്നു തീർത്തു.
റാഹേലമ്മ വന്നപ്പോൾ കപ്പയും താറാവുകറിയും കാലി!
ആകെ ബാക്കി രണ്ടു പിഞ്ഞാണം ചോറും, കുറച്ചു സാമ്പാറും, മോരും!
മേശപ്പുറം കണ്ട പെമ്പള കലിതുള്ളി.
“ഷിന്റോ ഇപ്പവരും! ഈശോയേ... ഇനി ഞാൻ എന്നാ എടുത്തു കൊടുക്കും അവന്! ”
“ഹും! അവൻ!” പീലിച്ചായൻ മുറുമുറുത്തു.
അവളുടെയൊരവൻ!
കൊല്ലും ഞാനവനെ!!
അല്ല... അവനെന്തു പിഴച്ചു! ചെറുപ്പക്കാരാവുമ്പോ അല്പം ഇളക്കമൊക്കെയുണ്ടാവും...ഇവളല്ലേ സൂക്ഷിക്കണ്ടത്!?
അപ്പോ ഇവളെയല്ലേ ആദ്യം തട്ടണ്ടത്!?
പീലിച്ചായനു കൺഫ്യൂഷനായി...
ഹും! അതിനല്ലേ ജോളി.... അവനോടു ചോദിക്കാം.
പീലിച്ചായൻ കൊടികൾ സെറ്റ് ചെയ്തു. നീരാളിയെ സജ്ജനാക്കി.
ജോളി തൊട്ടത് ഷിന്റോയുടെ കൊടിയിൽ!
അധികം സമയമുണ്ടാവില്ല....
അവൻ എതു നിമിഷവും വരും
വിഷം ബാധിച്ചാൽ പിന്നെ ഉറങ്ങാൻ പാടില്ല. ഉറങ്ങിയാൽ പോയി.
കൺപീലികൾ വലിച്ചു വച്ച് പീലിച്ചായൻ നിന്നു.
വലിയൊരു പെട്ടിയുമായി ഷിന്റോ കടന്നു വന്നു. കോളിംഗ് ബെൽ അടിക്കാൻ ശിരസ്സുയർത്തി തയ്യാറായ തന്റെ മണ്ട വിറകുകൊള്ളികൊണ്ടുള്ള അടിയേൽക്കാനായാണ് ഇത്രയധികം ഉയർന്നതെന്ന് ഷിന്റോ പൊടിയാടി അറിഞ്ഞില്ല.
സ്ലോ മോഷനിൽ ഉയർന്ന വിറകുകൊള്ളി പക്ഷേ, ആഞ്ഞു വീണത് പീലിച്ചായന്റെ മുഴുവൻ വെയ്റ്റോടെയായിരുന്നു!

ഷിന്റൊയുടെ അലർച്ചയും റാഹേലമ്മയുടെ അലമുറയും കേട്ട് ഓടിക്കൂടിയ അയൽക്കാർ കണ്ടത് വലിയ ഒരു സമ്മാനപ്പെട്ടി പോലെന്തോ കെട്ടിപ്പിടിച്ച് കമിഴ്ന്നുകിടക്കുന്ന ചെറുപ്പക്കാരനേയും അരികിൽ കിടക്കുന്ന പീലിച്ചായനെ തല്ലുന്ന റാഹേലമ്മയേയുമായിരുന്നു!
വാൽമാക്രി:നിഷ്കളങ്കയായ ഒരു സ്ത്രീയുടെ മാനം കപ്പൽ കേറാൻ കാരണമായ ആദ്യഷോട്ടിന് വർക്കി ക്ലാപ്പടിച്ചു. അതീവരഹസ്യമായി, എന്താണ് ‘ശരിക്കും’ അവിടെ സംഭവിച്ചതെന്ന് അയാൾ മാലോകരെ അറിയിച്ചു. പക്ഷേ എന്തിലും തന്റെ ഭർത്താവിനെ സംശയിക്കുന്ന അന്നാമ്മ ‘അവൻ’ എന്താണെന്നു മനസ്സിലാക്കി. വർക്കി വീട്ടിനു പുറത്തായി! പകരം പുതിയൊരു ‘അവൻ’ അവരുടെ അടുക്കളയിൽ സ്ഥാനം പിടിച്ചു!

63 comments:
ലോകകപ്പ് തീർന്നതിന്റെ പടക്കങ്ങൾ ചേപ്പാട്ട് പൊട്ടിത്തുടങ്ങിയിട്ടേ ഉള്ളൂ!
കാലം മാറിയത് മനസ്സിലാക്കാത്ത ‘ഫർത്താക്കന്മാർ’ക്ക് സമർപ്പണം!
ഒരു തേങ്ങ ആദ്യം : ((ഠെ))
ഇനി വായിക്കട്ടെ.
ഹമ്മേ! വേണ്ടിയിരുന്നില്ലെന്റെ പീലിച്ചായോ.. ഒന്നുമില്ലെങ്കി കുറേക്കാലം കൂടെനടന്ന പെണ്ണുമ്പിള്ളയല്ലിയോ? ഒന്നു് ചോദിച്ചാ പറഞ്ഞുതരത്തില്ലിയോ?
മോനേ ഷിന്റോ, ഉച്ചക്കു് ഒരു വീട്ടിലും കേറാൻ പാടില്ല, പ്രത്യേകിച്ചു് ഉച്ചമയക്കത്തിന്റെ സമയത്തു്. അതിനു് അടിയും തെറിയും വേറെ കിട്ടും. അല്ല, ഇപ്പഴും കിട്ടിയല്ലൊ, ല്ല്ലേ? തൽക്കാലം അതുംകൊണ്ടു് വീട്ടിപ്പോയാട്ടെ.
“ലോകകപ്പ് തീർന്നതിന്റെ പടക്കങ്ങൾ ചേപ്പാട്ട് പൊട്ടിത്തുടങ്ങിയിട്ടേ ഉള്ളൂ!“
ജയേട്ടന്റെ ജീവിതത്തിലും...? അല്ല... ഇനി അഥവാ...
ജയാ.. അലക്കി പോളിച്ചു. ഇത് ഫുഡ് ബാൾ തന്നെ.. എല്ലാം കൂടെ ആകെ മൊത്തം ഒരു ജഗപൊക. സൂപ്പർ
ഇപ്പോൾ അവൻ മാരില്ലെങ്കിൽ അഭിനവ ഫർത്താക്കനാരെല്ലാം പട്ടിണിയായേനെ...!
നർമ്മത്തിന്റെ മേമ്പോടി ചേർത്തും, കഥയുടെ ഗുട്ടൻസ് ചോർന്നുപോകാതെയും ഈ ‘കടും കൈ’ വളരെ തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ ഡോക്ട്ടർ.
അഭിനന്ദനങ്ങൾ......!
Jayaa,
its very nice to reading and get feeling with humor.
Thanks to share this with us..!!
കഥയിലെ പരിണാമഗുപ്തി നിലനിര്‍ത്തി മനോഹരമായി, അതും വളരെ ഹാസ്യാത്മകമായി പറഞ്ഞിരിക്കുന്നു.
പിന്നെ ഇപ്പോള്‍ ഞങ്ങള്‍ കൂതറ ബ്ലോഗേഴ്സിനൊക്കെ ഒരു പേടി ഈ പോസ്റ്റ് വായിച്ചിട്ട്, കാരണം...... ഇത്തരം നനുത്ത മനോഹരമായ ദ്വായാത്ഥപ്രയോഗങ്ങള് ചേര്‍ത്ത് നിങ്ങള്‍ ഞങ്ങളുടെ കസേര ഇളക്കാന്‍ വരികയാണോ എന്നോരു പേടി.
ആഹ ഹ്ഹ കലക്കീട്ടുണ്ട്
അവന് ആള് കൊള്ളാല്ലോ...
ആരെ ആദ്യം കൊല്ലണം, എവിടെ വച്ചു കൊല്ലണം, എങ്ങനെ കൊല്ലണം എന്നൊക്കെ ആലോചിച്ച് പീലിച്ചായനു വട്ടു പിടിച്ചു. കർത്താവിനോട് മുട്ടിപ്പായി പ്രാർത്ഥിച്ചതുകൊണ്ട് ഈ ചോദ്യങ്ങൾക്കുത്തരം കിട്ടില്ല…..
എനിക്ക്ഇനി ചിരിക്കാന്‍ വയ്യ ...അടിപൊളി പോസ്റ്റ് കേട്ടോ ..
തകര്‍പ്പന്‍ ഷോട്ട് ജയാ.
ആശംസകള്‍
എന്നതൊക്കെയാ ഡോക്റ്റർ സാബ്, ഒരു ‘ലവൻ‘ വരുത്തിവെക്കുന്ന വിന, കഥ അടിപൊളി, പിന്നെ ഭക്ഷണമൊക്കെ വർണ്ണിക്കുന്നിടത്ത് നാവിൽ വെള്ളം ഊറി. നീരാളി ജ്യോത്സ്യവും നന്നായി.
ജയെട്ടാ...ഇത് വരെ എഴുതിയതില്‍ ഏറ്റവും കിടിലന്‍...... പോള്‍ നീരാളിയാണേ സത്യം.
ചേപ്പാട്ട്ക്കാരന് പൊടിയാടിയില്‍ എന്തോന്നാ പരിപ്പാടി...?? കള്ളടിക്കാന്‍ പോകുന്നതാണോ..??!!
ചിതൽ
മനോരാജ്
ബിലാത്തിച്ചേട്ടൻ
കുമാരൻ
ടോംസ്
നട്ടപ്പിരാന്തൻ
സ്പൈഡി
സിയ
ചെറുവാടി
ശ്രീനാഥൻ
സിബു നൂറനാട്...
ഇതാസ്വദിച്ച എല്ലാവർക്കും ഓരോ നീരാളി ഫ്രീ!
പറഞ്ഞാൽ മതി, വർക്കി വീട്ടിൽ എത്തിക്കും!
"പക്ഷേ ഇപ്പോ അവൾ ‘മനസ്സിനക്കരെ’യിലെ ഷീലയല്ല…. ‘ശരപഞ്ജര’ത്തിലെ ഷീല!"
ഈ ഡയലോഗ് കലക്കി. അടിപൊളി. ഞാന്‍ കുറേ ചിരിച്ചു.. ഹാസ്യത്തില്‍ പൊതിഞ്ഞ നല്ലൊരു പോസ്റ്റ്.
ഹ ഹ ഹ
കൊള്ളാം ജെയേട്ടാ
കലക്കി
കാലം മാറിയത് മനസ്സിലാക്കാത്ത ‘ഫർത്താക്കന്മാർ’ക്ക് സമർപ്പണം!
;)
"വലിയ ഒരു സമ്മാനപ്പെട്ടി പോലെന്തോ കെട്ടിപ്പിടിച്ച് കമിഴ്ന്നുകിടക്കുന്ന ചെറുപ്പക്കാരനേയും അരികിൽ കിടക്കുന്ന പീലിച്ചായനെ തല്ലുന്ന ഹേലമ്മയേയുമായിരുന്നു"
ഇത് മാത്രം വായിച്ചാല്‍ ഈ കഥയെ മറ്റൊരു രീതിയിലും രസിക്കാം :))
ആയൂർവേദത്തിലെ പിഴിച്ചിൽ മാത്രമല്ല ഡോക്ടർക്ക് വഴങ്ങുന്നത്
സാഹിത്യത്തിലെ മർമചികിത്സയായ നർമവും നന്നായി ഒതുങ്ങി.
കമന്റും കൂടി എഴുതികഴിഞ്ഞപ്പൊഴാണ് ചിരി അടങ്ങിയത്.
“ക-ള്ള-പ്പൊ-ടി-യാ-ടി
ജയന് ഇതിന്റ full form ഇവിടെ കേക്കാറില്ല. മദ്ധ്യ തിരുവിതാം കൂറിലാണ് കേള്‍ക്കാറ്.
ഏതായാലും നല്ല നര്‍മ്മം.
ആമിനാമിന, അവന്, പിന്നെയൊരു ജയനും. ചിരിപ്പിച്ചു.
അപ്പൊ അത് അങ്ങനെ അവസാനിച്ചു.. ഓവന് എന്ന് പറഞ്ഞിരുന്നെങ്കില്‍ ഒരു കുടുംബപ്രശ്നം എങ്കിലും ഇല്ലാതെ കഴിക്കാമായിരുന്നു.. ഈ ഇന്ഗ്ലിഷ് കണ്ടുപിടിച്ചവനെ തല്ലിക്കൊല്ലണം..
OT: ഞാന്‍ പേര് മാറ്റി കേട്ടോ...
വായാടി
മാലാഖക്കുഞ്ഞ്
ഒഴാക്കൻ
സിദ്ദിഖ്
കുസുമം
സുകന്യേച്ചി
ഞാൻ
ചിരിക്കു കൂട്ടെത്തിയ എല്ലാവർക്കും ഹൃദയം നിരഞ്ഞ നന്ദി!
ജയന്... അങ്ങനെ 'അവന്' പണി പറ്റിച്ചു അല്ലേ... ? രണ്ടാമത്തെ 'അവന്' കണ്ടപ്പോഴേ സംഭവം ക്ലിക്ക് ചെയ്തുവെങ്കിലും, രസിച്ചു വായിച്ചു... സമകാലീന സംഭവങ്ങളെ കൂട്ടിയിണക്കി തകര്‍ത്തു...
വർക്കി എപ്പോഴും ചവച്ചുകൊണ്ടു നടക്കുന്ന ഒരു ജീവിയാണ്. ബെന്യാമിൻ ആദ്യം കണ്ടത് ഇയാളെ ആയിരുന്നെങ്കിൽ ‘ആടുജീവിതം’എന്ന നോവലിന്റെ കഥ തന്നെ മാറിയേനേ!
ഹ ഹ ഹ.. കഥ കലക്കി മാഷെ...
ജയന് ചേട്ടാ... കഥയൊക്കെ ഇഷ്ടപ്പെട്ടു.. പക്ഷെ ദെ.. ഇത്... എനിക്കങ്ങട് തീരെ ഇഷ്ടപെട്ടിലാട്ടോ.. ചമ്മന്തിയും കൂട്ടി ചോറ് കഴിച്ചിട്ട് അടങ്ങി ഇരിക്കുമ്പോഴാ ഓരോരോ.. വിശധീകരണങ്ങള്‍ ... ഗ്ര്ര്ര്ര്..
>> കുരുമുളകരച്ചു ചേർത്തു വാഴയിലയിൽ വച്ച് പൊരിച്ചെടുത്ത പുഴമീൻ…
കുടമ്പുളിയിട്ട് കൽച്ചട്ടിയിൽ വച്ച കരിമീൻ കറി….
വറുത്തരച്ചു വച്ച മുയലിറച്ചി….താറാവു കറി….
ജയാ, ‘അവിടെ‘ പറഞ്ഞത് പോലെ ‘അവന്’ വല്ലാണ്ട് തറ്റിദ്ധരിപ്പിച്ചു കളഞ്ഞു! സംഗതി ജോര്!!
കാലത്തിനൊത്ത നര്‍മ്മം. നന്നായിരിക്കുന്നു
അവൻ ആരാ മോൻ?
വിനുവേട്ടൻ
ഹംസ
കണ്ണനുണ്ണി
അനിൽകുമാർ സി.പി.
സി.എൻ.ആർ നായർ
എച്ച്മുക്കുട്ടി......
പീലിച്ചായനേം പെമ്പളേം കാണാനെത്തിയ എല്ലാർക്കും നന്ദി!
കഥ കലക്കി മാഷെ...
ഹി..ഹി ജയെട്ടന്റെ ഒരു കാര്യം ...വായിക്കാന്‍ സമയമില്ല എന്ന് വിചാരിച്ചു തുടക്കം നോക്കാം എന്ന് വിചാരിച്ചു പിന്നെയാകാം എന്നും കരുതി തുടക്കം ജെസ്റ്റ് ഒന്ന് നോക്കിയതാ ..ഇപ്പം മുഴുവനും വായിച്ചാ നിര്ത്ത്യെ ..അല്ല പിന്നെ
hahaha rasikan.. ennaalum ee "avante" oru karyam
ഒരു 'അവന്' വരുത്തിവെക്കുന്ന വിനയേ.....!
ഹാസ്യം നന്നായി ട്ടോ ജയാ...
foodum, ballum elaam koodi sangathy adipoli.........
നൌഷു
എറക്കാടൻ
അബ്കാരി
കുഞ്ഞൂസ്
ജയരാജ് മുരുക്കുംപുഴ
പീലിച്ചായൻ ഫാമിലി സന്ദർസിച്ച നിങ്ങൾക്ക് നന്ദി!
ഇനിയും ഈ വഴി പോരൂ!
ഹി ഹി പീലിച്ചായന്റെ കടും കൈ നല്ല രസായി വായിച്ചു.ആകെ മൊത്തം ഫുട്ബോള്‍ സമ്പുഷ്ടമാണല്ലോ ഉപമകളെല്ലാം.:)
Kollaam Chettaa!
വളരെ നാള് കൂടിയട്ട് ബൂലോകത്തേക്ക് വീണ്ടും ഇറങ്ങിയതാ, കണി നിരാശപ്പെടുത്തിയില്ല :)
കിട്ടേണ്ടത് കിട്ടിയപ്പോൾ അവൻ നേരെയായി, ഒപ്പം അവളും.
"ചിന്ന ചിന്ന സംശയങ്ങളല്ലേ? അതിനുള്ള നീരാളി കേരളത്തിൽ കിട്ടും! നേരേ തോട്ടപ്പള്ളി കടപ്പുറത്തു പോയാ മതി"
ഹ..ഹ..
‘അവനും’ കലക്കി.
ഈ അവനെക്കൊണ്ടു തോറ്റു ... നന്നായിരുന്നു ജയന് ജീ :)
റെയർ റോസ്
പ്രണവം രവികുമാർ
അരുൺ കായംകുളം
വശംവദൻ
രസികൻ....
വായനയ്ക്കും നല്ലവാക്കുകൾക്കും നന്ദി!
ലോകകപ്പും,മൈക്രോവേവും തകര്‍ത്തു.
തള്ളേ
ഞെരിപ്പ്കൾ തന്ന കേട്ടാ :0)
ജയേട്ടാ,
പാവം പൊടിയാടിക്കാരൻ,
ഏത്നേരത്താണാവോ അവനുമായി വരാൻ തോന്നിയത്.
ആശംസകൾ.
സംഗതി നന്നായിരിക്കുന്നു.
“ഇവനാണ് പോളിന്റളിയൻ ജോളി...” ബെർളി പറഞ്ഞു.
ചിരിപ്പിച്ചു പണ്ടാരടക്കി ഡാക്കിട്ടറെ....
nalla rasikan post :)
:) ഹ.ഹ..ഹ...ലങ്ങനെ...
ജ്യോ
ഗന്ധർവൻ
സുൽത്താൻ
ജിഷാദ് ക്രോണിക്ക്
ഭൂതത്താൻ
വിജയലക്ഷ്മിച്ചേച്ചി
ക്യാപ്ടൻ ഹാഡോക്ക്
നല്ല വാക്കുകൾ പറഞ്ഞ എല്ലാവർക്കും നന്ദി!
ഇനിയും ഈ വഴി പോരൂ!
വളരെ നന്നായിട്ടുണ്ട്. ഇനിയും ധാരാളം എഴുതണം.
"ഉച്ചിക്കടിയേറ്റ് നക്ഷത്രമെണ്ണിക്കിടക്കുമ്പോൾ ഷിന്റോ പൊടിയാടിയ്ക്ക് താൻ ഏതോ തുരങ്കത്തിലൂടെ താഴേക്കൂളിയിടുന്നതായിട്ടായിരുന്നു തോന്നിയത്."
അല്ല.
പിന്നെയോ,
പുളിക്കീഴ് പാലത്തിലൂടെ താഴേക്ക് പതിച്ചതു പോലെ
അല്ലേ ?
"ഉച്ചിക്കടിയേറ്റ് നക്ഷത്രമെണ്ണിക്കിടക്കുമ്പോൾ ഷിന്റോ പൊടിയാടിയ്ക്ക് താൻ ഏതോ തുരങ്കത്തിലൂടെ താഴേക്കൂളിയിടുന്നതായിട്ടായിരുന്നു തോന്നിയത്."...
ഞാന്‍ ഗൂഗിള്‍ റീഡറില്‍ വായിച്ചാരുന്നു...അന്ന് കമന്റ് ചെയ്യാന്‍ പറ്റീല്ല ....
ഒരു പാട് ചിരിച്ചു
ഹായ്..ജയേട്ടാ...
വരാന്‍ കുറച്ചു വൈകി..
ആ ജോളിയെ ഒന്നു കിട്ടുമൊ?
കുറച്ചു കാര്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു..
അടിപൊളി..
വൈനും,മുയലിറച്ചിയും, റാഹേലും.... പിന്നൊരു ഉച്ചയുറക്കവും...പീലിച്ചായൻ സ്വർഗം പൂകും!
എന്റ പൊന്നോ.....! ദ്ദദ്ദു കലക്കീ......
അപ്പച്ചൻ ഒഴാക്കൽ
കലാവല്ലഭൻ
ഒറ്റയാൻ
മിഴിനീർത്തുള്ളി
തൊമ്മി
ആളവൻതാൻ....
പീലിച്ചായൻ - റാഹേൽ ഫാമിലി സന്ദർശിച്ച രസികന്മാർക്കെല്ലാം ഈ ക്രിസ്മസിന് താറാവിറച്ചി ഫ്രീ....!
നേരേ ചേപ്പാട്ടേക്കു പോരെ!
ജയൻ,കഥ ഇപ്പോഴാണ് കണ്ടത്- ക്ഷമിക്കണം. ഇപ്പോഴും ചിന്തയിലേ കാണുന്നുള്ളൂ. ഇ-മെയിൽ അഡ്രസ്സ് എനിക്ക് വേണമല്ലോ. എഴുത്ത് നല്ലതുപോലെ കലക്കി. നമുക്കു തുടരാം...ആശംസകൾ...
ഭീകരാ..പീലിചായാ..ഡോക്ടര്ജയാ....തകര്‍ത്തു..ഷിന്ടോ പൊടിയാടി ....പടമായി,,,
വളരെ തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു
അഭിനന്ദനങ്ങൾ......!
വളരെ രസകരമായ കഥ.‘ അവൻ’ പറ്റിച്ചല്ലൊ....
നല്ല ഒഴുക്കോടെ വായിച്ചു...
എല്ലാ ആശംസകളും
“അവനാളു കൊള്ളാമല്ലോ...:-)
ഓ അപ്പോ റിക്വല്‍മി എന്നൊരു കളിക്കാരനും ഉണ്ടോ? ഇപ്പോഴാ അറിഞ്ഞത്..:-) :-)
ഇടിക്കുളേ! ഡ്രാക്കുളേ....!
പീലിച്ചായൻ ഞാനല്ല; സത്യമായും അല്ല!
Kollaam Chettaa!
Post a Comment