Sunday, March 20, 2011

ദാമോദരസ്മരണ

കാലം 1950. തലച്ചുമടായി ഇരുപതു റാത്തല്‍ മരച്ചീനി നിറച്ച ചാക്കുകെട്ടുമായി ഒരു പതിനഞ്ചു വയസുകാരന്‍ ഏവൂര്‍ ഗ്രാമത്തില്‍ നിന്ന് കുട്ടമ്പേരൂര്‍ ഗ്രാമത്തിലേക്ക് നടക്കാന്‍ തുടങ്ങിയിട്ട് ഒന്നര മണിക്കൂറിലേറെയായി. ഒപ്പം നടക്കുന്ന വാടിത്തളര്‍ന്ന ബാലന്‍ അവന്റെ അനിയനാണ്. വയസ്സ് പന്ത്രണ്ട്.

അവരുടെ അമ്മയുടെ വീടാണ് കുട്ടമ്പേരൂര്‍ ഉള്ളത്. മാന്നാറിനടുത്താണ് കുട്ടമ്പേരൂര്‍. ഇപ്പോള്‍ മാവേലിക്കര അടുക്കാറായിട്ടേ ഉള്ളു. ഇനിയുമുണ്ട് ഒരു മണിക്കൂര്‍ യാത്ര.

അനിയന് ഇനി നടക്കാന്‍ വയ്യ. അണ്ണന്‍ പറഞ്ഞു “ഇച്ചിരി ദൂരം കൂടേ ഒള്ളല്ലോ മോനേ മാവേലിക്കരയ്ക്ക്. അവടെ ചുമടുതാങ്ങിയൊണ്ട്. നമ്മക്ക് അവടന്ന് വെള്ളം കുടിക്കാം....”

അനിയന്‍ തളര്‍ച്ചയോടെ വീണ്ടും നടന്നു തുടങ്ങി. ചുമടുതാങ്ങിയ്ക്കടുത്തുള്ള ഒരു വീടാണ് അവരുടെ ഇപ്പോഴത്തെ ലക്ഷ്യം. അവിടെ ഒരു കിണര്‍ ഉണ്ട്. വെള്ളം കോരാന്‍ ഒരു തൊട്ടിയും കയറും എപ്പോഴും ഉണ്ടാവും.

കുട്ടമ്പേരൂര്‍ ഉള്ള വീട്ടില്‍ അമ്മയുടെ ചേച്ചിയും ഭര്‍ത്താവും അഞ്ചു മക്കളുമുണ്ട്. ദാരിദ്ര്യത്തിലാണ്. അവര്‍ക്കു കൊടുക്കാനാണ് മരച്ചീനി.

(ചുമടുതാങ്ങി = പണ്ട് തലയില്‍ ഭാരമേറ്റി പോകുന്നവര്‍ക്ക് അതിറക്കിവയ്ക്കാനായി വഴിയില്‍ സ്ഥാപിച്ചുരുന്ന സംവിധാനം. കുത്തനെ നിര്‍ത്തിയ രണ്ടു നീളന്‍ കല്ലുകള്‍ക്കു മീതെ മറ്റൊരു നീളന്‍ കല്ല്. ഇപ്പോഴും പല നാട്ടിലും ഇവ കാണാം)

**********************************************************************************************
വര്‍ഷം 1968. ആ പതിനഞ്ചു വയസ്സുകാരന്‍ ഇപ്പോള്‍ കൃഷിവകുപ്പുദ്യോഗസ്ഥനാണ്. ജോലി പെരിന്തല്‍മണ്ണയില്‍. സമയം ഉച്ചതിരിഞ്ഞ് രണ്ടര മണി. പോസ്റ്റ് ഓഫ്ഫിസില്‍ മണിയോര്‍ഡര്‍ അയയ്ക്കാന്‍ വന്നതാണ്. പക്ഷേ സമയം കഴിഞ്ഞു എന്ന കാരണം പറഞ്ഞ് കൌണ്ടറില്‍ ഇരിക്കുന്ന സുന്ദരിപ്പെണ്ണ് അയാളുടെ മണിയോര്‍ഡര്‍ ഫോം തിരിച്ചു കൊടുത്തു.

ഓഫീസില്‍ നിന്നു ശമ്പളം വാങ്ങി പാഞ്ഞു വന്നപ്പോഴേക്കും മണി രണ്ടര. രണ്ടു മണി വരെയാണ് സമയം. വിഷണ്ണനായി കുറേ നിമിഷങ്ങള്‍ അയാള്‍ വരാന്തയില്‍ നിന്നു.

വീണ്ടും കൌണ്ടറില്‍ വന്ന് മണിയോര്‍ഡര്‍ ക്ലാര്‍ക്കിനോടു കെഞ്ചി. “ഈ പണം നാളെയോ മറ്റന്നാള്‍ എങ്കിലുമോ എന്റെ വീട്ടില്‍ കിട്ടിയേ തീരൂ... ഒരത്യാവശ്യമാണ്...ദയവു ചെയ്ത് സഹായിക്കണം.”

നീണ്ടുമെലിഞ്ഞ ആ മനുഷ്യനെ അവള്‍ തുറിച്ചു നോക്കി. പറയുന്നതില്‍ സത്യമുണ്ടെന്ന് അവള്‍ക്കു തോന്നി. കഴിഞ്ഞ കുറേ മാസങ്ങളായി കൃത്യം ശമ്പളദിവസം ഇയാള്‍ വീട്ടിലേക്കു പണമയയ്ക്കാറുണ്ട്. അവള്‍ പോസ്റ്റ് മാസ്റ്ററോടു സംസാരിച്ചു. മണിയോര്‍ഡര്‍ സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. പണം നല്‍കിയ ശേഷം നിറകണ്ണുകളോടെ അയാള്‍ ഒരു നിമിഷം അവളെ നന്ദിപൂര്‍വം നോക്കി. നിശ്ശബ്ദനായി തലയാട്ടി പുറത്തേക്കു നടന്നു.

പിന്നെ എല്ലാ മാസവും അയാള്‍ സമയത്തിനുള്ളില്‍ തന്നെ മണിയോര്‍ഡര്‍ അയയ്ക്കാനെത്തി. പണമയക്കുന്ന അഡ്രസ് അവള്‍ക്കു കാണാപ്പാഠമായി. പള്ളത്തു തെക്കതില്‍ , ഏവൂര്‍ സൌത്ത്, കീരിക്കാട്.പി.ഒ....

ഒരു ദിവസം ഓഫീസ് സമയം കഴിഞ്ഞ് അവള്‍ പുറത്തിറങ്ങിയപ്പോള്‍ അയാൾ പുറത്തു കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. പരിഭ്രമത്തോടെ അവളുടെ കണ്ണുകള്‍ പിടയുന്നത് അയാള്‍ കണ്ടു. അടുത്തു വന്ന് അടുത്ത നിമിഷം ചോദിച്ചു “ഞാന്‍ വിവാഹം കഴിച്ചോട്ടേ..?”

അവള്‍ ഒന്നും പറയാതെ നടന്നു പോയി.

അടുത്ത ദിവസം അയാള്‍ വീണ്ടും വന്നു. ചോദ്യം ആവര്‍ത്തിച്ചു.

തലേ രാത്രി മുഴുവന്‍ ആലോചിച്ചുറപ്പിച്ച അവള്‍ പറഞ്ഞു “ വീട്ടില്‍ വന്നു സംസാരിക്കൂ...”

വീട്ടുകാര്‍ ആദ്യം ശക്തമായി എതിര്‍ത്തു. ഒന്നാമത് ഒരു തെക്കന്‍. ആലപ്പുഴ ജില്ലക്കാരന്‍. രണ്ടാമത്, ഏട്ടനും ഭാര്യയുമുള്‍പ്പടെ എട്ടംഗങ്ങളുള്ള ആ വീട്ടിലെ ഏക വരുമാനക്കാരി അവളാണ്!

എവിടെ നിന്നോ കൈവന്ന നിശ്ചയദാര്‍ഢ്യത്തോടെ അവള്‍ പറഞ്ഞു “ എനിക്ക് ആ മനുഷ്യനെ വിശ്വാസമാണ്..!”

1969 മാര്‍ച്ച് മാസത്തില്‍ അവര്‍ വിവാഹിതരായി.

********************************************************************************************
ഏവൂര്‍ ഗ്രാമം അവള്‍ക്കു സമ്മാനിച്ചത് പുതുമകളും പരിഭ്രമങ്ങളുമായിരുന്നു. ഒന്നാമത് ഭാഷ. അവള്‍ പറയുന്നത് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മനസ്സിലാവില്ല; അവര്‍ പറയുന്നത് അവള്‍ക്കും! ഭര്‍ത്താവ് അച്ചടി ഭാഷ പറയുന്നു എന്നതു മാത്രമാണ് അവളുടെ സമാധാനം!

സന്ധ്യയായാല്‍ മിക്ക വീടുകളിലും വഴക്കും വക്കാണവും. വൈദ്യുതി അവളുടെ വീട്ടിലും ഇല്ലായിരുന്നു എന്നതിനാല്‍ കരിവിളക്കുകള്‍ അവള്‍ക്കൊരു പ്രശ്നമായില്ല.

ചന്ദന നിറവും, മുട്ടറ്റമെത്തുന്ന ചുരുള്‍ മുടിയും നിറഞ്ഞ ചിരിയുമായി അവള്‍ ഏവൂര്‍ ഗ്രാമത്തിന്റെ ദത്തു പുത്രിയായി. അവര്‍ രണ്ടാളും ചേര്‍ന്ന് ആ ഓലപ്പുര പുതുക്കി പണിതു. കൂര ഓടു മേഞ്ഞു. അവള്‍ മൂന്നു പ്രസവിച്ചു. ഒരു തവണ ഇരട്ടകള്‍. അങ്ങനെ നാലു കുട്ടികള്‍. നാലും ആണ്‍ കുട്ടികള്‍!

**********************************************************************************************
നാല് ആണ്‍ മക്കളില്‍ മൂത്തവന്‍ ഏഴാം ക്ലാസിലെത്തിയപ്പോള്‍ ഒരു നാള്‍ അയാള്‍ അവന് കുറേ പുസ്തകങ്ങള്‍ കൊടുത്തു - രാഹുല്‍ സാംകൃത്യായന്‍, കുട്ടിക്കൃഷ്ണമാരാര്‍, ജോസഫ് മുണ്ടശ്ശേരി, സി.ജെ. തോമസ്, ആല്‍ഡസ് ഹക്സ് ലി, ശ്രീരാമകൃഷ്ണപരമഹംസന്‍ എന്നിവരുടെ പേരുള്ളവ.

മകന് അതൊന്നും അത്ര ഇഷ്ടമായില്ല. അവന് അവയൊന്നും മനസ്സിലായില്ല എന്നാതായിരുന്നു സത്യം.

അച്ഛന്‍ മകനോട് ആ പുസ്തകങ്ങളെക്കുറിച്ചും അതെഴുതിയവരെക്കുറിച്ചും കുറേ പ്രസംഗിച്ചു. എന്നിട്ട് രാമപുരം അമ്പലത്തിലെ ഉത്സവത്തിന് കുറേ പുസ്തകങ്ങള്‍ കൂടി വാങ്ങിക്കൊടുത്തു - ടോള്‍സ്റ്റോയ് എഴുതിയ റഷ്യന്‍ പുസ്തകങ്ങള്‍! ഒപ്പം കാള്‍ മാര്‍ക്സിന്റെയും ഏംഗല്‍ സിന്റ്റേയും ഗ്രന്ഥങ്ങളും.

മകന്‍ അവയൊക്കെ വായിക്കുന്നുണ്ട് എന്ന ധാരണയില്‍ ഇടയ്ക്കിടെ അവനെ വിളിച്ച് അവയെക്കുറിച്ചു സംസാരിക്കും. അവന്‍ എല്ലാം കേട്ടു നില്‍ക്കും.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വെക്കേഷനിലാണ് മകന്‍ ആ പുസ്തകങ്ങള്‍ വായിച്ചു തുടങ്ങിയത്. അപ്പോഴേക്കും അയാള്‍ക്ക് കുറച്ചു ദൂരെയുള്ള ഒരു ഓഫീസിലേക്ക് സ്ഥലം മാറ്റമായി. മകന് മെഡിക്കല്‍ എൻട്രൻസ്  എഴുതി ആയൂര്‍വേദ കോളേജില്‍ ചേര്‍ന്നപ്പോള്‍ “ ആരോഗ്യനികേതനം” വായിക്കണമെന്നും ഒരു മഹാവൈദ്യനായിത്തീരണം എന്നും ഉപദേശിച്ചു. ഇരട്ടമക്കളില്‍ ഒരാളെ വക്കീലും ഒരാളെ പോലീസ് ഓഫീസറും ആക്കണം എന്നായിരുന്നു അയാളുടെ ആഗ്രഹം. ഏറ്റവും ഇളയവനെ എഞ്ജിനീയറും.

*********************************************************************************************

1991 മാര്‍ച്ച് മാസം പത്തൊന്‍പതാം തീയതി രാവിലെ ഓഫീസില്‍ വച്ച് അയാള്‍ക്ക് ചെറിയ നെഞ്ചുവേദനയുണ്ടായി.

തൊട്ടടുത്തു തന്നെയായിരുന്നു ഭാര്യയും ജോലി നോക്കിയിരുന്നത്. സഹപ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ച് അവര്‍ ഓടിയെത്തി. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.

മൂത്ത മകനെ വിവരമറിയിച്ചു. രാത്രിയായപ്പോഴേക്കും അവന്‍ എത്തി.

ഇളയ കുട്ടികള്‍ പരിഭ്രാന്തരായിരുന്നു. രാമപുരം അമ്പലത്തിലെ ഉത്സവം കണ്ട് പാതിരാവായിട്ടും മടങ്ങി വരാതിരുന്നതിന് അയാള്‍ അവരെ മുച്ചൂടും വഴക്കു പറഞ്ഞിരുന്നു, തലേന്നാള്‍.

ഭാര്യ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞയാളാണ്.

മൂത്ത മകന്‍ വന്നതോടെ അന്തരീക്ഷത്തിന് അയവു വന്നു. ഐ.സി.യു വിനു മുന്നില്‍ അവനിരുന്ന് മറ്റുള്ളവരോട് ഉറങ്ങിക്കൊള്ളാന്‍ പറഞ്ഞു. ആരുറങ്ങാന്‍... എങ്കിലും എപ്പോഴോ എല്ലാവരും മയങ്ങി.

രാവിലെ ഒരു കുടുംബ സുഹൃത്തിനോടൊപ്പം മൂത്ത മകന്‍ ഡോക്ടറെ കാണാന്‍ വീട്ടില്‍പോയി. ഡോക്ടര്‍ തുരു തുരെ സിഗരറ്റ് പുകച്ചു തള്ളിക്കൊണ്ടിരുന്നു. കുറേ കഴിഞ്ഞു പറഞ്ഞു “ രക്ഷയൊന്നും ഉണ്ടെന്നു തോന്നുന്നില്ല.... മാസ്സീവ് അറ്റാക്കാണ്... ഒരു വശം ഓള്‍ റെഡി തളര്‍ന്നു കഴിഞ്ഞു....”
ഒരു നിമിഷം കൊണ്ട് മകന്റെ ഹൃദയം കീഴ്മേല്‍ മറിഞ്ഞു.

“ഒരു മാര്‍ഗവുമില്ലേ..? കുടുംബസുഹൃത്ത് ചോദിച്ചു.

“നോക്കട്ടെ... ഞാനിപ്പോള്‍ റൌണ്ട്സിനു വരാം” പുകയൂതിക്കൊണ്ട് ഡോക്ടര്‍ പറഞ്ഞു.

അവര്‍ ആശുപത്രിയിലേക്കു മടങ്ങി.

“ഇനിയിപ്പോള്‍ എന്തു ചെയ്യും.....?” മകന്‍ സുഹൃത്തിനോടു ചോദിച്ചു.

“എന്തുചെയ്യാന്‍.....നമുക്കു പ്രാര്‍ത്ഥിക്കാം.....” അയാൾ പറഞ്ഞു.

അവന്‍ ഓടിപ്പോയി അമ്മയോടും അനിയന്മാരോടും ഭക്ഷണം കഴിക്കാന്‍ പോകാന്‍ ആവശ്യപ്പെട്ടു.

അവര്‍ പോയി വരുംപോഴേക്കും ഡോക്ടര്‍ എത്തി. അവസാനകൈ എന്ന നിലയില്‍ ഒരു ഇഞ്ജെക്ഷന്‍ എഴുതിക്കൊടുത്തു. അത് അടുത്ത പട്ടണത്തിലേ കിട്ടൂ. ഒരാളെ ഓട്ടോയില്‍ അപ്പോഴേ പറഞ്ഞ് വിട്ടു.

ചില്ലുവാതിലിലൂടെ അച്ഛനെ നോക്കി നിന്നു. അച്ഛന്‍ ആയാസപ്പെട്ട് ദീര്‍ഘമായി ശ്വാസമെടുത്തുകൊണ്ടിരുന്നു. അത് തന്റെ അച്ഛന്റെ അവസാന ശ്വാസങ്ങളായിരുന്നു എന്ന് അവന്‍ ചിന്തിച്ചതേയില്ല.

അരമണിക്കൂറിനുള്ളില്‍ മരുന്നെത്തി. അപ്പോഴേക്കും സിസ്റ്റര്‍ വന്ന് മകനോടു പറഞ്ഞു.

“കഴിഞ്ഞു...”

മക്കളെക്കുറിച്ചുള്ള ഒരു പിടി ആഗ്രഹങ്ങള്‍ ബാക്കി വച്ച് ദാമോദരന്‍ പൊയിക്കഴിഞ്ഞു.

പിറ്റേന്ന് ഏറ്റവും ഇളയ മകന് പ്രീഡിഗ്രി പരീക്ഷയാണ് - മാത്തമാറ്റിക്സ്. തൊട്ടടുത്ത ദിവസം മൂത്തവനും പരീക്ഷ.....

*******************************************************************************************

ഇന്ന് മാര്‍ച്ച് 20 ആണ്.

പതിനെട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു എനിക്കും അനിയന്മാര്‍ക്കും അച്ഛന്‍ നഷ്ടപ്പെട്ടിട്ട്.
ഒന്നും മറക്കാനാവുന്നില്ലല്ലോ!


63 comments:

jayanEvoor said...

നഷ്ടപ്പെട്ടതെന്താണെന്ന് ദിവസവും ബോധ്യപ്പെട്ട 18 വര്‍ഷങ്ങള്‍....

പകല്‍കിനാവന്‍ | daYdreaMer said...

വെത്യസ്തമായ ഒരു ഓർമ്മക്കുറിപ്പ്‌ ...
ആദരാഞ്ജലികൾ

C.K.Samad said...
This comment has been removed by the author.
C.K.Samad said...

"To be aware of a dream is the death of that dream....."Oshow

വേണു venu said...

വ്യത്യസ്തം. ഇപ്പോഴും ജീവിക്കുന്ന ജീവനുള്ള ഓര്‍മ്മകള്‍. ഒരിക്കലും മരിക്കില്ല മാഷേ......

jayanEvoor said...

പകല്‍ക്കിനാവന്‍

സമദ് ഇരുമ്പുഴി

വേണു....

‘ദാമോദരസ്മരണ’ വായിച്ചെഴുതിയ കമന്റുകള്‍ക്ക് നിറഞ്ഞ നന്ദി!

ശ്രീ said...

മരിയ്ക്കാത്ത ഓര്‍മ്മകള്‍, അല്ലേ?

കാവാലം ജയകൃഷ്ണന്‍ said...

അല്പമാത്രമെങ്കിലും ഈ ഓര്‍മ്മക്കുറിപ്പുകളിലൂടെ താങ്കള്‍ വരച്ചിട്ട ഏവൂര്‍ ഗ്രാമത്തിന്‍റെ ഗ്രാമ്യഭംഗി ഒരു ഏവൂരുകാരന്‍ കൂടിയായ, ഏവൂര്‍ ശ്രീകൃഷ്ണസ്വാമിയുടെ നിവേദ്യം ആദ്യമായ് ഭക്ഷിച്ച്, രാമപുരത്തമ്മയുടെ തണലില്‍ കഴിയുന്ന എന്നില്‍ ഗൃഹാതുരത്വമുണര്‍ത്തുന്നു.

താങ്കളുടെ ദുഃഖത്തില്‍ ഇവനും പങ്കു ചേരുന്നു

ആശംസകളോടെ

jayanEvoor said...

നന്ദി ശ്രീ‍...

നന്ദി ജയകൃഷ്ണന്‍ കാവാലം....

ബഷീർ said...

സങ്കടപ്പെടുത്തി :( ഈ ഓർമ്മക്കുറിപ്പ്

Rakesh R (വേദവ്യാസൻ) said...

നഷ്ടങ്ങള്‍ എന്നും നഷ്ടങ്ങള്‍ തന്നെയാണ് , ഞങ്ങളും ദു:ഖത്തില്‍ പങ്കുചേരുന്നു

Ajmel Kottai said...

മാഷെ... അച്ഛനെ കുറിച്ചുള്ള ഈ ഓര്മ കുറിപ്പ് ശരിക്കും നൊമ്പരപ്പെടുത്തി..!

Ashly said...

Very touche

jayanEvoor said...

ബഷീര്‍
വേദ വ്യാസന്‍
കൊറ്റായി
ക്യാപ്ടന്‍ ഹാഡോക്ക്

നിങ്ങളോരോരുത്തര്‍ക്കും എന്റെ ഉള്ളു നിറഞ്ഞ നന്ദി!

VINOD said...

jayan very touching

കുഞ്ഞൻ said...

മാഷെ..

വൈകിയാണെങ്കിലും കഥ വായിച്ചപ്പോൾ, അച്ഛന്റെയും അമ്മയുടെയും ജീവിത കഥയറിയുന്ന മകൻ എന്നരീതിയിൽ മാഷിനെ ആദരവോടെ നോക്കിക്കാണുന്നു.

അച്ഛന്റെ ആഗ്രഹത്തിനനുസരിച്ച് മറ്റു മൂന്ന് പേരും ആ തലങ്ങളിൽ എത്തിയൊ?

ചുമട് താങ്ങിക്ക് പറയുന്ന പേർ അത്താണി എന്നാണ്. ചില സ്ഥലങ്ങളിൽ അത്താണിക്കടുത്ത് മോരും വെള്ളവും സൌജന്യമായി നൽകി വന്നിരുന്നുവെന്നും കേട്ടിട്ടുണ്ട്.

Unknown said...

Very touching ..

Unknown said...

ഓര്‍മ്മകളില്‍ അച്ഛന്‍ ജീവിക്കുന്നുവല്ലോ മാഷെ....
ആദരാഞ്ജലികള്‍......

jayanEvoor said...

വിനോദ് നായർ

കുഞ്ഞൻ

സുകുമാരേട്ടൻ

ഒറ്റയാൻ....

എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി....

Vayady said...

എപ്പോഴും എല്ലാവരേയും ചിരിപ്പിക്കുന്ന ജയന്‍ ഇത്തവണ കരയിപ്പിച്ചു....
ഇനി അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം ബാക്കി അല്ലേ? ആ അച്ഛന്റെ ഓര്‍മ്മയ്ക്കു മുന്‍പില്‍ എന്റെ ഒരിറ്റു കണ്ണുനീര്‍...

ബിജുകുമാര്‍ alakode said...

ആ ഓര്‍മ്മയിലേയ്ക്ക് എന്റെയും ഒരു പിടി പൂക്കള്‍

ruSeL said...

സത്യമായും ഹൃദയത്തില്‍ത്തട്ടി. കണ്ണീര് പോടിഞ്ഞോ?....അതെ അത് സംഭവിച്ചു..സത്യമായും

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആദരാഞ്ജലികള്‍

sijo george said...

ഇത് ഇപ്പോളാണ് വായിക്കുന്നത്, ജയൻ ഡോക്ടറുടെ ബ്ലോഗിലെത്തുന്നതും ആദ്യം. ശരിക്കും ടച്ചിംഗ്. ഒപ്പം തന്നെ എന്നെ അത്ഭുതപ്പെടുത്തിയത് ഇത് പോലൊന്ന് ഞനും എഴുതിയിരുന്നല്ലോ എന്നാണ്.. http://sijogeorge.blogspot.com/2011/02/blog-post.html

ചക്കി said...

:(

മനോഹര്‍ കെവി said...

നന്നായിരിക്കുന്നു ജയന്‍... ( നമ്മള്‍ കുറെ നാല് കൂടിയാണ് കാണുന്നത് അല്ലെ )
കഴിഞ്ഞ വര്ഷം ഫെബ് 28നു എന്റെ അച്ഛനും പോയി ...
ഇത് പോലെ ഒരു അനുസ്മരണം ഞാനും എഴുതാന്‍ തുടങ്ങിയതാണ്‌..കൊണ്ഗ്രസ്സുകാരനായ അച്ഛനും, സഖാവായ മകനും തമ്മില്‍ നടന്ന വാക്പോരുകള്‍...
ഇപ്പൊ പലപ്പോഴും വേദനിപ്പിക്കുന്നു...
എഴുതി തുടങ്ങിയതാണ്‌,,,,, "ഒരു ദേശത്തിന്റെ കഥയിലെ" കൃഷ്ണന്‍ മാഷ്‌ മരിച്ചതിനു ശേഷം, ശ്രീധരന്‍ ഓര്‍ക്കുന്ന ആ അധ്യായം ഓര്‍മ്മയുണ്ടോ..... ഞാന്‍ എഴുതിയപ്പോള്‍ ഏതാണ്ട് അത് പോലെ ആയി
പിന്നെ ബ്ലോഗ്‌ ആക്കി എഴുതാന്‍ മടിയായി
ഒരിക്കല്‍ മുഴുവനാക്കണം

jayasree said...

വളരെ ഹ്രിദയസ്പര്‍ശി ആയ ഒരു യാദാര്‍ത്യം

റ്റോംസ് | thattakam.com said...

താങ്കളുടെ വേദനയില്‍ ഞാനും പങ്ക് ചേരുന്നു. ആദരാഞ്ജലികള്‍

വാഴക്കോടന്‍ ‍// vazhakodan said...

മരിയ്ക്കാത്ത ഓര്‍മ്മകള്‍!
ആദരാഞ്ജലികൾ

രമേശ്‌ അരൂര്‍ said...

ഈ തീഷ്ണാനുഭവത്തിന് മേല്‍ എന്തഭിപ്രായം പറയാന്‍ !!!

ഷെരീഫ് കൊട്ടാരക്കര said...

പ്രിയ ഡോക്റ്റര്‍, ഈ അനുഭവം എനിക്ക് പെട്ടെന്ന് ഫീല്‍ ചെയ്യും കാരണം എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഓര്‍മിക്കുമ്പോള്‍ കണ്ണിനെ നനക്കുന്ന പിതൃ സ്മരണ ഇപ്പോഴും എന്നിലുണ്ട്.അത് കൊണ്ട് ഡോക്റ്ററുടെ മനസിലെ അച്ഛനെ പറ്റിയുള്ള വികാര വിചാരങ്ങളുടെ ഒഴുക്ക് എന്നിലേക്ക് പെട്ടെന്ന് പടരുന്നു.ഈ ഓര്‍മകള്‍ തന്നെയല്ലേ പിതാവിന് മകന്‍ അര്‍പ്പിക്കുന്ന ആദരാഞ്ജലികള്‍.

Renjith Kumar CR said...

ശരിക്കും ഹൃദയത്തില്‍ തട്ടുന്ന ഓര്‍മ്മക്കുറിപ്പ്

പാവപ്പെട്ടവൻ said...

പണം നല്‍കിയ ശേഷം നിറകണ്ണുകളോടെ അയാള്‍ ഒരു നിമിഷം അവളെ നന്ദിപൂര്‍വം നോക്കി.

സത്യത്തിൽ എന്റെ കണ്ണൂം നിറഞ്ഞു പോയി .ഇത്രയേറെ ഹൃദയസ്പർശിയായ ഒരു ഓർമ്മകുറിപ്പു ഞാൻ വായിച്ചിട്ടില്ല

Manju Manoj said...

കണ്ണ് നിറഞ്ഞു ഡോക്ടറെ... ഓര്‍മകള്‍ക്ക് മാത്രം മരണമില്ല അല്ലെ....

ramanika said...

സത്യത്തില്‍ കണ്ണ് നിറഞ്ഞു
സ്വന്തം മാതാപിതാക്കളെ ഓര്‍മിപ്പിച്ചു
നന്ദി ഓര്‍മിപ്പിച്ചതിനു ഒരു നഷ്ട്ടബോതം മനസ്സില്‍ നിറഞ്ഞു ..................

Typist | എഴുത്തുകാരി said...

നഷ്ടപ്പെടൽ എനിക്കിപ്പോൾ മറ്റാ‍രേക്കാളും നന്നായി മനസ്സിലാവും.

Yasmin NK said...

താങ്കളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു.

jayanEvoor said...

വായാടി

ബിജുകുമാർ

വാസു

മിഴിനീർത്തുള്ളി

സിജോ ജോർജ്

ചക്കി

മനോഹർ.കെ.വി.

ജയശ്രീ

ടോംസ്

വാഴക്കോടൻ

രമേശ് അരൂർ

ഷെറീഫ് കൊട്ടാരക്കര

രഞ്ജിത്ത്

പാവപ്പെട്ടവൻ

മഞ്ജു മനോജ്

രമണിക

എഴുത്തുകാരിച്ചേച്ചി

മുല്ല


കാലം മായ്ക്കാത്തൊരു മുറിവാണ് ഇതെനിക്ക്...എല്ലാവർക്കും ഉണ്ടാവും ഇങ്ങനെയൊന്ന്.
എല്ലാവർക്കും നന്ദി.

Sranj said...

:-( Oh!

Sranj said...

പക്ഷേ ആ സുന്ദരിപ്പെണ്ണിനെ കുറിച്ച് എന്റെ ആന്റിയില്‍ നിന്നും കേട്ടിട്ടുണ്ട്... അടുത്ത് തന്നെ കാണാനും പറ്റുമെന്നു വിശ്വസിക്കുന്നു...

ചാര്‍ളി (ഓ..ചുമ്മാ ) said...

ജയേട്ടന്റെ പോസ്റ്റ് കണ്ടപ്പോഴേ ഓടി വന്നത് ഇത്തിരി ചിരിക്കാം എന്ന് വിചാരത്തിലാണ്.
മനസ്സിലെവിടെയോ ഇത്തിരി നോവായി പക്ഷേ ഈ പോസ്റ്റ്..

ഒപ്പം എനിക്ക് നന്നായി ഓര്‍മ്മ ഉറയ്ക്കും മുമ്പേ വിട്ടു പിരിഞ്ഞ സ്വന്തം അച്ഛനേക്കുറിച്ച് ഇതു പോലെ മധുരസ്മരണകള്‍ ബാക്കിയില്ലല്ലോയെന്ന നഷ്ടബോധവും

Sapna Anu B.George said...

ഇവിടെ കാനാനും വയിക്കാനും പരിചയപ്പെടാനും കഴിഞ്ഞതിൽ സന്തോഷം ഡോക്ടർ

Hemalatha said...

Njangalute Manassile March 20nu oru etu kooti undu, Jayan!Uthiraathe tulumbiya kannukalil oru muzhuvan janmathinteyum teeraa nashtathinte nombaram otukki suhruthukkale muzhuvan nombarappetuthiya oru makane mukham.I still can recollect that day, and your face haunted me for quite some time!...Othiri nombram manassil nirakkunnu ee ormakkuippu.

mayflowers said...

ഈ പോസ്റ്റ്‌ എന്റെ ഡാഷ് ബോര്‍ഡില്‍ എത്താതിരുന്നതിനാല്‍ കാണാന്‍ വൈകി.
ഇത്ര നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌ വായിച്ചിട്ടില്ല..സത്യം.
ആ അച്ഛന്‍ ഭാഗ്യം ചെയ്ത ആളാണ്‌.

Salini Vineeth said...

വൈകിയാണ് എത്തിയത്. അച്ഛന് ആദരാഞ്ജലികള്‍!

Vellayani Vijayan/വെള്ളായണിവിജയന്‍ said...

മനസ്സിൽ നൊമ്പരം.ആശംസകൾ.....

Areekkodan | അരീക്കോടന്‍ said...

ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല

jayanEvoor said...

വായനയ്ക്കും, അഭിപ്രായങ്ങൾക്കും എല്ലാവർക്കും നന്ദി!

Echmukutty said...

ഞാനിത് കാണാൻ ഒരുപാട് വൈകി.
ഒന്നും എഴുതാൻ കഴിവില്ലാത്തതുകൊണ്ട് മിണ്ടാതെ പോകുന്നു.

ആദരാഞ്ജലികൾ.

ഒരില വെറുതെ said...

കണ്ണുനനയിച്ചു, ജയന്‍ ചേട്ടാ.
ആദരാഞ്ജലികള്‍, ആ വലിയ മനുഷ്യന്

മാനവധ്വനി said...

കഥയല്ലിത്‌ ജീവിതം!..ഓർമ്മകൾ ഒരിക്കലും മരിക്കില്ല...ഓരോ വർഷവും അത്‌ കൂടുതൽ പ്രഭാവത്തോടെ തിളങ്ങും...നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെ...

..അദ്ദേഹത്തിനു ആദരാഞ്ജലികൾ അർപ്പിക്കുന്നു...
താങ്കളുടെ വിഷമത്തിൽ പങ്കു ചേരുന്നു..

മാനവധ്വനി said...

അദ്ദേഹത്തിനു ആദരാഞ്ജലികൾ അർപ്പിക്കുന്നു..
നഷ്ടപ്പെടും വരെ അമൂല്യതയുടെ വിലയറിയില്ല!

------------

അയ്യോ ഞാനിട്ട കമന്റു ബ്ലോഗമ്മച്ചിയെ പറ്റിച്ച്‌ ആരോ കട്ടെടുത്തു..കാണുന്നില്ലല്ലോ?
അതാണ്‌ വീണ്ടും ഇട്ടത്‌!

അലി said...

കണ്ണ് നനഞ്ഞു...
ആർദ്രമായ മനസ്സോടെ അച്ഛനെ ഓർക്കുന്ന മക്കൾ തന്നെ പുണ്യം.

sPidEy™ said...

വായിക്കാന്‍ വൈകിയെങ്കിലും
നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌
ഹൃദയസ്പര്‍ശി ...

Jazmikkutty said...

ആദരാഞ്ജലികൾ
അമ്മയും,സഹോദരങ്ങളും സുഖമായിരിക്കുന്നോ ഡോക്റ്ററെ ..

Anonymous said...

വളരെ വെത്യസ്തമായ ഒരു ഓർമ്മക്കുറിപ്പ്‌ ...
ആദരാഞ്ജലികൾ വളരെ ഹൃദയസ്പര്‍ശിയായി

മിനിപിസി said...

ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലെ ....എന്ന പാട്ട് കേള്‍ക്കുമ്പോള്‍ എനിക്ക് അപ്പോള്‍തന്നെ എന്‍റെ അപ്പയെ കാണാന്‍ തോന്നും , ഇത് വായിച്ചപ്പോഴും അതേ ഫീലിംഗ് ..ആ ദുഖത്തില്‍ ഞാനും പങ്കു ചേരുന്നു .

aboothi:അബൂതി said...

മരണം ഒരു സത്യമാണ്. എല്ലാവർക്കും കടന്നു പോകാനുള്ള വാതിൽ
താങ്കളുടെ ദുഃഖത്തിലും നഷ്ടത്തിലും ഞാനും പങ്കു ചേരുന്നു

ചുമടു താങ്ങിക്ക് അത്താണി എന്നും പറയും

Anonymous said...

കുട്ടമ്പേരൂര്‍ കാരനായ എനിക്കും കഥ ഔരനുഭൂതി തന്നെ ആയിരുന്നു! പ്രത്യേകിച്ചും ചുമടുതാങ്ങി!

Unknown said...

Kannu nirayichu....

Anonymous said...

ജാതസ്യ ഹി ധ്രുവോ മൃത്യുര്‍
ധ്രുവം ജന്മ മൃതസ്യ ച
തസ്മാദപരിഹാര്യേര്‍ ത്‌ഥഏ
ന ത്വം ശോചിതു മര്‍ഹസി

- ഭഗവത് ഗീത(അദ്ധ്യായം ൨- ൨൭ )

smitha adharsh said...

Ee ormmakal oru boost aanu.
Life il..
Manassil thattiya ormmakkurippu.

deiradubai said...

Ella karyanagalum ippo munnilu kanda pole thonnuunnu Jayan sir athrakku effect undu ee Ezhuthu..nu !! Sir nte ee valiya dukhathilu njanum panku cheruunu