ഒരുത്തന്‍ വലതു കയ്യന്‍ മറ്റവന്‍ ഇടതു കയ്യന്‍.... രണ്ടാളും കൂടിച്ചേര്‍ന്നാല്‍ കൂട്ടത്തിലെ പിള്ളേര്‍ക്കൊന്നും പിന്നെ രക്ഷയില്ല. വട്ടുകളിയായാലും, അണ്ടികളിയായാലും, തലപ്പന്തുകളിയായാലും, മരംകേറ്റമായാലും എന്തായാലും ശരി!
രണ്ടും ഇരട്ടകളാണ്.കാഴ്ച്ചയില്‍ ഒന്നാംതരം കരുമാടിക്കുട്ടന്മാര്‍! രണ്ടിനേം തമ്മില്‍ തിരിച്ചറിയണമെങ്കില്‍ അവന്മാരുടെ അമ്മയോടു ചോദിക്കണം. അത്രയ്ക്കുണ്ട് സാമ്യം!
പുക്കാറും പുലുമാലും കഴിഞ്ഞാല്‍ നാട്ടില്‍ ഏറ്റവും പുകിലുണ്ടാക്കിയത് ഇവന്മാര്‍ തന്നെ! സംശയമുണ്ടെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ വായിച്ച് നിങ്ങള്‍ തന്നെ ഒരു തീരുമാനത്തിലെത്തിക്കോ!
ഏവൂര്‍ ദേശം മൂന്നു മുറികളായി തിരിച്ചിരിക്കുന്നു - തെക്കും മുറി, വടക്കും മുറി, കിഴക്കും മുറി...
അതില്‍ ഏവൂര്‍ തെക്കുമ്മുറിയില്‍ പള്ളത്തു തെക്കതില്‍ വീട്ടിലാണ് ഇവന്മാരുടെ ജനനം.അച്ഛനും അമ്മയ്ക്കും സര്‍ക്കാര്‍ ജോലി ഉണ്ട്.തെക്കുമ്മുറിയിലെ ഏറ്റവും ഭേദപ്പെട്ട, മൂന്നു നാലു വീട്ടുജോലിക്കാരുള്ള വീടാണത്.എന്നാലെന്താ, ഇവന്മാര്‍ രണ്ടും നാട്ടുകാരുടെ മാവിലും പറങ്കാവിലും ആഞ്ഞിലിയിലും തന്നെ, സ്കൂളടച്ചാല്‍ പിന്നെ.
----ദൃശ്യം ഒന്ന് ---
വക്കീലിന്റെ അയ്യത്ത് (പറമ്പത്ത്) രണ്ടാഞ്ഞിലിയുണ്ട്. ഇത്തവണ രണ്ടിലും നിറയെ ആഞ്ഞിലിച്ചക്കകള്‍.
രാവിലെ തന്നെ രണ്ടു പേരും ഓരോന്നില്‍ കയറിപ്പറ്റിക്കഴിഞ്ഞു.
നാട്ടിലെ വല്യ പ്രമാണിയാണ് വക്കീല്‍.
രാവിലെ പുരയിടം നോക്കാനിറങ്ങിയ നേരത്താണ് രണ്ടു കുട്ടിക്കൊരങ്ങന്മാര്‍ തന്റെ ആഞ്ഞിലികളില്‍ വിഹരിക്കുന്നതു കണ്ടത്.
പഴുത്ത ആഞ്ഞിലിച്ചക്കച്ചുളകള്‍ ആര്‍ത്തിയോടെ ഊറിയൂറി ആസ്വദിച്ചു തിന്നുകയാണ് .രണ്ടെണ്ണവും
വക്കീല്‍ വന്നത് അറിഞ്ഞിട്ടേയില്ല!
“ആരാടാ രാവിലെ ആഞ്ഞിലിയേക്കേറിയത്..? എറങ്ങി വരിനെടാ താഴെ..!” വക്കീല്‍ അലറി.
ആഞ്ഞിലിച്ചില്ലകളില്‍ നിന്ന് നാലു കൂര്‍ത്ത കണ്മുനകള്‍ വക്കീലില്‍ വന്നു തറച്ചു.
“ഇയാളാരാ ചോദിക്കാന്‍..?” അതില്‍ രണ്ടെണ്ണത്തിന്റെ ഉടമ ചോദിച്ചു.
വക്കീല്‍ ഒന്നു പതറി. ഇവന്മാര്‍ തന്നെ ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്നു തോന്നുന്നു.
“ആരാണെന്നറിഞ്ഞാലേ നീയൊക്കെ എറങ്ങി വരത്തൊള്ളോടാ കൊച്ചു കഴുവേറികളേ..??”
ഒരു നിമിഷം നിശ്ശബ്ദത.
തുടർന്ന് പൊത്തോ പൊത്തോന്ന് രണ്ടു ശബ്ദം!
രണ്ട് ആഞ്ഞിലിച്ചക്കകള്‍ ലക്ഷ്യം കണ്ടതിന്റെ ഒച്ചയാണ്!
ഒരെണ്ണം ഇടതു നെഞ്ചിലും രണ്ടാമത്തേത് വലതു നെഞ്ചിലും!
വക്കീല്‍ നിലത്തുകുത്തിയിരുന്നു പോയി!!
നിവര്‍ന്നെണീറ്റപ്പോള്‍ ആഞ്ഞിലിച്ചില്ലകള്‍ ശൂന്യം...!
----ദൃശ്യം രണ്ട് ---
ഇവന്മാരുടെ അമ്മൂമ്മയുടെ വീട് മാന്നാര്‍ എന്ന സ്ഥലത്ഥിനടുത്തുള്ള കുട്ടമ്പേരൂര്‍ എന്ന ഗ്രാമത്തിലാണ്.
മാസത്തിലൊരിക്കല്‍ അമ്മൂമ്മയേയും കൊണ്ട് അപ്പൂപ്പന്‍ കുട്ടമ്പേരൂര്‍ പോകും.
ഒരു ദിവസം അമ്മൂമ്മയേം കൂട്ടി കുട്ടമ്പേരൂര്‍ പോകാനായി അപ്പൂപ്പന്‍ രാവിലെ തന്നെ രണ്ടു കോണകങ്ങള്‍ കഴുകിയിട്ടിരുന്നു.
പതിനൊന്നു മണിയോടെ അപ്പൂപ്പന്‍ നോക്കിയപ്പോള്‍ ഓടു മേഞ്ഞ മേല്‍ക്കൂരയ്ക്കു മീതെ വിരിച്ചിരുന്ന കോണകങ്ങള്‍ ഒനും കാണാനില്ല!
അപ്പൂപ്പന്‍ അമ്മൂമ്മയെ വിളിച്ചു ചോദിച്ചു “എടിയേ..! എന്റെ കോണാന്‍ കഴുകിയിട്ടത് എവടെ?”
“ ആ ഞാനെങ്ങും കണ്ടില്ല !” അമ്മൂമ്മയുടെ മറുമൊഴി.
അപ്പൂപ്പന്‍ മുറ്റത്തൊക്കെ നോക്കി, എവടേലും പറന്നു വീണിട്ടൊണ്ടോ എന്ന്...
ഇല്ല... പിന്നെവടെപ്പോയി...?തെക്കേ മുറ്റത്തു ചെന്നു നോക്കി.
കണ്ണനും കിണ്ണനും കൊടിയുണ്ടാക്കുകയാണ്.
ശീമക്കൊന്നപ്പത്തലിന്മേല്‍ അപ്പൂപ്പന്റെ കോണകങ്ങള്‍!
“ഇവടെക്കൊണ്ടുവാടാ നശൂലങ്ങളേ !” അപ്പൂപ്പന്‍ ഒച്ചവച്ചു.
അവന്മാര്‍ കൊടി പിടിച്ചുകൊണ്ട് ഓട്ടം തുടങ്ങി.....
ഒപ്പം മുദ്രാവാക്യം വിളിയും “ ഈങ്ക് ലാ സിന്താവാ.....ഈങ്ക് ലാ സിന്താവാ.....”
പാവം അപ്പൂപ്പന്‍ പിന്നാലെ!
----ദൃശ്യം മൂന്ന് ---
എളേടത്തു മഠത്തിലെ അയ്യത്ത് രണ്ടു പടുകൂറ്റന്‍ മാവുകളുണ്ട്.
രണ്ടാള്‍ കൈകൊര്‍ത്ത് പിടിച്ചാല്‍ പിടിമുറ്റാത്തത്ര വലിപ്പമാണവയ്ക്ക്.
നിറയെ മാങ്ങപിടിച്ചിട്ടുണ്ട് ഈ വര്‍ഷവും.
മഠത്തിലെ തിരുമേനി കാണാതെ വേണം മാവിലെറിയാന്‍.
അയാളുടെ കണ്ണിലെങ്ങാനും പെട്ടാല്‍ പിന്നെ രക്ഷയില്ല.
തിരുമേനിക്ക് എട്ടു പത്തു മക്കളുണ്ട്.
ഓരോരുത്തരേയും പെരെടുത്തു വിളിക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഒന്നാമന്‍, രണ്ടാമന്‍ എന്നൊക്കെയാണ് മക്കളെ വിശേഷിപ്പിക്കുക.
ആരെങ്കിലും മാവിലെറിയാന്‍ വന്നാലുടന്‍ വിളി തുടങ്ങും - എടാ ഒന്നാമാ, രണ്ടാമാ.... ഓടി വരിനെടാ...!
പിന്നെ തിരുമേനിയും ‘അവൈലബിള്‍’മക്കളും കൂടി മാവിലെറിയുന്ന പിള്ളേര്‍ക്കു പിന്നാലെ ഓട്ടമാണ്.
ഒരു ദിവസം തിരുമേനിയും മൂന്നാമനും, കണ്ണനേം കിണ്ണനേം ഓടിച്ച് പള്ളത്ത് അയ്യത്തു വരെ വന്നു.
അപ്പോ അവന്മാര്‍ ഒരു മാങ്ങയെടുത്ത് പള്ളത്തെ അപ്പച്ചീടെ പട്ടിക്കിട്ട് ഒരേറ്!
അത് കൊരച്ചോണ്ട് ചാടി തിരുമേനീടെ നേരെ!
എങ്ങനെ രക്ഷപെട്ടെന്ന് തിരുമേനിക്കും മൂന്നാമനും ഒരു പിടിയുമില്ല....
അതില്‍ പിന്നെ തിരുമേനി ആ വഴി വന്നിട്ടില്ല!
----ദൃശ്യം നാല് ---
ഇവന്മാര്‍ നാലാം ക്ലാസില്‍ പഠിക്കുമ്പഴാണ് ആറാം ക്ലാസ്സില്‍ പഠിക്കുന്ന അവരുടെ ‘ഡമ്പന്‍’ അണ്ണന് ചില ‘നാട്ടുഭാഷ’ പഠിപ്പിച്ചു കൊടുത്തത്! (പഠിപ്പിസ്റ്റ് ജാഡയുള്ള പയ്യനെയാണ് “ഡമ്പന്‍” എന്നു വിളീക്കുന്നത്.)
വക്കീലിന്റെ ‘അയ്യത്ത്’ പശുവിനു കൊടുക്കാന്‍ പോച്ച (പുല്ല്) പറിച്ചോണ്ടിരിക്കുമ്പഴായിരുന്നു അത്.
പോച്ച പറിക്കാന്‍ പുലുമാലുമുണ്ടായിരുന്നു അവരോടൊപ്പം.
ഇടയ്ക്ക് കിണ്ണന്‍ കിളച്ചിട്ട പൊച്ച പുലുമാല്‍ അടിച്ചു മാറ്റി.
കണ്ണന്‍ അതു കണ്ടു പിടിച്ചു.“ഞങ്ങടെ പോച്ചയാ....ഇങ്ങു താ..” അവന്‍ പറഞ്ഞു.
പുലുമാല്‍ മൈന്‍ഡ് ചെയ്തില്ല. അവരുടെ വീട്ടില്‍ രണ്ടു പശുക്കളുണ്ട്!
എന്തോ പറഞ്ഞ് കണ്ണനും പുലുമാലും തമ്മില്‍ വഴക്കായി.
കിണ്ണനും ഇടപെട്ടു.അതു കണ്ട് അല്പം ദൂരെ നിന്ന് പോച്ച പറിക്കുകയായിരുന്ന അവരുടെ അണ്ണനും ഓടിയെത്തി.
അണ്ണന്‍ കണ്ണനേം കിണ്ണനേം പിടിച്ചു മാറ്റി.
പുലുമാല്‍ ചീറിക്കൊണ്ട് എന്തോവിളിച്ചു പറഞ്ഞു.
അപ്പോള്‍ കണ്ണന്‍ തിരിച്ചു പറഞ്ഞു “ നീ പോടാ മയിലേ....!!”
അതുകേട്ട് അണ്ണന്‍ ചോദിച്ചു “ നീയെന്തിനാടാ അവനെ മയില്‍ എന്നു വിളിച്ചത് !?”
“ അയ്യോ! അണ്ണാ, മയില്‍ എന്നു വച്ചാ മുട്ടന്‍ തെറിയാ!” കിണ്ണന്‍ പറഞ്ഞു.
അണ്ണന്‍ വാ പൊളിച്ഛു. ഇങ്ങനെയൊരറിവ് അണ്ണന് ആദ്യമാ..!
----ദൃശ്യം അഞ്ച് ---
“നീ ഞങ്ങടെ അനിയനെ ഇടിക്കും അല്ലേടാ?“ കിണ്ണന്‍ മോഹനനോട് ചോദിച്ചു.
അവരുടെ അനിയന്‍, മുത്ത് എന്ന് അമ്മ വിളിക്കുന്ന പുലിക്കേശവനെ മോഹനന്‍ ഇടിച്ചു. അതാണ് സംഭവം.
“നീയെന്തു ചെയ്യുവെടാ തീട്ടക്കയ്യാ...!?” മോഹനന്‍ ചൊദിച്ചു.
ഇടത്തുകയ്യന്‍ ആയതുകൊണ്ട് നാട്ടുകാര്‍ ഇട്ട പേരാണ് തീട്ടക്കയ്യന്‍!
അതു കേട്ടാല്‍ കിണ്ണന് കലിയിളകും!
അവന്‍ ഇന്‍സ്ട്രുമെന്റ് ബോക്സില്‍ നിന്നൊരു പെന്‍സില്‍ ഇടതു കയ്യിലെടുത്തു.
നിലത്തിട്ടുരച്ച് അറ്റം കൂര്‍പ്പിച്ചു.
എന്നിട്ട് ഒറ്റക്കേറ്റ്, മോഹനന്റെ ചന്തിക്കിട്ട്!
അത് അവന്റെ നിക്കറും മാംസവും കടന്ന് രണ്ടിഞ്ച് അകത്തേക്കു കേറി!
മോഹനന്റെ ആര്‍ത്തനാദം കേട്ട് ഒരു നിമിഷം വൈയ്റ്റ് ചെയ്ത്തിട്ട് കിണ്ണന്‍ അതു തിരിച്ചൂരി!
അസംബ്ലി തുടങ്ങിയപ്പോള്‍ തങ്കമ്മ സാറിനു മുന്നില്‍ കൈ നീട്ടി രണ്ടാളും ഹാജര്‍!
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
ഇത്രയും പറഞ്ഞിട്ടും ഇവരെ നിങ്ങള്‍ക്കിതുവരെ പരിചയമില്ല എന്നു മനസ്സിലായി.പക്ഷേ ഇവരുടെ ‘ഡമ്പന്‍‘ അണ്ണനെ നിങ്ങള്‍ അറിഞ്ഞേക്കും. പേര് - ജയന്‍ ദാമോദരന്‍!
കിണ്ണന്‍ = കൃഷ്ണന്‍ (ഓര്‍മ്മയുണ്ടൊ ഹരികൃഷ്ണന്‍സില്‍ മമ്മൂട്ടി മോഹന്‍ ലാലിന്റെ കഥാപാത്രത്തെ കിണ്ണന്‍ എന്നു വിളിക്കുന്നത്? അതെഴുതിയ മധു മുട്ടം ഞങ്ങളുടെ നാട്ടുകാരന്നാണ്)
പുക്കാര്‍ പുലുമാല്‍ ഇവരെക്കുറിച്ചറിയാത്തവർക്ക് “പുക്കാര്‍ പുലുമാല്‍ കോട്ടുസാമി”എന്ന പോസ്റ്റ് കാണാം.
44 comments:
കണ്ണനും കിണ്ണനും കൊടിയുണ്ടാക്കുകയാണ്.
ശീമക്കൊന്നപ്പത്തലിന്മേല്‍ അപ്പൂപ്പന്റെ കോണകങ്ങള്‍!
“ഇവടെക്കൊണ്ടുവാടാ നശൂലങ്ങളേ !” അപ്പൂപ്പന്‍ ഒച്ചവച്ചു.
അവന്മാര്‍ കൊടി പിടിച്ചുകൊണ്ട് ഓട്ടം തുടങ്ങി.....
ഒപ്പം മുദ്രാവാക്യം വിളിയും “ ഈങ്ക് ലാ സിന്താവാ.....ഈങ്ക് ലാ സിന്താവാ.....“പാവം അപ്പൂപ്പന്‍ പിന്നാലെ!
മുഴുവന്‍ വായിച്ച് കമന്റിയാലും...!
കലക്കി “അണ്ണാ” കലക്കി.
കണ്ണനും കിണ്ണനും ഒന്നൊന്നര പുലിക്കുട്ടന്മാര്‍ തന്നെ.
:)
ഹൊ, നാട്ടുകാരു തല്ലികൊല്ലാതെ ഇങ്ങെത്തിയെങ്കി ഭാഗ്യം, കഥ ഉഷാര്‍.
ശ്രീ നന്ദി...
പുലിക്കുട്ടന്മാരുടെ അണ്ണന്‍ എന്ന നിലയില്‍ ഇനി ഞാനൊന്നു ഞെളിഞ്ഞോട്ടേ!!?
ചങ്കരാ...
വളരെ നന്ദി! ഈ ഇനത്തില്‍ പെട്ടതുങ്ങളെയൊക്കെ തല്ലിക്കൊന്നാല്‍ പിന്നെ ഞങ്ങടെ നാട്ടില്‍ ആണ്‍ തരികള്‍ ഉണ്ടാവുമായിരുന്നില്ല! (എല്ലാം പുലി, നരി, കുറു കൂട്ടങ്ങളല്ലിയൊ!!)
“പൊത്തോ പൊത്തോന്ന് രണ്ടു ശബ്ദം!
രണ്ട് ആഞ്ഞിലിച്ചക്കകള്‍ ലക്ഷ്യം കണ്ടതിന്റെ ഒച്ചയാണ്!“ ഹ ഹ.. കലക്കൻ.. :)
രസകരമായ കുറിപ്പുകൾ മാഷെ. (അക്ഷരതെറ്റുകൾ ദയവായി ശ്രദ്ധിയ്ക്കുമല്ലോ..)
പൊറാടത്ത്...
ശ്രദ്ധിക്കാം സുഹൃത്തേ! ചില അക്ഷരങ്ങള്‍ അങ്ങനെയേ വരുന്നുള്ളൂ!
എന്തായാലും സന്തോഷം.
ഇനിയും ഈ വഴി വരണേ!
ഇതു പോലത്തെ രണ്ടെണ്ണം എന്റെ നാട്ടിലും ഉണ്ടായിരുന്നു.
അഞ്ചാമത്തേത് വായിച്ച് പൊട്ടിച്ചിരിച്ചു പോയി.
ഇതു കിണ്ണന്‍ കേട്ടോ.. !! കൊള്ളാം ... ആശംസകള്‍...
കുമാരന്‍, പകല്‍ക്കിനാവന്‍...
നന്ദി സുഹൃത്തുക്കളെ.
കണ്ണനേം കിണ്ണനേം കാണാന്‍ ഇനിയും ആളുകള്‍ വരട്ടെ!
സീനുകള്‍ എല്ലാം സുന്ദരം.
എന്റെ ബ്ലോഗില്‍ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
എല്ലാ നന്മകളും നേരുന്നു.
"ഈങ്ക് ലാ സിന്താവാ.....ഈങ്ക് ലാ സിന്താവാ."
ഹഹഹ.. രസിച്ചു സുഹൃത്തേ.. പഴയ ബാല്യകാലോര്‍മ്മകള്‍ക്ക് ഇപ്പോള്‍ ചുണ്ടിലൊരു നനുത്ത ചിരിയാ വരുന്നത്!! :)
സന്തോഷം, ഈ കഥകള്‍ക്ക്
നന്ദന്‍/നന്ദപര്‍വ്വം
പാറുക്കുട്ടീ..
സന്തോഷം...ഇനി വീണ്ടും കാണാം!
നന്ദകുമാര്‍,
"ഈങ്ക് ലാ സിന്താവാ.....ഈങ്ക് ലാ സിന്താവാ." ഇഷ്ടപ്പെട്ടതില്‍ വളരെ സന്തൊഷം!
നാട്ടില്‍ ചെന്നിട്ട് ഞാന്‍ ഇവരെ തപ്പി എടുത്തോളാം.ഒരു പ്രിന്‍റെടുത്ത് നാട്ടുകാരെ ഒക്കെ ഒന്നു വായിച്ച് കേള്‍പ്പിക്കട്ടെ
അനിയന്‍കുട്ടന്മാര്‍ കൊള്ളാല്ലോ. :-)
അരുണ്‍!
പ്രിന്റെടുക്കുന്നതും നാട്ടുകാരെ വായിച്ചുകേല്‍പ്പിക്കുന്നതും ഒക്കെ നല്ല കാര്യം! പക്ഷേ, നാട്ടില്‍ ചെന്ന് അവന്മാരെ പോയി കുത്തിപ്പൊക്കി എനിക്ക് പണിതരല്ലേ പൊന്നു സോദരാ!!!
ബിന്ദു....
സന്തോഷം...വളരെ സന്തോഷം, ഈ അനിയന്‍ കുട്ടന്മാരെ ഇഷ്ടപ്പെട്ടതില്‍!
Kanna nannavunnundu, iniyum pratheeshikkunnu valareyere.
വായിക്കുമ്പോള്‍ തന്നെ
ത്രില്ല് അടിക്കുന്ന കഥകള്‍
ഓര്‍മകള്‍ കുറെ ഓടിയെത്തി...
ഇന്നത്തെകുട്ടികള്‍ക്ക് മരം കേറാനറിയുമോ?
മാവേല്‍ എറിയാന്‍ അറിയുമൊ?
പച്ചയായ ബാല്യകാലം ജീവിതം മുഴുവന്‍
ഓജസു നല്‍കുന്ന ഓര്‍മ്മകള്‍..
ടിവിക്കും വീഡിയോ ഗെയ്മിനും മുന്നില്‍
വളരുന്ന ബാല്യങ്ങള്‍ വികലമായിപോവില്ലേ
എന്ന് പലപ്പോഴും തോന്നും..
വീണ്ടും കാണാം ആശംസകളോടേ മാണിക്യം
ശോ! ഇപ്പോഴാ വായിച്ചത്.സംഭവം കിടിലന്‍ ...
ശരിക്കും രസിച്ചു.
hello Dr Jayan
I enjoyed reading the whole series of the stories abt your naughty brothers.I wish somebody after reading this comes forward to post a blog abt the "dingan annan",so that we will come to know the real story.Gave me a feel as if i have visualised the scene...keep going.all the best
“കണ്ണനേയും കിണ്ണനേയും“ ഇഷ്ടപ്പെട്ടതിന് ഒരു നൂറു നന്ദി ശലഭം, മാണിക്യം ചേച്ചി, സ്മിത ആദര്‍ശ്, ചിത്ര...
ഇനിയും http://www.jayandamodaran.blogspot.com/ ല്‍ വരണേ!!
അടിപൊളി :)
haha kalakki, njangal athra kurumbu kaattilla ketto,penkuttikal aya kondaavum
ബഷീര്‍,
ഉണ്ണി...
"കണ്ണനേം കിണ്ണനേം" കാണാന്‍ വന്ന നിങ്ങള്‍ക്കു നിറഞ്ഞ നന്ദി!
ഉണ്ണി , പെണ്ണാ....?
ഹെന്റമ്മോ!
ഇതിലെ നാലാം ദൃശ്യം പോലെ ഒന്നു എനിക്കും അനുഭവം ഉണ്ടു്
സന്തോഷ് ഓടി വന്ന് തലക്കു കൈവച്ച് പറഞ്ഞൊപ്പിച്ചു: "എടാ, ലാല്‍ മറ്റവന്റെ അമ്മക്കു വിളിച്ചു!"
"എന്തൂട്ടാ വിളിച്ചേ?"
"അതോ, പൂള്‍ എന്ന്! ഞാന്‍ ആദ്യം തേങ്ങാപ്പൂള്‍ എന്നാ കരുതിയേ. പക്ഷെ അതല്ല. എന്തോ വലിയ തെറിയാ"
"അതെയോ! എന്നിട്ടോ?"
"മറ്റവന്‍ ചിരിച്ചുകൊണ്ട് പോയി!"
"അതെയോ? അവനെ തെറി വിളിച്ചിട്ടു കാര്യമില്ല അല്ലേ? അവനു് തെറി ഏല്‍ക്കില്ലെന്നു തോന്നുന്നു.."
i enjoyed the story deeply,time passed away so fast,i feel that i was in village atmosphere untill the story ends,
I heartly encourage you to write more & more stories again please.
അനിയന്മാരായാല്‍ ഇങ്ങനെ വേണം .......മനസ്സില്‍ ചിത്രീകരിച്ചു നോക്കി ഒരേ രംഗവും....സൂപ്പര്‍....
ചിതൽ
അനീഷ്
തെക്കു....
കണ്ണനും കിണ്ണനും ഒരു ഗ്രാമത്തിന്റെ കണ്ണിലുണ്ണികളും കരുമാടിക്കുട്ടന്മാരും ആയിരുന്നു.
ജനപ്രീതിയിൽ അവരുടെ ഏഴയലത്തുപോലും എത്തിയിരുന്നില്ല ഞാൻ.
അവരെ ഇഷ്ടപ്പെട്ടതിൽ സന്തോഷം!
അപ്പൊ അങ്ങിനെയാണോ ഹരിക്രിഷ്ണന്സിലെ കിണ്ണന്‍ ഉണ്ടായത്?
ഹായ്, എന്തൊരു നല്ല കണ്ണകിണ്ണന്മാർ!
അന്വേഷണം പറയണേ!
നല്ല എഴുത്തായിരുന്നു. ഇഷ്ടപ്പെട്ടു.
കണ്ണനേം കിണ്ണനേം ഇഷ്ടായി..
അപ്പോ വേരു മാന്നാറാണല്ലേ. ഹും ചുമ്മാതല്ല...
അനിയന്മാരിപ്പോഴും പഴയ പോലൊക്കെ തന്നാണോ ആവോ?
ഹ ഹ ഡാക്കിട്ടര്‍ ചുമ്മാ കുറെ ചിരിപ്പിച്ചു ...
ഡമ്പന്‍ മാത്രം ഡീസന്റ് പാര്‍ട്ടി !!കണ്ണനും കിണ്ണന് അലമ്പ് !! കൊള്ളാം കേട്ടോ ..ഞാന്‍ ചോദിക്കട്ടെ അവന്മാരുടെ കയ്യില്‍ ആ മുനകൂര്‍ത്ത പെന്‍സില്‍ ഇപ്പോളും ഉണ്ടോന്ന് !! ഇതങ്ങന വിടാന്‍ പറ്റിയ കേസ് അല്ലല്ലോ !!
ആ.. ചേട്ടന്‍ അല്ലേ മാര്‍ഗദര്‍ശി...
അപ്പൊ പിന്നെ പറയേണ്ടതില്ലല്ലോ ?
മയില്‍ എന്നത് തെറി ആയിരുന്നോ?അങ്ങനെ ഒരു അറിവ് കിട്ടി.....
ഇവരുടെ ഒരു വിത്ത് കിട്ടോ.ഞങ്ങളുടെ അടുത്ത് ഈ ഇനമില്ല.നന്നായിട്ടുണ്ട്ട്ടോ...
കണ്ണനും കിണ്ണനും കലക്കി ഡോക്ടറെ.....ഡോക്ടര്‍ എഴുതിയത് വായിക്കുമ്പോള്‍ എനിക്കെപ്പോഴും അതിലെ ദൃശ്യങ്ങള്‍ മനസ്സില്‍ വരും.... ഇവിടേം വ്യത്യസ്തമല്ല കാര്യങ്ങള്‍....കണ്ണനും കിണ്ണനും ഇപ്പൊ എന്ത് ചെയ്യുന്നു?
കണ്ണനും കിണ്ണനും അവരുടെ അണ്ണനും കലക്കി !!!!!
മിഴിനീർത്തുള്ളി
എച്ച്മുക്കുട്ടി
ജുവൈരിയ സലാം
പാവത്താൻ
രമേശ് അരൂർ
നമ്പ്യാർ
കാന്താരി
തൂവലാൻ
മഞ്ജു മനോജ്
സുരേഷ് ആലുവ
‘കണ്ണനെയും കിണ്ണനെയും’പരിചയപ്പെടാനെത്തിയ എല്ലാവർക്കും നന്ദി!!
കണ്ണൻ ഇപ്പോൾ ആലപ്പുഴ കളക്ട്രേറ്റിൽ ഉദ്യോഗസ്ഥൻ.
കിണ്ണൻ മക്കരപ്പറമ്പ് ഹൈസ്കൂളിൽ മാഷ്!
അടിപൊളി ... നല്ല ഓര്‍മ്മകള്‍ ... !!
രസകരായിരിയ്ക്കുന്നൂ ട്ടൊ..ചിരിച്ചോണ്ടിരുന്ന് വായിച്ചു..!
ഓര്‍മ്മകുറിപ്പുകള്‍ എഴുതുമ്പോള്‍ സാധാരണ എത്ര എഴുതിയാലും തീരാത്ത പോലെ തോന്നും...ഇവിടെ ആറ്റി കുറുക്കി ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നൂ ഓരോ സംഭവങ്ങളും...നല്ല എഴുത്ത്..
ആശംസകള്‍ ട്ടൊ...!
ഹ ഹ നല്ല അനിയൻ കുട്ടന്മാർ. ഇവന്മാർക്കിതൊക്കെ ഇപ്പൊ ഓർമ്മയുണ്ടോ..വല്യ ഡീസന്റായിട്ടുന്റാകുമല്ലൊ ഇപ്പോൾ.
Nice
കഥ സൂപ്പർ. കുറച്ച് നേരം കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയി.
Post a Comment